Skip to content

പ്രേയസി – ഭാഗം 11

praisy aksharathalukal novel ullas

നന്ദൻ വെറുതെ കട്ടിലിൽ കിടക്കുകയാണ്, പെട്ടന്നാണ് അവൻ ഒരു കൊലുസിന്റെ കൊഞ്ചൽ കേട്ടത്….

നോക്കിയപ്പോൾ കുഞ്ഞാറ്റ,…..

നന്ദൻ അവളെ കൈ കാട്ടി വിളിച്ചു..

അവൾ അകത്തേക്ക് കയറി വന്നു….

കൊച്ചച്ചൻ വാങ്ങിയ ഉടുപ്പാണല്ലോ മോൾ ഇട്ടിരിക്കുന്നത് എന്നും പറഞ്ഞു കൊണ്ട് നന്ദൻ അവളെ എടുത്തു കട്ടിലിൽ ഇരുത്തി…

ദേവുചിറ്റ ആണ് ഇടുവിച്ചത്, അവൾ കിലുകിലെ ചിരിച്ചുകൊണ്ട് പറഞ്ഞു..

ആണോ…… ആട്ടെ മോളുടെ പപ്പാ എന്നാണ് വരുന്നത് ഇങ്ങോട്ട്,നന്ദൻ അവളോട് ചോദിച്ചു..

പപ്പായി നെക്സ്റ്റ് വീക്ക്‌ വരും, അപ്പോൾ എനിക്ക് വലിയൊരു ബാർബിയും ടെഡി ബെയറും ഒക്കെ കൊണ്ട് വരും.. കുഞ്ഞാറ്റ അവളുടെ ഉണ്ട കണ്ണുകൾ ഒന്നുടെ മുഴുപ്പിച്ചു കൊണ്ടു പറഞ്ഞു..

ആണോ…. അപ്പോൾ കൊച്ചച്ചന് എന്താ കൊണ്ടു വരുന്നത് കുഞ്ഞി…. നന്ദൻ അവളുടെ ഓമനത്തം ഉള്ള കവിളിൽ രണ്ടിലും കൈകൾ ചേർത്ത്കൊണ്ടു ചോദിച്ചു….

ചോക്ലേറ്റ് തരാം, പിന്നെ എല്ലാം ദേവുചിറ്റയ്ക്കാണ് ഞാൻ കൊടുക്കുന്നത്… അവൾ പറഞ്ഞു..

കുഞ്ഞാറ്റയെ കാണാതെ തിരക്കി വന്നതായിരുന്നു ദേവു… നോക്കിയപ്പോൾ കുഞ്ഞാറ്റ നന്തന്റെ മടിയിൽ ഇരുന്ന് കളിക്കുന്നു…

നന്ദേട്ടന് കുഞ്ഞിനെ കൊഞ്ചിക്കാൻ ഒക്കെ അറിയാമോ…

എന്തൊരു സ്നേഹവും വാത്സല്യവും ആണ് അവളോട്… ദേവു നോക്കി നിൽക്കുകയാണ് അവരെ…

എല്ലാവരോടും ഏട്ടന് സ്നേഹം ആണ്, ഏട്ടനോട് വഞ്ചന കാണിച്ച ലെച്ചു ചേച്ചിക്ക് പോലും വില കൂടിയ ചുരിദാറ് ആണ് മേടിച്ചു വെച്ചിരിക്കുന്നത്…

പക്ഷേ തന്നോട് മാത്രം ഒള്ളു ഈ അകൽച്ച……

ഹായി ദേവു ചിറ്റ വന്നല്ലോ എന്നും പറഞ്ഞു കുഞ്ഞാറ്റ വേഗം നന്ദന്റെ മടിയിൽ നിന്നു ഇറങ്ങി ഓടി വന്നു..

കുഞ്ഞാറ്റയുടെ കളിയിലും ചിരിയിലും ആ വീട് ആകെ ബഹളമയം ആയിരുന്നു…

********************

കാലത്തെ തുടങ്ങിയതാണ് ദേവൂട്ടി പാചകം,,, കഴിഞ്ഞില്ലേ മോളെ.. സരസ്വതി അവളെ വാത്സല്യത്തോടെ നോക്കി…

ദേ ഇപ്പോൾ തീരും അമ്മേ, അവൾ എന്തോ കറി എടുത്തു രുചിച്ചു നോക്കികൊണ്ട് പറയുന്നുണ്ട്…

ഉച്ചക്ക് എല്ലാവരും കൂടി ഇരുന്നാണ് വിഭവസമൃദ്ധമായ ഓണസദ്യ  കഴിച്ചത്..

കാളനും ഓലനും അവിയലും പച്ചടിയും എല്ലാ  ഒന്നിനു പിറകെ ഒന്നൊന്നായി തൂശനിലയിൽ നിരന്നു.. 

എന്റെ ദേവു, നിന്റെ കൈപ്പുണ്യം അപാരം കേട്ടോ…. ഗുപ്തൻന്നായർ മരുമകളെ പ്രശംസിച്ചു..

അവൾ നിറഞ്ഞമനസോടെ ചിരിച്ചുകൊണ്ട് എല്ലാവരെയും നോക്കി..

നന്ദന്റെ മുഖം മാത്രം മങ്ങി ആണ് കാണപ്പെട്ടത്..

ഇതൊക്കെ ഈ പ്രായത്തിൽ എങ്ങനെ പഠിച്ചു എന്റെ കുട്ട്യേ…. ഓമനവല്യമ്മ കുറച്ചു പച്ചടി എടുത്തു നാവിൽ വെച്ചു കൊണ്ടു ചോദിച്ചു

കറക്റ്റ് ഉപ്പും പുളിയും കെട്ടോ അവർ ദേവികയെ നോക്കി..

ധന്യക്ക് ആണെങ്കിൽ അമ്മായിമ്മയുടെ ആ പറച്ചിൽ അത് അത്ര പിടിച്ചില്ല…

ഞാൻ ഈ പി ജി ഒക്കെ ചെയ്തു നടന്നത്കൊണ്ട് കുക്കിംഗ്‌ ഒന്നും വീട്ടിൽ നിന്ന് പഠിച്ചില്ല കേട്ടോ നന്ദാ..ധന്യ നന്ദനെ നോക്കി പറഞ്ഞു..

ദേവിക ഒരു ആവറേജ് സ്റ്റുഡന്റ് ആണെന്നല്ല പറഞ്ഞത് എന്നോട്, സൊ ഇയാൾക്ക് ഈ കുക്കിംഗ്‌, അല്ലെങ്കിൽ തുന്നൽ ഒക്കെ പഠിക്കാൻ പറ്റും… ധന്യ കസേരയിൽ നിന്നു ഇളകി കൊണ്ട് പറഞ്ഞു..

ഓഹ് ഇവൾ ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നല്ലേ….. നന്ദൻ മനസ്സിൽ പറഞ്ഞു..

പഠനം ആണ് ധന്യേച്ചി ഏറ്റവും പ്രധാനം,അല്ലാതെ ഈ കുക്കിംഗ്‌ ഒന്നും അല്ല… ചേച്ചി ഹൈ ഡിസ്റ്റിംക്ഷൻ മേടിച്ചല്ലേ പാസ്സ് ആയത്, ദാറ്റ്‌സ് ഇമ്പോർടന്റ്റ്,….. നന്ദന്റെ എടുത്തടിച്ച മറുപടിയിൽ ധന്യ സന്തോഷവതിയായി..

ദേവൂട്ടിക്ക് എത്ര മാർക്ക്‌ ഉണ്ടായിരുന്നു മോളെ പ്ലസ് ടു തരത്തിൽ…. ഓമനവല്യമ്മക് തോറ്റുകൊടുക്കാൻ ഉള്ള മനസ്സിലായിരുന്നു….

ദേവു ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..

നന്ദൻ പുച്ഛഭാവത്തിൽ അവളെ നോക്കി..

