ചങ്കിലെ കാക്കി – ഭാഗം 15

5225 Views

ചങ്കിലെ കാക്കി

“എന്ത്  വേഷമാണ്‌   കുട്ടി  ഇത്…..?  ഇങ്ങനാണോ   ബസിൽ  കയറി  കോളേജിൽ  പോകുന്നേ ….?”  രാവിലെ  ഒരു  ജീൻസും  ഒരു  ചെറിയ  ടോപ്പും ഇട്ടോണ്ട്  കോളേജിൽ   പോകാൻ  ഇറങ്ങിയ  എന്നോട്  ‘അമ്മ  പൊട്ടി  തെറിച്ചു…..

“നല്ലതല്ലേ …….  ”  ഞാനാട്ടോ …..

“എന്ത്  നല്ലതല്ലേ….?  ആകപ്പാടെ  അഞ്ചടി  കഷ്ട്ടി  പൊക്കമാ …എത്തിവലിഞ്ഞു   ബസ്സിൽ  പിടിച്ചു  നിൽക്കുമ്പോഴേക്കും  പിന്നെ  വയറു  കണ്ടതായി…..വല്ല   ആഭാസന്മാരും   എന്തെങ്കിലും  ചെയ്‌താൽ   പിന്നെ   അവന്റെ  പുറകേ   ഓടിക്കോളും  …..  നിന്റയൊക്കെ  വസ്ത്രം ആണ്  എല്ലാ    വഴിവിട്ട  പ്രശ്നങ്ങൾക്കും  കാരണം……”

അമ്മയുടെ  ആ  വാദത്തോട്  എനിക്ക്  യോജിക്കാൻ  കഴിഞ്ഞില്ല……

“‘അമ്മ  ആളുകൊള്ളാല്ലൊ …….  കണ്ട  ആഭാസന്മാർ  ചെയ്യുന്ന  പോക്രിത്തരം   എല്ലാം  പെണ്കുട്ടികളുടെ  തലയിൽ  കെട്ടി  വെക്കുകയാണോ …..അമ്മയും  ഒരു  സ്ത്രീ  അല്ലേ …..”

എന്നെ  അരിശത്തോടെ  നോക്കി  തുടർന്നു ….

“ഞാനും  ഒരു  സ്ത്രീയും  അധ്യാപികയുമാണ്…..  നിന്നെക്കാളും  അനുഭവം എനിക്ക്  ഉണ്ട് …. ഒരു  ബസിൽ  കയറുന്ന  എല്ലാ  പുരുഷന്മാരും  നല്ലവരായിരിക്കുമോ……  നമ്മൾ  തന്നെയാണ്  ആഭാസന്മാർക്കു  അവസരം  കൊടുക്കുന്നത്…മര്യാദയ്ക്ക്  പോയി  വേഷം  മാറി  കുടുമ്ബത്തിൽ  പിറന്ന  കുട്ട്യോള്ടെ  വേഷം  ധരിക്കു…….” അമ്മയാണ് ……  ഉറഞ്ഞു  തുള്ളുന്നു …ഒരു  ചൂരലിന്റെ  കുറവും  കൂടെയുള്ളു…..  രുദ്ര   ഈ  വാക്കുതർക്കത്തിനിടയ്ക്കു   എപ്പോഴോ   കോളേജിൽ  പോയി ….

“‘അമ്മ  ഈ  വേഷവും ………”  എന്നെ   പൂർത്തിയാക്കാൻ  സമ്മതിച്ചില്ല   മേശമേൽ  ‘അമ്മ  ഒറ്റ  അടി   അടിച്ചു….

“നിന്നോട്  തർക്കിക്കാൻ   ഞാൻ  ഇല്ല……ഈ  വേഷം  മാറുമെങ്കിൽ  മാത്രം  കുട്ടി  ഇന്ന്  കോളേജിൽ  പോയാൽ  മതി……”

‘അമ്മ  അലറുകയായിരുന്നു ……. ഗത്യന്തരമില്ലാതെ  ഞാൻ  തിരിച്ചു  മുറിയിലേക്ക്  ചെന്നു ….. ഇവിടത്തെ  സൈക്കോ  ആയമ്മയാണ്  എന്നാ  തോന്നണേ …… എന്റെ    അലമാര  തുറന്നു  ഒരു  കുർത്ത  എടുത്തു .. കണ്ണാടിക്കു  മുന്നിലേക്ക്  വന്നപ്പോൾ  ടീച്ചറമ്മയുടെ  കല്പന  ഓർമ്മവന്നു

” മര്യാദയ്ക്ക്  പോയി  വേഷം  മാറി  കുടുമ്ബത്തിൽ  പിറന്ന  കുട്ട്യോള്ടെ  വേഷം  ധരിക്കു…..”

 ഇപ്പൊ ശെരിയാക്കി  തരാട്ടോ ……  എനിക്ക്  കല്യാണത്തിന്  കിട്ടിയ  ഒരു  സമ്മാനം  ഒരു  ഷിഫോണിൽ  മുത്തുകൾ   കൊണ്ടു   ചിത്രങ്ങൾ  നെയ്ത  ഒരു  സാരീ …… കടും  നീല  നിറത്തിൽ  വെള്ള  മുത്തുകൾ …..  ഒരു  വെള്ള  ബ്ലൗസ് തപ്പി  എടുത്തു  സാരി  ഉടുത്തു…. വളരെ  ചെറിയ  പ്ളീറ്റ്   ഒക്കെ  എടുത്തു  കുത്തി…. എങ്ങനെ  കൈപൊക്കിയാലും  വയറു  നന്നായി  കാണും  എന്ന്  ഉറപ്പു  വരുത്തി…..

ആയമ്മ  കലിതുള്ളി  താഴെ  നിന്നും  നിലവിളിക്കുന്നുണ്ട്…… നേരം  വൈകുവാണല്ലോ …… ഒടുവിൽ   മുകളിൽ  കയറി  വന്നു  വാതിലിൽ  ശക്തി  ആയി  മുട്ടി….. ഞാൻ  മെല്ലെ  ചെന്നു   വാതിലിനരുകിൽ  നിന്നു   വയറൊക്കെ  നന്നായി  കാണുന്നുണ്ടോ  എന്ന്   ഒന്ന്  കൂടി  തിരിഞ്ഞു  കണ്ണാടിയിൽ  നോക്കി  ഉറപ്പു  വരുത്തി……. ഒന്നുകിൽ   ‘അമ്മ   ഇന്ന്  സാരി  ഉപേക്ഷിക്കും  അല്ല  എങ്കിൽ   എന്നെ  കൊണ്ട്  ഉപേക്ഷിപ്പിക്കും…… അത്രയ്ക്ക്   ഹോട്  ആൻഡ്  സെക്‌സി  ആണല്ലോ  ഞാൻ  ഇപ്പൊ……  ചെറു  ചിരിയോടെ  വാതിൽ  തുറന്നു  ഞാൻ  ……

ഈശ്വരാ  …….എന്റെ   ബാല്യം  തൊട്ടു  വാർദ്ധക്യം  വരെ   പകച്ചു  പോയി….. അമ്മയെ  പ്രതീക്ഷിച്ച   ഞാൻ  കണ്ടത്   നൈറ്റ്  ഡ്യൂട്ടിക്ക്  പോയി  തിരിച്ചു  വന്നു  കണ്ണും  തള്ളി  നിൽക്കുന്ന  അർജുനെട്ടനെയായിരുന്നു…… എന്നെ  അടിമുടി  നോക്കിക്കൊണ്ടു…..

“മോള്  എങ്ങടാ  ഈ  കോലത്തില്…….”

ചമ്മി…ചമ്മി….നാണം  കെട്ടു ……..

“അത്…പിന്നെ…..’അമ്മ…….”

എന്നെ   നോക്കികൊണ്ട്‌  തന്നെ മുറിയിലേക്ക്  കയറി   മൊബൈൽ  മേശമേൽ  വെച്ചു …..വാച്ച്  ഊരിക്കൊണ്ട്  മൂളി …

“‘അമ്മ  …?..  ‘അമ്മ  പറഞ്ഞോ……ഈ  കോലം  കെട്ടാൻ …എന്നാൽ കൊള്ളാല്ലോ …?…”

ഈശ്വരാ…….  ഈ  കാക്കി   എന്തിനാ   ഇങ്ങനെ  ചോദ്യം  ചെയ്യുന്നേ…..  പേടിക്കരുത്  വൈഗാ …….ഞാൻ  എന്നോട്  തന്നെ  പറഞ്ഞു…..

“‘അർജുനേട്ടന്    ചായ   എടുക്കട്ടേ…….?”  വിഷയം  മാറ്റാനായി  ഞാൻ  പറഞ്ഞു….അത്രയ്ക്ക്  ഒരു  വല്ല്യമ്മ  എന്നെ  പൊതിയുന്നുണ്ടായിരുന്നു…

“വേണ്ടാ    ‘അമ്മ  തന്നു…..   നീ    എന്താ  ക്ലാസ്സിൽ  പോകുന്നില്ലേ …?”

“ആ  ഞാൻ  അമ്മയോടൊപ്പം  പോകുന്നു……”  ഞാൻ  വേഗം  ബാഗ്  എടുത്തതും …എനിക്ക്  കുറുകെ  വന്നു  നിന്നു …. 

“‘അമ്മ   പോയി…….”

“പോയോ ……..ശേ ……. കഷ്ടായല്ലോ ….”  ഞാൻ  തല  വെട്ടിച്ചു ..ബാഗ്  കാട്ടിലിലേക്കു  ഇട്ടു    …അത്രയ്ക്ക്  നിരാശയായി  പോയി  ഞാൻ…..അമ്മയെ  കാണിക്കാനല്ലേ   ഞാൻ  ഈ  കോലം  ഒക്കെ  കെട്ടിയതു….എല്ലാം  വെറുതെ  ആയി…..

ഞാൻ  മുന്നോട്ടു  നോക്കിയതും   കൈ   രണ്ടും   പിണച്ചു  കെട്ടി  എന്നെ  തന്നെ   സംശയ  ദൃഷ്ടിയോടെ   നോക്കി  നിൽക്കുന്ന  അർജുനേട്ടൻ ……

ഞാൻ  വേഗം  ബാഗും  എടുത്തു  പുള്ളിയെ  കടന്നു  പുറത്തേക്കു  പോകാൻ  നോക്കിയതും  വീണ്ടും  കുറുകെ  വന്നു  നിന്നു …..

“എവിടേക്കാ   ന്റെ  വൈകാശി   നീ  ഐറ്റം  ഡാൻസിന്  പോണത് ….അവിടെ  നിക്ക്……”

എന്റെ  വയറിലേക്ക് വിരൽ  ചൂണ്ടി…..

“ഇത്  അടച്ചു  പിൻ   കുത്തി  പോയാൽ മതി…..”

ഞാൻ  ചുണ്ടു  കൊട്ടി  തിരിഞ്ഞു  കണ്ണാടിയിൽ  വന്നു   എല്ലാം  അടച്ചു  പിൻകുത്തി …..  തിരിഞ്ഞു  അർജുനെട്ടനെ  നോക്കി…..

“മതിയോ …….?” 

എന്നെ  ചെറുചിരിയോടെ  നോക്കി….

.”എന്തിനാ  ആ  മുടിക്കുള്ളിൽ  ഒളിപ്പിച്ചു   സിന്ദൂരം  ഇടുന്നതു…..  അത്    അത്രയും  കഷ്ടപ്പെട്ട്  ഇടണം  എന്നില്ല….അമ്മയെ  പേടിച്ചിട്ടാണെങ്കിൽ  ‘അമ്മ  അതൊന്നും  ശ്രദ്ധിക്കാറില്ല……   മാത്രമല്ല   എപ്പോഴും  കൊലഞ്ഞു   മറിഞ്ഞു  കിടക്കുന്ന  ഈ  മുടിക്കുള്ളിൽ  അതൊന്നും  ആരും  കാണാൻ   പോകുന്നുമില്ല…..”

എനിക്ക്  ആ  സംസാരം  ഒട്ടും  ഇഷ്ടായില്ല…… ഒരുപാട്  വേദനിക്കുകയും  ചെയ്തു…..

