Skip to content

പ്രേയസി – ഭാഗം 9

  • by
praisy aksharathalukal novel ullas

നന്ദൻ എല്ലാവരുടെയും നോട്ടങ്ങളും ഭാവങ്ങളും എല്ലാം പാടെ അവഗണിച്ചു..

എംബിബിസ് കഴിഞ്ഞ നിനക്ക് കുറച്ചു കൂടി വിദ്യാഭ്യാസം ഉള്ള ഒരു പെൺകുട്ടിയെ കിട്ടുമായിരുന്നു നന്ദൻ….. ഡോക്ടർ മൃദുൽ ആണെങ്കിൽ നന്ദനോട് നേരിട്ട് ഈ കാര്യം പറഞ്ഞു…

ഡോക്ടർ കിഷോറും ഭാര്യയും വന്നപ്പോൾ കുറച്ചു വൈകിയിരുന്നു..

കോഷോറിന്റെ ഭാര്യ നയന പതിയെ വന്നു ദേവുട്ടിയുടെ കൈയിൽ പിടിച്ചു…

അതെയ് , ഇങ്ങനെ നന്ദന്റെ പിറകിൽ പതുങ്ങി നിൽക്കാതെ മുൻപോട്ട് ഒന്ന് മാറി നിലക്ക് എന്റെ ദേവികേ… നയന ചിരിച്ചുകൊണ്ട് പറഞ്ഞു..

അതെ അതെ.. ഞാനും പറഞ്ഞു നന്ദനോട്, ഭാര്യയെ മുൻപോട്ട് മാറ്റി നിർത്താൻ എന്നും പറഞ്ഞു അവർ സ്റ്റേജിൽ വന്നു ഫോട്ടോ എടുത്ത് ഇറങ്ങി പോയി..

നിന്ന് ഡാൻസ് കളിക്കാതെ ഇങ്ങോട്ട് മാറി നിൽക്കെടി,,,, അവർ പോയതും നന്ദൻ അവളോട് പതുക്കെ പറഞ്ഞു….

ദേവു ഞെട്ടിപ്പോയി…. പാവം, കുറച്ചു മുൻപോട്ട് മാറി നിന്നു…

നന്ദന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുവാൻ ദേവൂന് ഭയം ആയിരുന്നു…

അവന്റെ ധാർഷ്ട്യത്തോടെ ഉള്ള നോട്ടവും പറച്ചിലും അത്രമേൽ അവളെ തളർത്തി…

നന്ദന്റെ വല്യച്ഛന്റെ മരുമകളായ ധന്യ ആയിരുന്നു ദേവൂട്ടിക്ക് ആകെ ഉള്ള ആശ്വാസം,..

ഇടയ്ക്കിടെ ധന്യ വന്നു അവളോട് സംസാരിക്കും, ഓരോരുത്തരെയായി പരിചയപെടുത്തും….

അങ്ങനെ വിവാഹപാർട്ടിയിടെ ബഹളങ്ങൾ തീർന്നപ്പോൾ നേരം വൈകിയിരുന്നു…

ധന്യയും പൂജയും കൂടി ആണ് ദേവൂട്ടിയെ നന്ദന്റെ മുറിയിൽ കൊണ്ട് ചെന്നാക്കിയത്….

കൈയിൽ ഒരു ഗ്ലാസ്‌ പാലുമായി മണിയറയിലേക്ക് വരുന്ന ദേവൂട്ടിയെ നോക്കി നന്ദൻ ചിറി കൊട്ടി…

അവൾക്കെന്തു ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു..

നിന്നു വിയർക്കാതെ ആ പാല് മൊത്തം അങ്ങ് കുടിക്കു…. അവൻ കല്പിച്ചു..

ദേവൂട്ടിയെ വിറക്കാൻ തുടങ്ങി..

ഞാൻ.. ഞാൻ പാൽ കുടിക്കില്ല.. അവൾ വല്ല വിധേനയും പറഞ്ഞു ഒപ്പിച്ചു..

ഓക്കേ.. എന്നു പറഞ്ഞുകൊണ്ട് അവന് വന്നു ആ പാൽ മുഴുവനും മേടിച്ചു വാഷ്‌റൂമിൽ കൊണ്ടുപോയി കളഞ്ഞു…

ഇയാൾ കിടന്നോളു,,,,,, നന്ദൻ ഒരു പുതപ്പ് എടുത്തു അവൾക്ക് നേരെ എറിഞ്ഞു…

അവൾ ഒന്നും മിണ്ടാതെ നിൽക്കുക മാത്രം ആണ് ചെയ്തത്…

നന്ദൻ പുറത്തേക്ക് ഇറങ്ങി പോയി….

ദേവു പതിയെ കട്ടിലിൽ ഇരുന്നു,,,,,, നന്ദേട്ടന് ഈ വിവാഹത്തോട് ഇഷ്ടം ഇല്ലായിരുന്നോ ആവോ…. പിന്നെ എന്തിനാണ് തന്നോട് അങ്ങനെ ഒക്കെ അന്ന് സംസാരിച്ചത്… ദേവുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

കുറെ സമയം ഉറങ്ങാതെ അവൾ ഇരുന്നു, നന്ദൻ പക്ഷെ എത്തിയിരുന്നില്ല…

ക്ഷീണം കൊണ്ട് അവൾ ഉറങ്ങി പോയി….

ഇടക്കവൾ ഞെട്ടി എഴുനേറ്റു,,,, നോക്കിയപ്പോൾ നന്ദേട്ടൻ കട്ടിലിന്റെ അങ്ങേ തലയ്ക്കൽ കിടക്കുന്നത് അവൾ കണ്ടു…

ഈശ്വരാ, ഇതെപ്പോൾ വന്നു കിടന്നു എന്നു പോലും അവൾക്കറിയില്ലായിരുന്നു…

സമയം നോക്കിയപ്പോൾ 4മണി കഴിഞ്ഞിരിക്കുന്നു,,,,,,

ദേവു പതിയെ എഴുനേറ്റു….. ബാത്‌റൂമിൽ പോയി അവൾ കുളിച്ചു വന്നു,,,

നന്ദൻ സുഖമായി ഉറങ്ങുകയാണ്…..

ഇനി എന്തൊക്കെ പരീക്ഷങ്ങൾ ഏറ്റു വാങ്ങണം എന്നു അവൾക്കൊരു ഊഹവും ഇല്ലായിരുന്നു……

ദേവൂട്ടി പക്കാ വെജിറ്റേറിയൻ ആണ് കെട്ടോ…. കാലത്തെ എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിക്കുക ആണ്….

ഇടിയപ്പവും ചിക്കൻ കറിയും ആണ് വിഭവം, പക്ഷെ ദേവു നോൺ ഒന്നും കഴിക്കില്ലെന്ന് ഇന്നാണ് സരസ്വതിക്ക് പോലും മനസിലായത്…

ധന്യചേച്ചി ഇന്ന് ജോലിക്ക്  പോകുവാണോ…. നന്ദൻ വിഷയം മാറ്റി ചോദിച്ചു…

പിന്നേ….. എനിക്ക് ഇന്ന് പോകണം എന്റെ നന്ദാ,,, രണ്ടു ദിവസം ലീവ് എടുത്തതിന്റെ കേടു തീരും കേട്ടോ ഇന്ന് ചെല്ലുമ്പോൾ…

വിഷ്ണു രണ്ടാഴ്ചക്കുള്ളിൽ വരില്ലേ….? സരസ്വതി ആരാഞ്ഞു…

ധന്യയുടെ ഭർത്താവ് വിഷ്ണു ദുബായിൽ നിന്നു വരുന്ന കാര്യം ആണ് അവർ ചോദിച്ചത്…

മ്മ്.. വരും ചെറിയമ്മേ, അപ്പോളും ഇനി ലീവ് എടുക്കേണ്ട…. ധന്യ ഭക്ഷണം കഴിച്ച പ്ലേറ്റ് എടുത്തുകൊണ്ടു പറഞ്ഞു…

കുറച്ചു കഴിഞ്ഞപ്പോൾ അവർ എല്ലാവരും യാത്ര പറഞ്ഞു പോയി…

അച്ഛനും അമ്മയും കൂടി മുറ്റത്തെ ചെടികൾ ഒക്കെ നനയ്ക്കുക ആണ്, അച്ഛൻ ഇടക്കൊക്കെ പൊന്തി വന്ന കളകൾ എല്ലാം പറിച്ചു കളയുകയാണ്…

തെച്ചിയും, മുല്ലയും, മന്ദാരവും, ചെമ്പരത്തിയും,എല്ലാം തഴച്ച് വളർന്നു നിക്കുന്നു…. മുറ്റത്തിന്റെ കോണിലായി നിൽക്കുന്ന ചെമ്പക മരത്തിന്റെ  ചുവട്ടിൽ നിറയെ ചെമ്പകപൂക്കൾ വീണു കിടപ്പുണ്ട്,,,,, ഇലഞ്ഞിപൂമണം കാറ്റിൽ പരക്കുന്നുണ്ട്,,,,, ദേവൂട്ടിക്ക് അവിടുത്തെ അന്തരീക്ഷം വല്ലാണ്ട് അങ്ങ് ബോധിച്ചു,

