Skip to content

ഏട്ടത്തി – 9

ettathi-novel

ഹരിയും ആൻസിയും ഐ സി യു നുള്ളിൽ ചെല്ലുമ്പോൾ വിഷ്ണു കണ്ണുകളടച്ച് കിടക്കുകയായിരുന്നു.

മോനേ…. വിഷ്ണു …..വിഷ്ണുവിൻ്റെ കിടപ്പ് കണ്ട് ഹരി നെഞ്ചു വിങ്ങുന്ന വേദനയോടെ വിഷ്ണുവിൻ്റെ ചുമലിൽ തട്ടി വിളിച്ചു.

വിഷ്ണുവേട്ടാ….. ഇടറിയ ശബ്ദത്തിൽ ആൻസിയും വിഷ്ണുവിനെ തട്ടി വിളിച്ചു.

വിഷ്ണുവിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതിരുന്നപ്പോൾ ആൻസി ഹരിയുടെ നേരെ നോക്കി

ഹരിയേട്ടാ …എൻ്റെ വിഷ്ണുവേട്ടൻ?

മോളെ ആൻസി നീ വിഷമിക്കാതെ

വിഷ്ണുവേട്ടാ…. ഇത് വിഷ്ണുവേട്ടൻ്റെ കാന്താരിക്കുട്ടിയാ ……കണ്ണു തുറക്ക് വിഷ്ണുവേട്ടാ…. ഈ ആൻസിക്കുട്ടിക്ക് സങ്കടം വരുന്നുണ്ടേ …..

ആൻസി കുനിഞ്ഞ് വിഷ്ണുവിൻ്റെ നെറ്റിയിൽ തൻ്റെ ചുണ്ടമർത്തി

വിഷ്ണുവേട്ടാ…. നേർത്ത ശബ്ദത്തിൽ വിളിച്ചു

സിസ്റ്റർ സിസ്റ്റർ ആൻസി അടുത്തു നിന്ന നേഴ്സിനെ വിളിച്ചു.

എന്താ ?

എൻ്റെ വിഷ്ണുവേട്ടൻ കണ്ണുതുറക്കുന്നില്ലല്ലോ സിസ്റ്റർ

മയക്കത്തിലാകും നിങ്ങൾ പുറത്തിരുന്നോളും ഉണരുമ്പോൾ ഞാൻ അറിയിക്കാം

ഇല്ല ഞാൻ പോകില്ല എൻ്റെ വിഷ്ണുവേട്ടൻ കണ്ണുതുറന്ന് എന്നെ നോക്കാതെ ഞാനിവിടെ നിന്ന് പോകില്ല

ചേട്ടാ ഇവിടെ ബഹളം വെയ്ക്കാൻ പാടില്ല ഇവിടെ വേറേയും രോഗികൾ കിടക്കുന്നതാണ്. ആ ചേച്ചിയേയും കൂട്ടി പുറത്തു പോ

പ്ലീസ് സിസ്റ്റർ ഞാൻ ബഹളം വെയ്ക്കില്ല ഞാനെൻ്റെ വിഷ്ണുവേട്ടൻ്റെ അടുത്ത് ഇത്തിരി നേരം കൂടി നിന്നോട്ടെ.

ഹരി ദയനിയമായി ആ നേഴ്സിൻ്റെ നേരെ നോക്കി

സന്ദർശന സമയം തീരാറായി നിങ്ങൾ ഇവിടെ നിന്നാൽ ഡോക്ടർ എന്നെ വഴക്കുപറയും

വാ മോളെ നമുക്ക് പോകാം വിഷ്ണു മയക്കത്തിലാണന്നല്ലേ സിസ്റ്റർ പറഞ്ഞത്.

ഹരിയേട്ടാ എൻ്റെ വിഷ്ണുവേട്ടൻ എൻ്റെ ശബ്ദം കേട്ടിട്ടുപോലും കണ്ണു തുറന്നില്ലാലോ

വിഷമിക്കാതെ വാ നമുക്ക് പുറത്തു പോയി ഇരിക്കാം അവൻ കണ്ണു തുറക്കും അപ്പോ വന്നു നമുക്ക് കാണാം

ഹരി ആൻസിയേയും ചേർത്തു പിടിച്ചു പുറത്തേക്കിറങ്ങി

ഐ സി യു വിൻ്റെ വാതിൽ തുറന്ന് വരുന്ന ഹരിയേയും ആൻസിയേയും കണ്ട് കാർത്തിക്കും നന്ദനും ലാവണ്യയും അവരുടെ അടുത്തേക്ക് വന്നു.

ഹരിയേട്ടാ വിഷ്ണുവിന് എങ്ങനെയുണ്ട് ?

മയക്കത്തിലാണ്  ഉണരുമ്പോൾ വിളിക്കാം എന്നു പറഞ്ഞിട്ടുണ്ട്. ലാവണ്യ … ആൻസി യേയും കൂട്ടി മുറിയിലേക്കു പൊയ്ക്കോ

ഇല്ല ഞാൻ ഒരിടത്തും പോകില്ല. എൻ്റെ വിഷ്ണുവേട്ടൻ കണ്ണു തുറക്കാതെ ഞാൻ ഇവിടുന്ന് പോകില്ല.

ബഹളം വെച്ചു കരയുന്ന ആൻസിയെ ഹരിയുടെ അടുത്ത് നിന്ന് പിടിച്ചു കൊണ്ട് ലാവണ്യ അടുത്ത് കണ്ട കസേരയിൽ പോയി ഇരുന്നു.

ഹരിയേട്ടാ…

ഹരി കാർത്തിക്കിൻ്റ നേരെ നോക്കി

ഹരിയേട്ടാ ടീച്ചറമ്മ…

ഉം നിങ്ങളു അവിടേക്ക് പോകണം. പോസ്റ്റുമാർട്ടത്തിനുള്ള നടപടികൾ ചെയ്യണം. ഉച്ചക്ക് മുൻപ് ബോഡി വിട്ടുകിട്ടാനുള്ള ക്രമീകരണം നടത്തണം.

കാർത്തിക്ക് ആശുപത്രിയിൽ ഉണ്ടാകണം ഞാൻ ലാവണ്യയേയും ആൻസിയേയും കൂട്ടി നാട്ടിലേക്കു തിരിക്കുകയാണ്. നന്ദൻ ടീച്ചറമ്മയുടെ കൂടെ ഉണ്ടാകണം ഹരി എല്ലാവർക്കും നിർദ്ദേശം കൊടുത്തതിന് ശേഷം ലാവണ്യയെ വിളിച്ച് മാറ്റി നിർത്തി കാര്യങ്ങൾ അവതരിപ്പിച്ചു.

എന്തു പറഞ്ഞ് ആൻസിയേടത്തിയെ നമ്മൾ നാട്ടിലേക്ക് കൊണ്ടു പോകും വിഷ്ണുവേട്ടനെ കാണാതെ  ഇവിടുന്ന് മാറില്ല എന്നും പറഞ്ഞിരിക്കുന്ന ആൻസിയേടത്തിയോട് എന്തു പറയും

ടീച്ചറമ്മ മറ്റൊരാശുപത്രിയിലാണ് അൻസിയെ കാണണമെന്നു പറയാം

കാറിൽ ഇരിക്കുന്ന സമയത്ത് ആൻസിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം

ശരി  ഹരിയേട്ടാ …. ആൻസിയുടെ സഹോദരനെ വിവരം അറിയിക്കണ്ടെ ?

ടീച്ചറമ്മയുടെ സഹോദരൻ അറിയിച്ചിട്ടുണ്ട്

മോള് ചെല്ല് ആൻസിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്ക്

ആൻസിയേടത്തി……

കുനിഞ്ഞിരുന്ന് കരയുന്ന ആൻസി കണ്ണുകളുയർത്തി ലാവണ്യയെ നോക്കി.

ഏടത്തി എഴുന്നേൽക്ക് നമുക്ക് ഒരിടം വരെ പോകാം

എവിടെ? ഞാൻ ഒരിടത്തേക്കും ഇല്ല എൻ്റെ വിഷ്ണുവേട്ടനെ വിട്ട് ഞാൻ വരില്ല.

ഏടത്തിക്ക് ടീച്ചറമ്മയെ കാണണ്ടേ?

അപ്പോഴാണ് ആൻസി ടീച്ചറമ്മയുടെ കാര്യം ഓർത്തത്.

എവിടാ എൻ്റെ അമ്മ ?

ടീച്ചറമ്മയെ മറ്റൊരാശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ടീച്ചറമ്മ ആൻസിയെ അന്വേഷിക്കുന്നുണ്ട്. നമുക്ക് പോയി ടീച്ചറമ്മയെ കണ്ടിട്ടു വരാം

നമ്മൾ പോകുന്ന സമയത്ത് വിഷ്ണുവേട്ടൻ കണ്ണു തുറന്നാൽ എന്നെ അന്വേഷിക്കും അപ്പോ എന്നെ കണ്ടില്ലങ്കിൽ വിഷ്ണുവേട്ടന് സങ്കടമാകും

വിഷ്ണുവേട്ടൻ കണ്ണു തുറന്ന് നമുക്ക് പറഞ്ഞിട്ടു പോകാം ടീച്ചറമ്മയെ കാണാൻ .

അതു പറ്റില്ല ഏട്ടത്തി. അപ്പോഴേക്കും അവിടുത്തെ സന്ദർശന സമയം കഴിയും

ലാവണ്യ ആൻസിയെ ഒരു വിധം പറഞ്ഞ് മനസ്സിലാക്കി കാറിൽ കയറ്റി.

ഹരി ഒരിക്കൽ കൂടി കാർത്തിക്കിനോടും നന്ദനോടും കാര്യങ്ങൾ പറഞ്ഞ് ഓർമ്മപ്പെടുത്തിയതിന് ശേഷം ആൻസിയേയും കൊണ്ട് നാട്ടിലേക്ക് യാത്ര തിരിച്ചു.

നന്ദൻ ടീച്ചറമ്മയുടെ ബോഡി സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് പുറപ്പെട്ടു.

കാർത്തിക്ക് ഇടപ്പെട്ടതുകൊണ്ട് പോസ്റ്റുമോർട്ടത്തിനുള്ള നടപടികൾ വേഗത്തിലാക്കിയിരുന്നു

ഹരിയുടെ കാർ കുറെ ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ ആൻസിക്ക് മനസ്സിലായി മറ്റൊരാശുപത്രിയിലേക്കല്ല ഈ യാത്രയെന്ന്.

നമ്മൾ എവിടേക്കാണ് പോകുന്നത്.

ഏടത്തി.. അത്..

എന്താ ലാവണ്യ എവിടാ എൻ്റെ അമ്മ

ഏടത്തി വിഷമിക്കരുത് നമ്മൾ ഇപ്പോൾ പോകുന്നത് നാട്ടിലേക്കാണ്.

അതെന്തിനാ? എവിടാ എൻ്റെ അമ്മ എന്തിനാ വിഷ്ണുവേട്ടൻ്റെ അടുത്തു നിന്ന് എന്നെ വിളിച്ചു കൊണ്ടുവന്നത്.

ഏടത്തി …എല്ലാം പറയാം  ..

പറ നിങ്ങൾ എന്തോ എന്നിൽ നിന്നു മറച്ചു പിടിക്കുന്നുണ്ടല്ലോ

നമ്മുടെ ടീച്ചറമ്മ :…

എന്താ അമ്മക്ക് പറ്റിയത്.

ഏട്ടത്തി സഹിക്കണം വിഷമിക്കരുത്  നമ്മുടെ ടീച്ചറമ്മ നമ്മളെ വിട്ടു പോയി.

ഇത്രയും പറഞ്ഞപ്പോഴേക്കും ലാവണ്യയും പൊട്ടിക്കരഞ്ഞുപോയി.

എന്താ ലാവണ്യ പറഞ്ഞത് എൻ്റെ അമ്മ…?

അതെ ഏട്ടത്തി ടീച്ചറമ്മ പോയി

അമ്മേ…….. അൻസി അലറി വിളിച്ചു. അതു കേട്ട് ഹരിയുടെ ഹൃദയം പൊട്ടുന്നതു പോലെ ഹരിക്കു തോന്നി.

എൻ്റെ അമ്മ… എൻ്റെ അമ്മ എന്നെ വിട്ടു പോയീ ന്നോ? ഇല്ല ഞാനിതു വിശ്വസിക്കില്ല ആൻസി അലറി കരഞ്ഞുകൊണ്ട് പുലമ്പി

എന്തൊക്കെയാ ഞാനി കേൾക്കുന്നത്. കാണുന്നത് എൻ്റെ ജീവനായ വിഷ്ണുവേട്ടൻ കണ്ണു തുറന്ന് എന്നെയൊന്ന് നോക്കാതെ ഐസിയിവിൽ കിടക്കുന്നു. എൻ്റെ അമ്മ എന്നെ വിട്ടു പോയി എന്ന്  ഇല്ല എൻ്റെ അമ്മക്ക് ഈ മോളെ വിട്ടിട്ടു പോകാനാവില്ല

ആൻസിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ലാവണ്യ വിഷമിച്ചു.

വീടെത്തുംവരെ ആൻസി ഓരോന്നും പുലമ്പിയും കരഞ്ഞും അലറി വിളിച്ചും ഇരുന്നു.

ടീച്ചറമ്മയുടെ വീടിനു മുന്നിൽ ഹരിയുടെ കാർ വന്നു നിന്നു.

തുളസിയും ശേഖരമാമനും സുമിത്രയും ടീച്ചറമ്മയുടെ വീട്ടിൽ ഉണ്ടായിരുന്നു

ലാവണ്യയും ഹരിയും കൂടി കരഞ്ഞു തളർന്ന അൻസിയെ താങ്ങി പിടിച്ച് വീടിനകത്തേക്കു പ്രവേശിച്ചു.

ആൻസി ആൾക്കൂട്ടത്തിനിടയിൽ ഒരു മുഖം തിരഞ്ഞു. അവളോടി ഒരു മുറിയിൽ ചെന്നു കയറി.

കരഞ്ഞു തളർന്നു കട്ടിലിൽ കിടക്കുന്ന തൻ്റെ സഹോദരനെ കണ്ട് ആൻസിയുടെ നിയന്ത്രണം വിട്ടു. സഹോദരനെ കെട്ടിപ്പിടിച്ച് ആൻസി പൊട്ടിക്കരഞ്ഞു. അതു കണ്ടു നിന്ന എല്ലാവരുടേയും കണ്ണു നിറഞ്ഞു.

തുളസി ചെന്ന് ആൻസിയുടെ ചുമലിൽ പിടിച്ച് തന്നിലേക്കു ചേർത്തു

തുളസിയുടെ വീർത്തു ഉന്തിയ വയറിൽ തൻ്റെ മുഖം ചേർന്ന് ആൻസി ഏങ്ങിയേങ്ങി കരഞ്ഞു.

ഒരമ്മയുടെ വാത്സല്യത്തോടെ ആൻസിയെ തന്നിലേക്കു ചേർത്തു നിർത്തി ആ മുടിയിഴകളിൽ തലോടി തുളസി മൗനമായി നിന്ന് ആൻസിയെ ആശ്വസിപ്പിച്ചു.

വൈകുന്നേരത്തോടെ ടീച്ചറമ്മയുടെ ബോഡി വീട്ടിലെത്തിച്ചു.

അലമുറയിട്ടു കരഞ്ഞുകൊണ്ട് ആൻസി ടീച്ചറമ്മയുടെ അടുത്തേക്ക് ഓടിയെത്തി എന്നാൽ ടീച്ചറമ്മയെ കിടത്തിയിരിക്കുന്നത്തിടത്ത് എത്തുംമുൻപ് ആൻസി ബോധം മറഞ്ഞ് തുളസിയുടേയും ലാവണ്യയുടെയും കൈകളിലേക്കു വീണു.

ശവമടക്ക് കഴിഞ്ഞ് സന്ധ്യ മയങ്ങിയ നേരത്താണ് എല്ലാവരും വീടെത്തിയത്.

ഹരി ആൻസിയുടെ സഹോദരനെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു.

ഒറ്റക്കായി എന്നോർക്കരുത്.ഞങ്ങളെല്ലാവരും കൂടെയുണ്ട് എനിക്കൊരനിയനെ കൂടി കിട്ടി.ഒരേട്ടനായി കാണാം വിഷമിക്കരുത്

ഹരിയെ കെട്ടിപ്പിടിച്ച് പൊട്ടികരഞ്ഞുകൊണ്ട് ആ ചുമലിലേക്ക് ചാഞ്ഞു

ആ സമയത്ത് തുളസിയുടെ മടിയിൽ കിടക്കുകയായിരുന്നു ആൻസി

ഇനി കരയരുത്. അമ്മക്ക് പകരം ആകാൻ മറ്റൊരാൾക്കും പറ്റില്ലന്നറിയാം എന്നാലും പറയാം ഏട്ടത്തിയെ മോളുടെ  അമ്മയെ പോലെ കാണാം വിഷ്ണു എൻ്റെ മുത്തമോനാണ് ഇന്നു മുതൽ ആൻസിമോളുടെ അമ്മ കൂടിയാണ് ഈ ഏട്ടത്തി

മുറ്റത്ത് മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് നന്ദൻ്റെ ഫോൺ ബെല്ലടിച്ചത്.

ആശുപത്രിയിൽ നിന്ന് കാർത്തിക്കായിരുന്നു

കാർത്തി പറ വിഷ്ണുവേട്ടന് എങ്ങനെ ഉണ്ട്.?

നന്ദാ അവിടുത്തെ ചടങ്ങുകളൊക്കെ കഴിഞ്ഞോ?

കഴിഞ്ഞു

നന്ദാ നീ ആൻസിയേടത്തിയേയും കൂട്ടി ഉടൻ നീ അവിടെ നിന്നു പുറപ്പെടണം

എന്താ കാർത്തി എന്തേലും പ്രശ്നം ഉണ്ടോ?

വിഷ്ണു കണ്ണു തുറന്നു.

എന്നിട്ട്? നീ വിഷ്ണുവിനെ കണ്ടോ

കണ്ടു അതല്ലേ ഉടനെ ആൻസിയേടത്തിയേയും കൊണ്ട് പുറപ്പെടാൻ പറഞ്ഞത് ഹരിയേട്ടനോടും ഏട്ടത്തിയോടും നിങ്ങളോടൊപ്പം വരാൻ പറയണം.

കാർത്തി വിഷ്ണു നിന്നെ തിരിച്ചറിഞ്ഞോ

ദൈവം നമ്മുടെ പ്രാർത്ഥന കേട്ടടാ  അവൻ എന്നെ തിരിച്ചറിഞ്ഞു.

അവൻ അൽസിയേടത്തിയേയും ഏട്ടത്തിയേയും അന്വേഷിക്കുന്നു.

സത്യമാണോ നീ ഈ പറയുന്നത് ഞാനി വിവരം എല്ലാവരോടും പറയട്ടെ.

തുടരും

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!