അമ്മേ ഒന്നിങ്ങു വരുവോ… നന്ദൻ പതിയെ സരസ്വതിയുടെ അടുത്തേക്ക് ചെന്നു..
സരസ്വതി അപ്പോൾ രമയും ആയിട്ട് സംസാരി ക്കുക ആയിരുന്നു…ഇപ്പോൾ വരാം കെട്ടോ …. മകൻ വിളിച്ചപ്പോൾ അവർ വേഗം തന്നെ അവന്റെ കൂടെ പോയി…
എന്താടാ,,,, മകന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അമ്മ….
അമ്മേ.. നാളെ എന്റെ വിവാഹനിശ്ചയം നടക്കേണ്ടത് ആയിരുന്നു ഇവിടെ,,, ഈ കാണുന്ന പന്തലിൽ ഞാനും ലെച്ചുവും ആയിരുന്നു ഇരിക്കേണ്ടത്…. എല്ലാവരുടെയും മുൻപിൽ ഞാൻ പരിഹാസ്യനായി….. ആഹ് അതൊക്കെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല…. അവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു….
സരസ്വതിക്ക് മകന്റെ വാചകങ്ങൾ കേട്ടപ്പോൾ സങ്കടമായി… അവന്റെ മനസ്സിൽ നല്ല വിഷമം ഉണ്ടെന്ന് അവർക്കറിയാമായിരുന്നു… അശോകിന്റെ വിവാഹനിശ്ചയത്തിന് വരാൻ പോലും അവർക്ക് മനസ്സില്ലായിരുന്നു…
നീ നിർബന്ധിച്ചത് കൊണ്ടാണ് സത്യം പറഞ്ഞാൽ ഞാൻ വന്നത് മോനെ… ഇല്ലെങ്കിൽ ഞാൻ വരില്ലായിരുന്നു… സരസ്വതി ഉള്ളിലെ തേങ്ങൽ അടക്കികൊണ്ട് പറഞ്ഞ്….
അതൊന്നും സാരമില്ല അമ്മേ, അശോക് എത്രയായലും നമ്മൾക്ക് പ്രിയപ്പെട്ടവൻ അല്ലേ… നന്ദൻ മന്ദഹസിച്ചു….
അമ്മേ ഞാൻ ഒരു കാര്യം പറയട്ടെ അമ്മയോട്,,,, ഞാൻ വാര്യർ അങ്കിൾനോട് ഈ കാര്യം ഇപ്പോൾ സംസാരിച്ചു…..
സരസ്വതി, നന്ദനെ നോക്കി… എന്താണ് എന്ന അർഥത്തിൽ…
ഒന്നുല്ല അമ്മേ,,,,,,, അമ്മക്കും അച്ഛനും ദേവൂട്ടിയെ അല്ലേ ഇഷ്ടായത്, നമ്മൾക്ക് അവളെ കൃഷ്ണമങ്ങലത്തു കൊണ്ടുപോയാലോ…. നന്ദൻ അമ്മയെ നോക്കി…
അമ്മയുടെ മുഖത്ത് ഒരുപാട് ഭാവങ്ങൾ മിന്നിമറയുന്നുണ്ട്, എന്തായാലും അവർക്ക് സന്തോഷമായി എന്ന് അവന് ഒറ്റ നോട്ടത്തിൽ മനസിലായി…
മോനേ,,, നീ പറയുന്നത് സത്യം ആണോ,,,,,, വാര്യർ എന്ത് പറഞ്ഞു നിന്നോട്… സരസ്വതി മകന്റെ കരം ഗ്രഹിച്ചു കൊണ്ട് ചോദിച്ചു…
അങ്കിൾ പ്രേത്യേകിച്ചു ഒന്നും എന്നോട് പറഞ്ഞില്ല അമ്മേ,,,, അമ്മ ദേവുട്ടിയോട് ചോദിച്ചു നോക്കുമോ, അവൾക്കിഷ്ടം ആയെങ്കിൽ നമ്മൾക്ക് മുൻപോട്ട് പോയാൽ പോരെ….ഇല്ലെങ്കിൽ ഇനിയും ഞാൻ നാണംകെടും…
ഞാൻ അവളോട് ഒന്നു പറയട്ടെ ഈ കാര്യങ്ങൾ… സരസ്വതി വേഗം അവിടെന്നു പോയി…
ദേവു എവിടെ എന്ന് നന്ദൻ തിരഞ്ഞെങ്കിലും അവിടെ ഒന്നും അവനു അവളെ കണ്ടെത്താനായില്ല…
ചേടത്തിയെ പോലെ ഇവൾക്കും ഇനി ആരോടെങ്കിലും പ്രണയം ഉണ്ടോ….. ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്നെയും കൊണ്ടേ ഈ നന്ദൻ ഇവിടുന്നു പോകാത്തൊള്ളൂ…. അവൻ വാശിയോടെ മനസ്സിൽ ഉരുവിട്ടു..
ദേവു എവിടെ…. ആരോ ചോദിക്കുന്നത് നന്ദൻ കേട്ടു….
അവൾ ആ കുളപടവിൽ ഇരിക്കുന്നുണ്ട്, പൊന്നൂസ് കരഞ്ഞതിനു കുളം കാനിക്കാം എന്ന് പറഞ്ഞു കൊണ്ട് പോയതാണ്…. അകത്തുനിന്നു ഏതോ ഒരു സ്ത്രീ മറുപടി പറയുന്നതും അവൻ കേട്ടു…
നന്ദൻ പതിയെ മുറ്റത്തേക്ക് ഇറങ്ങി…. കുളപ്പടവിലേക്ക് അവന് മെല്ലെ നടന്നു…
ഏതോ ഒരു പെൺകുട്ടിയുടെ കൊലുസിന്റെ ശബ്ദം കേൾക്കാം കുളപ്പടവിൽ നിന്നും…..
ദേവു..ഇയാളെ അമ്മ തിരക്കുന്നുണ്ട് കെട്ടോ ..മുകളിൽ നിന്ന് നന്ദൻ ഉറക്കെ വിളിച്ചു പറഞ്ഞു…
അരികത്തിരുന്ന പെൺകുട്ടിയേംകൊണ്ട് ദേവു വേഗം പടവുകൾ കയറി വന്നു…
ദേവു,,,, ഇയാളെ എന്റെ അമ്മ ഒന്ന് കാണണം എന്ന് പറഞ്ഞു,, തന്റെ അടുത്തെത്തിയപ്പോൾ അവൻ ദേവുവിനോട് പറഞ്ഞു..
ഉവ്വോ… ഞാൻ ഇപ്പൊ തന്നെ പോയ്കോളാം ഏട്ടാ എന്നും പറഞ്ഞു ദേവു മുമ്പോട്ട് നടന്നു…
ദേവു… നന്ദൻ വീണ്ടും അവളെ വിളിച്ചു..
എന്താ നന്ദേട്ടാ… അവൾ പിന്തിരിഞ്ഞു കൊണ്ട് ചോദിച്ചു……..
എന്റെ അമ്മ ഒരു കാര്യം ഇയാളോട് പറയും, ഇയാൾ അത് പറ്റില്ല എന്ന് മാത്രം അമ്മയോട് പറയരുത് കേട്ടോ… അവളുടെ മറുപടി കാക്കാതെ അവൻ വേഗം നടന്നു പോയി…
എന്താണെന്ന് അറിയുവാനായി അവൾ വേഗം പോയി…
സരസ്വതി തന്റെ മകന്റെ ആഗ്രഹം ദേവുട്ടിയോട് പറഞ്ഞു…. അവളുടെ ഒപ്പം അമ്മയും മുത്തശ്ശിയും ഉണ്ട്…..
എന്റെ മകൻ അവന്റെ ഫ്രെണ്ട്സിനെ എല്ലാവരെയും നാളെ അവന്റെ വിവാഹനിശ്ചയം ക്ഷണിച്ചതാണ്,,…. എന്നിട്ടാണ് അവസാന നിമിഷം ലെച്ചുവും അശോകും തമ്മിൽ സ്നേഹം ആണെന്ന് എന്നോട് ബാലേട്ടൻ വിളിച്ചു പറഞ്ഞത്… എന്റെ മകൻ എന്നോട് പറഞ്ഞത് അതൊന്നും സാരമില്ല, അവർ ഇഷ്ടമാണെങ്കിൽ അത് തന്നെ നടക്കട്ടെ എന്നാണ്…. സരസ്വതി എല്ലാവരോടും ആയി പറഞ്ഞു…
അവർ പതിയെ ദേവുവിന്റെ അരികിലേക്ക് വന്നു..
മോളേ…. ഇന്ന് ഇവിടെ വെച്ച് എന്റെ മോനെന്നോട് ചോദിച്ചു അമ്മക്കിഷ്ടം ദേവൂട്ടിയെ അല്ലായിരുന്നോ, അതുകൊണ്ട് ദേവൂട്ടിയെ നമ്മൾക്ക് കൃഷ്മങ്ങലത്തേക്ക് കൊണ്ടുപോയാലോ എന്ന്….
മോൾ ആലോചിച്ചിട്ട് ഒരു മറുപടി എത്രയും പെട്ടന്നു പറയണം…. ഞങ്ങൾ പുറത്ത് ഉണ്ട് എന്നും പറഞ്ഞു സരസ്വതി പുറത്തേക് പോയി…
ദേവൂട്ടി ഒന്നും മിണ്ടാതെ ഇരിക്കുകയാണ്, ഇടിത്തീ പോലെ ആണ് ഓരോ വാക്കുകളും അവളുടെ നെഞ്ചിൽ തറഞ്ഞത്….
നന്ദേട്ടൻ കുറച്ചു മുൻപേ തന്നോട് പറഞ്ഞത് ഈ കാര്യം ആയിരുന്നു….
ഈശ്വരാ….. ഹരി സാർ… ആ മനുഷ്യനെ ആണ് താൻ തന്റെ മനസ്സിൽ ഈ ചുരുങ്ങിയ ദിവസം കൊണ്ട് നടന്നത്….
എല്ലാം കീഴ്മേൽ മറിയുകയാണ്….. ചേച്ചിക്ക് വേണ്ടി തന്റെ ജീവിതം ഹോമിക്കപെടുമോ…
മോളേ ദേവൂട്ടി….. അച്ഛൻ അവളെ ഓർമകളിൽ നിന്ന് ഉണർത്തി…
നന്ദനും ആ അമ്മയും മോളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു കാണുമല്ലോ അല്ലേ…. അയാൾ മകളെ നോക്കി ചോദിച്ചു…
ഉവ്വെന്ന് അവൾ തലയാട്ടി….
ജന്മം തന്ന അച്ഛനെയും അമ്മയെയും ഓർത്തു മോൾ ഈ വിവാഹത്തിന് സമ്മതിക്കണം…….അച്ഛന്റെ അപേക്ഷ ആണിത്….ഇതു പറഞ്ഞുകൊണ്ട് വാര്യർ പുറത്തേക്ക് പോയി….
ലെച്ചു ആണെങ്കിൽ ഈ കല്യാണത്തിൽ നിന്ന് പിന്മാറിയപ്പോൾ നിന്റെ അച്ഛൻ ഒരുപാട് വേദനിച്ചു, ആദ്യമായി നിങ്ങളുടെ അച്ഛന്റെ തല താഴ്ന്നത് നന്ദന്റെ മുൻപിൽ ആണ്, മോള് അത് തിരുത്തണം…….ദേവുട്ടിയുടെ മുൻപിൽ വന്നുകൊണ്ട് അമ്മ പറഞ്ഞു…..
നിന്റെ അച്ഛൻ അഭിമാനത്തോടെ നിന്റെ കൈ അവന്റെ കൈയിൽ ഏൽപ്പിക്കുന്നത് ഈ മുത്തശ്ശിക്ക് കാണണം മോളേ…. കാർത്യായനി അമ്മുമ്മ പ്രതീക്ഷയോടെ ദേവൂട്ടിയെ നോക്കി…
ദേവൂട്ടി ഒന്നും മിണ്ടാതെ നിൽക്കുകയാണ്…..
ഹരിസാറിനെ കുറിച്ചുള്ള ഓർമ്മകൾ ഒരു ഭാഗത്തു, പക്ഷെ തന്റെ പാവം അച്ഛനെ കുറിച്ചോർത്തപ്പോൾ അവൾക്ക് വിഷമം തോന്നി….
എല്ലാത്തിനും കാരണം ലെച്ചു ചേച്ചി ആണ്… ചേച്ചി ആണെങ്കിൽ നന്ദേട്ടന്റെ ആലോചന വന്നപ്പോൾ തന്നെ പറഞ്ഞാൽ മതി ആയിരുന്നു അശോകേട്ടനും ആയുള്ള ബന്ധം…
ഇതിപ്പോൾ അവസാനം ഇങ്ങനെ എല്ലാം കൊണ്ടെത്തിച്ചു…. നന്ദേട്ടന്റെ അമ്മ പറഞ്ഞതുപോലെ തന്റെ ചേച്ചി കാരണം എല്ലാവരുടെയും മുൻപിൽ നന്ദേട്ടൻ നാണം കേട്ടു, തന്റെ അച്ഛനും അത് മൂലം അവരുടെ മുൻപിൽ താണ് പോയി….