ഉച്ചകഴിഞ്ഞപ്പോൾ ദേവുവിന്റെ വീട്ടിൽ നിന്ന് എല്ലാവരും എത്തി..

ലെച്ചു ചേച്ചി കൂടുതൽ സുന്ദരിയായി എന്ന് ദേവൂട്ടിക്ക് തോന്നി…

എല്ലാവരും കൂടെ ആകെ ഉത്സാഹത്തിമിർപ്പിൽ ആയിരുന്നു…

ദേവുട്ടിയും വളരെ സന്തോഷത്തിലാണ്…

നന്ദൻ നിന്നോട് സംസാരിക്കാറില്ല അല്ലേ…ദേവുട്ടിയോട്  ഇടക്ക് ലെച്ചു ചോദിച്ചു,

ചേച്ചിക്ക് തോന്നുന്നതണ്, ഏട്ടൻ പഞ്ചപാവം ആണ്,… ദേവു മറുപടിയും കൊടുത്തു

അന്ന് രാത്രിയിൽ നന്ദൻ അശോകും ആയിട്ട് സംസാരം ഒക്കെ കഴിഞ്ഞു കിടക്കാൻ വന്നപ്പോൾ ദേവു ആകെ തളർന്നു ഉറങ്ങിയിരുന്നു….

പിറ്റേ ദിവസം നന്ദന് കാപ്പി കൊടുക്കാൻ വന്നപ്പോൾ ദേവു റൂമിൽ നിന്നു ഇറങ്ങാതെ മടിച്ചു മടിച്ചു നിൽക്കുകയാണ്…

എന്താടി…… എന്താ നീ നിന്നു പരുങ്ങുന്നത്… നന്ദൻ അവളോട് ദേഷ്യപ്പെട്ടു…

ഒരു കാര്യം പറയാനുണ്ട് നന്ദേട്ടാ… അവൾ പതിയെ പറഞ്ഞു..

നിന്ന് ഡാൻസ് കളിക്കാതെ കാര്യം പറയെടി.. നന്ദൻ എഴുനേറ്റു…

അവനു ദേഷ്യം വരുന്നുണ്ടായിരുന്നു

അത് നന്ദേട്ടാ, അച്ഛൻ ചോദിച്ചു എന്നോട് കൂടി നാട്ടിലേക്ക് വരുന്നോ എന്ന്,….. എന്നെ കൂടെ വിടാമോ അവരുടെ കൂടെ… ദേവു നന്ദനെ നോക്കി..

വേണ്ട, നീ തല്ക്കാലം എങ്ങോട്ടും പോകുന്നില്ല… ഇതും പറഞ്ഞു കൊണ്ട് നന്ദൻ ബാത്ത് റൂമിലേക്ക് പോയി പോയി …

ഒരു തവണ കൂടി ചോദിച്ചെങ്കിലും അവൾക്ക് നിരാശയായിരുന്നു ഫലം

കാലത്തെ ബ്രേക്ഫാസ്റ് ഒക്കെ കഴിഞ്ഞു അതിഥികൾ എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി……

ദേവൂട്ടിക്ക് അവരുടെ ഒപ്പം പോകണം എന്നുണ്ടായിരുന്നു, പക്ഷെ നന്ദന്റെ സമ്മതം കിട്ടാഞ്ഞതുകൊണ്ട് അവൾ അവരുടെ ഒപ്പം പോയില്ല……

ദിവസങ്ങളും, മാസങ്ങളും പിന്നിട്ടെങ്കിലും നന്ദന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലായിരുന്നു..

ദേവൂട്ടി ഒന്നിനും ഒരു പരാതിയോ, പരിഭവമോ പറയാതെ അവിടെ ഒതുങ്ങി കഴിഞ്ഞു..

