നിനക്കായ് – പാർട്ട്‌ 17

1007 Views

ninakayi-aksharathalukal-novel

പരീക്ഷയ്ക്ക് കോളേജിൽ പോയപ്പോൾ മുഴുവൻ സാറിനെ നോക്കി… പക്ഷേ അവിടെയെങ്ങും കണ്ടില്ല…

ദീപക് സാറിനോട് ചോദിച്ചപ്പോൾ സർ വന്നു എന്ന് പറഞ്ഞു… പക്ഷേ എങ്ങും കണ്ടില്ല… എന്നിൽ നിന്ന് ഒളിച്ചോടുന്നപോലെ തോന്നി…

അങ്ങനെ എല്ലാ ദിവസവും നോക്കും… അയാളൊഴിച്ചു ബാക്കി എല്ലാവരെയും കാണും…

ഇനി ഇയാൾ ആവിയായി പോകുവാണോ ഭഗവാനെ…  അന്ന് കണ്ടതാ… പിന്നെ കണ്ടിട്ടില്ല….

അവസാന പരീക്ഷ ദിവസം എത്തി… ഇന്നും കണ്ടില്ലേൽ ഞാൻ എന്ത്‌ ചെയ്‌യും…

“എന്ത്‌ ആലോചിച്ചു നിൽകുവാ… ബെൽ അടിച്ചു പരീക്ഷ ഹാളിൽ കയറെടി… ” – ദിച്ചു

ആഹ് പോകുവാ… എന്നും പറഞ്ഞു ഹാളിൽ കേറി…

ഞാൻ കേറിയതിനു പിന്നാലെ എക്സമിനറും ക്ലാസ്സിലേക്ക് കേറി…. സീറ്റിൽ ഇരുന്ന് എക്സാമിനറെ നോക്കിയപ്പോൾ സന്തോഷായി…. ഭരത് സർ ആയിരുന്നു…

സാറിന്റെ ചുണ്ടിൽ എപ്പോഴെത്തെയും പോലെ എനിക്കായി ഒരു പുഞ്ചിരി ഉണ്ടായിരുന്നു…. ഇത്രെയും നാൾ എന്നെ കാണാതെ ഒളിച്ചു നടന്നോണ്ട് ഞാൻ മൈൻഡ് ചെയ്യ്തില്ല….

പരിഭവം ആയിരുന്നു…. ഓരോ ദിവസവും സാറിനെ കാണാമെന്ന പ്രതീക്ഷയോടെ വരുമ്പോൾ എന്നെ കാണാതെ മറഞ്ഞു നടക്കുന്നു…. എന്താ കാര്യമെന്ന് ചോദിച്ചറിയണം….

“എന്താ ശാരി കൊച്ചേ മുഖത്തിന്‌ ഒരു കടുപ്പം… ” ഹാൾടിക്കറ്റ് വെരിഫിക്കേഷനു വന്നപ്പോൾ എന്നോട് ചോദിച്ചു

” ഒന്നുല്ല സർ ” കടുപ്പിച്ചു തന്നെ മറുപടി പറഞ്ഞു

സൈൻ ചെയ്തിട്ട് സർ പോയി.. പിന്നെ ഒന്നും മിണ്ടിയില്ല…

എങ്ങനെയെങ്കിലും പരീക്ഷ കഴിഞ്ഞു സാറിനോട് സംസാരിക്കണം…. പരീക്ഷ എഴുതി കഴിഞ്ഞു സാറിനെ നോക്കി… ആലുവ മണപ്പുറത്തു വച്ചു കണ്ട പരിചയം കാണികണില്ല…..

പരീക്ഷ കഴിഞ്ഞു ഹാളിനു പുറത്തു സാറിനെ നോക്കി നിന്നു… എല്ലാരും പോയിട്ട് അയാൾ മാത്രം പുറത്ത് വന്നില്ല… ഇനി ജന്നൽ വഴി ചാടി പോയോ എന്ന് ആലോചിച്ചു ഞാൻ ഉള്ളിലേക്ക് നോക്കി….