നന്ദേട്ടന് തന്നെക്കാൾ സൗന്ദര്യവും വിദ്യാഭ്യാസവും ഉള്ള ഒരു പെണ്ണിനെ കിട്ടും,…….
എന്താണ് ഇപ്പോൾ പറയേണ്ടത് എന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടി കിട്ടിയില്ല…
ഹരിസാറിന്റെ പെണ്ണായി തന്റെ അച്ഛന്റെയും അമ്മയുടെയും അനുഹ്രഹത്തോടെ ഈ വീടിന്റെ പടി ഇറങ്ങി പോകുന്നത് സ്വപ്നം കണ്ടു നടന്നതാണ്…….
മോളേ…. സരസ്വതിഅമ്മ ചോദിച്ചു എന്താ നിന്റെ മറുപടി ന്നു… വാര്യർ വീണ്ടും അകത്തേക്ക് വന്നു…
അച്ഛന്റെ കുട്ടിയെ അച്ഛൻ വിശ്വസിച്ചോട്ടെ……. അതോ നീയും എവിടെ എങ്കിലും…. അയാൾ വാക്കുകൾ മുഴുകിപ്പിച്ചില്ല….
അച്ഛന്റെ ഇഷ്ടം പോലെ ആകാം…. ചേച്ചിയെ പോലെ ഞാൻ അച്ഛനെ നാണം കെടുത്തില്ല…. ദേവു വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു….
വാര്യർ അതീവസന്തോഷത്തോടെ മകളുടെ നെറുകയിൽ കൈവെച്ചു പറഞ്ഞു എന്റെ മോൾക്ക് നല്ലതേ വരൂ……
സരസ്വതിയും ഗുപ്തൻ നായരും കൂടി വാര്യരോട് കാര്യങ്ങൾ എല്ലാം സംസാരിച്ചു….
സരസ്വതി വിളിച്ചിട്ട് ബാലകൃഷ്ണൻ എത്തിച്ചേർന്നിരുന്നു…
എന്തായാലും നല്ല തീരുമാനം ആണ് നന്ദൻ എടുത്തത്….. ബാലകൃഷ്ണൻ നന്ദനെ അഭിനന്ദിച്ചു….
അവൻ അയാളെ നോക്കി പുച്ഛത്തിൽ ഒന്നു ചിരിച്ചു….
അങ്ങനെ നേരത്തെ പറഞ്ഞു ഉറപ്പിച്ച മുഹൂർത്തത്തിൽ ദേവുവിൻെറയും നന്ദന്റെയും വിവാഹ നിശ്ചയം കൂടി നാളെ നടത്താൻ എല്ലാവരും തീരുമാനിച്ചു…..
******************************
ലെച്ചുവിനെയും ദേവുവിനെയും അണിയിച്ചൊരുക്കുവാൻ ബ്യുട്ടീഷൻമാർ നേരത്തെ എത്തി…
ലെച്ചു അതീവ സുന്ദരിയായി……. അവൾ അവളുടെ കൂട്ടുകാരികളുടെ ഇടയിൽ ആണ്…
ദേവുവിന്റെ മിഴികൾ ഈറനണിഞ്ഞയിരുന്നു… കാരണം തലേ ദിവസം രാത്രിയിൽ അവളുടെ കണ്ണുനിർ തോർന്നിരുന്നില്ല,…. പാവം ഹരിസാർ…. ആ ഓർമ്മകൾ അവൾക്ക് ഉറക്കം കെടുത്തി കളഞ്ഞു….
മോളേ ദേവൂട്ടി…. സരസ്വതി മുറിയിലേക്ക് കയറി വന്നു…
മോളേ സുന്ദരിയായിട്ടുണ്ട് കേട്ടോ…. എന്റെ കുട്ടിക്ക് എല്ലാ അനുഗ്രഹവും ദൈവം തരും… അവർ ദേവുവിന്റെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു…
ഈ അമ്മയുടെ സ്നേഹം കണ്ടിട്ടായിരിക്കും ഭഗവാൻ എന്നെ ഈ അമ്മക്ക് നൽകുന്നതെന്ന് അവൾ ഓർത്തു….
നന്ദന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമേ ഈ ചടങ്ങിൽ വന്നൊള്ളു മോളേ, കല്യാണം നമ്മൾക്ക് ഗംഭീരം ആക്കാം കെട്ടോ… സരസ്വതി അവളുടെ കരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു….
മോളേ എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ കേട്ടോ എന്ന് പറഞ്ഞുകൊണ്ട് സരസ്വതി പോയി…
ആദ്യം അശോക് ലെച്ചുവിന്റെ വിരലിൽആണ് മോതിരം അണിയിച്ചത്.. .അതിനുശേഷം നന്ദനും…..
ചടങ്ങുകളെല്ലാം അതിന്റെ മുറക്ക് തന്നെ നടന്നു…
ലെച്ചുവും അശോകും ഓരോ നിമിഷവും ആസ്വദിക്കുക ആണ്…
നന്ദന്റെ ഫ്രണ്ട്സ് എല്ലാവരും ദേവുവിനെ പരിചയപെടുകയാണ്…
ഡിഗ്രി കഴിഞ്ഞതേ ഒള്ളു എന്ന് കേട്ടതും അവരുടെ ഒക്കെ നെറ്റി ചുളിഞ്ഞു….
ഒരു ഡോക്ടറ് ആയ നന്ദന് കുറച്ചൂടെ എഡ്യൂക്കേറ്റഡ് ആയ കുട്ടിയെ കിട്ടുമായിരുന്നു എന്നവർ പരസ്പരം അഭിപ്രായപ്പെട്ടു…
നന്ദൻ അത് കേൾക്കുകയും ചെയ്തു… പക്ഷെ അവൻ ഒന്നും തിരിച്ചു പറഞ്ഞതെ ഇല്ല…
പിന്നീട് എല്ലാം വേഗത്തിൽ ആയിരുന്നു….ദിവസങ്ങൾ പെട്ടന്ന് കൊഴിഞ്ഞുപോയി.വിവാഹത്തിരക്കിൽ ആയിരുന്നു എല്ലാവരും, ലെച്ചുവും അശോകും ഫുൾ ടൈം ഫോണിൽ ആണ്, എന്നാൽ നന്ദൻ ആകട്ടെ ഒരിക്കൽ പോലും ദേവൂട്ടിയെ വിളിച്ചിരുന്നില്ല….
ഒരു ദിവസം കോളേജിൽ പോയ ദേവൂട്ടി, ഹരിസാറിനെ കണ്ടുമുട്ടി…. ദേവുവിന്റെ കൂട്ടുകാരി പറഞ്ഞിട്ട് അയാൾ വിവരങ്ങൾ എല്ലാം നേരത്തെ അറിഞ്ഞിരുന്നു…
അയാൾ കൂടുതലൊന്നും പറയാതെ വിവാഹമംഗളാശംസകൾ നേർന്നിട്ട് അവളുടെ മുന്നിൽ നിന്നും പോയി…
ദേവുട്ടിയും പതുക്കെ പതുക്കെ മനസിനെ പറഞ്ഞു പഠിപ്പിച്ചു താൻ നന്ദന്റെ ആണെന്ന്…
സരസ്വതി മിക്കപോലും വിളിച്ചു ദേവുവിനോട് വിവരങ്ങൾ തിരയും, നന്ദനെ കുറിച്ച് ചോദിച്ചപ്പോൾ അവൻ ഭയങ്കര തിരക്കാണ് മോളേ… എന്നാണ് അവൾക്ക് മറുപടി ലഭിച്ചത്…
************—-**——-*************
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ ആ ദിവസം വന്നെത്തി…
പൊന്നിൽ കുറിച്ചാണ് വാര്യർ മക്കളെ ഇറക്കിയത്, നന്ദന്റെ അരികിലായി ദേവുട്ടിയും, അശോകിന്റെ അരികിലായി ലെച്ചുവും നില ഉറപ്പിച്ചു…
പൂജാരിയുടെ നിർദ്ദേശപ്രകാരം വരന്മാർ രണ്ടാളും കൂടി അവരവരുടെ വധുവിന് താലി ചാർത്തി…
തുടരും
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission