പ്രേയസി – ഭാഗം 4

  • by

2527 Views

praisy aksharathalukal novel ullas

ചുരിദാർ കിട്ടിയോടി ലെച്ചു, നീലിമ ഓടിവന്നു ലെച്ചുവിന്റെ അരികത്തായി,.. 

മ് കിട്ടി, ഇതാണ് എന്നും പറഞ്ഞു അവൾ കവർ എടുത്തു തുറന്നു കാണിച്ചു…

ലെച്ചു, നിങ്ങൾ ചുരിദാർ ഒന്നും ഇടേണ്ട കേട്ടോ, വെല്ലോ ദാവണിയോ, സാരിയോ ഇടാൻ നോക്ക, ലെച്ചുവിന്റെ പിന്നാലെ വന്ന അശോക് പറഞ്ഞു   ….

അതാണ് കറക്റ്റ്, അത് മതി ലെച്ചു, നീ വീണയുടെ കല്യാണത്തിന് തൈപ്പിച്ച ദാവണി ഇല്ലേ, അതു മതി, ഞാൻ ദേവ്‌നോട് കൂടി പറയട്ടെ, അവൾ എവിടെയാണ് ആവോ,,,, ദേവു.  നീലിമ ഉറക്കെ വിളിച്ചുകൊണ്ട് പുറത്തേക്ക് പോയി  .  

ലെച്ചുവും, അശോകും മാത്രമായി ഇപ്പോൾ മുറിയിൽ… ലെച്ചു ഏതോ മാഗസിൻ മറിച്ചുകൊണ്ട് തിരിഞ്ഞു നീക്കുകയാണ്

ലെച്ചുവിന്റെ പിന്കഴുത്തിൽ അശോകിന്റെ ശ്വാസം തട്ടിയതും, അവൾ ഞെട്ടി തരിച്ചു തിരിഞ്ഞു നിന്നു,,,,,

അശോകേട്ട, ആരെങ്കിലും കാണും, വിട്….. ലെച്ചു അവന്റെ കരവലയത്തിൽ നിന്ന് കുതറിമാറി കൊണ്ട് ഓടി…..

ആരെങ്കിലും കണ്ടോ ഭഗവാനെ…. അവൾ ഇടംകണ്ണിട്ട് എല്ലായിടത്തും നോക്കി….. സംശയദൃഷ്ടി പക്ഷെ അവൾക്ക് അവിടെ എങ്ങും കണ്ടെത്താൻ ആയില്ല….

ദേവു, നീ അമ്മയോട് വിളിച്ചു പറയ്, അച്ഛനും അമ്മയും കൂടി വൈകിട്ട് ഇങ്ങോട്ട് വാ, എന്നിട്ട് മൈലാഞ്ചി കല്യാണം കഴിഞ്ഞു നമ്മൾക്ക് ഒരുമിച്ചു പോകാം… ലെച്ചു പറഞ്ഞപ്പോൾ നീലിമയും അമ്മയും അവളെ പിന്താങ്ങി…

ദേവു ഉടൻ തന്നേ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു….

അങ്ങനെ വൈകിട്ട് മാധവവാര്യരും ഭാര്യയും എത്തി,…. ആഘോഷങ്ങൾ തകൃതിയായി നടക്കുന്നുണ്ട്, നന്ദന്റെ കണ്ണുകൾ ലെച്ചുവിലാണ്….ഇടക്കെല്ലാം അവൾ അശോകിനോട് ആ കാര്യം പറയുന്നുണ്ട്.. . അവനും അതു അറിയാമെങ്കിലും ഇപ്പോൾ ഒന്നും പറയുവാൻ പറ്റാത്ത അവസ്ഥയിലാണ്.. .

വൈകിട്ട് കൂട്ടുകാരികൾ രണ്ടുപേരും നീലിമയോട് യാത്ര പറഞ്ഞു പോകാൻ ഇറങ്ങി. .

ലെച്ചു… നാളെ നീ മഞ്ഞ കളർ ഉള്ള ദാവണി ഉടുത്തോണം, അശോക് അവളുടെ കാതിൽ പതിയെ പറഞ്ഞു…

പിറ്റേ ദിവസം കാലത്തേ തന്നേ ലെച്ചു എഴുനേറ്റു, അവൾ കുളിക്കുവാനായ്‌ ചെന്നപ്പോൾ ദേവു കുളി കഴിഞ്ഞു ഇറങ്ങി വരുന്നുണ്ട്,…

നീ ഇത്ര നേരത്തെ കുളിച്ചോ ദേവൂട്ടി    ?ലെച്ചു അവളെ നോക്കി..

മ്   ഈ മുടി എല്ലാം ഉണങ്ങാണ്ട് എങ്ങനെയാ ചേച്ചി, അതോണ്ട് ഞാൻ നേരത്തെ കുളി കഴിഞ്ഞു… ദേവു ഈറൻമുടി തോർത്തുകൊണ്ട് ചുറ്റി കെട്ടി വെച്ചു . 

.നീ ആ ദാവണി രണ്ടും എടുത്തു അയൺ ചെയ്യണേ..  നീലു അതിടാനാണ് പറഞ്ഞത് ഇന്നലെ   ….

ഉവ്വ് ചേച്ചി    ….. ദേവു അകത്തേക്ക് പോയി    

ചേട്ടത്തിയും, അനുജത്തിയും ദാവണി ഉടുത്തു നിറയെ മുല്ലപ്പൂവ് ഒക്കെ വെച്ചു,നന്നായി  അണിഞ്ഞൊരുങ്ങി അച്ഛനും അമ്മയും ആയിട്ട് വിവാഹത്തിന് പോകാൻ തയ്യാറായി  …..

ദേവൂട്ടി നിറം കുറഞ്ഞാലും സുന്ദരിയാണ്, പക്ഷെ ലെച്ചു ആണെങ്കിൽ അതീവ സുന്ദരിയും….

നീലിമ പൊന്നിൽ കുളിച്ചു ഒരു ദേവതയെ പോലെ ശോഭിച്ചു.   

ലെച്ചുവിന്റെ കണ്ണുകൾ തിരഞ്ഞത്  അശോകിൽ ആയിരുന്നു,,,,

അശോക് എവിടെ ബാലകൃഷ്ണ…. ഇന്നലെ വന്നിട്ടും കണ്ടേ ഇല്ല… മാധവ വാര്യർ ചോദിച്ചപ്പോൾ അശോക് മുറിയിൽ നിന്നും ഇറങ്ങി വന്നു..

ഞാൻ ഇവിടെ ഉണ്ട്‌ അങ്കിൾ……. അശോക് അവരുടെ അരികത്തായി വന്നു നിന്നു….

വെള്ള നിറം ഉള്ള കുർത്ത അണിഞ്ഞു നെറ്റിയിൽ ചന്ദനം തൊട്ടു അവൻ തനി നാട്ടിൻപുറത്തുകാരനായി….

ലെച്ചുവിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാനേ അവനു കഴിയണില്ല…..

ഇപ്പോൾ തന്നേ നിന്നെയും കൊണ്ട് ബാംഗ്ലൂർക്ക് പറക്കട്ടെ… ഇടക്ക് വീണുകിട്ടിയ നിമിഷത്തിൽ അവൻ ലെച്ചുവിനോട് കാതിൽ മന്ത്രിച്ചു… ..

അടുത്ത വരവിനു നമ്മുടെ കാര്യം വീട്ടിൽ പറയണം എന്ന് ഇന്നലെ അശോക് അവളോട് പറഞ്ഞിട്ടുണ്ട്… ആ ഉറപ്പിലാണ് ലെച്ചു….

നീലിമയുടെ കൂടെ എല്ലാ കാര്യങ്ങൾക്കും കൂട്ടായി അവളുടെ പിന്നിൽ ലെച്ചുവും ദേവുവും ഉണ്ടായിരുന്നു.. 

എല്ലാവരുടെയും കണ്ണുകൾ ലെച്ചുവിൽ മാത്രം ആയിരുന്നു,,,,, ഇടക്ക് ഒക്കെ അശോകിന് ഇത്തിരി ദേഷ്യം തോന്നി,……

നന്ദനാണ് ഏറ്റവും കൂടുതലായി ലെച്ചുവിനെ നോക്കി കൊണ്ട് നിന്നത്..

വിവാഹം കഴിഞ്ഞു തിരിച്ചു മാധവവാര്യരും കുടുംബവും വീട്ടിൽ എത്തിയപ്പോൾ നേരം വൈകിയിരുന്നു…

അങ്ങനെ കാത്തു കാത്തു ഇരുന്ന  നീലുവിന്റെ കല്യാണവും കഴിഞ്ഞു….. ലെച്ചു പറഞ്ഞു…

ഇനി ചേച്ചിയുടെ കല്യാണം ആണ് നമ്മൾക്ക് അടുത്ത ആഘോഷം അല്ലേ അമ്മേ… ദേവു അമ്മയുടെ അടുത്തേക്ക് ചെന്ന് ninnu….

അതേ അതേ…. ലെച്ചു്ട്ടിക്കും നല്ല ഒരു പയ്യനെ കിട്ടിയാൽ മതിയായിരുന്നു…. കാർത്യായനി അമ്മ കസേരയിൽ വന്നു ഇരുന്നു കൊണ്ട് പറഞ്ഞു….

ഓഹ് അതിനിപ്പം ആരും ദൃതി വെയ്ക്കണ്ട, സമയം ആകുമ്പോൾ ഞാൻ അറിയിച്ചോളാം, ലെച്ചു നിസാരമട്ടിൽ പറഞ്ഞു…

വൈകിട്ട് കിടക്കാൻ നേരം അശോകിന്റെ മെസ്സേജ് ലെച്ചുവിന്റെ ഫോണിൽ വന്നു, കമ്പനിയിൽ അത്യാവശ്യമായിട്ട് ചെല്ലണം, എം ഡി യുടെ ‘അമ്മ മരിച്ചുപോയി, അതുകൊണ്ട് അവന്റെ ലീവ് കട്ട് ആക്കി, അവൻ എമർജൻസി ആയിട്ട് ഇപ്പോൾ  പോകുകയാണ് എന്നായിരുന്നു ഉള്ളടക്കം……

അശോകേട്ടനെ നേരം വണ്ണം ഒന്ന് കണ്ടു പോലും ഇല്ല വന്നിട്ട്, അപ്പോളേക്കും പോയോ ആൾ…… വളരെ വിഷമം ലെച്ചുവിന് തോന്നിയെങ്കിലും അടുത്ത വരവിനു അവൻ തങ്ങളുടെ കാര്യം വീട്ടിൽ പറഞ്ഞു എല്ലാം ശരിയാക്കാം എന്ന വാക്കിന്റെ ബലം അവൾക്ക് വിഷമം അലിയിച്ചു കളഞ്ഞു….

അശോകിന്റെ പെണ്ണായി ആ വീട്ടിൽ കയറുന്നത് സ്വപ്നം കണ്ടു അവൾ കിടന്നു….

ദേവുവും അപ്പോൾ ഉറക്കം വരാതെ കിടക്കുകയാണ്, ഹരി സാർ തന്റെ വീട്ടിൽ വരുന്ന കാര്യം പറഞ്ഞെങ്കിൽ പോലും എന്നാണ് വരുന്നതെന്ന് ഒരു വിവരവും ഇല്ല, ഇവിടെവന്നാൽ തന്നേ എന്താകും എന്ന് യാതൊരു ഊഹവും ഇല്ല അവള്ക…ചേച്ചിയോട് പറയണോ വേണ്ടയോ എന്നാലോചിച്ചെങ്കിലും സാർ പറഞ്ഞതുപോലെ ഉടനെ വേണ്ട എന്ന തീരുമാനം ആണ് അവളെടുത്തത്…..

ഈ സമയത്തു സരസ്വതിയും ഭർത്താവ് ഗുപ്തൻ നായരും കൂടി ബാലകൃഷ്‌ണനും ഭാര്യ ശോഭയുമായി ചർച്ച ആയിരുന്നു, വിഷയം നന്ദന്റെ കല്യാണം…. പെണ്ണ് ശ്രീലക്ഷ്മി… Eല്ലാവര്കും കേട്ടപ്പോൾ സമ്മതം ആയി….. കാരണം ലെച്ചുവിനെ ചെറുപ്പം മുതൽ എല്ലാവര്ക്കും അറിയാം….

നല്ല പെൺകുട്ടിയാണ് ലെച്ചു, നന്ദനും ആയിട്ട് ചേരും കെട്ടോ….. ശോഭ അമ്മായിയുടെ വാക്കുകൾ നന്ദകിഷോറിൽ സന്തോഷം ഉളവാക്കി

……

നാളെ വൈകിട്ട് ഞങ്ങൾക്ക് പാലക്കാട് പോകണം ഏട്ടാ, അതുകൊണ്ട് നാളെ കാലത്തേ നമ്മൾക്ക് എല്ലാവര്ക്കും കൂടി ലെച്ചുവിന്റെ വീട്ടിൽ പോയാലോ…. സരസ്വതി ആണ് നിർദ്ദേശം വെച്ചത്……

അതേ, അതാകും നല്ലത്, നന്ദന് ഹോസ്പിറ്റലിൽ പോകേണ്ടതാണ്, ഗുപ്തൻ നായർ ഭാര്യയെ പിന്താങ്ങി….

ഞാൻ മാധവനെ ഒന്ന് വിളിച്ചാലോ… ബാലകൃഷ്‌ണൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി…

അത് വേണ്ട ഏട്ടാ, അവർക്കൊരു സർപ്രൈസ് ആകട്ടെ, എന്തായാലും മാധവേട്ടൻ ഇത് സമ്മതിക്കാതിരിക്കില്ല കേട്ടോ…. ശോഭ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും അതാണ് നല്ലതെന്നു അഭിപ്രായപ്പെട്ടു…

സത്യം പറയട്ടെ അളിയാ, ലെച്ചുവിനെ കാട്ടിലും എനിക്ക് സത്യം പറഞ്ഞാൽ ഇഷ്ടം ആയത് ഇളയ പെൺകുട്ടിയെ ആണ്, ഗുപ്തൻ നായർ ബാലകൃഷ്ണനെ നോക്കി..

എനിക്കും ആ കുട്ടിയെ ആണ് പിടിച്ചത്, പക്ഷെ നന്ദന് ലെച്ചുവിനെ മതി, ഇളയവൾക്ക് നിറം പോരാന്നു ആണ് അവൻ പറയുന്നത്…. സരസ്വതി അത് പറയുമ്പോൾ നന്ദൻ ചെറുതായൊന്നു ചിരിച്ചു…

വിവാഹം കഴിക്കുന്ന ആളുടെ ഇഷ്ടം അല്ലേ നമ്മൾ നോക്കേണ്ടത്, നന്ദുന്റെ ഇഷ്ടം അതാച്ചാൽ അങ്ങനെ…. ബാലകൃഷ്ണൻ പക്ഷെ നന്ദന്റെ ഭാഗത്തു ആയി നിന്നാണ് പറഞ്ഞത്…

അശോകിന് വേണ്ടി എനിക്ക് ലെച്ചുനെ ആലോചിക്കണം എന്നുണ്ടായിരുന്നു ബാലേട്ട, ഇവർ ഇത്ര തിടുക്കത്തിൽ ഇങ്ങനെ ഒക്കെ പദ്ധതി ഇടുമെന്നു ഞാൻ ഓർത്തില്ല കേട്ടോ,….. കിടക്കാൻ നേരം ശോഭ പറഞ്ഞത് കേട്ടു ബാലകൃഷ്ണൻ ആലോചനയിലാണ്ടു ഇരുന്നു…

അയാൾക്കും അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അയാൾ അതു ഭാര്യയോട് പറഞ്ഞില്ല  ..

നീ കിടക്കാൻ നോക്ക്, ആകെ മടുത്തു വശം കെട്ടു, മോളെ വിളിച്ചു സംസാരിച്ചിട്ട് വേഗം കിടക്കാൻ വന്നതാണ് അയാൾ…. ശോഭയും ഒന്നും മിണ്ടാതെ കിടന്നു…

എങ്ങനെ എങ്കിലും നേരം വെളുത്താൽ മതിയെന്നോർത് നന്ദൻ ഉറക്കം വരാതെ ഫോൺ എടുത്തു വെറുതെ നോക്കികൊണ്ട് ഇരുന്നു.. …..

******************

മാധവ വാര്യർ തൊടിയിലെ പച്ചക്കറികൾ എല്ലാം നനയ്ക്കുക ആണ്, കൂടെ ദേവുവും ഉണ്ട്‌….

പയറും പാവലും കോവലും എല്ലാം തഴച്ചു വളർന്നു നിൽക്കുന്നു, ദേവു ആണ് എല്ലാ കാര്യങ്ങൾക്കും അച്ഛനെ സഹായിക്കുന്നത്…

ലെച്ചു എന്ത്യേ മോളെ,,, ?വാര്യർ മകളെ നോക്കി….

ചേച്ചി കൂട്ടുകാരുമായി ചാറ്റിംഗ് ആണ് അച്ഛാ….. ഒരു കപ്പിലേക്ക് വെള്ളം എടുത്തു കുറേശ്ശെയായി പാവലിനു തളിക്കുകയാണ് ദേവു…..

അച്ഛാ ഒരു കാർ വരുന്നുണ്ടല്ലോ…. ദേവു ആണ് ആദ്യം ഒരു കാർ വരുന്നത് കണ്ടത്…..

ആരാ മോളെ അതു…. വാര്യർ തോളത്തു കിടന്ന തോർത്തെടുത്തു കൈകൾ തുടച്ചുകൊണ്ട് ചോദിച്ചു…..

.എനിക്ക് ബാങ്കിൽ പോകുവാൻ സമയം ആയി ട്ടോ…. അയാൾ അക്ഷമനായി കാറിലേക്ക് നോക്കി..

ഈശ്വര, ഹരിസാർ എങ്ങാനും ആണോ….  ദേവൂന്റെ മനസ്സിൽ വല്ലാത്ത പേടി തോന്നി….

ആഹ്ഹ…. ഇത് ആരൊക്കെ ആണ് ഇത്, കാറിൽ നിന്ന് ഇറങ്ങിയ ആളുകളെ കണ്ട് മാധവവാര്യർക്ക് ആശ്ചര്യം ആയി…

ബാലകൃഷ്ണനും സരസ്വതിയും ശോഭയും ഗുപ്തൻ നായരും ആണ് കാറിൽ നിന്നിറങ്ങിയത്,,,, നന്ദൻ വണ്ടി തിരിച്ചിടുകയാണ്…..

അവർ വന്ന കാര്യങ്ങൾ കേട്ടപ്പോൾ മാധവവാര്യർക്കും ഭാര്യക്കും ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു…. ദേവു ഓടിച്ചെന്നു ലെച്ചുവിനെ കാര്യങ്ങൾ ധരിപ്പിച്ചു…..

Mole, വേഗം റെഡി ആയി വരൂ,,,,, ഇന്നലെ കണ്ട ആളുകൾ ആണെങ്കിലും ഇന്ന് നിന്നെ പെണ്ണുകാണാൻ വന്ന ആദ്യത്തെ കൂട്ടർ ആണ് ഇത് കേട്ടോ…. ‘അമ്മ പറഞ്ഞപ്പോൾ അതു വളരെ ശരിയാണെന്നു ദേവുവും സമ്മതിച്ചു…

എല്ലാവരും അതീവ സന്തോഷത്തിൽ ആണ്…

ലെച്ചു മാത്രം പക്ഷെ ഒരു ഉല്സാഹവും ഇല്ലാതെ നിന്നു, അശോകും ആയിട്ട് ഇപ്പോൾ ഫോണിൽ മെസ്സേജ് അയച്ചതെ ഒള്ളു,,, ഉടനെ തന്നേ വരുന്നുണ്ടെന്നും, നിന്റെ വീട്ടിലോട്ട് പെണ്ണ് ചോദിച്ചു വരുന്നുണ്ടെന്നും ഒക്കെ പറഞ്ഞു വെച്ചതേ ഒള്ളു….

എല്ലാം തകിടം മറിഞ്ഞോ ഭഗവാനെ… അവൾക്ക് കണ്ണ് നിറഞ്ഞു വന്നു . 

മോളെ ലെച്ചു….. ഇതാണ് കേട്ടോ പയ്യൻ, ശരിക്കും കണ്ടോണം, ഇനി കണ്ടില്ലെന്നു ഒന്നും പറയല്ലേ….. ശോഭ ആന്റിയുടെ വാക്കുകൾ അവളുടെ കാതുകളിൽ അലയടിച്ചു…..

ഇന്നലെ ഇവർ തമ്മിൽ കണ്ടതും സംസാരിച്ചതുമാ…. അല്ലേ മോളെ… സരസ്വതി ലെച്ചുവിന്റെ കൈയിൽ നിന്നു ചായ എടുത്തുകൊണ്ട് പറഞ്ഞു.  

മോൾടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ,, ഉണ്ടെങ്കിൽ പറയണം കേട്ടോ, അല്ലാച്ചാ ഞങ്ങൾ ഇത് ഉറപ്പിക്കുവാ…. ബാലകൃഷ്ണൻ ലെച്ചുവിനോടായി ചോദിച്ചു….

എന്റെ മോൾക്ക് ഒരിക്കലും അങ്ങനെ ഒരു സ്വഭാവവും ഇല്ല, ഞാൻ പറയുന്നത് ആണ് എന്റെ കുട്ടികൾ ഇന്നോളം അനുസരിച്ചത് ബാല    …… മാധവ വാര്യർ അഭിമാനത്തോടെ ആണ്  പറഞ്ഞത്…

എങ്കിൽ  നമ്മൾക്കിത് ഉറപ്പിക്കാം വാര്യരെ…. ഗുപ്തൻ നായർ അയാളുടെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു…

തുടരും 

(കഥ വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം പറയണം )

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

ഓളങ്ങൾ

പരിണയം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply