Skip to content

നിഴലാട്ടം – 11

nizhalattam

“ഇവിടെ വന്നിട്ട് കുറച്ചു സമയം ആയല്ലോ നിനക്ക് പറയാനുള്ളത് ആ വിഡിയോയെ കുറിച്ചല്ലേ… പറയു എന്താ അന്ന് സംഭവിച്ചത്….

      പറയാം എല്ലാം പറഞ്ഞു ഞാനായിട്ട് നഷ്ടപ്പെടുത്തിയ നിന്റെയും കിച്ചുവിന്റെയും ജീവിതം തിരികെ തരണം അതിനു വേണ്ടിയാണ്  ഈ യാത്ര…..

    “എനിക്കറിയാരുന്നു ആമി… എന്തോ പ്രശ്നം ഉണ്ടന്ന്….. അന്ന് അത് കേട്ട ഷോക്കിൽ… അപ്പോളങ്ങനായാണ്  തോന്നിയത്… മനസ്സ് പെട്ടന്ന് പിടി വിട്ടു പോയി… ഞാൻ അന്ന് ആത്മഹത്യക്കു ശ്രമിച്ചില്ലാരുന്നെങ്കിൽ ഇത്രയും വഷളാകില്ലരുന്നു അല്ലേ ഡി…. sorry….

    “അയ്യേ ഞാനായാലും അന്ന് ചിലപ്പോൾ അതെ ചെയ്യുള്ളു… ഞാൻ കാരണം നീയും ഹരിയും പിരിഞ്ഞതിലെ എനിക്ക് വിഷമം ഉള്ളു……

       “നിന്റെയും നന്ദേട്ടന്റെയും ജീവിതം… അതിനു വില ഇല്ലേ ആമി…. “

  “ഇനി അങ്ങനെ ഒന്നുണ്ടാകില്ലാടി…. അതൊക്കെ കഴിഞ്ഞ  അധ്യായങ്ങൾ ആണ്…

    അത് നമുക്ക് ആലോചിക്കാം ഇപ്പൊ നീ പറയു അന്നെന്താ സംഭവിച്ചത്…..

     ഞാൻ ഓർക്കാൻ കൂടി ആഗ്രഹിക്കാത്തതാണ്….പക്ഷെ ഇപ്പൊ നീ അറിയണം എല്ലാം…  വരുൺ കഴിഞ്ഞാൽ ഇതൊക്കെ അറിയുന്ന ഒരാൾ നീ ആണ്….

    “എന്റെ സമ്മതം ഇല്ലാതെ  ആണെങ്കിലും നന്ദേട്ടൻ കെട്ടിയ താലി…. അത് നെഞ്ചോട് തന്നെയാണ് ഞാൻ ചേർത്തത്… പക്ഷെ അമ്മയോട് പറയാതെ ഒരു സമാദാനം ഇല്ലായിരുന്നു. അതുകൊണ്ടാ മൊബൈൽ ഓഫ് ചെയ്തു വച്ചത്‌… ഞാൻ വീട്ടിൽ എത്തി രണ്ടു ദിവസം കഴിഞ്ഞു പപ്പി വരുള്ളൂ എന്ന് പറഞ്ഞു…. പപ്പി കൂടെ വന്നിട്ട് അമ്മയോട് പറയാം എന്നായിരുന്നു മനസ്സിൽ. അമ്മയ്ക്കു മനസിലാകും… കാരണം അമ്മ ജീവിക്കുന്നതെ ഞങ്ങളുടെ സന്തോഷത്തിനായിരുന്നു….. അതൊക്കെ ആയിരുന്നു മനസ്സിൽ…

     പക്ഷെ എല്ലാം നശിപ്പിക്കാനായിട്ടു പിറ്റേ ദിവസം എന്നെ കാണാൻ ഒരു അഥിതി വന്നു… ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത ഒരാൾ….

    “ആരാ ആമി അത്…..

“വിശ്വനാഥൻ……

  “ആരു അങ്കിളോ …. അങ്കിൾ എന്തിനാ നിന്നെ കാണാൻ വന്നത്….

   “അയാള് തന്നെ… നന്ദേട്ടന്റെയും ഹരിയുടെയും അച്ഛൻ.. കൂടെ അശ്വിനും, വേറെ രണ്ടു മൂന്നു ആജാനബാഹുവായ ആൾക്കാരും…. ശെരിക്കും അവരെ കണ്ടപ്പോൾ ഞാൻ കരുതിയത് നന്ദേട്ടന്റെ കാര്യം അമ്മയോട് സംസാരിക്കാൻ വേണ്ടി ആണെന്നാണ്…….

    “അന്നുവരെ ഞാൻ കണ്ട… നന്ദേട്ടനും ഹരിയും പറഞ്ഞ ഒരാളെ ആയിരുന്നില്ല അന്നയാൾ…. ക്രൂരതയുടെ മുഖം പേറിയ ഒരാൾ… അയാളിൽ അല്പം പോലും സ്നേഹവോ ദയയോ എനിക്കന്നു കാണാൻ കഴിഞ്ഞില്ല….

        ആദ്യം അയാൾ നന്ദേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടുന്ന ഫോട്ടോ അമ്മയെ കാണിച്ചു….

  “കൊമ്പത്തുള്ള ആൺപിള്ളേരെ വലയിലാക്കാനാണോ മോള് കോളേജിൽ പോയത്….. “

 “അയാളുടെ ആ സംസാരം കേട്ടതും ഞാൻ അമ്മയുടെ മുഖത്തേക്കാണ് നോക്കിയത്… ഞാൻ അമ്മയോട് പറയേണ്ടതായിരുന്നു എല്ലാം പക്ഷെ… ഇപ്പൊ വേറെ ഒരാൾ പറഞ്ഞു അമ്മ അറിയുമ്പോൾ…. “

  എന്നെ ഞെട്ടിച്ചത് അമ്മയുടെ മറുപടിയാണ്

    “എന്റെ മകളുടെ മനസ്സ് എനിക്കറിയാം…. അവളുടെ സ്വഭാവ സർട്ടിഫിക്കറ്റ് വേറെ ഒരാളു എനിക്ക് തരണ്ട… പിന്നെ … നന്ദനെ അവൾക്കു ഇഷ്ടമാണെങ്കിൽ  ആ താലിയുടെ അവകാശി ആയി  അവൾ  ജീവിക്കും…

   “അമ്മയുടെ വാക്കുകൾ കേട്ട അയാൾ ദേഷ്യം കൊണ്ടു വിറച്ചു…..

 “ഒരു ഗതിം പരാഗതിം ഇല്ലാത്ത ഇവളല്ല നന്ദന്റെ ജീവിതത്തിൽ വരേണ്ടത്. നന്ദന്റെ കല്യാണം ഞാൻ ഉറപ്പിച്ച പോലെ അശ്വതിയുമായി തന്നെ നടത്തും…. അതിന്റ തടസ്സം എന്തായാലും അതൊക്കെ ഞാൻ വെട്ടി മാറ്റിയിരിക്കും….

  “അതുപോലെ ഹരിയും… ഹിമയും… അതും നടക്കില്ല… കാരണം അവനെ മുന്നിൽ നിർത്തി കുറേ ബിസിനസ്‌ സാമ്രാജ്യം എന്റെ മനസ്സിൽ ഉണ്ട്… അവന്റെ കല്യാണവും എന്റെ ബിസിനസ്‌ പാർട്ണറുടെ മോളുമായി നേരത്തെ ഉറപ്പിച്ചതാണ്… അവന്റെയൊക്കെ ഒരു പ്രേമം എല്ലാറ്റിനും ഇന്ന് ഒരു ദിവസം കൊണ്ടു പരിഹാരം ഉണ്ടാക്കും…. നീ ആണ് എന്റെ തുറുപ്പു ചീട്ടു…. നിന്നിലൂടെ ഞാൻ എന്റെ സ്വപ്‌നങ്ങൾ നടത്തും….. “

   “അപ്പോഴൊന്നും അയാൾ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിലായില്ല….ഞാൻ നോക്കി നിൽക്കെ അയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേര് അമ്മയെ പിടിച്ചു വച്ചു കഴുത്തിൽ കത്തി വച്ചിരുന്നു…..

    നിലവിളിക്കാൻ പോയ എന്റെ വാ അശ്വിൻ പൊത്തി പിടിച്ചു….

ശബ്ദം വച്ചാൽ അമ്മയെ അവർ കൊന്നുകളയും എന്ന് പറഞ്ഞു…..

  “അയാൾ പറയുന്നത് പോലെ കേട്ടില്ലങ്കിൽ അമ്മയെ അയാൾ കത്തിച്ചു കളയും എന്ന് പറഞ്ഞു കൂടെ ഉണ്ടായിരുന്ന ഒരാൾ അമ്മയെ അടുക്കളയിൽ കൊണ്ടു പോയി ഗ്യാസ് തുറന്നു വിട്ടു….. അമ്മയെ അടുക്കളയിൽ ഇട്ടു പൂട്ടി…..

  ഒന്നും ചെയ്യാൻ കഴിയാതെ മരവിച്ച ഒരവസ്ഥ…ഒന്ന് ഒച്ച വയ്ക്കാൻ പോലും കഴിഞ്ഞില്ല…..

   “പേടിച്ചിട്ടു അയാൾ പറയുന്നത് എല്ലാം ചെയ്യാം എന്ന് ഞാൻ സമ്മതിച്ചു….

   അങ്ങനെയാണ് ആ വീഡിയോ ഉണ്ടായതു…. അത് അശ്വിൻ ആണ് ഹിമേ… ഹരിയെ പോലിരിക്കുന്ന അശ്വിൻ… അതിൽ ഞാൻ പറയുന്നതൊക്കെ അയാൾ എന്നെ കൊണ്ടു പറയിപ്പിച്ചതാണ്…. അതിനു ശേഷം ഉള്ള ഫോൺ കാളും അയാള് പറഞ്ഞിട്ടാണ്…..

  അന്ന് അവൻ എന്റെ ശരീരത്തിൽ തൊട്ടപ്പോൾ തന്നെ ഞാൻ പാതി ചത്തത് പോലെ ആയി….

   എല്ലാം ഒരു നിമിഷം കൊണ്ടു അയാൾ നശിപ്പിച്ചു.. എന്റെ സ്വപ്നം… ജീവിതം.. അമ്മ അങ്ങനെ എല്ലാം… . ഞാൻ കരുതി അത് കഴിയുമ്പോൾ അയാൾ എന്റെ അമ്മയെ വെറുതെ വിടും എന്ന്…. പക്ഷെ അയാള് പോയപ്പോൾ…. എറിഞ്ഞ ഒരു തീപ്പെട്ടി കൊള്ളി എന്റെ അമ്മയെ എരിച്ചു കളഞ്ഞു…..

     പിന്നെ എനിക്കൊന്നും ഓർമയുണ്ടായിരുന്നില്ല ഹിമേ…. കണ്ണടച്ചാൽ അമ്മയുടെ എരിയുന്ന രൂപം മാത്രം…. ഭ്രാന്താശുപത്രിയുടെ ചുമരുകൾക്കുള്ളിൽ ഒന്നര വർഷത്തോളം കഴിഞ്ഞു.. എല്ലാവരെയും പേടി ആയിരുന്നു….

  “നീ ഇതൊന്നും ആരോടും പറഞ്ഞില്ലേ…

“നല്ല ബോധം വന്നപ്പോൾ ഒന്നരവർഷം ആയി… പിന്നെ ആകെ എനിക്കുള്ളത് എന്റെ പപ്പിയാണ് അവളുടെ ജീവനും കൂടെ ഞാൻ കാരണം ഒരു ദോഷം ഉണ്ടാകരുതെന്ന് കരുതി….

    ബോധം വന്നപ്പോൾ എനിക്ക് മനസിലായി അമ്മയുടേത് സ്വാഭാവികമായിട്ടുള്ള ഒരു അപകടമരണം എന്നാണ് എല്ലാവരും കരുതിയിരിക്കുന്നതെന്നു….. പിന്നെ ഞാനായിട്ട് ഒരു തിരുത്തലിനു പോയില്ല… ഇപ്പോൾ നിന്നോട് പറഞ്ഞത്… നീയും ഹരിയും പിരിയാൻ പാടില്ല…. എന്ന് തോന്നി…. പക്ഷെ സൂക്ഷിക്കണം… മുഖം മൂടിയണിഞ്ഞ ചെകുത്താനാണയാൾ…. എന്തു ചെയ്യാനും മടിക്കില്ല…..

         നഷ്ടങ്ങൾ താങ്ങാനുള്ള കരുത്തു ഇനി എന്റെ മനസിനില്ലടി….

   “നീ ഇത്രയൊക്കെ എങ്ങനെ താങ്ങി ആമി…. എന്തോ സംഭവിച്ചിട്ടുണ്ടന്നു അറിയാരുന്നു.. പക്ഷെ ഇത്രയും ഞാൻ കരുതിയില്ല………

    കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യം ഇല്ല…. എന്നാലും നിങ്ങളെങ്കിലും ഒന്നാവണം അതാണ് അയാളോട് എനിക്ക് ചെയ്യാനുള്ള പ്രതികാരം…..

    അവളോട് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം…

   അവളോട് യാത്ര പറഞ്ഞു ഞാൻ വരുണിനോടൊപ്പം അവന്റെ വീട്ടിലേക്കു തിരിച്ചു….. ഹിമയോട് പെട്ടന്ന് തന്നെ ഹരിയെ കാണാൻ വരണം എന്നും പറഞ്ഞു…. ഹരിയുടെ നമ്പറും കൊടുത്തു… അത് വരുൺ ഇതിനകം ദീപുവേട്ടന്റെ കൈയിൽ നിന്നും വാങ്ങീട്ടുണ്ടായിരുന്നു….

      വന്ന കാര്യം ഭംഗിയായി നിറവേറിയ സന്തോഷത്തോടെ ഞങ്ങൾ തിരിച്ചു ട്രെയിൻ കേറി…..

*******************************************

  വീടെത്തി പപ്പിയുടെ മടിയിൽ തല വച്ചു കിടക്കുമ്പോൾ വല്ലാത്ത ആശ്വാസം തോന്നിയിരുന്നു….മനസ്സിൽ…. പപ്പിയുടെയും ദീപുവേട്ടന്റെയും  കല്യാണം എത്രയും പെട്ടന്ന് നടത്തണം അതായിരുന്നു മനസ്സിൽ…. എനിക്കുവേണ്ടി ഇനിയും അവളുടെ ജീവിതം ഉരുകി തീരാൻ പാടില്ല എന്ന് തോന്നി…

     “എന്താ കുഞ്ഞി… മോൾക്ക്‌ എന്താ ഒരു വിഷമം….

 “വിഷമം ഒന്നുല്ലലോ എന്റെ പപ്പിക്കുട്ടിയെ…. നിന്നേം ദീപുവേട്ടനെയും പിടിച്ചു കെട്ടിക്കുന്ന കാര്യം ആലോചിക്കുവാരുന്നു…. ഞാനല്ലേ ഉള്ളു അതൊക്കെ ആലോചിക്കാൻ അല്ലാണ്ട് നിങ്ങൾക്ക് രണ്ടിനും അങ്ങനെ ഒരു ചിന്ത ഇല്ലാലോ…..

   “അയ്യടാ അതവിടെ നിൽക്കട്ടെ…. അതൊന്നും ഇപ്പൊ നടക്കില്ല…. ആദ്യം നിന്റെ ലൈഫ് സേഫ് ആക്കട്ടെ….. “

  “ഉവ്വ അതൊക്കെ നമുക്കാലോചിക്കാം ഇപ്പൊ ഉറങ്ങാൻ പോകാം…..

    **********-*********************************

    രണ്ടു ദിവസം ലീവ് ആയതുകൊണ്ടും പ്രൊജക്റ്റ്‌ ഫൈനൽ സ്റ്റേജ് ആയതു കൊണ്ടും എല്ലാവരും നല്ല തിരക്കിലായിരുന്നു….

   നാലുമണിയോടടുത്തപ്പോളാണ് തിരക്ക് കഴിഞ്ഞത്… വിശപ്പ്‌ തട്ടിയപ്പോളാണ് ഉച്ചക്ക് ഒന്നും കഴിച്ചില്ലാന്നു ഓർമിച്ചതു…. ആതിയെയും, വരുണിനെയും പൊക്കി കൊണ്ടു ക്യാന്റീനിലേക്ക് പോയി…

   “ഡി ആമി ഈ ചെക്കന്റെ വായിനോട്ടം കുറച്ചു കൂടുന്നുണ്ട്…. വേണേ പറഞ്ഞു നന്നാക്കിക്കൊ അവസാനം ഞാൻ കൈ വച്ചിട്ട്… പിന്നെ പറയരുത്….. എന്നോട് ചോദിക്കാനും വരരുത്….

    “എന്തോന്നടെ ഇതു…. ഇനി എങ്കിലും നന്നായിക്കൂടെ….

 “കുഞ്ഞി……..

 “ദീപുവേട്ടന്റെ വിളി കേട്ടാണ് പുറകോട്ടു നോക്കിയത്…. കൂട്ടത്തിൽ ഹരിയേയും, നന്ദേട്ടനെയും കണ്ടപ്പോൾ മനസ്സ് എന്തിനു വേണ്ടിയോ വേദനിക്കാൻ തുടങ്ങി….

ഒന്നു ശ്വാസം വലിച്ചു വിട്ടു മനസിനെ കണ്ട്രോൾ ചെയ്തു… ഭ്രാന്താശുപത്രയിലെ അവസാന നാളുകളിൽ എന്നോ വന്നു ചേർന്നതാണീ ശീലം….

    “നീ എന്തിനാ സംസാരിക്കാൻ ഉണ്ട് എമർജൻസി എന്ന് മെസ്സേജ് അയച്ചത്….

 “അത്…. ദീപുവേട്ട… പിന്നെ പറയാം….

  “ഇവര് കൂടെ ഉള്ളത് കൊണ്ടാണോ എങ്കിൽ നമുക്ക് മാറി നിൽക്കാം……

“അയ്യോ അത്ര വലിയ രഹസ്യം ഒന്നും ഇല്ല….. പപ്പിടേം ഏട്ടന്റെയും കല്യാണം പെട്ടന്ന് നടത്തണം എന്ന് പറയാൻ ആയിരുന്നു…. അല്ലാതെ രഹസ്യം ഒന്നുമില്ല…

  “അതാണോ… അത് നടക്കില്ലന്നു നിനക്ക് തന്നെ അറിയാല്ലോ… നമ്മൾ എത്രയോവട്ടം പറഞ്ഞു കഴിഞ്ഞതാ….. നിന്റെ ലൈഫ് സെറ്റിൽ ആകാതെ ഞങ്ങളുടെ കാര്യം നടക്കില്ല…

 “എനിക്ക് കുറച്ചു സമയം വേണം… ഇപ്പൊ… ഇപ്പൊ പറ്റില്ല… ആദ്യം നിങ്ങളുടെ കഴിയട്ടെ…

ഞങ്ങളുടെ കഴിഞ്ഞിട്ട്… അത് കഴിഞ്ഞു

എന്താ നിന്റെ ലക്ഷ്യം…നീ എന്താ കരുതിയെ ഞാൻ ഒന്നും അറിയില്ലെന്നോ.. …. നമ്മൾ ഇടയ്ക്ക് പോകാറുള്ള ആശ്രമത്തിൽ പോകാനാണോ…. അവിടെ പോയി അവരിൽ ഒരാളായി ജീവിക്കാനാണോ നിന്റെ തീരുമാനം… അത് നടക്കാൻ പോകുന്നില്ല കുഞ്ഞി…. ആ മോഹം നീ മാറ്റിക്കോ… അതിനു വേണ്ടി അല്ല ഞങ്ങൾ നിന്നെ ചേർത്ത് പിടിച്ചത്….

  അത് പറയുമ്പോൾ ദീപുവേട്ടൻ ദേഷ്യത്തിൽ ആയിരുന്നു…. ഞാൻ വരുണിനെ ദേഷ്യത്തിൽ നോക്കി… അവൻ പതിയെ തല കുനിച്ചു… ഞാൻ ആകെ ഇക്കാര്യം പറഞ്ഞിട്ടുള്ളത് വരുണിനോടാണ്… അവൻ ദീപുവേട്ടനോട് പറഞ്ഞുന്നറിഞ്ഞപ്പോൾ വിഷമവും ദേഷ്യവും വന്നു…..

   “നീ അവനെ നോക്കി ദെഹിപ്പിക്കണ്ട… ഞങ്ങളെ പോലെ തന്നെ നിന്റെ നല്ലൊരു ലൈഫ് അവരുടെയൊക്കെ സ്വപ്നം ആണ്….

      അവിടെ നിൽക്കുന്ന ആരെയും നോക്കാതെ…. ദീപുവേട്ടന്റെ ചോദ്യങ്ങൾക്കു മറുപടി പറയാതെ ഞാൻ അവിടിന്നിറങ്ങി എന്റെ ക്യാബിനിലേക്കു നടന്നു…. കണ്ണുനീർ ചുറ്റുമുള്ള എന്റെ കാഴ്ചകളെ മറച്ചിരുന്നു…..

     തുടരും…..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!