പ്രേയസി – ഭാഗം 5

  • by

2014 Views

praisy aksharathalukal novel ullas

എന്തായാലും ഞങ്ങൾക്ക് സമ്മതകുറവ് ഒന്നും ഇല്ല, ബാക്കി എല്ലാം നിങ്ങൾ തീരുമാനിച്ചിട്ട് ബാലനെ അറിയിക്കുക, ഗുപതൻ നായർ എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു.. 

നല്ല കുടുംബം, നല്ല പയ്യൻ, പോരാത്തതിന് ഡോക്ടർ.. വാര്യർക്ക് പയ്യനെ ഇഷ്ടമായി…

ഞങ്ങൾക്ക് സമ്മതമാണ്, പിന്നെ എന്തായാലും ഇവിടെ കരണവന്മാരോട് ഒക്കെ ആലോചിച്ചിട്ട് അടുത്ത ദിവസം തന്നെ ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ട്‌ ഇറങ്ങാം,….. മാധവ വാര്യരുടെ വാക്കുകൾ ലെച്ചുവിന്റെ മനസ്സിൽ തറഞ്ഞു…..

കുട്ടികൾക്ക് രണ്ടാൾക്കും എന്തേലും സംസാരിക്കണോ,,,, ?ബാലകൃഷ്ണൻ നന്ദനേയു, ലെച്ചുവിനെയും മാറി മാറി നോക്കി   

ഇപ്പോളത്തെ കുട്ടികൾക്ക് എന്തും തുറന്നു പറയണശീലം ഉണ്ട്‌,,,,, മോളെ ദേവു, ചേച്ചിയുടെ മുറി ഒന്ന് കാണിച്ചു കൊടുത്തേ   …… വാര്യർ ദേവൂട്ടിയെ വിളിച്ചു പറഞ്ഞു   …

ലെച്ചുവിന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.. 

നന്ദനും, ദേവുട്ടിയും വരുന്നുണ്ടെന്നു അവൾക്ക് മനസിലായി..  

ഇതാണ് നന്ദേട്ടാ ചേച്ചിയുടെ റൂം, കയറിചെന്നൊള്ളു.. ദേവുടിയുടെ ചിരി അവളെ ഭ്രാന്ത്‌ പിടിപ്പിച്ചു.. 

നന്ദേട്ടാ….. അവളുടെ വിളി കേട്ടപ്പോൾ ലെച്ചുവിന് ദേഷ്യം തോന്നി…

നന്ദകിഷോർ പതിയെ അകത്തു കയറിയതും, ലെച്ചു വേഗം ചാടി എഴുനേറ്റു.. 

എടൊ… പേടിക്കേണ്ട, ഞാൻ ഭീകരജീവിയൊന്നും അല്ല കേട്ടോ,,,,,, നന്ദൻ ചിരിച്ചു.   

എനിക്ക് ലക്ഷ്മിയെ ഇഷ്ടമായി,,,,,,, വളരെ വളരെ ഇഷ്ടം….. ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അതു തന്നേ മാത്രം ആയിരിക്കും… ഇയാൾക്ക് ഇഷ്ടമാണെന്നു വിശ്വസിച്ചുകൊണ്ട് ഞാൻ മടങ്ങുവാ കേട്ടോ….. അവളുടെ വാക്കുകൾ ഒന്നും കേൾക്കാൻ നിൽക്കാതെ നന്ദൻ പുറത്തേക് ഇറങ്ങാൻ ശ്രമിച്ചതും അവന്റെ ഫോൺ ശബ്‌ദിച്ചു..  

ഹെലോ,,,, ആ കിഷോർ  …. അതേടാ. … ഇവിടെ എത്തി, കണ്ടു സംസാരിച്ചു. …. ഫിക്സ് ചെയ്തു… താങ്ക്സ് ട    … ഓക്കേ.  സി യൂ.. ബൈ… നന്ദൻ ഫോൺ തിരിച്ചു പോക്കറ്റിൽ വെച്ചു കൊണ്ട് ഒന്നുടെ തിരിഞ്ഞു നിന്ന്……

എന്റെ ബെസ്റ് ഫ്രണ്ട് ആണ് കിഷോർ വർമ്മ.   അവനും ഡോക്ടർ ആണ്, ഞാൻ ഈ കാര്യം ഇന്നലെ അവനോട് പറഞ്ഞു. … എന്തായിന്നു അറിയുവാൻ വിളിച്ചത്‌ ആണ്   ….അവൻ എല്ലാവരോടും പറയട്ടെ എന്നും പറഞ്ഞു കട്ട് ചെയ്തു…  നന്ദൻ സന്തോഷത്തോട പറഞ്ഞു. .

ലെച്ചു, ഞാൻ പോകുവാ കേട്ടോ,,,, ഇനിയും തമ്മിൽ കാണുമ്പോൾ എന്റെ കൂടെ ഇയാളും കാണണം…

നന്ദൻ പുറത്തേക്ക് ചെന്നപ്പോൾ മാധവ വാര്യർ ആരെയൊക്കെയോ ഫോൺ വിളിച്ചു സംസാരിക്കുന്നുണ്ട്…..

എന്താ അച്ഛാ…. അവൻ പതിയെ അച്ഛനോട് ചോദിച്ചു….

അദ്ദേഹം ലെചുവിന്റെ വല്യച്ചനെയും അമ്മാവനെയും ഒക്കെ വിളിക്കുകയാണ്‌,,,, അവർ രണ്ടുപേരും ഈ അടുത്ത ചുറ്റളവിൽ ആണ് താമസം..  ഇങ്ങട് വന്നാൽ നിന്നെ കണ്ടിട്ട് പോകാം എന്ന് പറയുകയാ അവർ….

അമ്മേ…. ചേച്ചി വിളിക്കുന്നു… പതിയെ ദേവു അമ്മയുടെ കാതിൽ പറഞ്ഞു…

എന്താ മോളെ,,, എന്ത് പറ്റി, ലെച്ചുവിന്റെ മുറിയിലേക്ക് ചെന്നവർ ചോദിച്ചു.. 

അമ്മേ, നക്ഷത്ര പൊരുത്തം ഒക്കെ നോക്കേണ്ടേ,,, അവൾ അവസാന പ്രതീക്ഷയെന്നോണം ചോദിച്ചു,,,,,,

നിന്റെ ജനനത്തീയതി, സമയം ഒക്കെ വെച്ചു അവർ നെറ്റിൽ നോക്കിയെന്നു, പിന്നെ അച്ഛൻ നമ്മുടെ കേശവൻ കണിയനോട് പറഞ്ഞിട്ടുണ്ട് പൊരുത്തം നോക്കാൻ, അയാൾ കുറച്ചു കഴിഞ്ഞു വിളിക്കും…. എന്തായാലും ദീർഘപൊരുത്തം ഉണ്ട്‌, ഗണം ഒന്നാണ്….. അതോണ്ട് പൊരുത്തം ഉണ്ടെന്നാണ് ശോഭ ആന്റി പറയുന്നത്….  അമ്മ താല്പര്യത്തോട് കൂടി പറയുന്നത് കേട്ടിരിക്കുക ആണ് ലെച്ചു….

പിന്നീട് ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോയി….

കുറച്ചുകഴിഞ്ഞു രണ്ട് കാറുകൾ വന്നു നിൽക്കുന്ന ശബ്ദം ലെച്ചു കേട്ടു,,,, ഇതിനോടകം തന്നെ അവൾ അശോകിന്റെ ഫോണിലേക്ക് മെസാജ് അയച്ചു വിവരങ്ങൾ എല്ലാം….

ഓമന വല്യമ്മയും ഹേമ അമ്മായിയും ഒക്കെ ആണ് വന്നിരിക്കുന്നത്, അപ്പോൾ എല്ലാവരും കൂടി ഇത് ഉറപ്പിക്കുവാൻ ഉള്ള പരിപാടി ആണ്…  

ദൈവമേ….. ഇനി എന്താകുമോ ആവോ… 

എന്തായാലും ഇയാൾ എന്റെ കഴുത്തിൽ താലി കേട്ടില്ല, എന്റെ അശോകേട്ടന്റെ മുൻപിൽ മാത്രമേ ഞാൻ തല കുനിക്കത്തൊള്ളൂ…. ലെച്ചു ഉറച്ച തീരുമാനം ആണ് എടുത്തത്…

മോളെ ലെച്ചു…….. അച്ഛൻ വിളിച്ചപ്പോൾ അവൾ വീണ്ടും ഉമ്മറത്തേക്ക് ചെന്നു…

മോളെ ഞങ്ങൾ എല്ലാവരും കൂടി ആലോചിച്ചു, ഇത് അങ്ങ് ഉറപ്പിക്കാൻ പോകുവാണ് കെട്ടോ…വാര്യർ വാത്സല്യത്തോടെ മകളോട് പറഞ്ഞു….

തനിക്ക് അശോകേട്ടൻ മതി എന്ന് ഉറക്കെ പറയണം എന്നുണ്ട്  അവൾക്ക്, പക്ഷെ നിശ്ശബ്ദം നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞൊള്ളു…

അടുക്കളയിൽ ആകെ ബഹളമയം ആണ് ..

ദേവു ആണെങ്കിൽ ഉച്ചക്ക് ഊണ് ഒരുക്കുന്ന തിരക്കിൽ ആണ്, പച്ചടിയും തീയലും അവിയലും എല്ലാം അവൾ നിമിഷം വെച്ചു ഉണ്ടാക്കുകയാണ്,അവൾ…..

, സരസ്വതി ഇതെല്ലാം കണുന്നുണ്ട് , ദേവു ആണ് ഈ വീടിന്റെ ഐശ്വര്യം എന്നവർക്ക് തോന്നി… ലെച്ചു പുറത്തേക്ക് ഇറങ്ങിയതേ ഇല്ല,…..

ബാലേട്ടൻ പറഞ്ഞത് പോലെ മകന്റെ ഇഷ്ടങ്ങൾ ആണ് നോക്കേണ്ടത്, പ്രേത്യേകിച്ചു അവന്റെ വിവാഹകാര്യത്തിൽ……. സരസ്വതി അതാണ് അവസാനം ചിന്തിച്ചത്….

ഊണ് കഴിച്ചിട്ട് … എല്ലാവരും ദേവുവിനെ അഭിനന്ദിച്ചു….. അസ്സൽ കൈ പുണ്യം അല്ലേ… ഗുപ്തൻ നായർ ഭാര്യയെ നോക്കി പറഞ്ഞു…. അവരും അതു തല കുലുക്കി ശരി വെച്ചു…

വീണ്ടും കാണാം എന്ന് പറഞ്ഞു അവർ യാത്ര പറഞ്ഞു പോയി…

ലെച്ചു ആണെങ്കിൽ അശോകിനെ ഒന്ന് വിളിക്കുവാനായി പല തവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലം ആയി…

ദേവു…… നിനക്ക് ഒരു ഫോൺ ഉണ്ട്‌ . ‘അമ്മ വിളിച്ചപ്പോൾ അവൾ ഫോൺ എടുക്കാനായി ഓടി…

മഹിമ ആണ് എന്നും പറഞ്ഞു ‘അമ്മ അവൾക്ക് ഫോൺ കൈമാറി…

സെക്കന്റ്‌ ഇയറിൽ പഠിച്ച റിതു  എന്ന പെൺകുട്ടി ബ്ലഡ്‌ കാൻസർ ആയിട്ട് മരിച്ചു, നാളെ കോളേജിൽ പൊതുദർശനം ഉണ്ട്‌, അതു പറയാൻ ആണ് വിളിച്ചത് അവൾ   …..

ദേവൂന് വല്ലാണ്ട് വിഷമം ആയി ആ വാർത്ത കേട്ടപ്പോൾ, എല്ലാവര്ക്കും ഒരുപാട് ഇഷ്ടമായിരുന്ന നല്ലൊരു പെൺകുട്ടി ആയിരുന്നത്…..

ജനിച്ചാൽ ഒരിക്കൽ മരിക്കണം മോളെ എല്ലാവര്ക്കും….. അതൊരു സത്യം ആണ്, ഭയം കീഴടക്കിയ സത്യം,, നമ്മൾ അതു അംഗീകരിക്കണം,.. വാര്യർ അവളെ ആശ്വസിപ്പിച്ചു…

പിറ്റേ ദിവസം ഉച്ച കഴിഞ്ഞപ്പോൾ തന്നേ ദേവു കോളേജിൽ പോയി,, അവൾ ചെന്നപ്പോൾ കൂട്ടുകാരികൾ എല്ലാവരും ഉണ്ടായിരുന്നു……

ഓരോരുത്തരായി അന്ത്യോപചാരം അർപ്പിക്കുകയാണ്,,,,,,

ദേവു പതിയെ നടന്നു പോകുകയാണ്, മുൻപിലും പിന്പിലും ആയി ഓരോ കുട്ടികൾ ഉണ്ട്‌, പെട്ടന്നാണ് അത് സംഭവിച്ചത് അവൾക്ക് തല ചുറ്റണത് പോലെ തോന്നി…. അവൾ പിന്നോട്ട് മറിഞ്ഞത് പെട്ടന്നായിരുന്നു…..

അയ്യോ എന്ത് പറ്റി ദേവികേ….. ഏതൊക്കെയോ കുട്ടികൾ ചേർന്ന് അവളെ താങ്ങി എടുത്തു വരാന്തയിൽ കിടത്തി, മുഖത്ത് വെള്ളം തളിച്ചെങ്കിലും അവൾക്ക് ബോധം വന്നില്ല….

ഹരി സാറിന്റെ ക്ലാസ്സിലെ ദേവിക എന്ന പെണ്കുട്ടി തലചുറ്റി വീണു കേട്ടോ……. ആന്റണി സാർ പതിയെ ഹരിയുടെ കാതിൽ പറഞ്ഞു….

അധ്യാപകർ എല്ലാവരും കൂടെ നിൽക്കുക ആയിരുന്നു….

അതുകേട്ടതും ഹരി പാഞ്ഞു പോയി.. അയാൾ ചെന്നപ്പോൾ ദേവിക വരാന്തയുടെ ഭിത്തിയിൽ ചാരി ഇരിക്കുക ആണ്,,, അവൾ വല്ലാണ്ട് ക്ഷീണിച്ചിരിക്കുന്നു…..

ദേവിക…. എന്ത് പറ്റി… ഹരി അവളോട് ചോദിച്ചു…

അറിയില്ല സാർ,,,,, തലയ്ക്കു വല്ലാണ്ട് പെരുപ്പ്…. അവൾ ദയനീയമായ്‌ അയാളെ  നോക്കി… .

വരു, എഴുനേല്ക്ക് നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം… ഹരി അവളോള് പറഞ്ഞു….

.വേണ്ട സാർ. . ഇപ്പോൾ കുഴപ്പം ഇല്ല… കുറച്ചു സമയം കഴിഞ്ഞു മാറും  …. അവൾ നിഷേധരൂപേണ പറഞ്ഞു…

അതു നീ നോക്കേണ്ട ദേവു, വരൂ നമ്മൾക്കു ഹോസ്പിറ്റലിൽ പോകാം…… നീരജ അവളെ ഹോസ്പിറ്റലിൽ പോകാനായി വിളിച്ചു….

വേണ്ട…. സാർ പൊയ്ക്കോളൂ…. അവൾ വീണ്ടും പറഞ്ഞു…

എങ്കിൽ താൻ എഴുന്നേറ്റു ഓഫീസിൽ വന്നിരിക്ക്, ഇവിട ഇങ്ങനെ ഇരിക്കാതെ….. ഹരിസാർ പറഞ്ഞപ്പോൾ അവൾ പതിയെ എഴുനേറ്റു…..

കാലുകൾ നിലത്തുറക്കുന്നില്ല, വീണ്ടും വീണു പോകുമോന്നു അവൾക്ക് തോന്നി…. നീരാജയുടെ കൈയിൽ അവൾ ബലമായി പിടിച്ചു…

അയ്യോ സാർ….. നീരജ വിളിച്ചു… അപ്പോളേക്കും ദേവു വീണ്ടും കുഴഞ്ഞു വീണു,,,,, ഹരിയും നീരാജയും കൂടി അവളെ ഹരിയുടെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയി…..

ബി പി പെട്ടന്ന് ലോ ആയതാണ്, നല്ല ടെമ്പറേച്ചർ ഉണ്ട്‌,,, വേറെ പ്രോബ്ലം ഇല്ല, എന്തായാലും ഇന്ന് അഡ്മിറ്റ് ചെയാം,… ഡോക്ടർ ഗണേഷ് പറഞ്ഞു.

ഈ കുട്ടിക്ക് എന്തേലും മനസിനെ അലട്ടുന്ന പ്രോബ്ലം ഉണ്ടായോ, ഇത്ര പെട്ടന്ന് ബിപി ലോ ആയത്…. ഡോക്ടർ, ഹരിയെ നോക്കികൊണ്ട് ആരാഞ്ഞു….

ഹരി അപ്പോൾ നടന്ന സംഭവങ്ങൾ എല്ലാം അയാളോട് പറഞ്ഞു,,,

ഓഹ് അതാണല്ലേ….. എന്തായാലും ഇന്ന് ഇവിടെ കിടക്കട്ടെ, എന്തേലും ഉണ്ടെങ്കിൽ സിസ്റ്ററോട് പറഞ്ഞാൽ മതി…… ഡോക്ടർ അതു പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി….

ദേവികയെ കുറച്ചു കഴിഞ്ഞപ്പോൾ റൂമിലേക്ക് മാറ്റി,,,,,,

. ഹരി സാർ നേരം വൈകി, ഞങൾ പൊയ്ക്കോട്ടേ,…. നീരാജയും അപർണ്ണയും ആയിരുന്ന ദേവികയുടെ ഹോസ്പിറ്റലിൽ വന്നത്… അവർക്ക് പോകുവാൻ തിടുക്കം ayi…

എന്തായാലും ഇയാളുടെ വീട്ടിൽ വിളിച്ചു പറഞ്ഞില്ലേ, എങ്കിൽ നിങ്ങൾ പൊയ്ക്കോളൂ… ഞാൻ ഇയാളുടെ പേരെന്റ്സ് വന്നിട്ട് പോകാം… സാർ കൂടെ വന്ന പെൺകുട്ടികൾക്ക് രണ്ട് പേർക്കും പോകുവാൻ ഉള്ള അനുവാദം കൊടുത്തു…

ദേവികയോട് യാത്ര പറഞ്ഞു കൂട്ടുകാരികൾ രണ്ടുപേരും അധികം താമസിക്കാതെ തന്നേ പോയി….

ദേവു,,,, ഇയാൾക്ക് വിശക്കുന്നുണ്ടോ, ?എന്തെങ്കിലും മേടിക്കട്ടെ ഞാൻ….. ഹരി അവളുടെ അടുത്തേക്ക് കസേര വലിച്ചിട്ടു ഇരുന്നു…

വേണ്ട സാർ,,, ഒന്നും വേണ്ട….. എങ്ങനെ എങ്കിലും ഒന്നു വീടെത്തിയാൽ മതിയായിരുന്നു… അവൾക്ക് ആകെ ബുദ്ധിമുട്ട് അനുഭവപെട്ടു….

മ്… അടങ്ങി കിടന്നോണം മര്യാദക്ക്…. നാളെ ആകണം ഇവിടുന്നു പോകണമെങ്കിൽ….. ഹരി അവളെ ശാസിച്ചു…

പനീക്കുന്നുണ്ടോ….. ഹരി തെല്ല് അധികാരത്തോടെ അവള്‌ടെ നെറ്റിയിൽ കൈ വെച്ചു നോക്കി….

പെട്ടന്ന് അവൾ അയാളുടെ കൈ എടുത്തു മാറ്റി….

ആരെങ്കിലും കാണും…. അവൾ പതിയെ പറഞ്ഞു

ദേവു….. ഞാൻ തന്റെ കാര്യം അമ്മയോട് പറഞ്ഞു, അമ്മയും ഞാനും കൂടി അങ്ങോട്ട് വരുന്നുണ്ട്, ഇപ്പോൾ കുറച്ചു തിരക്കാണ്, അതുകൊണ്ടാണ് കേട്ടോ….. ഇയാൾ കാത്തിരിക്കണം, നേരത്തെ പറഞ്ഞ വാക്ക് മാറ്റരുത്…. ഹരി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…

സർ, ഈ മെഡിസിൻ മേടിക്കാനുണ്ട്…. സിസ്റ്റർ അവരുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു…

ഹരി മെഡിസിൻ ഷീറ്റ് മേടിച്ചുകൊണ്ട് ഐപി ഫർമസി ലക്ഷ്യമാക്കി നടന്നു പോയി…

തിരികെ റൂമിലെത്തിയപ്പോൾ ദേവികയുടെ അച്ഛനും അമ്മയും ഉണ്ട്‌ റൂമിൽ….

ഹാരിസറുമായി അവർ കുറച്ചു സമയം സംസാരിച്ചിരുന്നു….

പിന്നീട് ഹരി അവരോടു യാത്ര പറഞ്ഞു ഇറങ്ങി..

ഞാൻ ആ സാറിന് ക്യാഷ് കൊടുത്തതാണ്, പക്ഷെ അദ്ദേഹം മേടിച്ചില്ല കെട്ടോ… വാര്യർ മകളോടും ഭാര്യയോടും പറഞ്ഞു…

പിറ്റേ ദിവസം ഉച്ചയോടെ ദേവിക വീട്ടിൽ തിരിച്ചെത്തി…

ലെച്ചുവിന്റെ വിവാഹ കാര്യത്തിന്റെ ചർച്ചയും കാര്യങ്ങളും ഒക്കെ ആണ് പിന്നീടുള്ള ദിവസങ്ങളിൽ അവിടെ നടന്നത്….

മോതിരംമാറ്റം നടത്തണം, അപ്പോൾ നന്ദന്റെ വീട്ടുകാർ എല്ലാവരും പെണ്ണിനെ കാണാൻ വരത്തൊള്ളൂ….. ഗുപ്തൻ നായർ വൈകിട് വാര്യരെ വിളിച്ചു പറഞ്ഞു….

ഞാൻ ഇവിടെ ആലോചിച്ചിട്ട് പറയാം.. അയാൾ മറുപടി കൊടുത്തു…

അടുത്ത ഒരു മുഹൂർത്തത്തിൽ ഇവിടെ വെച്ചു മോതിരം മാറ്റം നടത്താം മാധവാ….. അയാളുടെ സഹോദരൻ അഭിപ്രായപ്പെട്ടു….

ബാലകൃഷ്ണൻ വിളിച്ചപ്പോളും വാര്യർ ഇത് തന്നേ പറഞ്ഞു….

ഈ വരുന്നത്തിന്റെ പിറ്റേ ഞായറാഴ്ച നല്ല ദിവസം ആണ്, അന്ന് നടത്തിയാലോ…. വാര്യർ പാലക്കാട്ടേക്ക് വിളിച്ചു…

അവർക്കു എന്തിനും സമ്മതം ആയിരുന്നു…

പിന്നീടങ്ങോട്ട് തിരക്കിൻറെ സമയം ആയിരുന്നു വാര്യരുടെ കുടുംബത്തിൽ…

പുതിയ ഡ്രസ്സ് എടുത്തപ്പോളും, ആഭരണം എടുത്തപ്പോളും എല്ലാം ലെച്ചുവിന്റെ മുഖം മാത്രം തെളിഞ്ഞില്ല…

എന്ത് പറ്റി എന്റെ കുട്ടിക്ക്…. വാര്യർ ഒരു ദിവസം വൈകിട്ട് മകളെ അടുത്ത് വിളിച്ചു ചോദിച്ചു…

ലെച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് അയാളുടെ ദേഹത്തേക്ക് വീണു…

എന്താ മോളെ, eന്ത് പറ്റി….. അച്ഛനും അമ്മയും മാറി മാറി ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല….

അവൾ എഴുനേറ്റു മുറിയിലേക്കു പോയി.  

എല്ലാവരെയും പിരിഞ്ഞു അത്ര ദൂരം പോകുന്നതിന്റെ വിഷമം ആണ് കുട്ടിക്ക്… ലെച്ചുവിന്റെ ‘അമ്മ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു….

പെണ്മക്കൾ ജനിച്ചാൽ ഇങ്ങനെ ആണ്, നമ്മൾക്ക് അവരെ എത്ര കാത്തുസൂക്ഷിച്ചാലും ഒരു ദിവസം മറ്റൊരുവന്റെ കൈയിൽ പിടിച്ചു കൊടുക്കണം..കാർത്യായനി ‘അമ്മ മക്കളെ ആശ്വസിപ്പിച്ചു…

ലെച്ചു അപ്പോളും ഫോൺ എടുത്തു നോക്കി,,,, അശോകിന് എല്ലാ വിവരങ്ങളും അവൾ മെസ്സേജ് അയക്കുന്നുണ്ട്, പക്ഷെ അവളെ ഞെട്ടിച്ചുകളഞ്ഞത് ഒരു ദിവസം പോലും അവൻ ഒന്ന് വിളിക്കുവാട്ടെ, മെസ്സേജ് അയക്കുവട്ടേ ഒന്നും ഉണ്ടായില്ല….

ഇത്രയും ഒള്ളോ അശോകേട്ടന്റെ സ്നേഹം, നീ എന്റെ പെണ്ണാണ്, നിന്നെ മാത്രമേ ഞാൻ വിവാഹം ചെയ്യു… നീ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല, ഇപ്പോൾ തന്നേ നമ്മൾക്ക് ബാംഗ്ലൂർ പോകാം എന്ന് നൂറുവട്ടം പറഞ്ഞ അശോകേട്ടൻ എത്ര പെട്ടന്ന് ആണ് മാറി പോയത്….

ഇനി താൻ അങ്ങോട്ട് വിളിക്കില്ല, തീർച്ച.. അവൾ ഉറപ്പിച്ചു..

മൂന്നു ് ദിവസം കൂടി കഴിഞ്ഞാൽ മോതിരം മാറ്റം ആണ്…

നന്ദന്റെ പെണ്ണാക്കേണ്ടി വന്നാൽ പിന്നെ ഈ ലെച്ചു ഭൂമിയിൽ ഉണ്ടാകില്ല….. അശോകേട്ടനെ ഇനി വിളിക്കുന്നുമില്ല….. ഇത്രയും ഒക്കെ പറഞ്ഞിട്ടും അയാൾ ഒന്ന് തിരികെ വിളിച്ചില്ല…. ലെച്ചു ചെങ്കടിലിൽ അകപെട്ടതുപോലെ പുളഞ്ഞു….

അമ്മയും ദേവുവും അമ്മയ്ക്ക് സാരി എടുക്കുവാൻ പോയതാണ് രാവിലെ….

തിരക്കു കാരണം പാവം ‘അമ്മ ടൗണിൽ പോകാൻ കൂട്ടാക്കിയില്ല, ദേവു ആണ് ഇന്ന് നിർബന്ധിച്ചു കൂട്ടി കൊണ്ട് പോയത്…..

ലെച്ചു ആണെങ്കിൽ ഒരു കാര്യത്തിലും ഇടപെടാതെ നിൽക്കുകയാണ്…

ഉച്ചകഴിഞ്ഞപ്പോൾ അമ്മയും ദേവുവും കൂടി എത്തി….

എന്റെ ഈശ്വര നാളെ ഒരു ദിവസം കൂടി കഴിഞ്ഞാൽ മുറ്റത്തൊരു പന്തൽ ഉയരും കേട്ടോ…. വാര്യർ എല്ലാവരോടുമായി പറഞ്ഞു…

അപ്പോളേക്കും ഒരു കാർ വരുന്നത് ലെച്ചു കണ്ടു…

ആരാണിത് ഇപ്പോൾ വരുന്നത്, വാര്യർ ഉമ്മറത്തെ ചാരു കസേരയിൽ നിന്നെഴുന്നേറ്റു….

ബാംഗ്ലൂർ രെജിസ്ട്രേഷൻ ആണ് വണ്ടി എന്ന് വാര്യർക്ക് മനസിലായി…

കാറിൽ നിന്നിറങ്ങിയ ആളെ കണ്ടു ലെച്ചുവിന്റെ ഹൃദയം കോരിത്തരിച്ചു

അശോകേട്ടൻ…….. അവൾ പതിയെ മന്ത്രിച്ചു…

അവൻ കാർ ഒതുക്കി നിർത്തി…

ഈശ്വര… തന്റെ പ്രാർത്ഥന ഉണ്ണിക്കണ്ണൻ കേട്ടുവോ ….. തന്റെ അശോക് ഏട്ടൻ ഒടുവിൽ തന്നേ തേടി വന്നല്ലോ… ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

അശോകേട്ട……നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചിട്ട്  പരിസരം പോലും മറന്നു അവൾ  ഓടിച്ചെന്നു അവന്റ അടുത്തേക്ക്..

തുടരും…

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

ഓളങ്ങൾ

പരിണയം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply