നിനക്കായ് – പാർട്ട്‌ 3

1653 Views

ninakayi-aksharathalukal-novel

ക്ലാസ്സിലെ പെൺപിള്ളേരെ നോക്കിയപ്പോൾ എല്ലാരും ബുക്കിൽ നോക്കി ഇരിക്കുവാ… ഇന്നലെത്തെ അടിയുടെ എഫക്ട് എന്ന് ആലോചിച്ചു ചിരിച്ചോണ്ടിരുന്നപ്പോഴാ

ശാരിക…. എന്ന് ഒരു അലർച്ച കേട്ടത്…

നോക്കിയപ്പോൾ എന്നെ നോക്കി ദേഷ്യത്തിൽ സാർ നിൽക്കുന്നു….

എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല… ദൈവത്തെ വിളിച്ചോണ്ട് എണീറ്റു നിന്നു.. … ഗെറ്റ് ഔട്ട്‌ അടിക്കുമോ ആവോ… എന്തായാലും നേരിടാം.. …. ഒരു നിമിഷം ഒന്ന് ശ്രദ്ധ മാറിയതാ കാലമാടൻ പൊക്കി…

പതുക്കെ തലയുയർത്തി നോക്കി….

“എന്താടോ…. ക്ലാസ്സിൽ അല്ലല്ലോ ശ്രദ്ധ.. വേറെയെങ്ങോ നോക്കി ഇരിക്കുന്നു…?? “

” ഒന്നുമില്ല സർ, ചെറിയൊരു തലവേദന ”  നെറ്റിമേൽ   കൈ  വച്ച് തടവികൊണ്ടു പറഞ്ഞു….

“ആണോ….? വയ്യെങ്കിൽ കിടന്നോ… സ്‌ട്രെയിൻ എടുക്കണ്ട… “എന്നും പറഞ്ഞ് സർ പഠിപ്പിക്കാൻ തുടങ്ങി….

“ഇരുന്നപ്പോൾ, നിനക്ക് എന്താപറ്റിയെ… ഇത്രേയും നേരം കുഴപ്പമില്ലായിരുന്നല്ലോ…?” എന്ന് അഞ്ജു ചോദിച്ചു

ഒന്നുമില്ലടി… ഞാൻ വെറുതെ തട്ടി വിട്ടതാ.. എന്നും പറഞ്ഞു ഒരു ഇളിയങ്ങ് പാസ്സാക്കി…

അവൾ എന്തോ പറയാൻ തുടങ്ങിയതും..

എന്താ അവിടെയെന്ന് സർ ചോദിച്ചു…

ഒന്നുല്ല സർ, ബാം വേണോ എന്ന് ചോദിച്ചതായെന്ന് അഞ്ജു പറഞ്ഞു

ഓക്കേ ക്ലാസ്സിൽ ശ്രദ്ധിക്കുയെന്ന് പറഞ്ഞു ബാക്കി പഠിപ്പിക്കാൻ തുടങ്ങി…….

എന്നെനോക്കി കണ്ണുരുട്ടിയിട്ട് അവൾ നേരെയിരുന്നു ശ്രദ്ധിച്ചു … പാവം കൊച്ച്…

ഞാൻ ബെഞ്ചിൽ തല വച്ചു സർ പറയുന്നതും കേട്ടു കിടന്നു… സാറിന്റെ ശബ്‌ദതോടും എനിക്ക് പ്രണയമാണെന്ന് തോന്നി പോയി…

*************************************

പിന്നീടുള്ള ദിവസങ്ങൾ ക്ലാസ്സിൽ ഇരുന്ന് വായിനോക്കിയില്ലെങ്കിലും അയാൾ അറിയാതെ നോക്കുമായിരുന്നു….

കുറച്ച് ദിവസങ്ങൾ കൊണ്ട് അയാൾ എന്റെ ആരൊക്കെയോ ആയി….

എത്രെയൊക്കെ നിയന്ത്രിച്ചാലും സാറിനെ കാണുമ്പോൾ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പറന്നു നടക്കും… എന്നാലും സർ എന്നെ വലിയ ശ്രദ്ധ ഒന്നുമില്ല… ക്ലാസ്സിലെ കുട്ടി ആ ഒരു പരിഗണന മാത്രം…

ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി… ഓണം എത്തി… നാളെയാണ് ഓണം സെലിബ്രേഷൻ… ഞങ്ങൾ എല്ലാരും ദാവണി ആണ് ഇടുന്നത്.. ചെക്കന്മാർ മുണ്ടും ഷർട്ടും… ഷർട്ട്‌ ഡ്രസ്സ്‌ കോഡ് ആണ് … എന്തൊക്കെയോ പൂവും കായും ഉണ്ടെന്ന് അഭി പറഞ്ഞു.. നാളെ കണ്ട് അറിയാം…

അച്ഛൻ വന്നപ്പോൾ മുല്ലപ്പൂ വാങ്ങിയിട്ട് വന്നു…

നാളെ ഞാൻ ഒരു കലക്ക് കലക്കും എന്ന് സ്വപ്നം കണ്ടോണ്ട് ഉറങ്ങി….

