Skip to content

ഒരു അഡാർ പെണ്ണുകാണൽ – 4

Izah-Sam-oru-adar-penukanal

“കല്യാണാലോചന യൊക്കെ കൊണ്ട് പൊക്കോളൂ…പക്ഷേ..ഈ…പരദൂഷണം ഉണ്ടാലോ..അത് നിർത്തിക്കോ…ഇനിയും ഒരുപാട് ശിവാനികൾ ഉണ്ടാവും..പരാതിയും കൊടുക്കും ..നോക്കിക്കോ..പിന്നേ എനിക്ക് ഒരു കാര്യവും കൂടി ചെയ്തു തരണം”

“എന്ത് വേണേലും ചെയ്തു തരാം  മോളെ..ആനന്ദൻ ഒന്നും അറിയരുത്”

“അമ്മായി ടെ ഫോൺ എവിടെ “

“എന്തിനാ മോളേ..” അമ്മായി ഫോൺ എടുത്തു തന്നു..

“പിന്നെ അന്ന് എന്നെ പെണ്ണുകാണാൻ വന്നില്ലേ ആ ചെക്കന്റെ അമ്മയുടെ പേര് എന്താ”

“അതോ..ജാനകി .”

ഞാൻ അമ്മയുടെ കോണ്ടാക്ടിൽ ജാനകി ആന്റി യെ എടുത്തു.

“ഇതല്ലേ അമ്മായി.”

അമ്മായി സംശയത്തോടെ തലയാട്ടി.

“അപ്പൊ എന്റെ സീതാദേവി അന്ന് എന്താ സംഭവിച്ചത് എന്നറിയാവോ…എൻ്റെ പരാതി കള്ളം ഒന്നും അല്ല..അന്ന് ആ ചെക്കൻ എന്നെ ലിപ്ലോക്ക് ചെയ്തു…അറിയില്ലേ ഫ്രഞ്ച് കിസ്…..ഈ ടോവിനോയൊക്കെ ചെയ്യില്ലേ മായനദിയിലും തീവണ്ടിയിലും ഒക്കെ..ഏതു അത് തന്നെയാ സാധനം.”

ഇത്തവണ ഞെട്ടിപോയതു അമ്മുക്കുട്ടിയാണേ. “ശിവാ…”

“ആ അമ്മു…ഞാൻ പേടിച്ചു പോയി…പേടിച്ചിട്ടാ ഞാൻ നിന്നോട് പോലും പറയാതെ….അയാള് ഞരമ്പ് രോഗിയാടി…ആഭാസവും അശ്ലീലവും അല്ലാതേ എന്നോട് ഒന്നും സംസാരിച്ചിട്ടില്ലാ..ഞാൻ അതൊക്കെ എങ്ങനെ അച്ഛനോടും അമ്മയോടും പറയും….എങ്ങനെയെങ്കിലും പറയാം എന്ന് വിചാരിച്ചു സ്കൂളിൽ നിന്ന് വന്നപ്പോഴാ.. സീതമ്മയി വന്നു… എന്തൊക്കയോ പറഞ്ഞു..’അമ്മ എന്നെ ഒത്തിരി അടിച്ചു…”

ഞാൻ നന്നായി കരഞ്ഞു.

ഞാൻ ഒന്നിടകണ്ണിട്ടു അമ്മായിയെ നോക്കി…അവിടെ ഞെട്ടൽ മാത്രമല്ലാ.എന്നോട് സഹതാപവും..അതിയായ രോഷവും വരുന്നു….

പക്ഷേ അമ്മുൻ്റെ മുഖത്തു ആശ്വാസവും എനിക്ക് ഒരു പിച്ചും തന്നു. കരയേണ്ടായിരുന്നു…എന്നാലും സാരമില്ല…

“അപ്പൊ അമ്മായി.. ഇനി ഒരു പെൺകുട്ടിയും വിഷമിക്കാൻ പാടില്ല..മാത്രമല്ല ഇപ്പോഴേ ചികിതസിച്ച ഈ നരമ്പു രോഗം ഒക്കെ മാറും..അമ്മായി ഇപ്പൊ തന്നെ ജാനകി ആന്റി യോട് പറയൂ “

എന്റെ ഒരു കാര്യം. അമ്മു തുറിച്ചു നോക്കുന്നു. വേണ്ടാ വേണ്ടാ എന്നൊക്കെ പറയുന്നുണ്ട്..ഞാൻ മുന്നോട്ട് തന്നെ.

“മോൾ ഡയല് ചെയ്യു..അല്ല പിന്നെ… സൂക്കേട് കാരനെയും കൊണ്ട് വന്നിരിക്കുവാ..” അമ്മായി ഫോമിലായി…ഞാൻ അപ്പൊ തന്നെ ഡയല് ചെയ്തു കൊടുത്തു…

“ഹലോ…ജാനകി….നിങ്ങൾ ആൾ കൊള്ളാലോ………………………………………………………………….”

ആരംഭിച്ചില്ലേ..ഒരു അമിട്ടിൽ തുടങ്ങി ഒരു പൂരത്തിനുള്ള വെടികെട്ടുവരെ എത്തിയില്ലേ….അമ്മു ഇപ്പൊ തലകറങ്ങി വീഴും എന്നായി…ഞാൻ ആസ്വദിച്ചു കേട്ട് കൊണ്ടേ ഇരുന്നു. ഒടുവിൽ ഞാൻ തന്നെ ഫോൺ വാങ്ങി കട്ട് ചെയ്തു. അമ്മായിക്ക് ഒരു ജഗ്‌ വെള്ളവും എടുത്തു കൊടുത്തു.ഒരു കുടം വെള്ളം അമ്മായി അകത്താക്കി…

പാവം ഞങ്ങൾ കൊടുത്ത ടെൻഷനും  ജാനകിയാന്റി യുമായി ഉള്ള അംഗവും ഒക്കെ ആയി അമ്മായി തള ർന്നു പോയി.

“അപ്പൊ അമ്മായി..ഞാൻ ഇറങ്ങുവാ…പരാതി ഞാൻ ഇപ്പൊ കൊടുക്കുന്നില്ല…ഇനി ഈ പെണ്ണുകാണലിന്റെ

കാര്യം ആര് പറഞ്ഞും ഞാൻ അറിയരുത് കേട്ടോ..അത് ശ്രദ്ധിക്കനേ…അല്ല അമ്മായി അത് നോക്കിക്കോളും എന്നെനിക്കറിയാം. “

അമ്മായി ഒന്ന് മൂളി…”എന്നാൽ പിന്നെ മക്കൾ പൊക്കോ..ഞാൻ ഒന്ന് കിടക്കട്ടെ.ഉമ്മറത്തെ വാതിൽ

അടച്ചേക്കണേ”

“ശരി അമ്മായി” ഞങ്ങൾ വാതിലും അടച്ചു പുറകു വശത്തെ വാതിലിൽ കൂടെ പുറത്തിറങ്ങി .

“എന്നാലും എന്റെ ശിവ അവർക്കു വല്ല അറ്റാക് വന്നിരുന്നേൽ നമ്മൾ എന്ത് ചെയ്യുവായിരുന്നു”.

“108 വിളിച്ചു ആശുപത്രിയിൽ കൊണ്ട് പോവും..അത്ര തന്നെ.. എന്നാലും കുറച്ചൂടെ  പേടിപ്പിക്കായിരുന്നു”

അത്രയേ പറഞ്ഞുള്ളു….ആ പൂതന എന്നെ ഓടിചു..ഞാൻ ഓടി ഗേറ്റ് ഇന് പുറത്തു എത്തിയതും ഒരു ബൈക്ക് വന്നു ബ്രേക്ക് ഇട്ടു ചരിഞ്ഞു വീണുവീണില്ല എന്ന മട്ടായി.

.” എവിടാ നോക്കിയാഡീ നടക്കുന്നേ…”

.നല്ല പൊക്കവും,ക്ലീൻ ഷേവും,നല്ല കറുത്ത കണ്ണുകളും, കാറ്റത്തു പറക്കുന്ന മുടിയും ഒക്കെ യുള്ള ഞങ്ങള്ടെ നാട്ടുകാരുടെ കണ്ണിലുണ്ണി ആയാ ആനന്ദേട്ടൻ . പക്ഷേ പുള്ളിയുടെ കണ്ണിലെ കരടാണ് ഞാൻ. ആനന്ദേട്ടൻ അച്ഛനെ പോലെയാ….അതാ സീതമ്മായിക്ക് ഇത്ര പേടി….ആനന്ദേട്ടന്റെ അച്ഛൻ നമ്മുടെ അമ്മുവിന്റെ അടുത്ത ബന്ധുവായ….ബന്ധം ഒന്നും എനിക്കറിയില്ലാട്ടോ.

“അത് പിന്നെ..” അമ്മുവും എത്തി.

“നിങ്ങൾ എന്താ ഇവിടെ…” അമ്മുവിനോടാ ചോദ്യം.

എന്നെ ഒന്ന് സംശയത്തോടെ നോക്കി. “അമ്മായിയെ കാണാൻ…”

“ഈ സി.ഐ . ഡി യെയും കൊണ്ടാ നടക്കണതു”.. വീണ്ടും അമ്മുനോട്.

ഞാൻ വെട്ടി തിരിഞ്ഞു നടന്നു..അല്ല പിന്നെ…ഇയാൾക്ക് വട്ടുണ്ടോ. പണ്ടത്തെ കാര്യം ഒക്കെ ആലോചിച്ചിരിക്കാൻ…ഒന്നും ഇല്ല…. ഒരു ചെറിയ കാര്യം. ഞങ്ങളുടെ നാട്ടിലെ വായനശാല യിൽ ഒരു കമ്മിറ്റി ഉണ്ടായിരുന്നു അവർ കുട്ടികൾക്കായി ഒരു ക്യാമ്പ് നടത്തി.ആനന്ദേട്ടനും മറ്റും സീനിയർസ് ഗ്രൂപ്പിൽ  ആയിരുന്നു ഞാനും അമ്മുവും ജൂനിയർസ് ഗ്രൂപ്പിൽ. എല്ലാ ഗെയിം യിലും ഞങ്ങൾ തോറ്റു കൊണ്ടേയിരിന്നു. ഒരു ദിവസം ഇയാളും കൂട്ടുകാരുംകൂടി വായനശാലയുടെ പുറകിൽ നിന്ന് സിഗരറ്റ് വലിച്ചു…ഞാൻ എല്ലാരേയും വിളിച്ചു കാണിച്ചു കൊടുത്തു.. അതിന്റെ ദേഷ്യമാണ്…. ഇത്രയും കാലമായിട്ടും അതും മനസ്സിൽ വെച്ച് കൊണ്ടിരിക്കുവാ…

അല്ലാ..അമ്മുനെ കണ്ടില്ല…ഓ ദേ വരുന്നു..പുള്ളി ഇങ്ങോട്ടു നോക്കി നിൽപ്പുണ്ട്. പെണ്ണിന്റെ മുഖം ചുവന്നിരിപ്പുണ്ട്.. അവൾക്കേ ആനന്ദേട്ടനോട് പ്രണയമാണ്…അയാൾക്കറിയില്ലാ…എന്തിനു എന്നോട് പോലും സമ്മതിച്ചിട്ടില്ല…ഇവള് പോസ്റ്റ് ആവുമോ കൃഷ്ണാ…

ചുവന്നു തുടുത്തു വരുന്ന അമ്മുവിനോട്

“ഡീ അമ്മു….ആനന്ദേട്ടൻ നിന്നെ ഇഷ്ടാണ് എന്ന് പറഞ്ഞോ”

“എന്ത്..” ഇവൾക്ക് ഇപ്പോഴും ഞെട്ടലാണല്ലോ.

“അല്ല..അയാള് അവിട നിന്ന് പ്രണയാർദ്രമായി നോക്കുന്നു…ചിലപ്പോ എന്നോടായിരിക്കും.ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലേ അടികൂടി കൂടി അവസാനം പ്രണയം “

ഞാൻ ഒന്നിടകണ്ണിട്ടു നോക്കി. കണ്ണ് ഒക്കെ നിറഞ്ഞു….കവിൽ ഒക്കെ ചുവന്നു…എന്നാലും പറയില്ല പിശാശു. അമ്മു നല്ല സുന്ദരി യാണ് . നല്ല നിറവും മുടിയും ഒക്കെ യുണ്ട്. സാമർത്യക്കുറവുണ്ട്. അത് ഒരു കുറവ് തന്നെയാണ് അമ്മുക്കുട്ടി.എന്നാലും അവൾ എന്റെ ചങ്കാണ്..

“അയാൾ ഭയങ്കര സുന്ദരനാ…അത് കൊണ്ട് എൻ്റെ അമ്മുക്കുട്ടിക്കാ ചേരുന്നേ….”

അവൾ എന്നെ കെട്ടിപിടിച്ചു..”നിന്നെ പോലെ നീ മാത്രേ യ്യുള്ളൂ ശിവാ…. നീയാണ് എന്റെ നിഴലും, ശക്തിയും, മനസ്സും എല്ലാം “

“നിന്റെ പ്രണയം നീ പറയണം അമ്മു…നീ തന്നെ പറയണം..എപ്പോഴായാലും “

ഞങ്ങൾ ഒരുമിച്ചു വീട്ടിലേക്കു നടന്നു…അപ്പോഴും എന്റെ മനസ്സിൽ ആ കാപ്പി കണ്ണുകൾ കൂടുതൽ ശോഭയോടെ  തെളിയുന്നുണ്ടായിരുന്നു..അതു എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു… എന്തിനാ ആ കാലമാടന്റെ മുഖം ഇടയ്ക്കു ഇടയ്ക്കു തെളിഞ്ഞു വരുന്നേ..

എന്നാലും പണി കൊടുത്തതിൽ ഒരു ആത്മ സംതൃപ്തിയുണ്ടായിരുന്നു….ഒപ്പം ഒരു ഭയവും..പണി തിരിച്ചു വരൊ….

ഫോണും കയ്യിൽ വെച്ച് മരവിച്ചു അത്താഴ നിൽപ്പ് നിൽക്കുകയായിരുന്നു ജാനകി. ആദി രണ്ടു ദിവസം കഴിഞ്ഞാഴ വരുള്ളൂ…അതുവേറായ ഞാൻ ഇത് എങ്ങനായ് സഹിക്കും. പിന്നയ മറ്റൊന്നും ഓർത്തില്ല….അശ്വിൻ വരാൻ കാത്തിരുന്നു .വൈകിട്ട് അവൻ ചായയും കൊടുത്തു..മുഖവുര ജാനകി ക്കു ഇഷ്ടല്ല…

“അശ്വിൻ”

“എന്താ അമ്മേ… “

“അശ്വിൻ ആദിക്ക് പെൺ സുഹൃത്തുക്കൾ ഉണ്ടോ”

“‘അമ്മ എന്താ അങ്ങനെ ചോദിച്ചത്”

“വെറുതെ…അവൻ പ്രണയ ബന്ധങ്ങൾ എന്തെങ്കിലും”

“ആധിയേട്ടൻ അങ്ങനെ ഒരു ടൈപ്പ് അല്ലാലോ അമ്മെ… ഒരു കലിപ്പനും ആലമ്പനും അല്ലേ .പിന്നെ ആകപ്പാടെ ഒന്ന് ചിരിച്ചു കണ്ടത് ഇപ്പൊ നമ്മൾ കാണാൻപോയ കൂട്ടിയില്ലേ ശിവാനി അവളെകാണാൻ പോയപ്പോഴാ..അതിനു മുന്നേ കണ്ട രണ്ടു പെൺ പിള്ളേരെയും നോക്കി പേടിപ്പിക്കുവായിരുന്നാലോ”

“മ്മ്മ്” ജാനകി വെറുത്ത മൂളി.. അവർ ഓർത്തുഎടുക്കുവായിരുന്നു പെണ്ണുകണ്ടു തിരിച്ചു വന്ന ആധിയെ…അവൻ തിരിച്ചു ഡ്രൈവ് ചെയ്യുമ്പോഴും ചിരിക്കുന്നുണ്ടായിരുന്നു….ഒറ്റയ്ക്ക്….പലപ്പോഴും പിന്നീട് അവൻ ഒറ്റയ്ക്ക് ചിരിക്കുന്നത് കണ്ടിട്ടുണ്ട്..ജാനകി എവിട നിന്നോ ഒരു ഭയം ഉള്ളിൽ ഇരച്ചു കയറുന്നതു പോലെ തോന്നി…അവർ അപ്പൊ തന്നെ തൻ്റെ സന്തത സഹചാരിയായ …..ഗൂഗിൾ എടുത്തു…അല്ല..പിന്നെ

ജാനകി ആന്റി  ഓർത്തുഎടുക്കുവായിരുന്നു പെണ്ണുകണ്ടു തിരിച്ചു വന്ന ആധിയെ…അവൻ തിരിച്ചു ഡ്രൈവ് ചെയ്യുമ്പോഴും ചിരിക്കുന്നുണ്ടായിരുന്നു….ഒറ്റയ്ക്ക്….പലപ്പോഴും പിന്നീട് അവൻ ഒറ്റയ്ക്ക് ചിരിക്കുന്നത് കണ്ടിട്ടുണ്ട്..ജാനകി എവിട നിന്നോ ഒരു ഭയം ഉള്ളിൽ ഇരച്ചു കയറുന്നതു പോലെ തോന്നി…അവർ അപ്പൊ തന്നെ തൻ്റെ സന്തത സഹചാരിയായ. …..ഗൂഗിൾ എടുത്തു…അല്ല..പിന്നെ

ഗൂഗിൾ ജാനകി ആന്റി ക്കു സമ്മാനിച്ചത് ഉറക്കമില്ലാതായ രാത്രിയായിരുന്നു…

ആദി രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞു വീട്ടിൽ എത്താറായി…അപ്പൊ തന്നെ അമ്മയുടെ കാൾ എത്തി.

“അമ്മേ എനിക്ക് നല്ല വിശപ്പുണ്ട്..”

“ആദി ഞാൻ ഒരു ഫ്രണ്ടിന്റെ വീട്ടിലാ..ലൊക്കേഷൻ ഷെയർ ചെയ്തിട്ടുണ്ട്..നീ ഇങ്ങോട്ടു വാ…”

“അല്ലാ..അമ്മ്..” പൂർത്തിയാക്കിയില്ലാ…കാൽ കട്ട് ആയി. ഇത് എന്താ അമ്മയ്ക്ക് ഒരു ഗൗരവം. പണ്ടു കോളേജ്  എന്തെങ്കിലും പ്രശ്നം വീട്ടിൽ അറിയുമ്പോഴാ ‘അമ്മ ഇങ്ങനയൊക്കെ സംസാരിക്കാര്. അന്നത്തെ അതേ ടോൺ.ആ ശബ്ദവും ഗൗരവും കുറെ കാലമായി ഇല്ലായിരുന്നു. ഇപ്പൊ എന്താ….പലതും ആലോചിച്ചു ആ ലൊക്കേഷനിലേക്കു ഞാൻ വണ്ടി യോടിച്ചു.൦ ഒടുവിൽ ഞാൻ എത്തിയ വീടിന്റെ മുന്നിലെ നെയിംപ്ലേറ്റ് എന്നെ ഒന്ന് ടെൻഷൻ അടിപിക്കാതിരുന്നില്ല..

ഡോ. സൂസൻ മാത്യു.

ക്ലിനിക്കൽ സൈക്കോളജിസ്റ് .

ഞാൻ അമ്മയെ വിളിച്ചു. കാൾ കട്ട് ചെയ്തു ‘അമ്മ പുറത്തിറങ്ങി വന്നു. ഞാൻ അമ്മയെ ആകെ മൊത്തം നോക്കി.കണ്ണിനു ചുറ്റും നല്ല ക്ഷീണം. ഉറങ്ങാതായ പോലെ. അമ്മയ്ക്ക് എന്തെങ്കിലും ഡിപ്പറേഷനോ ഉറക്കമില്ലായ്മയോ ഉണ്ടാവോ. ‘അമ്മ നല്ല സാമർഥ്യം വും ധൈര്യവും ഉള്ള സ്ത്രീ ആണ്. അച്ഛൻ പോയിട്ടും തളരാതെ പിടിച്ചു നിന്നു. തലതെറിച്ചവൻ ആയിട്ട് പോലും എന്നെ മെരുക്കി എടുത്തു ഒരു മിടുക്കൻ ആക്കി.

ആ അമ്മയാണു. എന്തായാലും ഡിപ്രെഷൻ ഒന്നും അമ്മക്ക് വരില്ല. പിന്നെ എന്താ .കണ്ണൊക്കെ വീങ്ങി ഇരിപ്പുണ്ടല്ലോ.

“എന്താ ആദി.. എന്താ ഇങ്ങനെ നോക്കുന്നെ.നിനക്ക് എന്താ?”

ഇപ്പൊ അങ്ങനായോ. “‘അമ്മ എന്താ ഇവിടെ ?”

“നീ, വാ ….”

അകത്തു കയറുമ്പോ ഞാൻ അമ്മയെ നോക്കി.നിറകണ്ണുകളോടെ എന്നെ നോക്കുന്നു..ഞാൻ ഞെട്ടി പോയി. “”അമ്മ യെന്തിനാ കരയുന്നേ.”

ആ മുഖം ഞാൻ കൈകളിൽ എടുത്തു..”എന്താ അമ്മേ”

എനിക്ക് ഒറ്റ തള്ളു തന്നു. എന്നിട്ടു കണ്ണും തുടച്ചു ഒരു കുഞ്ഞു ചിരിയോടെ പറഞ്ഞു

“ആര് കരഞ്ഞു, കേറിവാടാ ചെക്കാ “

ഞാൻ സന്ദേഹത്തോടെ അമ്മയെ അനുഗമിച്ചു. ഒരു കോണ്സുലറ്റിങ് റൂം ആയിരുന്നു. ഞങ്ങൾ സോഫയിൽ ഇരുന്നു. നല്ല സുന്ദരിയായി കോട്ടൺ സാരിയുടുത്ത ഒരു മധ്യവയസ്‌ക . എന്നെ നോക്കി ചിരിച്ചു.

