Skip to content

നിഴലാട്ടം – 17

nizhalattam

വാക്കുകൾ മുഴുവനാക്കാതെ അമ്മു കുഴഞ്ഞു വീണു… അപ്പോളേക്കും എല്ലാവരും അവൾക്കരികിലേക്കു  ഓടിയെത്തി… പക്ഷെ നന്ദൻ മാത്രം അവളുടെ വാക്കുകൾ കേട്ടു ഉരുകി ഒലിച്ചു തറഞ്ഞു നിന്നുപോയി….അവളുടെ കണ്ണുനീരിൽ വെന്തു വെണ്ണീറാവാൻ ഒരു നിമിഷം അവൻ ആഗ്രഹിച്ചു പോയ്‌…..

       “ദീപു അമ്മുന്…… ഇപ്പൊ എങ്ങനെ ഉണ്ട്…

    നീ ടെൻഷൻ ആകണ്ട നന്ദാ അവൾക്കു ഓവർ ടെൻഷനോ വിഷമമോ വരുമ്പോൾ സംഭവിക്കാറുണ്ട് ഇതു പോലെ കുറച്ചു കഴിഞ്ഞു നോർമൽ ആകും…..

  “എല്ലാം ഞാൻ കാരണം ആണെല്ലേടാ എന്റെ സ്നേഹം അതല്ലേ എല്ലാറ്റിനും കാരണം…

  “കഴിഞ്ഞതിനെ കുറിച്ച് ഇനി പറഞ്ഞിട്ടെന്തിനാ നന്ദാ ഇങ്ങനെയൊക്കെ ആവണം എന്നാകും വിധി…..

  “വിധി….. ആകും ആ രണ്ടക്ഷരം എല്ലാർക്കും എല്ലാറ്റിനും മേലുള്ള ആശ്വാസം ആണല്ലോ… ഞാൻ ഈ മാസം കൂടെ ഇവിടെ ഉണ്ടാകുള്ളൂ ദീപു…. നെക്സ്റ്റ് മന്ത് റിജോയിൻ ചെയ്യാം എന്നാണ് തീരുമാനം….

   “ടാ… പെട്ടന്ന്… നീ ഒന്നു ശ്രമിക്കു അമ്മുന് മാറ്റം വരും…

 “വയ്യടോ… ഇനിയും അവളെ വേദനിപ്പിക്കാൻ വയ്യ… ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞാൻ അവളെ….. അമ്മ കഴിഞ്ഞാൽ എന്റെ ജീവിതത്തിൽ ആകെ ഒരു അടുപ്പം തോന്നിയ പെണ്ണ് അവളാണ്…. മനസ്സിൽ ഇഷ്ടം തോന്നിയപ്പോൾ അത് വേണ്ട രീതിയിൽ പ്രകടിപ്പിക്കാൻ പറ്റിയില്ല…. ഹരിക്കു മുന്നിൽ അങ്ങനെ ഒന്നും പാടില്ലെന്ന് മനസിനെ ഞാൻ തന്നെ വിലക്കി നിർത്തി…. എല്ലാ സ്നേഹപ്രകടനങ്ങളെല്ലാം കല്യാണത്തിന് ശേഷം എന്നാരുന്നു മനസിൽ…. അതൊക്കെ ഇങ്ങനെയും ആയി….

    എന്നെ കാണുന്ന ഓരോ നിമിഷവും അവളെ ചിന്തകൾ വേട്ടയാടിക്കൊണ്ടിരിക്കും… അത് വേണ്ട ദീപു ഞാൻ കാരണം അവൾ ഒത്തിരി അനുഭവിച്ചു… ഇനിയും വേണ്ടടാ…. അതുമാത്രം അല്ല എന്റെ സ്നേഹം ഒക്കെയും ഞാൻ അറിയാതെ തന്നെ ചിലപ്പോൾ പ്രകടിപ്പിച്ചു പോകും……. ഞാനായിട്ട് ഇനിയും വേദനിപ്പിക്കുന്നില്ല… കാത്തിരുന്നോളാം…

**********************************************

    ദിവസങ്ങൾ ഓടി കൊണ്ടിരുന്നു….. ആമിയുടെ നിർബന്ധം കാരണം ദീപുവിന്റെയും പപ്പിയുടെയും വിവാഹം തീരുമാനിച്ചു……

    ഓഫീസിൽ വച്ചു കഴിയുന്നതും നന്ദനെ ഫേസ് ചെയ്യാതെ നടക്കാൻ ആമി ശ്രദ്ധിച്ചു…. 

   “ടി നിനക്ക് നന്ദേട്ടനോട് ഷമിച്ചുടെ…… ആതിരയുടെ  ചോദ്യത്തിന് ഒരു പുഞ്ചിരിയോടെയാണ് മറുപടി പറഞ്ഞത്…. ക്ഷമിക്കാൻ വേണ്ടിട്ടു എനിക്ക് നന്ദേട്ടനോട് ദേഷ്യം ഒന്നുമില്ലടി… പക്ഷെ എന്തുകൊണ്ടോ പറ്റുന്നില്ല… ഓർമകൾക്ക് വല്ലാത്ത നോവാണ് ആദി അത് മനസിനെ ചുട്ടുപൊള്ളിച്ചോണ്ടിരിക്കും… അതിനു ശമനമുണ്ടാകുമ്പോൾ ചിലപ്പോൾ ഞാൻ നന്ദേട്ടനിലേക്കു മടങ്ങും…… പക്ഷെ അത് ശമിപ്പിക്കാനുള്ള വഴിയാണ് എനിക്കറിയാത്തതു…

   “നന്ദേട്ടൻ പോകുവാണ് നീ അറിഞ്ഞോ…..

“ആദിയുടെ വാക്ക് കേട്ടപ്പോൾ നെഞ്ചിൽ ഒരു പിടച്ചില് തോന്നി… കൈ എത്തും ദൂരത്തുള്ള നിധി എന്നിൽ നിന്നും അകന്നു പോകുന്നത് പോലെ ഒരു ഫീൽ… എങ്ങോട്ടേക്കു…… എപ്പോ ഞാൻ…. ഞാനറിഞ്ഞില്ലാലോ…..

    ഇന്നും നാളേം കൂടെ ഉണ്ടാകുള്ളൂ എന്നാണ് പറഞ്ഞത്….

   “ആദി അത് പറഞ്ഞോണ്ടിരുന്നപ്പോൾ തന്നെ നന്ദൻ അങ്ങോട്ടേക്ക് വന്നു……

   “ടി ഞാൻ വരുൺ എവിടെന്ന് നോക്കട്ടെ… നിങ്ങൾ സംസാരിക്കു….

 “ആദി നില്ക്കു ഞാനും….

“അമ്മു….. എനിക്ക് ഒന്നു സംസാരിക്കണമ്….

  നന്ദേട്ടന്റെ വാക്ക് കേട്ടു അവിടെ തന്നെ നിന്നു….

   “അമ്മു………..

ആ വിളിയിൽ നന്ദേട്ടന്റെ എല്ലാ വിഷമങ്ങളും ഉണ്ടായിരുന്നു…

    ഞാൻ പോകുവാണ് അമ്മു. നാളേം കൂടെ ഇവിടെ ഉണ്ടാകുള്ളൂ….. അതിനു മുന്നേ നിന്നോട് ഒന്നു സംസാരിക്കണം എന്നുണ്ടായിരുന്നു…

   “അത് കേട്ടപ്പോൾ പോകല്ലേ നന്ദേട്ടാ എന്നെ തനിച്ചാക്കി ഇനിയും പോകല്ലേ എന്ന് അലറാനാണ് തോന്നിയത് പക്ഷെ

  “ഞാൻ കാരണമാണോ നന്ദേട്ടാ പോകുന്നത്……എന്നാണ് ചോദിച്ചത്… 

 “ഹേയ് അല്ല…. നെക്സ്റ്റ് മന്ത് മുതൽ ഡ്യൂട്ടിക്ക് കേറണം…..ഞാൻ കാരണം ഇനി ഒരു വിഷമം കൂടി നിനക്ക് വേണ്ട……. അത്രേ കരുതിയുള്ളൂ…. ഞാൻ കാത്തിരിക്കും അമ്മു എന്നിലേക്ക്‌ നീ തിരികെ വരുന്ന നാളുകൾക്കായി….

      “അമ്മുന്റെ കണ്ണിലേക്കു നോക്കും തോറും എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നപോലെ… ഇവളെ വിട്ടു ഒരിക്കലും എനിക്ക് പോകാൻ കഴിയില്ല. .. നന്ദൻ അരികിലേക്ക് പോകുന്നതനുസരിച്ചു അമ്മു പിന്നിലേക്ക് മാറി കൊണ്ടിരിന്നു…. പെട്ടന്നു നന്ദൻ അവളുടെ കൈ പിടിച്ചു അടുക്കകലേക്കു വലിച്ചു….

   അമ്മു… എന്നെ വിട്ടു പോകല്ലെടി…. പ്ലീസ് നീ ഇല്ലാതെ എനിക്ക് പറ്റില്ല… അവളുടെ മുഖത്തു നോക്കി മനസു അലറി വിളിക്കുന്നുണ്ട്.. പക്ഷെ ശബ്ദം പുറത്തു വരുന്നില്ല…

  “വിട് നന്ദേട്ട….. എനിക്ക് പോണം… വിടെന്നെ….. ശക്തിയിൽ അവൾ അവളുടെ കൈയിലെ പിടി വിടിവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…

   “പെട്ടന്നു ആണ് നന്ദന് താൻ എന്താ ചെയ്യന്നതെന്ന ബോധം വന്നത്…. അമ്മുന്റെ കൈ വിട്ടിട്ടു പെട്ടന്നു തന്നെ അവിടന്നിറങ്ങി പോയി…

  “എന്താണ് എനിക്ക് പറ്റിയത്… കഴിയുന്നില്ല അവളില്ലാതെ അവളെ കാണാതെ എനിക്കിനി ഒരു നിമിഷം പോലും ജീവിക്കാൻ ആകുമെന്ന് തോന്നുന്നില്ല…..

  ***************************************

   “കുഞ്ഞി…

   പപ്പിയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത്…..

   “എന്താടി…….

      നീ വാശി പിടിച്ചും ന്യായങ്ങൾ നിരത്തിയും ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു…. ഇനി  ഒരു മാസം

കൂടിയേ കല്യാണത്തിന് ഉള്ളൂ.. അത് കഴിഞ്ഞു എന്താണ് നീ വിചാരിച്ചിരിക്കുന്നതു….. എന്താ നിന്റെ മനസ്സിൽ അതെങ്കിലും പറയു… എന്നെ ആധി പിടിപ്പിക്കാതെ……

     എനിക്ക് മനസിലാകും കുഞ്ഞി നിന്റെ അവസ്ഥ എന്നാലും. എന്റെ മനസിലുള്ളത് പറയുവാ മോളുടെയും നന്ദന്റെയും ജീവിതം അതൊന്നു ചിന്തിക്കു….. ഞാൻ പറഞ്ഞുന്നെ ഉള്ളൂ….

        “എനിക്കറിയാം പപ്പി നിന്റെ മനസിന്റെ വേവൽ… പറ്റുന്നില്ലാടി എനിക്ക്… നന്ദേട്ടനെ എനിക്ക് ഇഷ്ടാവാണ് എന്റെ പ്രാണനേക്കാൾ പക്ഷെ അമ്മ… അമ്മയെ ഓർക്കുമ്പോ പറ്റണില്ലടി… ഞാൻ ശ്രമിച്ചതാ…. പക്ഷെ….

