Skip to content

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 9

kappippoovinte-manamullaval

എന്റെ കൈകൾക്ക് പെട്ടെന്നൊരു വിറയൽവരുകയും   മൊബൈൽ കയ്യിൽ നിന്ന് വഴുതി പോകും ചെയ്തു ആ രാത്രിയിലെ കൂരിരിട്ട് മുഴുവൻ ഒരുമിച്ച് കണ്ണിലേക്കു കയറിതു  പോലെ  അൽപസമയം എന്ത് ചെയ്യണമെന്ന്  അറിയാൻ വയ്യാതെ ഇരുന്നുപോയി.

അവളിൽ നിന്ന് കേട്ട ഓരോ വാക്കും പിന്നെ ബംഗാളിയുടെ ഫോട്ടോയും എല്ലാം  കൂട്ടിച്ചേർത്തു ചിന്തിച്ചപ്പോൾ ഭയത്താലും മദ്യത്താലും  തീർത്തും അവശനായി പോകുന്നതുപോലെ തോന്നി…

അവൾ എന്നെ മെല്ലെ  തോളിലേക്ക് ചായിച്ചു  ചേർത്തുപിടിച്ചു.

നീ ധൈര്യം കൈവിടരുത്.

ഇപ്പോൾ നീ തകർന്നുപോയാൽ അത്  ഒരുപാട് പേരുടെ ജീവന്  തന്നെ ആപത്താണ്.

ഈ ഫോട്ടോയിൽ കാണുന്ന  ബംഗാളിയാണ് ഇപ്പോൾ മനുഷ്യന്റെ മാംസം അറുത്തുമുറിച്ചു നരഭോജികളായ മനുഷ്യർക്ക്  എത്തിച്ചുകൊടുക്കുന്ന ഏജന്റ്

ഇന്ത്യയിലെ തന്നെ പല സ്ഥലത്ത് ജോലി ചെയ്യുകയും അവിടെത്തന്നെ തന്നെ ഇരകളെ കണ്ടെത്തി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നത് ഇയാൾക്ക് പ്രത്യേക കഴിവാണ്.

ഇവൻ സൂത്രശാലിയും അതിക്രൂരനുമാണെങ്കിലും  ആളുകളുടെ  മുമ്പിൽ ഇവൻ ഒരു സാധാരണക്കാരനെ പോലെയാണ് പെരുമാറുന്നത്  ഇരയെപോലും ചിലപ്പോൾ സ്നേഹിച്ചും സഹായിച്ചും കൂടെ കൂട്ടും .  ഇവനെ പോലെ ഒരാൾ മാത്രമല്ല  ഇങ്ങനെ ഏജന്റുകളായി  പ്രവർത്തിക്കുന്നത്  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ ഉണ്ട്.

    നമ്മുടെ നാട്ടിലെ നമുക്കിടയിൽ തന്നെ വിവിധ ജോലികളുമായി ഇവരെപ്പോഴുമുണ്ട് . കൂടുതലും ഇത്തരം ആൾക്കാർ കോൾഡ്  സ്റ്റോറുകളാണ്  ജോലിക്കായി തെരഞ്ഞെടുക്കുന്നത്.

മിക്കവാറും അവിടെ തന്നെയായിരിക്കും മനുഷ്യന്റെ മാംസം ഓരോ ഭാഗങ്ങളായി മുറിക്കപ്പെടുന്നതും…

രക്തത്തിന്റെ മണം അത്ര ഇഷ്ടമാണവർക്ക്. അറക്കപ്പെടുന്ന സമയത്ത് ഇരയുടെ കണ്ണിലെ ദയനീയത കരച്ചിലുകൾ വേദനകൾ അതൊക്കെ അസമയമൊക്കെയും ഇവരിൽ ഉന്മാദവും സൃഷ്ടിക്കും.

ദുരൂഹ അനുഭവങ്ങളുടെ കെട്ടുകളഴിക്കാൻ  നിർബന്ധപൂർവ്വം അവതരിപ്പിക്കപ്പെട്ട വിഷയത്തിൽ കുരുക്കപെട്ട മനസ്സുമായി ഞാൻ എത്ര സമയം അങ്ങനെയിരുന്നു വെന്നറിയില്ല..

അന്ന് ആ ക്രിസ്മസ് രാത്രിയിൽ അവളെ വീട്ടിലേക്കുള്ള ഇടവഴി കയറ്റി  വിട്ടതിനുശേഷം  അവളെ സംബന്ധിക്കുന്ന യാതൊരു വിവരവും ഇല്ലായിരുന്നല്ലോ ഇപ്പോൾ ഇങ്ങനെ ഒരു സാഹചര്യം ഇവൾ പറഞ്ഞത്കൂടി  ചേർത്ത് ആലോചിക്കുമ്പോൾ എന്തൊക്കെയോ അന്നു രാത്രി അവിടെ സംഭവിച്ചിരിക്കാമെന്ന് എനിക്കും തോന്നി…

അവൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടവുമോ…?

അവൾക്ക് എന്താണ് സംഭവിച്ചതെന്ന് നിനക്ക് അറിയാമോ..?   ഞാനവളോട് ചോദിച്ചു

പക്ഷേ എന്റെ വാക്കുകൾ വ്യക്തത ഇല്ലാത്തതും ജല്പനങ്ങൾ ആയിത്തീരുകയും ചെയ്തു അത് കണ്ണീരിൽ കുതിർന്നും  മനസ്സിലാക്കാൻ പറ്റാത്തവണ്ണം നാക്ക് കുഴഞ്ഞു പോയിരുന്നു.

അവൾ ഒന്ന് ആശ്വസിപ്പിക്കുന്ന പോലെ കുറെ കൂടെ ചേർത്ത് പിടിച്ചു.

അതു തന്നെയാണ് ഞാൻ പറഞ്ഞുവരുന്നത്.

അന്നത്തെ ആ രാത്രിയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ആ ബംഗാളിയെ പിടി കിട്ടിയാൽ മാത്രമേ അറിയാൻ കഴിയൂ.

അങ്ങനെയൊരാൾ ഇവിടെ വന്നു പോകുന്നതായി   ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്…. പക്ഷെ അതവൻ തന്നെയാണോയെന്ന് ഉറപ്പിക്കാനാണ് ഇനി നിന്റെസഹായം ആവിശ്യമായിട്ടുള്ളത്. ഇതിനൊക്കെ പിന്നിൽ ഒരുപാട് ആളുകളുണ്ട് നമ്മുടെ ഓരോ നീക്കവും വളരെ ശ്രദ്ധാപൂർവ്വം വേണം   അതിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ ഇവരെ ഒരിക്കലും വീണ്ടും കണ്ടെത്താൻ പറ്റുകയില്ല.

സുദീർഘമായ അവളുടെ കഥനത്തിൽ ഞാൻ ഇടപെട്ടു എനിക്കുണ്ടായ  സംശയം ദൂരീകരിക്കാൻ ആയിരുന്നത്.

അവളോട് ഞാൻ ചോദിച്ചു.  സത്യത്തിൽ എന്തിനാണ് ഈ ക്രൂരവും പൈശാചികവുമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്?? 

മറുപടിയായി അവൾ.

നീ ബ്ലാക്ക് മാജിക് എന്ന് കേട്ടിട്ടുണ്ടോ?

കേട്ടിട്ടുണ്ട്   അതൊക്കെ ഉള്ളതാണോ? ഈ ദുർമന്ത്രവാദത്തിനല്ലേ  ബ്ലാക്ക് മാജിക് എന്നു പറയുന്നത്..!?  അതൊക്കെ ഇപ്പോഴും ഉണ്ടോ?

അതേ…. ഉണ്ട്…  സാത്താൻ സേവകർ( ആന്റി ക്രൈസ്റ്റ്) അവരാണ് ഇതിന് നേതൃത്വം നൽകുന്നത് ഇതിന് പിന്നിലായി വൻ ബിസിനസുകൾ നടത്തുന്നുണ്ട്.     അവർ എപ്പോഴും ലോകത്തിനെതിരെയാണ്  അവരുടെ ചിന്തകളും പ്രവർത്തികളും. ഏതു ദൈവികമായ ആഘോഷങ്ങൾ നടക്കുമ്പോഴും സാത്താൻ സേവകർ അതിനെതിരെ തൊട്ടടുത്ത സ്ഥലത്ത് എവിടെയെങ്കിലും വെച്ച് അവരുടെ ആഘോഷവും നടത്തും  .

റിസോർട്ടുകളിലോ  ഹോട്ടലുകളിലോ  ഹൗസ് ബോട്ടുകളിലോ   അല്ലെങ്കിൽ അല്ലെങ്കിൽ ഇവരുടെ തന്നെ ഏതെങ്കിലും രഹസ്യതാവളങ്ങൾ  ആയിരിക്കും ഇവർ തിരഞ്ഞെടുക്കുന്നത്

ആ സമയത്ത് സാത്താൻ ആരാധനയാണ് അവിടെ നടക്കുന്നത്. അതിനും ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

ബ്ലാക്ക് മാജിക് എങ്ങനെയാണ് നടക്കുന്നതെന്ന് പറയാം.

നഗ്നമായ ശരീരത്തിൽ കറുത്തതോ കട്ടപിടിച്ച രക്തത്തിന്റെ നിറത്തിലോ ഉള്ള കൈയ്യിലാത്ത പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുർബ്ബാന അർപ്പിക്കുക. ബലിപീഠത്തിൽ പൂർണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. അശുദ്ധമായ ആർത്തവ രക്തവും ബീജവും കലർത്തിയ ഓസ്തി (കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം) കത്തിക്കുയോ എറിഞ്ഞുകളയുകയും, ആശീർവദിച്ച വീഞ്ഞ് തറയിൽ ഒഴിച്ച് കളയുകയും ചെയ്യാറുണ്ട്. വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന് പകരം കറുത്ത കുർബ്ബാനയിലാവട്ടെ തലയോട്ടിയിൽ നിറച്ച മൂത്രമോ ആർത്തവരക്തമോ ആവും ഉപയോഗിക്കുക. മനുഷ്യ കൊഴുപ്പിൽ ഉണ്ടാക്കിയെടുത്ത കറുത്ത മെഴുകുതിരി, കുറുക്കന്റെയോ തൊലിയിലോ മനുഷ്യന്റെ പോലും തൊലിയിലോ പൊതിഞ്ഞ ബൈബിൾ എന്നിവയും കറുത്ത കുർബ്ബാനയിൽ ഉപയോഗിക്കപ്പെടുന്നു. ആഘോഷങ്ങളിൽ മൊരിച്ച മനുഷ്യ മാംസവും ഇവർ ഉപയോഗിക്കാറുണ്ടെന്നു പറയപ്പെടുന്നു. ഉൻ‌മാദത്തോടെയുള്ള ലൈംഗിക വേഴ്ചയോടൊപ്പം തന്നെ, സാത്താന് നൽകുന്ന ബലിയായി നവജാത ശിശുക്കളെ ജീവനോടെ കുരിശിൽ തറക്കുകയും വിശുദ്ധ എണ്ണയിൽ മാമ്മോദീസാ (ജ്ഞാനസ്നാനം) മുക്കുകയും ചെയ്യാറുണ്ട്. മാത്രവുമല്ല, നഗ്നരായ നവജാത ശിശുക്കളെ ബലിപീഠത്തിൽ വയ്ക്കാറുമുണ്ട്.

ആൺകുട്ടികളുടെ കഴുത്ത് മുറിച്ച ശേഷം അവിടെ നിന്ന് വരുന്ന രക്തമാവും കാസയിൽ ഒഴിക്കുന്നതിന് ഉപയോഗിക്കുക. ക്രിസ്ത്യൻ പ്രാർത്ഥനകളെ തലതിരിച്ചാണ് ഇവർ ചൊല്ലുക. “God” and “evil” for “good” എന്നീ പ്രയോഗങ്ങളാ‍ണ് “Satan” നെ വർണ്ണിക്കാൻ കറുത്ത് കുർബ്ബാനയിൽ ഉപയോഗിക്കുന്നത്. ക്രിസ്തുമതത്തെ നിന്ദിക്കുന്ന പദപ്രയോഗങ്ങളാണ് കറുത്ത കുർബ്ബാനയിൽ ഉടനീളം ഉപയോഗിക്കുക. ക്രിസ്തുവിന്റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി കാൽ‌വെള്ളയിലാണ് അവർ കുരിശ് പച്ചകുത്താറുണ്ട്. വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക തുടങ്ങിയവയും കറുത്ത കുർബ്ബാനയുടെ ഭാഗമാണ്. കറുത്ത കുർബ്ബാന മദ്യപാനത്തിലും മദിരാക്ഷിയിലുമാവും അവസാനിക്കുക. ഇതിൽ അറുത്തപച്ച  മാംസവും മറ്റും ഉപയോഗിക്കാറുണ്ട്

.സാത്താൻ ആരാധനക്കാരെ കണ്ടെത്താൻ ചില അടയാളങ്ങളുണ്ട്. തലകീഴായി തൂക്കിയ കുരിശും പെന്റഗ്രാമും,  666 എന്ന സംഖ്യ, അതിനെ പ്രതിനിധീകരിക്കുന്ന FFF എന്ന ഇംഗ്ലിഷ് അക്ഷരങ്ങൾ, Satan എന്നതു തിരിച്ചെഴുതിയ Natas, ഇത്തരത്തിൽ തിരിച്ചെഴുതിയ Murder, Jesus, Amen, God dam തുടങ്ങിയ വാക്കുകൾ, സാത്താനിക കൈമുദ്ര, ആടിന്റെ തല, ഹെക്സഗ്രാം, ക്രോസ് ഓഫ് നീറോ, ഉഡ്ജത്, അനാർക്കി, ക്രോസ് ഓഫ് കൺഫ്യൂഷൻ തുടങ്ങിയവ ഇതിൽപെടും.

ഇതൊക്കെ കേട്ടു ഒന്നും മിണ്ടാതെ നിൽക്കുവാനെ  എനിക്ക് കഴിഞ്ഞുള്ളൂ കുറച്ചു കാര്യങ്ങൾ ഒക്കെ നേരത്തെ തന്നെ അറിയാവുന്ന കാര്യങ്ങൾ ആയതിനാൽ ഇനി എന്തൊക്കെയാണ് ഞങ്ങള് അഭിമുഖീകരിച്ചേക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെതെന്ന് ഏകദേശോരൂഹം  മനസ്സിൽ തെളിഞ്ഞു.

കഴിഞ്ഞ ദിവസത്തെ കാട്ടിലൂടെയുള്ള അലച്ചിൽ ക്ഷീണവും ഉറക്കവും ഇപ്പോൾ എന്നെ ബാധിക്കുന്നില്ല. ഏതു വിധേനയും ആ ബംഗാളിയെ കണ്ടെത്തുക അതായിരുന്നു മനസ്സിൽ മുഴുവനും.

അവൻ ഇവിടെ ഉണ്ടാവുമെന്ന് എന്താണ് ഉറപ്പ്…?

ഞാൻ അവളോട് ചോദിച്ചു.

ഒരു ഉറപ്പും ഇല്ല ഇവിടെ ഉണ്ടാവുമെന്ന് പക്ഷേ നീയും ഞാനും ഉദ്ദേശിക്കുന്നവനാണ് ഇവനെങ്കിൽ  തീർച്ചയായും ഇവിടെ ഈ ദിവസങ്ങളിൽ ഉണ്ടാവും അല്ലെങ്കിൽ അവൻ എവിടെയാണെങ്കിലും ഇവിടെ വരും കാരണം അവനെ ഇരയെ കൈക്കലാക്കാൻ പറ്റിയ സമയമാണിത്

നാല് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഗോത്രവർഗ്ഗക്കാരുടെ  “ചിറമൂട്ട് ” ഉത്സവം അതിനായി പുറത്തു പഠിക്കാൻ പോയവരും   ജോലിസ്ഥലത്ത് പോയിരിക്കുന്നവരും എല്ലാവരും ഈ വർഷാവർഷം നടക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ വരും  ആ സമയത്ത് കൂടുതലും  സ്ത്രീകൾ വീട് വിട്ട് പുറത്തിറങ്ങുന്നത് മുൻപ് ഗോത്രത്തിലുള്ളവർ  മാത്രമാണ് ഇതിൽ പങ്കെടുത്തിരുന്നതെങ്കിൽ

ഇപ്പോൾ പുറമേയുള്ള നിന്നുള്ളവരും ഇതിൽ പങ്കെടുക്കാറുണ്ട് ഒരുപാട് കാഴ്ചക്കാർ കാണാനും പഠനത്തിനായിചിലരും  ചാനലുകളും ഒക്കെ ഇപ്പോൾ പുറത്തുനിന്നുള്ളവർ  ഇവിടെ വരാറുണ്ട്   അതുകൊണ്ട് ഇവനെയും  ആരും സംശയിക്കാൻ സാധ്യതയില്ല

വീണ്ടും  എന്തോ സംസാരിക്കുവാൻ എന്റെ നേരെ മുഖം തിരിച്ചു നേരത്താണോ പിന്നിൽ ഒരു  പാദപതനശബ്ദം കേട്ടത് എന്നെക്കാൾ മുമ്പ് ആരെന്ന്  ദൃഷ്ടിയിൽ പെട്ട അവൾ സ്വന്തം വാക്കുകൾ വിഴുങ്ങിക്കളഞ്ഞു ഞാൻ തിരിഞ്ഞു നോക്കി അത്… ഒപ്പം വന്ന അജാനബാഹു ആയിരുന്നു കൂടെ അനുചരന്മാരും

“നമ്മൾ വന്ന ജീപ്പ് ആരോ തകർത്തിരിക്കുന്നു”

അതുകൊണ്ട് തിരികെ പോകാൻ കഴിഞ്ഞില്ല.

അതും പറഞ്ഞു അയാൾ അകത്തേക്ക് കയറി കൂടെ അനുജന്മാരും.

തുടരും     സാജുപി കോട്ടയം. 

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

2/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!