മാധവിക്കുട്ടിയുടെ നോവൽ വായിക്കുന്നത് പോലെ ആണ് അവൾക്ക് തോന്നിയത്,,,,,

ആഹാ ദേവൂട്ടി…. ഇങ്ങുവരു മോളെ…. തുളസി തറയുടെ അരികിലായി നിന്ന അവളെ അമ്മ വിളിച്ചു..

അവൾ അവരുടെ അരികത്തേക്ക് ചെന്നു..

ഈ ചെടികളും, പൂക്കളും ഒക്കെയാണ് ഞങ്ങൾക്ക് രണ്ടാൾക്കും കൂട്ട്,… ഗുപ്തൻ നായർ നിവർന്നു നിന്ന് കൊണ്ട് പറഞ്ഞു..

നന്ദൻ പോയാൽ പിന്നേ ഞങ്ങൾ രണ്ടാളും തനിയെ അല്ലെ ഒള്ളു മോളെ,,,സരസ്വതി അമ്മ ചിരിച്ചു…

ദേവൂട്ടി ഈ തിരക്ക് ഒക്കെ കഴിഞ്ഞു വേണം നമ്മൾക്കു കുറച്ചു പച്ചക്കറി ഒക്കെ കൃഷിചെയ്യാൻ, നിങ്ങളുടെ തൊടിയിൽ നിറയെ ദേവുട്ടിയും, അച്ഛനും കൂടെ നട്ട പച്ചക്കറികൾ അല്ലെ ഒള്ളു…. ഗുപ്തൻ നായർ പറഞ്ഞു..

അച്ഛൻ ഇപ്പോൾ വേണമെങ്കിലും പറഞ്ഞാൽ മതി, ഞാൻ റെഡി ആണ്… അവൾ സന്തോഷത്തോടെ പറഞ്ഞു…

ഉച്ചക്ക് ഊണ് കഴിച്ചപ്പോളും, രാത്രിയിൽ അത്താഴം കഴിച്ചപ്പോളും ദേവുട്ടിയോട് നന്ദൻ മാത്രം ഒരക്ഷരം മിണ്ടിയില്ല…

ആ ഒരു വീർപ്പുമുട്ടൽ ആണ് അവൾക്കു…..

വീട്ടിൽ നിന്ന് അച്ഛനും അമ്മയും വിളിച്ചപ്പോൾ നാലാം വിരുന്നിനു ചെല്ലുന്ന കാര്യം പറഞ്ഞു, നന്ദേട്ടൻ വന്നു കഴിഞ്ഞാൽ അച്ഛനെ വിളിക്കണം എന്നും പറഞ്ഞതാണ് തന്നോട്, പക്ഷെ നന്ദേട്ടനോട് ചോദിക്കാൻ തന്നെ ഭയം ആണ്….

നന്ദൻ കുളി കഴിഞ്ഞു മുറിയിൽ വന്നപ്പോൾ ദേവു അച്ഛനെ ഫോൺ വിളിക്കുക ആയിരുന്നു,,,

നന്ദേട്ടൻ വന്നു അച്ഛാ, ഞാൻ കൊടുക്കാം എന്നു പറഞ്ഞു കൊണ്ട് അവൾ ഫോണുമായി നന്ദന്റെ അടുത്ത് വന്നു…..

അച്ഛനാണ്… അവൾ ഫോൺ അവനു കൈമാറി കൊണ്ട് പറഞ്ഞു…

അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ ഫോൺ മേടിച്ചു…

ഫോണുമായി ബാല്കണിയിലേക്ക് പോയി,, കുറച്ചു കഴിഞ്ഞു  അവൻ വന്നു ഫോൺ തിരികെ അവൾക്ക് കൊടുത്തു…

നന്ദേട്ടാ… ദേവു പതുങ്ങിയ ശബ്ദത്തിൽ വിളിച്ചു..

എന്താ,,,,,,, നന്ദൻ അവളെ നോക്കി..

എന്നോട് എന്തിനാണ് ഏട്ടൻ അകൽച്ച കാണിക്കുന്നത്, ഒന്ന് സംസാരിക്കാൻ പോലും കൂട്ടക്കുന്നില്ലലോ,എന്റെ ഭാഗത്തു എന്തേലും തെറ്റുണ്ടോ നന്ദേട്ടാ… അവൾ ഒരുവിധത്തിൽ ചോദിച്ചു..

പക്ഷെ നന്ദൻ മറുപടി ഒന്നും പറയാതെ ഇറങ്ങി വെളിയിലേക്ക് പോയ്‌…..

ദേവു വിങ്ങി കരയാൻ തുടങ്ങി…

ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ദേവു പിടഞ്ഞെഴുനേറ്റു….

അയ്യോ… എന്താ മോളെ, eന്തിനാണ് എന്റെ കുട്ടി കരയുന്നത്…. മുറിയിലേക്ക് വന്ന സരസ്വതി അമ്മ ദേവുവിനെ കണ്ടപാടെ ചോദിച്ചു..

ആദ്യം ഒന്നും അവൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല, പക്ഷെ അവർ ഒരുപാട് നിർബന്ധിച്ചപ്പോൾ ദേവു കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു…

എന്റെ പൂർണത്രയീശ, ഇത് എന്തൊക്കെയാണ് ഈ കുട്ടി പറയണത്, എന്റെ നന്ദൻ എന്നോട് ആവശ്യപെട്ടിട്ടാണ് ഞാൻ ഈ വിവാഹം തന്നെ ആലോചിച്ചത്‌ എന്നിട്ട് അവൻ മോളോട് ഒന്നു സംസാരിച്ചിട്ട് കൂടി ഇല്ലെന്നോ…. സരസ്വതി പകച്ചിരിക്കുക ആണ്….

ഞാൻ അവനോടൊന്ന് ചോദിക്കട്ടെ… സരസ്വതി മുറിയിൽ നിന്നും ഇറങ്ങി പോകാൻ വാതിൽക്കൽ എത്തിയതും നന്ദൻ  avidekk വന്നു…

മോനെ, നന്ദാ… ദേവു പറഞ്ഞ കാര്യങ്ങൾ എല്ലാം അവർ മകനോട് ചോദിച്ചു….

നീ എന്താ മോനെ ദേവുട്ടിയോട് ഒന്നും സംസാരിക്കുക പോലും ചെയ്യാത്തത്, അവർ മകനെ നോക്കി…

വന്നപ്പോൾ തന്നെ നീ എല്ലാം പറഞ്ഞു കൊടുത്തൊടി എന്ന് ചോദിച്ചുകൊണ്ട് അവൻ ദേവുവിന്റെ അടുത്തേക്ക് പാഞ്ഞു…

അവൾ പേടിച്ചു പിന്നോട്ട് മാറി..

നന്ദാ……ഇതെന്താ മോനെ…. സരസ്വതി അവന്റെ കൈയിൽ കടന്ന് പിടിച്ചു…

അമ്മേടെ മരുമകൾ പറഞ്ഞതെല്ലാം സത്യം ആണ്, ഞാൻ ഇവളോട് സംസാരിച്ചിട്ടില്ല… എനിക്ക് ഇവളെ ഇഷ്ടപെട്ടല്ല ഞാൻ അമ്മയോട് ഈ വിവാഹം ആലോചിക്കുവാനും പറഞ്ഞത്,, ഇതൊരു പകപോക്കൽ ആയിരുന്നമ്മേ…. നന്ദൻ വിജയ ഗർവോടെ പറഞ്ഞു…..

നീ എന്താ പറഞ്ഞു വരുന്നത്,, മകന്റെ ബഹളം കേട്ടു കയറിവന്ന ഗുപ്തൻ നായർ അവനെ നോക്കി…

ഇവളുടെ ചേച്ചി എന്നെ നാണംകെടുത്തി, എല്ലാവരുടെയും മുമ്പിൽ എന്റെ വില കളഞ്ഞു, അതിനു പകരം ഈ നന്ദനും എന്തെങ്കിലും ചെറിയ പണി കൊടുക്കണം എന്നു തോന്നി….. അതിനു ഇവൾ ഒരു നിമിത്തമായി….. നന്ദൻ അതുംപറഞ്ഞു ചിരിച്ചു….

എല്ലാം കേട്ടുകൊണ്ട് നിൽക്കുകയാണ് ദേവൂട്ടി…

നിന്നിടത്തു നിന്നും വീണു പോകാതിരിക്കാൻ അവൾ അരികെ കിടന്ന കസേരയിൽ മുറുക്കെ പിടിച്ചു…

തുടരും

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

ഓളങ്ങൾ

പരിണയം

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!