Skip to content

നിൻ നിഴലായ് – ഭാഗം 10

nin-nizhalayi-novel

കാത്തിരുന്ന്   നേരം   അർദ്ധരാത്രിയോടടുത്തിരുന്നു.   അല്പമൊന്ന്   മയങ്ങിപ്പോയ   ജാനകി   കാറിന്റെ   ശബ്ദം   കേട്ട്   ഞെട്ടിയുണർന്നു.  കാർ   പോർച്ചിലേക്കിട്ട്   അകത്തേക്ക്   കയറിയ   അവനെത്തന്നെ   നോക്കി   ഒരുതരം   നിർവികാരതയോടെ   ജാനകി   അവിടെത്തന്നെ   നിന്നു.  കാലുകൾ   നിലത്തുറയ്ക്കാത്ത   വിധം   അവൻ   മദ്യപിച്ചിരുന്നു.  അവളെയൊന്ന്   നോക്കുക   പോലും   ചെയ്യാതെ   അവൻ   അകത്തേക്ക്   കയറിപ്പോയി.  മുൻ   വാതിലടച്ച്   ജാനകിയും   പതിയെ   റൂമിലെത്തി.  അപ്പോഴേക്കും   ബെഡിലേക്ക്   വീണ  അവനിൽ   നിന്നും   കൂർക്കംവലികളുയർന്ന്   തുടങ്ങിയിരുന്നു.  അവന്റെ   മുഖത്തേക്ക്   തന്നെ   നോക്കി   കുറച്ചുനേരം   നിന്നിട്ട്   മുറിയിലെ   ലൈറ്റണച്ച്   അവളും   അവനരികിലായി   ബെഡിന്റെ   ഓരം   ചേർന്ന്   കിടന്നു.     ഉറക്കം   വരാതെ   കിടക്കുമ്പോൾ   ഓർമവച്ച   നാൾ    മുതൽ   ഹൃദയത്തിൽ   പേറിയവന്റെ   ജീവിതത്തിൽ    ഇന്നേറ്റവും   വെറുക്കപ്പെട്ടവളാണ്   താനെന്നോർത്തതും    അവളുടെ  നെഞ്ച്    വിങ്ങി.

പെട്ടന്നായിരുന്നു   അത്   സംഭവിച്ചത്    അവളുടെ   നേരെ   തിരിഞ്ഞുവന്ന   അഭിയവളെ   തന്റെ   നെഞ്ചിലേക്ക്   വലിച്ചടുപ്പിച്ചു.  ആ   കൈകൾ  അവളെ   വരിഞ്ഞുമുറുക്കി.  ജാനകി   ഒരു   ഞെട്ടലോടെ   അവനിൽ   നിന്നും   കുതറിമാറാൻ   ശ്രമിച്ചുവെങ്കിലും   അവന്റെ   കൈകൾ   അവളുടെ   ശരീരത്തിലൊന്ന്   കൂടി    മുറുകുകമാത്രമാണ്   ചെയ്തത്.  അവന്റെ   വിരലുകളും   ചുണ്ടുകളും   അവളിലൂടെ   ഒഴുകി   നടക്കുന്നതവളറിഞ്ഞു.   അവളുടെ   എതിർപ്പിന്റെ   അവസാനത്തെ   നൂലിഴയും  പൊട്ടിച്ചുകൊണ്ട്   അവനവളുടെ   അധരങ്ങളെ   സ്വന്തമാക്കി.  പതിയെ   അവളിലെ   എതിർപ്പുകൾ   കുറഞ്ഞുകുറഞ്ഞ്   ഇഷ്ടദേവനർപ്പിക്കപ്പെട്ട   പുഷ്പം   പോലെ   അവളവനിലേക്കലിഞ്ഞ്   ചേർന്നു.

കാലത്ത്   അഭിജിത്ത്   കണ്ണ്   തുറക്കുമ്പോൾ   പ്രഭാതസൂര്യന്റെ   കിരണങ്ങളാൽ   മുറിയിലാകെ   വെളിച്ചം   പരന്നിരുന്നു.  അപ്പോഴും   അവന്റെ   നെഞ്ചോട്   ചേർന്ന്   കിടന്നിരുന്ന  ജാനകി   നല്ല   ഉറക്കത്തിൽ   തന്നെയായിരുന്നു.  പതിയെ   അവളെ   തന്നിൽ   നിന്നുമടർത്തി   മാറ്റിക്കിടത്തി    എണീറ്റിരിക്കുമ്പോൾ   തലേദിവസം   രാത്രി   നടന്ന   സംഭവങ്ങൾ   ഒരു   പുകമറയിലെന്ന   പോലെ   അവന്റെ   തലച്ചോറിലേക്കിരച്ചുകയറി.  പറ്റിപ്പോയതെറ്റൊരു   വാള്   പോലെയവന്റെ   തലയ്ക്ക്    മുകളിൽ   തൂങ്ങിയാടി.  വിവാഹം   കഴിഞ്ഞിട്ടിത്രയും   നാളായിട്ടും   ഒരു   നോട്ടം   കൊണ്ട്   പോലും   അശുദ്ധമാക്കാതിരുന്നവളെ   മദ്യലഹരിയിൽ   തോന്നിയ   ചാപല്യം   കൊണ്ട്  മാത്രം   കശക്കിയെറിഞ്ഞതോർത്തപ്പോൾ   അവന്   സ്വയം   പുച്ഛം   തോന്നി. 

”  മ്മ്ഹ്….. “

പെട്ടന്ന്   അരികിൽ   കിടന്ന   ജാനകിയിൽ   നിന്നും   ഒരു   ഞരക്കം   കേട്ടുകൊണ്ട്    അവൻ   തിരിഞ്ഞു   നോക്കി.  അവൾ   ഉണരുകയാണെന്നുറപ്പായതും   അവൻ   വേഗമെണീറ്റ്    ബാത്‌റൂമിലേക്ക്   കയറി.  കുളിച്ച്   ഫ്രഷായിക്കഴിഞ്ഞിട്ടും   അവളുടെ   മുഖത്ത്   നോക്കാനുള്ള   ധൈര്യമില്ലാതെ   അവനുള്ളിൽ   തന്നെ   നിന്നു.

”  അഭിയേട്ടാ…..  “

പെട്ടന്ന്    ബാത്‌റൂമിന്റെ   ഡോറിൽ   തട്ടിക്കോണ്ടുള്ള   ജാനകിയുടെ   വിളി   കേട്ടു.  എന്തുചെയ്യണം   അവളെയെങ്ങനെ   ഫേസ്ചെയ്യൂമെന്നറിയാതെ   അവൻ   നിന്ന്   വിയർത്തു. 

”  അഭിയേട്ടാ….  ഒന്നിങ്ങോട്ടിറങ്ങ്   സമയമൊരുപാടായി  എനിക്ക്   കുളിക്കണം    “

വീണ്ടും   അവളുടെ   ശബ്ദം   മുഴങ്ങിക്കേട്ടു.  എന്നിട്ടും   മറുപടിയൊന്നും   കൊടുക്കാതെ   അവനവിടെത്തന്നെ   നിന്നു.

”   ഇങ്ങേരെന്തോന്ന്   ഇതിനകത്തിരുന്ന്   മുട്ടയിടുവാണോ   ????  “

അല്പം   ഉച്ചത്തിലുള്ള   അവളുടെ   ആത്മഗതം   കേട്ടു.    കുറച്ചുസമയം   കഴിഞ്ഞപ്പോൾ   അവളുടെ   അനക്കമൊന്നും   കേൾക്കാതെ   വന്നപ്പോൾ  അഭി   വേഗത്തിൽ   ഡോറ്   തുറന്ന്   പുറത്തിറങ്ങി. അപ്പോൾ     മുറിയിൽ   അവളുണ്ടായിരുന്നില്ല. 

”  ഇവളിതെങ്ങോട്ട്   പോയി  ???   ഓഹ്   ഇനി   അപ്പൂന്റെ   മുറിയിൽ   പോയിക്കാണും   കുളിക്കാൻ  “

സ്വയം   പറഞ്ഞുകൊണ്ട്   അവൻ   വേഗം   ഡ്രസ്സ്‌   മാറി  താഴേക്ക്   ചെന്നു. 

”  അഭീ….  നീയിത്ര   കാലത്തെതന്നെയിതെങ്ങോട്ടാ  ???  “

അവൾ   താഴേക്ക്   വരും   മുന്നേ   പുറത്തേക്ക്   പോകാനിറങ്ങിയ   അവനെ   പിന്നിൽ   നിന്നും   വിളിച്ചുകൊണ്ട്   ശ്രീജ    ചോദിച്ചു.

”  അതമ്മേ   ഞാൻ   ഹോസ്പിറ്റലിലോട്ടൊന്ന്   പോയിട്ട്   വരാം   “

അവൻ   പറഞ്ഞു.

”  എന്തായാലും   കാപ്പി   കുടിച്ചിട്ട്   പോയാൽ   മതി   നീ   വന്നിരിക്ക്  “

ശ്രീജ   പറഞ്ഞത്   കേട്ട്   ഒന്നും    വയ്യാതെ   അവനവിടെത്തന്നെ   നിന്നു.

”  ഇനിയെന്താ   അഭീ   നീയീ   ആലോചിച്ചുകൂട്ടുന്നത് ???   വന്നിരുന്ന്   കഴിക്ക്   അച്ഛനും   അങ്കിളും   നിന്നെ   നോക്കിയാ   ഇരിക്കുന്നത്.  “

ശ്രീജ   പറഞ്ഞത്   കേട്ട്   വേറെ   വഴിയില്ലാതെ   അവൻ   പതിയെ   ഡൈനിങ്ങ്   ഹാളിലേക്ക്   ചെന്നു. 

”  ജാനകിമോളെവിടെ  ???  “

അവന്റെ   മുന്നിലെ   പ്ലേറ്റിലേക്ക്   ചൂട്   പുട്ടും   കടലക്കറിയും   വിളമ്പിക്കൊണ്ട്   ശ്രീജ    ചോദിച്ചു.

”  അത്….  അവള്   കുളിക്കുവാണെന്ന്   തോന്നുന്നു   “

അവൻ   പെട്ടന്ന്   പറഞ്ഞു.

”  ഈശ്വരാ….  അവളിങ്ങോട്ട്   വരും   മുന്നേ   പോകാൻ   പറ്റിയാൽ   മതിയായിരുന്നു.   “

പറഞ്ഞത്   മനസ്സിലാണെങ്കിലും   ശബ്ദമൽപ്പം   ഉയർന്നുപോയിരുന്നു. 

”  നീയെന്തായീ   പിറുപിറുക്കുന്നത്  ???  “

പെട്ടന്ന്   മേനോൻ   ചോദിച്ചു.

”  ഏഹ്….  അത്…. ഒന്നുല്ലച്ഛാ   ഞാൻ   പെട്ടന്നെന്തോ   ആലോചിച്ചതാ   “

അവൻ   വെപ്രാളത്തോടെ   പറഞ്ഞു. 

പെട്ടന്ന്   പിന്നിലൊരു   കാൽപ്പെരുമാറ്റം   കേട്ട്   അവൻ   തിരിഞ്ഞുനോക്കി.  അപ്പോഴേക്കും   ജാനകിയവന്റെ   പിന്നിലെത്തിയിരുന്നു. 

”  വാ   മോളേ   വന്നിരുന്ന്   കഴിക്ക്  …..   “

അവളെക്കണ്ട്    ശ്രീജ   പറഞ്ഞു.   അത്കേട്ട്   ജാനകിയൊരു   ചിരിയോടെ   അഭിക്കെതിരെയുള്ള   കസേരയിലേക്കിരുന്നു.  അവനൊളികണ്ണിട്ടവളെ   നോക്കി.  പക്ഷേ   അവളവനെ   ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല.   അടുത്തിരുന്നിരുന്ന   അപ്പുവിനോടെന്തൊക്കെയോ   സംസാരിച്ചുകൊണ്ടിരുന്ന്   കഴിക്കുകയായിരുന്നു   അവൾ.  അന്നാദ്യമായി   അഭിയുടെ   കണ്ണുകൾ   കൗതുകത്തോടെ   അവളെ   നോക്കി.  സീമന്തരേഖയിലെ   സിന്ദൂരച്ചുവപ്പൊഴിച്ചാൽ    മേക്കപ്പൊന്നുമുണ്ടായിരുന്നില്ല   അവളുടെ   മുഖത്ത്.  ചുവന്ന്   തുടുത്ത   അധരങ്ങളും   വിടർന്ന   മിഴികളും   വെളുത്ത    കവിളിലെ   തുടുത്ത   മുഖക്കുരുവുമൊക്കെ   അവൻ   വെറുതെ   നോക്കിയിരുന്നു.  അവളുടെ   കവിളുകൾക്ക്   പതിവില്ലാത്തൊരു   തുടുപ്പ്   തോന്നിയവന്.  ഇടയ്ക്കെപ്പോഴോ   പിടയ്ക്കുന്ന   അവളുടെ   മിഴികൾ   അവനിലേക്ക്   നീണ്ടു.  അവന്റെ   കണ്ണുകൾ   തന്നിലാണെന്ന്    മനസ്സിലായതും   അവളുടെ   മുഖം   വീണ്ടുമൊന്ന്   തുടുത്തു.  അഭി   വേഗം   നോട്ടം   പിൻവലിച്ചു. 

”  അഭിയേട്ടാ….  ഞാനും   വരുന്നു.  “

കാപ്പികുടിയൊക്കെ   കഴിഞ്ഞ്    ഹോസ്പിറ്റലിലേക്ക്   പോകാനായി  പുറത്തേക്കിറങ്ങിയ   അഭി    കാറിലേക്ക്   കയറാൻ   നേരം   പിന്നിൽ   നിന്നും   ജാനകി   വിളിച്ചുപറഞ്ഞു.   അവൻ   തിരിഞ്ഞുനോക്കുമ്പോൾ    അവൾ   സാരിയൊക്കെയുടുത്ത്    ഒരുങ്ങി   സിറ്റ്ഔട്ടിൽ   നിന്നിരുന്നു.

”  ഇവളിത്ര   വേഗത്തിൽ   സാരിയുമുടുത്തോ ???   “

ഓർത്തുകൊണ്ടവൻ   വണ്ടി   സ്റ്റാർട്ട്‌   ചെയ്തു.  അവൾ   വേഗമോടി   വന്ന്   മറുവശത്തെ   ഡോറ്   തുറന്നകത്തേക്ക്   കയറി.  പോകും   വഴി   അവളുടെ   മുഖത്തേക്ക്   നോക്കാതിരിക്കാൻ   അവൻ   പ്രത്യേകം   ശ്രദ്ധിച്ചിരുന്നു.  ഹോസ്പിറ്റലിലെത്തി   അഭി   കാറ്‌   പാർക്ക്   ചെയ്യാൻ   പോയപ്പോൾ   ജാനകി  അകത്തേക്ക്   കയറി.  അവൾ   ശ്രദ്ധയുടെ   റൂമിലെത്തുമ്പോൾ    തലയിണയിൽ   ചാരിയിരുന്ന്   സുധ   പിടിച്ചുകൊടുത്ത   ചായ   ഊതിക്കുടിക്കുകയായിരുന്നു    ശ്രദ്ധ. 

”  ആഹാ   ഇതാര്   ജാനകിമോളോ  കേറി   വാ   മോളേ…   “

അകത്തേക്ക്   വന്ന  ജാനകിയെക്കണ്ടൊരു      വിളറിയ    ചിരിയോടെ   സുധ   ചോദിച്ചു.   മറുപടിയായി   അവളുമൊന്ന്   ചിരിച്ചു.

”  ഇപ്പോ   എങ്ങനുണ്ട്  ???  “

അകത്തേക്ക്   വന്ന്   സുധയേയും   ശ്രദ്ധയെയും   മാറിമാറി   നോക്കിക്കൊണ്ട്   അവൾ   ചോദിച്ചു.

”  ഇപ്പോ   കുഴപ്പമില്ല   മോളേ   പിന്നെ   ശരീരത്തിൽ   നിന്ന്   രക്തം   കുറേ   പോയതല്ലേ   അതിന്റ   ക്ഷീണമുണ്ട്   “

അവളുടെ   ചോദ്യത്തിന്   സുധയാണ്   മറുപടി   പറഞ്ഞത്.  എല്ലാം   കേട്ട്   ജാനകിയൊന്ന്   മൂളി.

”  ഇപ്പോ   മോളിവിടുണ്ടല്ലോ   ഞാൻ   ഫാർമസി   വരെയൊന്ന്   പോയിട്ട്   വരാം   മോളേ  “

മേശപ്പുറത്ത്   നിന്നും   ചെറിയ   പേഴ്സ്   കയ്യിലെടുത്തുകൊണ്ട്    ജാനകിയുടെ   നേരെ   നോക്കി   സുധ   പറഞ്ഞു.  അത്   സമ്മതിച്ചുകൊണ്ട്   ജാനകി   പുഞ്ചിരിയോടെ   തലകുലുക്കി.

”  ഞാനങ്ങ്   തീർന്നെന്ന്   കരുതി  നീയൊരുപാട്    സന്തോഷിച്ചല്ലേ ???  “

സുധ   പുറത്തേക്കിറങ്ങി   ഡോറടച്ചതും    ശ്രദ്ധ   ചോദിച്ചു.  ജാനകി    തിരിഞ്ഞവളെ   നോക്കുമ്പോൾ   ഒരുതരം   പുച്ഛം   നിറഞ്ഞൊരു    പുഞ്ചിരി   അവളുടെ   ചുണ്ടിൽ   തത്തിക്കളിച്ചിരുന്നു.  മറുപടിയായി   ജാനകിയൊന്ന്   ചിരിക്കുക   മാത്രം   ചെയ്തു. 

”  എന്താടി   നിനക്കൊരു   ചിരി  ???  “

”  ഒരാളുടെ   മരണത്തിൽ   സന്തോഷിക്കാൻ   മാത്രം   അധപതിച്ചിട്ടില്ലെഡീ   ഈ   ജാനകി.  “.

ജാനകി   പറഞ്ഞത്   കേട്ട്   ശ്രദ്ധയുടെ   മുഖത്തെ   ചിരി   മാഞ്ഞു.

”  നീയെന്ത്‌   കരുതി   ഈ   ശ്രദ്ധയെക്കുറിച്ച്   നിന്നോടുള്ള   പ്രതികാരം   മൂത്ത്   സ്വയം   ജീവിതമതമവസാനിപ്പിക്കുന്ന   ഒരു   വിഡ്ഢിയാണ്   ഞാനെന്നോ    ???   എങ്കിൽ   നിനക്ക്   തെറ്റി   ഈ   ആത്മഹത്യാശ്രമം     വെറുമൊരു   നാടകം   മാത്രമായിരുന്നെഡീ.  എന്തിനാണെന്നറിയുമോ   അഭിയുടെ   മനസ്സിലെവിടെയൊക്കെയോ   നിനക്കൊരു   സ്ഥാനമുണ്ടെന്ന്    തോന്നിത്തുടങ്ങിയപ്പോൾ      അവനെ   നിന്നിൽ   നിന്നുമകറ്റാൻ   വേണ്ടി   മാത്രം   ഞാൻ   കളിച്ചൊരു    കളി.  അവന്റെയൊരു   തരി   സ്നേഹം   പോലും   നിനക്ക്   കിട്ടരുത്.  ആ   മനസ്സ്   മുഴുവൻ   നിന്നോടുള്ള   വെറുപ്പ്   നിറയണം   അതിന്   വേണ്ടിയാഡീ   ഞാനിതൊക്കെ   ചെയ്തുകൂട്ടിയത്.  “

പറഞ്ഞിട്ട്   ജാനകിയെ   നോക്കി    ഒരു   വിജയിയെപ്പോലെ   അവൾ   ചിരിച്ചു. 

”  എന്നെ   തോൽപ്പിക്കാനുള്ള   ശ്രമത്തിനിടയിൽ   നിനക്ക്    നിന്നെത്തന്നെ   നഷ്ടപ്പെട്ടിരുന്നെങ്കിലോ   ശ്രദ്ധ  ???  “

അവളുടെ   കണ്ണുകളിലേക്ക്   നോക്കിക്കൊണ്ട്   ജാനകി    ചോദിച്ചു.  അതിനും   അവളൊന്ന്   ചിരിച്ചു.

”  എല്ലാം   ഞാൻ   നേരത്തെ   തന്നെ   പ്ലാൻ   ചെയ്തിരുന്നു.  വാതിൽ   കുറ്റിയിടാതിരുന്നതും   ശ്രീമംഗലത്തെല്ലാവരുമുള്ള   സമയം   നോക്കിയീ   നാടകമരങ്ങേറിയതുമെല്ലാം   അതിന്റെ   ഭാഗമായിരുന്നു.  “

വീണ്ടും   പൊട്ടിച്ചിരിച്ചുകൊണ്ട്   ശ്രദ്ധ   പറഞ്ഞു.  പെട്ടന്ന്   വാതിൽ   തള്ളിത്തുറന്ന്   അഭിജിത്ത്    അകത്തേക്ക്   വന്നു.  ഒന്ന്   പകച്ചെങ്കിലും   അവൾ   വേഗം   നിരാശയുടെ   മൂടുപടമെടുത്തണിഞ്ഞു.  അകത്തേക്ക്   വന്നപാടെ   അഭിയവരെ   രണ്ടുപേരെയും   മാറി  മാറി   നോക്കി. 

”  ഞാൻ   കാറിലിരിക്കാം   “

ആരോടെന്നില്ലാതെ   പറഞ്ഞിട്ട്   ജാനകി   വേഗത്തിൽ   വാതിൽ   തുറന്ന്   പുറത്തേക്ക്   പോയി.  അവൾ   പോയതും   അഭി   പതിയെ   ശ്രദ്ധയുടെ   അരികിൽ   ബെഡിലിരുന്നു.  അവന്റെ   ശിരസ്സപ്പോൾ   കുനിഞ്ഞിരുന്നു.

”  എന്താ   അഭിയേട്ടാ   ഒരു   വിഷമം   പോലെ  ???  “

അവന്റെ   മുഖത്തെ   ഭാവം   മനസ്സിലാകാതെ   അവൾ   ചോദിച്ചു.

”   ഏയ്… എനിക്കെന്ത്   വിഷമം      സന്തോഷിക്കാനുള്ള  കാര്യങ്ങൾ   മാത്രമാണല്ലോ    ഇപ്പൊ   എന്റെ   ജീവിതത്തിൽ   നടക്കുന്നത്   പിന്നെ   ഞാനെന്തിനാ   വിഷമിക്കുന്നത് . “

ആത്മനിന്ദയോടെ    അവൻ   പറഞ്ഞു. 

”  അഭിയേട്ടാ….  “

അവന്റെ   കയ്യിൽ   പിടിച്ചുകൊണ്ട്   ശ്രദ്ധ   വിളിച്ചു.

”  ശ്രദ്ധ   നീയിനിയും   എന്നെക്കാത്തിരുന്ന്   ജീവിതം   നശിപ്പിക്കരുത്.  മറ്റൊരു   ജീവിതത്തിലേക്ക്   നീയും   പോണം  “.

അവളുടെ   മുഖത്തേക്ക്   നോക്കാതെ  തല   കുനിച്ചിരുന്ന്   പെട്ടന്നായിരുന്നു   അവനത്   പറഞ്ഞത്. 

”  അഭിയേട്ടാ ….. നേരത്തെ   ഇങ്ങനെയൊന്നുമല്ലല്ലോ   പറഞ്ഞത്  “

പെട്ടന്ന്   ശ്രദ്ധ    ചോദിച്ചു. 

”  ശരിയാണ്.  പക്ഷേ   അന്നത്തെ   അവസ്ഥയിലല്ല   ഞാനിന്ന്   നിന്റെ   മുന്നിൽ   നിൽക്കുന്നത്.  ജാനകിയെ   ഇനിയെനിക്കുപേക്ഷിക്കാൻ   കഴിയില്ല.  “

” ഇപ്പൊ   ഇങ്ങനൊരു   തീരുമാനമെടുക്കാൻ   മാത്രം   എന്തുണ്ടായെന്ന്   കൂടി   അറിയാനുള്ള   അവകാശം   എനിക്കില്ലേ  ??   “

”  എനിക്ക്….  എനിക്കിനിയവളെ   ഒഴിവാക്കാൻ   സാധിക്കില്ല   ശ്രദ്ധ.  മനഃപൂർവമല്ല   മദ്യലഹരിയിലായിരുന്നുവെങ്കിലും   എല്ലാ അർഥത്തിലും   അവളിന്നെന്റെ   ഭാര്യയായിക്കഴിഞ്ഞു.  ഇന്നലെവരെ   ഒരു   നോട്ടം   കൊണ്ട്   പോലും   ഞാനവളെ   കളങ്കപ്പെടുത്തിയിരുന്നില്ല.  കാരണം   എന്നെ   വിട്ട്   പോകുമ്പോൾ   അവളെങ്ങനെ   എന്റെ   ഭാര്യയായോ   അതേ   പവിത്രത   അവൾക്കുണ്ടാകണമെന്നെനിക്ക്   നിർബന്ധമായിരുന്നു.  പക്ഷേ… ഇന്നലെ   എന്നിലെ   ലഹരി   അവളെ   കീഴ്പ്പെടുത്തുമ്പോൾ   ഞാനെല്ലാം   മറന്നു.  സ്നേഹിച്ചാലും   ഇല്ലെങ്കിലും   ഇനിയവളിൽ   നിന്നുമൊരു   മടങ്ങിവരവെനിക്ക്   സാധിക്കില്ല    അതുകൊണ്ട്   ഇനി   നീ   കൂടിയെന്നെ   ശിക്ഷിക്കരുത്   ശ്രദ്ധ. ഞാൻ   കാരണം    ഒരേ   സമയം   രണ്ട്   പെൺകുട്ടികളുടെ   ജീവിതം   നശിക്കാൻ   പാടില്ല   മോളേ   നീയെന്നെ   മറക്കണം.  “

അഭിജിത്ത്    പറഞ്ഞുനിർത്തുമ്പോഴും   ഒരു   ഞെട്ടലോടെ   അവനെത്തന്നെ   നോക്കിയിരിക്കുകയായിരുന്നു   ശ്രദ്ധ.  നിറഞ്ഞൊഴുകിക്കോണ്ടിരുന്ന   അവളുടെ   മിഴിയിലൊളിഞ്ഞിരുന്ന   പക   പക്ഷേയവൻ   കണ്ടില്ല. 

”  വീണ്ടും  നഷ്ടങ്ങൾ   മുഴുവൻ   എനിക്ക്   മാത്രമാണല്ലേയഭിയേട്ടാ ???  “

അവൾ   ചോദിച്ചു.  അവളോടെന്ത്‌   പറയണമെന്നറിയാതെ   കുറ്റബോധത്തിൽ   തല   താഴ്ത്തി   അവൻ   നിന്നു. 

”  ജാനകി   മോള്   പോയോ ???  “

പെട്ടന്ന്   അകത്തേക്ക്   വന്ന   സുധയുടെ   ചോദ്യം   കേട്ട്   അഭി   വേഗം    തിരിഞ്ഞുനോക്കി.  പോയെന്ന   അർഥത്തിൽ   അവനൊന്ന്   മൂളി.

”  ഫാർമസിയിൽ   നല്ല   തിരക്കായിരുന്നു  .  “

മരുന്ന്  കവറുകളുമായി   അകത്തേക്ക്   കയറുമ്പോൾ   സുധ  പറഞ്ഞു.

”  ഞാനിറങ്ങട്ടേയമ്മേ  …. “

സുധയോടായിപ്പറഞ്ഞിട്ട്   ശ്രദ്ധയെയൊന്ന്   നോക്കി    അവൻ   വാതിൽ   തുറന്ന്   പുറത്തേക്ക്   പോയി.  അവൻ   പോയതും   ശ്രദ്ധയുടെ   മുഖം   മാറി.  ദേഷ്യം   സഹിക്കാൻ   കഴിയാതെ   അവൾ   കയ്യിലിരുന്ന    ഫോൺ   തറയിലേക്ക്   വലിച്ചെറിഞ്ഞു. 

”  അപ്പോൾ   ഞാനിതുവരെ   കഷ്ടപ്പെട്ടതൊക്കെ   വെറുതേ   അവനിനിയവളെ   ഉപേക്ഷിക്കാൻ   പറ്റില്ല   പോലും.  “

അവൾ   കലിയടങ്ങാതെ   അലറുകയായിരുന്നു.  അവളുടെ   ഭാവം   കണ്ട്   വിറങ്ങലിച്ച്   നിൽക്കുകയായിരുന്നു   അപ്പോൾ   സുധ. ഷർട്ടിന്റെ   കോളറുകൊണ്ട്   നിറഞ്ഞ  കണ്ണുകൾ    തുടച്ച്    അഭി   പുറത്തേക്ക്   വരുമ്പോൾ    ജാനകി   കാറിൽ  തന്നെയിരുന്നിരുന്നു.  അവളെ   നോക്കാതെ   അവൻ   വന്ന്   കാറിലേക്ക്    കയറി.  വണ്ടിയോടിക്കുമ്പോഴും    അഭി   നിശബ്ദമായിതന്നെയിരിക്കുകയായിരുന്നു.  പെട്ടന്ന്   കാർ   തിരക്കുള്ള   റോഡിൽ  നിന്നും   ചെറിയൊരു   പോക്കറ്റ്   റോഡിലേക്ക്   കടന്നു.  അതുവരെ   റോഡിലേക്ക്   മാത്രം   ശ്രദ്ധിച്ചിരുന്നിരുന്ന   ജാനകി   ഇതെങ്ങോട്ടാണെന്ന   അർഥത്തിൽ   അവനെ   നോക്കി.  അവൻ   പതിയെ   തിരക്കൊഴിഞ്ഞ   റോഡിന്റെ   വശം    ചേർത്ത്    കാർ   നിർത്തി. 

”  സോറി…..  “

പെട്ടന്ന്   അവളുടെ   മുഖത്തേക്ക്   നോക്കാതെ   തന്നെ   അവൻ   പറഞ്ഞു. 

”  എന്തിന്  ????  “

”  അതുപിന്നെ….  ഇന്നലെയങ്ങനെയൊക്കെ…. “

അവൻ   പതിയെ   പറഞ്ഞു.  പെട്ടന്നെന്ത്‌   പറയണമെന്നറിയാതെ   ജാനകിയും   തല   കുനിച്ചു.  കുറേ   സമയത്തെ   കനത്ത   മൗനത്തിനൊടുവിൽ   അഭി   കാർ   തിരികെ   വിട്ടു.  ശ്രീമംഗലത്തിന്റെ   മുന്നിൽ   നിർത്തിയ   കാറിൽ   നിന്നുമിറങ്ങിയ   ജാനകി   ഒന്ന്    തിരിഞ്ഞ്   പോലും   നോക്കാതെ   അകത്തേക്ക്   കയറിപ്പോകുന്നത്   നോക്കി   നിർവികാരതയോടെ    അവനിരുന്നു.

തുടരും……

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗസ്ത്യ

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!