ചാരു – vaigha
Love, Suspense, Thriller · 29 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – ചാരു
അവളുടെ കരിവളകൾ ഉടഞ്ഞു വീണു, മുടിയിഴകൾ അവൾക്കു മറയേകി. ആ നിശബ്ദതയിൽ നാഗത്തെ പോലുള്ള സീൽക്കാരം മാത്രം ബാക്കിയായി. അവൾ എന്താണ് ചെയ്തത്?
അഴിഞ്ഞുലഞ്ഞ മുടി അലസമായി വിടർത്തിയിട്ട് ചാരു ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്നു . . . . കറുപ്പ് നിറത്തിൽ കോട്ടൺ സാരി അലസമായി വാരി ഉടുത്തിട്ടുണ്ട് . . . അലങ്കാരങ്ങൾ ഒന്നും തന്നെ ഇല്ലാത്ത മുഖം .. . . കൈയിൽ നിറയെ കറുത്ത കുപ്പിവളകൾ ഉണ്ട് ………മറ്റൊന്നും ഇല്ല . . . കൈയിലെ കോഫി ഒന്ന് ചുണ്ടോടു ചേർത്ത് കണ്ണടച്ച് ഇരുന്നു . . .
അടുത്ത ടേബിളിൽ ഇരുന്നു ഫോൺ റിങ് ചെയ്തു . . .
രുദ്രൻ…………………………… ഫോണിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ മുഖം ഒന്നു തെളിഞ്ഞു . . . ദീർഘമായി നിശ്വസിച്ചു ആ ഫോൺ ചെവിയോട് ചേർത്തു ………..
“ചാരു ………………………”
ആ ഒരൊറ്റ വിളി മതി അവളിലെ എല്ലാ പ്രശ്നങ്ങളും മാറാൻ ………മഴമേഘം നീങ്ങിയ പോലെ തെളിഞ്ഞു അവളുടെ മുഖവും . . .
“രുദ്രാ ………പെട്ടെന്ന് വരാമോ ……..എനിക്ക് കഴിയുന്നില്ല ……………”
“എഡോ ഞാൻ ഇങ്ങു വന്നിട്ട് ആകെ ഒരാഴ്ച അല്ലെ ആയുള്ളൂ ……..നീ തന്നെ അല്ലെ എന്നെ പറഞ്ഞു വിട്ടത് ………നിന്നോട് കൂടെ വരാൻ പറഞ്ഞതല്ലേ ?”
ഒന്നും മറുപടി ഇല്ലായിരുന്നു …………….
“എല്ലാം ശെരിയാണ് ………..പക്ഷെ കഴിയുന്നില്ല എനിക്ക് ……….”
കുറച്ചു സമയം സംസാരിച്ചു ആ കാൾ അവസാനിച്ചപ്പോൾ അവൾ എല്ലാം മറന്നിരുന്നു ………. മുഖത്തു പുഞ്ചിരി തെളിഞ്ഞു നിന്നു……കണ്ണുകളിൽ പ്രണയം നിറഞ്ഞു .. . . കാറ്റിൽ പാറി നടക്കുന്ന ആ മുടിയിഴകളെ മാടിയൊതുക്കാതെ അവൾ കണ്ണടച്ച് നിന്നു . . . .
പെട്ടെന്നാണ് പരിചിതമായ ഒരു ഗന്ധം അവളെ പൊതിഞ്ഞത് . . . .
“രുദ്രാ ……..ഇവിടെ എത്തിട്ടാണോ വിളിച്ചേ ?”
ചിരിയോടെ ചോദിച്ചു കൊണ്ട് അവൾ തിരിഞ്ഞു ……
മുന്നിൽ ചിരിയോടെ നിൽപ്പുണ്ട് രുദ്രൻ ………
അവൻ കൈ രണ്ടും നീട്ടിയതും ആ നെഞ്ചോടു ചേർന്ന് ആഞ്ഞു പുൽകി ചാരു . . .
“ഒത്തിരി വേദനിച്ചോ കാണാത്തൊണ്ട് . . . ഞാൻ താഴെ എത്തിയപ്പോഴാ നിന്നെ വിളിച്ചേ ……….. എനിക്കും മടുത്തിരുന്നു തനിയെ ……ഇനി എന്ത് പറഞ്ഞാലും ശെരി ഞാൻ തനിയെ പോവില്ലാട്ടോ …..രണ്ടാളുടെ കൂടിയ ഹോസ്പിറ്റൽ അതോണ്ട് നീ കൂടെ വന്നേ പറ്റു . . .”
ഒന്നും മിണ്ടാതെ ചാരു അവനെ ഇറുകെ പുണർന്നു . . . . ആ നെഞ്ചിൽ പതിയെ അവൾ ദന്തങ്ങൾ ആഴ്ത്തി ……..
“വേദനിപ്പിക്കാതെടി പെണ്ണേ ……….”
“വേദനിപ്പിക്കും ……..എന്നെ തനിച്ചാക്കിയില്ലേ “
അവൾ അവിടുന്ന് മാറി പതിയെ അവൻ്റെ തോളിലും ചെവിയിലും അവളുടെ നിശ്വാസം പതിഞ്ഞതും അവനിൽ മാറ്റങ്ങൾ ഉണ്ടായി . . .
പിന്നെ അവൻ്റെ നീക്കങ്ങൾ എല്ലാം വന്യമായിരുന്നു . . അവൻ്റെ ആ വന്യത അവളെ കൂടുതൽ അവനിലേക്ക് അടുപ്പിച്ചു . . . അവളെ എടുത്തു അവൻ റൂമിലേക്ക് കൊണ്ട് വന്നതും മാറിലെ സാരി ഊർന്നു വീണതും അവൾ അറിഞ്ഞില്ലായിരുന്നു . . . അവൻ്റെ അധരങ്ങളുടെ ആ ലഹരിയിൽ അവൾ സകലതും മറക്കുക പതിവാണ് . .
അവനിൽ നിന്നുയരുന്ന വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ഗന്ധം ……. കുറച്ചു ദിവസങ്ങൾ ആയി നഷ്ടപ്പെട്ട ആ ഗന്ധം ആവോളം അവൾ ആസ്വദിച്ചു . . .
അവളുടെ കരിവളകൾ ഉടഞ്ഞു വീണു …മുടിയിഴകൾ അവൾക്കു മറയേകി . . .
അവനിലെ വന്യതയെ ചിരിയോടെ അവൾ സ്വീകരിച്ചു .. . . അവളുടെ മുടിയിഴകൾ അവൻ്റെ മേനിയാകെ കോരിത്തരിപ്പിച്ചു . . .കാച്ചെണ്ണയുടെ ഗന്ധം അവനെ പൊതിഞ്ഞു . . . വീണ്ടും വീണ്ടും അവൾ അവനിലെ രൗദ്രതയെ ഉണർത്തി . . . .അവളുടെ അണിവയറിലെ അരഞ്ഞാണം അവൻ അധരങ്ങളാൽ തഴുകിയതും ലാസ്യഭാവം നിറഞ്ഞ അവളുടെ മിഴികളിൽ കൂടുതൽ വശ്യത തെളിഞ്ഞു . . . ഒരിക്കലൂം അടങ്ങാത്ത ആഗ്രഹത്തോടെ അവൾ അവനിലേക്കായി ലയിച്ചു . . . ആ നിശബ്ദതയിൽ നാഗത്തെ പോലുള്ള സീൽക്കാരം മാത്രം ബാക്കിയായി . . . വിയർപ്പിൽ കുതിർന്ന അവളിലേക്ക് അവൻ തളർന്നു വീണതും നെഞ്ചോടു ചേർത്ത് പൊതിഞ്ഞു പിടിച്ചവൾ കിടന്നു …………
ഒന്ന് മയങ്ങി എണീറ്റതും രുദ്രൻ കണ്ടു തൻ്റെ വലതു കൈയിൽ ചേർന്ന് നെഞ്ചോടു തലചായ്ച്ചു കിടക്കുന്നവളെ ………..
ഉറക്കത്തിലും അവളിൽ നിറഞ്ഞ പുഞ്ചിരി അവനിലും ഒരു ചിരി ഉണർത്തി ………….
അഞ്ചു വർഷങ്ങൾക്കു മുന്നേ കുഴിഞ്ഞ കണ്ണുകളും നിർജീവമായ രൂപത്തോടു കൂടെ വന്ന ആ പെൺകുട്ടിയിൽ നിന്നും ഒത്തിരി മാറിയിരിക്കുന്നു . . .ഒരു രോഗിയോട് എങ്ങനെയോ തോന്നിയ ഇഷ്ടം ഒടുക്കം അവളെ പാതിയാക്കി മാറ്റി . . .
പിന്നീടങ്ങോട്ട് അവനും അറിയുകയായിരുന്നു എന്താണ് പ്രണയം എന്ന് . . . . അവനിലെ പ്രണയം അവളെ അടിമുടി മാറ്റിക്കളഞ്ഞു . . .പ്രതീക്ഷയറ്റ മിഴികൾ സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി . . . കരഞ്ഞു കലങ്ങിയ മിഴികളിൽ പലപ്പോഴും പ്രണയം നിറഞ്ഞു നിന്നു . . . പതിയെ അവളിൽ നനുത്ത ഒരു പുഞ്ചിരി തിരികെ എത്തി . . .
നിറങ്ങൾ ഇല്ലാതിരുന്ന അവളുടെ ലോകത്തു പ്രതീക്ഷയുടെ പലവർണങ്ങൾ മിഴിവോടെ തിളങ്ങി . . . . ഒടുക്കം എല്ലാവരെയും എതിർത്താണ് ജീവിതം തുടങ്ങിയെ . . . പക്ഷെ അവർ പരാജയപ്പെട്ടില്ല . . .ആയുർവേദ പാരമ്പര്യം നിലനിർത്തിക്കൊണ്ട് അവൾ പഠിച്ചിറങ്ങി . . . ഫൈനൽ ഇയറിൽ പഠനം നിർത്തിയതായിരുന്നു . . പിന്നെ അവൻ്റെ സഹായത്തോടെ പഠിച്ചിറങ്ങി . . . രണ്ടാളും കൂടെ ചേർന്ന് ആദ്യത്തെ ലക്ഷ്യം നേടാൻ ഒരുങ്ങി …………….
ഒത്തിരി കഷ്ടപ്പെട്ടു . . എന്നാലും ഒടുക്കം നേടി എടുത്തു . . . ഒരേ ഹോസ്പിറ്റലിൽ തന്നെ രണ്ടാളും ചികിത്സ തുടങ്ങി . . . .പതിയെ അവർ ഓരോന്നായി നേടി എടുത്തു . . .
” രുദ്രാ ……..ഒത്തിരി ഉറങ്ങിപ്പോയോ ? വല്ലതും കഴിക്കണ്ടേ ? എന്നെ വിളിക്കായിരുന്നില്ലേ ?”
“അവിടെ കിടക്ക് . . . ഇപ്പൊ എവിടേം പോവണ്ട , . . ഞാൻ ഭക്ഷണം ഒക്കെ കഴിച്ചു തന്നെയാ വന്നേ . . . രാത്രിലെ ഭക്ഷണം നമുക്ക് പുറത്തു നിന്നും ആക്കാം . . . . “
” ആയിക്കോട്ടെ . . എന്ന ഞാൻ ഒന്നൂടെ ഉറങ്ങട്ടെ “
പുതപ്പു നെഞ്ചോട് വലിച്ചിട്ടു അവനിലേക്ക് ഒന്നൂടെ ചേർന്ന് ആ കഴുത്തിൽ മുഖം അമർത്തി അവൾ കിടന്നു . . .
“അതേയ് ഞാൻ എന്തിനാ പോയെന്നു നിനക്കറിയില്ലേ ? ഒന്നും ചോദിക്കാനില്ലേ അതിനെ കുറിച്ച് ?”
“നീ അത് ഏറ്റവും നന്നായി ചെയ്തു കാണും എന്ന് എനിക്ക് ഉറപ്പുണ്ട് . . . അല്ലെങ്കി ഈ മുഖത്തു ഇത്ര തെളിച്ചം ഉണ്ടാവില്ലല്ലോ . . . “
അപ്പോഴും അവനിൽ മുഖം പൂഴ്ത്തിയാണ് അവൾ സംസാരിച്ചത് . . .
” എല്ലാം ശെരിയാണ് പക്ഷെ നമുക്ക് ഒന്ന് ഇരുന്നു സംസാരിക്കണം . . “
“രാത്രിയാവാം ……രുദ്രാ ….ഇപ്പൊ ആ ചിന്ത വേണ്ട …….ഇപ്പൊ എന്റെ മാത്രം ആളെ മതി എനിക്ക് …………”
അവൻ്റെ നെഞ്ചിലെ രോമങ്ങളിൽ കൈവിരലുകൾ ചേർത്താണ് പറയുന്നത് . . . . അവളുടെ കൈവിരലുകൾ അവനിൽ ആകെ ഓടി നടന്നു . . .
ഒന്നും പറയാതെ അവളെയും ചേർത്ത് പിടിച്ചു അവൻ കി ടന്നു . .
അവളും അതാഗ്രഹിക്കുന്നു എന്ന് അവനറിയാം . . .കാരണം ഒരു ചെറിയ അകൽച്ച പോലും അവളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ അവനു മനസ്സിലാവാറുണ്ട് . . . .
എത്ര കൂടെ ഇരുന്നാലും ഒരിക്കൽ പോലും അവളിൽ ഒരു മടുപ്പുള്ള പോലെ തോന്നിയിട്ടില്ല ………. കുറച്ചു സമയം മാറി നിൽക്കുമ്പോഴേ അവൾ ആകെ വിഷമിക്കാറുണ്ട് ….പലപ്പോഴും അവനു ഇത് സത്യമാണോ ന്നു തോന്നിയിട്ടുണ്ട് . . .
കാരണം തന്നെ എത്ര കേട്ടാലും മടുക്കാതെ ആദ്യമായി കേൾക്കുന്ന കൗതുകത്തോടെ മുഖത്തേക്ക് നോക്കി ഇരിക്കുന്ന കാണാം . . . വലിയ പിണക്കങ്ങളോ പരാതികളോ അവർക്കിടയിൽ ഉണ്ടാവാറില്ല . . . ചാരുവിൻ്റെ പിണക്കം അധികവും ഏതേലും നഴ്‌സോ രോഗിയോ കാരണം ആവും . . .പിണക്കം ഒന്നും ആവില്ല …… മുഖം അങ്ങ് കയറ്റി വെക്കും അത്ര തന്നെ . . . മിക്കാവാറും അവനെ ആരേലും വായിനോക്കിയാൽ മതി . . .അതോടെ തീർന്നു . . പിന്നെ ആ നോക്കിയവരുടെ മുന്നിലൂടെ അവൻ്റെ കൈപിടിച്ച് നടന്നാലേ ആൾക്ക് സന്തോഷം ആവൂ . . .
മറ്റാർക്കും അവിടെ അധികാരം ഇല്ല എന്ന് ഊട്ടിയുറപ്പിക്കുന്ന വിധത്തിൽ ആവും പെരുമാറ്റം . . . അത്രമേൽ ഭ്രാന്തമായി അവൾ അവനെ പ്രണയിക്കുന്നു …………..
രണ്ടാളും ഫ്രഷ് ആയി രാത്രി നടക്കാനിറങ്ങി . . . കുറച്ചു ദൂരം നടന്നാൽ ഒരു തട്ടുകട ഉണ്ട് രാത്രിയിൽ . . അതാണ് ലക്‌ഷ്യം . . . തണുത്ത കാറ്റേറ്റ് ഇരുട്ടിൽ അവനോടു ചേർന്ന് നടക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ആൾ താനാണെന്ന് ചാരു ഇടയ്ക്കിടെ ഓർക്കാറുണ്ട് . . . കരയാത്ത ഒരു ദിവസം പോലും ഇല്ലാത്ത പഴയ ആ കാലത്തെ കുറിച്ച് ഇപ്പൊ ഓർത്തു ഭയപ്പെടാറില്ല . . . കാരണം ഇനി ഒരിക്കലും തൻ്റെ മിഴികൾ നിറയേണ്ടി വരില്ല . . കാരണം ഇപ്പൊ കൈ പിടിച്ചിരിക്കുന്നത് രുദ്രനാണ് . . . അതൊരിക്കലും പാതി വഴിയിൽ ഉപേക്ഷിക്കില്ല . . വേദനിപ്പിക്കില്ല . . അല്ലെങ്കിലും ജീവനെ പോലെ സ്നേഹിക്കുന്നവളെ എങ്ങനെ വേദനിപ്പിക്കാനാകും . . ഒരു കാരണത്താലും ഇനി ആ മിഴികൾ നിറയാതെ കാക്കണം എന്ന് അവൻ തന്നെ എടുത്ത തീരുമാനം ആണ് . . കാരണം ഒരിക്കൽ കൂടെ ആ മനസ്സു തളർന്നാൽ പിന്നെ തിരിച്ചു കിട്ടാനാകാത്ത വിധം അവൾ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകും . . .
മിന്നാമിനുങ്ങുകൾ പാറി നടക്കുന്നുണ്ട് . . .ചീവീടുകളുടെ കരച്ചിൽ കേൾക്കുന്നുണ്ട് . . വയൽ വരമ്പിൽ നിന്നും വഴി തെറ്റി വന്ന തവളകൾ മുന്നിലൂടെ ചാടി പോയി . .
പേരറിയാത്ത രാക്കിളിയുടെ ശബ്ദത്തിൽ ലയിച്ചു കൊണ്ട് അവർ നടന്നു നീങ്ങി ……….
(തുടരും )
📖 കഥ തുടരാം
“ചാരു”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





