Skip to content

പ്രേയസി – ഭാഗം 12

  • by
praisy aksharathalukal novel ullas

ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അടിയിൽ ദേവു കസേരയി ലേക്ക് വീണു പോയി…

അവൾക്ക് കുറച്ചു നിമിഷത്തേക്ക് അവളുടെ  കേൾവി പോലും നഷ്ടപ്പെട്ടതായി തോന്നി…. വല്ലാത്തൊരു പുകച്ചിൽ ആണ് അവളുടെ

കവിൾതടത്തിൽ എന്ന് അവൾക്ക് തോന്നി.

എന്തിനാണ് ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്….. അവൾക്കു സങ്കടം സഹിക്കാനായില്ല..

എത്രസമയം അവിടെ കിടന്നു കരഞ്ഞു എന്ന് അവൾക്കറിയില്ലായിരുന്നു…

പെട്ടന്നുണ്ടായ ദേഷ്യത്തിൽ അടിച്ചു പോയതാണ് നന്ദേട്ടൻ എന്ന്  ഒടുവിൽ അവൾ ആശ്വസിച്ചു…

അന്ന് രാത്രിയിൽ ദേവൂട്ടിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല….. ഇത്രയും നാളുകൾ ആയിട്ടും തന്റെ അച്ഛൻ പോലും ഒരു അടി തരേണ്ട ആവശ്യം തനിക്കുണ്ടായില്ല…..

നന്ദൻ ആണെങ്കിൽ നേരത്തെ തന്നെ ഉറങ്ങിയിരുന്നു,

അവന്റെ ഫോൺ നിർത്താതെ അടിച്ചപ്പോൾ ദേവു അതെടുത്തു നോക്കി…

ഡോക്ടർ അരുൺ എന്നാണ് തെളിഞ്ഞു വന്നത്….

അവൾ ഫോൺ എടുത്തു ചെവിയോട് ചേർത്ത് വെച്ചു..

ഹെലോ നന്ദൻ നീ എവിടെയാണ്, വൈഫ്‌ തന്നെ ഒള്ളു എന്നും പറഞ്ഞു പോയിന്നു മിഥുൻ പറഞ്ഞു..

ഹെലോ ഞാൻ ദേവിക ആണ്, ഏട്ടൻ ഉറങ്ങി…. എന്ന് പറഞ്ഞിട്ട് അവൾ ഫോൺ കട്ട്‌ ചെയ്തു..

രാവിലെ അലാറം അടിക്കുന്നത് കേട്ടാണ് നന്ദൻ കണ്ണ് തുറന്നത്,

ദേവിക  ഉണർന്ന് താഴേക്ക് പോയിരുന്നു പതിവുപ്പോലെ…

ഈശ്വരാ ഇന്നലെ രാത്രിയിൽ എന്തൊക്കെ ആണ് സംഭവിച്ചതെന്ന് അവൻ പെട്ടെന്നോർത്തു….

ഇന്നലെ ഡോക്ടർ മിഥുന്റെ വക പാർട്ടി ഉണ്ടായിരുന്നതും, താൻ ഇത്തിരി ഡ്രിങ്ക്സ് കഴിച്ചതും എല്ലാം അവൻ ഓർത്തു….. അതിനേക്കാൾ ഉപരി ദേവികയോട് താൻ വഴക്കിട്ടതും, അവൾക്കിട്ടു അടികൊടുത്തതും ആണ് അവനെ ഏറെ വിഷമിപ്പിച്ചത്…

ചെ, താൻ ഇത്രക്ക് ചീപ്പ് ആയിപോയല്ലോ, അവനു തന്നോട് തന്നെ പുച്ഛം തോന്നി….

ഇനി എങ്ങനെ അവളുടെ മുഖത്ത് നോക്കും എന്നോർത്തപ്പോൾ അവൻ കിടക്കയിൽ തന്നെ ഇരുന്നു..

ദേവു കോഫിയുമായി കയറിവരുന്നത് അവൻ കണ്ടു…

അവൾ കോഫി കൊണ്ടുവന്നു വെച്ചിട്ട് വേഗം പിന്തിരിഞ്ഞു ഇറങ്ങി പോയി..