ഒരു ദിവസം കാലത്തെ ദേവു എഴുന്നേറ്റപ്പോൾ നന്ദൻ കിടക്കയിൽ ഇല്ല…

ഇത്ര നേരത്തെ എവിടെ പോയി ഏട്ടൻ എന്ന് ഓർത്തു കൊണ്ടു ദേവു വേഗം എഴുനേറ്റു വെളിയിലേക്ക് ചെന്നു..

നോക്കിയപ്പോൾ നന്ദൻ എങ്ങോട്ടോ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്..

ആഹ് മോളെഴുനേറ്റല്ലേ   ….. മോനേ എങ്കിൽ ദേവൂട്ടിയെ കൂടി കൊണ്ടുപോകു,അമ്മ പറഞ്ഞത് കേട്ടുകൊണ്ട് അവൾ ഇറങ്ങി വന്നു…..

അവൾ ചോദ്യഭാവത്തിൽ അമ്മയെ നോക്കി

ഇന്ന് നന്ദന്റെ പിറന്നാൾ ആണ്, അമ്പലത്തിൽ പോകുവാൻ തുടങ്ങുവാ മോളെ….. അവർ പറഞ്ഞു..

മോളു കൂടി പോകുന്നോ? അവർ ചോദിച്ചു.

ദേവു അതീവസന്തോഷത്തോടെ അനുവാദത്തിനായി നന്ദനെ നോക്കി..

അമ്മേ, ഞാൻ ഇറങ്ങുവാ കേട്ടോ എന്നും പറഞ്ഞു നന്ദൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു…

ദേവുവിന്റെ മിഴികൾ നിറഞ്ഞു വന്നു, അവൾ മുഖം ഉയർത്തിയില്ല…

സാരമില്ല കുട്ടി, അവൻ പോയി വരട്ടെ എന്നും പറഞ്ഞു സരസ്വതി അവളെ സമാധാനിപ്പിച്ചു…

ഉച്ചക്ക് ശേഷം നന്ദൻ വന്നപ്പോൾ ദേവു അവനിഷ്ടമുള്ള പാലടപ്രഥമാണ് ഉണ്ടാക്കിയത്…

ഗുപ്തന്നായരും സരസ്വതി അമ്മയും കൂടി എന്തോ ഷോപ്പിംഗിനു പോയതാണ്…

അമ്മ എവിടെ? ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോൾ നന്ദൻ ഭാര്യയോട് തിരക്കി..

നാളെ  നിരുപമയുടെ കല്യാണത്തിന് പോകേണ്ടതുകൊണ്ട് അവർ എന്തൊക്കെയോ മേടിക്കുവാനായി പോയതാണ്…. അവൾ മറുപടി കൊടുത്തു..

തിരുവനന്തപുരം വരെ പോകണം സരസ്വതി യ്ക്കും ഭർത്താവിനും, അവരുടെ ബന്ധുവിന്റെ കല്യാണത്തിന്…

നന്ദൻ ഭക്ഷണം കഴിച്ചിട്ട് എഴുനേറ്റുപോയി,

ആകെ വല്ലപോളും ഒന്നോ രണ്ടോ വാചകങ്ങൾ ആണ് ചോദിക്കുന്നത്…

താൻ കഴിച്ചോ എന്ന് ഒരിക്കൽ പോലും ഏട്ടൻ ചോദിച്ചിട്ടില്ല…

അവൾ നന്ദന്റെ പാത്രങ്ങൾ എല്ലാം എടുത്തുകൊണ്ടു പോയി കഴുകി വെച്ചു….

അമ്മയുണ്ടാക്കിയ പായസത്തിനു നല്ല ടേസ്റ്റ് ആണ്, ഒരു ഗ്ലാസും കൂടി കുടിക്കാം എന്നോർത്തുകൊണ്ട് നന്ദൻ അടുക്കളയിൽ ചെന്നപ്പോൾ ദേവു അവിടെ ഇരുന്നു ഭക്ഷണം കഴിക്കുക ആയിരുന്നു…

അവനെ കണ്ടതും അവൾ പിടഞ്ഞെഴുനേറ്റു…

നന്ദൻ ഒന്നും മിണ്ടാതെ പോയി പായസം എടുത്തുകൊണ്ടു പോയി…

നിനക്ക് ആ ഡൈനിങ്ങ് റൂമിൽ പോയിരുന്നു ഭക്ഷണം കഴിക്കാൻ വയ്യേ, അടുക്കളയുടെ വാതിൽക്കൽ ചെന്നിട്ടു നന്ദൻ ചോദിച്ചു…

അവൾ പക്ഷെ ഒന്നും തിരിച്ചു പറഞ്ഞില്ല..

സരസ്വതിയും ഗുപ്തന്നായരും വന്നപ്പോൾ നന്ദൻ ഉച്ച മയക്കത്തിൽ ആയിരുന്നു..

മകനെ അമ്മ വിളിച്ചുണർത്തി കൊണ്ടു വന്നു…. ദേവു അപ്പോൾ കേക്ക് എടുത്തു വെയ്ക്കുന്നുണ്ടായിരുന്നു..

എല്ലാ വർഷവും ഞങ്ങൾ മൂന്നുപേരും ഒള്ളു കേട്ടോ ദേവൂട്ടി കേക്ക് കട്ട്‌ ചെയ്യുവാനായി, ഇപ്പോൾ ഒരാളും കൂടി ആയി എന്നും പറഞ്ഞു സരസ്വതി അമ്മ മകനുമായി ഇറങ്ങി വന്നു..

നന്ദൻ കേക്ക് മുറിച്ചപ്പോൾ അച്ഛനും അമ്മയും കൂടി മകന് വായിൽ വെച്ചു കൊടുത്തു…അവൻ തിരിച്ചും കൊടുത്തു..

ദേവു മോളെ ഇത് നന്ദന് കൊടുക്ക് എന്നുപറഞ്ഞു അമ്മ ഒരു കഷ്ണം എടുത്തു അവളുടെ കൈയിൽ കൊടുത്തു…

നന്ദൻ പെട്ടന്ന് തിരിഞ്ഞു പോകാൻ തുടങ്ങിയതും അമ്മ അവന്റെ കൈയിൽ കടന്നുപിടിച്ചു..

മോളെ ഇത് കൊടുക്കു… അവർ പറഞ്ഞു..

സാരമില്ല അമ്മേ, അച്ഛനും അമ്മയും കൊടുത്തല്ലോ അത് മതി എന്നും പറഞ്ഞു ദേവു ആ കേക്ക് കഷ്ണം അവിടെ വെച്ചു…

ദേവൂട്ടി ഉണ്ടാക്കിയ പാലടപ്രഥമൻ സൂപ്പർ ആണ് കേട്ടോ…. ഗുപ്തൻ നായർ മരുമകളെ അഭിനന്ദിച്ചപ്പോൾ ആണ നന്ദൻ അറിഞ്ഞത് അത് ദേവു ഉണ്ടാക്കിയതാണെന്ന്….

പിറ്റേദിവസം കാലത്തെ നന്ദനോട് അമ്മ പറഞ്ഞു മോനേ ഇന്ന് നീ നേരത്തെ വന്നേക്കണം കെട്ടോ, ദേവൂട്ടി തനിച്ചേ ഒള്ളു എന്ന്….

അവർ രണ്ടുപേരും കൂടി കല്യാണത്തിന് പോകുവാണ് എന്ന് മകന് അറിയാമായിരുന്നു

ഉച്ചയോടുകൂടി അമ്മയും അച്ഛനും ദേവുട്ടിയോട് യാത്ര പറഞ്ഞു പോയി..

ഫോൺ അടിക്കുന്ന ശബ്ദം കേട്ട ദേവു നോക്കിയപ്പോൾ ലെച്ചു ചേച്ചി ആണ് വിളിക്കുന്നത്..

ചേച്ചി ഒരു സന്തോഷവാർത്തമാനം പറയുവാൻ വിളിച്ചതാണ്, അവൾ ഒരു അമ്മയാകുന്നു എന്ന്..

ദേവു സന്തോഷംകൊണ്ട് തുള്ളിച്ചാടി,

അച്ഛനുമമ്മയും വരുന്ന കൂടെ ദേവുട്ടിയോടും ബാംഗ്ലൂർക്ക് വരാൻ ലെച്ചു പറഞ്ഞു…

അവൾ വരാമെന്നും സമ്മതിച്ചു..

എന്നും മൂന്നുമണി ആകുമ്പോൾ വരുന്ന നന്ദൻ അന്ന് വൈകിട്ട് ഏഴുമണി ആയിട്ടും എത്തിയില്ല..

ദേവൂട്ടിക്ക് പേടിയാകാൻ തുടങ്ങി..

അവൾ ഫോൺ എടുത്തു നന്ദനെ വിളിക്കാൻ തുടങ്ങിയതും മുറ്റത്തു അവന്റെ car വന്നു നിന്നത് അവൾ അറിഞ്ഞു…

നന്ദൻ അകത്തേക്ക് കയറിവന്നു…

ഏട്ടൻ കുടിച്ചിട്ടുണ്ടോ എന്ന് ദേവുവിന് തോന്നി..

കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചിട്ട് അവൻ ടീവി കണ്ടുകൊണ്ട് കിടക്കുകയാണ്…

അപ്പോളാണ് ആശോക് ഫോൺ വിളിച്ചു നന്ദനോട് വിവരങ്ങൾ ഒക്കെ പറഞ്ഞത്..

കുറച്ചു സമയം സംസാരിച്ച ശേഷം അവൻ ഫോൺ കട്ട്‌ ചെയ്തു..

ദേവു പതിയെ നന്ദന്റെ അടുത്തേക്ക് വന്നു..

അച്ഛനും അമ്മയും കൂടി മറ്റന്നാൾ ലെച്ചുചേച്ചിടെ അടുത്ത് പോകുവാണ്, ഞാനും കൂടി പൊയ്ക്കോട്ടേ… ചേച്ചി വിശേഷം ഉണ്ടന്ന് വിളിച്ചുപറഞ്ഞു, എന്നെയും കൂടി വിടാമോ…. അവൾ ചോദിച്ചു..

നിപോയ്കോ, പക്ഷേ അവിടെ കൂടിക്കോണം  നന്ദൻ പറഞ്ഞു…

രണ്ട് ദിവസത്തിനുള്ളിൽ ഞാൻ മടങ്ങി വരാം ഏട്ടാ….അവൾ പറഞ്ഞു . .

നീ തത്കാലം ഒരിടത്തും പോകുന്നില്ല…. നന്ദൻ ടീവി ഓഫ്‌ ചെയ്തിട്ട് എഴുനേറ്റു…

ഞാൻ അച്ഛനോടും അമ്മയോടും ചോദിച്ചിട്ട് പോകും, വിവാഹം കഴിഞ്ഞിട്ട് ഇത്ര നാളായി, എന്റെ വീട്ടിൽ പോലും ഞാൻ ഒന്നു പോയില്ല, പക്ഷേ ഇതത് പോലെയല്ല കെട്ടോ, എനിക്ക് എന്റെ ചേച്ചിയെ കാണണം,,, ദേവു പറഞ്ഞു..

നീ പോകുമോടി….. നന്ദൻ അവളുടെ നേർക്ക് ചെന്നു..

പോകണം എന്നാണ് ന്റെ ആഗ്രഹം… ദേവു അവനെ നോക്കി പറഞ്ഞു..

നന്ദന്റ വലതുകരം ദേവുവിന്റെ കരണത്തിൽ പതിഞ്ഞത് പെട്ടന്നായിരുന്നു…

തുടരും

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

ഓളങ്ങൾ

പരിണയം

4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “പ്രേയസി – ഭാഗം 11”

  1. Ullas chetta dhivasam vum rand part ittude nalla story aanu interesting💕pettenn nirthukem cheyyalle. oru dhivasam rand part idunnene kurich aalochikkane❤

Leave a Reply

Don`t copy text!