മുഹൂർത്തം തെറ്റിയ വയറിളക്കം

3268 Views

true love story
ഞാൻ എറണാകുളത്ത് ത്രാസിൻെറ ക൩നിയിൽ ജോലി ചെയ്യുന്ന കാലം.പതിവുപോലെ ഉച്ചയൂണും കഴിഞ്ഞ് അൻവർ ആശാനും ഞാനും കൂടി ഇരിക്കുകയായിരുന്നു.അന്ന് ഉച്ചയ്ക്ക് ഓൺലയിനിൽ ഓഡർ ചെയ്ത് വരുത്തിയ ചിക്കൻ കബ്സയും തട്ടിയിട്ടാണ് ഞങ്ങളുടെ ഇരിപ്പ്.ഞങ്ങളുടെ സംഭാഷണം ഉച്ചയ്ക്ക് കഴിച്ച കബ്സയിൽ നിന്ന് പരിണമിച്ച് വയറിളക്കത്തിൽ എത്തിചേർന്നു.
അൻവർ ആശാൻ ചോദിച്ചു “ജീവിതത്തിൽ ഇന്നുവരെ വയറിളക്കം പിടിക്കാത്ത മനുഷ്യർ ആരെങ്കിലും കാണുമോ?”
തുടർന്ന് ഒരു അനുഭവ കഥയും പറയാൻതുടങ്ങി.
സൂർത്തുക്കളെ ഇത് ഒരു തീട്ട കേസായി തോന്നുന്നെങ്കിൽ ഇവിടെ നിർത്തിക്കോ🙏.
അൻവർ ആശാൻ പറഞ്ഞ കഥ
അൻവർ ആശാൻെറ കൂട്ടുകാരനാണ് ഇതിലെ നായകൻ.അക്കാലത്ത് പുള്ളി ഒരു ക്യാമറമാൻെറ സഹായി ആയി പോകുകയായിരുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു കല്യാണ വീട്ടിൽ എത്തി ഇവർ ഫോട്ടോ എടുപ്പ് ആരംഭിച്ചു.ഫോട്ടോ എടുത്ത് കഴിഞ്ഞ് നമ്മുടെ നായകൻ സാധാരണ കല്യാണ വീടുകളിൽ രാവിലെ ഓസിന് കിട്ടുന്ന ഇഡലിയും സാ൩ാറും വയറുനിറയെ തട്ടി ഒരേ൩ക്കവും വിട്ട് എഴുനേറ്റു.
അപ്പോഴേക്കും കല്യാണ മണ്ഡപത്തിലേക്ക് പോകാനുള്ള വണ്ടികൾ റെഡിയായി നിൽക്കുന്നുണ്ടായിരുന്നു.ഇതിൽ ഒരു കാറിൽ നമ്മുടെ നായകൻ കയറി പറ്റി.കാറിൻെറ മുൻ സീറ്റുകളിൽ നമ്മുടെ നായകനും ഡ്രൈവറും പിൻ സീറ്റിൽ കല്യാണ ചെറുക്കൻെറ അമ്മ,പെങ്ങൾ,അച്ഛൻ മുതലായവരും ആയി യാത്ര ആരംഭിച്ചും.യാത്ര തുടങ്ങി 15 മിനുറ്റ് കഴിഞ്ഞപ്പോൾ നമ്മുടെ കഥാ നായകൻെറ വയറ്റിൽ ഒരു പൊട്ടലും ചീറ്റലും.ചെറിയ ഒരു ആണു വിസഫോടനം.അണു വിസ്ഫോടനം ഒരു നയാഗ്രാ വെള്ള ചാട്ടമായി പരിണമിച്ച് കാറിൻെറ സീറ്റിൽ വിരിച്ചിരുന്ന ഷീറ്റിനെ നനച്ചു.ഇതിനെ തുടർന്ന് ചില സംഭവ വികാസങ്ങൾ അരങ്ങേറി.കാറിൽ ഉണ്ടായിരുന്നവർ അത്ഭുത സ്തബ്ധരായി മൂക്കത്ത് വിരൽ വച്ചു.
ഡ്രൈവർ AC നിർത്തി കാറിൻെറ ഡോർ ഗ്ലാസുകൾ താഴ്ത്തി.നമ്മുടെ നായകൻെറ ഭാഗ്യമാകാം കുറച്ച് നേരം കഴിഞ്ഞ് കാർ അതി വേഗം ഓടി കല്യാണ മണ്ഡപത്തിൽ എത്തി ചേർന്നു.കാർ നിൽക്കേണ്ട താമസം ബാക്ക് സീറ്റിൽ ഇരുന്നവർ എങ്ങനെയോ കാറിന് പുറത്ത് ചാടി അപ്രത്യക്ഷരായി.കാർ ഡ്രൈവറും നമ്മുടെ നായകനും മാത്രം അവിടെ അവശേഷിച്ചു.
നായകൻ പറഞ്ഞു:”ചേട്ടാ ഞാൻ ഷീറ്റ് കഴുകി തരാം”
ഡ്രൈവർ:”വേണ്ടടാ,അത് ഞാൻ എന്തെങ്കിലും ചെയ്തോളാം.നീ വേഗം പൊയ്ക്കോ.”
നായകൻ അവിടെ നിന്ന് അധിവേഗം പലായനം ചെയ്ത് ഒരു വീട് കണ്ട് പിടിച്ചു.വീട്ടുകാരോട് ആവശ്യം അറിയിച്ചപ്പോൾ അവർ നീല നിറത്തിലെ പ്ലാസ്റ്റീക്ക് കൊണ്ട് മറച്ച ഒരു ശൗചാലയം കാണിച്ചു കൊടുത്തു.അതിലേക്ക് നമ്മുടെ നായകൻ ഓടി കേറി.ഈ ശൗചാലയത്തിന് ചുറ്റും കുറെ മഹിളാ രത്നങ്ങൾ ചകിരി പിരിനടത്തുന്നുണ്ടായിരുന്നു.പെട്ടന്നാണ്  നീല ഷീറ്റ് പതിച്ച സ്വപ്ന ഗ്രഹത്തിൽ നിന്നും അതി മനോഹരമായ ഒരു റിംഗ്ടൂൺ കേട്ട് അവർ ഞെട്ടി തരിച്ചത്.പെ൩റന്നോത്തികളെല്ലാം അട്ടഹസിച്ചു കോണ്ട് ചകിരി നിലത്തിട്ട് ഓടി കളഞ്ഞു.പാവം നമ്മുടെ നായകൻ മാത്രം സ്വപ്ന ഗ്രഹത്തിൽ എകനായി.എന്ത് ശോകം😥.
അൽപ സമയത്തെ യത്നത്തിന് ശേഷം ഉരുൾ പൊട്ടൽ അവസാനിച്ചു.അപ്പോഴാണ് നായകന് വീണ്ടു വിചാരമുണ്ടായത്.നീല ഷീറ്റിൻെറ നാല് ചുവരുകൾ ഭേദിച്ചു എങ്ങനെ പുറത്തു കടക്കും.നേരെ ഫോണെടുത്ത് ക്യാമറമാൻ ചേട്ടനെ വിളിച്ചു അവസ്ഥ പറഞ്ഞു.പുള്ളിക്കാരൻ നമ്മുടെ നായകനെ കാണാത്തതു കാരണം ലൈറ്റ് പിടിക്കാൻ ആളില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.
ക്യാമറക്കാര൯ ചേട്ടൻ പറഞ്ഞു:”നീ തൽക്കാലം അതിനകത്ത് ഇരിക്ക്.വർക്ക് കഴിഞ്ഞ് ഞാൻ മുണ്ടും ഷർട്ടും വാങ്ങി വരാം.”
ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞ് ക്യാമറാമാൻ ഒരു കാവി മുണ്ടും ഷർട്ടും വാങ്ങി നമ്മുടെ സ്വപ്ന ഗ്രഹത്തിൽ എത്തി.കിട്ടിയ പാടെ മുണ്ടും ഷർട്ടു ധരിച്ച് നമ്മുടെ നായകൻ സ്വപ്ന ഗ്രഹം വിട്ട് പുറത്തു കടന്നു.പണിയെടുത്ത് കാശ് മേടിക്കാൻ വന്ന നമ്മുടെ നായകൻ 500 രൂപ കടക്കാരനായണ് തിരിച്ച് പോയത്.ഓസിന് കിട്ടിയാൽ ആസിഡും തട്ടുന്നവർ ജാഗ്രതെ.
“വയറിന് പണികിട്ടിയ എല്ലാവർക്കുമായി ഈ അനുഭവം സമർപ്പിക്കുന്നു😜.”

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply