Skip to content

ഏട്ടത്തി – 5

ettathi-novel

അടുത്തടുത്തായ രണ്ട് മണ്ഡപങ്ങൾ ഒന്നിൽ നന്ദൻ്റേയും ഒന്നിൽ വിഷ്ണുവിൻ്റേയും കല്യാണം ആണ് നടക്കുന്നത്.

എന്താ ഹരിമോനെ ഇന്ന് നന്ദൻ്റേയും കല്യാണമാണോ ലാവണ്യയുടെ അച്ഛൻ ഹരിയുടെ അടുത്തെത്തി ചോദിച്ചു

അതെ ഇന്ന് നന്ദൻ്റേയും കല്യാണമാണ്.

മുഹുർത്തത്തിന് സമയമായി

വിഷ്ണു മണ്ഡപത്തിൽ നിന്നിറങ്ങി വീൽചെയറിലിരുന്ന ആൻസിയെ കൈകളിൽ കോരിയെടുത്ത് കൊണ്ടുപോയി മണ്ഡപത്തിൽ ഒരുക്കി വെച്ചിരുന്ന കസേരയിലിരുത്തി.

എന്താ ഹരിമോനെ ഇവിടെ നടക്കുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല

എല്ലാം ഇപ്പോ മനസ്സിലാകും നമുക്ക് ചടങ്ങ് കാണാം

നന്ദൻ്റെ അടുത്ത് ലാവണ്യയും. വിഷ്ണുവിൻ്റെ അടുത്ത് ആൻസിയും ഹരി നീ എന്നെ ചതിക്കുകയായിരുന്നല്ലേ

മോളെ ലാവണ്യ നമുക്ക് ചതി പറ്റി

ഇല്ല അച്ഛാ എനിക്ക് ചതി പറ്റിയില്ല ഞാൻ സ്നേഹിച്ചത് നന്ദേട്ടനെയാണ് ആ നന്ദട്ടേൻ്റെ വധുവാണ് ഞാനിപ്പോൾ

അഹാ മോളും കൂടി അറിഞ്ഞോണ്ടാണോ ഈ ചതി.

അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം അച്ഛനും അമ്മയും ബിസ്സിനസ്സിൻ്റെ ലാഭനഷ്ടങ്ങൾ കൂട്ടി കിഴിക്കുന്നതിനിടയിൽ മറന്നൊരു കാര്യമുണ്ട് .രണ്ട് മക്കൾ അവരെ സ്നേഹിക്കാൻ .ആ സമയം എന്നെ സ്നേഹിച്ചതും ചേർത്തു നിർത്തിയതും എൻ്റെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറായതും എൻ്റെ ഹരിയേട്ടനാണ്. ഹരിയേട്ടൻ വഴിയാണ് ഞാൻ നന്ദേട്ടനെ പരിചയപ്പെട്ടതും പ്രണയത്തിലായതും.

എടാ അപ്പോ നിങ്ങൾ എല്ലാവരും കൂട്ടം കൂടിയാണല്ലേ എന്നെ ചതിക്കാൻ നോക്കിയത്.എന്നും ചോദിച്ച് ഹരിയുടെ കോളറിന് കേറി പിടിച്ചു.

അല്ല ഞാൻ ഒറ്റക്കാണ്. വർഷങ്ങൾക്ക് മുൻപ് എൻ്റെ അച്ഛനേയും അമ്മയേയും  ചതിച്ചത് നിങ്ങൾ ഒറ്റക്കല്ലേ അതുപോലെ ഞാനും ഒന്നു കളിച്ചു. കോളറിലെ പിടി വിടുവിച്ച് കൊണ്ട് ഹരി പറഞ്ഞു