സർ അവിടെന്ന്  പേപ്പർ  അടുക്കി പെറുക്കാവാണ്…. സർ… പതുക്കെ വിളിച്ചു

സർ എന്നെ തിരിഞ്ഞു നോക്കി എന്താണെന്ന് പുരികം ഉയർത്തി ചോദിച്ചു

“അത്… എനിക്ക് സംസാരിക്കാനുണ്ട്.. “

” ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കണ്ടില്ലേ..? Dont disturb…. just wait there… “

ഓഹ്… അങ്ങേരുടെ ഒരു ഇംഗ്ലീഷ് മലയാളത്തിൽ പറഞ്ഞാൽ എന്താ… ഇയാൾ സായിപ്പ് ആണോ..? അങ്ങനെ അയാളെ മനസ്സിൽ ചീത്ത പറഞ്ഞു നിന്നപ്പോഴേക്കും അയാൾ എന്റെ മുന്നിൽ കൂടെ പോയി…

അപ്പോൾ ഇത്രെയും നേരം കാത്തുനിന്ന ഞാൻ ആരായി…  അതെന്നെ…

“ഡോ… സാറേ… ” ദേഷ്യവും സങ്കടവും കൊണ്ടു ഞാൻ വിളിച്ചു

” ഞാൻ ആൻസർ ഷീറ്റിസ് വച്ചിട്ട് സംസാരിക്കാം… താൻ ഗ്രൗണ്ടിൽ വെയിറ്റ് ചെയ്യ് “

അവസാന ദിവസം ആയോണ്ട് എല്ലാരും ഗ്രൗണ്ടിൽ നിന്ന് കളിയും ചിരിയും നിറങ്ങൾ വാരി പൂശലും… പിരിയുന്നതിന്റെ വിഷമം പറച്ചിലും ഒക്കെ ആയിരുന്നു

ഞാൻ ഒരു സൈഡിൽ പോയി ഒതുങ്ങി നിന്നു…. എല്ലാരുടെയും കളികളും കണ്ടു… കപ്പിൾസ് എല്ലാം പ്രണയസല്ലാപത്തിൽ ആണ്… എന്റെ ചങ്കുകളും……

കുറേ കഴിഞ്ഞപ്പോൾ സർ വന്നു…

” എന്താ സംസാരിക്കാൻ ഉള്ളത്? “

“സർ എന്തിനാ കഴിഞ്ഞ ദിവസങ്ങൾ എന്നെ മുന്നിൽ വരാതെ ഒളിച്ചു നടന്നത്..? “

“ഒളിച്ചു നടക്കാനോ…? എന്തിന്…? “

” അതാണ്‌ എനിക്കും അറിയേണ്ടത്.. “

” ഞാൻ ഒളിച്ചു നടന്നിട്ടില്ല… തന്റെ മുന്നിൽ വരണമെന്ന് നിർബന്ധം ഉണ്ടോ… എന്തെങ്കിലും ആവശ്യമായിട്ടു നടന്നതായിരുക്കും… “

” ആയിക്കോട്ടെ… വിശ്വസിച്ചു… ഇന്നും കൂടെ നമ്മൾ കാണുകയുള്ളു… ക്ലാസ്സ്‌ കഴിയുവാ… “

” ആഹാ… all the wishes for your future life “

“എനിക്ക് സാറിന്റെ തീരുമാനം അറിയണം… “

” എന്ത്‌ തീരുമാനം..? “

” സർ ഇങ്ങനെ അഭിനയിക്കല്ലേ… ഞാൻ ചോദിച്ചത്  എന്താണെന്ന് അറിയാലോ.. പിന്നെ എന്താ.. “

” അതിനു മറുപടി പഴയത് തന്നെ… എന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണില്ല.. “

” സർ…. ഞാൻ… “

” വേണ്ടടോ… ഇനി അതിനെ പറ്റി സംസാരിക്കണ്ട …. എനിക്ക് തിരക്കുണ്ട്… ബൈ ” എന്നും പറഞ്ഞു സർ നടന്നു പോയി..

വെറുതെ ഓരോന്ന് ആശിച്ചു പോയി …. സാരമില്ല… പോട്ടെ എന്ന് എന്നെ തന്നെ ആശ്വസിപ്പിച്ചു ….. പാവം ഞാൻ…

എല്ലാം കഴിഞ്ഞിട്ടും ബാക്കിയുള്ളവരുടെ സൊള്ളൽ കഴിഞ്ഞില്ല….. കൈയിൽ കിട്ടിയ കല്ല് എടുത്തു എല്ലാർക്കും നല്ല ഏറു കൊടുത്തു…. എല്ലാരോടും ബൈ പറഞ്ഞു വീട്ടിൽ പോയി…

**********************************************

” കോളേജ് അടച്ചല്ലേ മോളെ… ഇനി എങ്ങനെ സാറിനെ കാണും… “

” ഓഹ്… കൂടുതൽ അഭിനയം ബേണ്ട… അഞ്ജു നെ കാണാൻ പറ്റാത്തോണ്ടു അല്ലേ “

” ഈ… മനസിലാക്കി കളഞ്ഞല്ലോ… “

” അവൾ ഇടയ്ക്കു ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്… അപ്പോൾ കാണാം.. “

” നിന്റെ കാര്യമെന്തായി..? “

” എപ്പോഴും പറയുന്നത് തന്നെ… മാറ്റമില്ല “

” സാരമില്ല… നമുക്ക് വേണ്ട അയാളെ ” എന്നും പറഞ്ഞു അവൻ പോയി

ദിവസങ്ങൾ കടന്നു പോയി… അയാളെ കാണുമെന്ന് കരുതി ബീച്ചിലും മാളിലും എല്ലാം പോയി… ഒരിടത്തും കണ്ടില്ല…. എനിക്കുള്ളതാണേൽ എന്നെ തേടി വരുമെന്ന് വിശ്വസിച്ചു….

അങ്ങനെ ഞങ്ങളുടെ റിസൾട്ട്‌ വരുന്ന ദിവസമായി…. റിസൾട്ട്‌ വരുന്നതുകൊണ്ട് അഞ്ജു രാവിലെ എത്തി… റിസൾട്ട്‌ വന്നപ്പോൾ എല്ലാരും നല്ല മാർക്കോട് കൂടി വിജയിച്ചു…. അഞ്ജുന്റെ പറഞ്ഞിട്ട്… ബാക്കി ഉള്ളവരെ വിളിക്കാനായി ഫോൺ എടുത്തു തിരിഞ്ഞതും…. അഞ്ജു നിന്നെടുത്തു ശൂന്യം …. അവൾ ചേട്ടന്റെ അടുത്ത് പോയതായിരിക്കും എന്ന് തോന്നി… ഞാൻ എല്ലാരേയും വിളിച്ചു പറഞ്ഞതിന് ശേഷവും കൊച്ചിനെ കണ്ടില്ല… അങ്ങനെ അനേഷിച്ചു ഇറങ്ങി…. അവൾ കൃത്യമായിട്ട് ചേട്ടന്റെ മുറിയിൽ ഉണ്ടായിരുന്നു….

ചേട്ടൻ അവളെ ഇടുപ്പിലൂടെ കൈയിട്ടു ചേർത്ത് പിടിച്ചു സംസാരിക്കുവാ…

അവർ സംസാരിക്കട്ടെ പിന്നെ വരാം എന്ന് വിചാരിച്ചു തിരഞ്ഞപ്പോൾ വേറെ ഒരാൾ ഇവരുടെ സീനും കണ്ട് നിൽപ്പുണ്ടായിരുന്നു

അത് വേറെ ആരുമല്ല… ഞങ്ങളുടെ മാതാശ്രീ ആണ്… മോന്റെ ലീലാവിലാസങ്ങൾ കണ്ടു കണ്ണും തള്ളി നിൽപ്പാണ്….

പതുക്കെ അവിടെന്ന് സ്കൂട്ട് ആകാന്നുകരുതി ഓടാൻ നോക്കിയതും അമ്മയുടെ പിടി എന്റെ ചെവിയിൽ വീണിരുന്നു….

“അയ്യോ… വിട്… എനിക്ക് വേദനിക്കുന്നു ഗീതാമ്മേ… ” അവിടെ കിടന്നു നിലവിളിച്ചു… എന്റെ നിലവിളി കേട്ടിട്ടാകാം ചേട്ടനും അഞ്ജുവും രണ്ടു ധ്രുവങ്ങളിലേക്ക് മാറി നിന്നു…. അച്ഛനും അവിടെ എത്തി

“എന്താ ഗീതേ…? എന്തിനാ മോൾ നിലവിളിച്ചേ…? ” അച്ഛൻ അമ്മയോട് ചോദിച്ചു

” ഇവിടെ നമ്മൾ അറിയാതെ പലതും നടക്കുന്നു വാസുവേട്ടാ… ഇന്ന് കൈയോടെ പൊക്കിയതിന്റെ പുകിലാണ്… “

” എന്ത്‌ നടക്കുന്നു…? ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ “

“ഇപ്പൊ അറിയിക്കാം… മോനേ സഞ്ജു ഇങ്ങോട്ട് വാ… മോളും വായോ… ” അമ്മ അവരെ നോക്കി പറഞ്ഞു

ചേട്ടൻ തല താഴ്ത്തി മിണ്ടാതെ വന്നു നിന്നു.. അഞ്ജു എന്റെ പുറകിൽ മറഞ്ഞു നിന്നു …

“ഇങ്ങോട്ട് മുന്നിൽ വന്നു നിൽക്കെടി… എല്ലാം എന്റെ നെഞ്ചത്തേക്ക് വൈയ്ക്കാതെ ” ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു

“എനിക്ക് പേടിയാ.. മോൾ അവിടെ നില്ല്… അമ്മ എല്ലാം കണ്ടുകാണുമോ..? “

” അത് അമ്മയ്‌ക്കെ അറിയാവൂ… അവിടെനിന്നു നീ എന്തിനാ മുങ്ങിയത്…? “

“ഈ… അത് പാസ്സ് ആയെന്റെ സന്തോഷം ഏട്ടനോട് പറയാൻ വേണ്ടി… പക്ഷേ അങ്ങേര് എന്നെ പീഡിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല “

” നിന്നെ പീഡിപ്പിച്ചോ…

” ശേ… അതല്ലെടി പന്നി… ഒന്ന് ഉമ്മ

ിച്ചതാ… “

“ഓഹോ… അത് വരെയായി കാര്യങ്ങൾ… “

“എന്താടി രണ്ടും കൂടെ രഹസ്യം? ” അമ്മ രണ്ടാളെയും നോക്കി കണ്ണുരുട്ടി കൊണ്ടു ചോദിച്ചു

“എത്ര നാളായി എന്റെ മകനീ ചുറ്റിക്കളി തുടങ്ങിയിട്ട്? “

” കുറച്ചു മാസങ്ങൾ “

” കുറച്ചു മാസങ്ങൾ എന്ന് പറയുമ്പോ? “

“ഒരു പതിനൊന്നര മാസം… രണ്ടാഴ്ച കഴിഞ്ഞു ഫസ്റ്റ് ആനിവേഴ്സറി ആഘോഷിക്കണം “

” ഓഹോ… അപ്പോൾ ഇത്രേയും നാളായിട്ട് ഉണ്ടല്ലേ… ” അച്ഛൻ രംഗത്തേക്ക് ഇറങ്ങി

അഞ്ജു പേടിച്ചിട്ട് എന്റെ കൈയ്യിൽ ഇറുക്കെ പിടിച്ചേക്കുവാ.. വേദനിച്ചിട്ടാണേൽ  കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുന്നു…

“ഡീ പന്നി… പതുക്കെ പിടിയെടി… എന്റെ കൈയാണ്… ” അവളോട് പറഞ്ഞു

എവിടെ പിടിക്ക് അപ്പോഴും ശക്തി കുറച്ചിട്ടില്ല… പാവം എന്റെ കൈ..

” അപ്പോൾ എന്താ മക്കളുടെ തീരുമാനം ” അച്ഛൻ ചേട്ടനോട് ചോദിച്ചു

” അത്… അച്ഛാ… അവളുടെ പഠിത്തം കഴിഞ്ഞ സ്ഥിതിക്ക് ഞാൻ കെട്ടിയാലോ എന്ന് ആലോചിക്കുവാ “

അവന്റെ പറച്ചിൽ കേട്ടു അഞ്ജുന്റെ കിളികൾ ഒക്കെ പറന്നുവെന്ന് തോന്നുന്നു…

” നമുക്ക് അഞ്ജുന്റെ വീട്ടിൽ പോയി ചോദിക്കാം ” – ചേട്ടൻ

” ഈ കല്യാണം നടക്കില്ല… ” അച്ഛൻ പ്രഖ്യാപ്പിച്ചു

അത് കേട്ടതും എല്ലാരും ഞെട്ടി… അഞ്ജു ഇപ്പൊ കരയുമെന്ന അവസ്ഥയിൽ നില്കുന്നു… ചേട്ടൻ കാറ്റ് പോയ ബലൂൺ പോലെ…

“അച്ഛാ… എന്താ ഇങ്ങനെ.. അവർ സ്നേഹിച്ചതല്ലേ.. ” ഞാൻ സോപ്പിട്ടു… പതഞ്ഞാൽ മതി…..

” അയിന്? “

“അച്ഛാ… പാവല്ലേ… അവൾ ഇപ്പോ കരയുമെന്ന അവസ്ഥയിൽ ആണ്… “

” എന്നോട് പറഞ്ഞില്ലല്ലോ അവർ പ്രണയിക്കുന്നെന്ന്… ” അച്ഛൻ പിണങ്ങി തിരിഞ്ഞു നിന്നു

പോയി സംസാരിക്കെടാ എന്ന് ചേട്ടനോടു കണ്ണ് കൊണ്ടു കാണിച്ചു….

” അച്ഛാ… സോറി അച്ഛാ… അടുത്ത തവണ ഞാൻ പറയാം ഉറപ്പ് “

” ഏഹ്…? നീ ഇനിയും പ്രേമിക്കുന്നോ? “

” ഇല്ല… അത് പെട്ടെന്ന് പറഞ്ഞപ്പോൾ മാറിപോയതാ… അഞ്ജു അല്ലാതെ വേറെ ഒരു പെണ്ണില്ല എന്റെ ജീവിതത്തിൽ… “

” മോളെ ഇങ്ങു വാ ” അച്ഛൻ അഞ്ജുനെ അടുത്തേക്ക് വിളിച്ചു…

“മോൾ പേടിക്കണ്ട… ഞാൻ മോളുടെ അച്ഛനോട് സംസാരിക്കാം… ഞങ്ങൾക്ക് മോളെ ഇഷ്ടാണ്.. പക്ഷേ… “

“പക്ഷേ..? എന്താ അച്ഛാ…? ” – ചേട്ടൻ

“ശാരിയുടെ കല്യാണം കഴിഞ്ഞു പോരെ നിങ്ങളുടേത് “

” എന്റെ കല്യാണോ…… പറ്റൂല്ല… എനിക്ക് ഇനിയും പഠിക്കണം… “

( പഠിക്കാൻ തോര മൂത്തിട്ട് ഒന്നുമല്ല… ഭരത് സാറിനെ ഞാൻ കെട്ടോളു… അത് വരെ പിടിച്ചു നില്കണ്ടേ )

“അത് കല്യാണം കഴിഞ്ഞിട്ട് പഠിക്കാം ….. നമുക്ക് മാട്രിമോണിയിൽ കൊടുക്കാം അച്ഛാ ” – ചേട്ടൻ

പന്നി… കാലു മാറിയല്ലോ…  ഇനി എന്തേലും പറഞ്ഞിട്ട് വാടാ തെണ്ടി…  എന്നൊക്കെ എന്റെ മനസ്സിൽ പറഞ്ഞോണ്ടിരുന്നു… ചതിയായി പോയി…

           തുടരും…

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply