എന്റെ പെണ്ണ് – Liya_linuzz
Love, Suspense, Thriller, Drama · 22 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – എന്റെ പെണ്ണ് 1
താലി കെട്ടിയവൻ തന്നെ തിരിച്ചറിയാതെ വന്നാൽ ഒരു പെണ്ണിന് താങ്ങാനാകുമോ ഈ വേദന?
ആദ്യമേ പറയുകയാണ് ഇത് ഞാനെഴുതിയ കഥയല്ല,
ക്രിസ്റ്റീന ജെയിംസ് മാത്യു എന്ന ഒരു എഴുത്തുകാരി എഴുതിയ കഥയാണ് ഇത്. എന്നിട്ടും എന്തുകൊണ്ട് ഞാൻ ഇവിടെ എഴുതുന്നു എന്ന് വെച്ചാൽ അത്രമാത്രം ഈ കഥ എനിക്ക് ഇഷ്ടായിട്ടുണ്ട്. ആരെങ്കിലും ഈ കഥ വായിച്ചിട്ടില്ല എങ്കിൽ അവരും കൂടെ വായിച്ചോട്ടെ എന്നത് കൊണ്ടാണ് ഞാൻ ഇത് ഇവിടെ പങ്കു വെക്കുന്നത്. ഒന്നുകൂടെ പറയുകയാണ് ഇത് ഞാൻ എഴുതിയ കഥയല്ല.
ഇനി കഥയിലേക് കടക്കാം…
അമ്ലേഷ്യ
എന്റെ പെണ്ണ് 1
Prologue
ഞാൻ ആരാണെന്നോ?
അമൻ ചിരിച്ചുകൊണ്ട് സ്വയം ചോദിച്ചു.
അവളുടെ വായിൽ നിന്നും മറ്റൊരാണ്ണിന്റെ പേരുകേട്ട ആ നിമിഷം പോയതാണ് അവനിലെ അവസാനതുള്ളി ക്ഷമയും.അവളുടെ ഓരോ വാക്കുകളും അവന്റെ ഉള്ളിലെ തീ കൂടുതൽ കൂടുതൽ ആളിക്കത്തിച്ചു.
ഞാനാരാണെന്നോ? അതിന്റെ ഉത്തരം നിന്റെ വായിന്ന് തന്നെ എനിക്ക് വേണം.
പതിയെ ആണെങ്കിലും ഭയം ഉളവാക്കുന്ന സ്വരത്തിൽ അവളുടെ കാതുകളിൽ പറഞ്ഞു. മിണ്ടാതെ അവന്റെ കയ്യിൽ നിന്നും തന്റെ കൈകൾ വേർപ്പെടുത്താൻ ശ്രമിച്ചു, അപ്പോൾ അവളുടെ കൈകളിൽ ഒന്നുകൂടി മുറുക്കി കൊണ്ട് പല്ലുകൾ ഞെരിച്ച് ചോദിച്ചു.
ഞാൻ നിന്റെ ആരാണെന്ന്?
ആരുമല്ല
മെല്ലെ മന്ത്രിച്ചു.
ഞാൻ നിന്റെ ആരും അല്ല അല്ലേ?
ദേവികയെ തന്റെ ശരീരത്തിലേക്ക് ഒന്നുകൂടി അമർത്തി.
അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.
പൊന്നുമോൾക്ക് ഓർമ്മയില്ല എങ്കിൽ ഓർമ്മ വരുത്താനുള്ള മരുന്ന് എന്റെ കയ്യിൽ ഉണ്ട്.
ഇതും പറഞ്ഞു അവൻ അവളുടെ അധരങ്ങളെ ആക്രമിച്ചു സ്നേഹത്തിന്റെ വർഷമായിരുന്നില്ല ദേഷ്യവും വാശിയും നിറഞ്ഞ അവന്റെ തലച്ചോറിന് അവളുടെ കണ്ണീരിന്റെ ഉപ്പുരസം തിരിച്ചറിഞ്ഞില്ല.മഴയുടെ ഇരമ്പലിൽ അവളുടെ വിങ്ങലുകൾ കേട്ടതും ഇല്ല അവൻ അവളുടെ ചുണ്ടുകൾ നിർദയമായി കടിച്ചു.
ശ്വാസം കിട്ടാതെയായപ്പോൾ അവൻ മുഖമുയർത്തി അവളുടെ ചുണ്ടുകളിലേക്ക് നോക്കി. ചോരയുടെ ചുവപ്പ് നിറമായിരുന്നു അവളുടെ ചുണ്ടുകൾക്ക് അതേ ചോരയുടെ രുചി ആയിരുന്നു അവന്റെ ചുണ്ടിൽ.
ഞാൻ നിന്റെ ആരാണെന്ന്
അവൻ കറുപ്പുകലർന്ന ശബ്ദം
എ.. എ…എന്റെ..
പറഞ്ഞു തീരുന്നതിനു മുൻപേ അവൻ വീണ്ടും ആ അധരങ്ങളെ കീഴ്പ്പെടുത്തി.
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
ദേവിക നാണം കുണുങ്ങിയായ നാടൻ പെൺകുട്ടിയാണ് തമിഴ്നാട് കർണാടക ബോർഡർ ഇനോട് അടുത്ത് തേനി എന്ന ഗ്രാമത്തിലാണ് വളർന്നതും പഠിച്ചതും. ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട ദേവികയെ അച്ഛനാണ് വളർത്തിയത് സമ്പത്തില്ലെങ്കിലും സന്തുഷ്ടകുടുംബം പക്ഷേ ആ സന്തോഷതിന് അൽപ്പായുസ്സെ ഉണ്ടായിരുന്നുള്ളു.അവളുടെ അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ ആയിരുന്ന അച്ഛനെ ദൈവം തിരികെ വിളിച്ചു.ഈ വലിയ ലോകത്ത് അവൾ തനിച്ചായി തേനി ഒരു കുഗ്രാമമായിരുന്നു അതിനാൽ തന്നെ നാഗരിക പരിഷ്കാരങ്ങൾ അവൾക് തികച്ചും അപരിചിതമാണ് നഗരത്തിലെ കോലുമുട്ടായി വരെ അവളിൽ കൗതുകമുണർത്തി.
ദേവു അതെല്ലാം അവിടെ വെച്ചേക്ക് ഇനി,ഇന്ന് അമൻ സാർ തിരിച്ചെത്തും നീ മുകളിലെ റൂമിലേക്ക് പോയി അവിടെ എല്ലാം ക്ലീൻ ചെയ്യണം,പിന്നെ സാർ ദേഷ്യക്കാരൻ ആണ് സൂക്ഷിച്ചും കണ്ടും ചെയ്യണേ അനാവശ്യമായി ഒന്നും തൊടരുത്
തങ്കം ഗൗരവത്തിൽ പറഞ്ഞു
എന്റെ ചേച്ചി ഇങ്ങനെ പറഞ്ഞു പറഞ്ഞു പേടിപ്പിക്കല്ലേ ഞാൻ അടുക്കളയിലെ ചെയ്യാം,ചേച്ചി ഒന്ന് പോയി മുകളിൽ വൃത്തിയാക്കോ
പരിഭ്രമത്തോടെ പറഞ്ഞു
പക്ഷേ പൂജാമുറിയിൽ ജോലിയുണ്ട് നീ വേഗം ചെല്ല് സാർ എത്താറായി
ഇതും പറഞ്ഞു തങ്കം പൂജക്കുള്ള സാധനങ്ങളുമായി പൂജാമുറിയിലേക്ക് നടന്നു.
അമൻ ശേഖര വർമ്മ എന്ന അമൻ സാറിനെ ദേവിക ഇതുവരെ കണ്ടിട്ടില്ല വന്നിട്ട് ഒരു മാസം ആയിട്ടുള്ളൂ ജോലി ചെയ്യുന്ന എല്ലാവർക്കും സാറിനെ പേടിയാണ്. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ കേട്ടു കാണാതെ തന്നെ ദേവികയുടെ ഉള്ളിൽ അമനോട് വല്ലാത്ത ഒരു ഭയം രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
തറവാട്ടിലെ ആളുകളുടെ പെരുമാറ്റവും സംസാര രീതികളും വ്യത്യസ്തമാണ് അതുകൊണ്ടുതന്നെ ഇവിടെ എല്ലാത്തിനോടും അവൾക്ക് ഭയമാണ്. ദേവിക നനഞ്ഞ കൈകൾ സാരി തലപ്പിൽ തുടച്ചുകൊണ്ട് മുകളിലേക്ക് നടന്നു അവിടത്തെ ബാക്കിയുള്ള മുറികളിൽ നിന്ന് വ്യത്യസ്തമായിരുന്നു ആ മുറി ഒരുതരം ഇരുട്ട് അകത്തളങ്ങളിൽ കെട്ടി നിന്നും. മുറി എല്ലാം വൃത്തിയാക്കി വാതിലടച്ചു പുറത്തിറങ്ങാൻ സമയത്താണ് മൂലയിലിരുന്ന ചിത്രം അവളുടെ ശ്രദ്ധ ആകർഷിച്ചത് സർവാഭരണ വിഭൂഷിതയായി ഇരിക്കുന്ന ഒരു സ്ത്രീയുടെ പെയിന്റിംഗ്. അവൾ മെല്ലെ കൈവിരലുകൾ ചിത്രത്തിന്റെ മുകളിലൂടെ തലോടിച്ചു. എന്താണെന്നറിയില്ല അവൾക്ക് പെട്ടെന്ന് സ്വന്തം അമ്മയെ ഓർമ്മയിൽ വന്നു ഒരു നിമിഷം ഓർമ്മയുടെ വാതിലുകൾ മെല്ലെ തുറക്കപ്പെട്ടു. അതുകൊണ്ട് തന്നെ പിന്നിൽ മറ്റൊരാളുടെ സാന്നിധ്യം അവൾ അറിഞ്ഞില്ല.
ചില രഹസ്യ രേഖകൾ ചോർന്നതിനെ തുടർന്ന് ഡീൽ നഷ്ടപ്പെട്ട ദേഷ്യത്തിൽ ആയിരുന്നു അവൻ തറവാട്ടിൽ എത്തിയത് ആരെയും ശ്രദ്ധിക്കാതെ റൂമിലേക്ക് പോയി അപ്പോഴാണ് താൻ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയുടെ ചിത്രത്തിൽ ഒരാൾ തൊടുന്നത് അവൻ കണ്ടത്. ദേശത്തിന്റെ അഗ്നി അവന്റെ ഉള്ളിൽ പടർന്നു. ആരാണെന്ന് നോക്കാതെ അവളെ തിരിച്ചു കരണക്കുറ്റിക്ക് പൊട്ടിച്ചു,എല്ലാം പെട്ടെന്ന് ആയതുകൊണ്ട് എന്താ സംഭവിച്ചത് എന്ന് അവൾക് മനസ്സിലായില്ല.പക്ഷേ ഇടത്തെകവിളിൽ അസഹനീയമായ വേദന
Who are you?
What the hell are you doing in my room?
അവൻ അലറി കൊണ്ട് ചോദിച്ചു
ഇപ്പോഴും അടിയുടെ ആഘാതത്തിൽ നിന്നും തിരിച്ചു വരാൻ സാധിക്കാത്തത് കൊണ്ട് അവൻ എന്താ പറയുന്നത് എന്ന് ദേവിക്ക് മനസ്സിലായില്ല. അവൾ തല കുനിച്ചു നിന്നു പക്ഷേ കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകുകയാണ് മറുപടി ഒന്നും കിട്ടാത്തതുകൊണ്ട് അവന്റെ ദേഷ്യം ഇരട്ടിയായി വർദ്ധിച്ചു ചുമലിൽ പിടിച്ച് അവളെ ചുമരിനോട് ചേർത്ത് ദേഷ്യത്തിൽ ചോദിച്ചു.
നീ എന്താടീ ഊമയാണോ?
ഇത്രയും നേരം അവന്റെ മുഖത്ത് നോക്കാതെ നിന്ന് അവൾ പെട്ടെന്ന് തല ഉയർത്തി നോക്കി. അവളുടെ ഹൃദയമിടിപ്പ് നിലച്ചു.ഓർമ്മയുടെ തിരമാലകൾ ഉള്ളിൽ അലതല്ലി.
നിന്നോടാ ചോദിച്ചേ?
ആരാന്ന്?
നിനക്കെന്താ എന്റെ റൂമിൽ കാര്യം?
അവന്റെ ചോദ്യം കേട്ട് അവൾ അമ്പരന്നുപോയി തന്നെ മനസ്സിലായിട്ടും മനസ്സിലായില്ല എന്ന അഭിനയിക്കുന്നതാണോ അല്ലെങ്കിൽ ശരിക്കും മനസ്സിലായില്ലേ.അങ്ങനെ നൂറുകണക്കിന് സംശയങ്ങൾ അവളിൽ ഉണർന്നു.പക്ഷേ അവന്റെ കണ്ണുകളിൽ പരിചയ ത്തിന്റെ ഒരുതരി ഭാവം പോലും ഇല്ല അവൾക്ക് പെട്ടെന്ന് നെഞ്ചുപൊട്ടുന്ന പോലെ തോന്നി കഴുത്തിൽ താലി കെട്ടിയവൻ തന്നെ തിരിച്ചറിയുന്നില്ല എന്ന് മനസിലാക്കിയപ്പോൾ ഒരു വിങ്ങൽ അവളുടെ വായിൽ നിന്നും പുറത്തേക്ക് ചാടി ഒരു മറുപടിയും ഇതുവരെ കിട്ടാത്തതുകൊണ്ട് അക്ഷമനായ അമൻ അവളെ മുറിയിൽ നിന്ന് പുറത്തേക്ക് ആക്കി വാതിൽ കൊട്ടിയടച്ചു. കണ്ണുനീരുകൾ പെട്ടെന്ന് തന്നെ തുടച്ച് അവൾ റൂമിലേക്ക് നടന്നു. റൂമിലെത്തിയതും നെഞ്ചുപൊട്ടി കരഞ്ഞു.ഓർമ്മകൾ ഓരോന്നായി അവളുടെ ഉള്ളിലേക്ക് കടന്നു വന്നു.
തുടരും…..
രചന :christi
📖 കഥ തുടരാം
“എന്റെ പെണ്ണ്”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission




