Skip to content

ആവേശപക്ഷികൾ (കഥ)

love story

ആവേശപക്ഷികൾ (കഥ)

“നിന്റെ പക്കൽ നിന്നും എനിക്ക് ഒന്നും കിട്ടാനില്ല. എന്നാലും എന്തിനോ വേണ്ടി ഞാൻ നിന്നെ തേടുന്നു. എനിക്കുള്ള എന്തോ ഒന്ന് നിന്റെ കയ്യിൽ ഉണ്ടെന്ന പോലെ ഒരു തോന്നൽ. ഒരുപക്ഷെ അതൊരിക്കലും കിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ”.

മെസ്സേജ് അയച്ചുകഴിഞ്ഞപ്പോൾ നന്ദനക്കു  തോന്നി “വേണ്ടിയിരുന്നില്ല”.

ഇന്നലെ രാത്രിയിൽ ഒന്നും പഠിക്കാൻ സാധിച്ചില്ല. ഹരിയായിരുന്നു മനസ്സിൽ. രാത്രിയിൽ അയച്ച മെസ്സേജ് ആയിരുന്നു.

ഹരിക്ക് അത് ഇഷ്ടപ്പെടില്ല. അവൻ ഒരു പ്രത്യേക പ്രകൃതം ആണ്. ചിലപ്പോൾ ഇപ്പോൾ തന്നെ അവന്റെ  വിളി വരാൻ സാധ്യതയുണ്ട്.

 പ്രതീക്ഷിച്ച പോലെ തന്നെ ഹരിയുടെ കാൾ വന്നു.

“നന്ദന, നീ എന്റെ നല്ലൊരു സുഹൃത്താണ്. ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട് ഇതുപോലത്തെ മെസ്സേജ് എനിക്ക് അയക്കരുതെന്ന്. ഇനിയും അയച്ചാൽ ഞാൻ നിന്നെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്യും. നിന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നീ മറന്നുപോകരുത്. ഇപ്പോഴത്തെ ശ്രദ്ധ പഠിത്തത്തിൽ മാത്രം ആകണം. “

“സോറി ഹരി, അയക്കാതിരിക്കാൻ തോന്നിയില്ല. മനസ്സിലുള്ളത് പുറത്തു പറഞ്ഞില്ലെങ്കിൽ അത് അവിടെ കിടന്നു ചീയും. എന്റെ മനസ്സിൽ അറിയാതെ ചില മോഹങ്ങൾ കൂടു കൂട്ടിയത് ഞാൻ പറഞ്ഞിരുന്നതല്ലേ.” നന്ദന പറഞ്ഞു.

“വേണ്ട, പരീക്ഷയെ മാത്രം നീ മുന്നിൽ കണ്ടാൽ മതി. എന്തെങ്കിലും സംശയമുണ്ടെങ്കിൽ വിളിക്കു. അനാവശ്യമായ മെസ്സേജുകൾ ഇനി അയക്കരുത്.”

ഹരി  ഫോൺ കട്ട് ചെയ്തു.

ഹരി നല്ലൊരു സുഹൃത്താണ്. എല്ലാ സങ്കടങ്ങളും, സന്തോഷങ്ങളും പങ്കുവയ്ക്കാൻ കിട്ടിയ ഒരു കൂട്ടുകാരൻ. സിവിൽ സർവീസ് എന്ന സ്വപ്നത്തിലെത്താൻ തന്നെ സഹായിക്കുന്ന വഴികാട്ടി. അവന്റെയും ലക്‌ഷ്യം അതാണ്.

പക്ഷെ അതിലെല്ലാമുപരി  അവനോടു ഈയിടെയായി ഒരു ആകർഷണം തോന്നുന്നു.

ആ കരുതലും, സ്നേഹവുമൊക്കെ കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതി . ഹരിയുടെ ഭാര്യ താനായിരുന്നെങ്കിൽ എന്ന് പല  തവണ വിചാരിച്ചിട്ടുണ്ട്‌.

ഗോപിയേട്ടനോടൊപ്പം കിടക്കുമ്പോഴും മനസ്സുകൊണ്ട് ഹരിയെ എത്രതവണ ഭോഗിച്ചിരിക്കുന്നു.

ഇതെല്ലം അവനറിഞ്ഞാൽ.

