ജഗാ…
നീ ന്താ ഒന്നും പറയാത്തത് ഈ ആലോചന ഏതാണ്ട് ഉറപ്പിച്ച മട്ടാണ്..
കൃഷ്ണപ്രിയ പറയുമ്പോൾ ഇടനെഞ്ചു പൊട്ടുന്ന വേദന ജഗൻ അറിയുന്നുണ്ടായിരുന്നു…
നിനക്കറിയാലോ ഞാൻ കേവലം ഒരു പെണ്ണാണ്…
എത്ര നാൾ എനിക്കു വീട്ടിൽ പിടിച്ചു നിൽക്കാൻ പറ്റും..
അച്ഛനും ഏട്ടനും അമ്മാവൻമാരും എല്ലാം നല്ലപോലെ പ്രെഷർ തരുന്നുണ്ട് എനിക്ക്..
ഇത്രയും നാൾ ഒരു ജോലി ആവട്ടെ എന്നും പറഞ്ഞു ഞാൻ അവരുടെ മുന്നിൽ പിടിച്ചു നിന്നു..
ഇനി ഇപ്പോൾ അത് പറ്റോ…
ജോലി കിട്ടി ഒരു വർഷം ആവുന്നു…
ഇനിയും ഞാൻ എങ്ങനെ ജഗാ…..
കൃഷ്ണ പ്രിയ തേങ്ങി കൊണ്ട് പറഞ്ഞു..
നെഞ്ചിലെ വിങ്ങൽ തൊണ്ടയിലേക്കു പതിയെ എത്തുന്നത് ജഗൻ അറിയുന്നുണ്ടായിരുന്നു അപ്പോൾ….
ശബ്ദം പുറത്തേക്ക് വരാതെ പോകുന്ന ഒരു നിമിഷം..
ആ നിമിഷത്തിന്റെ
പാതിയിൽ ഇടറി കൊണ്ട് അവളെ നോക്കി ഒന്നു ചിരിച്ചു ജഗൻ…
ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു…
ഉള്ളിന്റെ നോവറിഞ്ഞു കൊണ്ടുള്ള ആ പുഞ്ചിരി കണ്ടു കൃഷ്ണപ്രിയയുടെ നെഞ്ച് വിങ്ങി….
ന്തിനാ ജഗാ…
നീ എന്നെ നോക്കി ഇങ്ങനെ ചിരിക്കുന്നത്…
ഒന്ന് പറഞ്ഞൂടെ നിനക്ക്…
കണ്ണീരു ചാല് തീർത്ത കവിൾ തടം ഇടം കൈ കൊണ്ട് തുടച്ചു കൊണ്ട് അവൾ ചോദിച്ചു…
കൃഷ്ണേ….
ഒടുവിൽ ജഗൻ വിളിച്ചു…
എനിക്കറിയാം എന്റെ ഒരു വാക്കിനായി കാതോർത്തു കൊണ്ട് നിന്റെ മനസ് തുടിക്കുന്നുണ്ടെന്നു..
പക്ഷെ..
ഞാൻ എങ്ങനെ കൃഷ്ണേ നിനക്ക് വാക്ക് തരും…
പാതി തളർന്നു പോയ ഈ ശരീരത്തിൽ നിനക്കായ് നൽകാൻ ഇനിയെന്തുണ്ടെനിക്ക്..
കാത്തിരിക്കാൻ ഞാൻ പറഞ്ഞാൽ ജീവിതകാലം മുഴുവനും നീ കാത്തിരിക്കും…
പക്ഷെ…
ഒന്നു അനങ്ങാൻ കഴിയാതെ..
നിന്റെ സ്വപ്നങ്ങൾക്കു നിറങ്ങൾ നൽകാൻ കഴിയാതെ…
ന്തിനാ കൃഷ്ണേ ഞാൻ നിന്നെ വിളിക്കണം എന്റെ ജീവിതത്തിലേക്ക്..
വാക്കുകളുടെ വിങ്ങൽ ഉള്ളിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും ഒടുവിൽ ഇടറി പൊട്ടി പോയി ജഗൻ…
ജഗാ…
കൃഷ്ണ പ്രിയ വേഗം അവന്റെ കട്ടിലിൽ ഇരുന്നു….
ന്തിനാടാ…
നീ ഇങ്ങനെ എന്നോട് പറയുന്നത്…
നിന്റെ പാതി തളർന്ന ഈ ശരീരമാണോ ജഗാ ഇഷ്ടപെട്ടത്…
നിന്നെയല്ലേ…
നിന്റെ മനസിനെ അല്ലേ…
ഒന്നു എന്നോട് പറയെടാ നീ കാത്തിരിക്കാൻ…
ജഗന്റെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു…
കൂടുതൽ ഒന്നും വേണ്ട ജഗാ എനിക്ക്…
മഞ്ഞ ചരടിൽ ചാർത്തിയ ഈ താലി ഞാൻ സ്വയം കെട്ടിക്കോളം നിന്റെ മുന്നിൽ വെച്ചു…
ബാഗിൽ നിന്നും താലി എടുത്ത് കൊണ്ട് അവൾ പറഞ്ഞു…
അവളുടെ കണ്ണുനീർ ജഗന്റെ കവിളിൽ വീണുടഞ്ഞു…
വേണ്ട കൃഷ്ണേ…
ഞാനും കണ്ടിരുന്നു ഒരു സ്വപ്നം..
നിറഞ്ഞ ആൾക്കൂട്ടത്തെ സാക്ഷി നിർത്തി നിന്റെ കഴുത്തിൽ ചാർത്തുന്ന താലി…
നെറ്റിയിൽ അണിയിക്കുന്ന സിന്ദൂരം..
അതെല്ലാം ഇനി ഓർമ്മകൾ മാത്രം….
വേദനയോടെ ജഗന്റെ വാക്കുകൾ കൃഷ്ണ പ്രിയ കേട്ടു….
ഇനിയൊന്നും നമുക്കിടയിൽ വേണ്ട…
ഇടനെഞ്ചു പൊട്ടുന്ന വേദനയോടെ ജഗൻ പറഞ്ഞു…
നിന്നെ ഉപേക്ഷിക്കാൻ എനിക്ക് വയ്യ…
പക്ഷെ….
ഇനിയുള്ള എന്റെ നിമിഷങ്ങളിൽ കൃഷ്ണ വേണ്ട…
എന്നും എന്റെ സ്വസ്ഥത ആണ് കൃഷ്ണ ആഗ്രഹിച്ചത് എങ്കിൽ കൃഷ്ണ എല്ലാം മറക്കണം…
അതല്ല കൂടെ കൂടി എന്നെ വിഷമിപ്പിക്കാൻ ആണ് ആഗ്രഹമെങ്കിൽ അതുമാവാം…
ഒന്നിനും ഞാൻ എതിരല്ല..
ജഗൻ പറഞ്ഞത് കേട്ട് കൃഷ്ണ അവനെ നോക്കി ചിരിച്ചു..
ആ ചിരിയിൽ സകല സ്വപ്നങ്ങളും അവസാനിച്ചുല്ലേ എന്ന് അവനെ നോക്കി പറയാതെ പറയുന്ന ആ ചിരിക്കൊടുവിൽ ഇരുവരും പൊട്ടി കരഞ്ഞു പോയി….
കൃഷ്ണ ജഗന്റെ നെഞ്ചിലേക്ക് ചാരി…
കൈകൾ ഉയർത്തി അവളെ നെഞ്ചോടു ചേർത്ത് പിടിക്കാൻ ജഗന്റെ ഉള്ളം തുടിച്ചു…
പക്ഷെ കൈകൾ കഴിയാതെ അവൻ വിതുമ്പി..
കൃഷ്ണേ…
ഇനിയൊരു ജന്മമുണ്ടോ എന്ന് അറിയില്ല.. ഉണ്ടെങ്കിൽ
അന്ന് എനിക്കായ് നീ പിറക്കണം..
കൂട്ടിവെച്ച സ്വപ്നങ്ങൾ നമുക്ക് വീണ്ടും കാണണം..
കണ്ണീരിൽ നനഞ്ഞു കുതിർന്ന കവിൾ തടം അവളുടെ നെറ്റിയിൽ മുട്ടിക്കാൻ ശ്രമിച്ചു കൊണ്ട് ജഗൻ പറഞ്ഞു…
പാഴ് വാക്കുകൾ പറയല്ലേ ജഗാ നീ…
ഒന്നു പറഞ്ഞൂടെ എന്നോട് പോവല്ലേ ന്ന്…
കാത്തിരിക്കാം ജഗാ…
പ്ലീസ്..
അവന്റെ നെഞ്ചിലേക്ക് പതുങ്ങി വിങ്ങി പൊട്ടി കൊണ്ട് അവൾ പറഞ്ഞു..
കൃഷ്ണേ…
പ്ലീസ്..
എന്നെ നീയൊന്നു മനസിലാക്കു…
നിനക്ക് അറിയാലോ എന്നെ മറ്റാരേക്കാളും..
കൂടെ കൂട്ടി നിന്റെ ജീവിതം സ്വയം നശിക്കുന്നത് കാണാൻ എനിക്ക് വയ്യാടി….
അതുകൊണ്ടല്ലേ….
എന്നെ ഒരുപാട് സ്നേഹിക്കുന്നു…
ഞാനും ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു…
നമ്മൾ പരസ്പരം ഒന്നായി കഴിഞ്ഞതല്ലേ…
മനസ് കൊണ്ട്….
ഈ ശരീരം കൊണ്ടെനിക്ക് കഴിയില്ല കൃഷ്‌ണാ…
നീ മറക്കണം എന്നെ..
ജഗന്റെ ഒടുവിലത്തെ വാക്ക് അവളിൽ ആഴ്ന്നിറങ്ങി…
ഞെട്ടി മാറി അവന്റെ നെഞ്ചിൽ നിന്നും…
കട്ടിലിൽ നിന്നും എഴുന്നേറ്റു അവനെ നോക്കി നിന്നു കുറച്ചു നേരം…
കരഞ്ഞു കലങ്ങിയ കണ്ണുകൾ ചുമന്നിരുന്നു…
ഒടുവിൽ പതിയെ കുമ്പിട്ടു അവന്റെ മൂർദ്ധാവിൽ അവളുടെ ചുണ്ടമർത്തി ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു….
ഇടനെഞ്ചു പൊട്ടുന്ന വേദന ഉള്ളിൽ കടിച്ചമർത്തി കൊണ്ട് ജഗൻ കണ്ണുകൾ ഇറുക്കി അടച്ചു….
************************************
ആരാ കൃഷ്ണ പ്രിയയുടെ കൂടെ ഉള്ളത്..
നഴ്സിന്റെ ഉച്ചത്തിൽ ഉള്ള വിളി കേട്ടിട്ടാണ് ജഗൻ ഞെട്ടി ഉണർന്നത്…
ഞാനാണ്…
ജഗൻ വേഗം മുന്നോട്ടു നടന്നു…
ഡോക്ടറെ ഒന്നു കാണണം പെട്ടന്ന് ആ കുട്ടിക്ക് ഒരു ഓപ്പറേഷൻ വേണം…
നേഴ്സ് പറഞ്ഞത് കേട്ട് ജഗന്റെ ഉള്ളൊന്നു പിടച്ചു…
എങ്ങനുണ്ട് കൃഷ്ണക്ക്…
വളരെ ക്രിട്ടിക്കൽ ആണ്…
നേഴ്സ് പറഞ്ഞു…
എവിടാ ഡോക്ടറുടെ റൂം…
വാ…
ജഗൻ നഴ്സിന്റെ പിന്നാലെ നടന്നു…
ഡോർ തുറന്നു ജഗൻ അകത്തേക്ക് കയറി…
സാർ ഞാനാണ് കൃഷ്ണപ്രിയയുടെ കൂടെ വന്നത്…
മ്മ്…
വാ.. ഇരിക്കൂ..
ജഗൻ കസേരയിൽ ഇരുന്നു..
എങ്ങനുണ്ട് ഡോക്ടർ കൃഷ്ണക്ക്…
ഒന്നും പറയാൻ പറ്റില്ല..
ഈ ഓപ്പറേഷൻ പോലും ഒരു ഉറപ്പില്ല…
എങ്കിലും ചെയ്തു നോക്കാം..
തുറന്നു പറയുന്നത് കൊണ്ട് വിഷമം തോന്നരുത്…
ആ കുട്ടി തിരിച്ചു വരാൻ ചാൻസ് കുറവാണ്….
ഡോക്ടർ വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോണോ..
ബെറ്റർ ട്രീറ്റ്‌മെന്റിനു….
എവടെ കൊണ്ട് പോയാലും ഇതൊക്കെ തന്നെ ആണ് കിട്ടുക….
ഡോക്ടർ പറഞ്ഞു…
കുറച്ചു ക്യാഷ് പേ ചെയ്യേണ്ടി വരും പെട്ടന്ന്…
അതു കുഴപ്പം ഇല്ല ഡോക്ടർ ഓപ്പറേഷൻ നടത്തിക്കൊ…
ക്യാഷ് അതൊരു പ്രോബ്ലം അല്ല…
ആ കുട്ടിയെ തിരിച്ചു കൊണ്ടുവരാൻ പരമാവധി ഞങ്ങൾ ശ്രമിക്കാം…
പ്രതീക്ഷക്ക് വകയുണ്ട് എന്ന് തോന്നുന്നു..
അപ്പോൾ നേഴ്സ് കൊണ്ട് വന്നു കൊടുത്ത റിപ്പോർട്ട് തുറന്നു നോക്കി കൊണ്ട് ഡോക്ടർ പറഞ്ഞു….
പ്രാർത്ഥിക്കുക….
അതും പറഞ്ഞു ഡോക്ടർ പുറത്തേക്ക് പോയി..
മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ട് ജഗൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അറ്റൻഡ് ചെയ്തു…
ജഗാ..
നീ എവിടാ…
ഹരി ആയിരുന്നു അപ്പുറം..
ഞാൻ ഇവിടെ ബിൽ അടക്കുന്ന സ്ഥലത്തുണ്ട്…
നീ എവിടാ..
ഞാൻ ഇവിടെ ഒപിടെ മുന്നിൽ ഉണ്ട്…
നീ ഇങ്ങോട്ട് കേറി പോരെ ഞാൻ ഇവിടെ ബില്ലിംഗ് സെക്ഷനിൽ ഉണ്ട്…
ജഗൻ ഫോൺ കട്ട് ചെയ്തു…
************************************
നീ ഇന്ന് പോണില്ലേ ജഗാ…
ഹരി ചോദിച്ചു..
ഇല്ല…
രണ്ട് ദിവസത്തേക്ക് കൂടെ ടിക്കറ്റ് നീട്ടി…
ന്താന്നു…
ഹരി അമ്പരപ്പോടെ ചോദിച്ചു…
മ്മ്..
രണ്ട് ദിവസത്തേക്ക് കൂടെ നീട്ടിന്ന്…
ന്തിനാ….
ആരാ ഇവൾ നിന്റെ…
നീ അറിയോ ഈ കുട്ടിയെ…
മ്മ്..
അറിയാം….
എങ്ങനെ….
ആരാ കൃഷ്ണപ്രിയയുടെ കൂടെ വന്നത്…
നേഴ്സ്ന്റെ വിളി കേട്ട് ജഗൻ എഴുന്നേറ്റു…
ഞാനാ…
ഒരാൾ നഴ്സിന്റെ അടുത്തേക്ക് നടന്നു പോകുന്നത് ജഗൻ നോക്കി നിന്നു…
ജഗന്റെ ഉള്ളിൽ ഒരു പിടച്ചിൽ….
തുടരും…
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission