ചങ്കിലെ കാക്കി – ഭാഗം 16

4655 Views

ചങ്കിലെ കാക്കി

അവളോടൊപ്പം   ആ  കായൽകരയിൽ  ഇരിക്കുമ്പോൾ  ഞാൻ  അറിയുകയായിരുന്നു   അത്രമേൽ  എനിക്ക്  പ്രിയപ്പെട്ടതായി  അവൾ  മാറിയിരിക്കുന്നു….. അകന്നു   ഇരിക്കുകയാണെങ്കിലും  ഞങ്ങളുടെ  മനസ്സും   ഒരുപോലെ   ആ  കായലിന്റെ  ഓളങ്ങൾക്ക്  ഒത്തു  ഒരേ  ദിശയിൽ  ഒഴുകി  കൊണ്ടിരിക്കുന്നതായി  തോന്നി….  പലപ്പോഴും  എന്നെ  നോക്കുന്നവുളുടെ  കണ്ണിൽ  നിറച്ചും  പ്രണയമായിരുന്നു….എത്ര  ശക്തിയോടെ  അവൾ  മറയ്ക്കാൻ  ശ്രമിച്ചിട്ടും  അത്  പുറത്തേക്കു  ഒഴുകി കൊണ്ടിരിക്കുന്നു…. ഞാൻ  നോക്കുമ്പോൾ  ചുവക്കുന്ന  ആ  കവിളുകൾ  പോലും എന്നിൽ  നിറച്ചത്  സന്തോഷം മാത്രമാണ്….

ആമ്പൽ  പൂക്കളെ  കൊതിയോടെ  നോക്കുന്നവൾക്കു  ഞാനും നൽകി  കുറച്ചു  ആമ്പൽ  പൂക്കൾ….മുട്ടുവരെ  പാന്ട്  കയറ്റി വെച്ച്   ഇറങ്ങി  പറിച്ചു  കൊടുക്കുമ്പോൾ   ആ  കണ്ണുകൾ  നിറച്ചും  കൗതുകമായിരുന്നു….

ഒന്ന്  രണ്ടു  തുള്ളികൾ  മേലിൽ  വീണപ്പോൾ 

“മഴ   വരുന്നു…………”  അവൾ  എന്നെ  നോക്കി  പറഞ്ഞു…..

‘വൈഗയ്ക്കു  മഴയും  പേടിയാണോ …..?.”

അവൾ  എന്നെ  നോക്കി  ചിരിച്ചു…..

“ഇല്ല ……ഒരുപാടിഷ്ടമാണ്…..നനയാൻ  കൊതിയാണ് ……ഒരുപാട്  നനഞ്ഞിട്ടും   ഉണ്ട്…..”

“നനഞ്ഞോണ്ടു  ബൈക്ക്   ഓടിച്ചിട്ടുണ്ടോ ……?”

എന്റെ   കണ്ണിലേക്കു അത്ഭുതത്തോടെ  നോക്കുന്നവളെ   തഴുകി  മഴതുള്ളികൾ  ഒഴുകി……ആകാശത്തേക്കു  നോക്കി   ആ  മഴത്തുള്ളികൾ  ഏറ്റു  വാങ്ങുമ്പോൾ   ഞാൻ  ഓർക്കുകയായിരുന്നു….. ഒരിക്കൽ  വരണ്ട  എന്നിലെ  പ്രണയം  ഇന്ന്  പൂർവാധികം  ശക്തിയോടെ  ആഴത്തിൽ  എന്നിലേക്ക്‌  വേരൂന്നിയിരിക്കുന്നു ….എന്റെ  വൈകാശിക്കു  വേണ്ടി….

മഴയത്തു  അർജുനേട്ടനോടൊപ്പം   വീട്ടിലേക്കു  ബൈക്കിൽ  യാത്രചെയ്യുമ്പോൾ   എന്റെ   ജീവിതത്തിലെ  ഏറ്റവും   സന്തോഷം  നിറഞ്ഞ  നിമിഷം  അതായിരുന്നു…… അല്ലെങ്കിലും  എന്റെ  വിവാഹദിനം  തൊട്ടുള്ള  ദിവസങ്ങൾ  എല്ലാം…..ഓരോന്നും  ഏറെ  നിറങ്ങൾ  നിറഞ്ഞതായിരുന്നു……ഞാൻ  ഇതുവരെ അനുഭവിക്കാത്തെ  രുചിക്കാത്തെ   ഭാവങ്ങൾ  എന്റെ  ജീവിതത്തിനു  നൽകിയ നാളുകൾ……

അധികം  ബൈക്കിൽ  കയറി  ശീലമില്ലാത്ത  കൊണ്ടും  സാരി  ആയതു  കൊണ്ടും   ഒരു  ഭാഗത്തു  മാത്രം   കാലുകൾ ഇട്ടിരിക്കുന്നത്  കൊണ്ടും   ഞാൻ   തെന്നി  തെന്നി  പോകുന്നുണ്ടായിരുന്നു…..വീഴുമോ  എന്ന  ഭയം  ഇല്ലാതില്ല…..എന്നാലും  ഞാൻ  കഷ്ടപ്പെട്ട്  ഒരു  സ്വപ്നം  എന്ന  പോലെ  ഇരുന്നു….അപ്പോഴേക്കും  അർജുനേട്ടൻ  ബൈക്ക്   മെല്ലെ  ഒതുക്കി  നിറുത്തി…… പിന്നിലേക്ക്  തിരിഞ്ഞു  കൊണ്ട്  പറഞ്ഞു….

“അതേ ….വൈകാശി   …ഈ  മഴയും   നനഞ്ഞു   ഇങ്ങനെ  പോയാൽ  നീ  വല്ല   റോഡിലും  കിടക്കും….ടീച്ചറമ്മ     വീട്ടിൽ പോലും  കേറ്റില്ല …… അതുകൊണ്ടു   നല്ലതു  പോലെ പിടിച്ചു  ഇരുന്നേ ….. “

അർജുനേട്ടനെ ചേർന്ന്  ഇരിക്കുമ്പോൾ  എന്റെ   കവിളുകൾ  ചുവക്കുന്നതും  എന്റെ ചൊടിയിൽ  വിരിയുന്ന  ചിരിയും  അർജുനേട്ടൻ   കാണാതിരിക്കാൻ   ഞാൻ  ഒളിച്ചു  കളി  നടത്തി  കൊണ്ടിരുന്നു…..  തോൽക്കുകയാണ്  എന്ന  അറിവോടു  കൂടി…. വൈഗാലക്ഷ്മി എന്ന  ഞാൻ ഏകാകിയായ  മനസ്സുകൊണ്ട്  ജീവിച്ചിരുന്ന  ഞാൻ  ഇന്ന്  മറ്റൊരാളിലേക്ക്  ലയിക്കാൻ  വെമ്പൽ  കൊള്ളുന്നു……

തിരിച്ചു  വീട്ടിലേക്കു  എത്തുമ്പോൾ   ‘അമ്മ  അക്ഷമയോടെ  പുറത്തു  ഇരിപ്പുണ്ടായിരുന്നു….. നനഞ്ഞു   കുളിച്ചു  വന്ന  ഞങ്ങളെ  കണ്ടു  വേഗം  അകത്തേക്ക്  ഓടി  ഒരു   തോർത്ത്  എടുത്തു   കൊണ്ട്  വന്നു…..

“ഇതെന്താ ….നനഞ്ഞതു …ബൈക്കിൽ  റൈൻ കോട്ടു   ഉണ്ടല്ലോ ..?”   ‘അമ്മ   അർജുനെട്ടനെ  നോക്കി  ചോദിച്ചു……  അർജുനേട്ടൻ   എന്നെ  നോക്കി  ചെറു  ചിരിയോടെ  കണ്ണ്  ചിമ്മി……

“മഴയത്തു  ഒതുങ്ങി  നിൽക്കാമായിരുന്നില്ലേ …… വെറുതെ  നനഞ്ഞു    അസുഖം  വരുത്താൻ ……ഈ  കുട്ടിയുടെ  പണിയാകും….ആരും  ചെയ്യാത്തത്  ചെയ്യാനാണല്ലോ  അവൾക്കു ഇഷ്ടം………” 

ആരംഭിച്ചില്ലേ   ‘അമ്മ …രാവിലത്തെ   ദേഷ്യവും  കൂടി  ചേർത്ത്   തന്നു….. എനിക്ക്  അമ്മയോട്  ഒന്നും  പറയാൻ  തോന്നിയില്ല….. ഒറ്റ  നോട്ടത്തിൽ  അമ്മയോട്  ഇടപെട്ടാൽ   അമ്മയുടെ  കുഴപ്പം  കൊണ്ടാണ്  അച്ഛൻ  പോയത്  എന്നേ   ആർക്കും  തോന്നുമായിരുന്നുള്ളു….. എനിക്കും…..എന്നാൽ  എല്ലാരീതിയിലും  വഞ്ചിക്കപ്പെട്ട  ഒരു  സാധു  ആണ്   എന്ന്  നോക്കുമ്പോൾ  ഈ   ദേഷ്യവും  ബഹളത്തിലും  ഒന്നുമില്ല  എന്ന്  തോന്നുന്നു…..

‘അമ്മ  കരുതലോടെ  സ്നേഹത്തോടെ   അർജുനേട്ടന്   തുവർത്തി  കൊടുക്കുന്നത്  ഞാൻ  കൊതിയോടെ  നോക്കി നിന്നു …അറപ്പോടെ  കുഞ്ഞിലെപ്പോഴോ   ചെറിയമ്മ തോർത്തി  തന്ന  നാളുകൾ ..തല  വേദനിക്കുന്ന

പോലെ  തോർത്തി  തരുമ്പോൾ  പേടിച്ചിട്ടു  പിന്നെ  ഞാൻ   പോവില്ലായിരുന്നു……വൃന്ദയ്ക്കും  ഇന്ദുവിനും  കരുതലോടെ  ഇതുപോലെ  തോർത്തി  കൊടുക്കുന്നത്  ഞാൻ  കൊതിയോടെ  നോക്കി  നിന്നിട്ടുണ്ട്…..

അതുകൊണ്ടു  ഒരുപകാരം  ഉണ്ടായി…..  എത്ര   നനഞ്ഞാലും  പനി   വരില്ല…… എനിക്ക്   ഇന്നും  ഒരു  മാറ്റവും  ഇല്ല….. മറ്റുള്ളവരുടെ  അമ്മമാരെ   കൊതിയോടെ  നോക്കി  നിൽക്കൽ   തന്നെ……  എത്ര  മനസ്സിനോട്  പറഞ്ഞാലും  ഇങ്ങനാ….

“നോക്കി നിൽക്കാതെ  തല   തുവർത്തി  പിന്നിൽ  പോയി   വസ്ത്രം മാറ്  കുട്ടി…..”  എന്റെ  നേരെ  ഒരു  തോർത്ത്  നൽകി  കൊണ്ട്  ‘അമ്മ  പറഞ്ഞു…..

“നിന്നോടും  കൂടിയാ   …….. ” അതും  പറഞ്ഞു  ‘അമ്മ  അകത്തേക്കു  പോയി……

ഞാൻ  ‘അമ്മ  പോയവഴിക്കു   നോക്കി നിന്നു ….. രാത്രിയിൽ ‌  ഞാൻ  പിന്നിലെ   കുളുമുറിയിൽ  പോകാറില്ല…..അവിടെ   കുഞ്ഞുട്ടൻ   വരാറുണ്ട് ….

പെട്ടന്നു   അർജുനേട്ടൻ   എനിക്ക്   തല  തുവർത്തി  തന്നു ……  ഒട്ടും  പ്രതീക്ഷിക്കാത്ത  പ്രവൃത്തി  ആയതു  കൊണ്ടും  എന്റെ  കണ്ണുകൾ  നിറഞ്ഞു……ഞാൻ  കൗതുകത്തോടെ  അർജുനെട്ടനെ  നോക്കി…..  ഒരിക്കലും  അച്ഛൻ  പോലും  എനിക്ക്  തല  തുവർത്തി   തന്നിട്ടില്ല…..  അർജുനേട്ടൻ   എന്നെ  നോക്കുന്നുണ്ടായിരുന്നില്ല..കരുതലോടെ   എന്താ  തല  തുവർത്താത്തെ എന്ന്  ചോദിക്കുന്ന   അർജുനേട്ടനെ  ഞാൻ  കണ്ണെടുക്കാതെ  ആ  മുഖത്തേക്ക്  നോക്കി  നിന്നു….  ഞാൻ  അന്ന്  അറിയുകയായിരുന്നു  ഞാൻ  ബന്ധിക്കപ്പെടുകയാണ്  ഈ  കാക്കിയിൽ…ഒരിക്കലും  അകലാനാവാത്തവിധം ……..  ആ  ചിന്ത  എന്നിൽ  വല്ലാതെ  അസ്വസ്ഥതയുണ്ടാക്കി…… 

ആ   ശ്വാസം   എൻ്റെ   നെറുകയും   കവിളുകളും തഴുകുമ്പോൾ  ഞാൻ  വിറയ്ക്കുകയായിരുന്നു. എനിക്ക്

 തല  പെരുകുന്നത്  പോലെ  തോന്നിയിരുന്നു…………യാന്ത്രികമായി  തന്നെ    ഞാൻ  ശക്തിയായി   അർജുനേട്ടനെ  തള്ളി  മാറ്റി….. ആ  മുഖത്തേക്ക്  നോക്കാൻ കഴിയാതെ  ഞാൻ  ഗോവണി  കയറി  മുറിയിലേക്ക്  ഓടി   വാതിൽ  അടച്ചു…  ഞാൻ  വല്ലാതെ  കിതയ്ക്കുന്നുണ്ടായിരുന്നു……..

എന്നെ  തള്ളി  മാറ്റി  ഓടിപോയവളെ  പിന്നെ  ഒരുപാട്  നേരം  കണ്ടിരുന്നില്ല….. ശക്തിയായി  തള്ളി  മാറ്റിയപ്പോൾ  ഞാൻ   അറിയുകയായിരുന്നു  അവളിലെ  മാറ്റത്തെ …..   ഇന്ന്  രാവിലെയും    അങ്ങനായിരുന്നു… എത്ര  തള്ളി മാറ്റിയാലും  ഒളിപ്പിച്ചാലും  ആ  മനസ്സു  ആ  കണ്ണുകളിൽ  വ്യെക്തമാണ്…….. എന്നെ  നോക്കുന്ന ഓരോ   നോട്ടത്തിലും ഞാൻ  ആ  പ്രണയം  അറിയുകയാണ്….   പിന്നിൽ  പോയി  കുളിച്ചു  വേഷം  മാറി  വന്നിട്ടും  അവൾ  വന്നില്ല….. ഒടുവിൽ  ഗോവണിയിൽ  നിറച്ചു  വെള്ളമായി  എന്ന്  പറഞ്ഞു  ‘അമ്മ  ബഹളം  ഉണ്ടാക്കിയപ്പോൾ അവൾ  വന്നു   വൃത്തിയാക്കുന്നത്  കണ്ടു….

ഭക്ഷണം   കഴിക്കുമ്പോഴും  ഞാൻ  അവളെ   നോക്കിയിരുന്നില്ല….  അവൾ   രുദ്രയോടു  എന്തെക്കെയോ  സംസാരിച്ചു ഭക്ഷണം കഴിക്കുന്നുണ്ട്…എന്നെ  നോക്കുന്നത്  എനിക്കറിയാമായിരുന്നു…..രാത്രി  ഞാൻ  മുറിയിൽക്കു  ചെന്നപ്പോൾ  കണ്ടു  എന്നെയും  കാത്തിരിക്കുന്നവളെ….. ഞാൻ  മൊബൈൽ  ചാർജിനും  ഇട്ടു  കട്ടിലിൽ  കയറി  കിടന്നു….  നല്ല  ക്ഷീണവും  ഉണ്ടായിരുന്നു….നാളെ  നേരത്തെ  പോണമായിരുന്നു……ഇന്നലത്തെ  ഉറക്കവും  കൂടി  ആയപ്പോൾ   ഞാൻ  അപ്പോൾ  തന്നെ  ഉറങ്ങി  പോയി…..

രാത്രി  എപ്പോഴോ   വൈഗ  എന്നെ  ഉണർത്തി……

“എന്താ ….?”

വല്ലാത്ത  മുഖഭാവത്തോടെ  ചോദിക്കുന്നു…..

“അർജുനേട്ടന്   എന്നോട്  സ്നേഹം  ഉണ്ടോ ….?” ഞാൻ   സമയം   നോക്കി……  മൂന്നു  മണി  ആയിരിക്കുന്നു……അവളുടെ  മുഖത്തു  ഉറങ്ങിയ  ഒരു  ലക്ഷണവും  ഇല്ല…. എനിക്ക്  കണ്ണുകൾ  അടഞ്ഞു  കൊണ്ടിരിക്കുന്നും   ഉണ്ട്……

” എന്റെ   പൊന്നു  വൈകാശീ …ഒന്ന്  കിടന്നു  ഉറങ്ങുമോ …..പ്ളീസ് …..എനിക്ക്   ആറു   മണിക്ക്   അത്യാവശ്യമായിട്ടു  ഇറങ്ങണം……പ്ളീസ്……”

ഞാൻ  കൈകൂപ്പി  പറഞ്ഞിട്ട്  തിരിഞ്ഞു  കിടന്നു  ഉറങ്ങി…..രാവിലെ  ഉണരുമ്പോൾ  കണ്ടു   എന്നോട്   ചേർന്ന്  കിടന്നുറങ്ങുന്നവളെ…… അത്  എനിക്ക്  അത്ഭുതമായിരുന്നു…. ഇത്രയും  ദിവസങ്ങൾക്കിടയിൽ  ഒരു കട്ടിലിൽ  ആയിരുന്നിട്ടു  പോലും  ഒരിക്കലും ഞങ്ങൾ അദൃശ്യമായ  അതിരുകൾ  കടന്നിട്ടില്ല ……  ഇന്ന് വൈഗ  ഇങ്ങോട്ടു  വന്നു  ചേർന്ന്   കിടക്കുന്നു….. ഒരു  നേർത്ത  ചിരിയോടെ  അവളുടെ  നെറുകയിൽ  ചുണ്ടു  ചേർത്തു .

രാവിലെ   വേഗം  ഒരുങ്ങി  ഇറങ്ങുമ്പോഴും  വൈഗ  ഉണർന്നിരുന്നില്ല……’അമ്മ  ചായ  എനിക്ക്  തരുമ്പോഴും  അമർഷത്തോടെ  മുകളിലേക്ക്  നോക്കുന്നുണ്ടായിരുന്നു….

“തന്നിഷ്ടക്കാരിയാണ്……  നേരത്തെ   എഴുന്നേൽക്കണം  എന്ന  എന്തെങ്കിലും  ബോധം  ഉണ്ടോ …?”

“അവൾക്കു   രാത്രി  പഠിക്കാൻ  ഉണ്ടായിരുന്നു….അതാ…..”

“മ്മ് ……..”  അർത്ഥഗർഭമായി   മൂളി   അകത്തേക്ക്  പോയി……. 

അന്നത്തെ  ദിവസം  കുറച്ചു  സമരക്കാരും വിദ്യാർത്ഥികളും  മന്ത്രി  പ്രമുഖന്മാരും  കൊണ്ട്  പോയി……രാത്രി  ഏറെ  വൈകിയാണ്  എത്തിയിരുന്നത്……  എല്ലാരും  കിടന്നു…..  വൈഗ  ഉണർന്നിരിപ്പുണ്ടായിരുന്നു….. 

“ഇത്രയും   വൈകിയില്ലേ ..കിടക്കമായിരുന്നില്ലേ   വൈകാശി……”

എന്നെ  നോക്കി   ചിരിച്ചുകൊണ്ട്   ചോറ്  വിളമ്പി………. ” ഇയാളുടെ  കുഞ്ഞുട്ടൻ  എങ്ങാനും  വന്നാലോ……”

ഞാൻ  ചിരിച്ചു……”വന്നാൽ  എന്താ    നിന്നെയും  നോക്കി  അവിടെങ്ങാനും  കിടന്നോളും…..”

“അയ്യടാ…… എനിക്ക്  പേടിയാകും……..”

ഞാൻ   ചിരിച്ചു….  ഞാൻ  ശെരിക്കും   ഭക്ഷണം  കഴിച്ചിരുന്നു…എന്നാൽ  എനിക്ക്  വേണ്ടി  വിളമ്പി  കാത്തിരിക്കുന്നവളെ  കണ്ടപ്പോൾ  ഞാൻ  ഒപ്പം  ഇരുന്നു  കുറച്ചു  കഴിച്ചു….

“എന്താ  നേരത്തെ  കഴിക്കാത്തത്…….”

‘ഞാൻ  കഴിച്ചു  ….കാത്തിരുന്നു   കാത്തിരുന്നു  വീണ്ടും  വിശന്നതായിരുന്നു……”  ചമ്മിയ  ചിരിയോടെ  അത്  പറഞ്ഞവളെ  നോക്കി  ഞാൻ  ചിരിച്ചു……  അവൾ  പാത്രങ്ങൾ  ഒതുക്കുന്നതു  വരെയും  ഞാനും  കാത്തിരുന്നു…..

“അർജുനേട്ടൻ   പോയി  കിടന്നോളു ….ഞാൻ  ഇപ്പൊ  വരാം……”

“വേണ്ടാ…..അതുവരെ  നീ   പേടിച്ചു  നിന്ന്  കഴുകണ്ടേ…… ഞാൻ  ഇവിടെ  ഇരിക്കാം…”

അവൾ  എന്നെ  നോക്കി  ചിരിച്ചു…..

“ഒറ്റയ്ക്ക്  കിടക്കുമ്പോ  ചെറുതിലെ  പേടിയാ……  ചെറിയമ്മ  എന്റെ  കാര്യങ്ങൾ  എല്ലാം  നോക്കിക്കൊള്ളും  എന്നാ  അച്ഛൻ  കരുതിയത്…അതുകൊണ്ടു  തന്നെ  അച്ഛൻ  ഒന്നും  അറിഞ്ഞിരുന്നില്ല…..എനിക്ക്  ഭയങ്കര  പേടിയായിരുന്നു..ഇരുട്ടിനെ…രാത്രിയെ…..  ആകാശം   എനിക്ക്  ഇഷ്ടാണ്…..ആകാശവും  നക്ഷത്രങ്ങളും  മാത്രമേ എനിക്ക്  രാത്രി  കൂട്ടുണ്ടായിരുന്നുള്ളു….. ഞാൻ   സ്വസ്ഥമായി  ഉറങ്ങിയത്  ഹോസ്റ്റലിൽ  വന്നതിൽ  പിന്നെയാണ്…….പിന്നെ………പിന്നെ………   ഇവിടെ  വന്നപ്പോഴും….”

അവളുടെ  വാക്കുകൾ  എന്നിൽ   എവിടെയോ  വേദന   സമ്മാനിച്ചു  …..

തിരിച്ചു മുറിയിലേക്ക്  വരുമ്പോ  ഞാൻ    മുകപ്പിൻ്റെ   മറുഭാഗത്തേക്കു    പോയി….  എന്നെ  നോക്കി  മുറിയുടെ  വാതിൽക്കൽ   നിൽക്കുന്ന  വൈഗയെ  ഞാൻ  അടുത്തേക്ക്  വിളിച്ചു…..

“വാ…നമുക്ക്  കുഞ്ഞുട്ടന്  ഒരു  ഗുഡ്  നൈറ്റ്  പറഞ്ഞിട്ട്  വരാം…….”

“ഇയാൾക്ക്  വട്ടുണ്ടോ  മനുഷ്യാ…… “

പേടിയോടെ  വിളിച്ചു പറയുന്നവളെ  നോക്കി  ഞാൻ  കുഞ്ഞുട്ടനരുകിലേക്കു  ചെന്നു …..  ഒരു  നാൾ  നിന്നെയും  കൊണ്ട്  ഞാൻ   കുഞ്ഞുട്ടനരുകിൽ  വരും  വൈകാശീ ……. 

ദിവസങ്ങൾ  കടന്നു  പോയി…..  വൈഗ  പലപ്പോഴും  രാത്രി  ഉറങ്ങാറില്ലായിരുന്നു  എന്ന്  എനിക്ക്  തോന്നി  തുടങ്ങിയിരുന്നു….. നേരം  വെളുക്കുമ്പോൾ  അവൾ  എന്റെ  നെഞ്ചോടെ  ചേർന്ന്  കിടപ്പുണ്ടാകും….പിന്നെ  എന്നെ  ഇടയ്ക്കു  ഇടയ്ക്കു  മൊബൈലിൽ  ഒക്കെ  വിളിക്കും ..ഒന്നിനുമല്ല  വെറുതെ….. ഭക്ഷണം   കഴിച്ചോ?….എപ്പോ  വരും? ….ഇതൊക്കെയുള്ളൂ  എങ്കിലും  ഏതു  തിരക്കിന്ടയിലും  ഞാൻ  ആ  കോളുകൾ  നഷ്ടപ്പെടുത്താറില്ല…….. ഫെയ്‌സിയെ  ഒന്ന്  കാണണം   എന്ന്  കരുതി  എങ്കിലും  എനിക്കും  തിരക്കിന്റെ  ദിവസങ്ങളായിരുന്നു…. ഞാൻ   വിചാരിക്കുന്ന  സമയത്തു  വീട്ടിൽ  പോലും  വരാൻ  കഴിയാത്തവസ്ഥ ..

ഒടുവിൽ  സമയം   കണ്ടെത്തി  അവനെക്കണ്ടു ……  വൈഗയുടെ  ഉറക്കകുറവിൻ്റെ   കാര്യവും  മാറ്റങ്ങളും   പറഞ്ഞു…..

“അപ്പോൾ  അജു….. ഇനി  നിനക്കാണ്  മാറ്റങ്ങൾ  വേണ്ടത്…  നീ   വൈഗയെ  ഒരു  സാധാരണ  പെൺകുട്ടിയായി  കണ്ടാൽ   മതി…….അത്രേയുള്ളു…….”

ഞാൻ  അവനെ  സംശയത്തോടെ  നോക്കി………

“ഡാ…..അജു……ഒന്ന്  കെട്ടിപ്പിടിക്കാൻ  തോന്നിയാൽ  ഒന്ന്  കെട്ടിപിടിചോ   ഇഷ്ടാ………..വേണമെങ്കിൽ   ഒരു  കിസ്   അടിച്ചോ ….”

ഒരു  കണ്ണിറുക്കി  പറയുന്നവനെ  നോക്കി  ഞാൻ  ചിരിച്ചു…. ….

” അടുത്തേക്കു  ചെല്ലുമ്പോൾ   തന്നെ   അവൾ  വല്ലാതെ  പാനിക്  ആവുകയാണ്  ഫയസി……  വല്ലാതെ  വിയർത്തും  കിതച്ചും  വല്ലാത്തൊരവസ്ഥ…..ആ  കണ്ണുകളിൽ  നിറച്ചും  ഭയവും  ഒരു  വല്ലാത്ത  അവസ്ഥയാണ്…. അന്നേരം   കൈകൾക്കു  നല്ല  ശക്തിയുമാണ്……”

ഫെയ്‌സി എന്നെ  കേട്ടുകൊണ്ട്   വിദൂരതയിലേക്ക്  നോക്കി……

“ഐ  നോ  അജു…… അതൊക്കെ  മാറണ്ടേ ….. നിൻ്റെ   വൈഗയ്ക്കു   നല്ല  ഭാര്യാ  ആവണ്ടേ……നിങ്ങൾക്കും   ജീവിക്കണ്ടേ    ..എല്ലാരേയും  പോലെ….. “

അവന്റെ  വാക്കുകൾക്കു  തലയാട്ടുമ്പോഴും  ഭ്രാന്തമായി  ചലിക്കുന്ന  വൈഗയുടെ  കണ്ണുകളും  വിറയ്ക്കുന്ന  അധരങ്ങളുമായിരുന്നു  മനസ്സിൽ…..

“ചിലപ്പോൾ    അവൾ  അത്രയ്ക്ക്  റിയാക്ട്   ചെയ്യില്ല….  നിന്നെ  ആക്‌സെപ്റ്   ചെയ്യാൻ  സ്വയം  തയാറായിട്ടുണ്ടാവും…..  ലെറ്റ്  ആസ്    ഹോപ്പ്  ഫോർ  ദി  ബേസ്ഡ്……”

അന്ന്  ഫയസിയെ  കണ്ടു  വന്നതിൽ  പിന്നെ   ഞാൻ  വൈഗയിൽ  നിന്നും  കുറച്ചു  മാറിയാണ്  നടന്നിരുന്നത്…..കാരണം  എന്താണ്  എന്ന്  എനിക്ക്  പോലും  അറിയില്ലായിരുന്നു….. ചിലപ്പോൾ  ഇപ്പോഴുള്ള   ഈ  വൈകാശിയെ  കൂടി  നഷ്ടപെടുത്തേണ്ടി   വരുമോ  എന്ന  ഭയം  ആയിരിക്കാം…. ഒടുവിൽ  ഒരു  രാത്രയ്‌  അവൾ  തന്നെ  ചോദിച്ചു…..

“അർജുനേട്ടനു   എന്നോട്  പിണക്കം   എന്തെങ്കിലും  ഉണ്ടോ? …എന്നോട്  എന്തോ  അകലം   ഉള്ളത്  പോലെ …?’

ഞാൻ   അവളെ  നോക്കി…..

“അകലാൻ  നമ്മൾ  അടുത്തിട്ടില്ലല്ലോ  വൈഗാ……?”

എന്തോ  അരുതാത്തതു   കേട്ടപോലെ    അവൾ  എന്നെ  നോക്കി…..

‘അർജുനേട്ടനു   എന്നോട്  ഒരു   അടുപ്പവും തോന്നുന്നില്ല…….”

“നിനക്ക്  എന്നോട്  അടുപ്പം  തോന്നുന്നോ……..?”

അവൾ നിശ്ശബ്ദയായിരുന്നു……  എന്നാൽ   ആ  കണ്ണുകൾ  എന്നിലായിരുന്നു……

“എന്നോട്  അടുപ്പം  തോന്നുന്നു  എങ്കിൽ  വാ   നമുക്കു  കുഞ്ഞുട്ടനെ  കണ്ടിട്ട്  വരാം…….”

ഇപ്പോൾ  ശെരിക്കും  അവളുടെ  കിളി  പോയി  നിൽപ്പുണ്ട്….

“വാ……..”    ഞാൻ  മുറിയുടെ  പുറത്തേക്കു  ഇറങ്ങി  കൊണ്ട്  അവളെ  വിളിച്ചു …..   ശില  പോലെ  അവിടെ  നിൽപ്പുണ്ട്…..

“അപ്പൊ   നിനക്ക്  ഇല്ലാത്ത   അടുപ്പവും  സ്നേഹവും  ആണോ  വൈകാശി   എനിക്കുണ്ടോ  എന്ന്  ചോദിക്കുന്നേ ……..?.”   തിരിഞ്ഞു  അവളോട്  ഇത്  ചോദിക്കുമ്പോഴും   ആ  നിൽപ്പ്  തന്നെയായിരുന്നു…..

“നിക്ക്  അതിനെ  പേടിയാണ്  അർജുനേട്ടാ ………..”  നിസ്സാഹയതയോടെ  പറയുന്നവളെ  നോക്കി  ഞാൻ  മുന്നോട്ടു  നടന്നു…..  മെല്ലെയാണ്  ചുവടുകൾ  വെച്ചത്….  മനസ്സുകൊണ്ട്  ആശിച്ചിരുന്നു  അവളും  പിന്നിൽ  നിന്ന്  വരാൻ…ഈ   ഭയത്തിൻ്റെ   കെട്ടുകൾ  എല്ലാം  പൊട്ടിച്ചു  എനിക്കരുകിലേക്കു  അവൾ  വന്നിരുന്നു എങ്കിൽ …മുകപ്പിൻ്റെ   കോണിൽ എത്തി …കുഞ്ഞുട്ടൻ  തല  വെളിയിലിട്ടു  നോക്കുകയും  ചെയ്തു……പ്രതീക്ഷയോടെ  തിരിഞ്ഞു  എങ്കിലും  അവൾ വന്നിരുന്നില്ല…..

അവിടെനിന്നും  പുറത്തേക്കു  നോക്കി  നിന്നു …..മുകപ്പിലേക്കു  ചാഞ്ഞു  കിടക്കുന്ന  പുളിമരവും   അതിലെ  കിളിക്കൂടും   നിശബ്ദം  ഉറങ്ങുന്ന  കുഞ്ഞിക്കിളികളെയും  നോക്കി  നിന്നു….  വൈഗ  വരും  എന്ന്  മനസ്സു  പറഞ്ഞിരുന്നു……എന്നാൽ  ..ഇപ്പോൾ…..

ഫെയ്‌സി  പറഞ്ഞതുപോലെ  ഞാൻ  കെട്ടിപിടിച്ചു  കൊളമാക്കേണ്ടി  വരുമോ   ഈശ്വരാ…….എന്തോ  ചലനം  കേട്ട്  നോക്കിയപ്പ്ൾ  കണ്ടു   ഇടനാഴിയിൽ  കൂടെ   കൈ  രണ്ടും  പിണച്ചു  കെട്ടി   കണ്ണും  പൂട്ടി  വേഗത്തിൽ  നടന്നു  വരുന്നവളെ…..

ആ വരവ്  കണ്ടപ്പോൾ ശെരിക്കും  എന്റെ  സന്തോഷത്തിനു  അതിരുകളില്ലായിരുന്നു…..ഭയത്താൽ  മുങ്ങിത്താഴുന്ന  അവളുടെ  മനസ്സിനെ  കടിഞ്ഞാണിട്ട്  അവൾ  ഇത്രയെങ്കിലും  മുന്നോട്ടു  വന്നിരിക്കുന്നു…..

വേഗത്തിൽ  എന്റെ  അടുത്തേക്ക്  വന്നിട്ട് ……  അതെ  വേഗതയിൽ  എന്റെ  കയ്യിൽ  വലിച്ചു  കൊണ്ട്  പറഞ്ഞു…..

“കണ്ടോ…..ഞാൻ  വന്നില്ലേ .ഇപ്പോഴോ …? .വാ  അർജുനേട്ടാ   പോകാം “

ഞാൻ  അവളെ  ഇടുപ്പിലൂടെ  കൈചേർത്തു   നിറുത്തി…..

‘കുഞ്ഞുട്ടനെ  കണ്ടിട്ട്  പോകാം   എന്നല്ലേ  പറഞ്ഞേ ……”

കണ്ണ്  വീണ്ടും  ഇറുക്കി  അടച്ചു  കൊണ്ട്  കരഞ്ഞു  കൊണ്ട്  പറഞ്ഞു…..

“എനിക്ക്  അതിനെ  കാണണ്ടാ   മനുഷ്യാ…….”

ഞാൻ  അവളെ  എന്നോട്  ചേർത്തുനിറുത്തി…..ഞാൻ   അവളുടെ  ചെവിയിൽ  പറഞ്ഞു……

“ഇപ്പോൾ  നമ്മൾ  അകന്നാണോ  അടുത്താണോ   വൈകാശി……..?”

“ഇപ്പോൾ  നമ്മൾ  അകന്നാണോ  അടുത്താണോ   വൈകാശി……..?”   എന്റെ  വയറിലൂടെ  ബലമായി   കൈചേർത്തു  പിടിച്ചിരിക്കുന്ന  അർജുനേട്ടൻ്റെ  ശരീരത്തിന്റെ  ചൂട്  എന്നിലും  ചേരുന്നു……  ഞാൻ   അർജുനെട്ടനെ  നോക്കി….

“ഇപ്പൊ  നീ  പാനിക്  ആവുന്നില്ലല്ലോ  വൈഗാ ……  വിറയ്ക്കുന്നില്ലല്ലോ …എന്നെ  തള്ളി  മാറ്റുന്നില്ല…… വിറയ്ക്കുന്നില്ല …..നിന്റെ  കണ്ണുകളിൽ  വെപ്രാളം  ഇല്ല……കാരണം   എന്താണ്  എന്നറിയോ …….”

ഞാൻ   യാന്ത്രികമായി   ഇല്ലാ   എന്ന്  തലയാട്ടി …..

“കാരണം  ഇപ്പോൾ  നിന്റെ  മനസ്സിൽ   ഞാനും  ഈ  കുഞ്ഞുട്ടനും  മാത്രമേയുള്ളു..മറ്റൊന്നുമില്ല …നിന്നെ  വേട്ടയാടുന്ന  ഓർമകൾ  ഇല്ലാ  .ചിന്തകൾ  ഇല്ലാ…ഒന്നും  ഇല്ല………  പക്ഷെ  ഇതുപോലെ  ഞാൻ  നിന്നെ  വേറെ  എവിടെവെച്ചു  ചേർത്ത്  പിടിച്ചാലും  നീ  ബഹളം  കൂട്ടുമായിരുന്നു…..  നമുക്കിടയിൽ  നമ്മൾ  മാത്രം  മതി  വൈഗാ…. നിന്റെ  ഓർമകളും  ഭയവും  എല്ലാം  ഓടിച്ചു  വിടു ….. എനിക്ക്  നിന്നെ ഇത്  പോലെ  ചേർത്ത്  പിടിക്കണം  എപ്പോഴും…… ഈ  അധരങ്ങൾ  കവരാനും  എനിക്ക്  തോന്നാറുണ്ട് …ഇപ്പോഴും   തോന്നുന്നു …….എന്നോട്  ഒന്ന്  ചേർന്ന്  കിടക്കാൻ  നീയും  രാത്രിയെയും  എന്റെ   ഉറക്കത്തെയും  കൂട്ട്  പിടിക്കുന്നില്ലേ …… എന്തിനാ  അത് …?  നമുക്കും  ജീവിക്കണം   എല്ലാരേയും  പോലെ…എന്തിനെയാണ്  നീ  ഭയക്കുന്നത്…..എന്നെയാണോ …..? നീ   ആഗ്രഹിക്കാതെ  ഞാൻ  നിന്നെ  ഒന്ന്   തൊടുക  പോലും  ഇല്ല……. “

എന്നെ  തന്നെ  നോക്കി  നിൽക്കുന്ന  ആ  കണ്ണുകൾ  നിറഞ്ഞു  ഒഴുകുന്നുണ്ടായിരുന്നു……  ഞാൻ   പോലും  അറിയാതെ  ആഗ്രഹിക്കാതെ  എൻ്റെ  കൈകൾ   ആ  നെഞ്ചിൽ   തള്ളി  മാറ്റുവാൻ  ശ്രമിക്കുന്നുണ്ടായിരുന്നു….

അർജുനേട്ടൻ   എന്നെ  നോക്കി  “ആ   കിളിക്കൂട്  കണ്ടോ നീ……”   എന്റെ  ഇടതു ഭാഗത്തേക്ക് കൈചൂണ്ടി  പറഞ്ഞു…..അപ്പോഴും    ഞാൻ  അർജുനെട്ടനെ  തള്ളി  മാറ്റാൻ   ശ്രമിച്ചു  കൊണ്ടിരുന്നു….. ഒടുവിൽ  എന്നെ   വിട്ടു  മാറി  നിന്നു……  എന്നെ  നോക്കി   ചെറുചിരിയോടെ  വീണ്ടും  ഇടതു  ഭാഗത്തേക്ക്  കൈചൂണ്ടി…..

ഞാൻ  അങോട്ടേക്കു  നോക്കിയതും ആ  പാമ്പു   തലവെളിയിലിട്ടു  നോക്കുന്നു….  അവിടെ  കിളിക്കൂടും  ഇല്ല  ഒന്നുമില്ല…..  ഞാൻ  ഭയന്നു  വീണ്ടും  അർജുനേട്ടനോടൊപ്പം   ചേർന്ന്  നിന്നു…..

ഞാൻ  അർജുനെട്ടനെ  സംശയത്തോടെ  നോക്കി…..

“കണ്ടോ …ഇത്രേയുള്ളൂ….  ഞാൻ  കരുതി    കുഞ്ഞുട്ടനെ  കാണുമ്പോൾ  നീ നിലവിളിക്കും  എന്ന്….. “

അത്   എനിക്കും  അത്ഭുതമായിരുന്നു……  ഞാൻ  അത്ര  ഭയന്നിരുന്നില്ല……

തിരിച്ചു  മുറിയിലേക്ക്  വരുമ്പോഴും  ഞാൻ  അർജുനെട്ടനെ  നോക്കിയില്ല…….എന്റെ  മനസ്സിൽ  നിറച്ചും  അർജുനേട്ടൻ്റെ    വാക്കുകളായിരുന്നു……. നേരം  വെളുക്കുവോളം   തിരിച്ചും  മറിച്ചും  ആ  വാക്കുകളായിരുന്നു……  എനിക്കും  ജീവിക്കണം  …….  രാത്രിയെ  കൂട്ട്   പിടിച്ചു  അർജുനേട്ടനോടൊപ്പം   ചേർന്ന്  കിടന്നതു….  സുഭദ്രയുടെ  പേര്  ചേർത്ത്  അർജുനേട്ടന്റെ  പേര്  പറയുമ്പോ  ദേഷ്യം  വരുന്നത്…….ഇല്ലാ……എനിക്ക്  ഇനി  ഒരു  തിരിച്ചു  പോക്കില്ല ….എനിക്ക്  അർജുനേട്ടനോടൊപ്പം  ജീവിക്കണം….  അർജുനേട്ടൻ   അടുത്ത്  വരുമ്പോൾ  എനിക്കും  അത്  ആസ്വദിക്കണം……

രാവിലെ  നേരത്തെ  എഴുന്നേറ്റു  ഒരുങ്ങി  സ്പെഷ്യൽ  ക്ലാസ്  ഉണ്ടു   എന്ന്  നുണ  പറഞ്ഞു  ഒരാളോട് ഒഴികെ …….എന്നെ  ഇപ്പോൾ  എന്നെക്കാളും  അറിയുന്ന  മനസ്സിലാക്കുന്ന  അർജുനേട്ടനു   മുഖം  കൊടുത്തില്ല….. വേഗം  ഇറങ്ങി  കോളേജിലേക്ക്  വന്നു….

ലൈബ്രറിയിൽ  ഇരുന്നു   ഒരുപാട്  ആലോചിച്ചു….. ക്ലാസ്സ്  തുടങ്ങിയപ്പോൾ  ഞാൻ  ഇറങ്ങി….ഒരു  ഓട്ടോ   പിടിച്ചു  നേരെ  വിട്ടു……

(കാത്തിരിക്കണംട്ടോ )

ഒരുപാട്  നന്ദി  സ്നേഹം  കമന്റ്സ്  ഇട്ടു  കാത്തിരുന്ന  ഓരോരുത്തരോടും ……  വായിച്ചവരോടും  നന്ദി…..

വൈകാതെ   ഇടാം ….

ഇസ സാം

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

തൈരും ബീഫും

 

Title: Read Online Malayalam Novel Chankile Kakki written by  Izah Sam

4.4/5 - (5 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ചങ്കിലെ കാക്കി – ഭാഗം 16”

  1. Oro bhakavum athintethaya bhangiyil ezhuthunnundalloo….keep it up dear😍next partinu vndum katta waiting annn😍😍🤩🤩

Leave a Reply