ഒരു കുടുംബിനിക്ക് ഒരിക്കലും അങ്ങനെ ചിന്തിക്കാനുള്ള അവകാശം ഇല്ല.

മൊബൈൽ വീണ്ടും അടിക്കുന്നു, രാധികയാണ്. ഹരിയുടെ ഭാര്യ.

“എടീ, ഞാൻ ഇന്ന് ലീവ് ആണ്. ഹരിയേട്ടന് നല്ല സുഖമില്ല. ഓഫീസിൽ  ഒന്ന് പറഞ്ഞേക്കണേ”.

“ഹരിക്ക് എന്ത് പറ്റി”.

“ഏയ് ഒന്നുമില്ല, ഒരു ചെറിയ പനി. ഏതായാലും ലീവ് ഉണ്ടല്ലോ. നിന്റെ ഗോപിയേട്ടന് ഇന്ന് പോകാനില്ലെ നന്ദു?”. രാധിക ചോദിച്ചു.

“ഓ ഉണ്ടെന്നു തോന്നുന്നു. ഇപ്പോഴും ഉറക്കമാ. ഇന്നലെ ലേറ്റ് ആയിട്ടാ വന്നത്. എന്നും പാർട്ടിയാണ്. രാത്രി വരും. എന്തൊക്കെയോ പരസ്പരബന്ധമില്ലാതെ ഓരോന്നുപറയും. പിന്നെ വെട്ടിയിട്ടപോലെ ഒരു കിടത്തവും.  ശരി രാധു, ഞാൻ ഓഫീസിൽ പോകുന്ന വഴി അവിടെ ഇറങ്ങാം.”

നന്ദന പണികളെല്ലാം വേഗത്തിൽ ഒതുക്കി. ഗോപി അപ്പോഴും ബോധം കെട്ടുറങ്ങുന്നു.

ഇങ്ങനെ ഒരാൾ തനിക്കുണ്ടോ എന്നുപോലും അറിയുന്നില്ല. തുടക്കത്തിൽ കുറച്ചു വിഷമം തോന്നിയിരുന്നു. ഇപ്പോൾ അതിനെ കുറിച്ചൊന്നും ആലോചിക്കാൻ സമയമില്ല. ജോലിയും പഠിത്തവും. ബാക്കിയൊന്നും തന്റെ ലക്ഷ്യത്തെ ബാധിക്കില്ല.

പക്ഷെ ഹരിയെ കുറിച്ചോർക്കുമ്പോൾ നെഞ്ചിനകത്തുനിന്നും ഒരു വിങ്ങൽ. എപ്പോഴും കണ്ടുകൊണ്ടിരിക്കണമെന്നൊരു തോന്നൽ. “അതൊന്നു മാറിക്കിട്ടിയാൽ മതിയായിരുന്നു.” നന്ദന സ്വയം പറഞ്ഞു.

വാതിൽ പുറത്തുനിന്നും പൂട്ടി നന്ദന ഇറങ്ങി. പോകുന്ന വഴിയിൽ ആണ് ഹരിയുടെ വീട്.

ഹരി പൂമുഖത്തു കണ്ണടച്ച് ഇരിക്കുന്നു. പുസ്തകം മടിയിലുണ്ട്.

നന്ദന സ്വാതന്ത്ര്യത്തോടു കൂടെ  കൈ കൊണ്ട് അവന്റെ നെറ്റിയിൽ തൊട്ടുനോക്കി, “എന്ത് പറ്റി ഹരി, സുഖമില്ലേ. രാധു വിളിച്ചപ്പോൾ പറഞ്ഞു പനിയാണെന്നു. ചൂടൊന്നും ഇല്ലല്ലോ”.

ഹരി ഷോക്കടിച്ചപോലെ ചാടി എഴുന്നേറ്റു, ദേഷ്യത്തോടെ അവൻ ശബ്ദം താഴ്തി പറഞ്ഞു

“നോക്ക്, ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്, ഇത് ശരിയല്ല . ഇനിയും ഇങ്ങനെ ആണെങ്കിൽ നമ്മൾ നല്ല സുഹൃത്തുക്കളാവില്ല. രാധിക ഇത് കണ്ടു വന്നിരുന്നെങ്കിൽ എന്താവുമായിരുന്നു. നിനക്കെന്താ ബോധമില്ലേ നന്ദനാ”.

“അയ്യോ ഹരി, പിണങ്ങല്ലേ. ഞാനറിയാതെ…..”  നന്ദന ക്ഷമാപണത്തോടെ പറഞ്ഞു. അവളുടെ കൺകോണുകൾ അറിയാതെ നിറഞ്ഞു.

രാധിക പൂമുഖത്തേക്കു വന്നു.

“എടീ നന്ദു, നീ ഇന്ന് ലേറ്റ് ആണല്ലോ”.

“രാധു, നീയില്ലാത്തതുകൊണ്ടു ഓഫീസിൽ  പോകാൻ തോന്നുന്നില്ല. പിന്നെ നിന്റെ ഹരിയേട്ടന് സുഖമില്ലെന്നു പറഞ്ഞപ്പോൾ ഒന്ന് കാണാൻ കയറിയതാ. പരീക്ഷ അടുത്ത് വരുവല്ലേ. അതിന്റെ ടെൻഷൻ ആയിരിക്കും “. ഹരിയുടെ മുഖത്തുനോക്കി നന്ദന പറഞ്ഞു.

“ഓ, അത് ചുമ്മാ കള്ളത്തരം പറഞ്ഞിരിക്കുകയാ. പഠിക്കാൻ വേണ്ടി ഒരു കാരണം. എപ്പൊഴും പഠിച്ചുകൊണ്ടിരിക്കലാ പണി. ഇവിടെ ഞാനെന്നൊരാൾ  ജീവിച്ചിരിപ്പുണ്ട് എന്നുപോലും അറിയില്ല”. പകുതി വിഷമത്തോടെ രാധിക പറഞ്ഞു.

“ആഹാ,  അത് നല്ലതല്ലേ നന്ദു. സിവിൽ സർവീസിൽ  കിട്ടിയാൽ ശമ്പളം കെട്ടുകണക്കിനിങ്ങു പോരില്ലേ”.

“അതെയതെ, അപ്പോഴേക്കും എനിക്ക് മൂക്കിൽ പല്ലു കിളിർക്കും”. രാധിക നിരാശയോടെ പറഞ്ഞു. “ഓ, നീയും അതിൽപ്പെട്ടതാണല്ലോ, രണ്ടു പേരെയും ഒരു വണ്ടിക്കു കെട്ടാം.

“നിന്റെ ഗോപിയേട്ടൻ ആണ് ബെറ്റർ. കിട്ടുന്നതും കൊണ്ട് സുഖമായി അടിച്ചുപൊളിച്ചു ജീവിക്കുന്നു. കുടിച്ചു വന്നാലെങ്കിലും ഒരു ഒച്ചയും അനക്കവുമൊക്കെ ഉണ്ടാകുമല്ലോ വീട്ടിൽ”. ചിരിവരുത്തിക്കൊണ്ട് രാധിക പറഞ്ഞു.

“എന്നാൽ നമുക്കൊന്ന് കൈമാറിയാലോ രാധു, നീ ഗോപിയേട്ടനെ എടുത്തോ. ഞാനീ പഠിപ്പിസ്റ്റിനെ  എടുത്തോളാം”. നന്ദന ഹരിയെ ഒളികണ്ണിട്ടു നോക്കികൊണ്ട്‌ പറഞ്ഞു.

“ഹ ഹ , രണ്ടാം  ദിവസം ഇവിടെ കൊണ്ടാക്കാതിരുന്നാൽ മതി”. രാധിക പൊട്ടിച്ചിരിച്ചു.

“രണ്ടുപേർക്കും ഒരു പണിയുമില്ലേ, നന്ദനക്കു ഓഫീസിൽ പോകാൻ സമയം ആയല്ലോ. സർക്കാറുജോലിയാണെന്നു കരുതി വെറുതെ ശമ്പളം വാങ്ങുന്നുണ്ട് ചിലർ”. ഹരി ദേഷ്യത്തോടെ പറഞ്ഞു.

“കണ്ടോ നന്ദു, എപ്പൊഴും ഇങ്ങനെ ആണ്,  സ്നേഹത്തോടെ എന്തെങ്കിലും ഒരു വാക്ക് ഹരിയേട്ടന്റെ വായിൽ നിന്ന് കേൾക്കാൻ കൊതിയാവുന്നു.  സ്നേഹമില്ലാത്ത ഒരു മനുഷ്യൻ.” രാധിക പറഞ്ഞു.

“എന്നാൽ ഞാനിറങ്ങുന്നു രാധു, രാത്രി വിളിക്കാം.” ഹരി കേൾക്കാൻ പാകത്തിന് നന്ദന വിളിച്ചു പറഞ്ഞു.

“നോക്ക് നന്ദു, ഞാൻ ചിലപ്പോൾ ഒന്ന് അമ്മയുടെ അടുത്ത് പോകും. നാളെ നേരെ ഓഫീസിലേക്ക് എത്താം. ഇവിടൊരാൾക്കു മറ്റുള്ളവരുടെ ശല്യമില്ലാതെ പഠിക്കുകയും ചെയ്യാം. രാത്രി ഹരിയേട്ടന്  കുറച്ചു ഭക്ഷണം എത്തിച്ചു കൊടുത്തേക്കണേ നന്ദു”. രാധിക അപേക്ഷയോടെ നന്ദനയോടു പറഞ്ഞു.

“ഓ, അതിനെന്താ, ഞാൻ നോക്കിക്കോളാം”. നന്ദന ഇറങ്ങി.

അവളുടെ മനസ്സിലും ശരീരത്തിലും ഒരു ചെറിയ വിറയൽ അറിയാതെ ഉയർന്നു പൊന്തി.

ഹരി തനിക്കൊരു ഭ്രാന്തമായ ആവേശമായി മനസ്സിൽ പടരാൻ തുടങ്ങിയിട്ട് കുറച്ചായി.

നന്ദനയും രാധികയും ഒരു ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. ഹരി രാധികയുടെ ഭർത്താവാണ്. എല്ലാവരും സർക്കാർ  ജോലിക്കാർ . നന്ദനയും ജോലിക്കയറ്റത്തിനായി ശ്രമിക്കുന്നുണ്ട്. അങ്ങനെയാണ് അവൾ ഹരിയുമായി കൂടുതൽ അടുത്തത്. ഹരി സ്വയം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.  ഓൺലൈനിൽ ആയിരുന്നു പഠനമെങ്കിലും സംശയങ്ങൾ തീർക്കാൻ ഇടയ്ക്കിടെ വിളിയും, മെസ്സേജും ഉണ്ടായിരുന്നു.

പക്ഷെ ആ അടുപ്പം എന്തൊക്കെയോ പ്രതീക്ഷകൾ നൽകുന്ന പോലെ വലുതായിരിക്കുന്നു . ഹരി നൽകുന്ന ആത്മവിശാസം  പേരറിയാത്ത ചില പ്രകമ്പനങ്ങൾ തന്റെ ശരീരത്തിൽ സൃഷ്ടിക്കുന്നു.

അവളറിയാതെ ഹരിയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.  തന്റെ കൂട്ടുകാരിയുടെ ഭർത്താവിനെ താൻ കാമിക്കുന്നു.

നന്ദന ഹരിയോട് ആ പ്രണയത്തെക്കുറിച്ചു അറിയിച്ചിരുന്നു.

മനസുതുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവർക്കിടയിൽ ഉണ്ടായിരുന്നു.

“എനിക്ക് നന്ദനയെ സ്നേഹിക്കാൻ കഴിയില്ല. എന്നോട് ഒന്നും തോന്നരുത്. നന്ദന എന്നും എന്റെ നല്ല സുഹൃത്തായിരിക്കും.” ഹരി പറഞ്ഞിട്ടുണ്ട്.

വിഷമം തോന്നിയെങ്കിലും നന്ദന അവനയച്ച മെസ്സേജിൽ പറഞ്ഞു, “എന്റെ തുറന്നുപറച്ചിൽ എന്നെ അകറ്റാനുള്ള ഒരു കാരണമാക്കി മാറ്റരുത് ഹരി. ഇത് എന്റെ രഹസ്യം മാത്രമാണ്. ഞാൻ പറഞ്ഞില്ലെങ്കിൽ നീയൊരുപക്ഷേ എന്നെ അറിയാതായിപോകും.”

ഹരി മറുപടി അയക്കാറില്ല. പക്ഷെ എല്ലാം വായിക്കാറുണ്ട്.

നന്ദന ഇടയ്ക്കിടെ ഇങ്ങനെ ഓരോന്ന് അയക്കും. മറുപടി ആവശ്യമില്ലാത്ത കുറെ ഭ്രാന്തൻ ചോദ്യങ്ങൾ.

ഒരിക്കലും നന്ദനയെ അവൻ കുറ്റപ്പെടുത്തിയില്ല. അവളുടെ പ്രണയം അവനറിയാമെങ്കിലും അവൻ അതിനെ പ്രോത്സാഹിപ്പിച്ചില്ല. പരിധി വിടുകയാണെന്നു കണ്ടാൽ ഹരി നന്ദനയെ വിളിച്ചു ഓർമപ്പെടുത്തും.

നന്ദന അന്ന് ഉച്ചക്ക് ഓഫീസിൽ നിന്നും ഇറങ്ങി.

മാർക്കറ്റിൽ പോയി സാധങ്ങൾ വാങ്ങി വീട്ടിൽ എത്തി. ഹരിക്കിഷ്ടപ്പെട്ട വെജിറ്റബിൾ പുലാവും, ചിക്കൻ കറിയും ഒരുക്കി.

മഞ്ഞ കളറിൽ ചുവന്ന പൂക്കളുള്ള സാരി അവളുടുത്തു. ഹരിക്കു മഞ്ഞ നിറം ഇഷ്ടാണെന്നു രാധിക മുന്നേ പറഞ്ഞു കേട്ടിട്ടുണ്ട്.

നന്ദനയുടെ ഹൃദയത്തിന്റെ മിടിപ്പ് കൂടി വന്നു. ഭക്ഷണം  പാത്രത്തിലാക്കി. സന്ധ്യയോടു കൂടി ഹരിയുടെ വീട്ടിലേക്കു പോയി.

ഹരി അപ്പോഴും വായനയിലായിരുന്നു. നന്ദനയെ കണ്ടപ്പോൾ തലയുയർത്തിനോക്കി.

“ഹരിക്കുള്ള ഫുഡ് ഇതിലുണ്ട്, അടുക്കളയിലേക്കു വെക്കുന്നുണ്ട്”.

“ഗോപി എത്തിയില്ലേ”, ഹരി ചോദിച്ചു.

“ഇല്ല, എന്നും പത്തു കഴിയാതെ എത്താറില്ലല്ലോ”.

“ഒരു കാപ്പി ഇടാമോ നന്ദന. ചെറിയ ഒരു തലവേദന”. ഹരി നന്ദനയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

നന്ദനക്കു സന്തോഷമായി, അവൾ രണ്ടു കപ്പ് കാപ്പിയുമായി വന്നു.

“പഠിത്തമൊക്കെ എവിടെവരെയായി നന്ദന”. കാപ്പി കുടിക്കുന്നതിനിടയിൽ ഹരി ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.

“എന്ത് പറ്റി നന്ദു, എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്”.

 “എന്നോട് ക്ഷമിക്കു ഹരി, എനിക്ക് ഒരു ശ്രദ്ധയും കിട്ടുന്നില്ല. എന്റെ മനസ്സിൽ മുഴുവൻ നീയാണ്.  നീയില്ലാതെ എനിക്ക് പറ്റുന്നില്ല”. നന്ദന അവന്റെ കൈ പിടിച്ചു വിതുമ്പി. “എന്റെ നെഞ്ചിലെ ഭാരം ഒന്നിറക്കാൻ എന്നെ സഹായിക്കു ഹരി, പ്ളീസ്”.

അതും പറഞ്ഞു നന്ദന ഹരിയെ കെട്ടിപ്പിടിച്ചു.

ഹരി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി.

ഹരിയും നന്ദനയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈയ്യിടെയായി  തന്റെയടുത്തു വരുമ്പോൾ അവൾക്കു ഒരു ഇളക്കം കൂടുന്നത് പോലെ. അത് നോട്ടത്തിലും സംസാരത്തിലും എല്ലാം കൂടി വരുന്നു. തന്നോടുള്ള അവളുടെ സ്നേഹം ആ കണ്ണുകളിൽ കാണാൻ കഴിയുന്നുണ്ട്.

തന്റെ മാറിൽ മുഖമണച്ചു നിൽക്കുന്ന നന്ദനയുടെ പുറത്തു അയാൾ പതുക്കെ തലോടി.

“നന്ദന, ഇത് ശരിയല്ല”.

“ഇതാണ് ശരി.  ഒരു സുഹൃത്തെന്ന നിലയിൽ എന്നെ ഒന്ന് സഹായിക്കു  ഹരി. എന്റെ മനസ്സിനെ മാത്രമാണോ നീ മനസ്സിലാക്കുന്നത്. എനിക്കും ഒരു ശരീരമുണ്ട്. അതിൽ വികാരങ്ങളുണ്ട്. വിചാരങ്ങളുണ്ട്.  എന്റെ ശരീരത്തിന്റെ ആഗ്രഹം  ഒന്ന് തീർത്തു തന്നുകൂടെ  ഹരി. കുറച്ചു കാലങ്ങളായി നിന്നെയോർക്കാത്ത പകലുകളില്ല, രാത്രികളില്ല. എനിക്ക് ഇനിയും പിടിച്ചു നില്ക്കാൻ പറ്റില്ല ഹരി. ഇത്രയും ഞാൻ  പറയണമെങ്കിൽ ഒരു സ്ത്രീയുടെ ഗതികേട് നിനക്കൊന്നു ആലോചിച്ചുകൂടെ”. നന്ദന പൊട്ടിക്കരഞ്ഞു.

“കരയല്ലേ നന്ദു, എനിക്ക് നിന്നെ ഈ കാര്യത്തിൽ സഹായിക്കണമെന്നുണ്ട്. അത് പക്ഷെ ഒരിക്കലും എന്നിൽ ഒരധിപത്യം തെളിയിക്കാൻ വേണ്ടി ആകരുത്. നീ എന്നും എന്റെ നല്ല ഒരു സുഹൃത്ത് മാത്രമായിരിക്കും”. ഹരി അവളെ തലോടിക്കൊണ്ട് പറഞ്ഞു.

“അത് മതി ഹരി, ഞാനും നിന്നെ എന്നും ഒരു സുഹൃത്ത് മാത്രമായേ കാണുകയുള്ളു. ശരീരത്തിന്റെ ഈ ആഗ്രഹം താൽക്കാലികമായിരിക്കും.  നന്ദന ഹരിയെ പുണർന്നു.

അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. ആശ്വാസത്തിന്റെ സീൽക്കാരങ്ങൾ നന്ദനയിൽനിന്നും ഉയർന്നു. നന്ദനയുടെ അധരങ്ങളിൽ ഹരിയുടെ ചുണ്ടുകൾ അമർന്നു. അലസമായ അവന്റെ കൈവിരലുകളുടെ ചലനങ്ങൾ അവളിൽ ആനന്ദത്തിന്റെ വിത്തുകൾ വിതച്ചു. ആലിംഗനത്തിന്റെ ആവേശത്തിൽ അവൾ സ്വയം മറന്നു. അവളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഹരിയും ആനന്ദം കണ്ടെത്തി.

നന്ദനയുടെ സ്വപ്നം യാഥാർഥ്യമായി.

അവിടെ അവർ ഒന്നായി.

സംതൃപ്തിയുടെ വിസ്ഫോടനങ്ങൾ നന്ദന ആസ്വദിച്ചു.

അവകാശങ്ങൾ നേടിയെടുത്തപോലെ നന്ദനയുടെ മുഖം തെളിഞ്ഞു.

“താങ്ക്സ് എന്നെ മനസ്സിലാക്കിയതിൽ. എനിക്ക് കുറ്റബോധമില്ല. ഭാരമില്ലാത്ത  ഒരു പക്ഷിയെപ്പോലെ ഞാൻ പറന്നുതുടങ്ങുന്നു. ലക്ഷ്യത്തിലേക്കുള്ള ദൂരം ഇനി അധികമില്ല ഹരി. എന്റെ ശരീരവും മനസ്സും ശക്തിയാർജിച്ചിരിക്കുന്നപോലെ തോന്നുന്നു. ഞാൻ ജയിക്കും ഹരി”.

നന്ദന ആത്മവിശ്വാസത്തോടെ പടിയിറങ്ങുന്നത് ഹരി നോക്കി നിന്നു.

മറ്റൊന്നും സംഭവിക്കാത്തപോലെ ഹരി തന്റെ  അടുത്ത പുസ്തകത്തിലേക്ക് തല പൂഴ്ത്തി.

സുധേഷ്‌ ചിത്തിര

3.6/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!