Skip to content

ഒടുങ്ങാത്ത പ്രതികാരത്തിന്റെ തീനാളങ്ങൾ!

അവൾ പത്മ മലയാളം നോവൽ

അവൾ പത്മ – Santhosh Sasi

Suspense, Inspirational, Others · 16 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – അവൾ പത്മ ഭാഗം 1

അമ്മയുടെ പുസ്തകങ്ങൾ കത്തിച്ചപ്പോൾ അവൾ കരഞ്ഞില്ല. പകരം, ആ തീ അവളുടെ കണ്ണുകളിൽ ഒരു ദൃഢനിശ്ചയമായി മാറി. രക്ഷപ്പെടാൻ അവൾക്ക് കഴിയുമോ?


അവൾ പത്മ ഭാഗം 1

ശ്രീദേവിയുടെ മരണശേഷം ആ വലിയ വീട് പത്മയ്ക്ക് ഒരു തടവറയായി മാറി. അമ്മയുടെ ചിതയടങ്ങിയതോടെ ആ തറവാട്ടിലെ അധികാരങ്ങൾ കയ്യാളിയിരുന്ന മുതിർന്ന കാരണവർ പരമേശ്വരൻ അവളുടെ ജീവിതത്തിന് പുതിയ നിയമങ്ങൾ എഴുതിച്ചേർത്തു…

“ഇനിയിവിടെ വെറുതെ ഉണ്ണാമെന്ന് കരുതണ്ട. ഈ വലിയ വീട്ടിൽ പണിയെടുക്കാൻ ആളെ നിർത്താൻ എനിക്ക് സൗകര്യമില്ല” പരമേശ്വരന്റെ ആ വാക്കുകൾ കേട്ട് അവൾ തലകുനിച്ചു നിന്നു….

പതിനാറാം വയസ്സിൽ പഠനം നിർത്തേണ്ടി വന്ന പത്മയ്ക്ക് പിന്നീട് ലോകം എന്നാൽ ആ വീടിന്റെ അടുക്കളയും കിണറ്റുകരയും മാത്രമായി. അമ്മായി സരസ്വതിയുടെ കയ്യിലായിരുന്നു വീട്ടിലെ കാര്യങ്ങൾ. അവർക്ക് പത്മ എന്നാൽ ഒരു ശല്യമായിരുന്നു. പത്മയുടെ ഓരോ ചലനത്തിലും അവർ കുറ്റം കണ്ടെത്തി…

തറവാട്ടിലെ മറ്റു കുട്ടികൾ സ്കൂളിലും കോളേജിലും പോകുമ്പോൾ പത്മ അവർക്ക് ഉച്ചഭക്ഷണം പൊതിഞ്ഞു കൊടുക്കണമായിരുന്നു. മുറ്റത്തെ ഇലകൾ അടിച്ചുവാരുമ്പോഴും വലിയ ചെമ്പുകളിൽ കഞ്ഞി വെയ്ക്കുമ്പോഴും അവളുടെ ഉള്ളിൽ അമ്മയുടെ ഓർമ്മകൾ നീറിപ്പുകഞ്ഞു….

എല്ലാവരും തീൻമേശയിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ പത്മയ്ക്ക് അടുക്കളയിലെ തറയിൽ ഇരുന്നായിരുന്നു ഭക്ഷണം…

പുലർച്ചെ അഞ്ചു മണി മുതൽ രാത്രി പതിനൊന്നു മണി വരെ വിശ്രമമില്ലാത്ത പണികൾ……

പ്രതികരിക്കാൻ ചെന്നാൽ “അമ്മയെപ്പോലെ വഴിപിഴച്ചു പോകുമോ” എന്ന അമ്മാവന്മാരുടെ ചോദ്യം അവളെ തളർത്തി……

ഒരു ദിവസം തറവാടിന്റെ മുകളിലത്തെ നില വൃത്തിയാക്കുന്നതിനിടയിൽ അമ്മ പണ്ട് സൂക്ഷിച്ചു വെച്ചിരുന്ന ഒരു പഴയ തകരപ്പെട്ടി പത്മയുടെ കണ്ണിൽപ്പെട്ടു. അതിൽ അമ്മയുടെ കുറച്ച് പുസ്തകങ്ങളും ഒരു ചെറിയ ഡയറിയും ഉണ്ടായിരുന്നു. ഡയറിയുടെ ആദ്യ പേജിൽ അമ്മ ഇങ്ങനെ എഴുതിയിരുന്നു…

“പത്മ… നീ ഈ വീടിന്റെ ഇരുളിൽ ഒടുങ്ങാനുള്ളവളല്ല. നിനക്ക് നിന്റേതായ ഒരു ആകാശമുണ്ടാകണം.”

ആ വാക്കുകൾ പത്മയുടെ ഉള്ളിൽ ഒരു കനലായി മാറി. തറവാട്ടിലെ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ അടുക്കളയിലെ മങ്ങിയ വെളിച്ചത്തിൽ അവൾ ആ പുസ്തകങ്ങൾ വീണ്ടും വായിക്കാൻ തുടങ്ങി. അക്ഷരങ്ങൾ അവൾക്ക് പുതിയൊരു ലോകം കാണിച്ചു കൊടുത്തു…

എന്നാൽ ഈ രഹസ്യ വായന സരസ്വതി കണ്ടുപിടിച്ചു. 

“പഠിച്ചു വലിയ ആളാകാൻ നോക്കുന്നോടി” എന്ന് ചോദിച്ചു അവർ ആ പുസ്തകങ്ങൾ തീയിലിട്ടു. ആളിപ്പടരുന്ന തീ നോക്കി പത്മ അന്ന് കരഞ്ഞില്ല. പകരം, ആ തീ അവളുടെ കണ്ണുകളിൽ ഒരു ദൃഢനിശ്ചയമായി മാറി…

താൻ ഇവിടെ നിന്നും രക്ഷപെടണം എന്ന ചിന്ത ആദ്യമായി അവളുടെ ഉള്ളിൽ ഉറച്ചു.
പക്ഷേ അടുത്ത ദിവസം രാവിലെ പരമേശ്വരൻ എടുത്ത തീരുമാനം പത്മയെ നടുക്കുന്നതായിരുന്നു. മദ്യപാനിയായ ഒരാൾക്ക് പത്മയെ വിവാഹം കഴിച്ചു കൊടുക്കാൻ അവർ ഉറപ്പിച്ചു കഴിഞ്ഞിരുന്നു…..

തുടരും…
✍️സന്തോഷ്‌ ശശി…


📖 കഥ തുടരാം

“അവൾ പത്മ”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Santhosh Sasi-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!