നീലിമ അവളുടെ അപ്പച്ചിയെയും കൂട്ടി കൂട്ടുകാരികളുടെ അടുത്തേക്ക് വന്നു..
അപ്പച്ചി ഇത് എന്റെ ബെസ്റ് ഫ്രെണ്ട്സ് ആണ്, ലെച്ചുവും ദേവുവും, ലെച്ചും ഞാനും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു,ഇവൾ എംബിഎ കഴിഞ്ഞു, അടുത്ത സ്ഥാനാർത്ഥിയും കൂടി ആണ് കെട്ടോ…ഇത് ദേവു, ഡിഗ്രി കഴിഞ്ഞു…
എടി ലെച്ചു ഇത് എന്റെ അപ്പച്ചിയാണ് കേട്ടോ,,,, അപ്പച്ചിയുടെ മോൻ ഉണ്ട്, നന്ദേട്ടൻ… ഞാൻ പിന്നെ പരിചയപെടുത്തി തരാം കേട്ടോ…
നീലിമയുടെ വാ തോരാതെ ഉള്ള സംസാരം കേട്ടു കൊണ്ട് സരസ്വതി ചിരിച്ചു…
എവിടെയാണ് വീട്, ഇവിടെ അടുത്താനോ, അവർ ദേവുവിനോട് ചോദിച്ചു.
ഒരു മൂന്നു കിലോമീറ്റർ ഉണ്ട്, അവൾ മറുപടി കൊടുത്തു.
എവിടെ അപ്പച്ചി,…. നന്ദേട്ടനും ചിറ്റപ്പനും ഒക്കെ എന്ന് ചോദിച്ചുകൊണ്ട് അവരുടെ കൈ വിടുവിച്ചിട്ട് നീലിമ വെളിയിലേക്ക് പോയി..
വീട്ടിൽ ആരൊക്കെ ഉണ്ട്, അച്ഛനും അമ്മയും എന്ത് ചെയുന്നു, എവിടെയാണ് പഠിക്കുന്നത്….
സരസ്വതി രണ്ടുപെൺകുട്ടികളോടും ഓരോ കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു..
.
കുറച്ചുകഴിഞ്ഞു നീലിമയുടെ കൂടെ കണ്ണാടിവെച്ച വെളുത്തുസുന്ദരനായ ഒരു ചെറുപ്പക്കാരൻ അവിടേക്ക് വന്നു.. ലെച്ചുവും ദേവുവും അയാളെ നോക്കി…
ഒറ്റ നോട്ടത്തിൽ തന്നേ പറയും സരസ്വതിയുടെ മകൻ ആണെന്ന്, അതുകൊണ്ട് രണ്ടാൾക്കും ആളെ പിടികിട്ടി…
നീലിമ അവളുടെ കൂട്ടുകാരികളെ രണ്ട്പേറെയും അവനു പരിചയപ്പെടിത്തികൊടുത്തു…
ശ്രീലക്ഷ്മിക്ക് പക്ഷെ അവന്റെ നോട്ടം അത്ര പിടിച്ചില്ല, അവൾ അത് ദേവ്‌നോട് പറയുകയും ചെയ്തു…
ചേച്ചിക്ക് തോന്നുന്നതായിരുക്കും,എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല, ദേവു അവളെ നോക്കി…
പിന്നീട് ഇടക്ക് ഒക്കെ നന്ദകിഷോർ ലെച്ചുവിനോട് സംസാരിക്കുവാൻ ശ്രമിച്ചെങ്കിലും അവൾ പിടി കൊടുക്കാതെ നിന്ന്….
ദേവികയ്ക്കും തോന്നി നന്ദന് ലെച്ചുവിനെ ഇഷ്ടമായിന്നു……
ചേച്ചി നമ്മൾക്ക് എന്നാൽ പോയാലോ, വൈകിട്ട് മൈലാഞ്ചിക് വരേണ്ടതല്ലേ…. ഇടക്ക് ദേവു ചോദിച്ചു.
ടി.. അശോകേട്ടൻ ഇപ്പോൾ വരും, ടൗണിൽ എത്തിയെന്നു പറഞ്ഞു, അത്കഴിഞ്ഞു പോകാം എന്ന് നീലിമ പറഞ്ഞു..
അതു കേട്ടപ്പോൾ ലെച്ചുവിന്റെ കണ്ണുകൾ തിളങ്ങിയത് ആരും കണ്ടില്ല,
ഒടുവിൽ രണ്ടുപേരും സമ്മതിച്ചു…
അര മണിക്കൂർ കഴ്ഞ്ഞപ്പോൾ അശോകേട്ടൻ വന്നു എന്ന് പറഞ്ഞു ദേവു നീലിമയുടെയും, ലെച്ചുവിന്റെയും അടുത്തേക്ക് വന്നു. .
ദേവൂന്റെ പിന്നാലെ അശോക് അങ്ങോട്ട് കയറി വന്നു….
അശോകേട്ടൻ ആള് ചുള്ളൻ ആയല്ലോ, ദേവു അവനെ നോക്കിയപ്പോൾ അവൻ അവളുടെ ചെവിക്കു പിടിച്ചു…
എടി കാന്താരി നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ട് കേട്ടോ.
അവൾ അവന്റെ കൈ എടുത്തു മാറ്റിയിട്ട് ഓടിക്കളഞ്ഞു…
ലെച്ചു… നിന്റെ എക്സാം ഒക്കെ കഴിഞ്ഞു അല്ലേ.. അയാൾ ശ്രീലക്ഷ്മിയുടെ അടുത്തേക്ക് വന്നു..
കഴിഞ്ഞു അശോകേട്ട… ഇന്നലെ കൊണ്ട് ക്ലാസ്സ് കഴിഞ്ഞു ഞാൻ വൈകിട്ടു എത്തിയതാ..
നീലിമ ഏട്ടന്റെ അടുത്ത് പറ്റി ചേർന്ന് നിന്നു വിശേഷങ്ങൾ ഒക്കെ പറഞ്ഞു..
ലെച്ചുചേച്ചി നമ്മളുടെ ചുരിദാർ വാങ്ങിയില്ലലോ, സമയം പോയി കേട്ടോ.. ദേവു എന്തോ ഓർത്തതുപോലെ അവളോട് പറഞ്ഞു…
അത് ശരിയാണല്ലോ, എന്നാൽ ഞാൻ പോയി മേടിക്കാം. … ആൾട്ടറേഷൻ ഉണ്ടെങ്കിൽ ചെയ്തിട്ട് വരുകയും ചെയാം… ലെച്ചു വേഗം തന്നേ പോകാൻ തയ്യാറായി…
ഞാൻ ഓഡിറ്റോറിയത്തിൽ പോകുന്നുണ്ട് ലെച്ചു, നിന്നെ അവിടെ ഇറക്കം, അശോക് പറഞ്ഞു..
എങ്കിൽ നീ അശോകേട്ടന്റെ ഒപ്പം പൊയ്ക്കോ, അപ്പോൾ പെട്ടന്ന് വരികയും ചെയാം, നീലിമയും ആ നിർദ്ദേശം ശരി വെച്ചു..
എടി ഒരു പത്തു മിനിറ്റ്, ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ, അശോക് അകത്തേക്ക് പോയി…
ഓരോ അതിഥികളായി എത്തിച്ചേർന്നു കൊണ്ടിരുന്നു,..
സരസ്വതി ഇടക്കെല്ലാം ലെച്ചുനോടും ദേവ്‌നോടും സംസാരിക്കുന്നുണ്ടായിരുന്നു….
ലെച്ചു നീ ചെല്ലുന്നുണ്ടോ, അശോകേട്ടൻ പോകാൻ ഇറങ്ങുന്നു കെട്ടോ, നീലിമ ഇടക്ക് ലെച്ചുവിനോട് പറഞ്ഞു…
ചേച്ചി ഞാൻ വരണോ, ദേവു ചോദിച്ചപ്പോൾ വേണ്ടെടി ഞാൻ പെട്ടന്ന് വരാം, എന്നും പറഞ്ഞു അവൾ എഴുനേറ്റു…
അശോക് കാർ സ്റ്റാർട്ട് ചെയ്തിട്ടിരിക്കുക ആണ്, ലെച്ചു ചെന്ന് മുൻപിൽ കയറാൻ തുടങ്ങിയതും നന്ദൻ അങ്ങൊട് ഇറങ്ങി വന്നു… .
അശോക് നീ ഓഡിറ്റോറിയത്തിലേക്ക് ആണോ, ഞാനും വരുന്നുണ്ട് കെട്ടോ… അവൻ പറഞ്ഞപ്പോൾ അശോക് പിറകിൽ കയറാൻ ലെച്ചുവിനോട് കണ്ണ് കാണിച്ചു…
ഞാൻ അച്ഛനോട് പറഞ്ഞിട്ട് ഇപ്പോൾ വരാം, എന്ന് പറഞ്ഞു കൊണ്ട് നന്ദൻ അകത്തേക് പോയി
ലെച്ചു മുഖം വീർപ്പിച്ചുകൊണ്ട് പിൻസീറ്റിൽ നില ഉറപ്പിച്ചു…
അശോകേട്ട ഇവന്റെ നോട്ടം ശരിയല്ല കേട്ടോ, പറഞ്ഞില്ലെന്നു വേണ്ട.എന്റെ കൈ തരിച്ചു വന്നതാ…. .. അവൾ അശോകിനെ പിന്നിൽ നിന്ന് തോണ്ടി…
എടി ആരെങ്കിലും കാണും കേട്ടോ, അവൻ അവളോട് പതിയെ പറഞ്ഞു…
കണ്ടാൽ എന്താ, ദേ ഇപ്പോൾ നിങ്ങൾക്ക് ഒരു ഉമ്മ തരുന്നത് കാണണോ… അവൾ വീണ്ടും ഒച്ച എടുത്തു..
എത്ര നാൾ കൂടി കണ്ടത് ആണ്, എന്നിട്ട് ഇപ്പോൾ അവന്റെ ഒരു വരവ്, പൊട്ട ഡോക്ടർ….. ലെച്ചു പല്ലുഞെരിച്ചു…..
തിരിച്ചു ഇറങ്ങുമ്പോൾ ഞാൻ വിളികാം, നീ വെയിറ്റ് ചെയ്താൽ മതി…. അവൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു…
അപ്പോളേക്കും നന്ദൻ ഇറങ്ങി വന്നു….
അശോകേട്ട… എന്നെ ആ അമ്പലത്തിന്റെ സൈഡിൽ ഇറക്കിയാൽ മതി, ഞാൻ നടന്നുപോയ്ക്കോളാം അങ്ങോട്ടേക്ക് കേട്ടോ, ലെച്ചു അശോകിനോടായി പറഞ്ഞു…
പോകുംവഴിക്ക് നന്ദനും അശോകും തമ്മിൽ എന്തൊക്കെയോ കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു, പക്ഷെ ലെച്ചു അതൊന്നും ശ്രദ്ധിച്ചില്ല….
കണ്ണാടിയിൽ കൂടി ഇടക്കെല്ലാം നന്ദൻ അവളെ ശ്രദ്ധിക്കുന്നത് അശോക് കണ്ടില്ലെന്നു നടിച്ചു..
ഇവിടെ നിർത്തിയാൽ മതിയോ ലെച്ചു,, അശോക് വണ്ടി ഒതുക്കി കൊണ്ട് ചോദിച്ചു…
മതി ഏട്ടാ, ഞാൻ ഇവിടെ ഇറങ്ങിക്കോളാം, അവൾ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി..
തിരിച്ചു ഇയാൾ എങ്ങനെ പോകും നന്ദൻ ലെച്ചുവിനോട് ചോദിച്ചെങ്കിലും അവൾ പ്രതികരിച്ചില്ല…
നീ ഇവിടെ നിന്നാൽ മതി, വല്ലോ ഓട്ടോയ്ക്കും തിരിച്ചു പോകാം… അശോക് പറഞ്ഞു..
അവൾ തല കുലുക്കി കൊണ്ട് നടന്നു പോയി.
നല്ല കുട്ടി ആണല്ലേ ലെച്ചു……. നന്ദൻ ചെറുതായി മന്ദഹസിച്ചുകൊണ്ട് അശോകിനോട് പറഞ്ഞു..
മ്,,,, പാവമാ രണ്ടുപേരും അവൻ പറഞ്ഞു..
ഓഡിറ്റോറിയത്തിൽ ചെന്ന് എല്ലാ കാര്യങ്ങളും നോക്കി വിലയിരുത്തി അശോക്…..
ആഹ് അശോകേ നീ എപ്പോൾ എത്തി… രവി അങ്കിൾ വന്നു അവന്റെ കൈക്ക് പിടിച്ചു..
ദേ ഇപ്പോൾ എത്തിയതേ ഒള്ളു.. അവർ തമ്മിൽ കുശലം പറഞ്ഞു നിൽക്കുകയാണ്…
നീ ഇപ്പോൾ ടൗണിൽ പോകുന്നുണ്ടോടാ,എനിക്ക് ഒരു അത്യാവശ്യം ഉണ്ടായിരുന്നു….അയാൾ അശോകിനോട് ചോദിച്ചു.
ഞാൻ പോകുന്നില്ല അങ്കിൾ, നന്ദനും ആയിട്ട് എന്റെ കാറിൽ പൊയ്ക്കോളൂ.. അവൻ പറഞ്ഞപ്പോൾ അയാൾക്കു സന്തോഷം ആയി..
നന്ദൻ നീ എന്നാൽ അങ്കിൾ ആയിട്ട് ഒന്ന് ടൗണിൽ പോയി വരാമോ, ഞാൻ ആകെ ടയേഡ് ആയി.. അശോക് പറഞ്ഞപ്പോൾ നന്ദൻ പോകാൻ റെഡി ആയി….
അങ്ങനെ അവർ രണ്ടുപേരും കൂടി പോയി..
പെട്ടന്ന് ആണ് അശോകിന്റെ ഫോണ് ചിലച്ചത്, നോക്കിയപ്പോൾ ലെച്ചു ആണ്.
അശോകേട്ട അയാൾ ഉണ്ടെങ്കിൽ ഞാൻ കൂടെ വരുന്നില്ല കേട്ടോ, മറുതലയ്ക്കൽ നിന്ന് ലെച്ചു പറയുന്നത് അവൻ കേട്ടു,.
നീ ഇറങ്ങിയോടി. അവൻ ചോദിച്ചു..
മ്.. ഞാൻ ഇവിടെ നിന്ന് ഇറങ്ങുവാ..
നന്ദൻ നിന്നെ കൂട്ടി കൊണ്ട് പോകുവാൻ അങ്ങോട്ടേക്ക് പോന്നിട്ടുണ്ട് കേട്ടോ, ഇതും പറഞ്ഞുഅവൻ ഫോൺ കട്ട് ചെയ്തു…
അവൾ തിരിച്ചു വിളിച്ചിട്ടൊന്ന് അവൻ ഫോൺ എടുക്കാൻ പോലും കൂട്ടാക്കിയില്ല..
ഏതെങ്കിലും ഓട്ടോ കിട്ടുമോന്നു അറിയാനായി ലെച്ചു കാത്തു നിൽക്കുകയാണ്…
അശോകിനെ കൈയിൽ കിട്ടിയാൽ തല്ലി കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് അവൾക്ക് മനസ്സിൽ….
ഒരു ബൈക്ക് അകലെ നിന്നും വരുന്നുണ്ട്, അയാൾ ലെച്ചുവിന്റെ തൊട്ടടുത്തു വന്നു വണ്ടി ചവിട്ടി,,,,,
ലെച്ചു , നോക്കിയപ്പോൾ അശോക് ആയിരുന്നു
,വേഗം കയറു പെണ്ണെ, നിഥിന്റെ ബൈക്ക് ആണ്… കണ്ണിറുക്കി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു …
ലെച്ചു അവനിട്ട് ഒരു ഇടി വെച്ചുകൊടുത്തു കൊണ്ട് ബൈക്കിന്റെ പിന്നിൽ കയറി…..
എത്ര നാള് കൂടി കണ്ടതാണ്, eന്നിട്ട് ഒന്ന് മിണ്ടാൻ പോലും പറ്റണില്ല.. ലെച്ചു അവനോട് ചേർന്ന് കൊണ്ട് പറഞ്ഞു …
നീ നാളെ ചുരിദാർ ഇടേണ്ട കേട്ടോ, നീ ദാവണി ഉടുത്താൽ മതി, അശോക് പറഞ്ഞു
നല്ല കാറ്റ് അല്ലേ… എങ്ങും പച്ചപ്പ് മാത്രം ഒള്ളു… അശോക് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് വണ്ടി ഓടിച്ചു .
ഇവിടെ ഒന്ന് വണ്ടി നിർത്തു അശോക് ഏട്ടാ.. എനിക്ക് ഒരുപാട് കാര്യങ്ങൾ പറയണം എന്നുണ്ട്.. ലെച്ചു അവന്റെ പുറത്തു തുരു തുരെ ഇടിച്ചു. .
ഹോ എടി, ഞാൻ ഈ വണ്ടി ഒന്ന് നിർത്തട്ടെ, നീ കുറച്ചു മുൻപേ എന്തോ തരാം എന്ന് പറഞ്ഞതല്ലേ.. അതിനുള്ള ഒരു സ്ഥലം നോക്കുവാ ഞാൻ …. അശോക് അതു പറഞ്ഞു കൊണ്ട് വണ്ടി ഒതുക്കി
അയ്യടാ… ഇയാളുടെ പൂതി ആ മനസ്സിൽ വെച്ചാൽ മതി.. ലെച്ചു ഗൗരവത്തിൽ ആണ്….
രണ്ടുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി…
ഇനി പറ ….. എന്താ എന്റെ പെണ്ണിനെന്നോട് പറയുവാൻ ഉള്ളത്, അശോക് അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചപ്പോൾ അവള്ക്ക് ചെറുതായി നാണം വന്നു… അവളുടെ മുഖം അരുണശോഭയാർന്നു …
ആരോരും അറിയാതെ ഇത്ര നാൾ നമ്മൾ നമ്മുടെ പ്രണയം ഒളിപ്പിച്ചു വെച്ചില്ലേ ഏട്ടാ, ഇത് ഇത്രടം വരെ ആയി, ഇനി മുൻപോട്ടു എങ്ങനെ ആകും ആവോ…. ലെച്ചു ആലോചനയിൽ മുഴുകി.
എന്താവാൻ, നിനക്ക് വിവാഹം ആലോചിക്കുമ്പോൾ ഞാൻ ഇങ് പറന്നെത്തും, വീട്ടിൽ സംസാരിക്കും, എല്ലാവരെയും കൊണ്ട് സമ്മതിപ്പിക്കും….. അത്രയും കാര്യത്തിനാണോ നീ ഇങ്ങനെ ടെൻഷൻ ആകുന്നത് ലെച്ചു.. അവൻ അവളെ സമാധാനിപ്പിച്ചു….
അപ്പോളേക്കും അവന്റെ ഫോൺ ശബ്‌ദിച്ചു… അച്ഛനാണ് വിളിക്കുന്നത്…
ഹെലോ ആ അച്ഛാ, ഞാൻ ഇപ്പോൾ വരാം, ലെച്ചുവിനെ ഒന്ന് വീട്ടിൽ വിടുന്ന താമസം മാത്രം ഒള്ളു…..
എടി വേഗം കയറു, അച്ഛനാണ് വിളിച്ചത്, നമ്മൾക്ക് പോകാം എന്നും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തിട്ട് ബൈക്കിൽ കയറി…
ഈ താടി ഒന്ന് ഷേവ് ചെയ്തു കള ഏട്ടാ,ലെച്ചു അവനോടായി പറഞ്ഞു…
എടി ഇതിനെന്താ കുഴപ്പം, എന്റെ താടി ആണ് പെൺകുട്ടികൾക്ക് എല്ലാം ഇഷ്ടം..
പെങ്ങളുടെ കല്യാണത്തിന് ആങ്ങള ബൈക്കിൽ നിന്നു വീണു കാലൊടിഞ്ഞു കിടക്കണോ…. ലെച്ചു ഭീഷണിപെടുത്തി…
അയ്യോ ചതിക്കല്ലേ പൊന്നേ… ആകെ ഉള്ള ഒരു പെങ്ങളുടെ വിവാഹം ആണ് കേട്ടോ. അശോക് അവന്റെ ലെച്ചുവിനെയും കൂട്ടി വണ്ടി ഓടിച്ചു മുൻപോട്ട് പോയി.
തുടരും
(കഥ ഇഷ്ടമാകുന്നുണ്ടോ….. ?)
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക