Skip to content

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 11 (അവസാനഭാഗം)

kappippoovinte-manamullaval

യാത്രയിലുടനീളം അവൻ ഒരു വലിയ മൃഗത്തെപ്പോലെ മുരളുകയും ഞെളിപിരി കൊള്ളുകയും കൈകാലുകളിൽ വരിഞ്ഞുമുറുക്കിയ കെട്ടുകൾ പൊട്ടിക്കാനും അവൻ ഓരോ നിമിഷവും ശ്രമിച്ചുകൊണ്ടിരുന്നു കോടമഞ്ഞിൽ കൂടുതലുള്ള ആ യാത്ര വളരെ ദുഷ്കരമാണ് എങ്കിലും ഡ്രൈവർ വളരെ ശ്രദ്ധാപൂർവ്വമായിരുന്നു  വണ്ടിയോടിച്ചത്

നമുക്കൊരു പോലീസിൽ ഏൽപ്പിക്കാം പോലീസുകാർ ചോദ്യംചെയ്താൽ ഇവൻ സത്യങ്ങൾ തുറന്നു പറയും  പോലീസിന്റെ ചോദ്യം മുറകളെ പറ്റി ഏകദേശ ധാരണ ഉള്ളതുകൊണ്ടാണ് ഞാൻ അത് പറഞ്ഞത്..

ആദ്യം ഇവനിൽ നിന്നും നമുക്ക് അറിയാൻ ഉള്ളതെല്ലാം എടുത്തിട്ട് പോലീസിന് കൊടുക്കണോ വേണ്ടയോ എന്ന് നമുക്ക് ആലോചിക്കാം അവളാണ് പറഞ്ഞത്

ആദ്യം നമുക്ക് താവളം എവിടെയാണെന്ന് കണ്ടെത്താം എന്തായാലും ഇവൻ അത് വെറുതെ പറയില്ല.

അതിനുള്ള വഴി ഒക്കെ ഉണ്ട്  അവൻ തത്ത പറയുന്നതുപോലെ പറയും…

പുറകിലിരുന്ന് അജാനബാഹുവിന്റെ ആയിരുന്നു ആ  ശബ്ദം..   കൂടെ അയാൾ പല്ലുകൾ കടിക്കുന്ന ശബ്ദവും കേട്ടു

ജീപ്പ്  ഓടിവന്നത് മറയൂരിലെ ഞങ്ങൾ താമസിക്കുന്ന ലോഡ്ജ് മുമ്പിലായിരുന്നു.

വണ്ടിയിൽ നിന്നും ആരും ഇറങ്ങിയില്ല

കുറച്ചു സമയം കഴിഞ്ഞപ്പോൾ  ലോഡ്ജ്നടത്തിപ്പുകാരൻ വൃദ്ധനായ മനുഷ്യൻ ജീപ്പിന്റെ  അരികിലേക്ക് വന്നു അപ്പോഴേക്കും അജാനബാഹു ജീപ്പിൽ നിന്നിറങ്ങി അയാളുടെ അരികിലേക്ക് ചെന്നു എന്തൊക്കെയോ സംസാരിച്ചു തിരികെ വന്നു

ജീപ്പിൽ കയറി മുൻപോട്ടു പോകുവാൻ ഡ്രൈവറോട് പറഞ്ഞു ഏകദേശം ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ഇടത്തേക്ക് തിരിച്ച് ഒരു പഴയ കെട്ടിടത്തിനു മുമ്പിൽ വണ്ടി നിന്നു എല്ലാവരും വണ്ടിയിൽ നിന്ന് എല്ലാവരും ചാടിയിറങ്ങി ബംഗാളിയെയും  ചുമന്നുകൊണ്ടു കെട്ടിടത്തിന്റെ  വാതിൽ തുറന്ന് അകത്തേക്ക് കയറി അത് ശർക്കര  സൂക്ഷിക്കുന്ന ഒരു ഗോഡൗൺ ആയിരുന്നു

പിന്നീട് അവിടെ നടന്നത് ബംഗാളിയുടെ കൈകാലുകൾ പുറകിലേക്ക് വലിച്ചുമുറുക്കി കെട്ടി  നടുവ്  വളഞ്ഞ ഒടിഞ്ഞു പോകത്തക്ക വിധം ചന്ദ്രക്കല  പോലെയായിരുന്നു ബംഗാളിയുടെ അപ്പോഴത്തെ അവസ്ഥ അവന്റെ വാരിയെല്ലുകൾ  തെളിഞ്ഞുവന്നു പിന്നീട് അവനെ നീളമുള്ള ഒരു കയറിൽ കെട്ടി ഫാനിന്റെ ഹുക്കിൽ  തൂക്കി നിർത്തി,. ചോദ്യങ്ങളും പറച്ചിലുകൾ ഒന്നുമില്ലാതെതന്നെ    അജാനബാഹു വും അനുചരന്മാരും ബോക്സിങ് പ്രാക്ടീസ് ചെയ്യുന്ന പോലെ മാറി മാറി അവന്റെ നെഞ്ചിൽ മർദ്ദിച്ചു കൊണ്ടിരുന്നു ഓരോ അഞ്ചു മിനിറ്റു കഴിയുമ്പോൾ ഇടി നിർത്തും അതിനുശേഷം വീണ്ടും ആവർത്തിക്കും  ഈ സമയത്ത് അവന്റെ വാരിയെല്ലുകൾ പലതും പൊട്ടിയിട്ടുണ്ട് ആവാം   അത്രയ്ക്ക് ഭീകരമായിരുന്നു അവന്റെ കരച്ചിൽ വായിൽ തിരികിവെച്ച ടവ്വൽ എടുത്തിരുന്നെങ്കിൽ അവന്റെ അലർച്ച കേട്ടു നാടുമുഴുവൻ നടുങ്ങി പോകുമായിരുന്നു. അരമണിക്കൂറോളം ഈ പ്രവർത്തി തുടർന്നുകൊണ്ടിരുന്നു അവന്റെ വായിൽ തിരികിയ  ടൗവലിൽ നിന്ന്  രക്തം ഇറ്റിറ്റു തറയിൽ വീഴാൻ തുടങ്ങി.

അതുവരെയും നിസംഗത ഭാവത്തിൽ ഒരു ചാക്ക് മുകളിൽ ഇരുന്ന അവൾ എഴുന്നേറ്റു വന്നു അവൻ വായിൽനിന്ന് ടൗവൽ  എടുക്കാൻ പറഞ്ഞു അനുചരന്മാരിൽ ഒരാൾ അവന്റെ വായിൽ കയ്യിട്ടു വലിച്ചെടുത്തു ടൗവലിനോടൊപ്പം കൊഴുത്ത രക്തവും തറയിലേക്ക് വീണു

സാധാരണ ഒരു മനുഷ്യൻ ആയിരുന്നുവെങ്കിൽ ഒന്നെങ്കിൽ അയാൾ മരിച്ചു പോകും അല്ലെങ്കിൽ ബോധംപോവും

അവൾ അവനോട് സംസാരിക്കുന്നത് ഹിന്ദിയിൽ ആയിരുന്നു

ആദ്യം അവൻ ചോദ്യങ്ങൾക്ക് പ്രതികരിച്ചില്ലെങ്കിലും തൂങ്ങി കിടക്കുന്ന അവന്റെ കൈയ്ക്കും കാലിനും ഇടയിലൂടെ അവനെ കെട്ടി കൊണ്ടു വന്ന മുളങ്കമ്പ് തിരുകിക്കയറ്റി നടുവിന്റെ  മധ്യഭാഗത്ത് വച്ചു രണ്ട് അനുചാരന്മാർ ഇരുവശത്തുനിന്നും താഴേക്കു വലിച്ചു അവന്റെ നടുവൊടിച്ചു കളയുക ആയിരിക്കും ഉദ്ദേശം എന്ന് ഞാൻ കരുതി പക്ഷേ അതിനു മുൻപ് തന്നെ അവൻ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു തുടങ്ങി

ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഏകദേശം 10 മിനിറ്റ് ദൈർഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ

വളരെ വേഗത്തിൽ തന്നെ അവനെ കെട്ടിയ കയർ അഴിച്ചുവിട്ടു അവൻ നിലത്തേക്ക് വീണു അവനെയും താങ്ങിയെടുത്ത് വീണ്ടും ജീപ്പിനുള്ളിൽ ഇട്ടു

വളരെ വേഗത്തിൽ തന്നെ എല്ലാവരും വീണ്ടും ജീപ്പിൽ കയറി

നേരെ കാന്തല്ലൂർ വിട്ടോളൂ ഒട്ടും താമസിപ്പിക്കരുത് അവൾ ഡ്രൈവറോട് പറഞ്ഞു

മറയൂരിൽ നിന്നും ഏകദേശം 14 കിലോമീറ്ററോളം ആണ് കാന്തല്ലൂർ ലേക്കുള്ള  ദൂരം പകൽസമയം ഒരു മുക്കാൽ മണിക്കൂർ എങ്കിലും സഞ്ചരിക്കണം  അവിടെത്താൻ എന്നാൽ ആ രാത്രിയിലെ കോടമഞ്ഞും പിശറൻ കാറ്റ് ഞങ്ങളുടെ വണ്ടിയേ  ചുറ്റിപ്പറ്റിനിന്നു യാത്ര സുഗമമാക്കിയില്ല വണ്ടിയോടിച്ച ഡ്രൈവർക്ക് ഭയമുള്ള  പോലെ തോന്നി… അയാളുടെ കൈകൾ വിറയ്ക്കുവാൻ തുടങ്ങി യാത്രയുടെ സ്പീഡ് കുറഞ്ഞെന്നു മനസ്സിലായ    അജാനബാഹു ഡ്രൈവറേ അവിടെ ഇറക്കി വിട്ടു സീറ്റിൽ കയറിയിരുന്നു