ഞാൻ നിൻ്റെ അച്ഛനേയും അമ്മയേയും ചതിച്ചെന്നോ

അതെ എൻ്റെ അമ്മയുടെ തറവാട്ടിലെ പണിക്കാരനായ എൻ്റെ അച്ഛൻ്റെയും എൻ്റെ അമ്മയുടെയും മനസ്സിൽ പ്രണയം കുത്തിവെച്ചത് നിങ്ങളാണ്. നാട് മുഴുവൻ അവവാദം പറഞ്ഞ് നടന്നതും നിങ്ങളാണ് അതിൻ്റെ പേരിൽ എൻ്റെ അമ്മയെ മുത്തച്ഛൻ ഒരു പാട് ഉപദ്രവിച്ച് വീട്ടിൽ നിന്നിറക്കി വിടുന്നു. നിങ്ങളുടെ മുന്നിൽ ഒറ്റ ഒരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു അമ്മയുടെ പേരിലുള്ള സ്വന്ത് .അന്ന് നിങ്ങൾ പറഞ്ഞത് എല്ലാവരും വിശ്വസിച്ചു.

വീട്ടിൽ നിന്ന് ഇറക്കിവിട്ട എൻ്റെ അമ്മയെ രണ്ടും കൈയും നീട്ടി സ്വീകരിച്ച് ഒരു ജീവിതം കൊടുത്ത എൻ്റെ അച്ഛനെ നിങ്ങൾ ഒരു പാട് ഉപദ്രവിച്ചു. അവരെ കൊല്ലാൻ വരെ ഏർപ്പാട് ചെയ്തു.

എൻ്റെ അമ്മയുടെ സ്വന്ത് മുത്തച്ഛനിൽ നിന്ന് എഴുതി വാങ്ങി .നിങ്ങളുടെ കണ്ണും മനസ്സും സ്വത്തിൽ മാത്രമായിരുന്നു. ബന്ധങ്ങൾക്ക് യാതൊരു വിലയും ഇല്ല. ഇപ്പോ ലാവണ്യയെ വിഷ്ണുവിന് തരാൻ നിങ്ങൾ തയ്യാറായത് പോലും ഞങ്ങളോടുള്ള സ്നേഹമല്ല .അവൻ്റെ പദവിയും സ്ഥാനവും നോക്കിയാണ്. അവിടേയും നിങ്ങളുടെ മനസ്സിൽ ബിസിനസ്സ് ആയിരുന്നു. ലാഭങ്ങൾ മാത്രം കണ്ടു. അതല്ലേ എനിക്കു കൂടി അർഹതപ്പെട്ട അമ്മയുടെ ഓഹരി മോളെ കെട്ടാൻ പോകുന്ന വിഷ്ണുവിൻ്റെ പേരിൽ മാത്രം എഴുതിവെച്ചത്.

നിങ്ങൾ മകൾക്ക് വേണ്ടി വിഷ്ണുവിനെ ആലോചിക്കാൻ എന്നെ കാണാൻ വീട്ടിലേക്ക് വരാൻ ഇരിക്കുകയാണെന്ന് അറിഞ്ഞ് തന്നെയാണ് ഞാൻ മാമനേയും കൂട്ടി നിങ്ങളുടെ വീട്ടിൽ വന്നതും ഇങ്ങനെ ഒരു നാടകം കളിച്ചതും

നിങ്ങൾ ഒരു സ്വപ്ന ലോകത്തായിരുന്നു.പണം കൊടുത്ത് ലാഭങ്ങൾ കൊയ്യാൻ ഒരു ഡോക്ടർ മരുമകനെ സ്വന്തമാക്കുന്നതിനെ സ്വപ്നം. കാണുകയായിരുന്നു.

ഇത്രയും അറിഞ്ഞ നിങ്ങൾ ഈ ഒരു കാര്യം കൂടി അറിഞ്ഞോ എൻ്റെ നന്ദനേയും ലാവണ്യയേയും അടുപ്പിച്ചത് ഞാനാ നിങ്ങളോടു പ്രതികാരം ചെയ്യാൻ. ഞങ്ങളുടെ വീട്ടിലെ നിലവിളക്കായിരിക്കും, ലാവണ്യ വർഷങ്ങൾക്ക് മുൻപ് നിങ്ങൾ ചെയ്തതു ഞാനിന്നു ചെയ്തു.

പിന്നെ എൻ്റെ വിഷ്ണു മോന് ഇഷ്ടം ആൻസിയോട് ആണന്നറിഞ്ഞപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല അതും കൂടെ ഇതിൻ്റെ കൂടെ നടത്താൻ തീരുമാനിച്ചു.

അല്ല നമ്മൾ പഴയ കാര്യങ്ങൾ പറഞ്ഞ് നിന്ന സമയം അവിടെ താലികെട്ട് കഴിഞ്ഞല്ലോ

എന്നാൽ പിന്നെ എൻ്റെ അമ്മയുടെ ആങ്ങള കല്യാണസദ്യയും കഴിച്ച് വേഗം വീടെത്താൻ നോക്ക്.

എടാ നീ എന്നോട് ഈ ചെയ്തതിന് ഞാൻ കാണിച്ച് തരുന്നുണ്ട്

എന്തു കാണിക്കാനാ അമ്മാവാ അമ്മാവന് കണ്ടകശനി ആരംഭിച്ച് കഴിഞ്ഞു ഇനി എവിടെ തൊട്ടാലും നാശം മാത്രമായിരിക്കും

അമ്മാവൻ അമ്മായിയേയും മോനേയും ബന്ധുക്കളെയും കൂട്ടി പോയി സദ്യ കഴിക്ക്

എല്ലാവരും വരിനെടാ ആർക്കു വേണം നിൻ്റെ സദ്യ ഇതും പറഞ്ഞ് ചവിട്ടി തുള്ളി ലാവണ്യയുടെ അച്ഛൻ അവിടെ നിന്നും പോയി.

താലികെട്ടും കഴിഞ്ഞ് വീട്ടിലെത്തി നന്ദനോടൊപ്പം  ലാവണ്യ നിലവിളക്കും കൈയിൽ പിടിച്ച് വലതുകാൽ വെച്ച്  വീടിൻ്റെ പടി കയറിയപ്പോൾ വിഷ്ണു കാന്താരിയെ കൈകളിൽ കോരിയെടുത്തു കൊണ്ടാണ് വീടിൻ്റെ പടി കയറിയത് ഈ സമയം കൈയിൽ പിടിച്ചിരിക്കുന്ന കത്തിച്ച നിലവിളക്ക് അണയാതെയിരിക്കാൻ ശ്രദ്ധിക്കുന്ന തിരക്കിലായിരുന്നു ആൻസി.

വിരുന്നെല്ലാം കഴിഞ്ഞ് ബന്ധുക്കളും  നാട്ടുകാരും പിരിഞ്ഞതിന് ശേഷം എല്ലാവരും കൂടി ഒത്തുകൂടി

അല്ല മോനെ ഈ ചുരുങ്ങിയ ദിവസം കൊണ്ട് മോൻ ഒറ്റക്ക് എങ്ങനാ ഇതൊക്കെ ഒപ്പിച്ചത്.

ആരാ സുമിത്രാൻ്റി പറഞ്ഞത് ഞാനൊറ്റക്ക് ആയിരുന്നെന്ന്. എന്നോടൊപ്പം എൻ്റെ മൂന്ന് അനിയൻമാരും ലാവണ്യയും പിന്നെ ഇവരുടെയെല്ലാം ഏട്ടത്തിയും ഉണ്ടായിരുന്നു. .ഒരു കാര്യത്തിലേ ഇത്തിരി ബുദ്ധിമുട്ടിയുള്ളു.വിഷ്ണുവിന് വേണ്ടി ടീച്ചറമ്മയുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിച്ചു. ടീച്ചറമ്മക്ക് പൂർണ്ണ സമ്മതം ഇവൻ്റെ കാന്താരിക്ക് സമ്മതം അറിയിക്കാൻ ഒരു ബുദ്ധിമുട്ട്.

ഏട്ടാ ഞങ്ങൾ അറിയാതെ ഇരുന്ന പഴയ കഥകളെല്ലാം ഏട്ടൻ എങ്ങനാ അറിഞ്ഞത്.

അതെൻ്റെ ലാവണ്യയാണ് എന്നോട് പറഞ്ഞത്.മുത്തച്ഛൻ മരിക്കും മുൻപ് ലാവണ്യയോട് പറഞ്ഞതാണ്.

ലാവണ്യ പറയുന്നത് കേട്ടല്ലോ ഹരിയേട്ടനാ ചേർത്ത് പിടിച്ചതും സ്നേഹിച്ചതും എന്നൊക്കെ

ലാവണ്യയെ സ്നേഹിച്ചതും ലാളിച്ചതും മുത്തശ്ശൻ മാത്രമായിരുന്നു. മുത്തശ്ശൻ്റെ മരണം ലാവണ്യയെ വല്ലാതെ തളർത്തി തീർത്തും ഒറ്റപ്പെട്ട അവസ്ഥ അങ്ങനെ ഇരിക്കുമ്പോളാണ് ലാവണ്യ എന്നെ കാണാൻ വരുന്നത്.

മുത്തശ്ശൻ മരിക്കും മുൻപ് എന്നേയും വിഷ്ണുവിനേയും കാണാൻ ആഗ്രഹിച്ചിരുന്നതായി പറഞ്ഞു. മുത്തശ്ശൻ പറഞ്ഞറിഞ്ഞ കഥ ലാവണ്യ എന്നോട് പറഞ്ഞു. അമ്മാവൻ്റെ ചതിയുടെ കഥ. അച്ഛൻ്റെ ചെയ്തികളറിഞ്ഞ ലാവണ്യക്ക് അച്ഛനോട് വെറുപ്പായി.

അന്നു മുതൽ ഒരേട്ടൻ്റെ സ്നേഹം കൊടുത്ത് ഞാൻ ചേർത്തു പിടിച്ചു. നന്ദനോട് ലാവണ്യയെ കുറിച്ച് പറഞ്ഞു ലാവണ്യയോട് നന്ദനെ കുറിച്ചും ഒരു ദിവസം അവരെ തമ്മിൽ പരിചയപ്പെടുത്തി അവരെ  പ്രണയത്തിലാക്കി. പിന്നെ എല്ലാം നടന്നത് നിങ്ങൾക്കും അറിയാവുന്നതല്ലേ

ലാവണ്യക്ക് വിഷമം ഉണ്ടോ ഇങ്ങനെയൊക്കെ സംഭവിച്ചതിൽ തുളസി ലാവണ്യയെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.

വിഷമമോ ? ഇല്ല ഏട്ടത്തി ഞാൻ സന്തോഷവതിയാണ്. എൻ്റെ ഭാഗ്യമല്ലേ ഈ വീട്ടിൽ എത്തിച്ചേരാൻ പറ്റിയത്. അന്ന് ഹരിയേട്ടനേയും വിഷ്ണുവേട്ടനേയും ഞങ്ങളുടെ വീട്ടിൽ നിന്ന് അച്ഛൻ ഇറക്കിവിട്ടപ്പോൾ എനിക്കറിയില്ലായിരുന്നു അച്ഛൻ്റെ പെങ്ങൾടെ മക്കളായിരുന്നു എന്ന്.

തിരിച്ച് മുത്തശ്ശൻ്റെ മുറിയിൽ ചെന്നപ്പോൾ മുത്തശ്ശൻ കരയുന്നത് കണ്ട് ചേദിച്ചപ്പോൾ മുത്തശ്ശനാ പറഞ്ഞത് അമ്മായിയുടെ മക്കളാണന്ന് മുത്തശ്ശൻ പറയുന്ന കേട്ടു വന്ന അച്ഛൻ മുത്തശ്ശനെ ഒരു പാട് ഉപദ്രവിച്ചു അത് കണ്ട് എൻ്റെ കുഞ്ഞു മനസ്സ് ഒത്തിരി വേദനിച്ചു. ആ സംഭവത്തിന് ശേഷം അച്ഛൻ എന്നെ മുത്തശ്ശൻ്റെ മുറിയിൽ വിടാതായി. പക്ഷേ അച്ഛൻ കാണാതെ ഞാൻ മുത്തശ്ശൻ്റെ മുറിയിൽ പോകും അങ്ങനെ മുത്തശ്ശൻ എന്നോട് പറഞ്ഞ കാര്യങ്ങളാണ് ഞാൻ ഹരിയേട്ടനെ അറിയിച്ചത് എനിക്ക് എൻ്റെ അച്ഛനോട് വെറുപ്പാ അച്ഛൻ ദുഷ്ടനാ പാവം മുത്തശ്ശനെ ഒരുപാട് ഉപദ്രവിക്കുമായിരുന്നു. അച്ഛൻ എല്ലാത്തിനും കൂട്ടായി അമ്മയും.