*************************************

രാവിലെ നേരത്തെ എണീറ്റു.. നന്നായിട്ട് ഒരുങ്ങി സാറിന്റെ മുന്നിൽ പോണം… അതായിരുന്നു ലക്ഷ്യം …. എങ്ങനെയെങ്കിലും ഒന്ന് വീഴ്ത്താൻ…

ഇനി പഴത്തൊലിയിട്ട് വീഴ്ത്തേണ്ടി വരുമോ ദൈവമേ…? എന്നും വിചാരിച്ചു റെഡി ആയി

ദാവണി അമ്മ ഉടുപ്പിച്ചു തന്നു… ബാക്കി മേക്കപ്പ് ഞാൻ ചെയ്തു… ഒരു ജിമ്മിക്കി കമ്മൽ, ലക്ഷ്മിദേവി മോഡൽ പെൻന്ററ്റ് സിംപിൾ ഗോൾഡ് ചെയിൻ, മുടി കെട്ടി പൂവും വച്ചു, കണ്ണെഴുതി പൊട്ടും കുറിയും തൊട്ടു… കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു ഭംഗിയൊക്കെ ഉണ്ട്… ബാക്കി കണ്ടറിയാം എന്ന് മനസ്സിൽ വിചാരിച്ചു താഴെ ഇറങ്ങി

എല്ലാരും ഭക്ഷണം കഴിക്കുവായിരുന്നു…

എന്റെ മോൾ ഇന്ന് സുന്ദരിയായിരിക്കുന്നല്ലോ എന്നും പറഞ്ഞു അമ്മ അടുത്തുവന്നു കണ്ണിൽ നിന്നു കരി എടുത്തു ചെവിയുടെ പുറകിൽ തൊട്ടുതന്നു …

“എന്റെ മോൾക് ആരുടെയും കണ്ണ് തട്ടാതെയിരിക്കട്ടേ…. “

ശോ….. ഞാൻ ഇത്രെയും ഭംഗിയുണ്ടായിരുന്നോ….

ഞാൻ ഇന്നൊരു കലക്ക് കലക്കുമെന്റെ ഭരതേട്ടാ…

എന്നും മനസ്സിൽ ആലോചിച്ചു കഴിക്കാൻ ഇരുന്നു …

കഴിച്ചേണീറ്റപ്പോൾ ചേട്ടൻ കൊണ്ടാകാമെന്ന് പറഞ്ഞു… പിന്നെ ഒന്നും നോക്കിയില്ല കാറിൽ കയറി….. അഞ്ജുനെ വഴിയിൽ വച്ചു കിട്ടി.. അഞ്ജു സുന്ദരിയായിട്ടുണ്ടായിരുന്നു… ഞാൻ ഇടക്ക് തിരിഞ്ഞപ്പോൾ അവൾ ചേട്ടനെ നോക്കികൊണ്ടിരിക്കുവാ… ഞാൻ നോക്കിയത് അവൾ അറിഞ്ഞില്ല … നിന്നെ പിന്നെ എടുത്തോളാം മോളേ അഞ്ജു.. എന്ന് മനസ്സിൽ വിചാരിച്ചു ചേട്ടനെ നോക്കി… അവൻ ഇതൊന്നും അറിയാതെ ഡ്രൈവിംഗിൽ ആണ്…

എന്തൊക്കെയോ ആലോചിച്ചു കോളേജിൽ എത്തിയത് അറിഞ്ഞില്ല… ചേട്ടൻ തലയിൽ കൊട്ട് തന്നപ്പോഴാ ബോധം വന്നേ.. അഞ്ജുനെ നോക്കിയപ്പോൾ ഇറങ്ങി പുറത്ത് നിൽക്കുന്നു. .

“അത് ഞാൻ കോളേജ് എത്തിയത് അറിഞ്ഞില്ല… “

“അത് എനിക്ക് മനസിലായി… മോൾ ഇപ്പോയീ ലോകതൊന്നും അല്ലല്ലേ… “

ഈൗ… ഒരു വളിച്ച ചിരി കൊടുത്തിട്ട് ഇറങ്ങി… ഇല്ലേൽ അവൻ എന്നെ വാരും…

അവൻ എന്നെനോക്കി പോണെന്നു പറഞ്ഞിട്ട് കാർ എടുത്തോണ്ട് പോയി… അഞ്ജുനെ നോക്കിയപ്പോൾ കാറും നോക്കി നിൽകുവാ.. പാവം…

ശരിയാക്കാം മോളേ… എന്ന് മനസ്സിൽ വിചാരിച്ചു കോളേജിൽ കേറി…

ഞങ്ങളെ കണ്ട് അവർ മൂന്നുപേരും അടുത്തേക്ക് വന്നു… എല്ലാരും നല്ല ഭംഗിയുണ്ട്… അവന്റെ ഷർട്ട്‌ കൊള്ളാം … പൂവും കായും ആണെങ്കിലും ഭംഗി ഉണ്ട് അവന് ചേരുന്നുണ്ട്.. …

ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാരും പൂക്കളം ഇടുന്നതിന്റെ തിരക്കിൽ ആണ്… ഞങ്ങളും ഒപ്പം ചേർന്ന് സഹായിച്ചു … എല്ലാരും കൂടെ വലിയ പൂക്കളം ഉണ്ടാക്കി..

സാറിനെ കണ്ടില്ല ഇത്രെയും നേരായിട്ട്… അങ്ങേരെ കാണിക്കാനാണ് രാവിലെ കുളിച്ചോരുങ്ങി ഇതെല്ലാം വലിച്ചുകേറ്റിയത്… ഇനി അയാൾ വന്നില്ലേ എന്ന് ആലോചിച്ചു നടന്നപ്പോഴാ സ്റ്റാഫ്റൂമിന്റെ ഫ്രണ്ടിൽ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്നത് കണ്ടത്.. …

വൈൻ റെഡ് കളർ ഷർട്ടും, അതിനു ചേർന്ന കരയുള്ള മുണ്ടുമാണ് വേഷം, നെറ്റിയിൽ കുറിയുണ്ട്, എന്നത്തേയും പോലെ മൊഞ്ചൻ ആയിട്ടുണ്ട്… കുറിയുള്ളത് കൊണ്ടു ഒരു പ്രത്യേക ഐശ്വര്യമുണ്ട്…

അപ്പോഴാ സാറിന്റെന്ന് അന്ന് അടികിട്ടിയവൾ സാറിനെ ചുറ്റിപറ്റി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു… .. അയാൾ അവളെ ശ്രദ്ധിക്കുന്നില്ല… ഫോണിലാണ്…

കാൾ കട്ടാക്കി തിരിഞ്ഞപ്പോൾ സർ അവളെ കണ്ടു,

സർ എങ്ങനെയുണ്ട് ഇന്ന് എന്നെ കാണാൻ അടിപൊളിയായിട്ടില്ലെ..? എല്ലാരും പറഞ്ഞു പൊളി ആയിട്ടുണ്ട് എന്ന് അപ്പോൾ പിന്നെ സാറും എന്നെ കാണാട്ടയെന്ന് വിചാരിച്ചു അതാ സാറിനെ അനേഷിച്ചു വന്നേ… എന്ന് ചിരിച്ചോണ്ട് സാറിനോട് പറഞ്ഞു

പിന്നെ…. ഒരു ഐശ്വര്യ റായ് വന്നേക്കുന്നു….. ഏഷ്യൻ പെയിന്റിൽ മുങ്ങിയിട്ട് …. വെള്ള പാറ്റയെ പോലുണ്ട്.. പൊളി പോലും… കമ്പിൽ സാരി ചുറ്റിയ കോലം… ( ആത്മ )

“ഒട്ടും സഹിക്കണിലല്ലേ മോളെ… ” -അഞ്ജു

ഈൗ…… അപ്പോഴാ മനസിലായെ ആത്മ ഇത്തിരി ഉച്ചത്തിൽ ആയി പോയിയെന്ന്

ദേ.. കൊച്ചേ… നല്ല ദിവസായിട്ട് എന്റെയിൽ നിന്നു മേടിക്കാതെ മോൾ ക്ലാസ്സിൽ പോ … എന്നും പറഞ്ഞു സർ സ്റ്റാഫ്റൂമിൽ കയറി പോയി…

അത് കേട്ടതും പാവം ചമ്മി നാറി നിൽക്കുന്നു… അവളുടെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി… അഞ്ജുനെ കെട്ടിപിടിച്ചു ചിരിച്ചു… പാവം കൊച്ചു ഷോ കാണിക്കാൻ വന്നതാ… സർ മൈൻഡ് ചെയ്തില്ല…

“ഓഹ്… ഷിറ്റ്.. “എന്നും പറഞ്ഞു ചുവരിൽ ഇടിച്ചു തിരിഞ്ഞപ്പോൾ ചിരിച്ചോണ്ട് നിൽക്കുന്ന എന്നെ കണ്ടു…. പിന്നെ വായുപിടിച്ച പോലെ എന്റെ അടുത്തേക്ക് വന്നു…

” നീ എന്താടി ഇവിടുന്ന് ചിരിക്കുന്നേ..? “

” അതെന്താ ഇവിടുന്ന് ചിരിക്കാൻ പാടില്ലയെന്ന് ആരേലും പറഞ്ഞോ…? “

“ഡീ….. നിന്നെ….. “

ശ്രീ… നീ അവിടെ എന്ത് ചെയ്യുവാ? വാ.. എന്ന് പറഞ്ഞു ഒരു കുട്ടി അവളെ വലിച്ചോണ്ട് പോയി….

(ഹോ… ഭാഗ്യം പോയത്.. ഇല്ലേൽ എനിക്ക് ഇപ്പൊ കിട്ടിയേനെ… – ആത്മ )

“ഹോ…. അവൾ പോയത് നന്നായി… ഇല്ലേൽ അവൾ ഇന്ന് എന്റെന്ന് വാങ്ങിയെനെ…. “

“എന്തോ…. എങ്ങനെ…. അവളുടെ കൈയിൽ നിന്നു കിട്ടാത്തത് ഭാഗ്യം “- അഞ്ജു

പോടീ… എന്ന് പുച്ഛിച്ചിട്ട് അഞ്ജുമായിട്ട്

ക്ലാസ്സിൽ പോയി…

സാറിനെ കണ്ടപ്പോൾ സമാധാനമായി…

പക്ഷേ, അയാൾ എന്നെ നോക്കിയില്ലല്ലോ..

എന്താടി… ഒരു വിഷമം – ദിച്ചു

“അയാൾ എന്നെ നോക്കിയില്ല… “

“ആര്…?” – അഭി

“ഭരത് സർ… “

” നീ അയാളെ വിട്ടില്ലേ…? “- ചഞ്ചു

“ഇല്ല…. മറക്കാൻ പറ്റണില്ല…. എനിക്ക് അയാളെ ഇഷ്ടമാ… ആദ്യം വെറുതെയെന്ന വിചാരിച്ചേ… പക്ഷേ… അയാൾ എന്റെ മനസ്സിൽ വേരുറച്ചു …. “

“ഇഷ്ടമാണെന്ന് പറഞ്ഞ അവൾക് കിട്ടിയത് നീയും കണ്ടതല്ലേ..” – അഞ്ജു

“ആഹ്… ഇഷ്ടമാണെന്ന് പറഞ്ഞു പിന്നാലെ നടക്കില്ല ഞാൻ… എന്റെ ഇഷ്ട്ടം അറിയിക്കുകയും ഇല്ല… അയാളെ ഇഷ്ടപ്പെടാൻ അയാളുടെ അനുവാദവും വേണ്ട…. എന്തോ ഇഷ്ടപ്പെട്ടു പോയി… ഇനി നഷ്ടപ്പെടുത്താൻ കഴിയില്ല… അവസാനം ശബ്‌ദം ചെറുതായി ഇടറി…

“ആഹ്… എന്തേലും വഴി കാണും… വിഷമിക്കാതെ “- ചഞ്ചു

“എന്തൊക്കെ വന്നാലും ഞങ്ങൾ നിന്റെ ഒപ്പം കാണും… അതുകൊണ്ട് മോൾ വിഷമിക്കണ്ട.. “- അഭി

“അത് എനിക്ക് അറിയാലോ നിങ്ങൾ എന്റെ ഒപ്പം കാണുമെന്ന്… ഇനി അടി കിട്ടിയാലും നമുക്ക് ഷെയർ ഇട്ട് എടുക്കാം… എന്തെ..? “

“അടിയോ…? എന്തിന്….? നാണക്കേടാണ്… നമുക്ക് അതൊന്നും വേണ്ട… ” – അഭി

“അപ്പോൾ ഇപ്പൊ പറഞ്ഞതാ കൂടെ ഇണ്ടാകുമെന്ന്…? “

“കൂടെ ഉണ്ടാകും….. നിനക്ക് അടി കിട്ടാൻ ഞങ്ങൾ സമ്മതിക്കില്ല മോളുസേ.. “- അഭി

“അതേ…. എനിക്ക് വിശക്കണു… ” – ചഞ്ചു

“വിശക്കണുന്റെ നാട് എവിടെയാ…? “- അഭി

“ചളി പറയാതെ വാടാ… നമുക്ക് ക്യാന്റീനിൽ പോകാം “- ചഞ്ചു

മ്മ്…. വാ പോകാം എന്നും പറഞ്ഞു എല്ലാരും ക്യാന്റീനിൽ പോയി…

                    തുടരും….

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് – പാർട്ട്‌ 3”

Leave a Reply