Skip to content

ഏട്ടത്തി – 3

ettathi-novel

എന്താ വിഷ്ണു പറഞ്ഞത് ഈ കല്യാണം നടക്കില്ലന്നോ എന്തു പറ്റി

ഏട്ടാ ഇത് ശരിയാകില്ല

വിഷ്ണു നീ ഒന്നും അറിയാതെ പറയരുത്

ഞാൻ എല്ലാം അറിഞ്ഞിട്ടു തന്നെയാ പറയുന്നത് ഈ കല്യാണം നടക്കാൻ പാടില്ല എനിക്ക് ഇഷ്ടമല്ല

നി എന്തോ അറിഞ്ഞൂന്നാ വിഷ്ണു ഈ പറയുന്നത്

ഹരിയേട്ടൻ നന്ദനോട് തന്നെ ചോദിക്ക് ആ പെൺ കുട്ടി ആരാന്ന് അപ്പോ ഏട്ടനും മറ്റെല്ലാവരും പറയും ഇത് നടക്കില്ലന്ന് .

മോനെ നന്ദാ ഈ വിഷ്ണു എന്താ ഈ പറയുന്നത്. ആരാ പെൺകുട്ടി

അത് പിന്നെ ഹരിയേട്ടാ

നീ എന്തായാലും പറഞ്ഞോ

അവൻ പറയില്ല ഹരിയേട്ടാ നമ്മളെ ഒരു പിച്ചക്കാരെ പോലെ ഇറക്കി വിട്ട നമ്മുടെ അമ്മാവൻ്റെ മോള് ലാവണ്യ അവളെയാണ് നന്ദൻ കണ്ടു പിടിച്ച പെണ്ണ്

ഹ ഹ ഹ അതുകൊള്ളാലോ എനിക്ക് ഇഷ്ടായി നല്ല കുട്ടിയാ  നന്ദാ ഈ കല്യാണം നടക്കും നടക്കണം

ശേഖരൻ മാമ നമുക്ക് നാളെ തന്നെ പോയി പെണ്ണ് ചോദിക്കണം അവർ എതിർത്താൽ മാത്രം നമുക്ക് വിളിച്ചിറക്കി കൊണ്ടുവരുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാം എന്താ എല്ലാവരുടെയും അഭിപ്രായം

മോനെ ഹരി അങ്ങേര് സമ്മതിക്കും എന്നു തോന്നുന്നില്ല പിന്നെ വിളിച്ചിറക്കി കൊണ്ടു വന്നാൽ അവരെ സമാധാനമായി ജീവിക്കാൻ അങ്ങേരു അനുവധിക്കും എന്നും എനിക്ക് തോന്നുന്നില്ല മുപ്പത്തിയഞ്ച് വർഷം മുൻപ് നിങ്ങളുടെ അച്ഛൻ അങ്ങേരുടെ പെങ്ങളെ വിളിച്ചിറക്കി കൊണ്ടുവന്നതിൻ്റെ പക ഇന്നും തീർന്നിട്ടില്ല. എത്രമാത്രം ഉപദ്രവിച്ചു എന്നറിയോ അയാള് നിങ്ങളുടെ അച്ഛനേയും അമ്മയേയും വർഷം ഇത്ര ആയിട്ടും അയാള് തിരിഞ്ഞ് നോക്കിയോ നിങ്ങളെ

അമ്മാവാ എനിക്കും ഉണ്ട് അയാളോട് പക എങ്ങനെ പകരം വീട്ടും എന്നോർത്തിരിക്കുകയായിരുന്നു. ഞാൻ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.

എന്താ ഹരി നിൻ്റെ മനസ്സിൽ

അമ്മാവൻ പേടിക്കണ്ട ആ കുട്ടിയെ കൂട്ടികൊണ്ട് വന്ന് ഉപദ്രവിക്കാനൊന്നും  ആഗ്രഹം ഇല്ല. ആ കുട്ടി ഈ വിട്ടിൽ ഒരു രാജകുമാരിയെ പോലെ ജീവിക്കും

എന്താ വിഷ്ണു നിൻ്റെ അഭിപ്രായം

ഹരിയേട്ടൻ തീരുമാനിക്കും പോലെ നടക്കട്ടെ

എന്നാൽ പിന്നെ ഞാനും അമ്മാവനും കൂടി നാളെ അവിടം വരെ പോകാം എന്നിട്ട് തിരുമാനിക്കാം ബാക്കി കാര്യങ്ങൾ

അങ്ങനെ പറഞ്ഞ് അവിടുന്ന് യാത്ര പറഞ്ഞിറങ്ങി പിറ്റേന്ന് വീടിൻ്റെ അടുത്തുള്ള അമ്പലത്തിൽ പോയി തൊഴുത് എർണാകുളത്തേക്ക് പുറപ്പെട്ടു.

പോകുന്ന വഴി സ്കൂളിൽ വെച്ച് പഠിപ്പിച്ച അദ്ധ്യാപിക ജെസ്സി ടീച്ചറിൻ്റെ വീട്ടിൽ കയറി ഡോർ ബെല്ലടിച്ച് കാത്തു നിന്നു.

ടീച്ചർ തന്നെയാണ് വാതിൽ തുറന്നത്.

അല്ല ഇതാര് വിഷ്ണു കുട്ടനോ ഞാനിന്നും കൂടി ഓർത്തേയുള്ളു വിഷ്ണു വന്നിട്ട് ഇവിടം വരെ ഒന്നു വന്നില്ലല്ലോ എന്ന്.

ടീച്ചറമ്മേ സുഖാണോ

സുഖമാണ് മോനെ എന്നാലും മോൻ വന്നല്ലോ ടീച്ചറമ്മേ കാണാൻ

എനിക്ക് വരാതിരിക്കാനാവുമോ ടിച്ചറമ്മേ കാണാൻ എന്തിയേ എല്ലാവരും.

മോൻ  ട്രിവാൻഡ്രത്തല്ലേ മോള് ഇവിടെ ഉണ്ട് പഠിത്തമെല്ലാം കഴിഞ്ഞില്ലേ.

ആൻസി ഇവിടെ ഉണ്ടോ എന്നിട്ടാണോ ഞാൻ വന്നതറിഞ്ഞിട്ടും പുറത്തേക്ക് വരാത്തത്.

അറിഞ്ഞ് കാണില്ല .ഞാൻ വിളിക്കാം

ആൻസി മോളെ അൻസി

എന്താ മമ്മി ആരാ അവിടെ വന്നിരിക്കുന്നത്.

ഇവിടെ വാടി കാന്താരി

ങേ വിഷ്ണുവേട്ടൻ ദാ ഇപ്പോ വരാം വിഷ്ണുവേട്ടാ

വേണ്ട ഞാനങ്ങോട്ട് വരാം

ഞാൻ ആൻസിയുടെ റൂം ലക്ഷ്യമാക്കി നീങ്ങി അവിടെ നിന്നും വിൽ ചെയർ ഉരുട്ടി വരുന്നതിൻ്റെ ശബ്ദം കേൾക്കാം

അവിടെ നിക്കടി കാന്താരി ഞാനങ്ങോട്ടു വരുവാന്ന് പറഞ്ഞതല്ലേ.

വിഷ്ണുവേട്ടാ  എപ്പോ വന്നു ദാ ഇവിടെ വന്ന് ഇരിക്ക്

ഞാൻ ദാ ഇപ്പോ വന്നേയുള്ളു. ഇപ്പോ എങ്ങനെ ഉണ്ട് ഞാൻ പറഞ്ഞ മെഡിസിൻ കഴിക്കുന്നുണ്ടല്ലോ അല്ലേ മെഡിസിൻ ഉണ്ടല്ലോ അല്ലേ

ഞാൻ കഴിക്കുന്നുണ്ട് വിഷണുവേട്ടാ പിന്നെ മെഡിസിൻ ഉണ്ട്.

പിന്നെ എന്താടി കാന്താരി വിശേഷം ഫോൺ വിളിച്ചാൽ നീ ഒന്നും മിണ്ടാറില്ലാലോ അതാ ഞാനിന്ന് ഇങ്ങോട് വന്നത്.

വിഷ്ണുവേട്ടന് സുഖമാണോ എർണാകുളത്ത് ജോയിൻ ചെയ്തോ

ഇല്ല 4 തിയതിയേ ഓപ്പൺ ആകു ഇന്ന് അവിടം വരെ ഒന്നു പോകുവാ പോരുന്നോ ഒരു കമ്പനിക്ക്

വരട്ടെ ഞാൻ കൊണ്ടു പോകുമോ എന്നെ? പോരുന്നോ എന്ന് വെറുതെ ചോദിച്ചതല്ലാലോ?

