തുമ്പിപെണ്ണിന്റെ ആദിയേട്ടൻ 🔥 – ❤️ "Fizza Mehar"
Love · 40 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – തുമ്പിപെണ്ണിന്റെ ആദിയേട്ടൻ 🔥
രണ്ട് വർഷം മുൻപ് അവൻ ഉപേക്ഷിച്ചതാണ് അവളെ. എന്നിട്ടും അവൾക്ക് അവനെ മറക്കാൻ കഴിഞ്ഞില്ല… ആദിദേവ് വൈഗയെ വെറുക്കുന്നത് എന്തിന്?
🔥🔥🔥🔥🔥
🔥 Part : 1 🔥
🔥🔥🔥🔥🔥
ഒറ്റയടിക്ക് നിലത്തേയ്ക്ക് തെറിച്ചു വീണു കിടക്കുന്ന ചില്ലുകളുടെ മുകളിൽ അവൻ വന്നു നിന്നു……വലിഞ്ഞു മുറുകി രൗദ്ര ഭാവത്തിൽ നിൽക്കുന്നവനെ കണ്ടു മുന്നിൽ നിന്നവൾ ഭയന്ന് പിന്നിലേയ്ക്ക് നീങ്ങി…..
മോനെ……….!!!
മിണ്ടരുത് 😠😠😠😠ഞാൻ പറഞ്ഞതല്ലേ, രണ്ടു വർഷത്തിന് മുൻപ് ഞാൻ പറഞ്ഞതല്ലേ 😠😠😠എല്ലാം അവസാനിച്ചെന്ന്… പിന്നെയും പ്രണയം, സ്നേഹം, മണ്ണാങ്കട്ട, എന്നും പറഞ്ഞു വരരുത് എന്ന്……
ആദിദേവ്………..!!!
ഗൗരവത്തിൽ വിളിച്ച വിളി കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി….
ജനാർദ്ദന വാര്യർ……. കൈലാസം തറവാട്ടിലെ കാരണവർ….

കൈലാസം തറവാട്
നീയെന്തിനാ ഇങ്ങനെ പ്രേശ്നമുണ്ടാക്കുന്നത്. ചെറുപ്പത്തിൽ എല്ലാവരും തീരുമാനിച്ചതല്ലേ, ആദിദേവ് വൈഗാ ലക്ഷ്മിയ്ക്ക് ഉള്ളതാണെന്ന്…… (ജനാർദ്ദനൻ )
ഒരു തിരുത്തുണ്ടല്ലോ മുത്തശ്ശാ…. എല്ലാവരും കൂടി തീരുമാനിച്ചത്,ഒരു രണ്ടു കൊല്ലത്തിനു മുൻപ് തന്നെ ആ രാത്രിയിൽ വേണ്ടാ എന്ന് വച്ചതല്ലേ ഈ ആദിദേവ്….
പിന്നെയും കുത്തി പൊക്കി കൊണ്ട് വന്നത് എന്തിനാണ്😠😠😠😠😠😠😠😠….. (ആദിദേവ് )
മോനെ…മതിയെടാ ഇനിയും വയ്യടാ😭😭😭 അമ്മയ്ക്കിങ്ങനെ നീറാൻ….. (നിമിഷ)
ഞാൻ നീറുവാ…. ഉരുകുവാ😡 രണ്ടു കൊല്ലം കൊണ്ട്, ഭ്രാന്ത് പിടിക്കുന്ന പോലെയാ ഓരോ രാത്രിയും തള്ളി നീക്കുന്നത്….(ആദിദേവ് )
ഈ കുടുംബത്തിന് ഒരു അനന്ദരാവകാശിയെ
വേണം നീയില്ലെങ്കിൽ നിന്റെ ചേട്ടൻ കാശിദേവ് വിവാഹം കഴിക്കണം…..(അമ്പികാ ദേവി )
മുത്തശ്ശി………!!! ചെറ്റത്തരം പറയരുത്…. കാശിദേവ് വിവാഹം ചെയ്ത പെൺകുട്ടിയാണ് ഈ നിൽക്കുന്ന എന്റെ ഏട്ടത്തി…. ഇവിടുത്തെ മരുമോൾ….. (ആദിദേവ് )
ശരിയാ😏😏……വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി ഇത് വരെ ഒരു കുഞ്ഞിക്കാൽ കണ്ടോ ഈ തറവാട്ടിൽ… ഇനിയും പറ്റില്ല ആദിദേവ് അല്ലെങ്കിൽ കാശിദേവ് വിവാഹം ചെയ്യണം….. (അംബിക ദേവി )
വായും പൊത്തി കരയുന്ന പെൺകുട്ടിയെ ഒന്ന് നോക്കി ആദി…. ചുറ്റും നോക്കിയപ്പോൾ എല്ലാവരും തലയും താഴ്ത്തി നിൽക്കുവാണ്….
ഞാൻ പറഞ്ഞാൽ മതിയോ അതിനു മറുപടി (കാശിദേവ് )
ജനാർദ്ദനനും അംബികയും പരസ്പരം നോക്കി.
എനിക്ക് എന്റെ ഭാര്യയെ ഉപേക്ഷിച്ചു വേറെ വിവാഹം ചെയ്യാൻ താത്പര്യം ഇല്ലാ…… ഇനി ഞാനില്ലാത്തപ്പോൾ ഇവളെ വിഷമിപ്പിച്ചാൽ
എന്റെ സ്വഭാവം മാറും…ഞാനും ഇവളും ഇവിടുന്ന് മാറിപ്പോകും 😡😡😡😡😡😡…….. (കാശിദേവ് )
കാശി കരയുന്ന അവളെയും വലിച്ചെടുത്തു അകത്തേക്ക് കൊണ്ട് പോയി…………. അവർ അകത്തേക്ക് പോയതും ആദിയും കാറ്റു പോലെ അകത്തേക്ക് പാഞ്ഞു……….
ഇവിടെ നടക്കുന്നത് എന്താണെന്ന് വച്ചാൽ
പറയാം……അതിനു മുൻപ് ഈ കൈലാസം തറവാട്ടിൽ ഉള്ളവരെ പരിചയപ്പെടാം…….
കൈലാസത്തിലെ കാരണവർ……. അടിയുറച്ച ഈശ്വര വിശ്വാസി…. നാട്ടിലെ പ്രമാണി…..
ജനാർദ്ദന വാര്യർ
അമ്പികാ ദേവി
മൂന്നു മക്കൾ
1 : വാസുദേവ് വാര്യർ
ഭാര്യ
സുനിത വാസുദേവ്
ഒരേ ഒരു മകൻ
കാശിദേവ് കൈലാസം
ഭാര്യ
ഗായത്രി കാശിദേവ്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
2 : വിശ്വദേവ് വാര്യർ
ഭാര്യ
നിമിഷ വിശ്വദേവ്
ഒരേ ഒരു മകൻ
ആദിദേവ് കൈലാസം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
3 : ലക്ഷ്മി വിനോദ്കൃഷ്ണൻ
ഭർത്താവ്
വിനോദ് കൃഷ്ണൻ
മക്കൾ
1: വൈശാലി അരുൺ കുമാർ….
വിവാഹം കഴിച്ചു ഭർത്താവ് അരുൺകുമാർ
വഴക്ക് കൂടി വീട്ടിൽ വന്നു നിൽക്കുന്നു…..
2:വൈഗാ ലക്ഷ്മി…..
ഇനി ഇവിടെ നടക്കുന്നത് എന്താണെന്ന് നോക്കാം…….
ആദി പോയത് കണ്ടു കരഞ്ഞു കൊണ്ട് വൈഗാ ഓടിച്ചെന്നു അംബികയെ കെട്ടിപിടിച്ചു കരഞ്ഞു…….
മുത്തശ്ശി………. എന്താ ആദിയേട്ടൻ എന്റെ സ്നേഹം മനസ്സിലാക്കാത്തത്….. ജനിച്ചത് മുതൽ എന്റെയാണെന്ന് പറഞ്ഞിട്ട്….. ഞാനെങ്ങനെ മറക്കും….. (വൈഗാ )
വൈഗാ കരഞ്ഞു കൊണ്ട് ചോദിക്കുന്നതിനു ഒരു മറുപടിയും ഇല്ലാതെ എല്ലാവരും വിഷമിച്ചു നിന്നു……
നിമ്മി ഒന്ന് പറഞ്ഞു മനസ്സിലാക്ക് ആദിയെ….. അന്ന് പറ്റിയതെക്കെ എന്റെ മോള് മറന്നില്ലേ.. പിന്നെന്തുവേണം….. ആരും ഒന്നും പറയുന്നില്ലല്ലോ അവനെ… നമ്മുടെ കുട്ടികളല്ലേ നിമ്മി….. (ലക്ഷ്മി )
ലക്ഷ്മി നീയൊന്നടങ്ങ് നമ്മുക്ക് സംസാരിക്കാം… അളിയന്മാർ വരട്ടെ ….മോളെ ഒന്ന് സമാധാനിപ്പിക്ക് നീയും കൂടി തുടങ്ങല്ലേ…. (വിനോദ് )
ലക്ഷ്മി വൈഗയെ അകത്തേക്ക് കൊണ്ടുപോയി….
ആ അമ്മമനം തേങ്ങുകയായിരുന്നു തന്റെ മോന്റെ ജീവിതത്തെ കുറിച്ച്……..
❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
രാവിലെ മുകളിലെ റൂമിൽ കയറി കതകടച്ചിരിക്കുവാണ് അവൻ…. കഴിക്കാൻ പോലും വന്നില്ല…. നിമിഷ പോയി വിളിച്ചിട്ട്
പോലും വന്നില്ല…..അവസാനം ഗായത്രി കുറച്ചു ചോറ് പ്ലേറ്റിൽ എടുത്തു റൂമിൽ ച്ചെന്ന് തട്ടി കൂടെ കാശിയും ഉണ്ട്……
മോനെ ആദി ഒന്ന് door തുറക്കേടാ ഏട്ടത്തിയാ….. (ഗായത്രി )
വിളിച്ചു കഴിഞ്ഞതും ആദി വന്നു door തുറന്നു കൊടുത്തിട്ട് പോയി……..
ഗായത്രിയും കാശിയും അകത്തേക്ക് കയറിയപ്പോൾ ബെഡിൽ ഇരിപ്പുണ്ട് ആദി….
നോക്കിയപ്പോൾ ആ കട്ടിലിൽ ഒരു ദാവണി സെറ്റ് കിടപ്പുണ്ട്….. അത് കണ്ടതും കാശി……
“”എന്താ ആദി നീ ഇങ്ങനെ ……. മറക്കാൻ പറ്റില്ലേ നിന്നെക്കൊണ്ട്……നിന്നെ മാത്രം സ്വപ്നം കണ്ടു ജീവിചവൾ അല്ലേ വൈഗാ….(കാശിദേവ് )
ഈ രണ്ടു വർഷത്തിൽ എപ്പോഴെങ്കിലും ഞാൻ ആശ കൊടുത്തിട്ടുണ്ടോ അവൾക്ക്.. അന്ന് ആ രാത്രിയിൽ കളഞ്ഞതാണ് വൈഗയെ എന്റെ മനസ്സിൽ നിന്നും പറ്റില്ല ഏട്ടാ… ഇപ്പോൾ ഏട്ടന്റെ പേരും പറഞ്ഞാ
മുത്തശ്ശി ബ്ലാക്ക് മെയിൽ നടത്തുന്നത്…… (ആദിദേവ് )
ഗായത്രി ഈ സംസാരത്തിനിടയിൽ ആദിക്ക് ചോറ് വാരി കൊടുത്തു…..
നീ ഉച്ചയ്ക്ക് കഴിച്ചില്ലല്ലോ? എന്തു ദേഷ്യം ഉണ്ടെങ്കിലും ആഹാരത്തോട് ആദേഷ്യം കാണിക്കരുത് കേട്ടോ പൂച്ചക്കണ്ണാ….. (ഗായത്രി )
ദേ…. ഏട്ടാ എന്നെ പൂച്ചക്കണ്ണാ എന്ന് വിളിക്കുന്നു….. 😟…. (ആദി )
ആ സമയം മനസ്സിന്റെ വിഷമങ്ങൾ മറന്നു തന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും കുഞ്ഞനുജൻ ആവുകയായിരുന്നവൻ….
ഇവരുടെ കളിചിരികൾക്കിടയിൽ
പുറത്ത് ആ വാതിലിനപ്പുറത്ത് നിന്ന് കരയുന്ന പെൺകുട്ടിയെ ആരും കണ്ടില്ല.വൈഗാ ലക്ഷ്മി യായിരുന്നത് അവന്റെയടുത്ത് ഒന്ന് സംസാരിക്കാൻ വന്നതാണ്……..
അവൾ ഓർക്കുകയായിരുന്നു തന്റെ ജീവിതം തകിടം മറിച്ച ആ ദിവസം…..
കൈലാസത്തിൽ ജനാർദ്ദനവാര്യരുടെ ഒറ്റ മകളായ ലക്ഷ്മിയുടെ ഇഷ്ടത്തിനായിരുന്നു വൈഗയും ആദിയും തമ്മിലുള്ള കല്യാണം ഉറപ്പിക്കുന്നത്…
ആർക്കും ഒരു എതിർപ്പും ഇല്ലായിരുന്നു….. അതുകൊണ്ട് പ്രണയിച്ചു എന്ന് പറയാൻ പറ്റില്ല… ഒരു ഫ്രണ്ട്ഷിപ് പോലെയായിരുന്നു ആദി പെരുമാറിയത് തനിക്ക് അത് മാത്രം മതിയായിരുന്നു…. അങ്ങനെയെങ്കിലും അവൻ തനിക്ക് സ്വന്തമാകുമല്ലോ എന്ന് വിശ്വസിച്ചിരുന്നു…..
പിന്നെയാണ് തന്റെയും ആദിയുടെയും കൈലാസത്തിലെ അടിത്തറ മൊത്തം ഇളകിയത്……..എന്റെ സ്വപ്‌നങ്ങൾ മുഴുവനും തകർന്നു പോയതും
തുടരും………………….
📖 കഥ തുടരാം
“തുമ്പിപെണ്ണിന്റെ ആദിയേട്ടൻ 🔥”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





