നന്ദേട്ടാ, എന്താ മുഖം വല്ലാണ്ടിരിക്കുന്നത്, രാത്രിയിൽ നന്ദൻ കിടക്കാനായി വന്നപ്പോൾ ദേവു അവനെ നോക്കി ചോദിച്ചു…
ഒന്നുമില്ല, നിനക്ക് തോന്നുന്നതായിരിക്കും എന്ന് മറുപടി പറഞ്ഞുകൊണ്ട് നന്ദൻ തിരിഞ്ഞു കിടന്നു..
തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം ആയിരുന്നു ഇന്ന്,
ഒന്നും വേണ്ട, ഒന്ന് ചേർത്ത് നിറുത്തി ഈ നെറുകയിൽ ഒന്ന് തലോടിയാൽ മതി ആയിരുന്നു, താനും ഒരു പെണ്ണല്ലേ, ഒരു ഭാര്യ അല്ലേ,……. നന്ദേട്ടന്റെ ഈ അകൽച്ച…….അവളുടെ കണ്ണുകൾ പതിവ്പോലെ അന്നും ഈറനണിഞ്ഞു.
എപ്പോളോ ദേവുവിന്റെ കണ്ണുകളും നിദ്രയെ പുൽകി..
രാവിലെ മെറിൻ എക്സമിനു പോകാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി വന്നപ്പോളേക്കും, നന്ദനും ജോലിക്ക് പോകുവാനായി ഇറങ്ങി..
നന്ദേട്ടാ, മെറിനെ ഒന്ന് ബസ് സ്റ്റോപ്പിൽ ഇറക്കുമോ, അവിടെന്നു ഫൈവ് മിനിറ്റ് നടന്നാൽ മതി ഇവൾക്ക് സ്കൂളിൽ എത്താൻ…… അവൾ നന്ദനോടായി പറഞ്ഞു..
ഒക്കെ, മെറിൻ കയറിക്കോളൂ, ഞാൻ ഡ്രോപ്പ് ചെയാം എന്നും പറഞ്ഞു നന്ദൻ കാറിന്റെ അരികിലേക്ക് പോയി..
മെറിൻ വേഗം എത്തിക്കോണം കെട്ടോ, ഇവിടെ വൈകിട്ട് പാർട്ടി ഉള്ള കാര്യം മറക്കരുതേ എന്നും പറഞ്ഞു കൊണ്ട് സരസ്വതിയമ്മ അവിടേക്കു വന്നു..
ഇല്ല അമ്മേ, ഞാൻ പെട്ടന്നു വന്നോളാം,….. മെറിൻ നന്ദന്റെ ഒപ്പം കാറിൽ കയറി…
ദേവു കൈവീശി കാണിച്ചു, കാർ അകന്നു പോയി..
മെറിനും ദേവുവും കോളേജിൽ വെച്ചാണോ പരിചയപ്പെട്ടത്… യാത്രക്കിടയിൽ നന്ദൻ മെറിനെ നോക്കി ചോദിച്ചു..
അതെ, ഞങ്ങൾ കോളേജിൽ വേച്ഛ് ആണ് കൂട്ടായത്, അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് ഞാൻ, തിരിച്ചു അങ്ങനെ തന്നെ…. മെറിൻ ഒന്ന് ഇളകി ഇരുന്നു കൊണ്ടു പറഞ്ഞു..
ഞങ്ങൾ രണ്ടുപേരും കൂടി കോളേജിൽ വരുന്നുണ്ട്, അടുത്ത ദിവസം തന്നെ,, ആട്ടെ ദേവൂന്റെ ടീച്ചേർസ് ഒക്കെ വിളിച്ചു അഭിനന്ദിച്ചോ അവളെ…. നന്ദൻ അടുത്ത ചോദ്യം ചോദിച്ചു കൊണ്ടു അവൾക്ക് നേരെ നോക്കി..
പിന്നേ, എല്ലാവരും വിളിച്ചു, ഹരി സാർ ആണ് ഞങളുടെ ക്ലാസ്സ് സാർ, സാർ മാത്രം വിളിച്ചില്ല… മെറിൻ പറഞ്ഞു..
അതെന്താ സാർ മാത്രം വിളിക്കാത്തത്,…. നന്ദൻ ചോദിച്ചു..
അറിയില്ല,,,, ദേ ഇവിടെ അല്ലേ ഇറങ്ങേണ്ടത്…. മെറിൻ വേഗം ബാഗ് എടുത്തുകൊണ്ടു പറഞ്ഞു..
നന്ദൻ ആണെങ്കിൽ വണ്ടി സൈഡിൽ ഒതുക്കി കൊടുത്തു,
മെറിൻ യാത്ര പറഞ്ഞു നടന്നു പോയി..
ദേവൂട്ടിയെ അവളുടെ ഹരി സാർ മാത്രം വിളിച്ചില്ല എന്നാണ് മെറിൻ പറഞ്ഞത്..
ഒരു പക്ഷേ അവളെ നഷ്ടപ്പെട്ടതിന്റെ വേദന കൊണ്ടാണോ, അതോ…..
നന്ദൻ ഹോസ്പിറ്റലിൽ എത്തിയതും അന്ന് അധികം തിരക്കിലായിരുന്നു, അതുകൊണ്ട് അവൻ നേരത്തെ വീട്ടിൽ എത്തി…
അമ്മയും ദേവുട്ടിയും തിരക്കായിരുന്നു, ഉച്ച കഴിയുമ്പോൾ ലെച്ചുവും അശോകും എത്തുമെന്ന് വിളിച്ചു പറഞ്ഞിരുന്നു, ദേവുട്ടിയുടെ അച്ഛനും അമ്മയും എല്ലാം അധികം താമസിയാതെ എത്തും.. ആകെ ബഹളമയം ആണ് അവിടെ…
നന്ദൻ റൂമിലെത്തി,
നീലക്കണ്ണാടിക്ക് മുൻപിൽ അവൻ നിന്നു…..
എന്തിനാണ് നന്ദൻ നീ ഇങ്ങനെ ആവശ്യം
ഇല്ലാത്തതു ചിന്തിച്ചു ബേജാറാവണ്, കഴിഞ്ഞു പോയ കാര്യങ്ങൾ ചിക്കി ചികഞ്ഞു നീ നിന്റെ ജീവിതം കളയരുത്, ദേവു നല്ല ഒരു പെൺകുട്ടി ആണ്, നിനക്കായി ദൈവം തന്ന നിന്റെ മാത്രം പെണ്ണ്, അവളെ നീ ഒരുപാട് വിഷമിച്ചു, ഇനിയും നീ ഇത് തുടരരുത്, നീലക്കണ്ണാടിയിലെ തന്റെ പ്രതിബിംബം തന്നെ നോക്കി പരിഹസിക്കുന്നു…
ശരിയല്ലേ എന്നു അവനും തോന്നി….
നന്ദേട്ടാ……. ദേവു അകത്തേക്ക് വന്നതും പെട്ടന്ന് അവൻ തിരിഞ്ഞു നോക്കി..
ഊണ് കഴിച്ചില്ലല്ലോ, വരൂ, അച്ഛൻ കൈ കഴുകി….. അവൾ അകത്തേക്ക് വന്നു കൊണ്ടു പറഞ്ഞു..
ഒക്കെ, എന്നും പറഞ്ഞു നന്ദൻ ഇറങ്ങി പോയി, പിറകെ ദേവുട്ടിയും..
ആഹ് ഹാ ഇത് ആരൊക്കെയാ ഈ വരണത്, സരസ്വതിയമ്മ ഉറക്കെ പറയുന്നത് കേട്ടു കൊണ്ടാണ് നന്ദനും പിറകെ ദേവുട്ടിയും ചെന്നത്…
നോക്കിയപ്പോൾ അച്ഛനും അമ്മയും കൂടെ ബാലൻ അങ്കിൾ ഉണ്ട്,
ദേവു ഓടി ചെന്നു അവർക്കരികിലേക്ക്,
ബാലൻ അങ്കിൾ തനിച്ചേ ഒള്ളു, മാലതി ആന്റി എവിടെ….. ദേവു ചോദിച്ചു..
ഞാൻ ഇവിടെ ഉണ്ട് മോളെ,….. രണ്ട് വലിയ കവറും തൂക്കി പിടിച്ചു വരുന്ന മാലതിയെ അപ്പോൾ ആണ് അവൾ കണ്ടത്…
ദേവു മാലതിയുടെ കൈയിൽ ഇരുന്ന കവറുകൾ അവളുടെ കൈയിലേക്ക് മേടിച്ചു…
ഞാൻ എപ്പോളും പറയുമായിരുന്നു, ദേവൂട്ടി പതുങ്ങിയ സ്വഭാവം ആണെങ്കിലും പഠനത്തിൽ മിടുക്കി ആണെന്ന്,എനിക്ക് അതുകൊണ്ട് നീ റാങ്ക് മേടിച്ചതിൽ ഒന്നും അത്ഭുതപെടാനില്ല കെട്ടോ ദേവൂട്ടി….. .ബാലകൃഷ്ണൻ ആണെങ്കിൽ ദേവു കുടിക്കുവാനായി കൊടുത്ത വെള്ളം മേടിച്ചു കൊണ്ട് എല്ലാവരോടും ആയി പറഞ്ഞു..
മാധവ വാര്യർക്ക് ക്ഷീണം കാരണം ദേവു അച്ഛനെയും അമ്മയെയും കൂട്ടി മുറിയിലേക്ക് പോയി..
ലെച്ചുവും അശോകും എപ്പോൾ വരും ബാലേട്ടാ, സരസ്വതി സഹോദരനെ നോക്കി
അവർ വൈകിടാവുമ്പോൾ ഇങ്ങ് എത്തും, അയാൾ മറുപടിയും കൊടുത്തു..
ലെച്ചുനു കുഴപ്പം ഒന്നും ഇല്ലാലോ അല്ലേ ചേച്ചി,
ഓഹ് അവളുടെ കാര്യം ഒന്നു പറയാണ്ടിരുക്കുന്നതാ നല്ലത് എന്റെ സരസ്വതി , മാലതി പതിയെ ദേവു അച്ഛനും അമ്മയും ആയി അകത്തേക്ക് പോയെന്നു നോക്കി,എല്ലാവരോടുമായി പറഞ്ഞു..
എന്റെ സരസ്വതി, അവൾ എന്തൊരു ആർഭാടം ആണെന്നോ, എന്റെ മോന്റെ പോക്കറ്റ് കാലിയായി എന്ന് എനിക്ക് നല്ലോണം അറിയാം, അവൾക്ക് എല്ലാ വീകെന്റിലും കറങ്ങാൻ പോകണം, ചുമ്മാ പോയിട്ട് വരില്ല, ഒന്നെങ്കിൽ ചെരുപ്പ്, അല്ലെങ്കിൽ ഡ്രസ്സ് അല്ലെങ്കിൽ അവൾക്ക് ബാഗ് വേണം,,,, എത്രമാത്രം ഉണ്ടെങ്കിലും അവൾക്ക് മതിയാകില്ല,…. ഒറ്റ ഷോപ്പിങ്ങിൽ രൂപ എത്രയാണ് ഇറങ്ങുന്നതെന്നു അറിയുമോ, ഒരു ചുരിദാർ ഒക്കെ പത്തും പതിനായിരവും രൂപയുടെ ആണ് എടുക്കുന്നത്, ഞാൻ രണ്ടാഴ്ച പോയി നിന്നപ്പോൾ ഈ കുത്തു കണ്ടിട്ട് അവിടെ നിന്നും പോന്നു… മാലതി പറഞ്ഞു
എന്റെ മാലതി, നീ ഒന്നു പതുക്കെ പറയു…. ബാലകൃഷ്ണൻ ഭാര്യയെ ശാസിച്ചു…
ഞാൻ ഉറക്കെ തന്നെ പറയും, അവൾ ഇങ്ങ് വരട്ടെ,
ഇവിടെയും ആ കുടുംബത്തിലെ ഒരെണ്ണത്തിനെ കൊണ്ടു വന്നിട്ടില്ലേ, ഇതുപോലെ ഒക്കെ ആണോന്ന് ചോദിക്ക്, മാലതി കൈകൾ കൂട്ടിപിണച്ചു കൊണ്ടു പറഞ്ഞു..
ദേവൂട്ടിയെ നിങ്ങൾക്ക് കിട്ടിയത് നിങ്ങളുടെ ഭാഗ്യം ആണ്, നന്ദന് കിട്ടിയ സ്വത്താണ് ദേവു, മാലതി പിന്നെയും പറഞ്ഞു..
ലെച്ചുനെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല ഞാൻ പറഞ്ഞത്, പക്ഷെ അവൾക്ക് കുറച്ചൂടെ പക്വത വരണം അത്രയേ ഇവൾ അർഥം ആക്കിയൊള്ളു… മാലതി ദീർഘമായി നിശ്വസിച്ചുകൊണ്ട് പറഞ്ഞു..
പതിനായിരം രൂപയുടെ ചുരിദാർ ചേടത്തി എടുത്തപ്പോൾ അനുജത്തി ഇത്രയും ദിവസം ആയിട്ടും തന്നോട് ഒരു കൈലേസു പോലുമാവശ്യപെട്ടിട്ടില്ല… ഓണത്തിന് പോലും അവൾ ഒരു പരാതി പറഞ്ഞില്ല…. പാവം ദേവു,….. നന്ദൻ ഓർത്തു..
നന്ദേട്ടാ, ഫോൺ റിങ് ചെയുന്നുണ്ട്,….. ദേവിക വിളിച്ചു പറഞ്ഞപ്പോൾ നന്ദൻ എഴുനേറ്റു പോയത്…
ഫോണിൽ സംസാരിച്ചിട്ട് നന്ദൻ റൂമിലെത്തിയപ്പോൾ ദേവിക അലമാരയിൽ എന്തോ തിരയുന്നു, നോക്കിയപ്പോൾ അവൾ ഓരോ ചുരിദാറും എടുത്തു നോക്കുകയാണ്..
എന്താ നോക്കുന്നത്.. അവൻ ചോദിച്ചു..
ഏത് ഡ്രസ്സ് ഇടണം എന്ന് കൺഫ്യൂഷൻ ആണ് നന്ദേട്ടാ,,, അവൾ അവസാനം നന്ദനോടായ് പറഞ്ഞു..
നന്ദൻ അലമാരയിൽ നിന്നും ഒരു കവർ എടുത്തു അവൾക്ക് നീട്ടി,
ഇതെന്താ ഇത്, എന്നും പറഞ്ഞു കൊണ്ടു ദേവു അത് തുറന്നു നോക്കി…
ഒരു സാരീ ആയിരുന്നു അതിൽ…. കൂടെ നീണ്ട ഒരു ബില്ലും കിടപ്പുണ്ടായിരുന്നു..
ഓണം പർച്ചെസിങ് ആണെന്ന് അപ്പോൾ അവൾക്ക് മനസിലായി,
തനിക്ക് ഒന്നു മേടിച്ചില്ല എന്ന് അമ്മയോട് കളവ് അല്ലേ പറഞ്ഞത്……….
ദേവു……. ലെച്ചു അകത്തേക്ക് കയറിവന്നു..
ചേച്ചി, അവൾ ഓടിച്ചെന്നു ലെച്ചുവിനെ കെട്ടിപിടിച്ചു…
ആഹ്…. കൊള്ളാല്ലോ, ഈ സാരീ ആണോ നീ ഉടുക്കുന്നത്, ദേവുട്ടിയുടെ കൈയിൽ ഇരുന്ന കവർ മേടിച്ചു കൊണ്ടു ലെച്ചു ചോദിച്ചു..
അതെ ചേച്ചി, ഇതാണ് ഉടുക്കുന്നത്, എനിക്ക് നന്ദേട്ടൻ മേടിച്ചു തന്നതാ, അത് പറയുമ്പോൾ ദേവൂന്റെ കണ്ണുകൾ തിളങ്ങി..
ഇതേതാ ഈ സാരി? സരസ്വതിയമ്മ ദേവുട്ടിയോട് ചോദിച്ചു..
നന്ദേട്ടൻ വാങ്ങിയതാ, ദേവു അതീവ സന്തോഷത്തോടെ അത് പറയുന്നത് നന്ദൻ കാണുന്നുണ്ടായിരുന്നു..
അങ്ങനെ വൈകിട്ട് പാർട്ടി ഒക്കെ അടിപൊളി ആയി കഴിഞ്ഞു…
ഇടക്ക് ഒക്കെ മാലതി ആണെങ്കിൽ സരസ്വതിഅമ്മയോട് ലെച്ചുന്റെ ഓരോ പ്രവൃത്തികളും പറയുന്നുണ്ടായിരുന്നു
എല്ലാവരും നിനക്ക് സമ്മാനങ്ങൾ ഒക്കെ തന്നില്ലേ, ഇതിഷ്ടമായൊന്നു തുറന്നു നോക്ക്…. നന്ദൻ തലേദിവസം മേടിച്ച ജുവല്ലറി ബോക്സ് കൊടുത്തുകൊണ്ട് രാത്രിയിൽ കിടക്കാൻ നേരം ദേവൂട്ടിക്ക് കൊടുത്തുകൊണ്ട് പറഞ്ഞു..
നന്ദേട്ടൻ എന്ത് തന്നാലും എനിക്കിഷ്ടമാ, ഇത് തുറക്കേണ്ട ആവശ്യം ഇല്ല, അവൾ നന്ദനെ നോക്കി പറഞ്ഞു..
എന്ത് തന്നാലും ഇഷ്ടമാണോ…….. അവൻ അവളുടെ ഇരു ചുമലിലും പിടിച്ചുകൊണ്ടു തന്നോട് ചേർത്തു നിർത്തി…
അവന്റെ കണ്ണുകളിലേക്ക് ദേവു നോക്കി…
ഈ റാങ്ക് മേടിച്ചപ്പോൾ ആണോ നന്ദേട്ടൻ എന്നെ സ്നേഹിച്ചു തുടങ്ങിയത്, വിതുമ്പികൊണ്ടവൾ ചോദിച്ചു..
ഓണത്തിന് എല്ലാവരുടെയും ഒപ്പം നിനക്ക് ഈ സാരി മേടിച്ചപ്പോൾ നീ റാങ്ക് മേടിച്ചിരുന്നോ, ഇല്ലാലോ, പിന്നേ എന്റെ കുറച്ചു കോംപ്ലസ് ആണ് എന്നെ അങ്ങനെ ഒക്കെ ചെയ്യിപ്പിച്ചത്, നീ അതൊക്കെ മറക്കണം,,, അവൻ അവളോട് ക്ഷമാപണം നടത്തുകയാണ്
ഇല്ല, നന്ദേട്ടൻ കളവ് പറയുകയാ, എനിക്ക് അറിയാം, എന്നോട് വെറുതെ പറയുന്നതാണ്… ദേവു കൈമുഷ്ടികൊണ്ട്
അവന്റെ നെഞ്ചിൽ ചെറുതായി ഇടിച്ചു..
നിന്റെ ചേച്ചിയും വീട്ടുകാരും കൂടി എന്നെ ഒരു കോമാളി ആക്കിയപ്പോൾ നിന്നിലൂടെ പകരം വീട്ടണം എന്ന് ഞാൻ ആഗ്രഹിച്ചു, എനിക്കപ്പോൾ എല്ലാവരോടും വെറുപ്പായിരുന്നു, നിന്നോടുപോലും..
പക്ഷെ ദേവു, നീ എന്നെ തോൽപിച്ചുകളഞ്ഞു….
ഞാൻ നിന്നെ വേദനിപ്പിച്ചപ്പോൾ എല്ലാം നീ സഹിച്ചുകൊണ്ട് ഇവിടെ നിന്നു, എന്നോട് ഒരു വാക്കുപോലും ഉരിയാടാതെ…
എപ്പോളൊക്കേയൊ ഞാനും നിന്റെ മുൻപിൽ ചെറുതായി തുടങ്ങി…
ഞാൻ പോലും അറിയാതെ നീ എന്റെ മനസ് കീഴടക്കി ദേവു,,,,,,,, നീ.. നീ.. നന്ദന്റെ ആണ്, നന്ദന്റെ മാത്രം,, അവൻ അതും പറഞ്ഞു അവളെ ഗാഢമായി അസ്ലേഷിച്ചു…
നന്ദന്റെ മാത്രമായാൽ മതിയോ? അവൾ ചോദിച്ചു
മാത്രം ആയാൽ മതി, പിന്നേ വേണമെങ്കിൽ ഉടനെ തന്നെ എന്റെ മോൾടെ അമ്മ കൂടിയായിക്കോ,,, അതും പറഞ്ഞു അവൻ അവളെ പൊക്കി എടുക്കാൻ തുടങ്ങിയതും
അയ്യോ…… വേണ്ടേ…. എന്നും പറഞ്ഞു അവൾ കുതറിമാറി..
പിറ്റേ ദിവസം രാവിലെ തന്നെ നന്ദനും ദേവുട്ടിയും വാര്യരുടെയും അമ്മയുടെയും ഒപ്പം നാട്ടിലേക്ക് പോകാൻ റെഡി ആയി വന്നു…
കോളേജിൽ ഇന്ന് ചെല്ലാം എന്ന് ദേവു അവരോട് എല്ലാവരോടും വിളിച്ചു പറഞ്ഞിരുന്നു..
തുടരും
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക