Skip to content

നിഴലാട്ടം – 7

nizhalattam

“മനുഷ്യർ പലപ്പോഴും മറ്റുള്ളവർക്ക് വേണ്ടിയാണു ജീവിക്കുന്നത്. ഇന്ന് ഞാനും…. എന്റെ പപ്പിയുടെയും ദീപുവേട്ടന്റെയും സന്തോഷത്തിന് വേണ്ടി ജീവിക്കുന്നു……

      മനസിലെ കനല് എരിയുന്നുണ്ട്…. ഒരു തുള്ളി വെള്ളം വീണാൽ അതിനെ പോലും വിഴുങ്ങാൻ കെല്പുള്ള പോലെ……. ഉമിയിൽ നീറുന്ന പോലെ…..

   മനസ് കൈവിട്ടു പോകും എന്നു തോന്നിയപ്പോൾ ചിന്തകൾ പ്രോജെക്ടിലേക്കു തിരിച്ചു വിട്ടു…..

    ഉച്ചക്ക് ഊണും കഴിഞ്ഞു ഞങ്ങളുടെ കത്തിയടി നടത്തുമ്പോളാണ് അറ്റൻഡർ അയ്യപ്പൻ ചേട്ടൻ വന്നു. പുതിയ പ്രൊജക്റ്റ്‌ ഹെഡ് വന്നിട്ടുണ്ട് അങ്ങോട്ട് ചെല്ലാൻ ദീപുവേട്ടൻ പറഞ്ഞുന്നു അറിയിച്ചത്…..

     വരുണിനും ലീവ് വേണം എന്നുള്ളത് കൊണ്ടു അവനേം കൂട്ടിയാണ് പോയത്….. ദീപുവേട്ടന്റെ ക്യാബിനിലായിരുന്നു ആളു ഇണ്ടാരുന്നത്….

 നേരെ കേറി ചെന്നതും അവിടെ ഉണ്ടായിരുന്ന ആളെ കണ്ടു സന്തോഷം ആണോ അതിശയമാണോ എന്നറിയാത്ത അവസ്ഥയിൽ ഞാൻ നിന്നു… ആദ്യത്തെ പകപ്പ് മാറിയതും ഒന്നുമോർക്കാതെ ലുട്ടാപ്പി എന്നു വിളിച്ചു അവനെ പുണർന്നതു മാത്രേ ഓര്മയുള്ളു…

    സ്വബോധത്തിലേക്കു വരാൻ കുറച്ചു സമയം എടുത്തു… എന്താ സംഭവിച്ചതെന്ന് മനസിലാകുന്നുണ്ടാരുന്നില്ല. പക്ഷെ എന്റെ കവിൾ നീറി പുകയുന്നുണ്ട്….. ബോധത്തിൽ വന്നപ്പോൾ ആദ്യം കണ്ടത് വരുൺ കിച്ചൂന്റെ ഷർട്ടിൽ പിടിച്ചിരിക്കുന്നതാണ്…. രണ്ടുപേരും പോര് കോഴികളെ പോലെ നോക്കുന്നുണ്ട്…. ഓടി പൊയി വരുണിന്റെ കൈ വിടുവിച്ചു…..

    ദീപുവേട്ടൻ അങ്ങോട്ട് വന്നു…..

 “എന്താ… എന്താ ഇവിടെ…….

 “ആരും മിണ്ടിയില്ല….. വരുണിനെ അപ്പോളും ഞാൻ പിടിച്ചു വച്ചിരുന്നു……

“ആരെങ്കിലും ഒന്നു പറയു എന്താ ഇവിടെ എന്നു… 

“ദാ ഇവൻ ആമിയെ അടിച്ചു…… വരുൺ മറുപടി കൊടുത്തു….

 “ഇവനോ ഇവിടൊക്കെ കമ്പനി ഹെഡിനെ അങ്ങനെയാണോ വിളിക്കണേ….

  “I am ഹരിനന്ദൻ….

   അയാൾ,,, ഇവൻ ഇതൊന്നും എന്നെ വിളിക്കരുത്…

“കിച്ചു നീ എന്തിനാ ആമിയെ അടിച്ചത്…..

    “നിങ്ങളിവിടെ ഇങ്ങനെ ആണോ ദീപുവേട്ട,  ഹെഡ് ആയി വരുന്നവരെ ആദ്യം കേറി കെട്ടി പിടിക്കുവാണോ ചെയ്യുന്നത്…. എല്ലാരും അങ്ങനെ ആണോ അതോ ഇതുപോലെ ഒന്നുമാത്രമേ ഉള്ളോ….

 “അവൻ എന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത്…. നിന്ന നിൽപ്പിൽ ഉരുകിയൊലിച്ചു പോകുവായിരുന്നു ഞാൻ….

  “വരുൺ അവനെ രൂക്ഷമായി നോക്കുന്നുണ്ട്….

“കുഞ്ഞി നീ വരുൺ നെ  വിളിച്ചോണ്ട് പൊയ്ക്കോ പിന്നെ സംസാരിക്കാം….

  “അല്പം ബലമായി തന്നെ വരുണിന്റെ കൈപിടിച്ച് അവിടെ നിന്നും ഇറങ്ങി….

   “ഇങ്ങനെയും ചിലരുണ്ട് ദീപുവേട്ട പോകുന്നിടങ്ങളിൽ എല്ലാം അവരുടെ സൗകര്യത്തിനു ആളെ കണ്ടത്തും… കഷ്ടം പിടിച്ച ജീവിതങ്ങൾ…

 “പുറകിൽ ഹരിയുടെ വാക്കുകൾ കേട്ടതും…. വരുൺ അവിടെ നിന്നു… തിരികെ നടക്കാൻ തുടങ്ങി…. ഞാൻ അവനെ ദയനീയമായി നോക്കി…

 “പോകാം… ഇനി ഒന്നും താങ്ങാൻ മനസിന്‌ പറ്റില്ല ചിലപ്പോൾ….

  “അതു കേട്ടതും വരുൺ എന്നോടൊപ്പം നടക്കാൻ തുടങ്ങി…

“ഹരി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്….. സഹോദരനായി കണ്ടവൻ…. അമ്മയില്ലാതെ വളർന്നവൻ എന്നറിഞ്ഞപ്പോൾ….. ഞാൻ അവനു അമ്മയായി….അവൻ പോലും മനസിലാക്കിയില്ലലോ….. എന്നുള്ള വേദന….

    “ഇതാണോടി നീ പറഞ്ഞ നിന്റെ മുഖം ഒന്ന് മാറിയാൽ മനസിലാക്കുന്ന നിന്റെ ലുട്ടാപ്പി…

 കൊള്ളാം…. നീ സ്നേഹിച്ചതിന്റെ മനസിലാക്കിയതിന്റെ പകുതി അവൻ നിന്നെ മനസിലാക്കിട്ടുണ്ടോ…..

 അറ്റ്ലീസ്റ്റ് എന്താ സംഭവിച്ചതെന്നെങ്കിലും അവൻ ചോദിച്ചോ… കഷ്ടം…

“അതും പോട്ടെ അവൻ പറഞ്ഞതെന്താ “നീ പോകുന്നിടങ്ങളിൽ ആളെ കണ്ടത്തും…. കൊല്ലണം പട്ടിയെ… ഓഹ്… നിനക്ക് അവനെ പറഞ്ഞാൽ ഇഷ്ടപെടിലാലോ…. നീ അമ്മയല്ലേ അവന്റെ അമ്മ…..

 “വരുൺ അവന്റെ രോഷം മുഴുവൻ വാക്കുകളിലൂടെ പറഞ്ഞു തീർക്കുന്നുണ്ട്…. എന്റെ മുഖം കണ്ടിട്ടാവും…. പിന്നെ അവൻ ഒന്നും പറഞ്ഞില്ല…. തിരികെ എന്റെ സീറ്റിലേക്ക് ചെന്നിരിക്കുബോൾ എത്രയും പെട്ടന്ന് ഓഫീസ് ടൈം കഴിയണം എന്നെ ഉണ്ടായിരുന്നുള്ളു….

     *********************************************

   “നീ എന്തൊക്കെ ന്യായം പറഞ്ഞാലും കിച്ചു അവളെ തല്ലാൻ പാടില്ലാരുന്നു…. ദീപു ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു….

   “കുറഞ്ഞു പോയിന്നെ ഉള്ളു എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്….. ഹരിയും ദേഷ്യത്തിൽ തന്നെ ആയിരുന്നു….

   “ഇന്ന് തന്നെ എനിക്കറിയണം അവൾ കാരണം നിങ്ങളുടെ ലൈഫിൽ എന്തു സംഭവിച്ചുന്നു… നന്ദനോട് ചോദിച്ചാൽ നീ വരട്ടെ എന്നുള്ള ന്യായം പറയും…. ഇനി ഒന്നും എനിക്ക് കേൾക്കണ്ട ഇന്ന് വൈകുന്നേരം വീട്ടിൽ പോയിട്ട്…. നീ പറഞ്ഞെ പറ്റു.. എല്ലാം ഇനി ഒരു അവസരം ഇല്ല…. കിച്ചു അപ്പോളും എനിക്കുറപ്പുണ്ട് അവളിൽ എവിടേയോ ഒരു ശെരി ഉണ്ടന്ന്….

    ഇതിലും കൂടുതൽ ആയി ഞാനും നന്ദേട്ടനും ഒരിക്കൽ അവളെ സ്നേഹിച്ചതാ… അതുകൊണ്ട് ഈ ഡയലോഗ് ഒന്നും വേണ്ട ദീപുവേട്ട…. വിഷമാണ് അവൾ വെറും വിഷം…..

   “ഹും….. സ്നേഹിച്ചാൽ മാത്രം പോര കിച്ചു…. മനസിലാക്കണം അതിലാണ് കാര്യം….  

  അതും പറഞ്ഞു ദീപു അവിടന്നിറങ്ങി നേരെ പോയത് ആമിയുടെ അടുത്തേക്കായിരുന്നു….

   “ടേബിളിൽ തലതാഴ്ത്തി വച്ചു കിടക്കുന്ന അവളെ കണ്ടപ്പോൾ അവനു സഹിക്കാൻ കഴിഞ്ഞില്ല….

   “അവളുടെ തലമുടിയിൽ പതുക്കെ തഴുകി…. ദീപുവിന്റെ സാനിധ്യം അറിഞ്ഞവൾ തല ഉയർത്തി നോക്കി…

 “അവളെ കണ്ടെന്റെ നെഞ്ച് പൊടിഞ്ഞു പോയി…. കവിള് നീരുവന്ന് വീർത്തിരുന്നു…. കരഞ്ഞു കണ്ണുകൾ തടിച്ചു ചുമന്നിരുന്നു….

    “എന്താ ദീപുസെ ഒരു സെന്റി ലൈൻ…..

“കുഞ്ഞി….. നീരുവച്ചല്ലോ മോളെ…. വാ ഐസ് വയ്ക്കാം….

  “ആന്നെ ദീപുവേട്ട കാലൻ എന്തടിയാവോ അടിച്ചേ….. ആ നന്ദേട്ടൻ എന്താണാവോ ഉരുട്ടി കൊടുക്കുന്നെ ഉലക്കയാണെന്നു തോന്നുന്നു….

  “പറഞ്ഞു കഴിഞ്ഞാണ് അവള് ദീപുവിന്റെ കാര്യം ഓർത്തത്‌… അബദ്ധം പറ്റിയ പോലെ നാക്കു കടിച്ചു കൊണ്ടവൾ അവനെ നോക്കി….

   അവളുടെ അബദ്ധം പറ്റിയപോലുള്ള ആ നിൽപ് കണ്ടു ദീപുവിനും ചിരി വന്നു. ..

   “പതിയെ അന്തരീക്ഷത്തിനു ഒരു അയവു വന്നു കുഞ്ഞിയേം കൊണ്ടു ഐസ് ക്യൂബ് വയ്ക്കാൻ വേണ്ടി ക്യാന്റീനിലോട് നടന്നു…. ഐസ് ക്യൂബ് വയ്ച്ചിട്ടും… നീരിന് വലിയ മാറ്റം ഒന്നുണ്ടാരുന്നില്ല….

   “ദീപുവേട്ട എങ്ങിനെയാ ഇതും വച്ചു വീട്ടിൽ പോകുക പപ്പിയോട്‌ എന്തു പറയും…. അതോ അവളോട് വല്ലതും പറഞ്ഞാൽ ആയിരത്തെട്ടു സംശയം ആണ്…. വല്ല പ്ലാനും ഉണ്ടാക്കണമ്….

 “ഞാൻ കൊണ്ടു വിടാം നിന്നെ… പപ്പിയോട്‌ നിന്റെ യാത്രയുടെ കാര്യം ഫോണിൽ കൂടെ പറഞ്ഞതെ ഉള്ളു അവൾ ഇതുവരെ സമ്മതിച്ചിട്ടില്ല. അതും പറയണമ്…

   “അവര് സംസാരിച്ചോണ്ടിരുന്നപ്പോളേക്കും നന്ദൻ അങ്ങോട്ട് വന്നു…..

  “അമ്മുനെന്താ പറ്റിയെ ആരാ നിന്നെ അടിച്ചത്….

   “അവളുടെ രൂക്ഷമായ നോട്ടം കണ്ടിട്ടാണ് അമ്മു എന്നു വിളിക്കല്ലെന്നു പറഞ്ഞത് ഓർത്തത്‌…. സോറി ആമിക…. പെട്ടന്ന് അറിയാതെ…. എന്താ പറ്റിയത്….

   നന്ദനുള്ള മറുപടി പറയാതെ അവൾ ദീപുവിനോട് യാത്രയും പറഞ്ഞു അവിടെ നിന്നും അവളുടെ ക്യാബിനിലേക്കു പോയി…..

     എന്താടാ അവൾക്കു പറ്റിയത്…. അവള് പോയതും ദീപുവിനോട് ചോദ്യം ആവർത്തിച്ചു…

.    “ഓഹ് അതോ നിന്റെ കിച്ചൂന്റെ സമ്മാനം ആണ്….

കിച്ചുനോടുള്ള ദേഷ്യം അവന്റെ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു….

   ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്… എനിക്ക് ഇന്ന് തന്നെ എല്ലാം അറിയണം എന്നു… നിങ്ങൾക്കിടയിൽ എന്താ സംഭവിച്ചതെന്ന്…..

 ********************************************

   “വണ്ടിയുടെ ശബ്ദം കേട്ടു പുറത്തേക്കു വന്ന പപ്പി കാണുന്നത് ദീപുവും കുഞ്ഞിയും ഒരുമിച്ചു വരുന്നതാണ്…. അവൾ വെപ്രാളത്തോടെ ഓടി അവർക്കരികിലേക്കു ചെന്നു….

   “എന്താ ദീപുവേട്ട ഇവളുടെ കൂടെ ഇവൾക്കെന്താ പറ്റിയെ… അതും ചോദിച്ചു ആമിയെ നോക്കിയപ്പോളാണ് പപ്പി അവളുടെ മുഖത്തെ പാട് കണ്ടത്….

  “ആരാ ദീപുവേട്ട ഇവളെ അടിച്ചത്….

 ഏട്ടൻ എന്തേലും പറയും മുന്നേ ഞാൻ പറഞ്ഞു

“അതൊന്നുമില്ല എന്റെ പപ്പിയെ നമ്മുടെ വരുൺ ഇല്ലേ അവനും ആതിരയും കൂടി ചെറിയ വഴക്ക്…. അവൻ നല്ല ദേഷ്യത്തിൽ ആയിരുന്നു അവളെന്തോ പറഞ്ഞപ്പോൾ അവൻ അവളെ അടിക്കാൻ വന്നു ഞാൻ ഇടയിൽ ചാടിയോണ്ട് കിട്ടിയത് എനിക്കാരുന്നു…. അത്രേ ഉള്ളു….

      “ഞാൻ പറഞ്ഞത് പപ്പിക്ക് വിശ്വാസം ആയില്ലെന്നു അവളുടെ നോട്ടത്തിൽ നിന്നു തന്നെ മനസിലായി….

  “സത്യവാടി ഇല്ലേ നീ ദീപ്‌വേട്ടനോടു ചോദിക്ക്….. അല്ലെ ദീപുവേട്ട….

   “അങ്ങേരെന്നെ അന്തം വിട്ടു നോക്കുന്നുണ്ട്….. ഞാൻ പതുക്കെ കണ്ണടച്ച് കാണിച്ചു….

   “ഇനിയും അവിടെ നിന്നാൽ പപ്പി കിണ്ടി കിണ്ടി ഓരോന്നു ചോദിക്കും അതുകൊണ്ട് ഫ്രഷ് ആയിട്ടു വരാം എന്നു പറഞ്ഞു അവിടന്ന് മുങ്ങി….

    “പപ്പി  നാളെ കഴിഞ്ഞു വരുണും കുഞ്ഞിയും പോകുന്ന കാര്യം ഓർമയുണ്ടല്ലോ…… അന്ന് വരുണിന്റെ വീട്ടിലാകും അവര് സ്റ്റേ…. എന്നിട്ടു പിറ്റേന്ന് റിട്ടേൺ…..

   “അവളെ തന്നെ വിടണം എന്നു ദീപ്‌വേട്ടന് എന്താ ഇത്ര നിർബന്ധം……. പറ്റില്ല അവളവിടെ ഇനി ജോലി ചെയ്തില്ലേലും വേണ്ടില്ല ഇതിനു ഞാൻ സമ്മതിക്കില്ല…

  “നീ എന്താ പപ്പി ഇങ്ങനെ… അവൾക്കിപ്പോ എന്താ കുഴപ്പം … എന്നോ ഒരു അസുഖം വന്നുന്നു പറഞ്ഞു…. നീയും ഇപ്പോളും ആ കണ്ണോടെ ആണോ അവളെ കാണുന്നത്…..

   “ദീപുവേട്ട…….. അങ്ങനെ പറയല്ലേ… ഞാൻ എന്റെ കുഞ്ഞിനെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല….. പേടിച്ചിട്ടാ… അല്ലാതെ…. ഏട്ടൻ അങ്ങനെ പറയല്ലേ… അവൾക്കെന്താ അസുഖം… ഒന്നുല്ല…. ഒന്നും….. അവള് പൊയ്ക്കോട്ടേ… വരുൺ ഉണ്ടല്ലോ അവൻ… നോക്കിക്കോളും….

     പിന്നേം കുറെ നേരം കുഞ്ഞിയോടും പപ്പിയോടും ചിലവഴിച്ചിട്ടാണ് ദീപു ഇറങ്ങിയത്…..

     ദീപു വീട്ടിൽ എത്തി ഫ്രഷ് ആയി കഴിഞ്ഞു കിച്ചുവും നന്ദുവുമായി സംസാരിക്കാനിരുന്നു….

   “പറയു കിച്ചു….. നിങ്ങളും കുഞ്ഞിയും തമ്മിലുള്ള ബന്ധം എന്താ… അവളെങ്ങനയാണ് നിങ്ങളുടെ ജീവിതം തകർത്തത്…. നന്ദനോട് ചോദിച്ചപ്പോൾ നീ വന്നിട്ട് പറയാം എന്ന പറഞ്ഞെ…. ഇനി ഒരു സാവകാശം ഇല്ല….

   പറയാം ദീപുവേട്ട എല്ലാം…. പറയാം….. എന്റെ കോളേജ് ലൈഫിലായിരുന്നു എനിക്കവളെ കൂട്ടു കിട്ടിയത്….. ഏട്ടന് അറിയാല്ലോ… കുഞ്ഞിലേ മുതൽ അമ്മ ഇല്ലാത്തോണ്ട് അച്ഛനെകാളും കൂടുതൽ അടുപ്പം നന്ദനോടായിരുന്നു….. എപ്പോളും നന്ദനൊപ്പം…

    തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!