“ആദി വരുന്ന വഴിയാണല്ലേ”

“അതേ..”എൻ്റെ സംശയത്തോടെ യുള്ള മുഖം കണ്ടിട്ടാവണം ഡോക്‌ടർ തുടർന്നു,”‘അമ്മ എല്ലാം എന്നോട് പറഞ്ഞിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നേ ഞങ്ങൾ കൂട്ടായി….ഇല്ല ചേച്ചീ”

‘അമ്മ ചിരിച്ചു. ഞാനും മെല്ലെ ചിരിച്ചു. ശെരിക്കും അമ്മയ്ക്ക് ഉണ്ടെങ്കില് പ്രോബ്ലെ ഉണ്ടോ. ‘അമ്മ സോഫയിൽ ചാരി ഇരുന്നു എന്നെ നിസ്സഹായത്തോടെ നോക്കുന്നു… എന്താ ഇതിപ്പോ കഥ. ഞാൻ തലപുകന്നാലോചിച്ചു… ദേ ഡോക്ടറും എന്നെ വീക്ഷിക്കുവാണല്ലോ….അമ്മയും ആ ഇരുപ്പാ…

“എന്താ പ്രശ്നം..എന്തായാലും പറയ്…എനിക്ക് നല്ല വിശപ്പും ഉണ്ട്..ഞാൻ ടൈയേർഡ് ആണ്.” ഞാൻ തന്നെ മുൻകൈ എടുത്തു.

“ജാനകി ചേച്ചി ഒന്ന് പുറത്തിരിക്കാവോ?” കേൾക്കേണ്ടേ താമസം ‘അമ്മ പോയി.

“ആദി ക്കു ഒരുപാട് ടെൻഷൻ ഉണ്ടല്ലേ”

“ടെൻഷൻ ഉണ്ട് പക്ഷേ എനിക്കതിഷ്ടയാണ്….ഇഷ്ടത്തോടെയാണ് ഞാൻ ഈ പ്രൊഫഷൻ ചൂസ് ചെയ്തതു. പക്ഷേ ഞാൻ അമ്മയെ അതൊന്നും അറിയിക്കാറില്ല ആൻഡ് ആൾസോ ഐ യൂസ്ഡ് ടു ഹാൻഡിൽ മൈസെൽഫു്”

“ഗുട്..പ്രണയം , വിവാഹം ഇതിനെയൊക്കെ പറ്റി എന്താ കാഴ്ചപ്പാട്?”

ഓഹോ…അപ്പൊ മാടമ്പള്ളിയിലെ മനോരോഗി ഞാൻ ആയിരുന്നോ…ഇതെങ്ങനെ…

“ആദി ഒന്നും പറഞ്ഞില്ല… ഇതൊന്നും വലിയ പ്രോബ്ലം ഒന്നും അല്ല ആദി….യു ക്യാൻ ഷെയർ എവെരിതിങ് വിത്ത് മി.. ‘അമ്മ എന്നോട് എല്ലാം പറഞ്ഞു. ഈ പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും ഉള്ള തെറ്റായ കാഴ്ചപ്പാടാണ് നമ്മളിൽ പലരെയും ഒരു തെറ്റായ സെകുശ്വൽ അപ്പ്രോച്ച് യിലേക്ക് കൊണ്ടെത്തിക്കുന്നത്.”

എൻ്റെ ഞെട്ടൽ നിങ്ങള്ക്ക് പറഞ്ഞാൽ മനസ്സിലാവില്ല…എന്റെ ‘അമ്മ എനിക്കു തെറ്റായ സെകുശ്വൽ അപ്പ്രോച്ച് ആണ് എന്ന് പറഞ്ഞിരിക്കുന്നു.. ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു. ഇത് ഏതുവരെ പോവും എന്ന് നോക്കട്ടെ. ഡോക്‌ടർ സസൂക്ഷ്മം നിരീക്ഷിച്ചു തുടർന്നു

“ഈ പ്രണയവും വിവാഹവും കാമവും ഒത്തിണങ്ങിയത് ആണ് ഏറ്റവും മനോഹരമായ സെക്സ്. അല്ലാതെന്തും ക്ഷണികമാണ്…അത് മനസ്സിലാക്കുമ്പോ ആദിക്ക്‌ സ്വയം നിയന്ത്രിക്കാനും ഇത് പോലുള്ള  അവസരങ്ങൾ ഈ രീതിയിൽ ദുരുപയോഗിക്കാനും തോന്നില്ലാ…സൊ…..”

“ഒരു മിനിറ്റ് ഡോക്ടർ…ഞാൻ എപ്പോഴാണ് ദുരുപയോഗം ചെയ്തു എന്ന് പറായാവോ….അമ്മ പറഞ്ഞോ ഞാൻ അമ്മയോട്….” അത് പറയുമ്പോൾ ഉണ്ടായ ശബ്ദം ഇടറുന്നുണ്ടായിരുന്നു.. ശെരിക്കും എന്റെ അമ്മക്ക് തോന്നിയോ….ഞാൻ … എന്റെ ഹൃദയം വേദന കൊണ്ട് വിങ്ങുന്ന പോലെ..

“നോ..ആദി …അമ്മക്ക് ആദി എത്ര പ്രിയപ്പെട്ടതാണെന്നോ….തന്നേയ് പറയുമ്പോൾ എന്തൊരു അഭിമാനമാണ്….”

ഒരു നിമിഷം കൊണ്ട് എന്റെ മനസ്സ് തണുത്തു….എന്നെ പൊതിഞ്ഞിരുന്ന… ആ വേദന ദൂരെ മാറി….

“ഡോക്ടർ ബി ഫ്രാങ്ക്, എനിക്ക് എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നുന്നുണ്ടോ”

“നോട അറ്റ് ഓൾ…”

“എന്താണ് സംഭവം എന്ന് എന്നോട് പറയാവോ…’അമ്മ എന്താ പറഞ്ഞതു?”

“അത് ‘അമ്മ തന്നെ പറയട്ടെടോ..ഞാൻ അമ്മയെ വിളിക്കാം”. ഏതാനും നിമിഷങ്ങൾക്കകം ‘അമ്മ വന്നു.

“ചേച്ചി പേടിച്ചത് പോലെ ഒന്നും ഇല്ല ആദി നോർമൽ ആണ് . ഹി ഈസ് സ്മാർട്ട് ആൻഡ് എ ഗുഡ് ജന്റിൽമാൻ റ്റൂ .പിന്നെ സംശയങ്ങൾ ഒക്കെ നിങ്ങൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു തീർത്തോളൂ”

അമ്മയുടെ മുഖത്തു സന്തോഷം എന്റെ മുഖത്തു ആശ്വാസം ഉണ്ട്. അങ്ങനെ ഡോ.സൂസനോട് യാത്ര പറഞ്ഞു കാറിൽ കേറി. വീടെഥൻ ഞങ്ങൾക്ക് രണ്ടു പേർക്കും ധിറുതിയായി.

വീട്ടിൽ കയറിയതും പിന്നെ ഞാൻ ഫ്രഷ് ആവാനും ഒന്നും പോയില്ല.മിസ്സിസ് ജാനകി മേനോനെ കസ്റ്റഡിയിൽ എടുത്തു വിചാരണ ആരംഭിച്ചു . ഞാൻ ഓരോ നിമിഷവും ഞെട്ടി കൊണ്ടേ ഇരുന്നു…

ഞെട്ടി മാത്രല്ല എന്റെ ശിവ മോളെ ഞാൻ മനസ്സാൽ സ്മരിച്ചു…

“എന്നെ ഡോക്ടറെടുത്തു കൊണ്ടു പോയതോ…അതോ…അവള് പറഞ്ഞിട്ടാണോ”

“അത് ഒന്നും ഇല്ലെടാ….നീ അന്നു പെണ്ണുകാണാൻ പോയേ കുട്ടിയെ ലിപ്ലോക്ക് ചെയ്തു എന്നും അശ്ലീലവും മറ്റും സംസാരിച്ചു എന്നും പിന്നെ ഞരമ്പുരോഗിയാണെന്നൊക്കെ കേട്ടാപ്പോ……… . അങ്ങനെയൊക്കെ കേട്ടപ്പോ….ഗൂഗിൾ നോക്കിയപ്പോ ..” ‘അമ്മ വരെ വിക്കുന്നു “നിനിക്കു ആ കുട്ടിയെ നേരത്തെ പരിചയമുണ്ടോ…”

ഒരു നിമിഷം എന്റെ അനക്കം ഒന്നും ഇല്ലാതിരുന്നപ്പോ പുള്ളിക്കാരി ഒന്ന് പിന്നോട്ടാഞ്ഞൂ ചാരി ഇരുന്നു.

“ആദീ.. സത്യം പറ…അന്ന് എന്താ സംഭവിച്ചത്…നീ ഒന്ന് പറയുന്നു….അവൾ വെറെ ഒന്ന് പറയുന്നു…”

“ആദീ.. സത്യം പറ…അന്ന് എന്താ സംഭവിച്ചത്…നീ ഒന്ന് പറയുന്നു….അവൾ വെറെ ഒന്ന് പറയുന്നു…”

“അത് ഒന്നും ഇല്ലമ്മെ….അവള്.. എന്റെ. വാരിയെല്ല് തന്നെയാ…”

“എന്താ” ജാനകി മകനെ നോക്കി. പക്ഷേ ആദി സോഫയിൽ മലന്നു കിടന്നാലോചിക്കുവായിരുന്നു…..

