Skip to content

നിഴലാട്ടം – 18

nizhalattam

“ഞാൻ റിസൈന്‍ ചെയ്തിട്ടു….. ഒരു യാത്ര പോകാൻ തീരുമാനിച്ചു… കുറേ നാള് മുന്നേ കരുതിയതാണ് എല്ലാറ്റിൽ നിന്നും മാറി ഒരു യാത്ര….. ഇപ്പൊ അതിനു സമയം ആയിന്നൊരു തോന്നൽ….

     “കുറച്ചു സമയത്തേക്കു ആരും ഒന്നും മിണ്ടിയില്ല…

    “നീ പോകാൻ തീരുമാനിച്ചു….. ഇനിപ്പോ ഞങ്ങൾ വേണ്ടാന്ന് പറഞ്ഞാലും നീ ഞങ്ങളെ കൺവിൻസ് ചെയ്യാൻ നോക്കും….. അപ്പൊ നിന്റെ ഇഷ്ടം തന്നെ നടക്കട്ടെ…. എങ്ങോട്ടേക്കാണ് പോകുന്നതെന്ന് തീരുമാനിച്ചോ….. അതെങ്കിലും അറിയാനുള്ള അവകാശം ഞങ്ങൾക്കുണ്ടോ ആവോ അതൊ….

   “നീ ഇങ്ങനെ പിണങ്ങല്ലേ എന്റെ വരുൺ…. ഞങ്ങളുടെ ഒരു ഗ്രൂപ്പ്‌ ഉണ്ട്… ട്രാവെല്ലിങിന്റെ… എന്നെ പോലെ ജീവിതത്തിൽ ഒറ്റപെട്ട കുറച്ചുപേര്… ഒരു മാറ്റം ആഗ്രഹിക്കുന്നവർ….

   “നീ ഒറ്റക്കാണോ ആമി…… ഞങ്ങളൊന്നും നിന്റെ ആരും അല്ലേ…. വരുണിന്റെ പരിഭവം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു…

“അതല്ലടാ ഞാൻ ഉദ്ദേശിച്ചത്.. നീ ഞാൻ പറഞ്ഞതിന് വേറെ അർത്ഥം ഒന്നും കാണണ്ട….. എന്നിൽ ഒരാള് തന്നെയാണ് നിങ്ങളു രണ്ടുപേരും…. ഞാൻ പറയട്ടെ ഒന്ന്….

    “അങ്ങനെ ഞങ്ങൾ ഒരു പത്തു പേരോളം അടങ്ങുന്ന ഒരു കൂട്ടുണ്ട്,   കാടിനുള്ളിലോട്ട് ഒരു യാത്ര….. ഞങ്ങളെ ആവശ്യം ഉള്ള കുറച്ചു മനുഷ്യർക്കിടയിലേക്കു….. ഞങ്ങളെ കൊണ്ട് കഴിയുന്നത് അവർക്കു വേണ്ടി ചെയ്യണം അത്രയേ ഉദ്ദേശിച്ചിട്ടുള്ളു…. കുറച്ചുനാൾ അങ്ങനെ…. ജീവിതത്തിൽ നടന്നതൊന്നും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല.. എന്നാലും ഒന്നും ഓർക്കാതെ ഉറങ്ങാനെങ്കിലും കഴിയുന്ന ഒരു ദിവസം ഞാൻ മടങ്ങി വരും…. ആരെയും ഉപേക്ഷിച്ചു പോകാൻ എനിക്ക് കഴിയില്ലടാ എന്റെ മനസിനെ തന്നെ പറ്റിക്കാനുള്ള ഒരു അടവ് അത്രേ ഉള്ളൂ…. ഇതിന്റെ പേരിൽ എന്നോട് പിണങ്ങരുത്…

         “പെട്ടന്ന് ആതിര കരഞ്ഞുകൊണ്ട് ആമിയെ കെട്ടിപിടിച്ചു….

 “അയ്യേ എന്താടി ഇതു…. ഞാൻ എവിടെ പോയാലും നിങ്ങളോട് കോൺടാക്ട് ഉണ്ടാകും പോരെ. എന്റെ ഒരു വിളിപ്പുറത്തു എന്തു പ്രശ്നം വന്നാലും നിങ്ങളില്ലേ എനിക്ക് പിന്നെന്താ…..

         

      പപ്പിക്ക് രണ്ടു വളയും, ഒരു മാലയും ആമി വാങ്ങി…ആ കൂടെ ആദിക്കും കൂടി ഒരു വള അവൾ വാങ്ങീരുന്നു….

  “ടി ഇതു നിനക്കാണ് ഈ വള…..

“നിനക്കെന്താ പെണ്ണെ വട്ടായോ എനിക്കിതൊന്നും വേണ്ട….

  “അങ്ങനെ പറയല്ലേ ആദി എനിക്ക് നിങ്ങളല്ലേ ഉള്ളൂ.. നീയും എന്റെ പപ്പിയെ പോലെ തന്നാണ് എനിക്ക്… അവൾക്കു വാങ്ങിയപ്പോൾ നിനക്ക് വാങ്ങാതിരിക്കാൻ തോന്നിയില്ല……

     പർച്ചെസിങ് ഒക്കെ കഴിഞ്ഞു അവർ വീടത്തിയപ്പോൾ വൈകുന്നേരം ആയിരുന്നു….

   “എന്താ കുഞ്ഞി… എന്താ ഇത്ര ലേറ്റായതു…

അതും ചോദിച്ചു അവൾക്കരികിലേക്കു വന്ന പപ്പിയുടെ കൈയിലേക്ക് അവൾ ഒരു കവർ വച്ചുകൊടുത്തു….

   “ഒന്ന് നോക്കിക്കേ ഇഷ്ടായോന്നു….

  “അത് തുറന്നു കണ്ട പപ്പിയുടെ കണ്ണുകൾ നിറഞ്ഞുവന്നു…. എന്താ കുഞ്ഞി ഇതു ഞാനല്ലേ മോളെ നിനക്ക് ഇതൊക്കെ ചെയ്യാനുള്ളത്…. ഇപ്പൊ നീ എന്തിനാ ഇതൊക്കെ…

   “ഞാനും നീയും എന്നൊക്കെ ഉണ്ടോ പപ്പി… ഞാൻ ചേച്ചിന്നു വിളിച്ചില്ലങ്കിലും നീ എന്റെ ചേച്ചിയല്ലേ…. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലാരുന്നല്ലോ… ഇതെങ്കിലും ഞാൻ ചെയ്യണ്ടേ…. അത് പറഞ്ഞു കഴിയുമ്പോളേക്കും ആമിയുടെ ശബ്ദം ഇടറിയിരുന്നു…..

       പപ്പിയുടെ കണ്ണുകളും നിറഞ്ഞു….

“അതൊക്കെ പോട്ടെ നീ ദീപുവേട്ടനോട് സംസാരിച്ചോ…..

  “ഇല്ല കുഞ്ഞി എനിക്കതു പറയാൻ കഴിയില്ലഞാൻ അത് അന്ന് തന്നെ പറഞ്ഞതല്ലേ  നിന്നോട് സമ്മതം വാങ്ങിക്കൊള്ളാൻ…

  “ആം ഇനി ആ ഒരു കടമ്പ കൂടെ ഉള്ളൂ… നിങ്ങളുടെ കല്യാണത്തിന് പോകുന്നതിനു മുൻപ് റിസൈന്‍ ചെയ്യണം….

    “നീ എല്ലാം തീരുമാനിച്ചില്ലേ നിനക്ക് സമാദാനം കിട്ടുന്നത് എന്താന്ന് വച്ചാൽ ചെയ്‌തോ അല്ലാതെ ഞാൻ എന്താ പറയുക… പക്ഷെ മോള് ഇനിയും നന്ദനെ വേദനിപ്പിക്കരുതെന്നേ ഞാൻ പറയു അവൻ പാവമാണ്….

     “പപ്പിയ്ക്കു ഒരു നനുത്ത ചിരി മാത്രം കൊടുത്തു ഞാൻ അവിടന്ന് മുറിയിലേക്ക് പോയി…. ചിലതിനൊക്കെ ഉത്തരങ്ങൾ തേടുന്നതിലും നല്ലത് മൗനമാണ്…..

*********************************************

        രാവിലെ ഓഫീസിൽ എത്തിയ ഉടനെ ദീപുവേട്ടനെ കാണാനാണ് ചെന്നത്….

    “എന്താണ് മാഡം രാവിലെ തന്നെ… എന്തോ കോനിഷ്ടുണ്ടല്ലോ കുഞ്ഞിയെ…..

  “ഉവ്വ കൊനിഷ്ടു ഒന്ന് പോയെ… എപ്പോളാ ഒന്ന് ഫ്രീ ആകുക എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്….

   “നീ ഇപ്പൊ പറഞ്ഞോ കുഞ്ഞി…..

“രാവിലത്തെ തിരക്കിനിടയിൽ വേണ്ട… ഫ്രീ ആകുമ്പോ പറയു ഞാൻ വരാം…..

     “എന്നാൽ നീ ഇവിടെ ഇരിക്കൂ അഞ്ചു മിനിറ്റു ഞാൻ ഈ ഫയൽ ഒന്ന് ഹരിയെ ഏല്പിച്ചിട് ഇപ്പൊ വരാം…….

   “ദീപുവേട്ടൻ പോയതും മനസിൽ ടെൻഷൻ തുടങ്ങി… ബാക്കി ഉള്ളവരെ പറഞ്ഞു സമ്മതിപ്പിക്കും പോലെ അല്ല ദീപുവേട്ടൻ… അഥവാ സമ്മതിച്ചില്ലെങ്കിൽ…… ഏട്ടനെ ധിക്കരിക്കാനും കഴിയില്ല…. അമ്മ മരിച്ചത് മുതൽ ഭ്രാന്തെടുത്തു മുറിക്കുള്ളിൽ അടഞ്ഞിരുന്നപ്പോളും… ഭേദമായി പുറത്തിറങ്ങിയപ്പോളും ഒക്കെയും താങ്ങായി നിന്നത് ഏട്ടനാണ്… ഒരു അനിയത്തിയെ പോലെ അതിലുപരി ഒരു മകളെ പോലെയാണ് നോക്കിയത് ഇതുവരെയും….

    “ചിന്തകൾ കാടുകേറിയപ്പോൾ തന്നെ ദീപുവേട്ടൻ തട്ടി വിളിച്ചു…

  “എന്താ പെണ്ണെ… നീ ഇതേതു ലോകത്തു ആണ്….. പറയു എന്താ നിനക്ക് പറയാനുള്ളത്…..

  “അത് ദീപുവേട്ട… ഞാൻ റിസൈന്‍ ചെയ്യാൻ തീരുമാനിച്ചു…

  “റിസൈന്‍ ചെയ്യാനോ… എന്നിട്ട് നീ എന്താണ് ചെയ്യാൻ പോണേ വല്ല കോഴ്സും ചെയ്യുന്നുണ്ടോ…

   “കോഴ്സ് ഒന്നും അല്ല… ഞാൻ ഒരു യാത്ര പോകാൻ…..

   “യാത്രയോ എങ്ങോട്ടാ….

അത് കേൾക്കുമ്പോൾ ദീപുവിന്റെ ശബ്ദം മുറുകി തുടങ്ങിയിരുന്നു…..

പപ്പിയോടും വരുണിനോടും പറഞ്ഞത് തന്നെ ദീപുവേട്ടനോടും പറഞ്ഞു…

    പറഞ്ഞു കഴിഞ്ഞു സമയം കുറേ ആയിട്ടും ആളുടെ ഭാഗത്തു നിന്നു അനക്കം ഒന്നും ഉണ്ടായില്ല…….

    “എന്തേലും ഒന്ന് പറയു ദീപുവേട്ട…. പറ്റില്ലാന്ന് മാത്രം പറയരുത്‌… ഏട്ടനെ ധിക്കരിച്ചു കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിയില്ല…. ഞാൻ മടങ്ങിവരും ഏട്ടാ…. നിങ്ങളെ ഒക്കെ വിട്ടിട്ടൊരു ജീവിതം എനിക്കുണ്ടാകില്ല…..

     പക്ഷെ എനിക്ക് കുറച്ചു സമയം വേണം….

 “ഞാൻ ഒന്ന് ആലോചിക്കട്ടെ…. നിന്റെ ഗ്രൂപ്പിനെ എനിക്കൊന്നു പരിചയപ്പെടണം എന്നിട്ട് ഞാൻ എന്റെ മറുപടി പറയാം….

       ആം ഞാൻ പരിചയപെടുത്താല്ലോ..വേണ്ടാന്ന് മാത്രം പറയല്ലേ ദീപുവേട്ട…. ഏട്ടൻ വേണ്ടാന്ന് പറഞ്ഞാൽ പിന്നെ എനിക്കതു ചെയ്യാൻ കഴിയില്ല….എന്റെ സ്വപ്നങ്ങളൊക്കയും നിറം മങ്ങി പോയി ദീപുവേട്ട ഈ സ്വപ്നത്തിനു എങ്കിലും അല്പം നിറം ഉണ്ടായികൊട്ടെ…….

    “ഇല്ല കുഞ്ഞി ഞാനായിട്ട് നിന്റെ ഒരു സ്വപ്നങ്ങൾക്കും തടസ്സം നിൽക്കില്ല….. ഈ ഏട്ടനുണ്ടാകും നിന്നൊപ്പം എല്ലാറ്റിനും….. നിന്റെ സ്വപ്‌നങ്ങൾ എല്ലാം നടക്കാൻ പ്രാർത്ഥിക്കുന്നവരാണ് ഞാനും പപ്പിയും… അതുപോലെ നിന്റെ നല്ലൊരു ജീവിതവും ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ആണ്…

              

           സമയം ആർക്കും പിടികൊടുക്കാതെ ഒഴുകി കൊണ്ടിരുന്നു…. ദീപുവേട്ടന് ഞങളുടെ ഗ്രൂപ്പിൽ ഉള്ള മിത്രയെയും, മേഘയെയും,ഋതുവിനെയും, റോഷനെയും  ആനന്ദിനെയും പരിചയപ്പെടുത്തി കൊടുത്തു….. ഞങ്ങളെല്ലാം ഒരു മനസോടെ നീങ്ങുന്നവരാണെന്നു അവരെ പരിചയപ്പെടുത്തിയപ്പോൾ ദീപുവേട്ടന് മനസിലായി…. എന്നെ വിടുന്നതിലുള്ള വിഷമം കുറെയൊക്കെ മാറിക്കിട്ടി എന്ന് തോന്നി…

               

    പപ്പിയുടെ കല്യാണത്തിന് വേണ്ടി ഞങ്ങൾ നാട്ടിലേക്കു തിരിച്ചു…. അമ്മ മരിച്ചതിനു ശേഷം ഞാൻ ആദ്യമായിട്ടായിരുന്നു അങ്ങോട്ട്…. ഇടയ്ക്ക് പപ്പി പോയി അവിടെയൊക്കെ നോക്കും എന്നല്ലാതെ ഞാൻ പോകാറേ ഇല്ല… പോകാനുള്ള മനസു വരാറില്ല അതായിരുന്നു സത്യം… ആ വീട് ആലോചിക്കുമ്പോൾ അമ്മയുടെ നിലവിളിയാണ് ആദ്യം മനസിൽ വരുന്നത്…..

        ഞങൾ വീടത്തിയതും അടുത്ത വീട്ടിലെ  രാഘവേട്ടനും ശാരദാമ്മയും…ഓടി വന്നു… .. അവര് ഞങ്ങൾക്ക് അമ്മയേം അച്ഛനെയും പോലെ തന്നെ ആയിരുന്നു. അത് അമ്മ ഉള്ളപ്പോഴും അങ്ങനെ തന്നെ… കല്യാണത്തിന്റെ ഒരുക്കങ്ങൾക്കൊക്കെ അവരായിരുന്നു മുന്നിൽ… വീടിനടുത്തുള്ള അമ്പലത്തിൽ വച്ചു താലി കെട്ടു… വൈകുന്നേരം ദീപുവേട്ടന്റെ വീട്ടിൽ വച്ചായിരുന്നു ഗ്രാൻഡ് റിസപ്ഷൻ…. ഞങ്ങൾക്കും അത് സമ്മതം ആയിരുന്നു. പിന്നീട് ഉള്ള ദിവസങ്ങൾ തിരക്കിന്റേതായിരുന്നു… ബാങ്കിൽ പോയി ലോക്കറിൽ നിന്നും പപ്പിയുടെ ഒർണമെന്റ്സ് എടുത്തു…. ഡ്രെസ്സും ബാക്കി പർച്ചെസിങ് ഒക്കെ നടത്തി…..

     കല്യാണത്തിന് രണ്ടു ദിവസം മുൻപ് തന്നെ പട്ടാളങ്ങൾ എല്ലാം എത്തിയിരുന്നു കൂടെ ഹിമയും…. എല്ലാവരും ഒത്തുകൂടുമ്പോൾ ഒരു സന്തോഷം ഉണ്ട് മനസിനുള്ളിലേ വിഷമങ്ങൾ എല്ലാം മായ്ച്ചു കളയാനുള്ള ശ്കതിയുണ്ട് ആ കൂടിച്ചേരലുകൾക്കു….

   അങ്ങനെ എന്റെ ഒരു സ്വപ്നം പൂവണിയുന്ന ദിവസം വന്നെത്തി എന്റെ പപ്പിയുടെയും ദീപുവേട്ടന്റെയും കല്യാണം അത് ആലോചിക്കുമ്പോൾ തന്നെ മനസിൽ സന്തോഷം നിറഞ്ഞു വരുകയാണ്…. മെറൂൺ കളർ കാഞ്ചിപുരം സാരിയിലും ആഭരണത്തിലും പപ്പി തിളങ്ങി നിന്നു…….

  അമ്പലത്തിലെ ഉണ്ണിക്കണ്ണന്റെ മുന്നിൽ വച്ചു ദീപുവേട്ടൻ പപ്പിയുടെ കഴുത്തിൽ താലികെട്ടി….

എന്തുകൊണ്ടോ അമ്മ അവിടെവിടെയോ നിന്നു ആ കാഴ്ച കണ്ണ് നിറച്ചു കാണുന്നുണ്ടന്നു തോന്നി… കണ്ണ് നിറഞ്ഞു കാഴ്ചകൾ മങ്ങിത്തുടങ്ങിയപ്പോൾ സാരിയുടെ തുമ്പു കൊണ്ട് കണ്ണുനീർ ഒപ്പി നേരെ നോക്കിയത് എന്നെത്തന്നെ നോക്കി നിന്ന രണ്ടു കണ്ണുകളിൽ ആയിരുന്നു…. ഒരു നിമിഷം ആ കണ്ണുകളിൽ എന്റെ കാഴ്ച ഉടക്കി നിന്നു… ഞാൻ അറിയാതെ തന്നെ ഒരു പുഞ്ചിരി എന്റെ ചുണ്ടുകളിൽ വിരിഞ്ഞു….. പിങ്ക് കളർ ഷർട്ടും  അതെ കരയുള്ള മുണ്ടും നെറ്റിയിലെ ചന്ദന കുറിയും നന്ദേട്ടനെ കൂടുതൽ സുന്ദരനാക്കി….

        നന്ദേട്ടൻ എന്റെ അടുക്കലേക്കു നടന്നു വന്നപ്പോളാണ് പെട്ടന്നു എനിക്ക് സ്വബോധം വന്നത് പെട്ടന്നു തന്നെ ഞാനവിടന്നു പപ്പിയുടെ അടുത്തേക്ക് മാറിയിരുന്നു…

     തുടരും….

            താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!