Skip to content

ഒറ്റനോട്ടത്തിൽ സുന്ദരൻ, പക്ഷെ…

*മെഹ്‌റിൻ...💛* മലയാളം നോവൽ

*മെഹ്‌റിൻ…💛* – ✍🏻🥀Achoos🥀★Aiza Adam🦋❤‍🔥

Love, Suspense, Thriller · 23 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – *മെഹ്‌റിൻ…💛* – 1

അവന്റെ കണ്ണിലെ കലിപ്പ് കണ്ടതും അവൾ ഉമിനീരിറക്കി… അവൻ ആരാണ്? എന്തിനാണ് ഇത്രയും ദേഷ്യം?


             *മെഹ്‌റിൻ… 1💛*
*[എൻ നെഞ്ചിൽ നീ മാത്രം…💝]*
© Copyright protected
✍🏻💕Achoos💕

© Copyright work – This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 ) and should not be used in full or part without the creator’s with out premiere permission…
[ഈ സൃഷ്ടി കോപ്പി റൈറ്റ് ആക്ട് 1957 (14 of 1957) സെക്ഷൻ 45 പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു….. എഴുത്തുകാരിയുടെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്…..]
🦋

Disclaimer :-
All characters appearing in this work are fictitious….. Any resemblance to real persons, living or dead is purely coincidental…..
Interested readers only read on….. Disinterested readers please step back…..
I don’t know if everything in this story will be acceptable to everyone…..
Like every story says….
It is your choice to continue or not…..
So, Interested readers can start reading….

🦋

“അങ്ങോട്ട് നോക്ക് ജെനി….. നീ അന്ന് പറഞ്ഞ ആ കമ്മീഷണർ അതാടി ഇന്ന് നിന്റെ ബർത് ഡേ പാർട്ടിക്ക്…..!”
ഉറ്റകൂട്ടുകാരി സഞ്ജന പറഞ്ഞത് കേട്ട് ജെനിറ്റ അദ്‌ഭുതത്തോടെ അവൾ നോക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി…
ശെരിയാണ് അവൾ പറഞ്ഞത് അയാൾ തന്റെ പപ്പയും ചേട്ടായിയും ആയി എന്തോ കാര്യമായ ഡിസ്കഷനിൽ ആണ്…
കാണാൻ ഒരൊറ്റ നോട്ടത്തിൽ സുമുഖനും സുന്ദരനുമായ ഒരു ചെറുപ്പക്കാരൻ… ഏകദേശം മുപ്പത് വയസ്സിനടുത്ത് പ്രായം ഉണ്ടാകുമെങ്കിൽ പോലും ഏകദേശം ഇരുപത്തിയഞ്ച് വയസ് പ്രായം മാത്രമേ തോന്നിക്കൂ… ആറടി പൊക്കമുണ്ടാകും…
നെറ്റിയിലേക്ക് വീണ് കിടക്കുന്ന ചെമ്പൻ മുടി ഇഴകൾ ഇടത് മിഴിയുടെ കാഴ്ച്ചയെ മറക്കുന്ന തരത്തിലാണ് കിടക്കുന്നത്… മുഖത്തെ വടിവൊത്ത പിരികക്കൊടികൾ അവസാനം എത്തുമ്പോൾ വളഞ്ഞു പോയിട്ടുണ്ട്… കടും കാപ്പി കൃഷ്ണമണികൾ ഉള്ള മിഴികളും ഉയർന്ന് നിൽക്കുന്ന നാസികത്തുമ്പും അവന്റെ ഭംഗി കൂട്ടുന്നുണ്ടായിരുന്നു…
ക്ലീൻ ഷേവ് ഒക്കെ ചെയ്ത് മീശ പിരിച്ചു വെച്ചിരിക്കുന്നു… അതിന് തൊട്ട് താഴെയായി നനവാർന്ന ഇളം ചുവപ്പാണോ അതോ ബേബി പിങ്ക് ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ചുണ്ടുകൾക്കും വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു…
ശരീരത്തോട് പറ്റിച്ചേർന്ന് നിൽക്കുന്ന ഒരു ബ്ലൂ ഷർട്ടും കാക്കി ജീൻസും ആണ് വേഷം… ഷർട്ടിന്റെ സ്ലീവ് മുട്ടുവരെ വൃത്തിയായി മടക്കി വെച്ചിട്ടുണ്ട്… ധരിച്ചിരുന്ന കാഷ്വൽ ബ്ലൂ ഷർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടൻസ് ഓപ്പണ് ആയതുകൊണ്ട് തന്നെ അതിനുള്ളിലൂടെ അവന്റെ ഉറച്ച നെഞ്ചിന്റെ വിരിവ് എടുത്തു കാണിക്കുന്നുണ്ട്…
അവന്റെ ദൃഢമായ വിരിഞ്ഞ നെഞ്ചും ബൈസെപ്‌സും എല്ലാം സ്ട്രെച്ച് ചെയ്ത് നിൽക്കുവാണ് ആ ഷർട്ടിന്റെ ഉള്ളിൽ… അവന്റെ ബോഡി ഫിഗർ വളരെ വ്യക്തമായിത്തന്നെ ആ ഷർട്ടിനുള്ളിലൂടെ കാണുന്നുമുണ്ട്…
അവന്റെ മുഖവും കയ്യും നെഞ്ചും എല്ലാം ചെറിയ ചുവപ്പ് കലർന്ന വെള്ളനിറമാണ്… ഒരു ഐപിഎസ് ഓഫീസർ ആയതുകൊണ്ട് തന്നെ അതിന്റെതായ ഗൗരവം അപ്പോഴും മുഖത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്… എന്നാലും ആരാലും ശ്രദ്ധിക്കപ്പെടാത്ത വിധത്തിൽ ഒരു ഇളം പുഞ്ചിരി ആ ചുണ്ടുകൾക്കിടയിൽ വിരിഞ്ഞു നിൽക്കുന്നുണ്ട്…
എല്ലാം കൂടി ആകെ മൊത്തത്തിൽ അവനെ നോക്കിയാൽ ഒരൊറ്റ നോട്ടത്തിൽ തന്നെ ഒരു ഹോട്ട് ലുക്ക് തോന്നിക്കുന്നുണ്ടായിരുന്നു… സ്വാഭാവികമായും ഏതൊരു പെണ്കുട്ടിയും നോക്കിപ്പോകുന്ന സ്ട്രക്ച്ചർ…
“നിനക്ക് അയാളെ ഒരു നോട്ടം ഉണ്ടല്ലോ ജെനി…..  എന്താ കാര്യം…..? അയാൾ ആണെങ്കി ഇതുവരെ ഒരു പെണ്കുട്ടിയെ മറ്റൊരു രീതിയിൽ നോക്കിയതായി പോലും ഞാൻ അറിയില്ല….. ഒരുപാട് കാലമായി അയാളുടെ പിറകെ എന്റെ ചേച്ചി നടക്കുന്നു….. എവിടെ….. നോ റെസ്പോൻസ്….. എന്ന് മാത്രമല്ല….. ചേച്ചിയെ കാണുമ്പോ മൊത്തം മുഖത്ത് ആകെ ഒരു പുച്ഛഭാവം ആണ്….. അതാണ് സഹിക്കാൻ പറ്റാത്തത്…..”
സഞ്ജന ജെനിറ്റയോടായി പറഞ്ഞതും ജെനിറ്റ അവന്റെ അടുത്ത സീറ്റിൽ തന്നെ ഇരുന്ന് അവന്റെ ചോര ഊറ്റി കുടിക്കുന്ന സഞ്ജനയുടെ ചേച്ചിയും അസിസ്റ്റന്റ് കമ്മീഷണറും ആയ അഞ്ജനയെ ഒന്ന് നോക്കി…
“മ്മ്മ്….. നിന്റെ അഞ്ജു ചേച്ചിയുടെ നോട്ടം കണ്ടാൽ അറിയാം….. പുള്ളിയുടെ ചോര മുഴുവൻ നിന്റെ ചേച്ചി ഊറ്റുമെന്നാണ് തോന്നുന്നത്….. ഇവിടുന്ന് തന്നെ ഇങ്ങനെയാണെങ്കി ഓഫീസിൽ എങ്ങനെയാകും സഞ്ജു…..”
ജെനി അതും പറഞ്ഞു കൊണ്ട് ചിരിച്ചതും സഞ്ജനയും ചിരിയോടെ “അതേ” എന്ന ഭാവത്തിൽ തലയാട്ടി…
“ജെനി കേക്ക് മുറി ഒക്കെ കഴിഞ്ഞതല്ലേ….. നമ്മക്ക് അയാളെ ഒന്ന് പരിച്ചയപ്പെട്ടാലോ….. വാ…..?”
“മ്മ്മ്….. എന്താ മോളെ ആ ചിരി….. ഏതൊരു പെണ്ണും വീണ് പോകും….. ഉഫ്ഫ്ഫ്…..”
സഞ്ജനയുടെ ചോദ്യത്തിന് മറുപടിയായി ജെനി അതും പറഞ്ഞു കൊണ്ട് അവരെ ലക്ഷ്യം വെച്ച് നടന്നു… ഇടക്കെപ്പോഴോ അവനൊന്ന് ചിരിച്ചപ്പോ കവിളുകളിൽ രണ്ട് നുണക്കുഴികൾ വ്യക്തമാകുന്നുണ്ടായിരുന്നു… ക്ലീൻ ഷേവ് ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ ആ നുണക്കുഴികൾ അവന്റെ മുഖത്തിന് വല്ലാത്തൊരു ഭംഗി നൽകുന്നുണ്ട്…
“ഹായ് ജെനി….. നിന്റെ മറ്റുള്ള ഫ്രണ്ട്സ് ഒന്നും വന്നില്ലേ…..?”
അവരെ കണ്ടതും അഞ്ജന ജെനിയോടായി ചോദിച്ചെങ്കിലും അവൻ ഇതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ കാര്യമായ എന്തോ പണിയിൽ ആണ്…
“അവരൊക്കെ ഇന്നലെ വന്നെന്റെ അഞ്ചു….. ഇവിടെ ഒരു ഒന്നൊന്നര ആഘോഷം ആയിരുന്നു….. രാത്രി പന്ത്രണ്ട് മണിക്ക്…..”
ജെനിയുടെ പപ്പ ഡിജിപി ജോസഫ്‌ ചെറിയാൻ അങ്ങനെ പറഞ്ഞതും ജെനി അഞ്ജനയെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
“ആഹ് റാഫി….. ഇതാണ് ബിർത്ഡേ ഗേൾ….. എന്റെ ഒരേ ഒരു പെങ്ങൾ….. എന്ന് ഞാൻ പറയില്ല…..”
ജെനിയുടെ ചേട്ടായി ഡോക്ടർ ജിഷാൻ ജോസഫ് അങ്ങനെ പറഞ്ഞതും റാഫി തലയുയർത്തി അവളെ ഒന്ന് നോക്കി…
“അല്ല ഞാൻ അല്ലാതെ നിനക്ക് വേറെ ആരാടാ പെങ്ങൾ…..?”
ജെനി ജിച്ചുവിന്റെ മുടി പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചതും അവൻ അവളെ കൈ അവന്റെ മുടിയിൽ നിന്നും എടുപ്പിച്ചു…
“ഉണ്ടെന്ന് കൂട്ടിക്കൊ….. ആൾ ഇന്ന് എത്തും എന്ന് തോന്നുന്നു….. അങ്ങനെയൊരു നോട്ടിഫിക്കേഷൻ എനിക്ക് വന്നിരുന്നു…..”
“വാട്ട്…..!!?”
ജിച്ചു പറഞ്ഞു തീർക്കും മുമ്പേ റാഫിയുടെ അലർച്ച കേട്ടതും ജിച്ചു അവനെ നോക്കി ചിരി കടിച്ചു പിടിച്ചു നിന്നു…
“ഇന്ന് വരുമെന്നോ….. എന്നിട്ട് അവൾ എന്നോട് പറഞ്ഞില്ലല്ലോ…..?”
“ഷോ….. അവൾ സർപ്രൈസ് ആക്കി വെച്ചത് ആകും….. എല്ലാം പോയി….. ഇനി ഇതിന്റെ പേരിൽ എനിക്ക് എന്ത് സ്വീകരണം ആണാവോ എന്റെ പൊന്നാര പെങ്ങൾ തരാനിരിക്കുന്നത്…..?”
ജിച്ചു തലക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞതും റാഫി അവനെ നോക്കി തലയാട്ടി…
“അല്ല റാഫി ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു….. നീ മാരീഡ് ആണോ…..?”
അവരുടെ കൂടെ ഇരിക്കുവായിരുന്ന ആരുടെയോ ചോദ്യം കേട്ടതും റാഫി തലയുയർത്തി ചോദിച്ച ആളെ ഒന്ന് നോക്കി…
“യാഹ്‌…..”
ജെനിയും അഞ്ജുവും കെട്ടിപ്പടുത്ത മോഹക്കൊട്ടാരങ്ങൾ നിമിഷങ്ങൾ കൊണ്ടായിരുന്നു റാഫിയുടെ ആ ഒരൊറ്റ വാക്കിന്റെ ഫലമായി ഇടിഞ്ഞു പൊളിഞ്ഞു വീണത്…
“ആഹാ….. എന്നിട്ട് ഞങ്ങൾ ആരും ഇതുവരെ അറിഞ്ഞില്ലല്ലോ…..?”
ജെനിയുടെ പപ്പ റാഫിയെ നോക്കി കൊണ്ട് ചോദിക്കുന്നതിന് ഇടയിൽ ജെനിയെ ഒന്ന് നോക്കാനും മറന്നില്ല… കാരണം മകളുടെ മനസ്സിലെ ആഗ്രഹം അയാള്ക്കറിയാമായിരുന്നു… ഒരു കാര്യത്തിൽ അത് നന്നായെന്ന് തോന്നി അയാൾക്ക്…
“ഞാൻ മാരീഡ് ആണ്….. ഇപ്പൊ എട്ട് വർഷമായി….. നിങ്ങൾ അറിയാതിരിക്കാനുള്ള പ്രധാന കാരണം ഞാൻ സർവീസിൽ കയറുന്നതിന് മുമ്പായിരുന്നു എന്റെ മാരേജ്….. പിജി ഫൈനൽ ഇയർ കഴിഞ്ഞു സിവിൽ സർവ്വീസിലേക്ക് ഞാൻ കയറും മുമ്പേ തന്നെ…..”
“വാട്ട് ഏ സർപ്രൈസ്…..!”
അവനോട് ആ ചോദ്യം ചോദിച്ച ഐജി അങ്ങനെ പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു…
“ആ കാര്യം ജിച്ചുവിന് മാത്രം അറിയുവൊള്ളൂ…..”
റാഫി അതും പറഞ്ഞു കൊണ്ട് നേരെ നോക്കിയത് അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്ന അഞ്ജനയിലേക്ക് ആണ്…
“അതെന്തുകൊണ്ട് നീ പുറത്ത് വിട്ടില്ല….. വൈഫിന്റെ സുരക്ഷ….. അല്ലെങ്കി…..?”
ജെനിയുടെ പപ്പ റാഫിയെ ഉറ്റുനോക്കി കൊണ്ട് ചോദ്യ ഭാവത്തിൽ നിന്നതും അവനും ജിച്ചുവും മുഖാമുഖം ഒന്ന് നോക്കി… പിന്നെ രണ്ടുപേരും ഒരു പൊട്ടിച്ചിരി ആയിരുന്നു…
“നോ അങ്കിൾ….. അവളുടെ സുരക്ഷ എനിക്ക് നോക്കേണ്ട ആവശ്യമില്ല….. ഏ എക്സ്ട്രാ ബ്രില്യന്റ് ലയൺ ലേഡി…..”
ചിരി കടിച്ചുപിടിച്ചു കൊണ്ട് റാഫി പറഞ്ഞതും ജിച്ചു അപ്പോഴും ചിരി നിർത്താൻ പാട് പെടുവായിരുന്നു…
“ലയൺ ലേഡി…..?”
“യാഹ്‌….. എന്തിനെയും സധൈര്യം നേരിടാൻ ചങ്കൂറ്റമുള്ള ഒരു ഇടിവെട്ട് മുതൽ….. അതിന്റെ മുമ്പിൽ ഞാൻ ഒക്കെ എന്ത്….. വെറും വട്ടപ്പൂജ്യം…..”
റാഫി തന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മായ്ക്കാതെ തന്നെ പറഞ്ഞു… അവന്റെ പെണ്ണിനെ കുറിച്ച് പറയുമ്പോ തികച്ചും അവന്റെ മുഖത്ത് അഭിമാനമായിരുന്നു…
“അതാര ആ വരുന്നത്…..?”
ജെനി ആരെയോ നോക്കി ചോദിച്ചതും റാഫിയും ജിച്ചുവും അടക്കം എല്ലാവരും തങ്ങളുടെ നേരെ നടന്നു വരുന്ന ആളിലേക്ക് നോട്ടം തെറ്റിച്ചു…
ഒരു ബ്ലൂ ജീൻ പാന്റ്സും വൈറ്റ് ഷർട്ടും ഒക്കെയാണ് ആ വ്യക്തിയുടെ വേഷം… ആളൊരു പെണ്ണാണ്… ഏകദേശം ഒരു ഇരുപത്തിയാർ വയസ്സ് പ്രായമുണ്ടാകും… അരയൊപ്പമുള്ള ബ്രൗൺ മുടി ഇഴകൾ ചെറു തെന്നലിൽ പാറിപ്പറക്കുന്നുണ്ട്… ആ തെന്നലിന്റെ ഫലമായി ഇടക്കിടെ അവൾ മുഖത്തേക്ക് പാറി വീഴുന്ന മുടി ഇഴകൾ ഒതുക്കി വെക്കുന്നുണ്ട്…
മുഖത്തെ വടിവൊത്ത പിരികക്കൊടികളും അവയ്ക്ക് താഴെയുള്ള തിളങ്ങുന്ന നീല മിഴികൾക്കും വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു… അല്പം നീണ്ട് ഉയർന്ന നാസികത്തുമ്പും നനവാർന്ന ഇളം ചുവപ്പ് അധരങ്ങളും അവളുടെ മുഖത്തിന്റെ ഭംഗി കൂട്ടുന്നുണ്ടായിരുന്നു…
നല്ല വെളുത്ത നിറം… കൂടെ തന്നെ മുഖമൊക്കെ ഒരു ചുവപ്പ് കലർന്ന വെള്ള നിറമാണ്… ധരിച്ചിരുന്ന കാഷ്വൽ ഷർട്ടിന്റെ സ്ലീവ് വൃത്തിയായി കുറച്ചു മടക്കി വെച്ചിട്ടുണ്ട്… നല്ല ദൃഢമായ ശരീര പ്രകൃതമായിരുന്നു… അതവരുടെ ബോഡി ലാങ്വാജിൽ നിന്ന് വ്യക്തമായിരുന്നു… അവിടെ കൂടിയിരിക്കുന്നവരിൽ ആരെയും അവൾ ശ്രദ്ധിക്കുന്നില്ലായിരുന്നു…
എല്ലാവരും അവളെ തന്നെ ഉറ്റുനോക്കി നിൽക്കെ അവൾ അങ്ങോട്ട് വന്നുകൊണ്ട് ജെനിയുടെ പപ്പയ്ക്ക് കൈ കൊടുത്തു…
“ഹായ് സർ….. അയാം മെറിൻ മെഹ്‌റൂഫ് ഐപിഎസ്….. ഫ്രം മുംബൈ….. ന്യൂ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ…..”
അപ്പോഴാണ് എല്ലാവരും ഒന്ന് ശ്വാസം വിട്ടത്… ഇന്ന് വരെ കാണാത്ത ഒരാൾ മുന്നിൽ വന്ന് നിൽക്കുമ്പോ പിന്നെ ഞെട്ടാതിരിക്കുമോ…
“മെറിൻ….. മെറിൻ ജോർജ്…..?”
ഞെട്ടലോടെ ജെനിയുടെ പപ്പ അവളെ ഉറ്റുനോക്കി കൊണ്ട് ചോദിച്ചതും മെറിൻ യാതൊരു ഭാവമാറ്റവും കൂടാതെ അയാളെ ഒന്ന് ഉറ്റുനോക്കി…
“അല്ല….. മെറിൻ മെഹ്‌റൂഫ്….. ബട്ട് സാർ പറഞ്ഞത് പൂർണമായും ഞാൻ നിരസിക്കുന്നില്ല….. ആയിരുന്നു….. വർഷങ്ങൾക്ക് മുമ്പ്….. ഇപ്പൊ മെറിൻ ജോർജ് അല്ല….. ഓഫീഷ്യലി മെറിൻ മെഹ്‌റൂഫ്…..”
മുഖത്തുള്ള ഗൗരവം വിടാതെ തന്നെ അവൾ അങ്ങനെ പറഞ്ഞതും ജെനിയുടെ പപ്പ അവളോട് റാഫിയുടെ അടുത്തുള്ള ചെയറിൽ ഇരിക്കാൻ പറഞ്ഞു…
“യാത്ര എങ്ങനെ ഉണ്ടായിരുന്നു…..?”
റാഫിയുടെ അടുത്തായി അവൾ ഇരുന്നതും റാഫി അവളോടായി ചോദിച്ച ചോദ്യം കേട്ട് ജെനിയും സഞ്ജനയും ഒന്ന് മുഖാമുഖം നോക്കി…
“ബെറ്റർ ഫീൽ…..”
“മ്മ്മ്….. അവിടുന്ന് തിരിച്ചപ്പോ തൊട്ടുള്ള ഡ്രൈവിങ് ആയിരിക്കും അല്ലെ…..?”
ഗൗരവത്തോടെ ഉള്ള റാഫിയുടെ ചോദ്യം കേട്ടതും മെറിൻ ‘അതേ’ എന്ന ഭാവത്തിൽ തലയാട്ടി…
“എന്റെ പൊന്ന് മറിയൂ….. നിനക്ക് പറഞ്ഞ മനസ്സിലാവില്ലേ…..?”
ജിച്ചു അവളെ നോക്കി മുഖം ചുളിച്ചു കൊണ്ട് ചോദിച്ചതും എല്ലാവരും ഒന്ന് ഞെട്ടി…
“നിങ്ങൾ രണ്ടാളും കൂടെ ഇടവും വലവും ഇരുന്ന് ഉപദേശിച്ചോ….. അത് കൊണ്ട ഞാൻ ഇങ്ങനെ….. ചേട്ടായി എനിക്ക് യാതൊരു പ്രോബ്ലെവും ഇല്ല….. പിന്നെ എന്താ…..?”
“ഓക്കേ….. ഞാൻ പറഞ്ഞത് തിരിച്ചെടുത്തു…..”
ജിച്ചു അതും പറഞ്ഞു കൊണ്ട് മെറിന്റെ തൊട്ടടുത്തുള്ള ചെയറിൽ വന്നിരുന്നു…
“നീ നേരത്തെ ചോദിച്ചില്ലേ ജെനി ആരാ ആ പെങ്ങൾ എന്ന്….. ഇതാണ് എന്റെ മറിയൂ…..”
ജെനിയോടായി അവൻ പറഞ്ഞതും അവൾ ഒന്ന് തലയാട്ടി… പക്ഷെ അവളുടെ നോട്ടം മുഴുവൻ മെറിനെ നോക്കി കള്ളച്ചിരിയോടെ മീശ പിരിക്കുന്ന റാഫിയിൽ ആണ്…
“അപ്പൊ മെറിൻ ആണോ റാഫി പറഞ്ഞ കക്ഷി…..?”
ജെനിയുടെ പപ്പ റാഫിയോടായി ചോദിച്ചതും അവൻ ‘അതേ’ എന്ന ഭാവത്തിൽ തലയാട്ടി…
“യാഹ്‌….. എക്‌സ് മുംബൈ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ മെറിൻ മെഹ്‌റൂഫ് ഐപിഎസ്…..”
അവളെ കുറിച്ച് പറയുമ്പോ അവന്റെ മുഖത്ത് ആവോളം അഭിമാനമായിരുന്നു…
“മ്മ്മ്….. കേട്ടിട്ടുണ്ട്….. ഇതുവരെ മെറിൻ മുഖം കാണിച്ചിരുന്നില്ലല്ലോ….. അതുകൊണ്ട് ആദ്യം മനസ്സിലായില്ല….. മുംബൈ അടക്കി വാണ പെണ്പുലി….. അവരുടെ സ്വന്തം ലയൺ ലേഡി….. അപ്പൊ ഇനി അടുത്ത തട്ടകം കൊച്ചി ആണ്…..”
“യാഹ്‌ സർ….. ബട്ട് എത്ര കാലം….. വളരെ കുറച്ച് മാത്രം….. പൊളിറ്റിക്കൽ ഇൻഫ്ലുവൻസ് ഉള്ള ക്രിമിനലുകൾ വാഴുന്ന കൊച്ചിയിൽ ഞാൻ വാഴുമെന്ന് സാറിന് തോന്നുന്നുണ്ടോ…..?”
മെറിൻ മുഖത്തുള്ള ഗൗരവം വിടാതെ തന്നെ ജെനിയുടെ പപ്പയോടായി അവൾ ചോദിച്ചതും…
“ഒന്നെങ്കി പൊളിറ്റിക്കൽ ഇൻഫ്ലുവൻസ് ഏറ്റവും കൂടുതൽ ഉള്ള ക്രിമിനലുകൾ വാഴും….. അതല്ലെങ്കി കമ്മീഷണർ വാഴും….. പക്ഷെ ഒരു കാര്യം എനിക്കുറപ്പുണ്ട്….. ഈ കമ്മീഷണർ നീയായത് കൊണ്ട് ക്രിമിനലുകൾ വാഴില്ല മുംബൈ അടക്കി വാണ ലയൺ ലേഡി തന്നെ വാഴും….. ഹൻട്രേഡ്‌ പേഴ്‌സന്റേജ് ഉറപ്പ്…..”
ജിച്ചു അവളെ നോക്കി അങ്ങനെ പറഞ്ഞതും റാഫി അതിനോട്‌യോജിക്കുന്നു എന്ന ഭാവത്തിൽ തലയാട്ടി…
“അവൻ പറഞ്ഞത് കറക്റ്റ് ആണ്….. അത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്…..”
റാഫി കൂടി അങ്ങനെ പറഞ്ഞതും ജെനിയുടെ പപ്പ പിന്നെ അവളോട് ഒഫീഷ്യൽ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി…
ഏകദേശം രാത്രി ഒരു ഒമ്പത് മണി ആയതും അവൾ സംസാരം മതിയാക്കി കൊണ്ട് ഒരു ടേബിളിന്റെ ചുറ്റും ഇരുന്ന് സംസാരിക്കുന്ന അഞ്ജനയുടെയും സഞ്ജനയുടെയും ജെനിയുടെയും അടുത്തേക്ക് ചെന്നു…
“ഹായ് ഗയ്‌സ്…..”
“ഹായ്…..”
വേണോ വേണ്ടയോ എന്നുള്ള അഞ്ജനയുടെ ഹായ് കേട്ടതും മെറിൻ ഒന്ന് തലയാട്ടി കൊണ്ട് അവളുടെ അടുത്തുള്ള ചെയറിൽ ചെന്നിരുന്നു…
“അഞ്ജന….. ഇത് ഇയാളുടെ സിസ്റ്റർ സഞ്ജന….. പിന്നെ ഇത് എന്റെ ചേട്ടായീടെ അനിയത്തി ജെനിറ്റ….. അല്ലെ…..?”
അവരെ മൂന്നുപേരുടെയും പേര് പറഞ്ഞു കൊണ്ട് അവൾ ചോദിച്ചതും അവര് ‘അതേ’ എന്ന ഭാവത്തിൽ തലയാട്ടി…
“മ്മ്മ്….. അറിയാം….. സഞ്ജുവിനെയും ജെനിയെയും കുറിച്ച് ചേട്ടായി പറഞ്ഞിട്ടുണ്ട് ഒന്ന് രണ്ട് തവണ….. പിന്നെ അഞ്ജനയെ കുറിച്ച് മെഹ്‌റൂഫ്ക്ക പറഞ്ഞിരുന്നു…..”
“ചേച്ചിയെ കുറിച്ചോ…..?”
മെറിൻ പറഞ്ഞത് കേട്ട് സഞ്ജന വായും തുറന്ന് കൊണ്ട് ചോദിച്ചതും മെറിൻ ‘അതേ’ എന്ന ഭാവത്തിൽ തലയാട്ടി…
“എന്താ പറഞ്ഞത് എന്ന് കൂടി പറയാവോ…..?”
ജെനി മെറിന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞതും മെറിൻ അവളെ നോക്കി തലയാട്ടി ചിരിച്ചു…
“അഞ്ജനയെ വിശേഷിപ്പിച്ച ഒരു പേരുണ്ട്….. ഞാൻ അത് ഇവിടെ പറയുന്നത് ശെരി ആണെന്ന് എനിക്ക് തോന്നുന്നില്ല….. അതുകൊണ്ട് പറയുന്നില്ല…..”
“ഏയ്‌ അത് പറ്റില്ല പറ…..”
പറയാതെ നിന്ന മെറിനെ നിർബന്ധിച്ചു കൊണ്ട് അവര് പറയിപ്പിക്കാൻ നോക്കുവാണ്…
“പ്ലീസ് ചേച്ചി….. പ്ലീസ്…..”
“നോ വേ….. ആ വേഡ് എനിക്കൊട്ടും പേഴ്‌സണലി ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ ഞാനത് ഇവിടെ പറയില്ല….. സോ സോറി….. അത് കേട്ടാൽ ചിലപ്പോ അഞ്ജനയ്ക്കും ഒരുപാട് വിഷമം ആകും…..”
അത് കേട്ടതും അഞ്ജനയുടെ മുഖത്ത് അതുവരെ ഉണ്ടായിരുന്ന സന്തോഷം പോകുന്നത് മെറിൻ ശ്രദ്ധിച്ചിരുന്നു…
അവൾ അപ്പൊ ചിന്തിച്ചത് എന്നും കോൾ ചെയ്യുമ്പോ അഞ്ജനയെ കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ അവളുടെ പേരിന് പകരം റാഫി പറയുന്ന ആ പേരായിരുന്നു…
‘വാലാട്ടി…’ എന്നും എപ്പോഴും അഞ്ജന റാഫിയുടെ പിറകെ തന്നെയായിരുന്നു. അതൊട്ടും അവൻ ഇഷ്ടപ്പെടാത്തത് കൊണ്ട് അവന്റെ ദേഷ്യം മുഴുവൻ ഇങ്ങനെയൊക്കെയാണ് അവൻ തീർക്കാർ…
അല്ലെങ്കിൽ പിന്നെ അഞ്ജനയുടെ ആ രീതികൾ തനിക്ക് ഒട്ടും അക്സെപ്റ്റബിൾ അല്ലെന്നവൻ പലപ്പോഴായി അവളുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്… എന്നിട്ടും അവൻ സിംഗിൾ ആണെന്ന് കരുതി അഞ്ജന അതിൽ നിന്നൊന്നും പിന്മാറാതെ അവന്റെ പിറകെ തന്നെ ഉണ്ടായിരുന്നു…
“പ്ലീസ് ചേച്ചി…..”
“നോ….. എന്ന് പറഞ്ഞാൽ അവിടെ പിന്നെയൊരു സെക്കന്റ് ഓപ്‌ഷൻ ഇല്ല സഞ്ജന….. എനിക്ക് തന്നെ അതിന്റെ മീനിങ് ശെരിക്ക് മനസ്സിലായില്ല….. പിന്നെ ഞാൻ എന്ത് എന്ന് വെച്ചിട്ട നിങ്ങളോട് പറയുന്നത്…..”
അവസാനം രക്ഷപ്പെടാൻ വേണ്ടിയവൾ ഒരു കള്ളം പറഞ്ഞു നോക്കി… അതിന്റെ അർത്ഥമൊക്കെ അവൾക്ക് വ്യക്തമായി അറിയാമെങ്കിലും അവൻ പറഞ്ഞ രഹസ്യമായ ഒരു കാര്യവും മറ്റൊരാളോട് ഷെയർ ചെയ്യാൻ അവൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നു…
ആ വാക്കിന്റെ മീനിങ് അവൻ പറഞ്ഞു കൊടുത്തിട്ട് അവൾക്ക് അറിയാമെങ്കിലും അബ്രോഡ് നിന്ന് പഠിച്ചവൾക്ക് മലയാളം വല്ലാതെയൊന്നും അറിയില്ല എന്നത് ഒരു പരമ സത്യമാണ്…
“ഞാൻ പറഞ്ഞു തന്ന മതിയോ…..?”
പിറകിൽ നിന്നുള്ള ചോദ്യം കേട്ടതും മെറിൻ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയപ്പോ കാണുന്നത് കലിപ്പിൽ മുഖം ചുവപ്പിച്ചു അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന റാഫിയെ (മെഹ്‌റൂഫ്) ആണ്…
അവന്റെ ചുവന്ന് ചോര കിനിഞ്ഞെടുക്കാൻ പറ്റുന്ന മുഖം കണ്ടതും മെറിൻ ഉമിനീര് ഇറക്കുന്നത് കണ്ട് ജെനിയും അഞ്ജനയും വരെ വാ തുറന്ന് പോയി…
“ഇക്ക….. സോറി….. എന്തിനാ ഇങ്ങനെ ഒരു ആവശ്യോം ഇല്ലാതെ മുഖം ചുവപ്പിക്കുന്നത്…..🙄?”
അവനെ സോപ്പിട്ട് പതക്കാൻ വേണ്ടി നമ്മടെ പാവം മെറിൻ നിഷ്‌കു ഭാവത്തിൽ ചോദിച്ചതും റാഫി ഒന്ന് കണ്ണടച്ചു ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് അവളെ നോക്കി കണ്ണുരുട്ടി…
“നിന്നോട് ഞാൻ എന്താടി കുട്ടിപ്പിശാശ്ശേ പറഞ്ഞത്….. നിനക്ക് മലയാളം ശെരിക്ക് അറിയാത്തത് ഒരു കാര്യത്തിൽ എന്റെ മഹാഭാഗ്യം….. അല്ലെങ്കി കാണാമായിരുന്നു….. നീ എഴുന്നേറ്റു വരുന്നുണ്ടോ….. പോകാം…..?”
ദേഷ്യം പരമാവധി കടിച്ചു പിടിച്ചു കൊണ്ട് റാഫി പറഞ്ഞതും മെറിൻ അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു…
“സോറി ഇക്ക….. ഞാൻ വരാം….. ഒരു പതിനഞ്ച് മിനുട്ട്…..”
“മ്മ്മ്…..”
ഒന്ന് അമർത്തി മൂളിക്കൊണ്ട് റാഫി പോയതും മെറിൻ നെഞ്ചിൽ കൈ വെച്ചുകൊണ്ട് ഒന്ന് ആഞ്ഞു ശ്വാസമെടുത്തു… പിന്നെ അവളെ തന്നെ വായും തുറന്ന് നോക്കുന്ന മൂന്ന് പേരെയും ഒന്ന് നോക്കി…
“നിങ്ങൾ നോക്കേണ്ട….. എനിക്ക് ഈ ലോകത്ത് പേടിയുള്ള ഒരേ ഒരു വ്യക്തി ആ പോയ ആളാണ്….. എന്റെ ധൈര്യം എന്ന് പറഞ്ഞ അതും മെഹ്‌റൂഫ്ക്കയാണ്….. അന്ജന ഒക്കെ എന്നും കാണുന്ന ആ കലിപ്പൻ അല്ലാട്ടോ ശെരിക്കും ഇക്ക….. അതിലിരട്ടി കലിപ്പൻ ആണ്….. പക്ഷെ എന്നോട് അങ്ങനെ ചൂടാവാർ പതിവില്ല….. എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ച ആ ദേഷ്യം ഒന്ന് കുറയുന്നത് വരെ മാത്രം ചിലപ്പോ വായിൽ വന്നത് ഒക്കെ പറയും….. അത് തീർന്ന പിന്നെ സ്നേഹിച്ചു കൊല്ലാനും ആൾ റെഡിയാ….. എന്റെ വാശിയായാലും ദേഷ്യമായാലും ഒക്കെ തോൽക്കുന്നത് എന്റിക്കാന്റെ സ്നേഹത്തിന് മുന്നിലാണ്…..”
ചിരിയോടെ അവൾ അത് പറയുമ്പോ അവളുടെ മുഖത്തുള്ള തെളിച്ചം അവര് മൂന്നുപേരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
“അല്ല നിങ്ങൾ രണ്ടുപേരും അറേയ്ഞ്ചഡ് മാരേജ് ആണോ…..?”
★തുടരും★
4-5 വർഷങ്ങൾക്ക് മുന്നേ എഴുതിയ കഥയാണ്… അഭിപ്രായങ്ങൾ പറയണേ…❤️

📖 കഥ തുടരാം

“*മെഹ്‌റിൻ…💛*”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ✍🏻🥀Achoos🥀★Aiza Adam🦋❤‍🔥-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!