അല്ല വേഗം ഒരുങ്ങ് നമുക്ക് എർണാകുളം ഒന്നു കറങ്ങി തിരിച്ച് വരാം

എന്നാൽ വിഷ്ണുവേട്ടൻ അമ്മയോട് സംസാരിച്ചിരിക്ക് ഞാൻ പെട്ടന്ന് ഒരുങ്ങി വരാം.

വേഗമായിക്കോട്ടെ

വിഷ്ണു റൂമിൽ നിന്ന് പുറത്തിറങ്ങി. ഹാളിൽ വന്ന് സെറ്റിയിൽ ഇരുന്നു.

വിഷ്ണു മോനെ ദാ ചായ കുടിക്ക്. ആൻസി മോൾ എന്ത് പറഞ്ഞു. ആ റൂമിൽ നിന്ന് പുറത്തിറങ്ങാറില്ല. പുസ്തകം വായനയും എഴുത്തുമായി ആ മുറിയിൽ ഒതുങ്ങി കൂടും.

പുറത്തേക്ക് ഒന്നുകൊണ്ടു പോകാൻ ആരാ ഉള്ളത്. ആൽബിൻ മോൻ വല്ലപ്പോഴും വരുമ്പോൾ പുറത്തേക്കൊന്നു കൊണ്ടു പോകും.

ഞാനിന്ന് കൊണ്ടു പോവുകയാ എർണാകുളത്തിന് എൻ്റെ കൂടെ

മോനെ അത് മോന് ബുദ്ധിമുട്ടാകും

പണ്ട് ഒരു പത്ത് വയസുകാരന് ചോറുവാരി ഉരുട്ടി വായിൽ വെച്ച് തന്നിരുന്നതും വാത്സല്യത്തോടെ ചേർത്ത് പിടിച്ച് നെറ്റിയയിൽ ഉമ്മ

തന്നു കൊണ്ട് മക്കള് നന്നായി വരും എന്ന് പറഞ്ഞിരുന്നതും ബുദ്ധിമുട്ടായിരുന്നോ ടീച്ചറമ്മക്ക്

നിങ്ങളെൻ്റെ ലക്ഷ്മിയുടെ മക്കളല്ലേ അവൾ പോയപ്പോ ഞാൻ എത്ര സങ്കടപ്പെട്ടന്നറിയോ ഉറക്കത്തിൽ അവളെൻ്റെ അടുക്കൽ വന്നിരുന്ന് പറയുമ്പോലെ തോന്നും

ജെസ്സി എൻ്റെ മോൻ വിഷ്ണുവിനെ നീ ഒന്നു പ്രത്യേകം ശ്രദ്ധിച്ചേക്കണേ സമയം കിട്ടുമ്പോൾ ഒന്ന് ചേർത്ത് പിടിക്കണം വല്ലപ്പോഴും ഒരു ഉരുള ചോറ് വാരി കൊടുക്കണേ എന്ന്.

അവൾക്കറിയാം വിധവയായ എനിക്ക് അതിനെ പറ്റുള്ളു എന്ന്. ഞാൻ അത്രയല്ലേ അവളുടെ മോന് ചെയ്തു തന്നിട്ടുള്ളു. എന്നാൽ മോനെ നീ ഈ അമ്മക്ക് വേണ്ടി എന്തെല്ലാം ചെയ്തു. ടീച്ചറമ്മയുടെ കണ്ണിൽ നിർ കണങ്ങൾ പൊഴിയുകയാണ്.

അയ്യേ എന്താ ടീച്ചറമ്മേ  ഇത്. ഇപ്പോ ഞാൻ ഈ ചെയ്യുന്നതെല്ലാം എൻ്റെ കടമയാ കൃഷി പണി ചെയ്ത് ഏട്ടൻ അനിയനെ ഡോക്ടറാക്കാൻ വിട്ടു. ഏട്ടൻ്റെ വരുമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല എൻ്റെ ചിലവുകൾ അപ്പോഴും എനിക്ക് മുടങ്ങാതെ എത്തുന്ന മണിയോഡർ ഉണ്ടായിരുന്നു. എൻ്റെ ടീച്ചറമ്മ ചിലവ് ചുരുക്കി ഈ മോന് അയച്ച് തരുന്ന തുക

അവധിക്ക് നാട്ടിൽ വന്ന് തിരിച്ച് പോകുമ്പോൾ ഈ മോന് കഴിക്കാനായി കായ് വറുത്തതും അരിയുണ്ടയും അച്ചാറും ഉണ്ടാക്കി പാക്ക് ചെയ്ത് തന്നു വിടുന്ന  ടീച്ചറമ്മ ഹോസ്റ്റലിൽ ചെന്ന് അത് കഴിക്കുമ്പോൾ 10 വയസുകാരന് അന്ന് കിട്ടിയ ഉരുളയുടെ അതേ രുചി

ലണ്ടനിൽ പഠിക്കുമ്പോളും ടീച്ചറമ്മ യുടെ മണിയോഡറും ചിപ്സും അച്ചാറും അരിയുണ്ടക്കും മാറ്റമില്ല ആ ടിച്ചറമ്മ എനിക്ക് വേണ്ടി എത്രയാ ബുദ്ധിമുട്ടിയത്.

ടീച്ചറമ്മയും മോനും ഇന്നും പഴയ കഥകൾ പറഞ്ഞ് സെൻ്റി അടിക്കുവാണോ വാ നമുക്ക് പോകാം

എന്താ പെണ്ണിൻ്റെ ഉത്സാഹം നീ വിഷ്ണുവിനെ ബുദ്ധിമുട്ടിക്കാതെ കാറിൽ തന്നെ ഇരുന്നോണം കേട്ടോ

എന്നാൽ ശരി ടീച്ചറമ്മേ ഞങ്ങൾ പോയിട്ട് വരാം താമസിച്ചാൽ ടെൻഷൻ അടിക്കണ്ട അടുത്ത വീട്ടിലെ ആരേലും വിളിച്ച് കൂട്ടിനിരിത്തിക്കോ

ഒത്തിരി താമസിക്കാൻ നിക്കണ്ട വേഗം പോന്നോളു

ശരി അമ്മേ

അൻസിയേയും ഇരുത്തി വിൽചെയർ മുന്നോട്ട് ഉരുട്ടികൊണ്ട് കാറിനടുത്തേക്ക് നിങ്ങി വീൽചെയറിൽ നിന്ന് ആൻസിയെ എടുത്ത് കാറിൻ്റെ ഫ്രണ്ട്സിറ്റിലിരുത്തി സീറ്റ് ബെൽട്ടും ഇട്ടു. വീൽചെയർ എടുത്ത് കാറിൻ്റെ പിൻസീറ്റിലേക്കിട്ടു എന്നിട്ട് ടിച്ചറമ്മയോട് യാത്ര പറഞ്ഞ് പോന്നു.

എന്താടി കാന്താരി മിണ്ടാതിരിക്കുന്നത്

എത്ര നാൾ ഓടിച്ചാടി നടന്നിരുന്ന സ്ഥലമാ വിഷ്ണുവേട്ടാ ഇത് ഇപ്പോ അതൊക്കെ ഓർക്കുമ്പോൾ സങ്കടം വരുന്നു.

അയ്യേ ഇതൊക്കെ ആ മുറിയിലിരിക്കുമ്പോ ഓർത്ത് സങ്കടപ്പെട്ടാ മതി ഇപ്പോ മുതൽ എൻ്റെ കാന്താരിക്കുട്ടി നല്ല സന്തോഷമായിരിക്കണം കേട്ടല്ലോ പിന്നെ ഇനി അധികനാൾ ഇരിക്കേണ്ടി വരില്ല എൻ്റെ കാന്താരി കുട്ടിക്ക് ആ മുറിയിൽ ആ വീൽചെയർ വലിച്ചെറിഞ്ഞ് കാന്താരിക്കുട്ടി ഇതിലൂടെ പഴയതിനെക്കാളും മിടുക്കിയായി ഓടിച്ചാടി നടക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല

എനിക്ക് വിശ്വാസം ഇല്ല വിഷ്ണുവേട്ടാ എനിക്ക് അപകടം പറ്റിയ നാൾ തൊട്ട് വിഷ്ണുവേട്ടൻ ഇതല്ലേ പറയുന്നത്.

അതിലും മാറ്റം വന്നില്ലേ കാന്താരിക്കുട്ടി. കിടന്ന കിടപ്പിൽ കിടന്ന ആളാ ഇന്ന് വീൽ ചെയറിൽ ഇരിക്കുന്നത്. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാറായില്ലേ

അതെല്ലാം വിഷ്ണുവേട്ടൻ്റെ കഴിവാ

ആ കഴിവിൽ ഇനിയും വിശ്വസിക്കണം പിന്നെ പ്രാർത്ഥ്നയും അതുപോലെ ഞാൻ എഴുന്നേറ്റ് നടക്കും എന്ന ആത്മവിശ്വാസവും വേണം.