“ആരെയും  കാണിക്കാൻ  അല്ല  ഞാനതു  ഇടുന്നതു…….” ദേഷ്യത്തിൽ  അതും  പറഞ്ഞു  ഞാൻ  മുഴുവൻ 

സിന്ദൂരവും  മായ്ച്ചു    കളഞ്ഞു….  അർജുനേട്ടനെ  നോക്കിയപ്പോൾ  എന്നെ  നോക്കി  അതെ  ചിരിയോടെ  നിൽക്കുന്നു…. ഒന്നും  പറയാതെ  തന്നെ  മുറിയിൽ  നിന്ന്  പുറത്തേക്കു  ഇറങ്ങി…..  ബസ്സിൽ  കയറി  കോളേജിൽ  എത്തും  വരേയും   ആ  സിന്ദൂരം  മായ്ച്ചു  കളഞ്ഞ  നിമിഷത്തെ  ഞാൻ  ശപിച്ചു  കൊണ്ടിരുന്നു…..  വല്ലാതെ  എൻ്റെ   മനസ്സ്   എന്നെ  കുറ്റപ്പെടുത്തി  കൊണ്ടിരുന്നു…..  അർജുനെട്ടനെ  ഞാൻ  വേദനിപ്പിച്ചോ ……   എന്നെ  വേദനിപ്പിച്ചില്ലേ ……..?  എന്നാലും  ഞാൻ  വേദനിപ്പിക്കാവോ……  ആരും  ഇല്ലാത്ത  വൈഗയ്ക്കു   എങ്ങനെയോ  വീണുകിട്ടിയ  സമ്മാനം   അല്ലെ….. 

എനിക്ക്  ചുറ്റും   ഞാൻ   കണ്ട  വിവാഹിതകൾ  എല്ലാരും  സിന്ദൂരമണിഞ്ഞിരുന്നു…… 

ഞാൻ  അന്ന്  ക്ലാസ്സിൽ  കയറിയില്ല….. ഇനി കുറച്ചു  നാൾ  കൂടി  ക്ലാസ്  ഉണ്ടാവുള്ളു…. ക്യാന്റീനിൽ  പോയി…. ലൈബ്രറിയിൽ  പോയി…ഒരു  സ്വസ്ഥതയും ഇല്ല……. എന്നെ  തിരക്കി  അനു   എത്തി…..

“ക്ലാസ്സിൽ  ഒന്ന്  വന്നു  എത്തി  നോക്കിക്കൂടെ  നിനക്ക് ……..?    ഈ  ദിവസങ്ങൾ  ഒക്കെ  പിന്നീട്  നഷ്ടമായി  എന്ന്  തോന്നും…………………”  അനുവാണ്…

ഞാൻ  അവളെ  നോക്കി  ഒന്ന്  ചിരിച്ചു…. എന്റെ  മനസ്സു  ഇപ്പോൾ    സിന്ദൂരത്തിൽ  മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയാണല്ലോ ……

“എന്താ  വൈഗാ  ഒരു  വയ്യായ്ക ……. കാക്കി പണി  ഒപ്പിച്ചോ…….?”

അര്ഥഗര്ഭമായി  അവളുടെ  ചോദ്യം  കേട്ടപ്പോൾ  എനിക്ക്  ചിരിയാണ്  വന്നത്…..

“സത്യം…….’

അവൾ  അതിശയത്തോടെ വീണ്ടും  ചോദിക്കുന്നു…..പിന്നൊന്നും  നോക്കിയില്ല  ഞാനും  അതെ  എന്ന്  തലയാട്ടി  കൊടുത്തു…. അവൾ  വായും  പൊളിച്ചു  ഇരിപ്പുണ്ട്…. ഇവൾക്ക്  എന്താണ്  ഇത്ര  അതിശയം…..   എന്റെ   അർജുനെട്ടനെ  ഇവൾക്ക്  ഒരു  കളിയാക്കൽ  ഉണ്ട്.

“എന്നാലും  വൈഗാ   ഞാൻ  സ്വപ്നത്തിൽ  പോലും  വിചാരിച്ചില്ല  നീയും  അയാളും   സെറ്റ്  ആവും  എന്ന്…. ആ  കാക്കി  ആള്  കൊള്ളാല്ലോ….  പൊതുവേ   ടീച്ചേഴ്സിനും  കുട്ടികൾക്കും   ഒരു  സംശയം  ഉണ്ട് നീ  ഒന്ന്  ഒതുങ്ങിയോ  എന്ന്……  ഇപ്പൊ  ശെരി  ആയില്ലേ ……..”

അങ്ങനെ  അവൾ  എന്തെക്കെയോ  എന്റെ  മാറ്റങ്ങളെ പറ്റി   പറഞ്ഞു  കൊണ്ടിരുന്നു….. എല്ലാം   വെറുതെ  കേട്ട്  കൊണ്ടിരുന്നതല്ലാതെ  മറുപടി  ഒന്നും  പറഞ്ഞിരുന്നില്ല…..

“അനു ….ഈ  കല്യാണം  കഴിഞ്ഞാൽ  എന്തിനാ    സിന്ദൂരം  ഇടുന്നതു…….” തൃശൂരിൽ   ജനിച്ചു  വളർന്ന  ഞാൻ  തികഞ്ഞ  ഒരു  പ്രവാസി  നസ്രാണിയോടായിരുന്നു  ചോദിച്ചത്…..

“നീ   ഇടാറില്ലേ ……. അത്  വലിയ  സംഭവം അല്ലേ …… അത്  ഇട്ടില്ലേ  ഭർത്താവിൻ്റെ   ആയുസ്സ്  കുറയും…… കേട്ടിട്ടില്ലേ  ദീർഘസുമംഗലീ   ഭവ …!!!!!!”

തീർന്നു……ഉണ്ടായിരുന്ന  ആത്മവിശ്വാസവും  കൂടെ  പോയി …….  ഞാൻ അപ്പോൾ  തന്നെ   എഴുന്നേറ്റു ബാഗും   എടുത്തു  അവളോട്  നാളെ  കാണാം  എന്നും  പറഞ്ഞു  ആദ്യം  കണ്ട  ഓട്ടോയിൽ കയറി  വീട്ടിലേക്കു  പാഞ്ഞു….  വല്ലാത്ത വീർപ്പുമുട്ടലോടെ  നഷ്ടപ്പെട്ടത്  എന്തോ  എടുക്കാൻ  ചെല്ലുന്നതു  പോലെ  അസഹ്യതയോടെ  ഇരുന്നു…..അത്  കണ്ടിട്ടാവണം  ഓട്ടോക്കാരൻ   എന്നെ  തിരിഞ്ഞു  നോക്കുന്നുണ്ട്…. വണ്ടിയുടെ  വേഗതയും  കൂട്ടുന്നു…വീടിനു  മുന്നിൽ  ഓട്ടോ   എത്തി  അയാൾക്ക്  കാശും   കൊടുത്തു  അകത്തേക്ക്  ചുവടുകൾ  വെയ്ക്കുമ്പോൾ   എനിക്ക്  എന്നോട്  തന്നെ അത്ഭുതം  തോന്നി….

എന്താണ്   വൈഗാ  നിനക്ക്…… സ്ത്രീയ്ക്കുമാത്രം   എന്തിനാണ്  സിന്ദൂരം  ഭാര്യയുടെ   ദീര്ഘആയുസ്സിന്  ഭർത്താക്കന്മാർക്കും  എന്തെങ്കിലും  ചാർത്തിയാൽ  എന്താ   എന്ന്  ചോദിച്ചിരുന്നു  ചിന്തിച്ചിരുന്ന  വൈഗ  എവിടെ….. ഇന്ന്  നീ   എന്തിനാണ്  ഇങ്ങനെ  വെപ്രാളപ്പെടുന്നത്…..വേദനിക്കുന്നത്……

മനസ്സു  കൂരമ്പുപോലെ  ചോദ്യങ്ങൾ  പായിച്ചു  കൊണ്ടിരുന്നു…… പക്ഷേ   അതിനൊന്നും   എന്റെ   കാലുകളുടെ  വേഗത  കുറയ്ക്കാൻ  കഴിഞ്ഞിരുന്നില്ല….ഒപ്പം  മറ്റൊരു  ഭയവും…….അർജുനേട്ടൻ   ചോദിച്ചാൽ  എന്ത്  പറയും….. അത്  ആലോചിച്ചു  ഞാൻ  വാതിൽക്കൽ  നിന്നു…അർജുനേട്ടൻ   മുകളിൽ  മുറിയിൽ ഉറക്കമായിരിക്കും …എപ്പോഴും  നൈറ്റ്  ഡ്യൂട്ടി  കഴിഞ്ഞു  വരുമ്പോൾ   അങ്ങനാണ് ….. ഉച്ചയാവും  എഴുന്നേൽക്കുമ്പോ..ആരും  ഇടയ്ക്കു  പോയി  ശല്യം  ചെയ്യാറില്ല…ഞങ്ങൾക്ക്  വേറെ   താക്കോൽ  ഉണ്ട്……. അർജുനേട്ടൻ   അറിയാതെ  പൂജാ  മുറിയിൽ  കയറി  സിന്ദൂരം  തൊടാം…..വേഗം  ഇറങ്ങാം…..ഞാൻ  മെല്ലെ  താക്കോൽ  എടുത്തു  വാതിൽ  തുറന്നു…. അകത്തേക്ക് കയറി  …മെല്ലെ  പൂജ  മുറിയിൽകയറി  സിന്ദൂരമെടുത്തു  നെറ്റിയിൽ  ചാർത്തി …..കണ്ണടച്ചു  പ്രാർത്ഥിച്ചു…..എന്റെ   അർജുനേട്ടനു   വേണ്ടി….. ഈശ്വരാ    തിരിയുമ്പോൾ  പുറകിൽ   അർജുനേട്ടൻ  ഉണ്ടാവല്ലേ എന്നും  പ്രാർത്ഥിച്ചു …എന്റെ   എല്ലാ  കള്ളത്തരവും  മൂപ്പര്   കൃത്യമായി  പിടിക്കാറുണ്ട്………

സംശയത്തോടെ  തിരിഞ്ഞു  ആരും  ഉണ്ടായിരുന്നില്ല…ആശ്വാസം……..  മെല്ലെ  മുൻവാതിലിൽ  എത്തിയപ്പോൾ  കേട്ടു  ശബ്ദം…….

“എന്ത്  എടുക്കാൻ  വന്നതാ   വൈകാശീ …..?”  അമിതമായ  സ്നേഹത്തോടെയുള്ള  ശബ്ദം

ഞാൻ  നിന്നു ..തിരിഞ്ഞു  നോക്കിയില്ല….. ഈ  കാക്കി  കാണാതെ   ഇവിടെ  ഒന്നും  നടക്കില്ലേ   ഭഗവാനേ ……ഞാൻ  ദയനീയതയോടെ  മേലോട്ട്  നോക്കി…….

അപ്പോഴേക്കും  എന്റെ  മുന്നിൽ  വന്നു  നിന്നു ….  വളരെ  അടുത്ത്….

“എന്തിനാ    വന്നേ ….?’

ഞാൻ  മെല്ലെ  പിന്നോട്ട്  ചുവടുകൾ  വെചുകൊണ്ട്  ആ  മുഖത്തേക്ക്  നോക്കി…..എന്നോടൊപ്പം  മുന്നോട്ടും  ചുവടുകൾ  വെക്കുന്നുണ്ട്…..

“അത്  ഒരു  ബുക്ക്  എടുക്കാൻ……”  ഞാൻ  വിക്കി  പറഞ്ഞു  ഒപ്പിച്ചു…..

ഒരു  വഷളൻ  ചിരിയോടെ  മറുപടിയും  വന്നു…..

“പൂജ   മുറിയിലാണോ നിൻ്റെ  ബുക്ക്  വച്ചിരിക്കുന്നത്……”

പെട്ടു ….എല്ലാം  കണ്ടിരിക്കുന്നു  ഭവാൻ…..  എന്നാലും  സമ്മതിച്ചു  കൊടുക്കാൻ  എനിക്ക്  മനസ്സില്ലായിരുന്നു….

“ഞാൻ  പൂജയ്ക്കു  വെച്ചിരിക്കുവായിരുന്നു…….”

“ഓഹോ…… എല്ലാ   മാസവും  പൂജയ്ക്കു  വെയ്ക്കും…….”  വിരോധാഭാസം   നിറഞ്ഞു നിന്നിരുന്നു  ആ  സ്വരത്തിൽ  എങ്കിലും  ആ  കണ്ണുകൾ  നിറച്ചും  പ്രണയമായിരുന്നു…..  ആ  കണ്ണുകൾ  നേരിടാൻ  എനിക്ക്  കഴിയുമായിരുന്നില്ല……. ഞാൻ    വിറയ്ക്കുകയായിരുന്ന……എന്റെ  മനസ്സും…..  എന്നിലേക്ക്‌  ചേർന്ന്  വരുന്ന  അർജുനെട്ടനെ   ആ  കണ്ണുകളെ  ആ  ശരീരത്തിലെ  ചൂട്  എന്നിലും  വ്യാപിച്ചതും   ഞാൻ  എന്റെ  രണ്ടു  കൈകൾ  കൊണ്ടും ആ  നെഞ്ചിൽ  തള്ളി  പിന്നോട്ട്  മാറ്റി…..

എന്റെ   വിറയ്ക്കുന്ന  മുഖം  കാണ്ടാവണം   അർജുനെട്ടനും   പെട്ടന്ന്  പിന്നോട്ട്  മാറി…..അപ്പോഴും  ആ  മുഖത്ത്  എനിക്കായി  ആ  പ്രണയവും  ചിരിയും  ഉണ്ടായിരുന്നു…..

“….. ഞാൻ  കൊണ്ടാക്കാം   കോളേജിൽ ” എന്നെ  നോക്കി  ചിരിയോടെ  പറഞ്ഞിട്ടു  വേഗം  ഗോവണി  കയറി   പോയി….. ഞാൻ  അടുക്കളയിലേക്കു  വേഗം  വന്നു…അപ്പോഴും  ഞാൻ  വിറച്ചു  കൊണ്ടിരുന്നു..എന്റെ  കയ്യും  കാലും….ഞാൻ  വേഗം  വെള്ളം  എടുത്തു  കുടിച്ചു……  മുഖം  കഴുകി.വീണ്ടും

വീണ്ടും  കഴുകി…..കണ്ണാടിയിലേക്കു  നോക്കി…….എന്തിനാ …ഞാൻ  ഇത്രയധികം  ഭയക്കുന്നത്…… നീയും   ആഗ്രഹിക്കുന്നില്ലേ   വൈഗാ….ഇങ്ങനൊരു  നിമിഷം  നീയും  ആഗ്രഹിച്ചിരുന്നില്ലേ … എന്നിട്ടും……

ഞാൻ  മുഖം  തുടച്ചു……അപ്പോഴേക്കും  പുറത്തു  ബുള്ളറ്റ്  എടുക്കുന്ന  ശബ്ദം   കേൾക്കാമായിരുന്നു …..  ഞാൻ  വേഗം  വീട്  പൂട്ടി  ഇറങ്ങി….. പിന്നിലിരിക്കുമ്പോഴും  ഇടയ്ക്കു  ഇടയ്ക്കു  എന്നെ തേടി  വന്ന  കണ്ണുകൾ  എന്നെ  വല്ലാതെ  വിറപ്പിക്കുന്നുണ്ടായിരുന്നു……  എന്റെ  മനസ്സ്   ഒരേ   നിമിഷം ആ  കണ്ണുകൾ   ആഗ്രഹിക്കുകയും  ഭയക്കുകയു  ചെയ്യുന്നത്  ഞാൻ  അറിയുകയായിരുന്നു….ഈയിടെയായി   അർജുനേട്ടന്റെ   അടുത്ത്  പോകുമ്പോഴെപ്പോഴും  ഞാൻ  അറിയാത്ത  എന്തോ  ഒന്ന്  എന്നെ  പൊതിയുന്നുണ്ടായിരുന്നു…. ഒരുപാട്  അടുക്കാനും   എന്നാൽ   അകലുമോ  എന്ന  ഭയത്താൽ   അകലാനും   പ്രേരിപ്പിക്കുന്ന  ഒന്ന്……..

“ഡോ…… ഇറങ്ങുന്നില്ലേ …..”  അർജുനേട്ടൻ്റെ   ശബ്ദമാണ്  എന്നെ  ഉണർത്തിയത്…..  ഞാൻ   വേഗം  ഇറങ്ങി……  എന്നാൽ   ചുറ്റുപാടും  നോക്കിയപ്പോൾ   ഞാൻ  അമ്പരന്നു  അർജുനേട്ടനെ  നോക്കി……

“വാ…… ഒരു  ബിരിയാണിയൊക്കെ  കഴിച്ചിട്ട്  പോകാം …..” അതും  പറഞ്ഞു  മുന്നിലേക്ക്  നടന്നു…..

ഞാനും  ഒപ്പം  നടന്നു….അരണ്ട  വെളിച്ചവും  നല്ല  മനോഹരമായ  ഇരിപ്പിടങ്ങളും  നല്ല  നേർത്ത  ശബ്ദത്തിൽ   ഗസൽ  ഗാനങ്ങളും  ഒക്കെയുണ്ട്…..ഞങ്ങൾ  രണ്ടുപേർക്കു  ഇരിക്കാനുള്ള  ഇരിപ്പിടത്തിൽ ഇരുന്നു….. 

“നിനക്കിഷ്ടമുള്ളതു  ഓർഡർ  ചെയ്തോ ….?”  മെനു  കാർഡ്  എനിക്ക്  നൽകി  കൊണ്ട്  പറഞ്ഞു…..  ആ  പ്രവർത്തി  എന്നെ  വല്ലാതെ  സന്തോഷിപ്പിച്ചു  എങ്കിലും  ഞാൻ  ഗൗരവത്തിൽ  ഇരുന്നു…

‘എനിക്ക്   ടിഫ്ഫിൻ  ഉണ്ടല്ലോ …..”  ഞാൻ  ഒരു  ഒഴപ്പൻ  മട്ടിൽ   പറഞ്ഞു …

“ഉവ്വോ  ….എന്നാൽ പിന്നെ നീ  അത്  കഴിക്കൂ…ഞാൻ  എനിക്ക്   ഓർഡർ  ചെയ്യാം ….”  എന്നും  പറഞ്ഞു  എന്റെ   കയ്യിൽ  നിന്ന്  മെനു   കാർഡ്  വാങ്ങാൻ  നോക്കി  ഞാൻ  കൊടുത്തില്ല……

“അയ്യടാ …… മോൻ  ഇന്നലെയും  രാത്രി  പുറത്തു  നിന്നല്ലേ  കഴിച്ചത്…..  അതുകൊണ്ടു  ഇന്ന്  എന്റെ   ടിഫ്ഫിൻ  കഴിച്ചാൽ  മതി……ഞാൻ  എനിക്ക്  ഓര്ഡര്  ചെയ്യാട്ടോ…….”

“ഓഹോ ……അപ്പൊ  അങ്ങനാണ് …… ആയിക്കോട്ടെ ….”  ഞാൻ  പറഞ്ഞതിന്  തലയും  ആട്ടി  സമ്മതിച്ചു   ചിരിയോടെ  ചാരി  ഇരുന്നു…..

ഞാൻ  രണ്ടാൾക്കുള്ള  ഭക്ഷണം   ഓർഡർ  ചെയ്തു….. ഭക്ഷണം  വരുന്ന  നേരം  വരെയും   എന്ത്  ചെയ്യും  എന്ന്  ഞാൻ  ഭയപ്പെട്ടു….  കാരണം  അർജുനേട്ടൻ  എന്നെ  മാത്രമേ   നോക്കുന്നുള്ളു……

“വൈഗ  കാണാൻ   അമ്മയെപോലെയാണോ..?…”

“ആണ്  എന്ന്  തോന്നുന്നു ……  അച്ഛൻ  പറയും   ഒരു  അമ്പതു  ശതമാനം   എന്ന്……അർജുനേട്ടൻ   അമ്മയെ  പോലെയാണ്  എന്ന്  തോന്നുന്നു   ..”

“കുറച്ചു……ബാക്കി  അച്ഛനെപോലെയും….അച്ഛനു  വെളുത്ത  നിറമായിരുന്നില്ല…… എന്നാൽ  നല്ല  അഴകുണ്ടായിരുന്നു….കട്ടിമീശയുണ്ടായിരുന്നു…..ഒത്തിരി  ആരാധികമാരും  ഉണ്ടായിരുന്നു……രസികനായിരുന്നല്ലോ ..അച്ഛനോടൊപ്പം  ഉള്ള  ഓരോ   ദിവസങ്ങളും  തമാശകളും   എനിക്ക്  ഇപ്പോഴും  ഓർമയുണ്ട് .”

  അച്ഛനെപ്പറ്റി  പറയുമ്പോഴെല്ലാം  ആ  തെളിയുന്ന  മുഖത്തേക്ക്  നോക്കി..  ഓർമ്മകൾ  ആണെങ്കിൽ  പോലും

സന്തോഷം  നിറഞ്ഞിരുന്നു….അല്ലെങ്കിലും  ആ  വീട്ടിൽ  ഒരു  രസികൻ്റെ  കുറവുണ്ടായിരുന്നില്ലേ ….

” എവിടെയാണ്   എന്ന്  അറിയോ …?  “

“മ്മ് ….”  എന്നെ  നോക്കി  തലയാട്ടി …..

“.ആണോ ….എന്നാൽ  പിന്നെ  തിരിച്ചു  വിളിച്ചു  കൊണ്ടു   വരൂ …..ഇത്രയും  വര്ഷം  കഴിഞ്ഞില്ലേ ….അമ്മയുടെ  പിണക്കം  ഒക്കെ  മാറീട്ടുണ്ടാവും……”

എന്നെത്തന്നെ  നോക്കി  ഒന്നും  മിണ്ടാതിരുന്നു…..

“നമുക്ക്  ഒരുമിച്ചു  പോയി  വിളിച്ചു  കൊണ്ട്  വരാമെന്നേ …..  അമ്മയോടും  സംസാരിക്കാം……..”

“ആ…..  നീ  പറഞ്ഞാൽ   ‘അമ്മ  കേൾക്കുമല്ലോ……”  എന്നെ  കളിയാക്കിയതാ……  ഞാനും  അമ്മയും അത്രയ്ക്ക്  സ്നേഹമാണല്ലോ …….  ഞാൻ  ഒന്ന്  ഇളിച്ചു  കാണിച്ചു…..

“ഞാൻ   പോയി  അച്ഛനോടു   സംസാരിക്കാം……  അർജുനേട്ടൻ   അമ്മയോട്   പറയ്……നമുക്ക്  നാളെ  തന്നെ    അച്ഛനെ  വിളിച്ചു  കൊണ്ട്  വരാം …..”

എന്നെ  തന്നെ  നോക്കി  ഇരുന്നു…..

“അച്ഛനോടൊപ്പം    അമ്മയുടെ  അടുത്ത  കൂട്ടുകാരിയേയും  അവർടെ  മക്കളെയും  കൊണ്ട്  വരേണ്ടി  വരും……വേണോ …..?”

ഞാൻ  ഞെട്ടി  അർജുനെട്ടനെ  നോക്കി…..  ഇത്രയും  നാൾ  അർജുനേട്ടനിലൂടെ    ഞാൻ  പടുത്തുയർത്തിയ  അപ്പുക്കുട്ടൻമാഷ്  എന്ന   പ്രതിബിംബം  ഒരു  നിമിഷം  കൊണ്ട്  തകർന്നു വീണു…..

“അപ്പുകുട്ടൻ  മാഷിൻ്റെ  പ്രണയം  ഭാര്യയ്ക്ക് മാത്രമായിരുന്നില്ല  ഭാര്യയുടെ  വിധവയായിരുന്ന  ആത്മമിത്രത്തിനും  കൂടെ  പകർന്നു  കൊടുത്തു …   അത്  മനസ്സിലാക്കിയ അമ്മ  മാഷിന്  ചെകിട്ടത്തു   രണ്ടു  പൊട്ടിക്കുകയും  ചെയ്തു…..  മാഷ്  സ്വന്തം  ഇഷ്ടപ്രകാരം  വെച്ച  വീടും   ചുറ്റുമുള്ള  സ്ഥലവും   അമ്മയുടെ   പേരിൽ  എഴുതി  വാങ്ങിപ്പിച്ചു   ഇറക്കി  വിട്ടു…. .. ഇന്നും  അച്ഛനെ  കാണാൻ   ആഗ്രഹം  തോന്നുമ്പോ  ഓർമ്മവരുന്നതു   കുറ്റബോധത്തോടെ  തലതാഴ്ത്തി  ഇറങ്ങി  പോകുന്ന  മുഖമാണ്….  ഞങ്ങൾക്ക്  നഷ്ടമായത്  നല്ലൊരു  അച്ഛനെയായിരുന്നു.ആ  സ്നേഹമായിരുന്നു…..അബദ്ധം  പറ്റിയതാവും…ചിലപ്പോൾ  അത്ര

ആഴം   ഉള്ള  ബന്ധം  ഒന്നും  ആവില്ലായിരിക്കാം …ഇതൊക്കെ  ഒരു  മകനേ  ചിന്തിക്കാൻ  കഴിയുള്ളു….ഭാര്യക്ക്  അങ്ങനല്ല…..വഞ്ചന തന്നെയാണ്……എന്നാൽ  അമ്മയ്ക്ക്  നഷ്ടമായതു  അമ്മയുടെ  ചിരിയും  സന്തോഷവും  ഒക്കെ  ആയിരുന്നു…..  പലപ്പോഴും  അച്ഛനെ  പോയി  കാണാം  എന്ന്  ആലോചിക്കും…..അപ്പൊ  ആരും  കാണാതെ  ഒറ്റയ്ക്ക്  നിശബ്ദം  കരയുന്ന  അമ്മയെ  ഓർക്കും …. ‘അമ്മ  ഇത്രയും  ധൈര്യത്തോടെ  പിടിച്ചു  നിന്നതു  ഞങ്ങൾക്ക്  വേണ്ടി  അല്ലേ ….. ഇന്നും  നാട്ടിൽ  ആർക്കും  അറിയില്ല  …അച്ഛനെപ്പറ്റി…  നാട്  വിട്ടു  കാശിക്കോ മറ്റോ   പോയി….എന്നാണു   എല്ലാരും  കരുതി  ഇരിക്കുന്നത്……  അച്ഛൻ്റെ   വീട്ടുകാർക്കറിയാം  സത്യം……  അമ്മയോട്  ഇപ്പോഴും  ദേഷ്യവും  ഉണ്ട്…..അത്  കൊണ്ടാണ്    എൻ്റെയും  സുഭദ്രയുടെയും  വിവാഹം  നടക്കാത്തതും….. എനിക്ക്  വേണമെങ്കിൽ  സുഭദ്രയെ  വിവാഹം  കഴിക്കാമായിരുന്നു…..  എന്നാൽ  അപ്പോഴും  തോൽക്കുന്നത്  എൻ്റെ    ‘അമ്മ   അല്ലേ …..”

അര്ജുനേട്ടൻ  പറയുന്നത് കേൾക്കുമ്പോ  എന്റെ   മനസ്സിൽ  ടീച്ചർ  അമ്മയ്ക്ക്   ഒരു പ്രത്യേക  പരിവേഷം  വരുകയായിരുന്നു…..ഒപ്പം   അപ്പുക്കുട്ടൻമാഷിനോട്   വെറുപ്പും  എന്നാൽ  ഉള്ളിൽ  എവിടെയോ  ഒരു വേദന ….. ചില  തെറ്റുകൾ  അങ്ങനാണ്  എത്ര   ആഗ്രഹിച്ചാലും  പശ്ചാത്തപിച്ചാലും  തിരുത്താൻ  കഴിയാത്തവാ ……തീർച്ചയായും   അപ്പുക്കുട്ടൻമാഷ്   തിരിച്ചു  വരാൻ  ആഗ്രഹിച്ചിട്ടുണ്ടാവാം…. ഈ   അപ്പുകുട്ടൻ  മാഷ്  ഈ  പരിപാടിക്ക്  പോയില്ലായിരുന്നു  എങ്കിൽ  ടീചെറമ്മ  സന്തോഷിച്ചിരുന്നേനെ …അർജുനേട്ടനും   കൃഷ്ണയ്ക്കും  രുദ്രയ്ക്കും  അച്ചനോടൊപ്പം   ജീവിക്കാമായിരുന്നു ….. സുഭദ്രയ്ക്കും  അർജുനേട്ടനും   ഒരുമിച്ചു  ജീവിക്കാമായിരുന്നു….  അപ്പൊ…ഞാനോ…… ഞാൻ  എന്ത്  ചെയ്യും…..  എനിക്കാരാ…..അപ്പൊ  ഞാനാണോ   കാരണം….. ….. എന്തൊക്കെയാ   ചിന്തിച്ചു  കൂട്ടണെ  വൈഗാലക്ഷ്മി…..ഞാൻ  തന്നെ   എന്റെ   തലയ്ക്കിട്ടു കൊടുത്തു……

“ഇതെല്ലാം   വാങ്ങി  കൂട്ടീട്ടു   കഥ  കേട്ടിരിക്കുവാണോ …  കഴിക്കു……” അർജുനേട്ടനു   ഒപ്പം  കഴിച്ചിറങ്ങുമ്പോ  എനിക്ക്  ഇനി  കോളേജിൽ  പോകാൻ  വയ്യായിരുന്നു…. കോളേജിനു  മുന്നേ  ബൈക്ക്   നിർത്തിയപ്പോൾ ഞാൻ  മടിച്ചു  മടിച്ചു  ഇറങ്ങി….

“ഇനി   രണ്ടു  മണിക്കൂർ  കഷ്ടിച്ച്  ഉള്ളു…….അതുകൊണ്ടു…….”

ചെറുചിരിയോടെ  എന്നെ  കേട്ടു……..”ബാക്കി   പോരട്ടേ ……”

നല്ല  ചമ്മൽ  ഉണ്ടായിരുന്നു…..ഞാൻ  മെല്ലെ  ഷർട്ടിലെ  പൊടിയൊക്കെ  തട്ടി  കൊടുത്തു….

“അതേ …പിന്നെ…… എനിക്ക്  കോളേജിലും  വീട്ടിലും  പോകണ്ടാ………”

അപ്പോഴും  ചിരിക്കുന്നു….. “പിന്നെ……..പറ……..”

എവിടെ  പറയും….ഞാൻ  ആലോചിച്ചു…  എന്റെ  ചെവിക്കരുകിൽ  വന്നു  ശബ്ദം  താഴ്ത്തി  പറഞ്ഞു….

“വേഗം  പറ   വൈകാശീ ….  ടീച്ചർ  എങ്ങാനും  പിടിച്ചു കൊണ്ട്  പോയി  ക്ലാസ്സിൽ  ഇരുത്തും……”

ചിരിയോടെ  ഞാൻ  ആ  മുഖത്തേക്ക്  നോക്കി  ആലോചിച്ചു…..സിനിമയ്ക്ക്  പോയാലോ…….അപ്പൊ  അർജുനെട്ടനെ  കാണാൻ   പറ്റില്ലല്ലോ…ഇരുട്ടല്ലേ….മാത്രല്ല…..ഓർക്കാൻ  ഒന്നും  ഉണ്ടാവില്ല…സിനിമ  മാത്രമേയുള്ളു….ഞാൻ  അപ്പോഴും  ആലോചന  തന്നെ…..

“അർജുനേട്ടനു  ഇഷ്ടമുള്ള  എവിടെയെങ്കിലും….”

എന്നെ  നോക്കി  വീണ്ടും  ചിരിച്ചു…..

“അതിനു  മോള്  ഇനിയും  പാകാവാനുണ്ട്…….” 

അടിമുടി   നോക്കിയുള്ള  ആ  വാചകം  എനിക്ക്  ഒട്ടും  മനസ്സലായില്ലാ …..

“എന്താ……?”  സംശയത്തോടെയുള്ള  എന്റെ  ചോദ്യത്തിനും  ചിരി  ആയിരുന്നു  മറുപടി …

“നിനക്ക്   എവിടെ  പോണം  എന്ന്  പറഞ്ഞോളൂ..പോകാം……. പക്ഷേ    രാത്രി   വൈകാതെ  വീട്ടിൽ കയറണം  അത്രേയുള്ളു…..”  അതും  പറഞ്ഞു  ഹെൽമെറ്റ്  തലയിൽ  വെചു….

“ഇവിടെ  ദോ   ആ  വഴിയിലൂടെ  കുറച്ചു  പോകുമ്പോൾ  വയലും  അതിനും  അപ്പുറം  ഒരു  വലിയ   കായൽ  ഉണ്ട്..നിറച്ചും  ആമ്പൽ പൂക്കളും….  അവിടെ  പോകാം…..നല്ല  തണലും  കാറ്റും ഉണ്ട്…..ഞാൻ  ബസ്സിൽ  ഇരുന്നു  കണ്ടിട്ടുണ്ട്….പോകാം……”

എന്നെ  നോക്കി  കയറിക്കൊള്ളാൻ  പറഞ്ഞു…..അർജുനേട്ടനോടൊപ്പം  അങ്ങോട്ടേക്ക്   പോകുമ്പോൾ എന്റെ  മനസ്സു  നിറച്ചും  പ്രണയമായിരുന്നു…..മഴക്കാറുകളും  ഞങ്ങൾക്കു  കൂട്ട്  വന്നു  ആ   യാത്രയിൽ………

അവളോടൊപ്പം   ആ  കായൽകരയിൽ  ഇരിക്കുമ്പോൾ  ഞാൻ  അറിയുകയായിരുന്നു   അത്രമേൽ  എനിക്ക്  പ്രിയപ്പെട്ടതായി  അവൾ  മാറിയിരിക്കുന്നു….. അകന്നു   ഇരിക്കുകയാണെങ്കിലും  ഞങ്ങളുടെ  മനസ്സും   ഒരുപോലെ   ആ  കായലിന്റെ  ഓളങ്ങൾക്ക്  ഒത്തു  ഒരേ  ദിശയിൽ  ഒഴുകി  കൊണ്ടിരിക്കുന്നതായി  തോന്നി….  പലപ്പോഴും  എന്നെ  നോക്കുന്നവുളുടെ  കണ്ണിൽ  നിറച്ചും  പ്രണയമായിരുന്നു….എത്ര  ശക്തിയോടെ  അവൾ  മറയ്ക്കാൻ  ശ്രമിച്ചിട്ടും  അത്  പുറത്തേക്കു  ഒഴുകി കൊണ്ടിരിക്കുന്നു…. ഞാൻ  നോക്കുമ്പോൾ  ചുവക്കുന്ന  ആ  കവിളുകൾ  പോലും എന്നിൽ  നിറച്ചത്  സന്തോഷം മാത്രമാണ്….

ആമ്പൽ  പൂക്കളെ  കൊതിയോടെ  നോക്കുന്നവൾക്കു  ഞാനും നൽകി  കുറച്ചു  ആമ്പൽ  പൂക്കൾ….മുട്ടുവരെ  പാന്ട്  കയറ്റി വെച്ച്   ഇറങ്ങി  പറിച്ചു  കൊടുക്കുമ്പോൾ   ആ  കണ്ണുകൾ  നിറച്ചും  കൗതുകമായിരുന്നു….

ഒന്ന്  രണ്ടു  തുള്ളികൾ  മേലിൽ  വീണപ്പോൾ 

“മഴ   വരുന്നു…………”  അവൾ  എന്നെ  നോക്കി  പറഞ്ഞു…..

‘വൈഗയ്ക്കു  മഴയും  പേടിയാണോ …..?.”

അവൾ  എന്നെ  നോക്കി  ചിരിച്ചു…..

“ഇല്ല ……ഒരുപാടിഷ്ടമാണ്…..നനയാൻ  കൊതിയാണ് ……ഒരുപാട്  നനഞ്ഞിട്ടും   ഉണ്ട്…..”

“നനഞ്ഞോണ്ടു  ബൈക്ക്   ഓടിച്ചിട്ടുണ്ടോ ……?”

എന്റെ   കണ്ണിലേക്കു അത്ഭുതത്തോടെ  നോക്കുന്നവളെ   തഴുകി  മഴതുള്ളികൾ  ഒഴുകി……ആകാശത്തേക്കു  നോക്കി   ആ  മഴത്തുള്ളികൾ  ഏറ്റു  വാങ്ങുമ്പോൾ   ഞാൻ  ഓർക്കുകയായിരുന്നു….. ഒരിക്കൽ  വരണ്ട  എന്നിലെ  പ്രണയം  ഇന്ന്  പൂർവാധികം  ശക്തിയോടെ  ആഴത്തിൽ  എന്നിലേക്ക്‌  വേരൂന്നിയിരിക്കുന്നു ….എന്റെ  വൈകാശിക്കു  വേണ്ടി….

(കാത്തിരിക്കണംട്ടോ )

കഥകൾ   പൂർത്തിയാകുമ്പോൾ  മാത്രം  വായിക്കുന്ന  വായനക്കാരി  ആയിരുന്നു  ഞാൻ…..എന്നാൽ  ഇന്ന്  ഞാൻ  അറിയുന്നു ഓരോ  കഥയുടെയും  ഭംഗി  പൂർണ്ണത  അത്  പൂർത്തിയാകുന്നതിനു  മുന്നേ  അഭിപ്രായം  ഇട്ടു  കാത്തിരുന്നു വായിക്കുന്ന   വായനക്കാരുടെയും  കൂടി  പങ്കാണ്…..  അവർക്കു  ഒരുപാട്  സ്നേഹം….

ഒരുപാട്  നന്ദി ഇത്  വായിക്കുന്ന    ഓരോരുത്തർക്കും…..

ഇസ സാം

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

തൈരും ബീഫും

 

Title: Read Online Malayalam Novel Chankile Kakki written by  Izah Sam

4.7/5 - (8 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ചങ്കിലെ കാക്കി – ഭാഗം 15”

  1. satyam…oro partum kathirunnu vayickunnathinu oru pratyeka sukhamundu…ennalum ee waiting oru rakshayumillaaa….hridayathil thotta kathayanennu thonnunnallo…..athra aaswdichu roopappeduthiya kathapatrangal aano….ithuvareyulla ella kathakalum onninonnu mecham…vyatyastham…that is your highlight…go on…

  2. Super!!! I always felt a magical power and a life in your writing…All your stories are entirely different and also of good quality in all aspects. Keep writing!!!

Leave a Reply