      നിന്റെ കല്യാണം കഴിഞ്ഞു എനിക്കൊരു യാത്ര പോണം… മനസു തണുക്കാൻ വേണ്ടി ഉള്ള യാത്ര….. നീ തടസ്സം നിൽക്കരുത്…. എനിക്ക് ഒരു മാറ്റം ആവശ്യമാണ് പപ്പി…. നീ എതിർക്കരുത്…. നീ വേണ്ടാന്ന് പറഞ്ഞാൽ എനിക്കതു പിന്നെ ചെയ്യാൻ പറ്റില്ല…. ഞാൻ ആരോടും പറഞ്ഞിട്ടില്ല…. ദീപുവേട്ടനെകൊണ്ട് നീ വേണം സമ്മതിപ്പിക്കാൻ…. മനസൊക്കെ ഒന്ന് ഫ്രീ ആകുമ്പോ ഞാൻ വരും നിങ്ങൾക്കരികിലേക്കു തന്നെ…..

   നീ എന്താടി ഒന്നും മിണ്ടാത്തെ…… അല്ലെങ്കിൽ ഇങ്ങനെ വല്ലതും കേട്ടാൽ ഉടനെ തുടങ്ങുമല്ലോ…

സമ്മതിക്കില്ല, ശെരിയാകില്ല, അതല്ല, ഇതല്ല എന്നൊക്കെ പറഞ്ഞിട്ട്…. എന്തേ ഒരു മൗനം…..

     “എനിക്ക് പേടി തന്നെയാണ് കുഞ്ഞി… നിന്നെ ഓർത്തു… പക്ഷെ നീ അനുഭവിച്ചതൊക്കെ ഇപ്പൊ എനിക്കറിയാല്ലോ…. നിന്റെ മനസിന്‌ ഒരു മാറ്റം വേണം എന്ന് എനിക്കും തോന്നുന്നുണ്ട് അതാ ഈ മൗനം…..

    ഞാൻ ആലോചിക്കട്ടെ എന്നിട്ട് നിന്റെ യാത്രയ്ക്ക് സമ്മതം മൂളണോ വേണ്ടയോ എന്ന് പറയാം….

ദിവസങ്ങൾ കഴിയും തോറും എന്റെ മുന്നിലുള്ള പ്രതിസന്ധി, എങ്ങനെയെങ്കിലും  ദീപുവേട്ടനെയും, വരുണിനെയും,  ആതിയെയും പറഞ്ഞു സമ്മതിപ്പിക്കുക എന്നതായിരുന്നു…. ആ കാര്യത്തിൽ പപ്പി എന്നെ തികച്ചും കൈ ഒഴിഞ്ഞത് പോലെ ആയിരുന്നു… എനിക്ക് വേണമെങ്കിൽ എന്നോട് സമ്മതം വാങ്ങി കൊള്ളാനായിരുന്നു പപ്പിയുടെ ഓർഡർ….

     പപ്പിയുടെയും, ദീപുവേട്ടന്റെയും കല്യാണത്തിന് ഒരാഴ്ച മുന്നേ നാട്ടിലേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചു…. അവിടെയും ബന്ധുക്കൾ എന്ന് പറയാൻ തക്കവണ്ണം ആരും തന്നെയില്ലായിരുന്നു … അടുത്ത വീട്ടിലുള്ള രണ്ടുമൂന്നു കുടുംബങ്ങൾ ബന്ധുക്കളെക്കാൾ അടുപ്പമുള്ളവരായി ഉണ്ടായിരുന്നു….. അവരായിരുന്നു പലപ്പോഴും ഞങ്ങളുടെ ധൈര്യം…

     ഞാനും ആദിയും വരുണും കൂടി ഒരു ദിവസം ഔട്ടിങ്ങിനു പോകാൻ തീരുമാനിച്ചു… ഔട്ടിങ്ങിനുപരി പപ്പിക്ക് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം അതാണ് ലക്ഷ്യം…..

   അല്ലറചില്ലറ പർച്ചെസിങ് കഴിഞ്ഞു…ഞങ്ങളുടെ സ്ഥിരം സ്ഥലത്തു ചെന്നിരുപ്പു പിടിച്ചു…

   “ടി ആമി നീ എന്തു ഗിഫ്റ്റാണ് പപ്പേച്ചിക്കു വാങ്ങുന്നെ തീരുമാനിച്ചോ…

  “ഗോൾഡ് വാങ്ങണം ആദി. അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആകില്ലാരുന്നു അവളുടെ കല്യാണം പോട്ടെ….വിധിച്ചിട്ടില്ല….  അവൾക്കു ആവശ്യത്തിനുള്ള ഗോൾഡ് ലോക്കറിൽ ഉണ്ട് നാട്ടിൽ… എന്റെ വക എന്തേലും വാങ്ങണം….

   “നിങ്ങളോട് രണ്ടാളോടും ആയി സീരിയസായിട്ട് ഒരു കാര്യം പറയാനുണ്ട്….

  “ങ്ഹാ മാഡം സീരിയസ് ആണല്ലോ….

 “ടാ വരുണെ.. നീ വല്ലതും വേടിക്കും എന്റെ കൈയിൽ നിന്നും….

 “ഇല്ല.. ഇല്ല… ഞാൻ ഒന്നും മിണ്ടുന്നില്ല…. നീ സീരിയസ് എന്ന് പറയുമ്പോൾ തന്നെ അടുത്ത പണിക്കുള്ള വക എന്തേലും ആകും… അതാ…

   “പണി ഒന്നും അല്ല പക്ഷെ കേട്ടിട്ടു നീ ചാടിക്കടിക്കാൻ വരരുത്…

   “ഞാൻ പറഞ്ഞില്ലേ എന്തോ കുഴപ്പം പിടിച്ചതാണെന്നു…..

 “ഒന്ന് നിർത്തു എന്റെ വരുണെ അവള് പറയട്ടെ… നീ ഒന്ന് പറയു  ആമി… രണ്ടും കണ്ടാൽ അപ്പോ തുടങ്ങും…. എന്നാലോ അവളുടെ കണ്ണൊന്നു നിറഞ്ഞാൽ അവനു താങ്ങാനും പറ്റില്ല….

    പറയാം പറയാം…. അതെ ഞാൻ ജോലി റിസൈന്‍ ചെയ്യാൻ തീരുമാനിച്ചു….

  “എന്തോന്ന്…നീ റിസൈന്‍ ചെയ്തിട്ടു….വരുണിന്റെ ശബ്ദം ഇടറിയിരുന്നു…

  “പറയാം…. ഞാൻ പറയുന്നത് കേട്ടു എടുത്തു ചാടി പ്രതികരിക്കരുത്…. രണ്ടുപേരും…. നിങ്ങൾ രണ്ടാൾക്കും എന്നെ നല്ല പോലെ അറിയാം… ഞാൻ എത്രയൊക്കെ ചിരിച്ചു കളിച്ചു നടന്നാലും എന്റെ മനസിന്റെ നീറ്റൽ അറിയാൻ സാധിക്കും….. അതുകൊണ്ട് ഞാൻ പറയുന്നത് ആദ്യം  സമാദാനമായി  കേൾക്കണം എന്നിട്ട് അതിനെ പറ്റി ചിന്തിക്കണം….

    “ഞാൻ റിസൈന്‍ ചെയ്തിട്ടു….. ഒരു യാത്ര പോകാൻ തീരുമാനിച്ചു… കുറേ നാള് മുന്നേ കരുതിയതാണ് എല്ലാറ്റിൽ നിന്നും മാറി ഒരു യാത്ര….. ഇപ്പൊ അതിനു സമയം ആയിന്നൊരു തോന്നൽ….

      തുടരും…..

      താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!