തന്റെ ധൈര്യശാലിയായ അമ്മയെ വരെ ഉലച്ചു ….തന്നെ ഇന്ന് മാനസിക ഡോക്‌ടറെടുത്തു കൊണ്ടുപോയി ഞരമ്പ് രോഗിയാക്കി….കുറേയേറെ നിമിഷങ്ങൾ തന്റെ മനസ്സിനെ കുറ്റബോധം കൊണ്ട് വേദനിപ്പിച്ചു …ടെൻഷൻ അടിപ്പിച്ചു…എന്റെ അമ്മയെ വരെ എന്നെ കൊണ്ട് വിചാരണ ചെയ്പ്പിച്ചു… എൻ്റെ ശിവ കൊച്ചേ….നീ കാത്തിരുന്നോ…..നിനക്ക് എന്നിൽ നിന്ന് ഒരു മടങ്ങി പോക്കില്ല…..

“ചേട്ടന് നല്ല സൂപ്പർ ചേച്ചിമാരെ കിട്ടും ഞാൻ പ്രാർത്ഥിക്കാം” എന്ന് പറഞ്ഞവളാ. മോളെ ശിവാ ആ നീ ആണ് എനിക്ക് ഇത്രയും വല്യ പണി തന്നതു.ആദി ഒന്നു റീവൈൻഡ് അടിച്ചു നോക്കി ..ശെരിക്കും അവൻ പൊട്ടി ചിരിച്ചു പോയി …..കണ്ണ് തുറന്നപ്പോൾ അമ്മയും തന്നെ നോക്കി ചിരിക്കുന്നു….ശെരിക്കും അമ്മയുടെ കണ്ണുകളിൽ സന്തോഷം ഉണ്ടായിരുന്നു..കാരണം ഞാൻ അങ്ങനെ പൊട്ടിച്ചിരിക്കുന്ന പ്രാകൃതക്കാരനല്ലേ… ആ ചിരിയോടെ സ്റ്റെപ് കയറി മുകളിൽ പോകുമ്പോഴും എന്റെ മനസ്സിൽ ആരും പറഞ്ഞാൽ കേൾക്കാത്തെ മുടിയും ഒരു ഉണ്ട കണ്ണും നിമിഷങ്ങൾ കൊണ്ട് പുച്ഛവും,അഹങ്കാരവും,ചമ്മലും,ദേഷ്യവും,കുസുര്തിയും മിന്നിമറയുന്ന ആ മുഖവും വന്നു… ഇത്രയൊക്കെയായിട്ടും അവളെ പറ്റി ആലോചിക്കുമ്പോ… ദേഷ്യം മാത്രം വരുന്നില്ല…..എന്നുവെച്ചു ഞാൻ അവൾക്കു പണി കൊടുക്കാണ്ടിരിക്കില്ല…തത്ക്കാലം എന്റെ ശിവകുട്ടി ഒന്ന് സന്തോഷിച്ചോട്ടെ….

ചിരിച്ചി കൊണ്ട് കയറിപ്പോയ ആധിയേയും നോക്കി ജാനകി ഇരുന്നു. തന്റെ ഭർത്താവിന്റെ ചിരി യാണ് അവനും. അത് കണ്ണൻ എനിക്ക് എന്ത് കൊതിയാണ് എന്നോ….എന്നാൽ അവൻ ചിരിയുടെ കാര്യത്തിൽ പിശുക്കനാ…പിന്നെ താനും ഒരു ഗൗരവക്കാരിയാനലോ.ഇ ടക്ക് വരുന്ന അശ്വിനാണ് ഇവിടെ ഒരനക്കം ഉണ്ടാക്കുന്നത്..എന്തായാലും ഇങ്ങനെ ഒരു ചിരി എനിക്കും എന്റെ മോനും സമ്മാനിച്ച ശിവാനിക്കുട്ടി നിനക്ക് ഞാനും ഒരു  പണി വെച്ചിട്ടുണ്ട്.

(കാത്തിരിക്കുമല്ലോ)

വായിക്കുന്ന എല്ലാപേർക്കും ഒരുപാട് നന്ദി…. അഭിപ്രായങ്ങൾ മുന്നോട്ടു പോവാനുള്ള ഉർജ്ജം ആണ്. ഞാൻ നിങ്ങളുടെ കമന്റ്‌സ് കാത്തിരിക്കുന്നു.

5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ഒരു അഡാർ പെണ്ണുകാണൽ – 4”

  1. Hii❤ nalla interesting story aanu valare ishttamayi. Vaayikkan kothi thonnippikkunnu so thangal free aanengil 2 part orumich ittu kude please ithoru request aanu

Leave a Reply

Don`t copy text!