അതൊക്കെ ഉണ്ട് വിഷ്ണുവേട്ടാ അമ്മയുടെ കാലശേഷം ആര് എന്നെ നോക്കും അതിന് മുൻപ് എനിക്ക് എഴുന്നേറ്റ് നടക്കണം അതു കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മ ആയിരിക്കും

അതിനെക്കാൾ കൂടുതൽ സന്തോഷിക്കുന്ന ഒരാളുണ്ട്

അത് ആരാ വിഷ്ണുവേട്ടാ

അതൊന്നും പറയില്ല നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാൾ അത്രയും ഇപ്പോ അറിഞ്ഞാ മതി

അങ്ങനെ ഒരാളോ അത് അരാണ് പോലും ആ നിർഭാഗ്യവാൻ

നിർഭാഗ്യവാൻ അല്ല ഭാഗ്യവാൻ

ഒന്നു പറ വിഷ്ണുവേട്ടാ അതാരാണന്ന്

സമയം ആകുമ്പോൾ ഞാൻ തന്നെ പറയുന്നതായിരിക്കും.

എന്നോട് പറയണ്ട എനിക്ക് അറിയണ്ട

അതെന്താ അറിയണ്ടാത്തത്

ആ ആള് എന്നെ സ്നേഹിക്കുന്നതിനെക്കാളും 100 ഇരട്ടിയായി ഞാൻ മറ്റൊരാളെ ഇഷ്ടപ്പെടുന്നു. സ്നേഹിക്കുന്നു.

അത് ആ ആൾക്ക് അറിയോ

ഇല്ല

ആ ആള് നിന്നെ ഈ അവസ്ഥയിൽ ഇഷ്ടപ്പെടുമോ സ്വീകരിക്കുമോ

അറിയില്ല

പിന്നെ എന്ത് ഇഷ്ടമാ അയാളോട് നിനക്ക്

വിഷ്ണുവേട്ടാ എല്ലാ ഇഷ്ടങ്ങളും നമുക്ക് സ്വന്തമാക്കാൻ പറ്റില്ല അങ്ങനെ ഒരിഷ്ടം സ്വന്തമാവില്ല എന്നറിഞ്ഞ് കൊണ്ട് ഇഷ്ടപ്പെടുന്ന ഇഷ്ടം ആ ഇഷ്ടത്തിന് വല്ലാത്തൊരു ഫീൽ ആണ്.

ആ എനിക്കറിയില്ല. അപ്പോ നിന്നെ ഇഷ്ടപെടുന്ന ആളെ നീ നിരാശപ്പെടുത്തുകയല്ലേ ചെയ്യുന്നത്.

ആ ആൾ ഇതുവരെ എന്നോട് ഇഷ്ടം തുറന്ന് പറഞ്ഞില്ലാലോ അപ്പോ എങ്ങനെ നിരാശനാകും.

അയാൾ നിന്നോട് സമയമാകുമ്പോ എല്ലാം തുറന്ന് പറയാൻ ഇരിക്കുകയാണ്.

അയാൾക്ക് എന്തിനാ എന്നെ പോലെ ഒരു വികലാംഗയെ എന്നേക്കാളും നല്ലൊരു കുട്ടിയെ അയാൾക്ക് കിട്ടും.

നീ എഴുന്നേറ്റ് നടക്കും അന്ന് അയാൾ വരും നിന്നെ അയാളുടെ ജീവിതത്തിലേക്ക് കൂട്ടാൻ

ഞാൻ എഴുന്നേറ്റ് നടന്നില്ലങ്കിലോ അയാള് ഉപേക്ഷിക്കുമോ എന്നെ

ഇല്ല ഒരിക്കലും ഇല്ല ഞാൻ അറിയുന്ന അയാൾ അങ്ങനെ ഒരാൾ അല്ല പിന്നെ നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മൾ സ്വന്തമാക്കേണ്ടത് നമ്മളെ സ്നേഹിക്കുന്നവരെയാ

വിഷ്ണുവേട്ടൻ്റെ കല്യാണക്കാര്യം എന്തായി

നീ വിഷയത്തിൽ നിന്ന് മാറിപ്പോകുന്നു

എനിക്ക് അറിയണ്ടെ വിഷ്ണുവേട്ടൻ്റെ കല്യാണക്കാര്യം അതിനുള്ള അവകാശം എനിക്കില്ലേ

ഉണ്ട്.

ഏട്ടനും ഏട്ടത്തിയും കൂടി കണ്ട് പിടിച്ച ആ കുട്ടിയെ കെട്ടണം നല്ല കുട്ടിയാന്ന് അമ്മയും പറഞ്ഞു.

കെട്ടണം.

എന്താ വിഷ്ണുവേട്ടന്  ഇഷ്ടായില്ല കല്യാണക്കാര്യം ചോദിച്ചത്.

ഞാനൊരു കാര്യം പറഞ്ഞിട്ട് നിനക്ക് ഇഷ്ടമായില്ലാലോ

അത് വിഷ്ണുവേട്ടാ ഞാൻ പോലും അറിയാതെ എൻ്റെ കൗമാരക്കാലത്ത് എൻ്റെ മനസ്സിൽകയറി കൂടിയ ഒരാളാണ് അയാൾ വർഷങ്ങൾ കഴിയുംതോറും ആ ഇഷ്ടത്തിന് നിറം മാറി മാറി വന്നു അപകടം വരും വരെ എനിക്ക് പ്രതീക്ഷയായിരുന്നു എനിക്ക് കിട്ടും എന്ന് പക്ഷേ അപകടത്തിന് ശേഷം ആ മുഖം മറക്കാൻ ഞാൻ ശ്രമിച്ചു. ഞാൻ മറക്കാൻ ശ്രമിക്കും തോറും തെളിഞ്ഞു വരുന്ന രൂപമാണ് അയാളുടേത്. ഇന്നുവരെ അയാൾക്കറിയില്ല ഞാൻ അയാളെ ഇഷ്ടപ്പെടുന്ന കാര്യം എനിക്ക് പറ്റില്ല അയാളെ മറക്കാൻ.

നിനക്ക് അയാളോട് തുറന്ന് സംസാരിക്കാൻ പാടില്ലായിരുന്നോ .നീ എഴുന്നേറ്റ് നടക്കുമ്പോൾ സ്വീകരിക്കുമോ എന്ന് ചോദിക്കാൻ പാടില്ലായിരുന്നോ

ഇല്ല വിഷ്ണുവേട്ടാ ഇനി അയാൾ എന്നെ സ്വീകരിക്കുന്നത് എനിക്ക് ഇഷ്ടമല്ല മരിക്കും വരെ ഞാനും എൻ്റെ തുലികയും അയാളെ സ്നേഹിക്കും ഇഷ്ടപ്പെടും

ആരാണ് ആ ആൾ എന്ന് എന്നോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടോ?

ഉണ്ട് അത് എൻ്റെ മാത്രം സ്വകാര്യതയാണ് ആരോടും പങ്ക് വെയ്ക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല

ok  ഞാൻ പറഞ്ഞ ആള് വരും ഒരിക്കൽ നിൻ്റെ അടുത്ത്

അങ്ങനെ ഞങ്ങളുടെ യാത്ര എർണാകുളത്തെ സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലിൻ്റെ മുന്നിലെത്തി

ആൻസിയേയും കൂട്ടി ആശുപത്രിയും പരിസരവും ചുറ്റി കറങ്ങി കണ്ടു അതിന് ശേഷം എല്ലാവരേയും കണ്ട് സംസാരിച്ച് 4- തിയതി ജോയിൻ ചെയ്യാനുള്ള ഒരുക്കത്തോടൊപ്പം അവിടുന്ന് ഇറങ്ങി

പിന്നെ പോയത് ബീച്ചിലേക്കായിരുന്നു. പിന്നെ ഷോപ്പിംഗ് മാളിൽ പോയി ആൻസി ക്കാവശ്യമായ സാധനങ്ങളെല്ലാം വാങ്ങി ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ച് ഇറങ്ങി. അവിടെ നിന്ന് പാർക്കിലേക്ക് അവിടെ ബഞ്ചിലിരുന്ന് തൻ്റെ തോളോട് ചേർത്തിരിത്തി കൊണ്ട്  ചോദിച്ചു

ഇനി എന്താ എൻ്റെ കാന്താരി കുട്ടിക്ക് വേണ്ടത്

എനിക്ക് ഇനി ഒന്നും വേണ്ട ഈ കാന്താരി ഒത്തിരി സന്തോഷത്തിലാ ഇന്ന് .ഇനി മരിച്ചാലും സങ്കടമില്ല.

അതെന്താടി കാന്താരി ഇത്ര സന്തോഷം

എൻ്റെ വിഷ്ണുവേട്ടനൊപ്പം അല്ല എൻ്റെ ദൈവത്തിനൊപ്പം ഇത്രയും നേരം ചിലവഴിച്ചില്ലേ ഇത് സ്വപ്നമാണോ വിഷ്ണുവേട്ടാ

അല്ല എൻ്റേയും കുറെ നാളായുള്ള ആഗ്രഹമാണ് ഇപ്പോ നടന്നത്

എന്നാൽ നമുക്ക് പോയാലോ

പോകണോ വിഷ്ണുവേട്ടാ ഇവിടെ ഇങ്ങനെ കാഴ്ചകളും കണ്ടിരിക്കാൻ എന്തു രസമാണ്.

അയ്യടി ആഗ്രഹം കൊള്ളാം നേരം വൈകും മുൻപ് വീടെത്താൻ നോക്കാം

അങ്ങനെ തിരിച്ചുള്ള യാത്ര

എന്താടി കാന്താരി മിണ്ടാതെ ഇരിക്കുന്നത്.

ഈ യാത്ര അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് ഓർക്കുകയാണ്.

അതെന്താ ഈ യാത്ര അത്രക്കും ഇഷ്ടായോ

ഇഷ്ടായിന്നല്ല ഒരിക്കലും മറക്കില്ല ഞാൻ

ആൻസി ഞാനൊരു കാര്യം ചോദിച്ചാൽ ഈ വിഷണുവേട്ടനോട് ദേഷ്യം തോന്നുമോ

വിഷ്ണുവേട്ടൻ ചോദിക്ക്.

ഈ കാന്താരിടെ മനസ്സിൽ ഒരാളുണ്ട് എന്നു പറഞ്ഞില്ലേ ആ ആള് ഞാനാണോ ഈ വിഷ്ണുവിന്  ആണന്ന് കേൾക്കാൻ ഞാൻ കൊതിക്കുന്നു.

വിഷ്ണുവേട്ടൽ  എന്താ ചോദിച്ചേ

അതെ ആൻസി  എനിക്ക് ഇഷ്ടാ നിന്നെ ഒരുപാട് ഒരുപാട്

ഇന്ന് പെട്ടന്ന് തോന്നിയ ഒരിഷ്ടമാണോ അതോ സഹതാപമാണോ അതോ ടീച്ചറമ്മയോടുള്ള കടപ്പാടോ

ഇതൊന്നും അല്ല ആൻസിയുടെ കൈ എടുത്ത് കോർത്ത് പിടിച്ച്  ചുംബിച്ച് കൊണ്ട് പറഞ്ഞു. ഒരു പെണ്ണിനെ കുറിച്ച് എപ്പോ സ്വപ്നം കാണാൻ തുടങ്ങിയോ അന്നു മുതൽ മനസ്സിൽ തെളിയുന്ന ഒരു രൂപമേയുള്ളു അതെൻ്റെ കാന്താരിക്കുട്ടിയുടെയാ

എന്നിട്ട് എന്തേ വിഷ്ണുവേട്ടൻ നേരത്തെ പറഞ്ഞില്ല

എനിക്ക് പേടി ആയിരുന്നു എനിക്ക് അതിനുള്ള അർഹത ഇല്ലന്നുള്ള തോന്നൽ പിന്നെ ഞാനങ്ങനെ പറഞ്ഞാൽ ടീച്ചറമ്മ അറിഞ്ഞാൽ പ്രശ്നം ആകുമോ എന്നുള്ള ഭയം

ഇപ്പോ ആ ഭയമെല്ലാം മാറിയോ

ഭയം ഉണ്ട് പക്ഷേ ടീച്ചറമ്മ സമ്മതിക്കും എന്നൊരു വിശ്വാസം ഉണ്ട്.

ഇനി ആൻസി പറ ഞാൻ വിശ്വസിച്ചോട്ടെ ആ ആള് ഞാനാണന്ന്.

വിഷ്ണുവേട്ടൻ ക്ഷമിക്കണം

തുടരും

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!