ഹരിയേട്ടാ ……..ഹരിയേട്ടാ…..
എന്താ തുളസി
ഒന്നിങ്ങോട്ട് വേഗം വന്നേ
ഹരിയും ഓടിയും നടന്നുമായി ഹാളിലേക്കു വന്നു.
തുളസി സെറ്റിയിൽ ഇരുന്ന് ടിവി കണ്ടു കൊണ്ടിരിക്കുന്നതു കണ്ടിട്ടാണ് ഹരി പുറത്തേക്കിറങ്ങിയത്.
എന്താ എന്തു പറ്റി എന്നും ചോദിച്ച് തുളസിയുടെ അടുത്തെത്തിയ ഹരി കണ്ടത്. ബോധമില്ലാതെ കിടക്കുന്ന തുളസിയെ യാണ്.
തുളസി… മോളെ തുളസി…. എന്താ സംഭവിച്ചതെന്നറിയാതെ ഹരി വിറയാർന്ന ശബ്ദത്തിൽ തുളസിയെ തട്ടി വിളിച്ചു
ആ സമയത്താണ് ഹരിയുടെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്.
ഒരു ഞെട്ടലോടെയാണ് ഹരി ഫോണെടുത്ത് നോക്കിയത്.
നന്ദൻ കോളിംഗ്
ഹരി കോൾ അറ്റൻ്റ് ചെയതു്
മോനെ നന്ദാ ഏട്ടത്തി….
എന്താ ഏട്ടാ ഏട്ടത്തിക്ക് എന്തു പറ്റി.
അവൾ ബോധംകെട്ടു വീണു സുമിത്രയാൻറിയോട് വേഗം ഇവിടേക്ക് വരാൻ പറയു
പറയാം എട്ടാ പിന്നെ ഞാൻ വിളിച്ചത് അത്യവശ്യ കാര്യം പറയാനാണ്
എന്താ മോനെ ?
ആ സമയം ടിവിയിൽ നിന്നു കേട്ട വാർത്ത കേട്ട് ഹരി ഒരു നിമിഷം സ്തംഭിച്ചു നിന്നു
ദേശീയപാതയിലുണ്ടായ കാർ അപകടത്തിൽ ഒരു മരണം കാറിലുണ്ടായിരുന്ന വൃദ്ധയാണ് മരണപ്പെട്ടത്.കാർ ഓടിച്ചിരുന്ന ഡോക്ടർ വിഷ്ണുവിൻ്റെ നില അതീവ ഗുരുതരം എന്നാൽ സഹയാത്രിക ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിച്ച ലോറി നിർത്താതെ പോയത് കരുതി കൂട്ടിയുള്ള അപകടം ആണോ എന്ന് പോലീസ് സംശയിക്കുന്നു.
മോനെ നന്ദാ നമ്മുടെ വിഷ്ണുവിന് അപകടം പറ്റിയെന്ന് ടീച്ചറമ്മ…..
ഏട്ടാ ഈ വിവരം പറയാനാ ഞാനങ്ങോട്ട് വിളിച്ചത് ഏട്ടത്തി മിക്കവാറും ഈ വാർത്ത .അറിഞ്ഞിട്ടുണ്ടാകും അതിൻ്റെ ഷോക്കിൽ ആയിരിക്കും ബോധം മറഞ്ഞത്
നന്ദാ നീ കാറുമായി എത്രയും പെട്ടന്ന് വാ നമുക്കുടൻ പോകണം എർണാകുളത്തിന്
ശരിയേട്ടാ
ഹരി അകത്തു പോയി ജഗ്ഗിലെ വെള്ളം എടുത്തു കൊണ്ടുവന്ന് തുളസിയുടെ മുഖത്ത് തളിച്ചു. കണ്ണു തുറന്ന തുളസി ഹരിയെ മുന്നിൽ കണ്ട്
ഹരിയേട്ടാ നമ്മുടെ വിഷ്ണു? ടീച്ചറമ്മ …..
എന്താ ഹരിയേട്ടൻ ഇവിടെ ഇങ്ങനെ ഇരിക്കുന്നത് പോ പോയി എൻ്റെ വിഷ്ണു മോനെ രക്ഷപ്പെടുത്ത്.
