“എന്താ ദച്ചു…. എന്ത് പറ്റി… ” കുളിച്ചു വന്നു കട്ടിലിൽ തലയ്ക്കു കൈ കൊടുത്തു ഇരിക്കുന്ന ദേവുനെ കണ്ടു രുദ്രൻ ആധിയോടെ അടുത്തേക്ക് പോയി
“ഒന്നുല്ല ഏട്ടാ… തലകറങ്ങുന്ന പോലെ തോന്നി “
“എങ്കിൽ നീ റസ്റ്റ് എടുത്തോ… ഇന്ന് ഓഫീസിൽ വരണ്ട… “
“ആദിയും പല്ലുവും ഇല്ലല്ലോ… ഹണിമൂണിൽ അല്ലെ… ഞാൻ വരാം… മയൂരിയും കാർത്തിയും ഉടനെ ലീവിൽ ആകും… “
“അതു ഞാൻ മാനേജ് ചെയ്‌തോളാം… വരണ്ടയെന്ന് പറഞ്ഞല്ലോ…. ” അവന്റെ ഒച്ചയുയർന്നു… അവനെ നോക്കി ചുണ്ടുചുളിക്കി അവൾ പതിയെ എണീറ്റു
“എങ്ങോട്ടാ തമ്പ്രാട്ടി…? ” കളിയാക്കി ചോദിച്ചെങ്കിലും അതിലെ സ്വരവ്യത്യാസം അവൾ മനസിലാക്കി
“ഞാൻ അടുക്കളയിൽ പോയിട്ട്… ” അവളെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ കൈകളിൽ കോരിയെടുത്തു കട്ടിലിൽ കിടത്തി പുതപ്പിച്ചു
“ഇവിടുന്ന് നീ എണീറ്റാൽ… ” അത്രെയും പറഞ്ഞു അവൻ കുളിക്കാൻ പോയി… അവന്റെ പോക്കും നോക്കി എന്തൊക്കെയോ പിറുപിറുത്തു അവൾ കിടന്നു
അവൻ കുളിച്ചിറങ്ങിയതും മച്ചിൽ നോക്കി ഓരോന്ന് സ്വയം പറഞ്ഞോണ്ടിരിക്കുന്നവളെ കാൺകെ പുഞ്ചിരിച്ചു… പെട്ടെന്ന് ഗൗരവം മുഖത്തണിഞ്ഞു
“എന്താടി…? ” രുദ്രന്റെ ശബ്‌ദം കേട്ടതും അവനെ ഒന്ന് നോക്കി അവൾ തിരിഞ്ഞു കിടന്നു…
“ആദ്യമൊക്കെ എന്ത് സ്നേഹമായിരുന്നു… ഇപ്പൊ എന്തിനും ചൂടാകുന്നു… ” അവളുടെ പതംപറച്ചിൽ കേട്ട് രുദ്രൻ അവളെ നോക്കി ചിരിച്ചു… അവന്റെ നിശ്വാസം കഴുത്തിൽ തട്ടിയതും അവൾ ഞെട്ടി തിരിഞ്ഞു
തന്നെ നോക്കുന്ന അവന്റെ കണ്ണിലെ ഭാവം അവളെയും നാണത്തിലാഴ്ത്തി… അവളുടെ കവിളിലെ വർണ്ണശോഭ അവനെ അവളിലേക്ക് അടുപ്പിച്ചു…. അവന്റെ മുടിയിൽ നിന്നവളുടെ മുഖത്തേക്ക് പതിച്ച വെള്ളത്തുള്ളികളെ അവൻ പ്രണയപൂർവ്വം ഉറ്റുനോക്കി, അധരങ്ങളാൽ ഒപ്പിയെടുത്തു…. അവൾ കണ്ണടച്ച് അവനെ സ്വീകരിച്ചു….
രുദ്രന്റെ ചുണ്ടുകൾ അവയുടെ ഇണയുമായി കോർത്തു… ചുംബനത്തിന്റെ തീവ്രത അനുസരിച്ചു അവന്റെ വിരലുകൾ അവളിൽ ചിത്രം വരച്ചു… അവ ശരീരമാകെ ഇഴഞ്ഞു നടന്നു…. ദീർഘചുംബനത്തിനൊടുവിൽ അവർ പരസ്പരം വിട്ടുമാറി…. ദേവു അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു…
“പെണ്ണിന്റെ നാണത്തിനു കുറവില്ലല്ലോ ” അവൻ പറഞ്ഞതും അവൾ ചുണ്ടു കൂർപ്പിച്ചു തലയുയർത്തി നോക്കി…
“ഇനിയും കിടന്നാൽ ശരിയാകില്ല…. ഓഫീസിൽ പോയേ പറ്റു…. നീ എന്നെ അതിനു സമ്മതിക്കില്ല ” അതു കേട്ടതും അവൾ ചിരിച്ചു…. അവളുടെ നെറ്റിയിൽ മുത്തി അവൻ എണീറ്റു… വേഷം മാറിവന്നു ദേവുനെ ചേർത്തു പിടിച്ചു അവർ താഴേക്ക് പോയി
“എന്ത് പറ്റി മോളെ… ? ” അവളെ കണ്ടതും എല്ലാരും ആധിയോടെ ചോദിച്ചു
“ചെറിയ തലകറക്കം…. ക്ഷീണവുമുണ്ട്… ” അവളെ ചേർത്ത് പിടിച്ചു അവൻ ടേബിളിൽ ഇരുന്നു
മായ അവളുടെ നെറുകയിൽ തലോടി ചായ കുടിക്കാൻ നൽകി…. അവരോടൊപ്പം കുറച്ചു കഴിച്ചിട്ട് അവൾ വേഗം എണീറ്റു
“ഇങ്ങനെ കഴിച്ചാൽ എങ്ങനെയാ ദേവു… ഒരു ദോശ കഴിച്ചാൽ എന്താകാനാ…? ” രാധ ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ നടന്നു
രുദ്രനെ യാത്രയാക്കി അവൾ അടുക്കളയിലേക്ക് പോയി… അവിടെ അമ്മമാരോടൊപ്പം ഓരോന്ന് പറഞ്ഞു അവളും കൂടി…. ഇടയ്ക്ക് തലകറങ്ങുന്നത് പോലെ തോന്നിയതും അവൾ അടുത്തുള്ള സ്ലാബിൽ പിടിച്ചു ഇരുന്നു
ഇടയ്ക്ക് തളർച്ചയും തലകറക്കവും അവളെ അലട്ടിയെങ്കിലും അവൾ വീഴാതെ പിടിച്ചു നിന്നു…. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴും അവളുടെ അപ്രിയം മായ ശ്രദ്ധിച്ചു…. ഭക്ഷണം കഴിഞ്ഞു മുറിയിലേക്ക് പോയി കട്ടിലിൽ ഓരോന്ന് ഓർത്തു കിടന്നു…
നനുത്ത സ്പർശം നെറ്റിയിൽ തട്ടിയതും അവൾ ഉണർന്നു… ചുറ്റും ഇരുട്ട് പടർന്നത് കണ്ടു അവൾ വേഗം എണീറ്റു
“എവിടെയാ നീ എണീറ്റു പോകുന്നേ… സുഖമില്ലെങ്കിൽ കിടന്നോ ” രുദ്രൻ പറഞ്ഞതും അവളൊന്നു പുഞ്ചിരിച്ചു
“വെറുതെ കിടന്നതാ… മയങ്ങി പോയി… വിളക്ക് വയ്ക്കാൻ സമയം ആയി കാണും… ഏട്ടൻ നേരത്തെ എത്തിയോ ” അഴിഞ്ഞുലഞ്ഞ മുടി ചുറ്റി കെട്ടി അവൾ എണീറ്റു ഫ്രഷാകാൻ പോയി
“നീ വരാത്തോണ്ടു നേരത്തെയിങ്ങു പോന്നു ” ഷർട്ട് മാറ്റി അവളെ നോക്കിയതും ആളെ കണ്ടില്ല… പൈപ്പിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവൾ സമാധാനപ്പെട്ടു കട്ടിലിൽ ഇരുന്നു
മുഖം കഴുകി വന്നിട്ടും അവളുടെ മുഖത്ത് ക്ഷീണം കാണാനുണ്ടായിരുന്നു… രുദ്രന് ചിരി നൽകി അവൾ പതിയെ താഴേക്ക് നടന്നു… അവളെയും നോക്കി രുദ്രൻ ഇരുന്നു…. അവളുടെ നടത്തം കണ്ടു രുദ്രൻ അവളുടെ അടുത്തേക്ക് പോയതും അവൾ ബോധമറഞ്ഞു താഴേക്ക് പോയി….. നിലത്തു വീഴുന്നതിനു മുന്നേ രുദ്രൻ അവളെ താങ്ങിപിടിച്ചു കട്ടിലിൽ കിടത്തി…
“അമ്മേ….. അച്ഛാ…. ഓടി വായോ ” അവൻ നിലവിളിച്ചു
അവന്റെ വിളി കേട്ട് അവരെല്ലാരും ഓടി പിടിച്ചു വന്നു…. കട്ടിലിൽ ബോധമറഞ്ഞു കിടക്കുന്ന ദേവുനെ കണ്ടതും അവരുടെ ആധികൂടി….
മായ വേഗം അടുത്തിരുന്ന ജഗ്ഗിലെ വെള്ളം അവളുടെ മുഖത്ത് തളിച്ചു…. രുദ്രൻ അവളുടെ മുഖം ഉറ്റുനോക്കി അവിടെ നിന്നു… വെള്ളം വീണതും അവൾ പതിയെ കണ്ണുചിമ്മി തുറന്നു…. അവർക്ക് വാടിയ പുഞ്ചിരി നൽകി…
“രുദ്രാ… നീ അനിത ഡോക്ടറെ വിളിക്ക്… മോൾക്ക് നല്ല ക്ഷീണമുണ്ട്… ഇപ്പൊ തലകറക്കവും… ” മായ പറഞ്ഞതും അവളെ ഒന്ന് നോക്കി അവൻ പുറത്തേക്ക് പോയി ഡോക്ടറെ വിളിച്ചു
വിളിച്ചു കഴിഞ്ഞു വന്നപ്പോഴും അച്ഛനും അമ്മമാരും അവളുടെ ചുറ്റിലും നിന്നു ഭക്ഷണം കഴിക്കാത്തതിന് ശകാരിക്കുന്നത് കാൺകെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു
“ഡോക്ടർ ഇപ്പൊ വരും…. ഇനി എന്റെ ഭാര്യയെ ആരും വഴക്ക് പറയണ്ട… “അവളുടെ അടുത്തേക്ക് നടന്നു അവളെ ചേർത്തു പിടിച്ചു…. അവൾ അവന്റെ തോളിൽ ചേർന്നിരുന്നു
കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നതും അവരെല്ലാരും പുറത്തേക്ക് പോയി…. കുറച്ചു നേരത്തെ പരിശോധനയ്ക്ക് ശേഷം ഡോക്ടർ വന്നു….
“ഡോക്ടർ ദേവൂന് എന്ത് പറ്റിയതാ… “
“ആ കുട്ടി പ്രെഗ്നന്റ് ആണെന്ന് തോന്നുന്നു… ബോഡി വീക്ക് ആണ്… നാളെ ഹോസ്പിറ്റലിൽ വന്നു ടെസ്റ്റ് ചെയ്തിട്ട് ഗൈനക്കിനെ കാണിക്കു… ബാക്കി കാര്യങ്ങൾ ഡോക്ടർ പറയും ” ഡോക്ടറുടെ വാക്കുകൾ കേട്ടതും എല്ലാരുടെയും മുഖം വിടർന്നു…. സംശയം മാത്രമായതുകൊണ്ട് അവർക്ക് ഉള്ളുതുറന്ന് സന്തോഷിക്കാൻ പേടിയായിരുന്നു…. ഡോക്ടറുമായി അവർ താഴേക്ക് പോയി….
രുദ്രൻ മുറിയിലേക്ക് കേറിയതും എന്തോ ആലോചിച്ചു ഇരിക്കുന്നവളെ കണ്ടു അവന്റെ നെറ്റി ചുളിഞ്ഞു…. അവൻ അവളുടെ അടുത്തായി ഇരുന്നു… വിരലിൽ കോർത്തു പിടിച്ചു
“എന്താ ദച്ചു ഒരു ആലോചന… “
“എന്റെ വയറ്റിൽ കുഞ്ഞു രുദ്രൻ ഉണ്ടെന്ന് തോന്നുന്നു രുദ്ധേട്ടാ…. ഡേറ്റ് തെറ്റിയിരിക്കുവാ… തിരക്കുകൾക്കിടയിൽ ഞാൻ അതു മറന്നു ” പ്രതീക്ഷയോടുള്ള അവളുടെ സംസാരം കേട്ടതും അവന്റെ കണ്ണുകൾ വിടർന്നു
“അച്ഛന്റെ കാന്താരി ഉണ്ടോ ഇവിടെ ” അവളുടെ വയറ്റിൽ തലവച്ചു അവൻ പതിയെ ചോദിച്ചു
“കാന്താരിയോ… എനിക്ക് രുദ്ധേട്ടനെ പോലെ സുന്ദരൻ മോൻ മതി “
“അതു അടുത്ത് നോക്കാം… നിക്ക് നിന്നെ പോലൊരു കുറുമ്പി മതി… “
ഓരോന്നും പറഞ്ഞും സ്വപ്നം കണ്ടും രണ്ടാളും ആ രാത്രി ചിലവിട്ടു….
പിറ്റേന്ന് കാർത്തിയെ വിളിച്ചു വരില്ലെന്ന കാര്യം പറഞ്ഞു ദേവൂനെയും കൊണ്ടു ഹോസ്പിറ്റലിലേക്ക് പോയി…
ടെസ്റ്റ് റിസൾട്ടിലെ പോസിറ്റീവ് കണ്ടതും അവളുടെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു…. രുദ്രൻ അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു…. അവർ രണ്ടാളും കൂടെ ഡോക്ടറിനെ കണ്ടു
കുറച്ചു ടാബ്ലറ്റ്സ്, വിളർച്ചയുള്ളത് കൊണ്ടു അയൺ സിറപ്പ് ഒക്കെ എഴുതി…. അടുത്ത് ചെക്ക് അപ്പ് ഡേറ്റും, കുറച്ചു കാര്യങ്ങളും പറഞ്ഞു ഡോക്ടർ അവരെ വിട്ടു
വഴിയിൽ നിന്ന് വീട്ടിലേക്ക് സ്വീറ്റ്സും അവൾക്കുള്ള മരുന്നും , ഫ്രൂട്സും വാങ്ങി…. വീട്ടിൽ എത്തിയതും അവരെ കാത്തെന്നപോലെ എല്ലാരും മുന്നിൽ ഉണ്ടായിരുന്നു
എല്ലാരോടും പറഞ്ഞു മധുരം നൽകി…. അച്ഛൻ രുദ്രനെ കെട്ടിപിടിച്ചു… രണ്ടു അമ്മമാരും അവളുടെ നെറുകയിൽ ചുംബിച്ചു….. അപ്പൂപ്പനും അമ്മുമ്മയും ആകുന്ന സന്തോഷത്തിൽ ആയിരുന്നു അവർ…. ദേവൂന് ചെറിയ ക്ഷീണം ഉള്ളതുകൊണ്ട് അവരെ രണ്ടാളെയും മുറിയിലേക്ക് പറഞ്ഞു വിട്ടു…
പടികൾ കേറാൻ മടിച്ചു നിൽക്കുന്ന അവളെ അവൻ കൈകളിൽ കോരിയെടുത്തു നടന്നു… അവന്റെ കഴുത്തിലൂടെ കൈയിട്ടു അവന്റെ നെഞ്ചിൽ ചാരി കിടന്നു… കിടക്കയിൽ പതിയെ കിടത്തി അവനും അവളുടെ അരികിൽ കിടന്നു
“ദച്ചു…. ലവ് യു… ” അവളുടെ കാതിൽ അവൻ പറഞ്ഞതും അവനെ കെട്ടിപിടിച്ചു അവൾ ചുംബിച്ചു…. അവൾക് വേദനിക്കാതെ പതിയെ അധരങ്ങളെ ചുംബിച്ചു…. ശ്വാസം വിലങ്ങി തുടങ്ങിയതും അവൻ പതിയെ അവളെ അടർത്തി മാറ്റി…
അവളുടെ സാരി കുറച്ചു മാറ്റി വയറിൽ ചുംബിച്ചു…. അച്ഛന്റെ ആദ്യചുംബനം
പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ അവളെ അവരെല്ലാം കൂടി സ്നേഹിച്ചു…. ഓഫീസിൽ പോകാതെ അമ്മമാരുടെ പരിചരണത്തിൽ ആയിരുന്നു ദേവു…. ആദിയും പല്ലവിയും ഓഫീസിൽ വന്നു തുടങ്ങിയതും രുദ്രന്റെ വർക്ക് കുറച്ചു കുറഞ്ഞു….. എത്ര തിരക്കാണെലും അവൻ ഇടയ്ക്ക് ദേവുനെ വിളിച്ചു സംസാരിക്കും….. വൈകുന്നേരങ്ങളിൽ നേരത്തെ എത്തും…
ഇടയ്ക്ക് ദേവുനെ കാണാൻ ആദിയും പല്ലവിയുമെത്തും…. കാർത്തിയും മയൂരിയും കല്യാണം അടുത്തതോട് കൂടി ലീവിൽ പോയി….
ദിവസം കഴിയും തോറും ദേവൂന്റെ ശരീരം ക്ഷീണിച്ചു തുടങ്ങി…. അവൾ ഭക്ഷണം കഴിക്കാതെ ഇരുന്നതും രുദ്രൻ ഓഫീസിൽ ലീവ് പറഞ്ഞു വീട്ടിൽ അവളെ നോക്കാൻ ഇരുന്നു…. വേണ്ടെങ്കിലും അവന്റെ നിർബന്ധം കാരണം അവൾ കഴിച്ചു….
അച്ചു പ്രസവിച്ചു എന്ന് അറിഞ്ഞതും ദേവു ആദ്യമേ തയ്യാറായി നിന്നു അവളെ കാണാൻ പോകാൻ… അവരെല്ലാരും കൂടെ ഹോസ്പിറ്റലിലേക്ക് പോയി…
അച്ചുവിന്റെ അടുത്ത് ടവലിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന കുഞ്ഞിനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു… അവൾ കുഞ്ഞിന്റെ കൈയ്യിൽ പതിയെ ചുംബിച്ചു…. കുഞ്ഞ് ഒന്ന് ചിണുങ്ങിക്കൊണ്ട് അമ്മയുടെ അടുത്തേക്ക് പറ്റിച്ചേർന്നു…
അവിടെന്ന് വരാൻ ദേവൂന് താല്പര്യമില്ലായിരുന്നെങ്കിലും ഒരുപാട് നേരം അവളെ ഇരുത്തിച്ചില്ല… മുഖം വീർപ്പിച്ചു കാറിൽ ഇരിക്കുന്ന ദേവുനെ കണ്ടതും അവന്റെ ചുണ്ടിൽ ചിരിയൂറി…
ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി കാർത്തിയുടെയും മയൂരിയുടെയും വിവാഹദിവസം എത്തിച്ചേർന്നു… ദേവൂം, രുദ്രനും നേരെ ഓഡിറ്റോറിയത്തിൽ പോയി… അപ്പോഴേക്കും കാർത്തിയും വീട്ടുകാരും എത്തിയിരുന്നു…
ദേവുനെ ബ്രൈഡ് റൂമിൽ ആക്കിയിട്ടു രുദ്രൻ അവരുടെയൊപ്പം പോയി…. മുഹൂർത്തമായതും താലപ്പൊലിയുടെ അകമ്പടിയോടെ മയൂരി എത്തി…. ദീപപ്രഭയിൽ അവളുടെ ഭംഗി ഒന്നൂടെ കൂടിയത് പോലെ തോന്നി കാർത്തിയ്ക്ക്…. അവന്റെ നോട്ടം കണ്ടതും അവളുടെ കവിളുകൾ ഒന്നൂടെ ചുവന്നു….
തിരുമേനിയുടെ നിർദ്ദേശപ്രകാരം അച്ഛൻ നൽകിയ താലി കാർത്തി അവളുടെ കഴുത്തിൽ ചാർത്തി…. അനിയത്തിയുടെ സ്ഥാനത്തു അനു ആയിരുന്നു… കുറച്ചു ദിവസം കൊണ്ടു അവൾ അവർക്കെല്ലാം കുറുമ്പി അനിയത്തിയായി മാറിയിരുന്നു…
ചുറ്റും നിന്നവർ പുഷ്പങ്ങൾ അനുഗ്രഹങ്ങളായി വിതറി…. സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തി… വരണമാല്യം പരസ്പരം അണിഞ്ഞു ചടങ്ങുകൾ പൂർത്തിയാക്കി…
ദേവൂന്റെ ഒപ്പം രുദ്രൻ ഉണ്ടായിരുന്നു… ക്ഷീണം തോന്നിയെങ്കിലും അവൾ പുറത്തുകാണിക്കാതെ പിടിച്ചു നിന്നു… കല്യാണപ്പെണ്ണും പയ്യനും ഫോട്ടോഷൂട്ടിലേക്ക് തിരിഞ്ഞു
തുടരും
സ്വപ്ന മാധവ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninakayi written by Swapna Madhav
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission