Skip to content

നിഴലാട്ടം – 15

nizhalattam

“നീ കരയാതെ പപ്പി….. അവൾക്കൊന്നും സംഭവിക്കില്ല… അവള് ചിലപ്പോൾ ബീച്ചിൽ ഉണ്ടാകും ഞങ്ങള് പോയി നോക്കിട്ട് വരാം…. പപ്പിയെ… ഹിമയെയും അതിരയെയും ഏൽപ്പിച്ചു… ബാക്കി ഉള്ളവർ അമ്മുനെ അന്വഷിച്ചിറങ്ങി… വിങ്ങുന്ന മനസോടെ…. അവളെവിടെയാണെന്നറിയാതെ…..

  കുഞ്ഞിയെ അന്വഷിച്ചു ഓരോരുത്തരും   ഓരോവാക്കിറങ്ങി..

   “അവളങ്ങനെ ഒരിടത്തും പോകാറില്ല നന്ദാ… ഓഫീസും വീടും മാത്രം ആണ് അവളുടെ ലോകം… നല്ല വിഷമം വരുമ്പോൾ മാത്രം ഈ കടൽക്കരയിൽ വന്നിരിക്കും….

       “ഈ കടലിനോട് അവൾക്കു വല്ലാത്ത സ്നേഹമാണ് നന്ദാ…. അവളെപ്പോഴും പറയാറുണ്ട് തിരമാലകൾ പോലെയാണ് അവളുടെ മനസെന്നു സങ്കടങ്ങൾ എല്ലാം കരയോട് പങ്കുവയ്ക്കാൻ വന്നിട്ട്… ഒന്നും പങ്കുവയ്ക്കാതെ തന്നിലേക്ക് തന്നെ മടങ്ങി പോകുന്നു എന്ന്.. ..

     ഇപ്പൊ ആലോചിക്കുമ്പോൾ അവള് പറഞ്ഞത് ശെരിയാണെന്നു തോന്നുവാ… ഇത്രയും സങ്കടങ്ങൾ മനസിൽ ഒളിപ്പിച്ചിട്ട്…. ഞങ്ങൾ വിഷമിക്കും എന്ന് കരുതി ആരോടും പറയാതെ മനസ്സിലൊളിപ്പിച്ചു അവൾ.. പാവം ന്റെ കുട്ടി…

    “അപ്പോളും നന്ദൻ മൗനമായി ദീപുവിനെ കേൾക്കുവായിരുന്നു…. വാക്കുകൾ അവനിൽ നഷ്ടപ്പെട്ടിരുന്നു…..

   “പെട്ടന്ന് ആണ് ദീപുവിന്റെ ഫോൺ ശബ്ദിച്ചത്… കാൾ അറ്റൻഡ് ചെയ്ത് സംസാരിച്ചതിന് ശേഷം സന്തോഷത്തോടെ അവൻ നന്ദന്റെ അരികിലേക്ക് വന്നു…

   “ഡാ വരുൺ ആണ് വിളിച്ചത്… അവൾ ആശ്രമത്തിൽ ഉണ്ട് അവിടത്തെ അമ്മ ആതിരയെ വിളിച്ചു പറഞ്ഞുന്നു കുഞ്ഞി അവിടെ ഉണ്ടന്ന്……

  “വാ അങ്ങോട്ട് പോകാം…

“ആശ്രമം.? … അതെവിടായ…

   പറയാം വാ….

ദീപു പെട്ടന്ന് തന്നെ വണ്ടി എടുത്തു….. ഡ്രൈവിങിനിടയിൽ അവൻ പറഞ്ഞു തുടങ്ങി…

 “നമ്മുടെ ആതിര ഇല്ലേ… അവളുടെ

..അച്‍നും അമ്മയും മരിച്ചതിനു ശേഷം ആശ്രമത്തിൽ ആണ് വളർന്നത്… അങ്ങനെ ഉള്ള പരിജയം ആണ് കുഞ്ഞിക്കു… അവള് പോകാറുണ്ട് ഇടയ്ക്കിടക്ക്… പപ്പിക്ക്  നൈറ്റ്‌ ഷിഫ്റ്റ്‌ ഉള്ള ദിവസം അവിടെ തങ്ങാറുമുണ്ട്….

  അവര് ആശ്രമത്തിൽ എത്തുമ്പോൾ പുറത്തു വരുണും ഹരിയും അവരെ കാത്തു പുറത്തു നില്പുണ്ടായിരുന്നു….

  അവരെ പ്രതീക്ഷിച്ചു ആശ്രമത്തിലെ ശ്രീയമ്മ ഉണ്ടായിരുന്നു….

   “അമ്മേ… ആമി എവിടെ…..

“മോള് അകത്തുണ്ട് വരൂണെ…

     “വന്നപ്പോൾ മോൾക്ക്‌ എന്തോ വിഷമം ഉണ്ടന്ന് തോന്നിയിരുന്നു… ആദി പറഞ്ഞിരുന്നു ഒരു ബർത്ഡേയ് ഫങ്ക്ഷൻ ഉണ്ട് അത് കഴിഞ്ഞു ആമിയുടെ വീട്ടിൽ നിന്നോളം എന്ന്….. ആദിയെ കൂടെ കാണാഞ്ഞിട്ട് പെട്ടന്ന് എനിക്കും ടെൻഷൻ ആയി…. ചോദിച്ചപ്പോൾ  ആദി…  വരുണിനൊപ്പം ഉണ്ടന്നു പറഞ്ഞു…

  പിന്നെ ആമിയുടെ മുഖം കണ്ടപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല…. മോള് കുറേ നേരം എന്റെ മടിയിൽ കിടന്നു കരഞ്ഞു…. പിന്നെ കുറച്ചു കിടക്കണം എന്ന് പറഞ്ഞു ആദിയുടെ മുറിയിൽ പോയി…. ഫോൺ നിർത്താതെ ബെൽ അടിക്കുന്നെന്നു ചിന്നു മോള് വന്നു പറഞ്ഞു നോക്കുമ്പോളാ കണ്ടത്… അതാ ആദിയെ വിളിച്ചു ആമി ഇവിടെ ഉണ്ടന്നു പറഞ്ഞത്…

    “താങ്ക്സ് അമ്മേ ഞങ്ങൾ അവളെ കാണാതെ ഭ്രാന്തെടുത്തു നടക്കുവായിരുന്നു… ദീപുവിന്റെ ശബ്ദം ഇടറിയിരുന്നു…  അവന്റെ വാക്കുകളിൽ ആ അമ്മയോടുള്ള നന്ദി തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….

    ആദിയുടെ മുറിയിൽ ചെന്നു നോക്കുമ്പോൾ ആമി നല്ല ഉറക്കം ആയിരുന്നു….

  “മോളെ എണീക്കു… എന്തു ഉറക്കമാണിത്….. എണീക്കു മോളെ…

  “കുറേ വിളിച്ചിട്ടും ആമി എണീക്കാതായപ്പോൾ എല്ലാവരും പേടിച്ചു പോയി….

   അപ്പോളേക്കും ഒരു കുട്ടി കുറച്ചു തണുത്ത വെള്ളവുമായി വന്നു…ശ്രീയമ്മ   അത് വാങ്ങി ആമിയുടെ മുഖത്ത് തളിച്ചു….

  “കണ്പോളകൾക്കു വല്ലാതെ ഭാരം അനുവപ്പെട്ടു…. തുറക്കാൻ കഴിയാത്ത പോലെ… ശ്കതമായി മുഖത്തു വെള്ളം വീണു കൊണ്ടിരുന്നു…. കുറച്ചു കഴിഞ്ഞു പ്രയാസപ്പെട്ടു തന്നെ കണ്ണുകൾ വലിച്ചു തുറന്നു….. എവിടയാണ് താനെന്നു ഓർത്തെടുക്കാൻ നിമിഷങ്ങൾ വേണ്ടി വന്നു….

   സ്വബോധത്തിൽ വന്നപ്പോളാണ് എനിക്ക് ചുറ്റുമുള്ള മുഖങ്ങളെ കണ്ടത് അതിലെ ഭാവങ്ങൾ വേർതിരിച്ചറിയാൻ കഴിഞ്ഞില്ല…….

     വീട്ടിലേക്കു പോകാൻ വേണ്ടിയാണു ദീപുവേട്ടന്റെ വീട്ടിൽ നിന്നും ഇറങ്ങിയത്…. തനിച്ചിരിക്കാനാണ് ആഗ്രഹിച്ചത്. .. പെട്ടന്ന് ഇവിടെ വന്നു ശ്രീയമ്മേ ഒന്ന് കാണാൻ തോന്നി… ആരെയും വിളിച്ചറിയാക്കാനുള്ള മനസ്സ് ഉണ്ടായില്ല അതാണ് സത്യം… ഓർമ്മകൾ അത്രയേറെ മനസിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു…….

    അമ്മയുടെ മടിയിൽ കിടന്നു മനസ്സ് തുറന്നു കരഞ്ഞപ്പോൾ കുറച്ചു ആശ്വാസം തോന്നി…. ആദിയുടെ മുറിയിൽ വന്നു ഉറങ്ങാൻ വേണ്ടി ഒരു ടാബ്ലെറ്റും കഴിച്ചു കിടന്നതു മാത്രമേ ഓർമയുള്ളു…..

           വരുണിന്റെ മുഖം ദേഷ്യം കൊണ്ട് ഇപ്പൊ പൊട്ടും എന്ന പോലായിരുന്നു…

  “എന്താ കുഞ്ഞി ഇതു ഞങ്ങൾ എന്തു പേടിച്ചു എന്നറിയോ…. ദീപുവേട്ടന്റെ ശബ്ദത്തിലും നല്ല ദേഷ്യം ഉണ്ടായിരുന്നു….

    “സോറി ദീപുവേട്ട ഞാൻ ഉറങ്ങാൻ വേണ്ടി മരുന്ന് കഴിച്ചിട്ടുണ്ടായിരുന്നു…. അറിഞ്ഞില്ല ഫോൺ വന്നതൊന്നും…

   “പിന്നെ ദീപു ഒന്നും മിണ്ടിയില്ല അവനു മനസിലാകുന്നുണ്ടായിരുന്നു അവളുടെ അവസ്ഥ….

    “ഞാൻ പതിയെ ചെന്നു വരുണിന്റെ കൈയിൽ പിടിച്ചു… എനിക്കറിയാം അവനു ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല …..

   “ഡാ സോറി… ശെരിക്കും ഞാൻ ഇങ്ങനെ ഒന്നും കരുതിയില്ല…… സോറി പിണങ്ങല്ലേ…

   “ഒരു സോറി പൊയ്ക്കോ എന്റെ മുന്നേ നിന്നു…. നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാനും ആദിയും കൂടെ വരാംന്നു… അപ്പൊ അവളുടെ കുറേ ക്ലീഷേ ഡയലോഗ്…. അവൾക്ക് ഒറ്റയ്ക്ക് ഇരിക്കണം എന്ന്…. നീ ആരെ ഓർത്തിട്ടാണെടി ഇങ്ങനെ കിടന്നു മോങ്ങുന്നേ……നിന്നെ ഒരിക്കൽ പോലും മനസിലാക്കാൻ ശ്രമിക്കാത്തവർക്കു വേണ്ടി ഇനി നിന്റെ കണ്ണൊന്നു നിറഞ്ഞാൽ… പിന്നെ ഞാനും ആയിട്ടുള്ള കൂട്ടു നീ അങ്ങു വെട്ടിക്കോ… അതും പറഞ്ഞു വരുൺ പുറത്തേക്കു പോയി…

     “പോവാം ദീപുവേട്ട….. വരുൺ പറയുന്നത് കേട്ടു ഹരിക്കു ഒന്നും തോന്നണ്ടട്ടോ… അവൻ ദേഷ്യത്തിന്റെ പുറത്തു പറയുന്നതാ… . അവനു ഞാൻ കരയുന്നത് ഇഷ്ടം ഇല്ല കരയുന്നത് കാണുമ്പോൾ ദേഷ്യം വരും….

     “വീടത്തിയപ്പോളേക്കും പപ്പി കരഞ്ഞു കരഞ്ഞു തളർന്നു പോയിരുന്നു….

  “എന്താ പപ്പി ഇതൊക്കെ നീ എന്തിനാ ഇങ്ങനെ കരയണേ….. അത് കേൾക്കാൻ നിന്നപോലെ അവളെന്നെ കെട്ടിപിടിച്ചു വീണ്ടും കരച്ചിൽ തുടങ്ങി…. കരയുന്നതിന്റെ ഇടയിൽ എന്തൊക്കയോ പറയുന്നുണ്ട്….

   ഞാൻ എല്ലാവരെയും നോക്കി… ഹിമ പതിയെ എന്റെ അരികിൽ വന്നു പറഞ്ഞു….

“ഡി പപ്പേച്ചി എല്ലാം അറിഞ്ഞു……..അത് കേട്ടത് മുതൽ ഉള്ള കരച്ചിലാ….. നീ എല്ലാം മനസ്സിൽ വച്ചു വിഷമിക്കുകയിരുന്നു എന്ന് പറഞ്ഞു…

   “അയ്യേ എന്താ പപ്പി ഇതു, എന്നെ നോക്കിക്കേ ഇപ്പൊ വല്ല സങ്കടോം ഉണ്ടോന്നു…. പിന്നെ ഹരിയേയും ഹിമയെയും ചേർത്ത് വച്ചിലെങ്കിൽ മരിക്കുന്നവരേ എനിക്ക് സമാദാനം ഉണ്ടാകില്ല….

 “ഇപ്പൊ അതും ഓക്കേ ആയില്ലേ ഞാൻ ഹാപ്പി….

      അവളെ ഒരു വിധം സമദാനിപ്പിച്ചു  മാറ്റി നിർത്തി….

       എല്ലാവരും യാത്ര പറഞ്ഞു പോകാനിറങ്ങി…. പോകാനിറങ്ങിയ നന്ദേട്ടൻ എന്റെ അരികിൽ വന്നു… ആ മുഖം കണ്ടപ്പോൾ തന്നെ എന്നോട് എന്തോ പറയാൻ ഉണ്ടന്നു തോന്നി….

  “നിന്നോട് എന്തു പറയണം എന്ന് എനിക്കറിയില്ല അമ്മു… ഞാൻ കാരണം നിന്റെ ജീവിതം….. ഒന്നും അറിഞ്ഞില്ലടോ ഞാൻ….. തന്നോട് ചെയ്തതിനൊക്കെ ഈശ്വരൻ അച്ഛനു കൊടുത്തു പെട്ടന്നൊരു സ്ട്രോക്ക് വന്നതാ… ഒരു ഭാഗം മുഴുവൻ തളർന്നു പോയി…. സംസാര ശേഷിയും നഷ്ടായി….. പരസഹായം ഇല്ലാതെ ഒന്നിനും കഴിയില്ല… എന്തിനു ആവശ്യങ്ങൾ പോലും പറയാൻ കഴിയാതെ നരകിക്കുന്നുണ്ട്

..നിന്റെ കണ്ണീരിന്റെ ശാപം ആകും അമ്മു….

   ഇതൊക്ക നടന്നപ്പോളും ഒരിക്കൽ പോലും ഇതിനൊക്കെ പിന്നിൽ അച്ഛൻ ആണെന്ന് വിചാരിച്ചില്ല…. നിനക്ക് ഞങ്ങളോട് ക്ഷമിക്കാൻ കഴിയില്ലന്നറിയാം..  എന്നാലും മാപ്പ് എല്ലാറ്റിനും അച്ഛനു വേണ്ടി ഞാൻ ക്ഷമചോദിക്കുന്നു നിന്നോട്…

   എന്റെ മനസ്സിൽ നിങ്ങളോടൊന്നും ഒരു ദേഷ്യവും ഇല്ല നന്ദേട്ടാ.. ആരെയും ശപിച്ചിട്ടും ഇല്ല ഒരിക്കൽ പോലും…. അന്ന് അതിനുള്ള മാനസികാവസ്ഥ ഇല്ലാരുന്നു…. മാനസിക നില തെറ്റിയവൾക്കു എന്തു കണ്ണീരും ശാപവും… പിന്നെ  ദേഷ്യവും വെറുപ്പും ഒക്കെ എന്നോട് മാത്രേ ഉള്ളൂ… ഞാൻ കാരണം എന്റെ പ്രണയം കാരണം  ആണ് എല്ലാം സംഭവിച്ചതെന്ന് ഓർക്കുമ്പോൾ…. ഒരുതരം മരവിപ്പാണ് മനസ്സിൽ…. എന്നെ തന്നെ വെറുത്തു പോകുന്ന ജീവിതം അവസാനിപ്പിക്കാൻ തോന്നുന്ന തരത്തിൽ ഉള്ള മരവിപ്പ്…..

       “തന്നോട് എന്തു പറയണം എന്നറിയില്ല അമ്മു… ഞാൻ ഒരിക്കലും വരാൻ പാടില്ലായിരുന്നു നിന്റെ ജീവിതത്തിൽ… പക്ഷെ ഇനി നീ ഇല്ലാതെ ജീവിക്കാനും എനിക്ക് കഴിയില്ല….

“എല്ലാം കേട്ടു നിർവികാരനായി നിൽക്കാൻ മാത്രവേ ഹരിക്ക് കഴിഞ്ഞുള്ളൂ.. ..  ഒരിക്കൽ താൻ അമ്മയെ പോലെ സ്നേഹിച്ചവൾ… ഒരു കൂടപ്പിറപ്പിനെ പോലെ എന്റെ കൂടെ നിന്നവൾ അവളെ ഞാൻ  മനസിലാക്കുന്നതിൽ പരാജയപെട്ടു…. എല്ലാറ്റിനും  എന്റെ ദേഷ്യം ആണ് കാരണം… എടുത്തു ചാട്ടം…. ഇപ്പോൾ  വരുൺ പറഞ്ഞത് പോലെ ഞാൻ നീറുകയാണ്  ഇഞ്ചിഞ്ചായി…. അമ്മുനോട് ഒരു ക്ഷമ പറയാൻ  ഉള്ള യോഗ്യത പോലും എനിക്കില്ല… അവളുടെ ജീവിതം ഇങ്ങനെ ആകാൻ ഞാനും കാരണം അല്ലേ… എനിക്ക് നഷ്ടമായ ജീവിതം അവൾ തിരികെ തന്നു…. ഞാനോ… ഞാൻ എന്താണ് അവൾക്കു നൽകിയത്…. അവളുടെ ജീവിതം തിരികെ കൊടുക്കാൻ എനിക്ക് കഴിയോ… അവളുടെ നഷ്ടങ്ങൾ നികത്താൻ എനിക്കൊരിക്കലും കഴിയില്ല …… അവളെ ഒന്നു നോക്കാൻ പോലും ആകാതെ ഞാൻ നന്ദന്റൊപ്പം അവിടെ നിന്നിറങ്ങി….

   അപ്പോൾ ആ നിമിഷം നന്ദന്റെയും… ഹരിയുടെയും മനസിൽ പകയായിരുന്നു ജീവിതം നശിപ്പിക്കാൻ കൂട്ടുനിന്നവനെ മുച്ചൂടും നശിപ്പിക്കാനുള്ള പക…. സ്വന്തം പെണ്ണിനെ തൊട്ടവനോടുള്ള പക…

     തുടരും…

     താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!