പിന്നീടങ്ങോട്ട് ജീപ്പിന്ഒരു ബാധ കയറിയതുപോലെ ആയിരുന്നു ഓരോ വളവും തിരിവും കൈവെള്ളയിലെ രേഖപോലെ അയാൾക്ക് സുപരിചിതമാണെന്ന് തോന്നി.

കാന്തല്ലൂരിനോട് അടുക്കാറായപ്പോൾ  വലിയൊരു മതിലിനെ തൊട്ടരികിലേക്കാണ് അയാൾ വണ്ടിയോടിച്ചു നിർത്തിയത് അതിനു മുൻപിൽ ഒരു പേര് എഴുതാത്ത മഞ്ഞ ബോർഡ് തൂങ്ങി കിടപ്പുണ്ടായിരുന്നു വലിയ ഗേറ്റ് തുറന്നുതന്നെ  കിടപ്പുണ്ടായിരുന്നു അതുകൊണ്ടു ജീപ്പ് അയാൾ അകത്തേക്ക്ഓടിച്ചു കയറ്റി

പുറമേ നിന്നു നോക്കിയാൽ അങ്ങനെ ഒരു വലിയ ബംഗ്ലാവ് അതിനുള്ളിൽ ഉണ്ടെന്നു ആർക്കും കാണാൻ കഴിയില്ല ഇടതൂർന്ന് വളർന്നുനിൽക്കുന്ന കാട്ടുമരങ്ങളും കാട്ടുചെടികളും ആ വീടിനെ പുറംലോകത്തുനിന്നും  വല്ലാതെ മറച്ചു പിടിച്ചിരിക്കുകയാണ്.

ഇരുൾ നിറഞ്ഞ ആ ബംഗ്ലാവിന് മുറ്റത്ത് വണ്ടി ജീപ്പ് നടത്തുമ്പോൾ ചെന്നായ്ക്കൾ മുരളുന്ന  കേട്ടു ശത്രുവിനെയോ ഇരയെയോ  കണ്ടതുപോലെ.

ഞങ്ങൾ ആറുപേരും  ജീപ്പിൽ നിന്നും ഇറങ്ങുമ്പോൾ നീളമുള്ള കത്തികൾ എടുത്തു അനുചരന്മാരിൽ ഒരാൾ എല്ലാവർക്കും നൽകി കോടമഞ്ഞും കാറ്റും ഇരുട്ടും അപ്പോഴേക്കും ഞങ്ങളെ പരസ്പരം കാണാത്ത കാണാൻ പറ്റാത്ത വിധം പൊതിഞ്ഞിരുന്നു

ഞങ്ങൾ ഓരോരുത്തരും ജീപ്പിൽ നിന്നും ഇറങ്ങി അവൾ ഒരു കൈകൊണ്ട് എന്റെ ഉടുപ്പിൽ പിടിച്ചിരുന്നു     പക്ഷേ അജാനബാഹുവിനോ അനുചരന്മാർക്കോ തെല്ലും ഭയമില്ലെന്ന് അവരുടെ നീക്കം കണ്ടപ്പോൾ എനിക്കു മനസ്സിലായി എന്തുവന്നാലും നേരിടാം എന്ന് മനസ്സിൽ ഉറപ്പിച്ച പോലെയായിരുന്നു അവരുടെ ഓരോ പെരുമാറ്റങ്ങൾ

ജീപ്പിനുള്ളിൽ നിന്നും ബംഗാളിയെ തൂക്കിയെടുത്ത് പുറത്തിട്ടു ബംഗ്ലാവിൽ ഉള്ളിലേക്ക് നടക്കുവാൻ ആവശ്യപ്പെട്ടു. നടക്കുവാൻ പോയിട്ട് ഒന്ന് നിൽക്കുവാൻ പോലും കാണാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവൻപ്പോൾ പക്ഷേ അനുയായികൾ അവനെ നിലത്തൂടെ വലിച്ചിഴച്ചു വാതുക്കൽ എത്തിച്ചു

വാതിലിനടുത്ത് എത്തിയപ്പോൾ തന്നെ പച്ചമാംസം കരിയുന്ന മണം രക്തത്തിന്റെയും  മാംസത്തിന്റെയും  ചീഞ്ഞളിഞ്ഞ ദുർഗന്ധം അസഹനീയമായി മൂക്കിലേക്ക് തുളച്ചു കയറി ഭയാനകമായ ഒരു നിശബ്ദതയായിരുന്നു അവിടെ ചെന്നായ്ക്കളുടെ മുരൾച്ച അല്ലാതെ മറ്റൊരു ശബ്ദവും അവിടെ കേൾക്കുവാൻ ഉണ്ടായിരുന്നില്ല

വാതിൽ തുറന്നു കിടക്കുകയായിരുന്നു ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു വലിയൊരു ഹാൾ അതിന്റെ ഓരോന്നായി വലിയൊരു മേശ അതിനു മുകളിൽ പുലിത്തോൽ വിരിച്ചിരുന്നു അതിന് അരികിൽ പാതി കത്തിയ നിലയിൽ മനുഷ്യ കൊഴുപ്പ് ചേർത്ത മെഴുകുതിരി അതിനുമുമ്പ് കത്തിച്ച മെഴുകുതിരികൾ ഉരുകിയൊലിച്ച കനം വെച്ചുഅവിടെ കിടപ്പുണ്ട്

അതുകൊണ്ടു തന്നെ മനസ്സിലായി സാത്താൻ സേവർ  സ്ഥിരം ആരാധന നടത്തുന്ന സ്ഥലമായിരുന്നു ഇതെന്നും എന്നാൽ പാതി കത്തി തീരുമുൻപ്  അവരുടെ സാന്നിധ്യം ഇവിടെ  ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ അവരുടെ അനക്കം പോലുമില്ല

അനുചരന്മാരിൽ ഒരാൾ സ്വിച്ച് ബോർഡ് കണ്ടുപിടിച്ചു ലൈറ്റ് ഓണാക്കി ഞങ്ങൾ ഓരോ മുറിയിലും കയറിയിറങ്ങി

”  നമ്മൾ എത്തുന്നതിനു മുമ്പ് തന്നെ അവർ രക്ഷപ്പെട്ടു കളഞ്ഞു “

ആജാനബാഹു ദേഷ്യവും നിരാശയും സഹിക്കാൻ കഴിയാതെ  കൈ കൊണ്ട് ഭിത്തിയിൽ അടിച്ചു എന്നിട്ടും കലിയടങ്ങാതെ ഹാളിൽ തറയിൽ കിടന്നിരുന്ന ബംഗാളിയെ  തലയിലും വയറ്റത്തും തൊഴിച്ചുകൊണ്ട് അലറി

” എവിടെടാ അവർ????”

അവർക്ക് ഇവിടെ കൂടാതെ പുറത്ത് രഹസ്യങ്ങൾ അറിയുവാൻ ഒരുപാട് മാർഗങ്ങളും ചാരൻമാരുമുണ്ടു നമ്മൾ ഇവനെ  പിടിച്ചു കൊണ്ടു വരുന്ന സമയത്ത് അല്ലെങ്കിൽ ഇവനെ കാണാതായ സമയവും മനസ്സിലാക്കി ഒരുപക്ഷേ അവർ രെഷ്ടപ്പെട്ട്താവാം

അവൾ പറഞ്ഞു

ഇനി ഇവനിൽ  നിന്നും ഇതിൽ കൂടുതലൊന്നും രഹസ്യങ്ങൾ നമുക്ക് കിട്ടാൻ പോകുന്നില്ല

ഇവനെ അങ്ങ് കൊന്നു കളഞ്ഞേക്കട്ടെ. ?

അയാൾ അതും ചോദിച്ചുകൊണ്ട് വീണ്ടും വീണ്ടും അവനെ തൊഴിക്കുവാൻ തുടങ്ങി

ഇനി ഇനിയും തന്നെ രക്ഷിക്കുവാൻ അവൻ വിളിച്ചു ആരാധിച്ചു കൊണ്ടിരുന്ന    സാത്താനോ മനുഷ്യരോ ആരും എത്തില്ലെന്ന് അറിഞ്ഞത് കൊണ്ടാവാം അവൻ എന്തോ പിറുപിറുത്തു

അവൾ കുനിഞ്ഞു നിന്ന് അവൻ പറയുന്നത് എന്താണെന്ന് ചെവിയോർത്ത് വീണ്ടും വീണ്ടും പറയുവാൻ അവനെ നിർബന്ധിച്ച് ശരീരം പിടിച്ചു ഉലച്ചു

അവൻ അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ  അവ്യക്തമായി എന്തോ പറഞ്ഞു

ഉടൻതന്നെ അവൾ കൂടെയുള്ളവർക്ക് ഒരു സിഗ്നൽ കൊടുത്തു  അവർ വേഗത്തിൽ ബംഗ്ലാവിന്റെ മുകളിലത്തെ നിലയിലേക്ക് ഓടി കയറി

താഴത്തെ നിലയിലെ ലൈറ്റിന്റെ  വെളിച്ചം മുകളിലേക്ക് അരണ്ട വെളിച്ചം കാട്ടുന്നുണ്ടെങ്കിലും കാഴ്ചകൾ ഒന്നും വ്യക്തമല്ല അതുകൊണ്ടുതന്നെ ഞങ്ങൾ അൽപസമയം നിശബ്ദരായിരുന്നു എന്തെങ്കിലും ശബ്ദം കേൾക്കുന്നുണ്ട് എന്നറിയാൻ കാതോർത്തു ചുറ്റിനും നോക്കി

ആരുടേയും അനക്കം ഇല്ല.

കൂട്ടത്തിലുള്ള ആരോ ലൈറ്റിട്ടു.ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത് കൊഴുത്തതും രക്തം കട്ടപിടിച്ചു ഉണങ്ങിയതുമായ രക്ത ദുർഗന്ധമുള്ള തറയിൽ ചവിട്ടിയാണ്

കാലുകൾ ഞാൻ അറപ്പോടും ഭയത്തോടും കൂടി പിൻവലിച്ചു എവിടെ ചവിട്ടിയാലും അത് രക്തകറയുടെ മുകളിലേക്ക് ആയിരുന്നു കാൽപാദം പതിച്ചത്

ഹാളിന്റെ നടുക്കായി ഇറച്ചി കടയിൽ കാണുന്നതുപോലുള്ള ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന ഒരു ഉരുളൻ പുളിയുടെ തടി അതിന്റെ അരികിലായി വലിയൊരു മേശ നീളം കുറഞ്ഞതും കൂടിയതുമായ വിവിധതരം കത്തികൾ ആ മേശപ്പുറത്ത് ചിതറി കിടപ്പുണ്ടായിരുന്നു   അതിനുചുറ്റും മനുഷ്യന്റെ തൊലിയും മാംസവുമെല്ലാം   ചീന്തിയെടുത്തതിനുശേഷം ഒഴിവാക്കപെട്ട  കുറേ അസ്ഥികൾ കൂട്ടിയിട്ടിരിക്കുന്നു

എന്റെ തലക്കുള്ളിൽ ഒരായിരം തേനീച്ചകൾ ഒന്നിച്ചു മൂളുന്ന ശബ്ദം

ജീവിതത്തിൽ ഒരിക്കൽ പോലും പോലും തോന്നാത്ത ആ കാഴ്ച ശരീരം തളർന്നു ഓരോ രോമകൂപങ്ങൾ പോലും വിറയലോടെ എഴുന്നേറ്റുനിന്നു

ഞങ്ങൾ പരസ്പരം നോക്കി തികച്ചും ഒരു അന്യഗ്രഹത്തിൽ എത്തിപ്പെട്ട അവസ്ഥ

അവൾ എന്റെ  തോളിൽ പിടിച്ചില്ലായിരുന്നെങ്കിൽ ഞാൻ ബോധം നശിച്ചു ആ  തറയിലിരുന്ന് പോയേനെ

, അതിലും ഭയാനകവും ഭീകരവുമായിരുന്നു ഹാളിനോട് ചേർന്നുകിടന്ന മുറികളുടെ  അടച്ചിട്ട വാതിൽ അജാനബാഹുവും അനുചരന്മാരും ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോൾ കണ്ടത്

പാതി ചത്തതും  കൊന്നതുംമായ കുറെ മൃതശരീരങ്ങൾ ചിലതൊക്കെ പാതി ജീവനോടെ ശരീരത്തിന് മാംസം അറുത്ത് നിലയിലും ചിലതൊക്കെ പുഴുവരിച്ചു ചീർത്ത വീർത്ത പൊട്ടി പൊട്ടിയളിഞ്ഞു പഴുത്തും  മനുഷ്യവിസർജ്യംത്തിന്റെയും  മൂത്രത്തിന്റെയും  ഇടയിൽ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു അതിനുള്ളിൽ തന്നെ ജീവനുള്ള കുറെ ചെറുപ്പക്കാർ ആണുംപെണ്ണും അതിലുണ്ടായിരുന്നു.,

അധരസാന്ത്വനം കൊണ്ട് ആശ്വസിപ്പിക്കാൻ പറ്റാത്ത മനോവ്യസനത്തിലും കഠിന വേദന കൊണ്ട് പുളയുന്ന കരഞ്ഞു കരഞ്ഞു ചുവന്നുതുടുത്തതും പിന്നെ കരിവാളിച്ച പോയ മുഖങ്ങൾ അവരുടെ കണ്ണിനുമേൽ അന്ധതമസ്സ്‌ അവരുടെ ഓരോ അവയവങ്ങളും നിഴൽപോലെ നിലവിളിക്കുന്നു. കേൾപ്പോരില്ലാത്ത ആരുടെയും ദാക്ഷിണ്യം അവരെ തേടുന്നില്ല

ഞങ്ങളുടെ സാമീപ്യം പോലും അവർ അറിയുന്നുണ്ടായിരുന്നില്ല

ഞാൻ ഒരു ഭ്രാന്തനെപ്പോലെ അവർക്കിടയിലേക്ക് ഓടി ഓരോ പെൺകുട്ടികളുടെയും മുഖം ഞാൻ കൈയിൽ കോരിയെടുത്ത് അവരെ മാറി മാറി നോക്കി ഞാൻ ചെയ്യുന്നതേന്താണെന്ന് മനസ്സിലാക്കി കൊണ്ട് അവൾ അവൾ വന്നെനെ ബലമായി പിടിച്ചു അവർക്കിടയിൽ നിന്ന് വലിച്ചു മാറ്റി

“ഇനിയും അവളെ നീ തിരയേണ്ട.

അവൾ ഇനി ഇല്ല..”

അവളത് പറയുമ്പോൾ ഒരു പൊട്ടിക്കരയുന്ന എന്നെ ഒരു കുഞ്ഞിനെ എന്നവണ്ണം ബലമായി ചേർത്തു പിടിച്ചിരുന്നു

ഏഴ്  ചെറുപ്പക്കാരും പതിനൊന്നു ചെറുപ്പക്കാരികളും ആയിരുന്നു ജീവനോടെ ബാക്കി ഉണ്ടായിരുന്നത്

ആ ബംഗ്ലാവ് മുഴുവൻ ആജാനബാഹുവും അനുചാരന്മാരും അരിച്ചുപെറുക്കി ബംഗാളിൽ ഒരു മൂലയിൽ കൂട്ടിലടച്ച  നിലയിൽ ഭീമാകാരരൂപീകളായ  നാലഞ്ചു ചെന്നായ്ക്കൾ അതല്ലാതെ മറ്റൊരു ജീവിയും ബംഗ്ലാവിൽ ഉണ്ടായിരുന്നില്ല.

ശത്രുക്കൾ അത്രയേറെ ബുദ്ധിമാന്മാരും സൂത്രശാലികളും  പിൻബലമുള്ളവരുമായിരുന്നു

ലോകം മുഴുവൻ അവർക്ക് ഏതുസമയത്തും സഹായത്തിനു ആളുകളുള്ളതുകൊണ്ട് മറ്റെവിടെയെങ്കിലും അവർ രക്ഷപ്പെട്ടിരിക്കുന്നു ഇനി ഇവരെ ഇവിടെ തിരഞ്ഞെടു കാര്യമില്ലെന്ന് മനസ്സിലായി.

അവൾ അവരോടു എന്തൊക്കെയോ നിർദ്ദേശിച്ചു അജാനബാഹു ആരെയൊക്കെ ഫോൺ ചെയ്തു

അപ്പോഴും ബംഗ്ലാവിലെ താഴത്തെ നിലയിൽ ഹാളിൽ ഞരങ്ങുകയും മൂളുകയും  ചെയ്യുന്ന ബംഗാളിയെ നോക്കി അയാൾ ചോദിച്ചു

ഇവനെ ഇനിയെന്ത് ചെയ്യണം?

” ഇവനെ എടുത്ത് ആ  ചെന്നായ്ക്കൾ കൊടുത്തേക്ക് ഇവന്റെ ഇറച്ചിയും ജീവനോടെ മൃഗങ്ങൾ തിന്നട്ടെ”

അവൾ അത് പറയേണ്ട താമസം അനുചരൻമാർ അവനെ വലിച്ചിഴച്ചു  ചെന്നായ് കൂടിന്റെ  അരികിലേക്ക് നടന്നു

.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വലിയ രണ്ട് വാഹനവും  അതോടൊപ്പം ഒരു ജീപ്പും ബംഗ്ലാവിന്റെമുറ്റത്തേക്ക് വളരെ വേഗത്തിൽ വന്നു നിന്നു

അതിൽ നിന്ന് കുറെ പോലീസ് ചാടി ഇറങ്ങി ഞങ്ങൾക്ക് അരികിലേക്ക് നടന്നു വന്നു വന്നു

സിഐയും എസ്ഐയും ഉൾപ്പെടുന്ന ഒരു സംഘം പൊലീസുകാർ ആയിരുന്നു അത്

വന്ന ഉടൻ തന്നെ സിഐയും എസ്ഐയും അജാനബാഹുന് സല്യൂട്ട് ചെയ്തു

പിന്നീടയാൾ ആ പോലീസുകാർക്ക് എന്തൊക്കെയോ നിർദേശങ്ങൾ നൽകി

അവർ തടവിലാക്കപ്പെട്ട മൃതപ്രാണരായാ ആ ചെറുപ്പക്കാരെ മുഴുവനും വലിയ വാഹനത്തിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി

തുടർന്നും മറ്റു  മറ്റു നടപടികളും എല്ലാം അവളുടെയും അജാനബാഹു നിർദേശപ്രകാരമായിരുന്നു പോലീസുകാർ നിർവഹിച്ചത്

********     ********** ****–

നേരം പുലരുമ്പോൾ ഞങ്ങൾ തിരികെ ലോഡ്ജിൽ എത്തിയത്. അപ്പോഴേക്കും എന്റെ മനസ്സു മുഴുവൻ ഒരുതരം നിർവികാരത്തിനു കീഴ്പെട്ടിരുന്നു.

ഈ ലോകത്ത് ഏറ്റവും വലുത് ഇമോഷൻസ് സന്തോഷങ്ങളും സ്നേഹിക്കുന്നവരുമൊക്കെയാണ്  അത്രയും ചേർത്തുപിടിച്ച്  സ്നേഹിച്ചുപോയ  ഒരാളെ  ഇനിയും ഒരിക്കൽ കൂടി കാണില്ല എന്നറിയുമ്പോൾ അവരുടെ ഓർമ്മകൾ നമ്മുടെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിക്കും. അതായിരുന്നു എനിക്കും സംഭവിച്ചത് അപ്പോൾ.   അവളുടെ  ഓർമ്മകൾ  

*******–    ***—–******

സമയം രാവിലെ ഏഴ് മണി.

ലോഡ്ജിൽ നിന്നും ബാഗുകൾ എടുത്തു ഞങ്ങൾ ബസ് സ്റ്റാൻഡിലേക്ക് നടന്നു അപ്പോൾ ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല.

അടിമാലി യിലേക്കുള്ള ഒരു ബസ് സ്റ്റാൻഡിൽ കിടപ്പുണ്ടായിരുന്നു അതിൽ കയറി എനിക്ക് പിന്നാലെ വന്നയവൾക്ക് സൈഡ് സീറ്റ്  ഒഴിച്ചിട്ട് ഞാനിരുന്നു.

അവൾ സീറ്റിനരികിലേക്കു ചേർന്നു നിന്നു… എന്റെ തലമുടിയിൽ വിരലുകൾ ഓടിച്ചു..

“വീണ്ടും ആ കാപ്പി പൂവിന്റെ സുഗന്ധം”

“ടാ…… ഞാൻ വരുന്നില്ല”

ഞാൻ വളരെ നിർവ്വികാര പൂർവ്വം അവളുടെ കണ്ണുകളിലേക്ക് നോക്കി. അവളുടെ  കണ്ണുള്ളപ്പോൾ   പെയ്യാൻ പോകുന്ന ഒരു മഴ പോലെ നിറഞ്ഞു തുളുമ്പി നിന്നിരുന്നു.   അവൾ എന്റെ തലയിൽ ഒരുമ്മ വച്ചു അതോടൊപ്പം രണ്ടുതുള്ളി കണ്ണീരിന്റെ  നനവും ഞാനറിഞ്ഞു.

” ഇനിയും ഇവിടെ കുറച്ചു ജോലികൾ ബാക്കി ഉണ്ട് അത് തീർത്തിട്ട് ഞാൻ നിന്നെ കാണാൻ ഒരു ദിവസം വരും”  

അതു പറയുമ്പോൾ അവൾ വാക്കുകൾ പുറത്തേക്ക് വരുവാനായി പ്രയാസപ്പെടുന്നതുപോലെ..

അപ്പോഴേക്കും സ്റ്റാൻഡിലേക്കു ഹോണടിച്ചു കൊണ്ട്  ജീപ്പ് കയറിവന്നു.   അവൾ ബസ്സിൽ നിന്നിറങ്ങി ജീപ്പിലേക്ക് ഓടിക്കയറി… പെട്ടെന്ന് തന്നെ എന്തോ ഓർത്തിട്ടെന്നപ

തിരികെ ഓടി വന്നു ബസ്സിന്റെ   ജനാലയിൽ കൂടെ ഒരു കുഞ്ഞു ബാഗും കയ്യിലേക്ക് തന്നിട്ട് തിരികെ ജീപ്പിൽ കയറി അതിനുള്ളിൽ നിന്നു അജാനബാഹുവും അനുചാരന്മാരും എന്നെ കൈവീശി കാണിച്ചു അവളും…..

ജീപ്പ് മുൻകൂട്ടി എടുത്തു വളവു തിരിഞ്ഞ് എന്നിൽ നിന്നും അകന്നു

അപ്പോഴും കാപ്പിപ്പുവിന്റെ  സുഗന്ധം എന്നെ വിട്ടു പിരിയാതെ പൊതിഞ്ഞു നിന്നിരുന്നു.

ശുഭം

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

************——**************

കഥയെക്കുറിച്ച്

-_——————-

വെറുമൊരു ഒറ്റ പോസ്റ്റ് കൊണ്ടു എഴുതി തീർക്കാൻ ഉദ്ദേശിച്ച തുടങ്ങിയതാണ് ഈ കഥ. സത്യത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തുടർക്കഥ എഴുതുന്നത്. അത് സാധിച്ചത് ഇവിടെയുള്ള വായനക്കാരുടെ പ്രോത്സാഹനം കൊണ്ട് മാത്രമാണ് കാരണം. ഓരോ ഭാഗം എഴുതി വിടുമ്പോൾ ഒരുപാട് ഗ്യാപ്പ് ഉണ്ടായിരുന്നു. കൂടാതെ അക്ഷരത്തെറ്റുകളും പക്ഷേ അതെല്ലാം സഹിച്ചും ക്ഷമിച്ചും എന്നോടൊപ്പം ഈ യാത്രയിൽ സഞ്ചരിച്ച് പ്രോത്സാഹനം തന്ന വായനക്കാർ ഉള്ള നന്ദി അറിയിക്കുന്നു.

ഇടയ്ക്ക് ചിലർ ടൈപ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതും ചെയ്തു തരാമെന്നു പറഞ്ഞവരുമുണ്ട്

കൂടാതെ ഏതു മത വിശ്വാസങ്ങൾക്കെതിരെ നമ്മൾ സംസാരിച്ചാലും അതിനെതിരെ അവറുടെ  അനുയായികൾ പ്രവർത്തിക്കുമല്ലോ  ഇവിടെയും അതൊക്കെ സംഭവിച്ചിട്ടുണ്ട്.   എഴുത്തു നിർത്തണമെന്ന് പലരും പറഞ്ഞു.

ഇത് പകുതിവരെ ആയപ്പോൾ കഥ ഇവിടെ  നിർത്തി വിലയ്ക്ക് ചോദിച്ചവരുമുണ്ട്.

പക്ഷേ എന്നെ സംബന്ധിച്ച് എന്നെ സപ്പോർട്ട് ചെയ്ത വായനക്കാരാണ് പ്രധാനം അവരെ വിഷമിപ്പിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.

ഈ കഥ എഴുതുമ്പോൾ എനിക്ക് ഏറ്റവും ബുദ്ധിമുട്ട് തോന്നിയത്.  ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ആർക്കും പേരില്ല എന്നുള്ളതാണ് സ്ഥാപനങ്ങൾക്കും. പിന്നെ ആദിവാസി സമൂഹത്തിലെ നിയമങ്ങൾക്ക് വിരുദ്ധമായി ഒന്നും എഴുതിച്ചേർക്കാൻ പറ്റില്ല അതുകൊണ്ടു വളരെ സൂക്ഷ്മമായിയാണ്  അവരുടെ ഭാഗം കഥയിൽ  എഴുതി ചേർത്തിരിക്കുന്നത്.  

ഇതിൽ ഒരു മെസ്സേജ് മാത്രമേ ഞാൻ നിങ്ങൾക്കായി നൽകുവാനാണ്  ഉദ്ദേശിക്കുന്നത്.

(”  ജീവിതത്തിൽ ഏത് മേഖലയിൽ ആയിരുന്നാലും  തിന്മകൾക്ക് കൂട്ട് നിൽക്കരുത് “

ദൈവവും സാത്താനും തമ്മിൽ യുദ്ധം ചെയ്യട്ടെ അതിന്റെ പേരിൽ മനുഷ്യർ  ഒരിക്കലും തിന്മകൾ ചെയ്യരുത്.)

അഭിപ്രായം പറയാൻ മറക്കരുത്.

അടുത്ത കഥയുമായി വരുമ്പോൾ കാണാം

                              സാജുപി കോട്ടയം

 

4.2/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!