അച്ഛനെ കുറിച്ച് അങ്ങനെ ഒന്നും പറയരുത് കുട്ടി തുളസി ലാവണ്യയെ തുടർന്നു പറയാൻ അനുവധിച്ചില്ല.

ഇത്രക്കും ദുഷ്ടാനായിരുന്നോ ഹരിയേട്ടാ നമ്മുടെ അമ്മാവൻ

ആർത്തി ആയിരുന്നു അയാൾക്ക് പണത്തോടുള്ള ആർത്തി ആ ആർത്തിയാ അയാളെ ഇങ്ങനെയെല്ലാം പ്രേരിപ്പിച്ചത്.

മോള് അച്ഛനേയും അമ്മയേയും വെറുക്കരുത് മനസ്സ് കൊണ്ട് അനുഗ്രഹം വാങ്ങി വേണം പുതിയ ജീവിതം തുടങ്ങാൻ തുളസി ലാവണ്യയുടെ ശിരസ്സിൽ തലോടികൊണ്ടു പറഞ്ഞു

സങ്കടം കൊണ്ടു പറഞ്ഞതാ ഏട്ടത്തി.ഏട്ടത്തി പറഞ്ഞതുപോലെ മനസ്സുകൊണ്ട് അവരോട് ക്ഷമ ചോദിച്ച് അനുഗ്രഹം വാങ്ങിയിട്ടേ ജീവിതം ആരംഭിക്കു

ഹരി നന്ദനെയും ലാവണ്യയേയും അടുത്തേക്കു വിളിച്ചു

മോനെ നന്ദാ ഇതാ കാറിൻ്റെ താക്കോൽ പിന്നെ ഇത് 25 ലക്ഷം രൂപയും ഉണ്ട്. ലാവണ്യക്ക് അവളുടെ അച്ഛൻ നൽകിയ സ്ത്രീധനം ഇതെല്ലാം നിങ്ങൾക്കുള്ളതാണ്.

എനിക്ക് ഇതൊന്നും വേണ്ട ഹരിയേട്ടാ .ഇതിൻ്റെയെല്ലാം അവകാശി ഹരിയേട്ടനും വിഷ്ണുവും ആണ്.

അല്ല മോനെ ഇത് ലാവണ്യയുടെ അച്ഛൻ ലാവണ്യക്ക് കൊടുത്തതാ അതിൻ്റെ അവകാശി നിങ്ങളാണ്.പിന്നെ ഞങ്ങൾക്ക് അവകാശപ്പെട്ട അമ്മയുടെ ഓഹരി 20 ഏക്കർ സ്ഥലം അത് വിഷ്ണുവിനും അൻസിക്കും ഉള്ളതാണ്.

ഏട്ടാ ആ സ്ഥലം എനിക്ക് വേണ്ട അത് ഏട്ടന് അർഹതപ്പെട്ടതാണ്. ഏട്ടൻ എത്ര കഷ്ടപ്പെട്ടിട്ടാ ഇന്ന് ഈ കാണുന്നതെല്ലാം ഉണ്ടാക്കിയതും എന്നെ പഠിപ്പിച്ചതും.

എൻ്റെ മാത്രമല്ല മോനെ നമ്മുടെ എല്ലാവരുടെയും കഷ്ടപ്പാടിൻ്റെ വിലയാണ്. ദാ ഈ  മനുഷ്യൻ്റെ വലിയ മനസ്സിൻ്റെ വിലയാണ്. ഒന്നും ഇല്ലാതിരുന്ന നമ്മളെ ചേർത്ത് പിടിച്ച് സ്വന്തം മക്കളെ പോലെ സ്നേഹിച്ച സുമിത്രാൻ്റിയുടെ സ്നേഹത്തിൻ്റെ വിലയാണ്. ഇപ്പോ നമുക്ക് എന്തൊക്കെയുണ്ടോ അതെല്ലാം നമ്മൾ 5 പേർക്കും ഉള്ളതാണ്. അങ്ങനെയെ കാണാവു അങ്ങനെയേ ജീവിക്കാവു. നിലവിളക്ക് പോലെ ശോഭിക്കുന്നതായിരിക്കണം നമ്മുടെ കുടുംബം. കുടുംബത്തിൽ നമ്മുടെ ഇടയിൽ ഒന്നാമതായി സ്നേഹത്തിനായിരിക്കണം വില കൊടുക്കേണ്ടത്.

നിങ്ങൾക്കു വേണ്ടി പഠനം പോലും ഉപേക്ഷിച്ച് നിങ്ങളെ വളർത്തിയ നിങ്ങളുടെ ഏട്ടത്തിയേയും നിങ്ങൾ .സ്നേഹിക്കണം

അപ്പോ നേരം ഒരുപാടായി  എല്ലാവരും പോയി കിടക്കാൻ നോക്ക്.

രണ്ടു ഗ്ലാസ്സുകളിലായി പകർന്നു വെച്ച പാലെടുത്ത് തുളസി ലാവണ്യയുടെ കൈയിലും വിഷ്ണുവിൻ്റെ കൈയിലും കൊടുത്തു

ആ വീട്ടിൽ രണ്ട് മണിയറകൾ ഒരുക്കിയിരുന്നു. പാലുമായി വരുന്ന ലാവണ്യയെ കാത്തിരിക്കുന്ന നന്ദനും വിഷ്ണുവിനായി കാത്തിരിക്കുന്ന ആൻസിയും.

നന്ദേട്ടാ നടന്നതെല്ലാം ഒരു സ്വപ്നമായി തോന്നുന്നു അല്ലേ ?നന്ദനരികിൽ നന്ദൻ്റെ തോളിൽ ചാരി ഇരുന്നു കൊണ്ട് ലാവണ്യ പറഞ്ഞു.

ഹരിയേട്ടൻ പ്ലാൻ ചെയ്തതുപോലെ എല്ലാം നടന്നു.

അതെ  എനിക്ക് അത്ഭുതം തോന്നുന്നു. ഇവിടെ ഹരിയേട്ടനും ഏട്ടത്തിയും പറയുന്നത് ‘എല്ലാവരും അനുസരിക്കുന്നു. എല്ലാവരും പരസ്പരം സ്നേഹിക്കുന്നു. എൻ്റെ നിൻ്റെ എന്ന് വേർതിരിവില്ല ഞാൻ ഭാഗ്യവതിയാ നന്ദേട്ടാ

ഇനിയും ഇവിടെ ഇങ്ങനെയെ പാടുള്ളു. എൻ്റെ ലച്ചൂന് നഷ്ടമായ സ്നേഹം ഇവിടെ കിട്ടും എല്ലാവരേയും സ്നേഹിക്കുക ഏട്ടത്തിയെ കണ്ട് എല്ലാം കാര്യങ്ങളും പഠിക്കണം. പിന്നെ ആൻസി യേടത്തിയെ മാറ്റി നിർത്തരുത് എല്ലാ കാര്യത്തിലും കൂടെ ഉണ്ടാകണം.ഈ വീട്ടിലെ നിലവിളക്ക് ആയിരിക്കണം ഇവിടെ വന്നു കേറിയ പെൺകുട്ടികൾ

ആൻസിയേടത്തിയെ മാറ്റി നിർത്തുകയോ ഒരിക്കലും ഇല്ല

പെണ്ണേ ഇനിയുള്ള കാര്യങ്ങളൊക്കെ വഴിയേ പറയാം നേരം പാതിരയായി.

ഉം.

നന്ദൻ ലാവണ്യയെ ചേർത്തു പിടിച്ചു കൊണ്ട് ബെഡിലേക്ക് ചാഞ്ഞു.

ആ സമയം വിഷ്ണുവിൻ്റെ മുറിയിൽ

വിഷ്ണുവേട്ടാ ഇത്ര പെട്ടന്ന് ഒരു വിവാഹം ഞാൻ പ്രതീക്ഷിച്ചില്ല.

ഞാനും പ്രതീക്ഷിച്ചില്ല.ഏട്ടൻ പറഞ്ഞപ്പോ പിന്നെ ഒന്നും മറുത്ത് പറയാനും തോന്നിയില്ല.

മറ്റെന്നാൾ വിഷ്ണുവേട്ടൻ പോകില്ലേ അപ്പോ ഞാനിവിടെ ഒറ്റക്ക് എങ്ങനെ ?

എടി കാന്താരി നീ എങ്ങനാ ഇവിടെ ഒറ്റക്ക് ആവുന്നത്. ഞാൻ മാത്രമല്ലേ പോകുന്നുള്ളു. ഞാൻ അവിടെ പോയി താമസ സൗകര്യം എല്ലാം റെഡിയാക്കും വരെ നീ ഇവിടെ നിൽക്ക് എല്ലാവരും ഉണ്ടാകും നിൻ്റെ കൂടെ ആരും ഒറ്റപ്പെടുത്തില്ല എൻ്റെ കാന്താരിയെ.ഏട്ടത്തിയുണ്ടല്ലോ പിന്നെ നിനക്കെന്താ പേടി?

വിഷ്ണുവേട്ടാ അമ്മ വീട്ടിൽ തനിച്ചാകില്ലേ നമ്മൾ എർണാകുളത്തേക്ക് താമസം മാറുമ്പോൾ

അമ്മയേയും നമ്മൾ കൊണ്ടു പോകും എർണാകുളത്തിന് .അവിടെ ചെന്ന് കഴിഞ്ഞ് വേണം ഫിസിയോ തെറാപ്പി പുനരാരംഭിക്കാൻ ഇനി കാത്തിരിക്കാൻ പറ്റില്ല ഈ കാന്താരിയെ എഴുന്നേറ്റ് നടത്തിയിട്ട് വേണം എനിക്കൊരച്ഛനാകാൻ.

അയ്യടാ അപ്പോ അതാണല്ലേ ആഗ്രഹം

ആണടി പെണ്ണേ നിനക്കൊരമ്മയാകാൻ ആഗ്രഹം ഇല്ലേ അതിനിനി നമ്മൾ ഒരുപാട് കാത്തിരിക്കേണ്ടി വരില്ല

ഉണ്ട് വിഷ്ണുവേട്ടാ അതിന് മുൻപ് എനിക്ക് എൻ്റെ വിഷ്ണുവേട്ടൻ്റെ കൈയും പിടിച്ച് കുറെ സ്ഥലങ്ങളിൽ  പോകണം. കുറെ വഴിപാട് ഉണ്ട് പള്ളികളിലും അമ്പലങ്ങളിലും

എല്ലാം നടക്കും ദൈവം നമ്മുടെ കൂടെയുണ്ട്.എന്നാൽ പിന്നെ നമുക്ക് കിടന്നാലോ

ഉം.

വിഷ്ണു ആൻസിയെ തൻ്റെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് കിടന്നു.

പിറ്റേന്ന് രാവിലെ ഏട്ടൻ വിഷ്ണുവിൻ്റെ മുന്നിലെത്തിയത് ഒരു കവറുമായിട്ടാണ്. വിഷ്ണുവിനുള്ള വിവാഹ സമ്മാനം

അത് വാങ്ങി നോക്കിയ വിഷ്ണുവിൻ്റെ കണ്ണുകളിൽ നിന്ന് നീർമണികൾ പൊഴിഞ്ഞു. സന്തോഷം കൊണ്ട്.

തുടരും

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

4/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!