❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ❤️ – Vedha Rudradev
Love, Others · 24 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – ❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം പാർട്ട് 1❤️
വിവാഹ മണ്ഡപത്തിൽ നന്ദൻ ഞെട്ടിച്ചപ്പോൾ, മാളവികയുടെ മനസ്സിൽ ആര്? ഹൃദയം തകർത്ത ആ നിമിഷം!
എൻ ഹൃദയകൂട്ടിൽ നീ മാത്രം
“എല്ലാവരും എന്നോട് ക്ഷമിക്കണം…എനിക്ക് ഈ നിൽക്കുന്നവളെ വിവാഹം ചെയ്യാൻ കഴിയില്ല.” മണ്ഡപത്തിൽ ഇരുന്നിരുന്ന കല്യാണ ചെറുക്കൻ എഴുനേറ്റു പറഞ്ഞതും അതുവരെ മുഴങ്ങി കൊണ്ടിരുന്ന നാദസ്വരം നിന്നു,ഒപ്പം വിവാഹത്തിന് വന്നവർ അപവാദങ്ങൾ പറയാൻ തുടങ്ങി.. ചിലർ ആകട്ടെ സ്റ്റേജിൽ ഇരിക്കുന്നവരെ സഹതാപത്തോടെ നോക്കി..
എന്നാൽ തന്റെ അരികിൽ ഇരിക്കുന്നവളെ നോക്കാൻ അവനു കഴിഞ്ഞില്ല.. മറച്ചു അവന്റെ ശ്രദ്ധ പോയത് തന്റെ പേരിന്റെയൊപ്പം എഴുതിയ പേരിലേക്ക് ആണ്..
നന്ദൻ വെഡ്സ് മാളവിക
ശ്രീനിലയം വീട്ടിലെ വേണുഗോപാലിന്റെയും രാഗിയുടെയും ഒരേയൊരു മകൻ… ST. തോമസ് കോളേജിലെ അധ്യാപകൻ…
ശ്രീലകം വീട്ടിലെ ഉണ്ണികൃഷ്ണന്റെയും മാലിനിയുടെയുടെയും ഒരേയൊരു മകൾ..നന്ദൻ പഠിപ്പിക്കുന്ന അതേ കോളേജിലെ അധ്യാപിക ആണ്…..
നന്ദൻ പറഞ്ഞത് എന്ത് ആണെന്ന് മനസിലായതും വേണുവിന്റെ കൈ നന്ദന്റെ
മുഖത്ത് പതിഞ്ഞു
“നിനക്ക് എങ്ങനെ തോന്നി ഈ കല്യാണം നടക്കില്ല എന്ന് പറയാൻ. ആട്ടെ നീ ഈ കല്യാണം വേണ്ടെന്ന് വെക്കാൻ കാരണം എന്താ…” വേണു അവന്റെ കൊള്ളറിൽ പിടിച്ചുകൊണ്ട് അലറി
“മറ്റൊരാളെ മനസിൽ കൊണ്ട് നടക്കുന്നവളെ സ്വീകരിക്കാൻ എനിക്ക് കഴിയില്ല….”
നന്ദന്റെ വാക്കുകൾ അവളിൽ തീമഴയായി പെയ്തിറങ്ങി..അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോളും അവനിൽ യാതൊരു കുറ്റബോധവും തോന്നിയില്ല.. മറച്ചു അവളോടുള്ള ദേഷ്യമായി പരിണമിക്കുക ആണ് ചെയ്തത്…
അവൻ പറയുന്ന ഓരോ വാക്കുകളും അവളുടെ ഹൃദയത്തിൽ ഒരുപാട് മുറിവുകൾ ഉണ്ടാക്കി..
അവനെ പിന്നെ ഒന്നും പറയാൻ സമ്മതിക്കാതെ അവൾ അവന്റെ മുഖത്ത് നോക്കി പറയാൻ തുടങ്ങി…
“എന്തായാലും നന്നായിട്ടുണ്ട്.. നന്ദാ..നിന്റെ സമ്മാനം..നീയായിട്ടുള്ള വിവാഹത്തിന് സമ്മതിച്ചത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാ … എന്റെ മനസിൽ സ്ഥാനം പിടിച്ച ഒരേയൊരു മനുഷ്യൻ നീ ആയിരുന്നു.. എന്റെ കണ്ണുകളിൽ നിന്നെ കാണുമ്പോളുള്ള തിളക്കം നീ തിരിച്ചറിഞ്ഞിട്ടില്ലേ…”
അവൾ പറയുന്നത് കേട്ടപ്പോ അവനു വെറും നുണ ആയിട്ടാണ് തോന്നിയത്…
“നിർത്തൂ… നിന്റെ കണ്ണുകളിൽ ഞാൻ കണ്ടത് വിഷ്ണുവിനെ കാണുമ്പോളുള്ള തിളക്കം ആണ്.. ഒരിക്കൽ പോലും നിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം കണ്ടിട്ടില്ല….”
നന്ദൻ തന്നെ ഇപ്പോളും മനസിലാക്കാത്തതിൽ അവനോട് പുച്ഛം തോന്നി…അവന്റെ മുമ്പിൽ നിൽക്കാനോ സംസാരിക്കാനോ കഴിഞ്ഞില്ല.. ഒരു ശീലകണക്കെ അവൾ നിന്നു…
നന്ദന്റെയും മാളുവിന്റെയും സംസാരം കേട്ടപ്പോ അവിടെയുണ്ടായിരുന്ന ചെറുപ്പകാരന് ദേഷ്യം തോന്നി..
നന്ദനോട് മറ്റുള്ളവർ ദേഷ്യപ്പെട്ട് സംസാരിക്കുന്നതൊന്നും അവൾ കേട്ടില്ല.. മരവിച്ച അവസ്ഥയിൽ ആയിരുന്നു അവൾ ആ നിമിഷം…
ചുറ്റിലും എന്താ നടക്കുന്നതെന്നറിയാതെ അവൾ മയങ്ങി വീഴുമ്പോളേക്കും രണ്ട് കൈകൾ അവളെ താങ്ങി…
പാതി അടഞ്ഞ കണ്ണുകളിലൂടെ അവൾ കണ്ടിരുന്നു തന്റെ അടുത്തേക്ക് അച്ഛന്മാരെയും അമ്മമാരെയും, തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന വിഷ്ണുവിനെയും…
തന്റെ മകളെ നെഞ്ചോട് ചേർത്ത് പിടിച്ച് അയാൾ കാറിന്റെ അടുത്തേക്ക് വേഗത്തിൽ സഞ്ചരിച്ചു…തൊട്ട് പിന്നാലെ കണ്ണീർ ഒപ്പി മാലിനിയും….ഒപ്പം വിഷ്ണുവും…
തന്റെ മുമ്പിൽ കണ്ണീരോടെ പോകുന്നവരെ കണ്ടതും രാഗി വേണുവിന്റെ നെഞ്ചിൽ കണ്ണീരോടെ ചേർന്നു നിന്നു…
എന്നാൽ നന്ദൻ ആകട്ടെ അവളോടുള്ള ദേഷ്യത്തിൽ നിൽക്കുക ആയിരുന്നു..
തന്റെ കരണത്ത് ആരുടെയോ കൈ സ്പർശിച്ചപ്പോളാണ് അവൻ സ്വബോധത്തിലേക്ക് വന്നത്…
തന്റെ മുമ്പിൽ കൈകുടയുന്ന ആളെ കണ്ടതും അവന്റെ മുഖത്ത് പുച്ഛചിരി തെളിഞ്ഞു…
🔹🔹🔹🔹
ആശുപത്രിയിൽ നിൽക്കുമ്പോളും ഇവരുടെയും മനസിൽ ചെറു ഭയം ഉണ്ടായിരുന്നു..
“ഉണ്ണിയേട്ടാ.. നമ്മളുടെ മകൾക്ക് വല്ലതും പറ്റുമോ…”
“അറിയില്ല.. ഡോക്ടർ നോക്കുന്നുണ്ടല്ലോ..”
“ഹ്മ്മ്…”
അപ്പോളാണ് തങ്ങളുടെ അടുത്തേക്ക് അവളെ പരിശോധിച്ച ഡോക്ടർ വരുന്നത് കണ്ടത്…
“ഡോക്ടർ..മാളുവിന് എന്താ പറ്റിയത്…”
വിഷ്ണു ആകുലതയോടെ ചോദിച്ചു…
“നിങ്ങൾ…”
“ഞാൻ അവളുടെ ഫ്രണ്ട് ആണ്…”
“അപ്പോ ഇവരോ…”
“ഇവരാണ് മാളവികയുടെ അച്ഛനും അമ്മയും “
“ഹ്മ്മ്…”
“ഡോക്ടർ. എന്റെ മകൾക്ക് “
ആ അച്ഛന്റെ ചോദ്യത്തിൽ നിന്നും തന്നെ അയാൾക്ക് മനസിലായിരുന്നു സങ്കടവും ആകുലതയുമെല്ലാം..
“നിങ്ങൾ മൂവരും എന്റെ ക്യാമ്പിനിലോട്ട് വരൂ…”
ഇത് പറഞ്ഞ് ഡോക്ടർ പോകുമ്പോളും ഉണ്ണികൃഷ്ണനും മാലിനിയും പരസ്പരം നോക്കി നിന്നു…
“അച്ഛനും അമ്മയും വാ.. നമ്മളുടെ മാളുവിന് ഒന്നും പറ്റില്ല.. ചിലപ്പോ ഫുഡ് കഴിക്കാത്തതുകൊണ്ട് തലച്ചുറ്റി വീണതായിരിക്കും.നമ്മൾ പേടിക്കുന്നതുപ്പോലെ ഒന്നും സംഭവിക്കില്ല ..”
ഇത് പറഞ്ഞ് വിഷ്ണു ഡോക്ടറിന്റെ ക്യാമ്പിനിലേക്ക് നടന്നു നീങ്ങി..തൊട്ട് പിന്നാലെ മാലിനിയെ ചേർത്ത് പിടിച്ച് ഉണ്ണിയും…
ഡോക്ടറുടെ ക്യാമ്പിനിൽ ഇരിക്കുമ്പോളും ഉണ്ണിയും മാലിനിയും വേറെ ലോകത്ത് ആയിരുന്നു..
“അങ്കിളും ആന്റിയും ടെൻഷൻ അടിക്കണ്ട .. മാളവികക്ക് കുഴപ്പമില്ല… Bp കൂടിയതുകൊണ്ട് തലച്ചുറ്റി വീണതാണ്..കുറച്ചു കഴിയുമ്പോ ഡിചാർജ് ചെയ്ത് പോകാം…”
ഡോക്ടർ പറഞ്ഞതും ആശാന്തമായിരുന്ന ഹൃദയങ്ങൾ ശാന്തമാകുന്നത് മൂവരും അറിഞ്ഞു…
ഡോക്ടറിനോട് നന്ദി പറഞ്ഞ് ഉണ്ണിയും മാലിനിയും പോയി..
അവരുടെ പിന്നാലെ പോകാൻ തുടങ്ങിയ വിഷ്ണുവിനെ ഡോക്ടർ തടഞ്ഞു..
“എന്താ വിഷ്ണു.. മാളുവിന് എന്താ പറ്റിയത്…”
ഡോക്ടറിന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടതും അവനു എന്ത് പറയണമെന്ന് അറിയാത്തതുകോണ്ട് മൗനം പാലിച്ചു..
“എന്താടാ.. മാളുവിന് പറ്റിയത്.. അവളുടെ വിവാഹം ഇന്നല്ലേ.. പിന്നെ എങ്ങനെ അവൾ ഇവിടെത്തി…” ഡോക്ടർ ദയനീയമായി അവനോട് ചോദിച്ചു…
“ഡോക്ടറെ.. അവനോട് എന്ത് ചോദിച്ചാലും ഒന്നും പറയില്ല.. കാരണം ഹൃദയം തകർന്നുനിൽക്കുന്നവൻ എന്ത് പറയാനാ..” ഇവരുടെ അടുത്തേക്ക് വന്ന ചെറുപ്പകാരനെ കണ്ടതും ഡോക്ടറും വിഷ്ണുവും അവനെ നോക്കി നിന്നു…
തുടരും….
മെയിൻ Characters
ഉണ്ണികൃഷ്ണൻ
മാലിനി
മാളവിക
വിഷ്ണു വിശ്വനാഥ്
വേണുഗോപാൽ
രാഗി
ഡോക്ടർ : ദേവൻ വിശ്വനാഥ്
അനാമിക ദേവൻ
വിശ്വനാഥ്
ഗീത
വിവേക് വിശ്വനാഥ്
സാറ മാത്യു
ശിഖ മാത്യു
ജോൺ മാത്യു
📖 കഥ തുടരാം
“❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ❤️”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





