Skip to content

സ്‌നേഹക്കൂട് – 10

shehakoodu

ദേവന് തല പെരുക്കുന്നത് പോലെ തോന്നി .:: ആരതിയെ വിളിച്ചിട്ട് ഫോൺ  എടുക്കുന്നില്ല ..

എല്ലാവരോടും കള്ളം പറഞ്ഞിട്ട് അവൾ എവിടെയാണ് പോയത് ?? അവളുടെ അമ്മായിഅച്ഛനെ  വിളിച്ചു നോക്കാം  !! അയാൾ ആണെല്ലോ അവളുടെ ഇപ്പോഴത്തെ കാരണവർ !!

ദേവൻ വില്ലേജ് ഓഫീസറെ കാണാൻ നിൽക്കാതെ അവിടെ നിന്നും ഇറങ്ങി … ഫോൺ എടുത്ത് ബാലനെ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു ..

ദേവൻ പറഞ്ഞ  കാര്യങ്ങൾ കേട്ട് ശരീരം തളരുന്ന പോലെ ബാലന് തോന്നി ..

ഈശ്വരാ !!

എന്റെ  കുട്ടി !! എന്റെ കുട്ടി എവിടെയാണ് പോയത് ?? അതിന്റെ മനസ്സ് ഞാൻ വിഷമിപ്പിച്ചു !! സഹിക്കാൻ വയ്യാതെ വല്ല കടുംകൈയ്യും ചെയ്തോ??

ബാലൻ ആരതിയെ ഫോൺ  വിളിച്ചപ്പോൾ  കിട്ടിയില്ല … പരിധിക്ക് പുറത്താണെന്ന്  പറഞ്ഞു ..

എന്താണ് ഇപ്പോൾ ചെയ്യുക ?? മാധവനെ വിളിച്ചു പറഞ്ഞാൽ അയാൾ ആധി കയറി ഇല്ലാണ്ടാകും !! മോളെ  ഓർത്തു വിഷമിക്കുന്ന ഒരു പോവാം അച്ഛൻ ആണ് അയാൾ !!

തൽകാലം ആരോടും ഒന്നും പറയേണ്ട …

ബാലൻ അടച്ചിട്ടിരുന്ന ആരതിയുടെ മുറി തുറന്ന് കയറി …

ഇല്ല !! സംശയിക്കത്തക്കതായിട്ട് ഒന്നും ഉണ്ടെന്ന് ബാലന് തോന്നിയില്ല …

സുരേഷും ആരതിയും ചേർന്നിരിക്കുന്ന ഫോട്ടോയിലേക്ക് ബാലന്റെ കണ്ണുടക്കി …

പെട്ടെന്നാണ്  ബാലന് ഒരാളെ വിളിക്കാൻ തോന്നിയത് !!

ബാലൻ  മുറിയിൽനിന്നും ഇറങ്ങിപ്പോയി  .. ഫോൺ എടുത്ത്  സുധീഷിനെ വിളിച്ചു ..

സുരേഷ് പോയതിന് ശേഷം സുധിഷുമായിട്ടുള്ള വിവാഹം നടത്തുവാൻ  ബാലൻ ശ്രമിച്ചപ്പോൾ ആയിരുന്നു ആരതി പ്രശ്നം ഉണ്ടാക്കിയത് ..

പിന്നീട് ആരതി തന്നെ മുൻകൈ എടുത്തു സുധീഷിന്റെ വിവാഹം അവളുടെ കൂട്ടുകാരി  കാർത്തികയുമായി നടത്തികൊടുത്തു … ആരതിക്ക് എന്ത് ആവശ്യം വന്നാലും  സുധീഷും കാർത്തികയും കൂടെ നിൽക്കുമെന്ന്  ബാലന്  അറിയാവുന്ന കാര്യം ആണ് ..

സുധീഷ് ഫോൺ എടുത്തു …ബാലൻ കാര്യങ്ങളൊക്ക പറഞ്ഞു ..

അമ്മാവൻ എന്ത് പണിയാണ് കാണിച്ചത് ?? ആരതിയുടെ സ്വഭാവം നന്നായിട്ട് അറിയാവുന്ന അമ്മാവൻ തന്നെയാണോ ഇപ്പോൾ വിവാഹാലോചന നടത്തിയത് ?? ഇന്നലെ  വൈകിട്ട് ആരതി വീട്ടിൽ വന്നിരുന്നു ….ഞാൻ ഇവിടെയില്ലായിരുന്നു …കാർത്തികയോട് കുറെ  നേരം സംസാരിച്ചിട്ടാണ് ഇവിടെനിന്നും പോയത് എന്ന് കാർത്തിക ഞാൻ വന്നപ്പോൾ എന്നോട് പറഞ്ഞു …

അമ്മാവൻ  വിഷമിക്കേണ്ട !! നമുക്ക്‌ അന്വേഷിക്കാം !! അമ്മുമോളെ  ഇട്ടിട്ട്  ആരതി എവിടെയും പോകില്ല !! ഒരു കടുംകൈയും  ചെയ്യില്ല .. അത്‌ എനിക്ക് ഉറപ്പുണ്ട് അമ്മാവാ … സുധീഷ് ആശ്വസിപ്പിച്ചു ..

ഫോൺ കട്ട് ചെയ്തിട്ട് തിരിഞ്ഞതും സുധീഷ്  വാതിൽക്കൽ നിൽക്കുന്ന കാർത്തികയേ കണ്ടു ..

കാർത്തികേ ,നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ടായിരുന്നു !!

മ്മ് ,, ചോദിയ്ക്കാൻ ഉള്ളത് എന്താണെന്ന് മനസിലായി സുധിയേട്ടാ !! ആരതിയെകുറിച്ചല്ലേ ?? കാർത്തിക ചോദിച്ചു ..

അതെ ,,,,നിന്നെ കാണുവാനായി ഇന്നെലെ ഇവിടെ വന്നിരുന്നല്ലോ ??അവൾ പ്രത്യേകിച്ച് എന്തേലും നിന്നോട് പറഞ്ഞോ ????സുധീഷ് ചോദിച്ചു ..

ഞങ്ങൾ കൂട്ടുകാർ തമ്മിൽ പറയുന്നതൊന്നും ആരോടും പറയാൻ ആഗ്രഹിക്കുന്നില്ല ..

എന്റെ  പൊന്നോ  !! ആരതി നിന്നോട് പറഞ്ഞതൊന്നും എനിക്ക് അറിയണം എന്നില്ല ….പിന്നെ ഇപ്പോൾ നിന്നോട് ഇത് ചോദിക്കാനുള്ള കാരണം ആരതി തിരുവനന്തപുരത്തു ട്രെയിനിങ് ഉണ്ടെന്ന് പറഞ്ഞിട്ട് വീട്ടിൽ നിന്ന് ഇറങ്ങി … എന്നാൽ ആരതി തിരുവന്തപുരത്തിന് പോയിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞു … നിന്നെ ആരതി ഇന്നലെ വന്ന് കണ്ടതല്ലേ ?? നിന്നോട് എന്തേലും പറഞ്ഞോ എന്ന് അറിയാൻ വേണ്ടി ചോദിച്ചു എന്നേ ഒള്ളു ..

എന്റെ സുധിയേട്ടാ !! ആ പാവത്തിനെ അതിന്റെ വഴിക്ക് വിട്ടേക്ക് .. അവൾ ആരോടെങ്കിലും പറഞ്ഞോ അവൾക്ക് വിവാഹം കഴിക്കണം എന്ന് …ഇല്ലല്ലോ !! എല്ലാരും കൂടി പിന്നാലെ നടന്ന് അതിന്റെ സ്വസ്ഥത കളയുവല്ലേ !!

നീ ഈ പറയുന്നത് കേട്ടാൽ തോന്നും ഞാൻ പോയി ആരതിയെ നിർബന്ധിച്ചു എന്ന് സുധീഷിന് അരിശം വന്നു …

നിങ്ങൾ അല്ല !! നിങ്ങളുടെ അമ്മാവന്റെ കാര്യം ആണ് പറഞ്ഞത് …

ഇന്നലെ ആരതി എന്നോട് അവളുടെ വിഷമങ്ങൾ എല്ലാം പറഞ്ഞു കരഞ്ഞു … അവളെ ആരും മനസ്സിലാകുന്നില്ലന്ന് പറഞ്ഞു സുരേഷ്  ചേട്ടൻ മരിച്ചുപോയെന്ന് അവൾക്ക് വിശ്വസിക്കുവാൻ പ്രയാസമുണ്ട് … ഏട്ടനോട് ഞാൻ പറയാം … ആരതി സെൻട്രൽ ഡിഫെൻസിൽ  സുരേഷിനെ ഏട്ടനെ പറ്റി അന്വേഷിക്കാൻ  ഒരു നിവേദനം കൊടുത്തിട്ടുണ്ട് ..അവൾക്ക് സുരേഷ്  ഏട്ടൻ  എന്നായാലും  തിരിച്ചു വരുമെന്ന്  പ്രതീക്ഷയും ഉണ്ട് ..

പിന്നെ  ആ ദേവൻ !! അയാളെ പണ്ടേ എനിക്ക് അറിയാം !! ആരതി അയാളെ എങ്ങനെയാണ് സ്നേഹിച്ചതെന്നു നിങ്ങൾക്ക് അറിയുമോ ?? അയാൾ ഒന്ന് രക്ഷപെട്ടുകാണാൻ അവൾ ഒരുപാട്‌ ആഗ്രഹിച്ചു അയാളുടെ  കൂടെ ഇറങ്ങി പോകുവാൻ പോലും അവൾ തയ്യാറായിരുന്നു ..

എന്നും അയാൾക്ക് പറയാൻ ഓരോ  ന്യായങ്ങൾ ഉണ്ടായിരുന്നു …ആ പൊട്ടിപ്പെണ്ണ് ആകട്ടെ അതെല്ലാം വിശ്വസിച്ചു ..ആത്മാർത്ഥ ഉള്ളവൻ ആയിരുന്നു എങ്കിൽ ഏത് പ്രതിസന്ധിയിലും അവളെ കൈ വിട്ട് കളയില്ലായിരുന്നു ..

ഇപ്പോൾ വന്നിരിക്കുന്നു  ദിവ്യ പ്രേമത്തിന്റെ കഥയും  കൊണ്ട് !! ഞാൻ വല്ലതും ആയിരുന്നു അവളുടെ സ്ഥാനത്തെങ്കിൽ ചൂലെടുത്തു അടിച്ചോടിച്ചേനെ ?? അതെങ്ങനാ  ..അയാൾക്ക് നാണം ഉണ്ടായിരുന്നുവെങ്കിൽ അവളുടെ പിന്നാലെ പോകില്ലല്ലോ ..

കാർത്തിക പറയുന്നത് കേട്ട്  സുധീഷ് അമ്പരന്ന് നിന്നു ..

സുധിയേട്ടൻ  ഒന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല … കേട്ടല്ലോ … ആരതിയുടെ കാര്യത്തിൽ ഇടപെടാനോ അഭിപ്രായം പറയാനോ പോകേണ്ട !!

ആരതി കൊച്ചു കുട്ടിയൊന്നും അല്ല … വീട്ടിൽ നിന്ന് പോയിട്ടുണ്ടെങ്കിൽ തിരിച്ചു വരാനും അവൾക്ക് അറിയാം …കാർത്തിക പറഞ്ഞു ..

സുധീഷ് താലയാട്ടി …

ഒരാഴ്ച്ച കഴിഞ്ഞു …

ആരതി  ഓട്ടോയിൽ വന്ന് ഇറങ്ങുന്നത് കണ്ടു ബാലൻ മുറ്റത്തേക്ക് ഇറങ്ങി വന്നു ..

ഓട്ടോ കാശ് കൊടുത്തിട്ട്  ബാഗുമായി ആരതി മുന്നോട്ട് നടന്നു …

ആരതി !! അവിടെ നിൽക്ക്  …

ബാലൻ വിളിച്ചു …

ആരതി ചോദ്യഭാവത്തിൽ ബാലനെ നോക്കി ..

നീ ഒരാഴ്ച്ച എവിടെയായിരുന്നു ??നീ തിരുവന്തപുരത്തു  ട്രൈനിങ്ങിന് പോയതാണെന്ന് പറയാനാണ് വരുന്നതെങ്കിൽ വേണ്ട !! നിനക്ക് അവിടെ അങ്ങനെ ഒരു ട്രെയിനിങ് ഇല്ലായിരുന്നു എന്ന് എനിക്ക് അറിയാം .. എനിക്ക് മാത്രമല്ല  ദേവനും അറിയാം …

ആരതി ഒരു കൂസലും ഇല്ലാതെ നിന്നു .:

സത്യം പറ !! നീ എവിടെ പോയതായിരുന്നു ??

ബാലന്റെ ശബ്ദത്തിന് മൂർച്ഛയേറി …

എനിക്ക് പറയാൻ മനസ്സില്ല !! അച്ഛനും ആയാലും എന്തായാലും എനിക്ക് ട്രെയിനിങ്  ഇല്ലെന്ന സത്യം മനസ്സിലാക്കിയ സ്ഥിതിക്ക്  ഞാൻ എവിടെ പോയെന്ന്  അന്വേഷിച്ചു കണ്ടുപിടിക്ക്‌ !!

പിന്നെ അച്ഛൻ ആ ദേവനോട് ഒരു കാര്യം പറയണം !! കല്യാണം ഉറപ്പിച്ചു എന്ന് കരുതി അതിന്റെ അധികാരം സ്ഥാപിക്കാൻ ഇങ്ങോട്ട് വരേണ്ട എന്ന് …

ഒന്നുകൂടി !! ഞാൻ തിരുവന്തപുരത്തുനിന്ന് വന്നുകഴിഞ്ഞാൽ ഉടൻതന്നെ വിവാഹം കഴിക്കാൻ സമ്മതം ആണെന്ന് പറഞ്ഞു ..:

അതുകൊണ്ട് അച്ഛൻ ഇനി വൈകിക്കേണ്ട !! കഴിയുമെങ്കിൽ ഈ ആഴ്ച്ച തന്നെ നമുക്ക്‌ ചടങ്ങ്  നടത്താം … ഒരു ദിവസം നേരത്തെ എങ്കിലും ഞാൻ എന്ന ഈ ബാധ്യത  ഈ വീട്ടിൽ നിന്നും ഒഴിഞ്ഞു തന്നേക്കാം !! എല്ലാവർക്കും സന്തോഷം ആകട്ടെ !!

അച്ഛൻ ഇന്ന് തന്നെ ദേവകി അമ്മയെ വിളിച്ചു പറഞ്ഞേക്ക്‌ .. ഈ ആഴ്ച്ച നല്ല ഏതെങ്കിലും സമയത്തു തന്നെ നമുക്ക്‌ ഇത് നടത്താം ..

അല്ലെങ്കിൽ അത് വേണ്ട .. ഈ സമയത്തിലും  മുഹൂർത്തത്തിലും ഒന്നും എനിക്ക് വിശ്വാസം ഇല്ല … ഇതെല്ലാം നോക്കി നടത്തിയ എന്റെ ജീവിതം  ഇങ്ങനെയായി ?? ആരതി പരിഹാസത്തോടെ ചോദിച്ചു …

എല്ലാം കേട്ടുകൊണ്ട് ശാരദ വന്നു …

ആരതി !! മോളെ  … നീ ആരോടാണ് ഈ സംസാരിക്കുന്നത് ?? നിന്റെ നന്മ  മാത്രം ആഗ്രഹിക്കുന്ന  ഞങ്ങളെ എന്തിനാണ് ഇങ്ങനെ വിഷമിപ്പിക്കുന്നത് ??

ഞങ്ങളുടെ മകന്റെ വിധവയെന്ന പേരിൽ നിന്നെ ഞങ്ങൾക്ക് ഇവിടെ പിടിച്ചു  നിറുത്താം !! പക്ഷെ ജീവിതം ഒന്നുമാകാത്ത നിന്നെ ഞങ്ങൾക്ക് വിധിക്ക് വിട്ട് കൊടുക്കാൻ വയ്യാത്തത് കൊണ്ടാണ് മോളെ വേറൊരു ജീവിതത്തിന് നിർബന്ധിച്ചത് …ശാരദ പറഞ്ഞു ..

ഞാൻ നിങ്ങളെ ആരും ഒന്നും പറഞ്ഞില്ലല്ലോ  അമ്മേ !! ദേവേട്ടനുമായുള്ള ആലോചന മുന്നോട്ട് കൊണ്ടുപോകാൻ തന്നെയല്ലേ ഞാൻ പറഞ്ഞൊള്ളൂ ..: അധികം വൈകിപ്പിക്കേണ്ടല്ലോ ഈ ആഴ്ച്ച  തന്നെ നടത്താമെന്നല്ലേ  പറഞ്ഞത്… ആരതി പറഞ്ഞു …

ശരി !! ശാരദേ … ഇനി വൈകേണ്ട !! മാധവനോടും വനജയോടും വിളിച്ചു  റെഡി അകാൻ  പറ .. നമുക്ക്‌ ഇപ്പോൾ തന്നെ  ദേവന്റെ വീട്ടിൽ പോകാം … കാര്യങ്ങൾ ഇന്ന് തന്നെ ഉറപ്പിക്കണം …

ആരതി ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി ..

അമ്മേ !! ഇതുകണ്ടോ ?? എങ്ങനെയുണ്ട് ??

അമ്മു വരച്ച  ചിത്രം ആരതിയെ  കാണിച്ചുകൊണ്ട് ചോദിച്ചു …

മ്മ്  ,, സൂപ്പർ … മോൾക്ക് അമ്മ കളർ പെൻസിൽ കൊണ്ടുവന്നിട്ടുണ്ട് .. ആരതി അമ്മുവിനെ  ചേർത്ത് പിടിച്ചുകൊണ്ട്  സുരേഷിന്റെ ഫോട്ടോയിലേക്ക് നോക്കി …

അവരെല്ലാം ദേവേട്ടന്റെ വീട്ടിലേക്ക് പോകുവാ … എനിക്ക് കല്യാണം ഉറപ്പിക്കാൻ … ഉറപ്പിക്കട്ടെ  എല്ലാം ഉറപ്പിക്കട്ടെ .. ഞാനും ചിലത് ഉറപ്പിച്ചിട്ടുണ്ട് … സുരേഷേട്ടൻ എന്റെ കൂടെ ഉണ്ടാകണം … ആരതി മനസ്സിൽ പറഞ്ഞു …

സുരേഷ് ചിരിക്കുന്നത് പോലെ ആരതിക്ക് തോന്നി …

വീട്ടുകാർ ഉറപ്പിച്ചത് പോലെ ഇന്നാണ് ദേവനും ആരതിയുമായിട്ടുള്ള വിവാഹം ..

ആരതി അലമാരിയിൽ നിന്ന്  സുരേഷ് തനിക്ക് ആദ്യമായി വാങ്ങി തന്ന  കടുംപച്ച ബനാറസ്‌ സാരി എടുത്തു …അവൾ  ആ സാരി എടുത്തു മണപ്പിച്ചു ..: സുരേഷേട്ടൻ ഒരുപാട്‌ ഇഷ്ടപ്പെട്ടു വാങ്ങിത്തന്നതാണെന്ന് ഓർത്തപ്പോൾ ആരതിയുടെ കണ്ണ് നിറഞ്ഞു …

ആരതി സാരഥി ഞൊറിഞ്ഞുടുത്തു .. ഏറെ നാളുകൾക്ക് ശേഷം ആരതി ആഭരണങ്ങൾ ധരിച്ചു …

മുടിയിൽ മുല്ലപ്പൂവും നെറ്റിയിൽ ചുവന്ന പൊട്ടും തൊട്ടു … ഇന്ന് താൻ സുമംഗലി അകാൻ പോകുന്ന ദിവസം ആണ്  … ഒന്നും ഒട്ടും കുറയ്ക്കാൻ പാടില്ലാലോ!! ആരതി സ്വയം ചിരിച്ചു …

കണ്ണാടിയിൽ നോക്കി  ആറു വർഷം പിന്നോട്ട് പോയത് പോലെ ആരതിക്ക്  തോന്നി …

ആരതി ഉമ്മറത്തേക്ക് ഇറങ്ങി വന്നപ്പോൾ എല്ലാവരും അവളെ തന്നെ നോക്കി നിന്നു … സുരേഷ് പോയതിന് ശേഷം ആദ്യമായിട്ടാണ് ആരതി ഇങ്ങനെ ഒന്ന് ഒരുങ്ങി കാണപ്പെട്ടത് ..

ബാലാ !! സമയം ആകുന്നു .. ദേവനും കൂട്ടരും അമ്പലത്തിൽ വന്നുകാണും .. അമ്പലത്തിലെ ചടങ്ങ് കഴിഞ്ഞാൽ രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിടണം … മാധവൻ ഓർമിപ്പിച്ചു …

ആരതി മാധവന്റെ കാല് തൊട്ട് വന്ദിച്ചു !! നന്നായി വരും മോളെ !!

മോള്  ചെന്ന് കാറിൽ കയറ് … ബാലനും ശാരദയും അവരുടെ കാറിൽ പിന്നാലെ വരും …

ആരതി  അമ്മുവിനെയും കൊണ്ട് മാധവന്റെ കാറിൽ കയറി ..

മാധവൻ കാർ സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി ..

ശാരദേ !! നീ കാറിൽ കയറ് !! ഞാൻ വീട് പൂട്ടിയിട്ട് ഇറങ്ങി വരാം … ശാരദ ബാലൻ പറഞ്ഞതനുസരിച്ചു  കാറിൽ പോയി ഇരുന്നു .:

ബാലൻ വാതിൽ പൂട്ടാൻ ഒരുങ്ങിയതും ലാൻഡ് ഫോൺ ബെൽ അടിച്ചു ..

ഇറങ്ങാൻ ഒരുങ്ങിയതാണ് !! ഇനി കയറിച്ചെന്ന് ഫോൺ  എടുക്കണോ ?? അല്ലെങ്കിലും ഇപ്പോൾ എല്ലാവരും ആവശ്യത്തിന് തന്റെ മൊബൈലിൽ ആണ് വിളിക്കുന്നത് !! ആരാണ്  ഈ ഫോണിൽ തന്നെ വിളിക്കാൻ ഉള്ളത് ??

എന്തായാലും എടുത്തേക്കാം !!! ബാലൻ ഫോൺ  എടുത്തു …:

ഹല്ലോ !! അതെ  ഇത്‌  വൃന്ദാവനം  ആണ് !! ബാലൻ ആണ് സംസാരിക്കുന്നത് ?? നിങ്ങൾ ആരാണ് ??പറയുന്നത് വ്യക്തമാകുന്നില്ല !!!

ബാലൻ  ഉറക്കെ ചോദിച്ചു ….

പിന്നീട്‌ മറുതലക്കലിൽ നിന്നുള്ള വെളിപ്പെടുത്തൽ കേട്ട് ബാലൻ നടുങ്ങിത്തരിച്ചു നിന്നു …

(തുടരും …)

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!