Skip to content

പ്രേയസി – ഭാഗം 6

  • by
praisy aksharathalukal novel ullas

അശോകേട്ടാ എന്ന് വിളിച്ചു കൊണ്ടു ഉള്ള മകളുടെ പോക്ക് കണ്ടപ്പോൾ വാര്യർക്ക് എന്തോ പന്തികേട് തോന്നി…..

ആദ്യമായിട്ടാണ് ലെച്ചു അശോകിന്റെ അടുത്തേക്ക് ഇത്ര സ്വന്തന്ത്ര്യത്തോടെ ചെല്ലുന്നതെന്നു ദേവുനും തോന്നി…

അശോകിനെ കണ്ടതും ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

ആരും കാണാതെ കണ്ണീർ തുടച്ചുകൊണ്ട് ലെച്ചു അശോകിനൊപ്പം വാര്യരുടെ അടുത്തെത്ക്ക് വന്നു….

ദേവു…. ചേച്ചിയേം കൂട്ടി അകത്തേക്ക് പോകു…..വാര്യരുടെ ശബ്‌ദം മുഴങ്ങി….

പെൺകുട്ടികൾ രണ്ടുപേരും ഒന്നും പറയാതെ അകത്തേക്ക് പോയി…

അശോക്… കയറി വരൂ മോനേ… വാര്യർ അശോകിനെ ക്ഷണിച്ചു…

ഒരു നിമിഷം അങ്കിൾ… അച്ഛൻ ഒന്ന് വന്നോട്ടെ എന്നും പറഞ്ഞു അശോക് വഴിയിലേക്ക് കണ്ണ് നട്ടു നില്കയാണ്…

എന്തൊക്കെയോ പ്രശനങ്ങൾ ലെച്ചുവിനും, അശോകിനും ഇടയിൽ ഉണ്ട് എന്ന് വാര്യർക്ക് തോന്നി..   ഇവർ തമ്മിൽ ഇഷ്ടമാണോ, അതോ അശോക് ആർക്കെങ്കിലും മധ്യസ്ഥൻ ആയിട്ട് വന്നതാണോ എന്നാണ് അയാൾക്ക് ആദ്യമായി സംശയം തോന്നിയത്….. ബാലകൃഷ്ണൻ എന്തിനാണ് ഇപ്പോൾ ഇങ്ങട് വരുന്നത്…. വാര്യർക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല….. എന്തായാലും കുറച്ചു സമയം കഴിഞ്ഞാൽ ബാലൻ വരും.. അപ്പോൾ കാര്യങ്ങൾ അറിയാം എന്നയാൾ കണക്ക് കൂട്ടി…

നീ എന്താ മോനെ ഒരു മുന്നറിയിപ്പ് പോലും തരാതെ വന്നത്, അതും ഇങ്ങോട്ട്… കാറിൽ നിന്നും ബാലകൃഷ്ണന് ഒപ്പം വന്ന  ശോഭ മകനെ നോക്കി കൊണ്ട് ഇറങ്ങി.. .

അശോക് ഒന്ന് മന്ദഹസിക്കുക മാത്രം ആണ് ചെയതത്…..

ഉടനെ ഒന്നും നാട്ടിലേക്ക് വരാം എന്നോർക്കേണ്ട എന്ന് പറഞ്ഞു പോയ നീ ആണോ മോനെ ഇത്… കാർ ഒതുകിയിട്ടിട്ട് ബാലകൃഷ്ണൻ മകന്റെ അരികിലേക്ക് വന്നു…

നിങ്ങൾ എല്ലാവരും അകത്തേക്ക് വരൂ, നമ്മൾക്കു ഇവിടെ ഇരുന്ന് സംസാരിക്കാം…. വാര്യർ എല്ലാവരോടുമായി പറഞ്ഞു….

രമ കൊടുത്ത ചായ കുടിക്കുക ആണ് ഓരോരുത്തരും…

പിള്ളേർ എന്ത്യേ…… കണ്ടില്ലല്ലോ രണ്ടാളെയും..തിരക്കായിരിക്കും രണ്ടാളും….  ശോഭ അകത്തേക്ക് നോക്കി…

അവർ അപുറത്തുണ്ട്….. ടൗണിൽ പോകണം എന്ന് ഒക്കെ പറയണ കേട്ടു.. വാര്യർ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…

എന്തിനാ നീ ഇന്ന് എല്ലാവരോടും ഇവിടെ കൂടാൻ പറഞ്ഞു വിളിച്ചത് മോനേ….. ബാലകൃഷ്ണൻ ആശ്ചര്യത്തോടെ മകനെ വീണ്ടും നോക്കി…

ചായ കുടിച്ച ഗ്ലാസ്‌ ടീപ്പോയിൽ വെച്ചിട്ട് അശോക് പതിയെ ഇരിപ്പടത്തിൽ നിന്ന് എഴുനേറ്റ് നിന്നു…

എനിക്ക് നിങ്ങളോടൊക്കെ എന്റെ ജീവിതത്തിലെ  ഒരു പ്രധാന പെട്ട കാര്യം പറയാനുണ്ട്…. അത് എന്നെ കൂടാതെ അറിയാവുന്ന മറ്റൊരാൾ ലെച്ചു ആണ്… അശോക് മെല്ലെ പറഞ്ഞു തുടങ്ങി…

എല്ലാ കണ്ണുകളും അശോകിന്റെ മുഖത്താണ്…

ഞാൻ ഇനി അവധിക്ക് വരുമ്പോൾ പറയാം എന്ന് ആയിരുന്നു വിചാരിച്ചത്, പക്ഷെ എല്ലാം തെറ്റി പോയി… കാര്യങ്ങൾ കൈ വിട്ടു പോകും മുൻപ് അതാണ് ഞാൻ ഓടിയെത്തിയത്… അശോക് പറയുകയാണ്…

എന്താ മോനേ…. എന്തേലും പ്രശ്നമുണ്ടോ? ബാലകൃഷ്ണൻ മകന്റെയടുത്തേക്ക് വന്നു…

പ്രശനം എന്തുണ്ടായാലും പരിഹരിക്കാൻ നമ്മൾക്ക് പറ്റണം… അതല്ലേ ശരിയായ നടപടി.. അശോകിന്റെ മറുപടി അതായിരുന്നു…

നീ കാര്യം പറ….എന്നിട്ട് തീരുമാനിക്കാം ബാക്കി.. ശോഭയ്ക്കും ക്ഷമ നശിച്ചു..

വാര്യരും ഭാര്യ രമയും മാത്രം നിശബ്ദത പാലിച്ചു നില്കുകയാണ….രണ്ടുപേരുടെയും മനസ്സിൽ ആധി ആണ്…

അമ്മേ… ഞാനും ലെച്ചുവും തമ്മിൽ ഇഷ്ടത്തിലാണ്,അടുത്ത വരവിനു പറയാം എന്നോർത്താണ് ഞാൻ ഇരുന്നത്…. നന്ദൻ ഇടയിൽ വരുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തതല്ല ഞങ്ങൾ… അശോക് പറഞ്ഞു നിർത്തി…

ശോഭയും, ബാലകൃഷ്ണനും അങ്കലാപ്പോടെ മകനെ നോക്കി നിൽക്കുക ആണ്….

വാര്യർക്കും ഭാര്യക്കും പക്ഷെ ഏകദേശം അറിയാമായിരുന്നു ഇവർക്കിടയിൽ എന്തോ ഉണ്ടെന്നു… ലെച്ചു ഓടിപോയപ്പോൾ അവർക്ക് തോന്നിയിരുന്നു..

നീ എന്തൊക്കെയാ ഈ പറയുന്നത് മോനേ… രണ്ട് ദിവസം കൂടി കഴിഞ്ഞു ഇവിടെ ഒരു ചടങ്ങ് നടക്കാൻ ഇരിക്കെ നീ എന്തൊക്കെയാ വിളിച്ചു കൂവുന്നത്… ബാലകൃഷ്ണൻ മകനെ നോക്കി..

അച്ഛൻ എന്നെ വിശ്വാസം ഇല്ലെങ്കിൽ ലെച്ചുവിനെ വിളിക്ക്, അവളോട് ചോദിക്ക്.. അശോക് വീറോടെ ബാലകൃഷ്ണ്ണനെ നോക്കി പറഞ്ഞു…

മാധവ…. നീ എന്താ ഒന്നും പറയാത്തത്.. ബാലൻ തന്റെ സ്നേഹിതന്റെ അരികിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു..

നീ ലെച്ചുവിനെ വിളിക്ക് ബാല…. അശോക് പറഞ്ഞത് പോലെ എന്റെ മകൾക്കും ഇതിൽ പങ്കുണ്ടോന്ന് അറിയണ്ടേ… മാധവ വാര്യർ പതുക്കെ പിറുപിറുത്തു…

ലെച്ചു……. ബാലകൃഷ്ണൻ ഉറക്കെ വിളിച്ചു..

അശോകിന്റെ കണ്ണുകൾ വാതിൽപ്പടിയിൽ ആണ്..

ലെച്ചു പതിയെ മുൻപോട്ട് വന്നു,,,,,

ആ… ലെച്ചു വന്നല്ലോ…. ബാലകൃഷ്ണൻ പതിയെ എഴുനേറ്റ് അവളുടെ അടുത്തേക് വന്നു..

മോളെ…. നാളെകഴിഞ്ഞു നിന്റെ വിവാഹനിശ്ചയവും അതിനുശേഷം ഒരു മാസത്തിനിടക്ക് നിന്റെ കല്യാണവും ആണ്……നിനക്ക് അത് അറിയാമല്ലോ അല്ലേ…… അയാൾ ചോദിച്ചപ്പോൾ അവൾ മെല്ലെ തല കുലുക്കി…

നിനക്കത്തിൽ സമ്മതക്കുറവ് എന്തേലും ഉണ്ടോ? അടുത്ത ചോദ്യം ബാലകൃഷ്ണൻ അവളോട് ചോദിച്ചു എങ്കിലും അവൾ മറുപടി ഒന്നും പറഞ്ഞില്ല….

അൽപ സമയം കൂടി നിന്നിട്ട് ബാലൻ മറ്റുള്ളവർക്ക് മുൻപിലേക്ക് തിരിഞ്ഞു….

ലെച്ചുവിന് ഒരു സമ്മതക്കുറവും ഇല്ല, അതിപ്പോൾ മനസിലായി കാണുമല്ലോ അല്ലേ…. എന്റെ മകൻ എന്തൊക്കെയോ പൊട്ടത്തരങ്ങൾ പറഞ്ഞതിന് ഞാൻ മാപ്പ് ചോദിക്കുന്നു…. ശോഭേ ഇറങ്ങി വാ… ബാലകൃഷ്ണൻ തിരിഞ്ഞു നോക്കാതെ മുൻപോട്ട് നടന്നു…

അങ്കിൾ……. ലെച്ചു കരഞ്ഞുകൊണ്ട് ഉറക്കെ വിളിച്ചു….

ബാലകൃഷ്ണൻ തിരിഞ്ഞു നിന്നു…

എന്താ മോൾക്ക് എന്തേലും പറയാനയുണ്ടോ എന്നോട്…. അയാൾ ചോദിച്ചു…

ലെച്ചു പതിയെ തല തിരിച്ചു അച്ഛനെ നോക്കി,

തന്നെ ഉറ്റു നോക്കി ഇരിക്കുന്ന നിസ്സഹായനായ അച്ഛനെ കണ്ടപ്പോൾ അവളുടെ ചങ്ക് പൊട്ടി…….

അവൾ ഓടിച്ചെന്നു അയാളുടെ കാൽക്കൽ വീണു,,, സോറി അച്ഛാ……. എനിക്ക്….. അശോക് പറഞ്ഞതെല്ലാം സത്യമാണ്…….. അച്ഛൻ എന്നോട് ക്ഷമിക്കണം,പൊട്ടിക്കരയുകയാണ് ലെച്ചു……

അവളുടെ കണ്ണീർ കണ്ടു അശോകിന് അവളെ ചേർത്തുനിർത്തി ആശ്വസിപ്പിക്കണം എന്നുണ്ട്, പക്ഷെ എന്ത് ചെയ്യാനാ……. അവൻ സ്വയം കടിച്ചമർത്തി…..

ആദ്യമായിട്ടാണ് തന്റെ മകളെ ഇത്രയും കണ്ണീരോടെ വാര്യർ കാണുന്നത്….

രമേ… മോളെ അകത്തേക്ക് കൊണ്ടുപോയ്‌കൊള്ളൂ… വാര്യർ പറഞ്ഞപ്പോൾ ഭാര്യ മകളെയും കൂട്ടി അകത്തേക്ക് പോയി..

ആരും ആരും പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുകയാണ്…

സരസ്വതി ചേച്ചിയെ വിളിച്ചു കാര്യം പറ ബാലേട്ടാ….ശോഭ ആണ് മൗനത്തിനു വിരാമം ഇട്ടുകൊണ്ട് സംസാരിച്ചത്….

.

എന്ത് കാര്യം? ബാലൻ കണ്ണടക്കിടയിലൂടെ ഭാര്യയെ നോക്കി.. 

നന്ദനും ആയുള്ള വിവാഹം നടക്കില്ലെന്നു പറ അല്ലാതെന്താ… ശോഭ മയത്തിൽ പറഞ്ഞു..

എടി, നന്ദൻ അവന്റെ ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർമാരോട് ഒക്കെ പറഞ്ഞു അവന്റെ എൻഗേജ്മെന്റ് ആണെന്, അവർ ക്ഷണക്കത്തു അടിച്ചു എല്ലാവരേയും വിളിച്ചു കഴിഞ്ഞിരിക്കുന്നു….. വണ്ടി ബുക്ക്‌ ചെയ്ത് കഴിഞ്ഞു… ഈ അവസാന നിമിഷം ഇവൻ വന്നിട്ട് ഇങ്ങനെ ഒക്കെ പറഞ്ഞു കഴിഞ്ഞാൽ ഞാൻ എന്താ ചെയേണ്ടത്… ഞാൻ എങ്ങനെ അവളോട്‌ വിളിച്ചു പറയുമി കാര്യം….. ബാലകൃഷ്ണൻ കയർത്തു…

ബാലൻ ഒന്ന് വരിക…. വാര്യർ പതിയെ പുറത്തേക്ക് ഇറങ്ങി.. തൊട്ട് പിറകെ ബാലകൃഷ്ണൻ ചെന്നു…

ബാലാ, നമ്മൾ ഇനി എന്താ ചെയ്ക, കുട്ടികൾ രണ്ടുപേരും ഇങ്ങനെ ഒക്കെ ആണെന്ന് ആരും അറിഞ്ഞില്ല, ഇനി എല്ലാം അറിഞ്ഞുകൊണ്ട് നമ്മൾ ഇനി എങ്ങനെ ഈ മോതിരംമാറ്റം നടത്തും.  വാര്യർ തന്റെ കൈമുഷ്‌ടികൾ രണ്ടും കൂട്ടി തിരുമ്മി…

എനിക്കറിയില്ല മാധവാ, ഞാൻ എങ്ങനെ അവളോട് ഈ കാര്യം പറയും, ഈ കുട്ടികൾ എന്താ ഇത് നേരത്തെ പറയാതിരുന്നത്… ബാലന് ദേഷ്യം വന്നു…..

അയാൾ ഫോൺ എടുത്തുകൊണ്ടു മെല്ലെ വെളിയിലേക്ക് പോയി..

സരസ്വതിയെ ആണ് വിളിച്ചുകൊണ്ടിരിക്കുന്നത് എന്ന് വാര്യർക്ക് മനസിലായി…

പത്തിരുപതു മിനിറ്റ് സംസാരിച്ചിട്ട് അയാൾ ഫോൺ പോക്കറ്റിൽ തിരുകി കൊണ്ട് വാര്യരെ സമീപിച്ചു. 

അവൾ ആകെ വിഷമത്തിൽ ആണ്, ഗുപ്‍തനോടും നന്ദനോടും എങ്ങനെ ഈ കാര്യം അവതരിപ്പിക്കും എന്നാണ് അവൾ ചോദിക്കുന്നത്, അത് ശരിയല്ലേ…. ബാലകൃഷ്ണൻ ആകെ അസ്വസ്ഥനാനായി….

ശോഭേ…. ബാലകൃഷ്ണൻ ഭാര്യയെ വിളിച്ചുകൊണ്ടു അകത്തേക്ക് വീണ്ടും പോയി…

അശോക് ആണെങ്കിൽ ഫോൺ എടുത്ത് എന്തോക്കെയോ നോക്കി ഇരുപ്പാണ്,

ശോഭേ, നിനക്ക് അല്ലായിരുന്നോ ഏറ്റവും നിർബന്ധം നിന്റെ മകനെ കൊണ്ട് ലെച്ചുനെ വിവാഹം കഴിൽപിക്കണം എന്ന്… അയാൾ ഭാര്യയെ നോക്കി ചോദിച്ചു….

ശോഭ ഒരു നനുത്ത പുഞ്ചിരി ആണ് അയാൾക്ക് മറുപടിയായി കൊടുത്തത്…

എന്റെ രമേ ഉള്ള കാര്യം പറയാല്ലോ, എനിക്ക് ആണെങ്കിൽ ലെച്ചുനെ ഇവനെക്കൊണ്ട്‌ കെട്ടിക്കാൻ ആയിരുന്നു താല്പര്യം, പിന്നെ സരസ്വതി ആണെങ്കിൽ ഇങ്ങനെ ഒരു നീക്കം നടത്തിയപ്പോൾ എനിക്ക് ഒന്നും പറയാൻ പറ്റില്ലായിരുന്നു…. ശോഭ ലെച്ചുവിന്റെ അമ്മയോടായി പറഞ്ഞു…

ഞാൻ എന്തായാലും ഇറങ്ങുവാ, സരസ്വതി അവരോട് ഒക്കെ കാര്യം പറയട്ടെ, എന്നിട്ടാകാം ബാക്കി… കുറച്ചു കഴിഞ്ഞു വിളികാം കെട്ടോ എന്നും പറഞ്ഞു ബാലകൃഷ്ണൻ പോകാനായി തയ്യാറായി..

ശോഭയും മകനും അയാളുടെ ഒപ്പം എഴുനേറ്റു…

ലെച്ചു, ദേവു… ഞങൾ ഇറങ്ങുവാ കെട്ടോ…. ശോഭ വിളിച്ചു പറഞ്ഞു..

ദേവു മാത്രം പുറത്തേക്ക് വന്നു….

വൈകാതെ അവർ മൂന്നുപേരും മടങ്ങി പോയി..

***********************

ഈ സമയം കൃഷ്ണമങ്ങലം തറവാട്ടിൽ എല്ലാവരും കൂടി ചർച്ചയിൽ ആയിരുന്നു…

ഇപ്പോൾ അറിഞ്ഞത് നന്നായി മോനേ, ഇല്ലെങ്കിൽ എന്താകും ആയിരുന്നു അവസ്ഥ.നിന്റെ ജീവിതം പോകില്ലെടാ.. .. ഗുപ്തൻ നായർ മകനോട് പറഞ്ഞു പറഞ്ഞു.. …

രാവിലെ ഹോസ്പിറ്റലിൽ പോയ നന്ദനെ വിളിച്ചു വരുത്തിയത് ആണ് സരസ്വതിയും ഭർത്താവും….

മകനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞെങ്കിലും മറുത്തൊരക്ഷരം ഉരിയാടാതെ അവന്  എല്ലാം കേൾക്കുക ആണ്…

കുറച്ചു സമയം കൂടി ഇരുന്നിട്ട് അവൻ എഴുനേറ്റ് അവന്റെ മുറിയിലേക്ക് പോയി….

ഫാൻ ആണെങ്കിൽ ഫുൾ സ്പീഡിൽ ഇട്ടുകൊണ്ട് നന്ദൻ കട്ടിലിലേക്ക് മലർന്നു കിടന്നു…

തന്നെ ലെച്ചുവും അശോകും അവന്റെ വീട്ടുകാർ എല്ലാവരും കൂടി ചതിച്ചിരിക്കുന്നുഓർത്തപ്പോൾ അവന്റെ പല്ല് ഞെരിച്ചു, ഇനി പറഞ്ഞ മുഹൂർത്തത്തിൽ തന്നെ അശോകും ലെച്ചുവും ആയുള്ള മോതിരം മാറ്റം നടക്കും…. അവർ വിവാഹം കഴിച്ചു സുഖമായി കഴിയും….

താനും, തന്റെ വീട്ടുകാരും ആണ് പരിഹാസം ഏറ്റുവാങ്ങുന്നത്…

കടിച്ച പാമ്പിനെ കൊണ്ട് ആണ് വിഷം ഇറക്കിക്കേണ്ടത്, പക്ഷെ ഇവിടെ താൻ കളിക്കാൻ പോകുന്നത് വേറെ കളിയാണ്…നന്ദൻ കണക്കുകൾ ഓരോന്നായി കൂട്ടി തുടങ്ങി…

***************

വിവാഹ നിശ്ചയ ചടങ്ങു ആണ് നാളെ…

ലെച്ചുവും അശോകും അതീവസന്തോഷത്തിൽ ആണ്… ചുരുക്കിപ്പറഞ്ഞാൽ ഇരു വീട്ടുകാരും സന്തോഷത്തിൽ മതി മറന്നാണ് നിൽക്കുന്നത്..

സരസ്വതിയും ഗുപ്തന്നായരും നന്ദകിഷോറും കൂടി ആണ് വന്നത്….

സരസ്വതിക്ക് അപ്പോൾ ലെച്ചുവിന്റെ വീട്ടിൽ വരെ പോകണം എന്ന് പറഞ്ഞു, അങ്ങനെ അവർ മൂന്നുപേരും ശോഭയും കൂടി പോകുവാനായി ഇറങ്ങി…

നന്ദനെ കണ്ടപ്പോൾ എല്ലാവർക്കും അവനെ അഭിമുഖീകരിക്കാൻ ഒരു വിഷമം തോന്നി.. പക്ഷെ അവൻ വളരെ ആഹ്ലാദത്തിൽ ആയിരുന്നു…

സരസ്വതി അവിടെല്ലാം ദേവുവിനെ തിരഞ്ഞെങ്കിലും അവൾ ഓരോ ജോലിത്തിരക്കിൽ ആയിരുന്നു….

ഇടയ്ക്ക് നന്ദൻ,  മാധവ വാര്യരെ സമീപിച്ചു….

അങ്കിൾ, എനിക്കൊന്നു സംസാരിക്കണം… അവൻ അയാളോടായി പറഞ്ഞു..

വാര്യർ ആദ്യം അവനോട് ക്ഷമാപണം നടത്തി, അവൻ അതൊക്കെ ചിരിച്ചു തള്ളി….

അങ്കിൾ, ലെച്ചുവും അശോകും തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടെന്നു അറിയാതെ ആണ് അമ്മയും ഈ പ്രൊപോസൽ മുൻപോട്ട് വെച്ചത്, അതാ ഇത്രക്ക് പ്രോബ്ലം ഉണ്ടായതെ….. അവൻ വിനയസ്വരത്തിൽ പറഞ്ഞു…

അങ്കിൾ, നിങ്ങൾക്കൊക്കെ സമ്മതം ആണെങ്കിൽ ദേവൂനെ എനിക്ക് തന്നൂടെ, ഞാൻ അവളെ പൊന്നുപോലെ നോക്കാം, സത്യം പറഞ്ഞാൽ എന്റെ അമ്മക്കും അച്ഛനും ഇഷ്ടമായത് ദേവൂനെ ആയിരുന്നു.. പിന്നെ മൂത്ത കുട്ടി നിൽകുമ്പോൾ ഇളയ ആളെ ആലോചിക്കാൻ പറ്റില്ലല്ലോ..അങ്ങനെ ആണ് ദേവൂനെ ആലോചിക്കാതെ അമ്മ ലെച്ചുനെ ആലോചിച്ചത്….

ഒരുപക്ഷെ ഇതൊരു നിമിത്തം ആണെങ്കിലോ അങ്കിൾ, അവൻ വാര്യരെ നോക്കി….

മോനേ.. ഞാൻ എന്താ പറയേണ്ടത്,,, അവളുടെ ഡിഗ്രി കഴിഞ്ഞതേ ഒള്ളു, ഇനി അവൾക്ക് പി ജി ചെയ്യണം എന്നും പറഞ്ഞാണ്… വാര്യർ വാക്കുകൾക്കായി പരതി…..

ദേവൂട്ടിക്ക് മതിയാകുന്നിടം വരെ ഞാൻ പഠിപ്പിക്കും, അങ്കിൾ അതോർത്തു വിഷമിക്കേണ്ട, പിന്നെ ഇത് പറ്റില്ല എന്ന് മാത്രം അങ്കിൾ പറയരുത്, എന്റെ അമ്മ ആണെങ്കിൽ ഒരുപാട് ആഗ്രഹിച്ചത് ആണ് എന്റെ വിവാഹം… ലെച്ചുവും അശോകും കാരണം അത് മുടങ്ങിയപ്പോൾ അമ്മ പറഞ്ഞത് ദേവു ആയിരിക്കും ഈ വീടിന്റെ പടി കടന്നു വരുന്നത് എന്നാണ്… നന്ദൻ വീണ്ടും പറഞ്ഞു…

മോനേ, ജാതകം ചേർന്നാൽ നമ്മൾക്കിതു നടത്താം…. വാര്യർ അവസാനം പറഞ്ഞൊപ്പിച്ചു…

ഞാൻ വിശ്വസിച്ചോട്ടെ അങ്കിൾ….. ഗൂഢമായ ഒരു ആനന്ദത്തോടെ നന്ദൻ പതിയെ വാര്യരുടെ കൈയിൽ പിടിച്ചു…

അയാൾ തലകുലുക്കി സമ്മതഭാവത്തിൽ…

അങ്കിൾ… ജാതകം ഒന്ന് ചെക്ക് ചെയ്യാൻ പറയു ഇത് ചേരുമെങ്കിൽ ദേവൂട്ടിയുടെ വിരലിൽ ഞാൻ ഈ മോതിരം അണിയും… അവൻ പോക്കറ്റിൽ കിടന്ന മോതിരം എടുത്തു വാര്യരെ കാണിച്ചു…

അയ്യോ മോനേ ഇത്ര പെട്ടന്നോ… അയാൾ അന്താളിച്ചു പോയി…

അങ്കിൾ, നാളെ ലെച്ചുവിന്റെയും അശോകിന്റെയും മോതിരമാറ്റം നടക്കട്ടെ, ആർക്കും വിരോധം ഇല്ലെങ്കിൽ മറ്റന്നാൾ ഒരു ചെറിയ ചടങ്ങ് കൂടി അങ്കിൾ നടത്തി തരണം, എന്റെയും ദേവുട്ടിയുടെയും മോതിരംമാറ്റം…. അവൻ പ്രതീക്ഷയോടെ വാര്യരുടെ മുഖത്തേക്ക് നോക്കി…

ഞാൻ എന്തായാലും കണിയാനെ വിളിക്കട്ടെ, പിന്നെ ഇവിടെ ഒന്ന് സംസാരിക്കട്ടെ… അയാൾ അകത്തേക്ക് പോയി…

കളി തുടങ്ങി കഴിഞ്ഞിരിക്കുന്നു ഈ നന്ദൻ… അവൻ പിറുപിറുത്തു….

തുടരും..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

ഓളങ്ങൾ

പരിണയം

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!