Skip to content

നിഴലാട്ടം – 6

nizhalattam

“എന്താ ആമി പറ്റിയെ…. അതു കേൾക്കാൻ കാത്തിരുന്ന പോലെ അവനെ കെട്ടിപിടിച്ചു കരഞ്ഞു ഞാനെന്റെ സങ്കടം ഒഴുക്കി കളഞ്ഞു….

     അതു കണ്ടു പിടയ്ക്കുന്ന നെഞ്ചോടു കൂടി പുറത്ത്‌ നിൽക്കുന്ന ഒരാളെ വരുൺ മാത്രേ കണ്ടിരുന്നുള്ളൂ…..

    “സാരമില്ല നീ വിഷമിക്കണ്ടാട്ടോ… നീ ഒന്നു പൊയി ഫ്രഷ് ആയിട്ടു വാ… മുടിയൊക്കെ ഒന്ന് ഒതുക്കി വയ്ക്കു…..

   ആമിയെ ഫ്രഷാകാൻ വിട്ടിട്ടു ഞാൻ സിക്ക് റൂമിന്റെ പുറത്തേക്കു ഇറങ്ങി….

എന്നെ കണ്ടു തിരിഞ്ഞു നടക്കാൻ തുടങ്ങിയ നന്ദനെ ഞാൻ വിളിച്ചു….

  “സർ…

“എന്റെ വിളികേട്ടു നന്ദൻ സർ അവിടെ തന്നെ നിന്നു…. എന്നെ നോക്കാൻ എന്തോ വിഷമം ഉള്ളതുപോലെ തോന്നി…  സർന്റെ  കണ്ണ് കാണുമ്പോളെ അറിയാം ആളു നല്ലപോലെ കരഞ്ഞിട്ടുണ്ടന്നു….

   സർ ന്റെ മുഖം എന്താ വല്ലാണ്ട് ഇരിക്കുന്നത്….

“ഒന്നുമില്ലടോ…. . വരുൺ…. അമ്മുന്… i am sorry,  ആമികയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്….

   ആമികയുടെ കാര്യം ആണോ… അതോ നന്ദേട്ടന്റെ അമ്മുന്റെ കാര്യമാണോ അറിയേണ്ടത്….

   “നന്ദേട്ടന്റെ  മുഖം കണ്ടാൽ തന്നെ അറിയാം എന്റെ ചോദ്യം കേട്ടു  ആളു നല്ലപോലെ ഞെട്ടിയിട്ടുണ്ടന്നു…..

“വരുൺ…. തനിക്കിതെങ്ങനെ…

“എനിക്കെങ്ങനെ അറിയാം എന്നല്ലേ…. അറിയാം…. എല്ലാം… അറിയാം…

     ശെരിക്കും എനിക്ക് മാത്രമേ അറിയൂ അവൾക്കു എന്തു സംഭവിച്ചൂന്നു..

     പക്ഷെ… ഇപ്പൊ എന്നോട് ഒന്നും ചോദിക്കരുത് എനിക്ക് പറയാൻ കഴിയില്ല…. അവൾക്കു നന്ദേട്ടനെ പഴേത് പോലെ സ്നേഹിക്കാൻ കഴിയും എന്നു എനിക്ക് തോന്നുന്നില്ല….

    നന്ദേട്ടൻ ശ്രമിക്കു…. അത്രേ എനിക്കിപ്പോ പറയാൻ പറ്റുള്ളൂ… കാരണം അവളുടെ സന്തോഷം എന്റെയും വലിയ സ്വപ്നം ആണെന്ന് കൂട്ടിക്കോളൂ….

  വരുൺ പോയതിനു ശേഷവും നന്ദൻ ആലോചനയിലായിരുന്നു

   അവൾക്കു എന്നോട് ഇത്രയും ദേഷ്യം തോന്നാനുള്ള  കാരണം എന്താകും…ചില ചോദ്യങ്ങൾ ഉത്തരം കിട്ടുന്നതുവരെ മനസിനെ നീറ്റിക്കൊണ്ടിരിക്കും… എങ്ങനെ സ്നേഹിച്ചതാരുന്നു ഞാൻ അവളെ.. എന്റെ സ്‌നേഹത്തിൽ ഞാൻ ഒരു കലർപ്പും കാണിച്ചിട്ടില്ല…. അവളെ സ്നേഹിച്ചത് പോലെ ആരെയും ഞാൻ സ്നേഹിച്ചിട്ടുണ്ടാകില്ല…അമ്മുന് എന്താകും പറ്റിയത്…  ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ നന്ദന്റെ മനസിനെ നോവിച്ചു കൊണ്ടിരുന്നു….

*********************************************

    രാത്രി ദീപുവിന്റെ ഫോണിൽ കാൾ വന്നത് കേട്ടാണ് റൂമിലേക്ക്‌ വന്നത്. ദീപു കുളിക്കുക ആയിരുന്നു…. നോക്കിയപ്പോൾ അമ്മുവാണ്….

   “അപ്പൊ എന്തോ അവളുടെ ശബ്ദം കേൾക്കാൻ വല്ലാതെ മനസു തുടിച്ചു. അതുകൊണ്ട് തന്നെ ഒന്നും ഓർക്കാതെ കാൾ എടുത്തു…

   “ഹലോ ദീപുവേട്ട…. ഞാൻ ഉറങ്ങുക ആയിരുന്നു…. വിളിച്ചിരുന്നു അല്ലെ….

 “കാൾ എടുത്തതും അവളിങ്ങോട് സംസാരിച്ചോണ്ടിരുന്നു…

  “അമ്മു………..

 “എന്റെ വിളി കേട്ടതും അവള് പെട്ടന്ന് നിശബ്ദമായി…. കുറച്ചു സമയം രണ്ടു പേരും ഒന്നും മിണ്ടിയില്ല….. ആ നിശബദ്ധതയെ ഭേദിച്ച് കൊണ്ട് ഞാൻ വീണ്ടും വിളിച്ചു…

      അമ്മു…… എന്നോട് എന്തേലും ഒന്ന് പറയു…. അറ്റ്ലീസ്റ്റ് ഞാൻ നിന്നോട് എന്തു തെറ്റു ചെയ്തുന്നെങ്കിലും…. അതറിയാൻ ഉള്ള അവകാശം എങ്കിലും താടി….

         “ദയവു ചെയ്തു എന്നെ അങ്ങനെ വിളിക്കരുത്.. നിങ്ങൾ സ്നേഹിച്ചിരുന്ന അമ്മു ഇന്ന് ജീവിച്ചിരിപ്പില്ലന്നു കരുതിയാൽ മതി…. ഇനി ഞാൻ എന്താ നിങ്ങൾക്ക് വേണ്ടി നഷ്ടപെടുത്തേണ്ടത്….. അതു ഒന്ന് പറഞ്ഞു തരുവോ…… ഇനി ഒരിക്കലും എന്നോട് സംസാരിക്കാൻ ശ്രമിക്കരുത്…  അതെങ്കിലും ചെയ്തു തരു…..

  “കട്ട്‌ ചെയ്തിട്ട് പോലും എനിക്ക് ഫോൺ ചെവിയിൽ നിന്നും മാറ്റാൻ ശക്തിയില്ലാതെ ഞാനിരുന്നു….

    “എന്താടാ… നന്ദാ എന്താ പറ്റിയെ ആരാ വിളിച്ചേ ഫോണിൽ….

  “ഫോൺ ദീപുവിന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു….

  “അമ്മുവായിരുന്നു…. അല്ല നിന്റെ കുഞ്ഞി…. അത് ആണ് ശെരി…. ഇനി അതു മാത്രം ആയാൽ മതി….

  “എന്തൊക്കെയാ നീയു പറയുന്നത്….

“ഒന്നുല്ല… നീ കാൾ തിരിച്ചു വിളിക്കു… ഞാൻ റൂമിലുണ്ടാകും…..

“ഇവനിതെന്ത്‌ പറ്റിയോ….. ആവോ…

 “ആ കുഞ്ഞി നീ വിളിച്ചിരുന്നോ….. നിനക്കിപ്പോ എങ്ങനെ ഉണ്ട്….

 “ആ ദീപുവേട്ട. ഇപ്പോ ഞാൻ ഓക്കേ ആണ്….

ഞാൻ ഒരു സഹായം ചോദിക്കാനാണ് വിളിച്ചത്….

   “എന്താ…. കുഞ്ഞിയെ…

“എനിക്ക് രണ്ടു ദിവസം ലീവ് വേണം… 

“അതു നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാല്ലോ കുഞ്ഞി. നീ രണ്ടു ദിവസം ലീവ് എടുത്തിട്ട് ഓഫീസിൽ വന്നാൽ മതി.. നിന്റെ പ്രൊജക്റ്റ്‌ കഴിയാറായല്ലോ…. ഫൈനൽ ടെസ്റ്റിംഗ് കൂടല്ലേ ഉള്ളു… അതിനു കുറച്ചു സമയം മതിയല്ലോ….

  “നാളെ അല്ല ദീപുവേട്ട ലീവ് വേണ്ടത്..   ഏട്ടൻ ഞാൻ പറയുന്നത് സീരിയസായി കേൾക്കണം…

  “നാളെയും, മറ്റന്നാളും ഞാൻ ഓഫീസിൽ ഉണ്ടാകും..അതിനുള്ളിൽ ഞാൻ പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്യും…..

  അതു കഴിഞ്ഞുള്ള രണ്ടു ദിവസം എനിക്ക് ലീവ് വേണം…. എനിക്ക് മാത്രമല്ല വരുണിനും….

  “നീ എന്തൊക്കെയാ കുഞ്ഞി പറയുന്നത്… അതു കഴിഞ്ഞു എന്തിനാ നിനക്കും വരുണിനും ലീവ്….

  “ഞാൻ പറഞ്ഞു കഴിഞ്ഞില്ല ദീപുവേട്ട…

“എനിക്ക് അത്യാവശ്യം ആയിട്ടു ആലപ്പുഴവരെ പോകണം… എന്തിനാ എന്നൊന്നും എന്നോട് ചോദിക്കരുത്….. ഞാൻ പോകുന്ന കാര്യം കഴിഞ്ഞിട്ട് വന്നു ദീപ്‌വേട്ടനോട് എല്ലാം പറയാം….

        കമ്പനിയുടെ ആവശ്യത്തിന് വേണ്ടിയാണെന്ന് പറഞ്ഞു പപ്പിയോട്‌ എനിക്ക് പോകാനുള്ള പെർമിഷൻ വാങ്ങിതരണം….

   “നടക്കില്ല കുഞ്ഞി… നിന്നെ ഒറ്റയ്ക്ക് ഒരിടത്തും വിടുന്ന കാര്യം നീ ആലോചിക്കെ വേണ്ട… അതുംപോരാഞ്ഞിട്ടു ഞാൻ പപ്പിയോട് കള്ളവും പറയണം അല്ലെ… ഞങ്ങളറിയാത്ത  എന്താ നിനക്ക് നിന്റെ ലൈഫെയിലുള്ളത്…..

  “ദീപുവേട്ട പ്ലീസ്…. ഒന്ന് help ചെയ്യൂ…

ഏട്ടന്റെ കുഞ്ഞിയെ ഏട്ടന് അറിയില്ലേ…. ആവശ്യം ഇല്ലാണ്ട് ഞാൻ പറയില്ലലോ. പ്ലീസ്…

   നീ ഫോൺ വച്ചോ ഇതിനെ കുറിച്ച് ഇനി ഒരു സംസാരം ഉണ്ടാകില്ല. …

        “ഫോൺ വച്ചിട്ടും കുറെ നേരം അതും കൈയിൽ പിടിച്ചു ഒന്നുകൂടി ദീപ്‌വേട്ടനെ വിളിക്കണോ വേണ്ടയോ എന്നുള്ള ആലോചനയിൽ ആയിരുന്നു. പിന്നെ വേണ്ടാന്ന് വച്ചു. ഇന്നിനി സംസാരിച്ചിട്ടും കാര്യം ഇല്ല നാളെ നോക്കാം…..

        പിറ്റേദിവസം ഓഫീസിൽ എത്തി ദീപ്‌വേട്ടനെ കണ്ടിട്ടും ആളു വലിയ മൈൻഡ് ഒന്നും ചെയ്തില്ല… മുഖം കണ്ടാൽ അറിയാം നല്ല ഗൗരവത്തിലാണ്….

  പാവം എന്നോടുള്ള സ്നേഹം കൊണ്ടാണ്… ദേഷ്യപ്പെട്ടിട്ടില്ല ഒന്നിനും ഇതുവരെ. പപ്പി വല്ലോം പറഞ്ഞാലും ആളു എന്റെ സൈഡ് നിൽക്കുള്ളു… ഇതുവരെ ഞാൻ പറഞ്ഞ ആഗ്രഹം ഒക്കെ സാധിപ്പിച്ചു തന്നിട്ടേ ഉള്ളു. ഒറ്റയ്ക്ക് വിടാനുള്ള പേടി കൊണ്ടാണ്… അതെനിക്കറിയാം… ദൈവം അറിഞ്ഞു തന്നതാണ് എന്റെ ദീപ്‌വേട്ടനെ എനിക്ക്.. ഒരു ഏട്ടനെകാൾ എന്റെ അച്ഛനെ പോലാണ് ആ സ്നേഹവും കെയറും….

കുറെ നേരം ഏട്ടന്റെ മുഖത്ത്  നോക്കിയിട്ടും എന്നെ ഒന്ന് നോക്കുന്നു കൂടി ഉണ്ടായിരുന്നില്ല… അവസാനം രണ്ടും കല്പിച്ചു നേരെ മുമ്പിൽ പൊയി നിന്നു…

“ആം… എന്താ കുഞ്ഞി… എന്താ കാര്യം….

“ദീപുവേട്ട വെറുതെ കളിക്കല്ലെട്ടോ…. എന്താ എന്നോട് മിണ്ടാത്തെ…

“എന്തിനാ നിന്നോട് മിണ്ടുന്നേ… നിനക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാനുള്ള പ്രാപ്തി ആയല്ലോ… പിന്നെ ഞാനും പപ്പിയും എന്തിനാ നിനക്ക്…

  “ഇങ്ങനെ ഒന്നും പറയല്ലേ എന്നോട്…. ഞാൻ ഇങ്ങനെ ആദ്യം ആയിട്ടല്ലേ ഒരു കാര്യം ആവശ്യപ്പെടുന്നത്…. നിങ്ങൾ അറിയാത്ത കുറച്ചു രഹസ്യങ്ങൾ ഉണ്ട് എന്നു കൂട്ടിക്കോ…. എനിക്കും വേണ്ടേ അങ്ങനെ ചിലതു…

 “ആയിക്കോട്ടെ നല്ലതാ കുഞ്ഞി നീ വളർന്നല്ലോ….. ഒരുപാട്…

“ഇങ്ങനെ ഒന്നും പറയല്ലേ….

  ഞാൻ കാരണം വിഷമിക്കുന്ന രണ്ടു ജീവിതങ്ങൾ ഉണ്ട്. അതിനൊരു പരിഹാരം വേണം. ഇല്ലങ്കിൽ ഒരിക്കലും എനിക്ക് സമാദാനം ഉണ്ടാകില്ല. എന്തിനു ഞാൻ മരിച്ചാൽ പോലും ആത്മാവിന് ശാന്തി ഉണ്ടാകില്ല… അതിനു വേണ്ടിട്ടാണി യാത്ര…. എന്റെ സന്തോഷം അല്ലെ ദീപ്‌വേട്ടന് വലുത്… അല്ലെ… പറയൂ….

   “എന്തൊക്കെയാ നീ പറയുന്നതു കുഞ്ഞി… നിന്റെ സന്തോഷം തന്നെയാണ് ഞങ്ങൾക്കു വലുത്. നിന്റെ നല്ല ജീവിതം…. തന്നെയാണ് ഞങ്ങളുടെ സ്വപ്നവും…

“എന്നോട് കൂടുതൽ ഒന്നും ചോദിക്കല്ലേ ദീപുവേട്ട… സമ്മതിക്കണം…. പപ്പിയോടും എനിക്ക് വേണ്ടി കളളം പറയണം. സത്യം പറഞ്ഞാൽ അവള് വിടില്ല… അതല്ലേ… പ്ലീസ് പ്ലീസ്…

   “ആ ഞാൻ ഒന്ന് ആലോചിക്കാട്ടെ അതിനുമുൻപ് വരുണിനോട് ചോദിക്കട്ടെ. നീ പോകുന്നിടം  സേഫ് ആണ് എന്ന് എനിക്ക് ഉറപ്പുണ്ടാകണം….

“ഉറപ്പാക്കിക്കൊ പക്ഷെ വരുണിനോട് കൂടുതൽ ഒന്നും ചോദിക്കരുത്….. അതു ദീപുവേട്ടൻ എനിക്ക് വാക്ക് തരണം….

  കുറച്ചു കാര്യങ്ങൾ എനിക്ക് ചെയ്തു തീർക്കാൻ ഉണ്ട് അതു കഴിഞ്ഞു പറയാം എല്ലാം… ഒരു പക്ഷെ അതിനുമുന്നെ തന്നെ എല്ലാം ഏട്ടൻ അറിയും….

  “അന്നെന്നെ വെറുക്കരുത്…. ദീപുവേട്ടന്റെ കുഞ്ഞി ഒരിക്കലും തെറ്റു ചെയ്തിട്ടില്ല ഇനി ചെയ്യുകയും ഇല്ല…..

  പിന്നെ ഒന്നും പറയാൻ കഴിയാതെ അവിടന്ന് ഞാൻ പുറത്തേക്കിറങ്ങി….

   കുറച്ചു നേരം ഒറ്റയ്ക്കിരിക്കാൻ തോന്നി…. അപ്പോളാണ് ദീപുവേട്ടൻ അങ്ങോട്ട് വന്നത്…

   “നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കണേ…. പൊയ്ക്കോ….. ഞാൻ പപ്പിയോട്‌ പറഞ്ഞേക്കാം….. പിന്നെ ലീവ്ഫോം ഫോർവേഡ് ചെയ്തേക്കു… ഇന്ന് ആഫ്റ്റർനൂൺ നിങ്ങളുടെ പ്രൊജക്റ്റ്‌ ഹെഡ് വരും… അവനാണ് നമ്മുടെ കമ്പനിക്ക് വേണ്ടി പ്രൊജക്റ്റ്‌ പ്രേസേന്റ് ചെയ്യുന്നത്. നിന്റേതു ഇന്ന് തന്നെ സബ്മിറ്റ് ചെയ്യൂ. എന്തേലും ഡൌട്ട് ഉണ്ടങ്കിൽ നാളെ അവനു ക്ലിയർ ചെയ്യാല്ലോ നിന്നോട്… ഞാൻ അവനോട് പറഞ്ഞേക്കാം….

     “ഓടി ചെന്നു ദീപ്‌വേട്ടനെ കെട്ടിപിടിച്ചു… താങ്ക്സ് ഏട്ടാ…. ലവ് യൂ….

  “മതി മതി… ഇനി പപ്പിയെ എങ്ങനെ ഞാൻ മെരുക്കുവോ… നീ കെട്ടിന് മുന്നേ എനിക്ക് ശവക്കല്ലറ പണിയോ എന്റെ കുഞ്ഞിയെ….

   “അതു നിങ്ങൾ ഒരു കിസ്സിലങ്ങു മാറ്റു എന്റെ എട്ടായി. അതു പറഞ്ഞു ഒരു ചിരിയും പാസാക്കി ഞാൻ ഓടി കളഞ്ഞു…..

 “ഇ പെണ്ണ്… ഒരു നാണവും ഇല്ല….കഴുതയ്ക്ക്….

തുടരും….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!