കുളികഴിഞ്ഞു അവൻ ഇറങ്ങി വന്നപ്പോൾ അവനു ഏറെ പ്രിയപ്പെട്ട അപ്പവും, മുട്ടക്കറിയും അവൾ എടുത്തു ടേബിളിൽ വെച്ചു…

ദേവുവിന്റെ കവിളിൽ നന്ദൻ അടിച്ച പാട് തിണിർത്തു കിടന്നിരുന്നു…. ഒരുപാട് കരഞ്ഞു എന്ന് മുഖം കണ്ടാൽ അറിയാം…

ദേവിക,,,,,, ആം സോറി, ഞാൻ…….. എനിക്ക് പെട്ടന്നു ദേഷ്യം വന്നത് കൊണ്ടാണ് കെട്ടോ… സോറി…… ഒരു തരത്തിൽ അവൻ പറഞ്ഞൊപ്പിച്ചു..

സാരമില്ല ഏട്ടാ….. ഇത്രമാത്രം പറഞ്ഞു കൊണ്ടു അവൾ അവൻ കഴിച്ച പാത്രങ്ങൾ എടുത്തുകൊണ്ടു അടുക്കളയില്ലേക്ക് പോയി..

അവൻ അന്ന് ഹോസ്പിറ്റലിൽ വിളിച്ചു ലീവ് ആണെന്ന് പറഞ്ഞു…. ആകെ ഒരു ഉന്മേഷക്കുറവ് ആയിരുന്നു അവനു..

ദേവു ആണെങ്കിൽ അവനു മുഖം പോലും കൊടുക്കാതെ മാറി മാറി നടന്നു..

അന്ന് വൈകിട്ട് മാധവ വാര്യർ മകളെ വിളിച്ചു,

മോളെ നീ നാളെ എപ്പോൾ വരും ഇങ്ങോട്ടേക്ക്, നന്ദൻ നിന്നെ വണ്ടി കയറ്റി വിടുമോ,? അയാൾ ചോദിച്ചു..

അച്ഛനെ നന്ദേട്ടൻ വിളിച്ചിരുന്നോ,.. അവൾക്ക് ഒന്നും മനസിലായില്ല..

നന്ദൻ വിളിച്ചിരുന്നു, മോളെയും കൊണ്ടുപോയ്ക്കോളാൻ പറഞ്ഞു…നാളെ മോളിങ്ങോട്ട്  വാ കെട്ടോ,,,, അച്ഛന്റെ വാക്കുകൾ അവൾക്കു വിശ്വസിക്കാൻ പ്രയാസം ആയിരുന്നു..

പിറ്റേ ദിവസം കാലത്തെ നന്ദൻ ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി വന്നപ്പോൾ ദേവികയെ യെ ഉറക്കെ വിളിച്ചു..

പത്തു മണി ആകുമ്പോൾ ഞാൻ ഒരു വണ്ടി അയക്കാം, നീ അതിനു കയറി ഹോസ്പിറ്റലിൽ വന്നാൽ മതി, ഞാൻ നിന്നെ ബസ് കയറ്റി വിടാം… നന്ദൻ അവളെ നോക്കി പറഞ്ഞു.

ഞാൻ പോകുന്നില്ല നന്ദേട്ടാ, ചേച്ചി നാട്ടിൽ വരുമ്പോൾ കണ്ടോളാം, അവൾ അലക്ഷ്യമായി പറഞ്ഞു  

ദേവികേ, ഞാൻ അപ്പോൾ ഉണ്ടായ ദേഷ്യത്തിന്റെ പുറത്ത് അടിച്ചു പോയതാണ്, ഇയാൾ അത് കാര്യമാക്കേണ്ട.. ചേച്ചിയെ കണ്ടിട്ട് വരിക, എന്ന്നും പറഞ്ഞു അവളുട മറുപടി കാക്കാതെ  അവൻ വെളിയിലേക്കു ഇറങ്ങി..

ദേവു, സരസ്വതി അമ്മയെ ഫോണിൽ വിളിച്ചു കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചു,അവരും പറഞ്ഞു പോയിട്ട് വരുവാൻ….

പത്തുമണി ആകുന്നതിനു മുൻപ് നന്ദൻ നേരിട്ട് വരുവായിരുന്നു കാറിൽ…

അവൻ അവളെ ബസ്റ്റോപ്പിൽ കൊണ്ടുപോയി , നാട്ടിലേക്കുള്ള ബസ് കണ്ടുപിടിച്ചു അതിൽ കയറ്റി ഇരുത്തി..

എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു നന്ദൻ കാറിൽ കയറി ഹോസ്പിറ്റലിലേക്ക് പോയി..

ആദ്യമായി നന്ദനെ പിരിയുന്നതാണ്, അവൾക്ക് വല്ലാത്ത വേദന മനസിൽ തോന്നി, തന്നോട് എത്ര അകൽച്ച കാണിച്ചാലും ആ ആളാണ് തന്റെ മനസിൽ നിറയെ,..

എത്രയും പെട്ടന്ന് ചേച്ചിയുടെ അടുത്ത് പോയിട്ട് തിരിച്ചു വന്നാൽ മതി എന്നായിരുന്നു യാത്രയിൽ ഉടനീളം അവൾ പ്രാർത്തിച്ചത്…

സരസ്വതിഅമ്മയ്ക്ക് അന്ന് തിരികെ വീട്ടിൽ എത്തിയിട്ട് ആകെ ഒരു വിഷമം ആയിരുന്നു, ദേവൂട്ടിയെ വല്ലാണ്ട് ഇഷ്ടപ്പെട്ടു പോയി എന്ന് അവർക്ക് തോന്നി…പല തവണ അവർ മരുമകളെ വിളിച്ചു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു…

വീട്ടിൽ എത്തിയെന്നു പറഞ്ഞു ഒരു പ്രാവശ്യം അവൾ നന്ദനെയും വിളിച്ചു…. കൂടുതലൊന്നും ചോദിക്കാതെ അവൻ ഫോൺ കട്ട്‌ ആക്കുകയും ചെയ്ത്…

അഞ്ചു ദിവസങ്ങൾക്കു ശേഷം ആണ് ദേവു തിരിച്ചു വീട്ടിൽ എത്തിയത്..

എന്റെ ദേവൂട്ടി ഇനി ഇങ്ങനെ ഒരിടത്തും പോകണ്ട കേട്ടോ, അമ്മക്ക് ആകെ വിഷമം ആയിരുന്നു, നീ ഇല്ലാത്തത് കൊണ്ടു…… അവളെ കണ്ട മാത്രയിൽ സരസ്വതിയമ്മ വാത്സല്യത്തോടെ  പറഞ്ഞു..

നന്ദേട്ടനും അച്ഛനും എവിടെ അമ്മേ…? അവൾ ചോദിച്ചു..

നന്ദൻ ഹോസ്പിറ്റലിൽ ആണ്, ഇന്ന് സർജറി ഡേ ആണ് മോളെ,.. അച്ഛൻ അവിടെ തൊടിയിൽ എങ്ങാനും കാണും… അവർപറഞ്ഞു..

മോളെ, ലെച്ചു എന്ത് പറയുന്നു,,, അവൾക്ക് ക്ഷീണം ഒന്നും ഇല്ലാലോ അല്ലെ,,,. സരസ്വതി അമ്മ ദേവൂട്ടിക്ക് ചായ എടുത്തുകൊണ്ടു ചോദിച്ചു..

ഇല്ല അമ്മേ, കുഴപ്പം ഒന്നും ഇല്ല, സുഖം ആയിരിക്കുന്നു…. ചേച്ചി കൂടുതൽ സുന്ദരിയായി….. അവൾ പറഞ്ഞു…

ദേവു mമുറിയിൽ ചെന്നപ്പോൾ ഒരു യുദ്ധം നടന്നതുപോലെ ആണ് അവിടം കിടന്നത്….

റൂമെല്ലാം ക്‌ളീൻ ചെയ്തതിന് ശേഷം അവൾ കുളിക്കാൻ കയറി…

കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ നന്ദന്റെ കാറിന്റെ ഇരമ്പൽ കേട്ടു..

അവൾ ഇറങ്ങി ഓടി……. ഓടുന്നതിനിടയിൽ അവളുടെ നെറ്റി വാതിൽപ്പടിയിൽ തട്ടി…

എന്താ ദേവൂട്ടി ഇത്, അവൻ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത്…. ഇതെല്ലാം വീക്ഷിച്ചു നിന്ന സരസ്വതി അമ്മ പറഞ്ഞു. …

ഇത്രയും ദിവസം എങ്ങനെ നന്ദനെ പിരിഞ്ഞിരുന്നു എന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു….

ഇനി ഒരിക്കലും നന്ദേട്ടനെ കൂടാതെ എങ്ങോട്ടും പോകില്ലെന്നും അവൾ തീരുമാനിച്ചുറപ്പിച്ചു..

നന്ദൻ കയറിവന്നപ്പോൾ ദേവു നെറ്റിയും തിരുമ്മി നിൽക്കുന്നതാണ് കണ്ടത്…

അമ്മേ ഊണെടുക്ക്, വല്ലാണ്ട് വിശന്നു എന്നും പറഞ്ഞു നന്ദൻ മുറിയിലേക്ക് പോയി, ദേവുവിനെ ഒന്ന് നോക്കുക പോലും ചെയ്തില്ല,,,

ഇത്രയും ദിവസം പിരിഞ്ഞിരുന്നിട്ട് പോലും നന്ദേട്ടന് ഒരു മാറ്റവും ഇല്ലാലോ എന്ന് അവൾ ഓർത്തു..

മോനേ നാളെ ആണ് തൃക്കളത്തൂർ അമ്പലത്തിലെ പൂരം, നീ രാവിലെ മോളെയും കൂട്ടി അമ്പലത്തിൽ പോയി തൊഴുത്തിട്ട് ഹോസ്പിറ്റലിൽ പോയാൽ മതി… സരസ്വതി മകന് ചോറ് വിളമ്പുന്നതിനിടയിൽ പറഞ്ഞു..

എനിക്ക് സമയം കിട്ടുമോന്ന് പോലും അറിയില്ല അമ്മേ, അമ്മ പോയാൽ മതി…. നന്ദൻ അമ്മയെ നോക്കി..

.

അതൊന്നും പറഞ്ഞാൽ പറ്റില്ല മോനേ, നിന്റെ വിവാഹം നടക്കാനായി ഞാൻ എത്ര പ്രാർത്ഥിച്ചതാണെന്നു അറിയാമോ ദേവിയോട്…. നീ പോയെ തീരു.. അവർ മകനോട് കുറച്ചു ദേഷ്യത്തിൽ പറഞ്ഞത് എങ്കിലും അവൻ മറുപടി ഒന്നും പറഞ്ഞില്ല..

രാത്രിയിൽ കിടക്കാൻ നേരം പോലും അവർ പരസ്പരം ഒന്നും സംസാരിച്ചില്ല..

ഇടക്ക് നന്ദൻ ഉറക്കത്തിൽ കണ്ണുതുറന്നപ്പോൾ ദേവുവിന്റെ കൈകൾ അവന്റെ ദേഹത്തു ആണ്,അവനോട് പറ്റിച്ചേർന്നു കിടക്കുന്ന അവളെ നന്ദൻ അരണ്ട വെളിച്ചത്തിൽ അരുമയോട്  നോക്കി,

രാവിലെ ഉറക്കം തെളിഞ്ഞപ്പോൾ ദേവു നന്ദനോട് ഒട്ടി കിടക്കുക ആണ്,…

അവൾ വേഗം എഴുനേറ്റു,

ഈശ്വരാ, ആദ്യമായിട്ടാണ് താൻ ഇങ്ങനെ,……. മൂന്നാല് ദിവസം അമ്മയെ കെട്ടിപിച്ചാണ് താൻ കിടന്നത്, ചെ….. കഷ്ടമായി പോയി, നന്ദേട്ടൻ അറിഞ്ഞോ ആവോ….

നോക്കിയപ്പോൾ ഏട്ടൻ സുഖസുഷുപ്തിയിൽ ആണ്…

ദേവു കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകാൻ റെഡി ആയി നിൽക്കുകയാണ് സരസ്വതിയുടെ നിർദ്ദേശപ്രകാരം,….

അമ്മ മുറിയിലേക്ക് കയറി പോയതാണ്, നന്ദേട്ടൻ എന്തൊക്കെയോ പറയുന്നുണ്ട്, അവൾക്കു അവ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ട്.

മുറിയിൽ നിന്നും ഇറങ്ങി വന്ന സരസ്വതി ദേവൂട്ടിയെ ദേഷ്യത്തോടെ നോക്കി…

മതി നീ അണിഞ്ഞൊരുങ്ങി നിന്നത്, പോയി എല്ലാം മാറിക്കോ, അവനു ഇന്ന് സമയം ഇല്ലെന്നു അമ്പലത്തിൽ പോകാൻ, അല്ലെങ്കിൽ നീ ഇല്ലാതെ അവൻ പൊയ്ക്കോളാമെന്ന് പറയുന്നത്… അവർ കസേരയിൽ ഇരുന്നുകൊണ്ട് പിറുപിറുത്തു..

ദേവു അവരുടെ മുറിയിലേക്ക് ചെന്നപ്പോൾ നന്ദൻ കട്ടിലിൽ ഇരിക്കുകയാണ്..

നന്ദേട്ടൻ അമ്പലത്തിൽ പൊയ്ക്കോളൂ,അമ്മയെ സങ്കടപ്പെടുത്തേണ്ട…. ഞാൻ ഉച്ചക്ക് കാവടി വരുമ്പോൾ പോകുന്നതേയുള്ളു എന്നും പറഞ്ഞു ദേവു ഉടുത്തിരുന്ന  വേഷം മറുവാനായി പോയി.

അമ്മേ, ഞാൻ അമ്പലത്തിൽ കയറിക്കോള്ളം, ഇനി അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട.. നന്ദേട്ടൻ പറയുന്നത് ദേവു കേട്ടു..

ഉച്ചയായപ്പോൾ പാവം ദേവു വീണ്ടും ഒരുങ്ങി,

അമ്മേ,വാ നമ്മൾക്ക് അമ്പലത്തിൽ പോയിട്ട് വരാം…. ദേവു അമ്മയെ വിളിച്ചെങ്കിലും അവർ തലവേദന ആയിട്ട് കിടക്കുകയായിരുന്നു…

മോളെ, അമ്മക്ക് വല്ലാതെ തലവേദനിക്കുന്നു, നിനക്ക് ഞാൻ ഒരു ഓട്ടോ വരുത്തിത്തരാം, അതിൽ പോയിട്ട് വാ, അവർ ദേവുട്ടിയോടായ് പറഞ്ഞു..

ശോ, അച്ഛനും ഇല്ലാതെ പോയല്ലോ…. അവൾ മനസില്ലാമനസോടെ അമ്പലത്തിൽ പോകാനായി ഇറങ്ങി..

ഒന്നും പേടിക്കാനില്ല ദേവു, നമ്മൾ എത്ര വട്ടം പോയിരിക്കുന്നു അവിടെ, സരസ്വതി അമ്മ അവൾക്ക് ധൈര്യം പകർന്നു…

ദേവു ഓട്ടോയിൽ കയറിപോയപ്പോൾ സരസ്വതി അമ്മക്ക് എന്തോ വല്ലാത്ത വിഷമം തോന്നി,

താനും കൂടി പോകേണ്ടതായിരുന്നു, പാവം…. അവളെ തനിച്ചു വിടേണ്ടയിരുന്നു… അവർ ഓർത്തു,തലവേദന ആയതിനാൽ അവർ വീണ്ടും കിടന്നു…

കാളിങ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ടാണ് സരസ്വതി വാതിൽ തുറകാനായി പോയത്..

ഹോ, ഉറങ്ങി പോയത് അറിഞ്ഞില്ല, ദേവു ഇത്ര വേഗന്ന് എത്തിയോ….. വാതിൽ തുറന്നപ്പോൾ ഗുപ്തൻ നായർ ആയിരുന്നു..

ദേവൂട്ടി എവിടെ,,അമ്പലത്തിൽ പോയിട്ട്  കണ്ടില്ലലോ , സരസ്വതി ഭർത്താവിനെ നോക്കി..

ശിവ ശിവ, ദേവൂട്ടി അമ്പലത്തിൽ പോയിരുന്നോ, ഈശ്വരാ കുട്ടിക്കെന്തെങ്കിലും പറ്റിയോ ആവോ… അയാൾ  തലയിൽ കൈവെച്ചു

എന്താ ഏട്ടാ, എന്താ പറ്റിയത്,സരസ്വതി അയാളുടെ ഇരുകൈയിലും പിടിച്ചു ചോദിച്ചു..

അമ്പലത്തിൽ നിന്നും ആളെയും കയറ്റി വന്ന കിഴക്കേടത്തു ബസ് ഒരു മിനിലോറിയും ആയി  ഇടിച്ചു, കുറെ ആളുകൾക്ക് പരിക്ക് പറ്റി എന്ന് പറഞ്ഞത്,,,,, ഈശ്വരാ ദേവു എവിടെയാണോ ആവോ… ഗുപ്തന്നായര് മുറ്റത്തേക്കു ഇറങ്ങി കൊണ്ടു പറഞ്ഞു..

എന്റെ ദേവി….. എന്റെ കുഞ്ഞിന് ന്ത്‌ പറ്റി,,, സരസ്വതി വേഗം ഫോൺ എടുത്തു മകനെ വിളിച്ചു..

അമ്മേ, ഇത്രക്ക് പേടിക്കാൻ ഒന്നും ഇല്ല, അവൾ ഇങ്ങു പോന്നോളും….. നന്ദൻ കാൾ കട്ട്‌ ചെയ്തു..

ഗുപ്തൻ നായർ ആരെയോ ഒക്കെ ഫോൺ വിളിച്ചിട്ട് സരസ്വതിയും ആയിട്ട് അമ്പലത്തിലേക്ക് പോകാനായി തയ്യാറായി

അമ്പലത്തിൽ ചെന്നപ്പോൾ ദേവുവിനെ എവിടെയും കണ്ടെത്താനായില്ല….

പരിക്കേറ്റവരെ എല്ലാം താലൂക്ക് ഹോസ്പിറ്റലിൽ ആണ് കൊണ്ടുപോയതെന്നു ആണ് അവർക്ക് അറിയാൻ കഴിഞ്ഞത്…..

സാറിന്റെ അമ്മയും അച്ഛനും തീയട്ടറിന്റെ വാതിൽക്കൽ ഇരിക്കുന്നത് കണ്ടു….. മഞ്ജുസിസ്റ്റർ പറയുന്നത് മുഴുവൻ കേൾക്കാൻ നിൽക്കാതെ  ആണ് നന്ദൻ വേഗം അവിടേക്ക് ചെന്നത്..

ഈശ്വരാ എന്റെ ദേവു….. അവൻ തീയേറ്ററിലേക്ക് പാഞ്ഞു..

നിറമിഴികളോടെ ഇരിക്കുന്ന സരസ്വതി odiവരുന്ന  മകനെ കണ്ടുകൊണ്ട് പാഞ്ഞു ചെന്നു……

എടാ,നീ എങ്ങോട് ആണ് ഓടുന്നത്, നിന്റെ ആരെങ്കിലും ഇവിടെ ഉണ്ടോ……. അവർ മകന്റെ ഇരു ചുമലിലും പിടിച്ചുലച്ചു…

സരസ്വതി മിണ്ടാതിരിക്കു,ആരെങ്കിലിം കേൾക്കും,,, ഗുപ്തൻ നായർ ഭാര്യയോട് പറഞ്ഞു..

അമ്മയുടെ കൈ വിടുവിച്ചുകൊണ്ട് നന്ദൻ തിയറ്ററിലേക്ക് കയറി..

ഡോക്ടർ മിഥുനും ഡോക്ടർ ശിവയും കൂടി ഇരുന്നു സംസാരിക്കുന്നു..

ഓഹ് നന്ദൻ, കമ്മോൺ, സിറ്റ്  ഹിയർ, ഡോക്ടർ ശിവ വിളിച്ചെങ്കിലും നന്ദൻ അത് കേട്ടില്ല..

ദേവിക മയങ്ങി കിടക്കുകയാണ്….

ദേവൂട്ടി,,,, കണ്ണ് തുറക്ക്, ദേവൂട്ടി…. നന്ദന്റെ  നിറഞ്ഞൊഴുകിയ കണ്ണീർ ദേവികയുടെ കവിളിൽകൂടെ ഒലിച്ചിറങ്ങി..

തുടരും

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

ഓളങ്ങൾ

പരിണയം

3.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!