ഹരിയേട്ടാ ഇതു ചതിയാ അവരു മനപൂർവ്വം എൻ്റെ മോനെ കൊല്ലാൻ ശ്രമിച്ചതാ മോനെ ആ ആശുപത്രിയിലേക്കാണ് വിഷ്ണുവിനെ കൊണ്ടു പോയിരിക്കുന്നത്.
ഞാൻ കാർത്തിക്കിനെ ഒന്നു വിളിക്കട്ടെ അവൻ്റെ സ്വാധീനം ഉപയോഗിച്ച് വിഷ്ണുവിനെ അവിടുന്ന് മാറ്റാൻ ഏർപ്പാടു ചെയ്യാം നീ റെസ്റ്റ് ചെയ്യ് ഞാനും നന്ദനും കൂടി അങ്ങോട്ട് പോവുകയാണ്. പോകുന്ന വഴി കാർത്തിക്കിനേയും കൂടെ കൂട്ടാം
ഹരി ഫോണെടുത്ത് കാർത്തിക്കിനെ വിളിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ അവൻ സംഭവസ്ഥലത്തെത്തി എന്നറിഞ്ഞപ്പോ ഹരിക്ക് സമാധാനമായി
മോനെ കാർത്തി വിഷ്ണുവിനെ ഉടൻ തന്നെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റണം
അതെന്തിനാ ഏട്ടാ ഇവിടെയല്ലേ ഏട്ടൻ ജോലി ചെയ്യുന്നത്. ഏട്ടന് നല്ല ട്രീറ്റ്മെൻ്റ് ഇവിടെ ലഭിക്കും.
ഇല്ല മോനെ അവർ നമ്മുടെ വിഷ്ണുവിനെ കൊല്ലും
ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നത്.
ഹരി സംഭവങ്ങൾ ചുരുക്കി പറഞ്ഞു.
അപ്പോ അങ്ങനെയാണല്ലേ കാര്യങ്ങൾ ? വേണ്ടത് എന്താന്നു വെച്ചാൽ ഞാൻ ചെയ്തോളാം നിങ്ങൾ ഉടൻ പുറപ്പെടാൻ നോക്ക്.
ശരിമോനെ .പിന്നെ ആൻസി മോളുടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണം.
ഹരിവേഗം ഒരുങ്ങി ഇറങ്ങി അപ്പാഴെക്കും നന്ദൻകാറുമായി വന്നു. കാറിൽ ലാവണ്യയും ഉണ്ടായിരുന്നു.
നന്ദനും ഹരിയും കയറിയ കാർ എർണാകുളം ലക്ഷ്യമാക്കി പാഞ്ഞു.
നന്ദനും ഹരിയും ലാവണ്യയും എർണാകുളത്ത് എത്തുന്നതിന് മുൻപു തന്നെ വിഷ്ണുവിനെ ആ അശുപത്രിയിൽ നിന്ന് മാറ്റിയിരുന്നു.
ഐ സി യു വിൻ്റെ വാതിക്കൽ അക്ഷമയോടെ നിൽക്കുന്ന കാർത്തിക്കിനെ ദൂരെ നിന്നു തന്നെ ഹരിയും നന്ദനും കണ്ടു.
എട്ടാ….. ഹരിയെ കണ്ട കാർത്തി ഓടി വന്നു.
മോനെ എങ്ങനെയുണ്ട് വിഷ്ണുവിന്
അപകടനില തരണം ചെയ്തിട്ടില്ല വെൻ്റിലേറ്ററിൽ ആണ്.
മോനെ…. നമ്മുടെ വിഷ്ണു . ആൻസിമോൾ എവിടെ?
ഏട്ടത്തിയും ഇവിടെ അഡ്മിറ്റാണ്. ലാവണ്യയേടത്തി എട്ടത്തിയുടെ അടുത്തേക്ക് ചെല്ല്. എൻ്റെ കൂട്ടുകാരൻ്റെ അമ്മയും വൈഫും ആണ് ഏട്ടത്തിക്ക് കൂട്ടിരിക്കുന്നത്. ങാ പിന്നെ ടീച്ചറമ്മയെ കുറിച്ചു ചോദിച്ചാൽ ഒന്നും ഇപ്പോ പറയണ്ട.
ഡോക്ടർ എന്താ മോനെ പറഞ്ഞത്
ബോധം തെളിയാതെ ഒന്നും പറയാൻ പറ്റില്ലന്നാണ് പറയുന്നത്
ഇടിച്ച ലോറി കണ്ടു പിടിച്ചോ ? ഇതു മറ്റാരുമല്ല ചെയ്തത് ആ രാഹുലും കൂട്ടുകാരുമാണ്
ലോറിയും ലോറി ഡ്രൈവറേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അവനൊന്നും ഇതുവരെ വിട്ടു പറഞ്ഞിട്ടില്ല. നിർത്താതെ പോയ ലോറിയെ സംഭവം കണ്ടു നിന്ന കുറച്ചു ചെറുപ്പക്കാരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് കസ്റ്റഡിയിൽ എടുക്കാൻ സാധിച്ചത്.
എനിക്ക് വിഷ്ണുവിനെ ‘ഒന്നു കാണാൻ പറ്റുമോ?
സന്ദർശന സമയം കഴിഞ്ഞു ഇനി രാവിലെ കാണാം ഏട്ടൻ ലാവണ്യയേടത്തിയേയും കൂട്ടി അൻസിയേടത്തിയുടെ അടുത്തേക്ക് ചെല്ല്
ലാവണ്യയും ഹരിയും ചെല്ലുമ്പോൾ ആൻസി മയക്കത്തിലായിരുന്നു.
ആൻസി കണ്ണു തുറക്കുന്നതു നോക്കി ഹരിയും ലാവണ്യയും കാത്തിരുന്ന
അമ്മയേയും ഹസ്ബൻ്റിനേയും കാണണം എന്നും പറഞ്ഞ് ഭയങ്കര ബഹളമായിരുന്നു.
ഉം
ഈ സമയത്താണ് തുളസി വിളിച്ചത്.
ഹരിയേട്ടാ വിഷ്ണുവിന് കുഴപ്പം ഒന്നും ഇല്ലാലോ അല്ലേ ?ആൻസി മോൾ എന്തെടുക്കുകയാ? ടീച്ചറമ്മയെ നിങ്ങൾ പോയി കണ്ടോ?
നീ ടെൻഷൻ ആകാതെ വിഷ്ണുവിനും ആൻസിക്കും കുഴപ്പം ഒന്നും ഇല്ല. ടീച്ചറമ്മയെ കാണണം
ഹരിയേട്ടൻ പറയുന്നത് സത്യമാണല്ലോ അല്ലേ
നീ ഭക്ഷണമൊക്കെ കഴിച്ച് സമാധാനമായി കിടന്നുറങ്ങാൻ നോക്ക്. ഇവിടെ പ്രശ്നം ഒന്നും ഇല്ല.
ഈ സമയത്താണ് ഐ സി യു വിൻ്റെ വാതിൽ തുറന്ന് സിസ്റ്റർ വിഷ്ണുവിൻ്റെ കൂടെയുള്ളവരെ വിളിച്ചത്.
എന്താ സിസ്റ്റർ
നിങ്ങളെ ഡോക്ടർ വിളിക്കുന്നു. ആരെങ്കിലും ഒരാൾ ഡോക്ടറിൻ്റെ ക്യാമ്പനിലേക്ക് ചെല്ലു
ഞാൻ പോകാം എന്നും പറഞ്ഞ് കാർത്തിക്ക് നടന്നു.
ഡോക്ടറുടെ ക്യാമ്പിനകത്തു കയറി
ഡോക്ടർ ഞാൻ വിഷ്ണുവിൻ്റെ അനിയൻ കാർത്തിക്ക്
വരു ഇരിക്കു.
ഡോക്ടറിൻ്റെ ടേബിളിൻ്റെ എതിർവശത്തിട്ടിരിക്കുന്ന ചെയറിൽ വിഷ്ണു ഇരുന്നു.
വിഷ്ണു എൻ്റെ അരുമ ശിഷ്യനായിരുന്നു് എൻ്റെ നിർദ്ദേശപ്രകാരമാണ് വിഷ്ണു ലണ്ടനിൽ ഉപരി പഠനത്തിന് പോയതു തന്നെ
ഡോക്ടർ കബീർ ഏട്ടൻ പറഞ്ഞിട്ടുണ്ട് –
അതെ ഡോക്ടർ കബീർ ഞാൻ തന്നെയാണ്.
ഡോക്ടർ എന്താണ് ഇപ്പോ ഏട്ടൻ്റെ അവസ്ഥ സ്കാനിംഗ് റിപ്പോർട്ട് വന്നോ
അതു പറയാനാണ് നിങ്ങളെ വിളിപ്പിച്ചത്.
എന്താ ഡോക്ടർ.
ഇതു വരെ ബോധം വരാത്തതിനാൽ ഞാൻ സംശയിച്ചു ഇൻ്റേണൽ ബ്ലീഡിംഗ് ഉണ്ടന്നാണ്. എന്നാൽ ഞാൻ സംശയിച്ച പോലെ ഭയക്കാൻ മാത്രമുള്ള പ്രശ്നം ഒന്നും ഇല്ല. ചിലപ്പോ മരുന്നുകൊണ്ടുമാറും ഇല്ലങ്കിൽ മാത്രം ഒരു ഓപ്പറേഷനെ കുറിച്ചു ചിന്തിച്ചാൽ മതി. അതല്ല പ്രശ്നം.
എന്താ ഡോക്ടർ
ഞാൻ വിഷ്ണുവിൻ്റെ എല്ലാ ടെസ്റ്റു റിപ്പോർട്ടുകളും വിഷ്ണുവിൻ്റെ ലണ്ടനിലുള്ള ഫ്രൊഫസർക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
വിഷ്ണു ജീവിതത്തിലേക്ക് തിരിച്ചു വരും വന്നാലും
എന്താ ഡോക്ടർ എന്തായാലും പറഞ്ഞോ
പഴയ പ്രസരിപ്പും കഴിവും ഓർമ്മ ശക്തിയും തിരിച്ചു കിട്ടാനുള്ള സാധ്യത കുറവാണ്.
എന്ത്.?
പത്തു ശതമാനം ഉറപ്പു മാത്രമേ ഇപ്പോ എനിക്ക് പറയാൻ പറ്റു.
പത്തു ശതമാനം ഉണ്ടല്ലോ അതു മതി ഡോക്ടർ ബാക്കി ഞങ്ങളുടെ പ്രാർത്ഥന കൊണ്ട് ഞങ്ങൾ നേടി എടുക്കും.
ഈ ആത്മവിശ്വാസം ഉണ്ടെങ്കിൽ മതി. പ്രാർത്ഥിക്കുക.
ജീവന് ആപത്തു വരാതെ ഞങ്ങൾക്കു തിരികെ തന്നാൽ മതി. ബോധം തെളിഞ്ഞു കഴിയുമ്പോൾ ഞങ്ങൾ ശരിയാക്കി എടുത്തോളാം.
കാർത്തിക്ക് വരുന്നതും കാത്തിരുന്ന നന്ദൻ്റെ മുന്നിലേക്ക് ആ വാർത്തയുമായി കാർത്തിക്ക് വന്നു എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നന്ദനും നടുങ്ങി.
ആ രാത്രി ആശുപത്രി വരാന്തയിൽ ഇരുന്ന് കഴിച്ചുകൂട്ടി.
രാമിലത്തെ സന്ദർശന സമയത്തിനു മുൻപായി നേഴ്സു വന്നു പറഞ്ഞു ഡോക്ടർ വിഷ്ണുവിന് ബോധം തെളിഞ്ഞു എന്ന്.
ആ വാർത്ത കേട്ട്എല്ലാവരും സന്തോഷിച്ചു.
സന്ദർശന സമയം വന്നെത്തി.
ആൻസിയേയും കൂട്ടി ഹരി ഐസിയുവിലേക്ക് പ്രവേശിച്ചു.
തുടരും
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission