*ആർമിക്കാരന്റെ പെണ്ണ്…💛* – ✍🏻🥀Achoos🥀★Aiza Adam🦋❤🔥
Love, Suspense, Thriller · 10 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – 1 – *ആർമിക്കാരന്റെ പെണ്ണ്…💛*
നന്ദുവിന്റെ പ്രണയം വീട്ടുകാർക്ക് അംഗീകരിക്കാൻ കഴിയുമോ? അറിയാൻ Aksharathalukal വായിക്കൂ!
*ആർമിക്കാരന്റെ പെണ്ണ്…💛*
ഭാഗം – 1
© Copyright protected
✍🏻💕Achoos💕
നന്ദു വാശി പിടിക്കേണ്ട… ഇത് നടക്കില്ല… നിനക്ക് വേറെ ആരെ വേണമെങ്കിലും ചൂസ് ചെയ്യാം… പക്ഷെ അവനെ മാത്രം… അവനൊരു പട്ടാളക്കാരൻ ആണ്… എത്ര കാലം ജീവിക്കും എന്നൊന്നും പറയാൻ കഴിയില്ല… അതിനേക്കാൾ ഉപരി അവനെപ്പോലെ ഒരു കീഴ് ജാതിക്കാരൻ നിന്നെ കൈപിടിച്ചേൽപ്പിക്കില്ല…
തന്റെ അച്ഛൻ പറഞ്ഞതെല്ലാം കേട്ട് ആ പെണ്ണ് ഒന്നും മിണ്ടാതെ അങ്ങനെ നിന്നു. മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ.
നന്ദുട്ടി… വേണ്ട മോളെ… ഈ അപ്പച്ചിയുടെ അപേക്ഷ ആയെടുത്ത മതി… ന്റെ കുട്ടി ഇതിന് വാശി പിടിക്കരുത്… അതിന്റെ പേരിൽ ഒന്നുകൂടി താങ്ങാനുള്ള മനക്കരുത്ത് ഈ അപ്പച്ചിക്കില്ല മോളെ…
തന്റെ അച്ഛൻ പെങ്ങൾ തന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്നത് കണ്ടതും അവളൊരു ഞെട്ടലോടെ അവരെ നോക്കി.
അവളെ നോക്കി കൈകൂപ്പി നിൽക്കുന്ന ആ അമ്മയുടെ കണ്ണിൽ നിസ്സഹായത ആയിരുന്നു. അതിലുപരി ഭയവും.
അച്ച ഒരു പട്ടാളക്കാരൻ ആയതാണോ അച്ചന്റെ പ്രശ്നം… അതോ സ്വന്തം പെങ്ങൾ ഒരു കീഴ് ജാതിക്കാരന്റെ കൂടെ ഇറങ്ങി പോയതാണോ പ്രശ്നം…
നന്ദു ദേഷ്യത്തിൽ അന്നാദ്യമായി സുരേന്ദ്രൻ നേരെ ചീറുമ്പോ നിമിഷങ്ങൾക്കുള്ളിൽ അവളുടെ കവിളിൽ ഒരു കൈ വന്ന് പതിഞ്ഞിരുന്നു.
അവൾ ഞെട്ടലോടെ തലയുയർത്തി തല്ലിയ ആളെ ഒന്ന് നോക്കി.
ആരോടാടി നീ സംസാരിക്കുന്നത് എന്നറിയോ നിനക്ക്…
സുമംഗല ദേവിയുടെ അലർച്ച കേട്ടവൾ ഒരുനിമിഷം അടി പതറി എങ്കിലും.
എനിക്ക് നല്ല ബോധം ഉണ്ട്… എന്നെ കാർത്തിയേട്ടനെ കൊണ്ട് കെട്ടിക്കുന്നില്ലെങ്കി വേണ്ട… പക്ഷെ ഒരു കല്യാണക്കാര്യം പറഞ്ഞു ഒരൊറ്റ ഒന്ന് എന്റെ പരിസരത്ത് വരരുത്…
ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ടവൾ അകത്തേക്ക് കയറി പോയതും സുമംഗല ദേഷ്യത്തിൽ നന്ദുവിന്റെ അപ്പച്ചിയെ ഒന്ന് നോക്കി.
സുധേ ഒരു കാര്യം ഞാൻ പറഞ്ഞു തരാം… അവൾ പറഞ്ഞതിന്റെ ബാക്കിയായി വല്ല മോഹവും മനസ്സിൽ ഉണ്ടെങ്കി അതങ് കളഞ്ഞേക്ക്… നിന്റെ മോൻ അവളെ ഒരിക്കലും കെട്ടില്ല… അവളെ കൊണ്ട് ഒരു കല്യാണത്തിന് എങ്ങനെ സമ്മതിപ്പിക്കണം എന്നെനിക്കറിയാം…
അതും പറഞ്ഞു സുമംഗല ദേവി വെട്ടിത്തിരിഞ്ഞു പോയതും അവര് നിറഞ്ഞ കണ്ണുകൾ തുടച്ചു മുറ്റത്തേക്കിറങ്ങി പോയി.
സുരേന്ദ്രൻ അതെല്ലാം കേട്ടിരുന്നെന്നല്ലാതെ ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടോ അയാൾക്കൊന്നും പറയാൻ തോന്നിയില്ല.
അയാൾ ചാരു കസേരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് കണ്ണാടച്ചു.
★★★★★★★★★★★★★★★★★★
ശ്രീ നന്ദന എന്ന എല്ലാവരുടെയും പ്രിയപ്പെട്ട നന്ദുട്ടി. സുരേന്ദ്രൻ – സുമംഗല ദേവി ദമ്പതികളുടെ ഇളയ മകൾ.
നന്ദു ഇപ്പൊ ഒരു ജനറൽ വിഭാഗം ഡോക്ടറാണ്. അവൾക്ക് പിന്നെ ഉള്ളത് ഒരു ചേട്ടൻ ആണ്.
ആളിപ്പോ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു. അച്ഛനും അമ്മയും ചേട്ടനും അവളും അടങ്ങിയ ഒരു കുഞ്ഞു കുടുംബം.
തൊട്ടടുത്ത് തന്നെ ആണ് അവളുടെ അപ്പച്ചി സുധയും മകൻ കാർത്തികും താമസിക്കുന്നത്.
കാർത്തി ഒരു ആർമിക്കാരൻ ആണ്. നന്ദുവിന് ആണെങ്കി ആ *ആർമിക്കാരന്റെ പെണ്ണ്…💛* ആകണമെന്നാണ് ആഗ്രഹം.
അവളുടെ അപ്പച്ചി ആരുടെയും വാക്ക് കേൾക്കാതെ ഒരു താഴ്ന്ന ജാതിക്കാരനായി കാർത്തിയുടെ അച്ചന്റെ കൂടെ ഇറങ്ങി പോയതാണ്.
അതൊരിക്കലും കുടുംബ മഹിമ ആവോളമുള്ള നന്ദുവിന്റെ അച്ചാച്ചൻ കുടുംബത്തിനും സഹിച്ചില്ല.
അവളുടെ അപ്പച്ചിക്ക് കാർത്തി ജനിച്ചു. അവനൊരു അഞ്ചു വയസ്സ് ഉള്ളപ്പോഴാണ് ഒരു ആക്സിഡന്റിൽ അവന്റെ അച്ചൻ മരണപ്പെട്ടത്.
അതിന് ശേഷം കാർത്തിയെ വളർത്തിയത് അവളുടെ അപ്പച്ചിയാണ്. ഓരോ വീടുകളിലും വീട്ടുജോലി ചെയ്തുകൊണ്ടാണ് അവര് അവനെ വളർത്തിയത്.
ഡിഗ്രി കഴിഞ്ഞവൻ നേരെ ആർമിയിലേക്ക് പോയി. അവിടെ സെലക്ഷൻ കിട്ടിയതോടെ പിന്നെ നാട്ടിലേക്ക് വരവെല്ലാം നിന്നു.
എന്നാലും നന്ദുവിന് അവനെന്ന് വെച്ച ജീവനാ. അതൊരിക്കൽ അവൾ അവനോട് പറഞ്ഞതുമാണ്.
അന്നവൻ അവളെ തടഞ്ഞു നിർത്തി. എങ്കിലും അവൾ അവനോടുള്ള പ്രണയം അവളുടെ നെഞ്ചിൽ കൊണ്ട് നടന്നു.
കുറച്ചൂസായിട്ട് സുരേന്ദ്രനും സുമംഗല ദേവിയും കൂടി അവളെ വിവാഹത്തിന് നിർബന്ധിക്കാൻ തുടങ്ങിയിട്ട്.
അവളെ മനസ്സിൽ എന്താണെന്നുള്ളത് അവളുടെ ഏട്ടനറിയാം. അവനൊരുപാട് അവളെ പിന്തിരിക്കാൻ ആദ്യം തൊട്ടേ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിന്നീടവൻ അവളെ സപ്പോർട്ട് ചെയ്യാനോ തള്ളിപ്പറയാനോ പോയില്ല. മറ്റാരോടും പറയാനും അവൻ പോയില്ല.
ഇപ്പൊ ഇന്ന് കാർത്തിയുടെ അമ്മ അടക്കം ഇരിക്കുമ്പോഴാണ് അവളുടെ അമ്മ സുമംഗല മറ്റൊരു ആലോചനയുടെ കാര്യം പറഞ്ഞത്.
അത് ഏകദേശം ഉറപ്പിക്കും എന്നുറപ്പായതും നന്ദു കാർത്തിയോടുള്ള ഇഷ്ടം അവരോട് തുറന്നു പറഞ്ഞതിന്റെ പുകിൽ ആണ് നമ്മൾ നേരത്തെ കണ്ടത്.
★★★★★★★★★★★★★★★★★★★
നന്ദു ബെഡിൽ കിടന്ന് കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറക്കിലേക്ക് വീണിരുന്നു.
വീണ്ടും ദിവസങ്ങൾ അതിന്റെ വഴിക്ക് പോയി തുടങ്ങി. അവളുടെ ജീവിതം ഹോസ്പിറ്റലും ക്ലിനിക്കും രോഗികളും അവിടുത്തെ സ്റ്റാഫ്സും അവളുടെ റൂമിലും മാത്രം ഒതുങ്ങി കൂടി.
അച്ഛനോടോ അമ്മയോടോ പോലും മിണ്ടില്ല. കാർത്തി അപ്പച്ചിക്ക് വിളിക്കുമ്പോ പലപ്പോഴും അവൾ ഫോൺ എടുക്കും.
ചെവിയിൽ വെച്ച് ഹലോ എന്ന് പറയുമ്പോഴേക്കും മറുപുറത്ത് നിന്നും കാർത്തി കോൾ ഡിസ്കണക്റ്റ് ചെയ്യും.
അന്ന് പതിവുപോലെ ഹോസ്‌പിറ്റലിൽ നിന്ന് വന്ന നന്ദു എന്തോ പുസ്തകം വായിച്ചിരിക്കുമ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്യുന്നതായി കേട്ടത്.
അവൾ അപ്പൊ തന്നെ ഫോണെടുത്തു നോക്കിയപ്പോ അൺ നൗണ് നമ്പർ ആണെന്ന് കണ്ടതും അവൾ പേഷ്യൻസ് ആരെങ്കിലും ആകുമെന്ന് കരുതി ഫോൺ എടുത്തു ചെവിയിൽ വെച്ചു.
ഹലോ…
ഹലോ…
മറുപുറത്ത് നിന്നുള്ള കാർത്തിയുടെ ശബ്ദം കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അവൾക്കറിയാം അവൻ തന്നെ വിളിച്ചത് ആകില്ലെന്ന്.
ശ്രീ നന്ദന അപ്പച്ചിയുടെ കയ്യിൽ ഒന്ന് ഫോൺ കൊടുക്കാവോ… കുറെ നേരായി ഞാൻ അടിക്കുന്നു… ആൾ ഫോൺ എടുക്കുന്നില്ല…
എതിരൊന്നും മറുപടി പറയാതെ അവൾ സിറ്റ് ഔട്ടിൽ ആരുമില്ലെന്നുറപ്പു വരുത്തി അപ്പച്ചിയുടെ വീട്ടിലേക്ക് നടന്നു.
അപ്പച്ചീ… അപ്പച്ചീ…
എന്താ നന്ദുട്ടി…
തൊഴുത്തിന്റെ ഭാഗത്ത് നിന്നും അപ്പച്ചിയുടെ സൗണ്ട് കേട്ടതും അവൾ നേരെ അങ്ങോട്ട് വെച്ചുപിടിച്ചു.
തൊഴുത്തിന്റെ അടുത്തേക്ക് ചെന്നതും അപ്പച്ചി പശുക്കൾക്ക് വെള്ളം കൊടുക്കുവായിരുന്നു.
അപ്പച്ചി കാർത്തിയേട്ടൻ വിളിക്കുന്നുണ്ട്…
നേർത്ത ചിരിയോടെ അതും പറഞ്ഞു കൊണ്ടവൾ ഫോൺ അപ്പച്ചിയുടെ നേരെ നീട്ടി.
To be Continued…🦋
2021-ൽ എഴുതിയ കഥയാണ്…❤️
📖 കഥ തുടരാം
“*ആർമിക്കാരന്റെ പെണ്ണ്…💛*”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
Hot New Releases in Books
CONTINUE READING
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
OPEN ANDROID APP
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
ഇപ്പോൾ എഴുതിത്തുടങ്ങൂ →
✍️ ✍🏻🥀Achoos🥀★Aiza Adam🦋❤🔥-ന്റെ കൂടുതൽ കഥകൾ →