Skip to content

ഒടുവിൽ അവൾ കുതറി മാറി

നന്ദു ❤️ മലയാളം നോവൽ

നന്ദു ❤️ – അർദ്ധനാരി🦋

Drama, Love, Others · 117 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – നന്ദു ❤️

മറ്റൊരാളുമായി ആഴത്തിലുള്ള ബന്ധമുണ്ടായിട്ടും അവൻ അവളെ സ്വന്തമാക്കി. അവൾക്കത് വെറും പ്രതികാരമായിരുന്നോ?


Copyright not allowed

❤️അയ്യടാ കാമുകിയെ ഓർത്തിരുന്നു ചിരിക്കുന്നു കള്ളക്കമുകൻ..  ബഡുവ..
മൊബൈലിൽ നോക്കി ഊറി ചിരിക്കുന്ന ധീരജിന്റെ കവിളിൽ ചൂണ്ടുവിരൽ കൊണ്ടു അമർത്തി തോണ്ടി കാതിൽ പതിയെ പറഞ്ഞു അവൾ ചിരിയോടെ അകത്തേയ്ക്ക് പാഞ്ഞു… 

ഡീ പുല്ലേ കുറച്ചായി നീ എന്നേ ഇളക്കുകയാ…  നിനക്ക് എന്തിന്റെ സൂക്കേടാ…  അവന്റെ കൈ എത്തും മുൻപേ പെണ്ണു വരാലുപോലെ തെന്നി മാറിയിരുന്നു…..  അവൾക്കു പിന്നാലെ അവനും പാഞ്ഞു…  പക്ഷേ മുറിയിൽ കയറും മുൻപേ അവൻ അവളെ പൊക്കിയിരുന്നു…  ബെഡിലേക്ക് അവളുമായി മറിയുമ്പോൾ പെണ്ണു ഞെട്ടി…

വിട് ധീരജേട്ടാ…  പെണ്ണു കുതറി…. 

അവന്റെ കൈ അവളുടെ ഇടുപ്പിൽ മുറുകി…… 

എന്താ നിന്റെ പ്രോബ്ലം?  അവൻ മുഖം അവളോട്‌ അടുപ്പിച്ചു…

ഒന്നും ഇല്ല, കുറുമ്പോടെ അവൾ കഴുത്തു തിരിച്ചു…

ഒന്നും ഇല്ല എന്നത് കള്ളം…  ഇല്ലെങ്കിൽ പിന്നേ എന്തിനാ പിന്നാലെ നടന്നു പ്രകോപിപ്പിക്കുന്നത്?  കാതോരം അവന്റെ നിശ്വാസം അറിഞ്ഞു പെണ്ണു പിടഞ്ഞു…

പിന്നിലല്ലായിരുന്നു…  മുന്നിലായിരുന്നു ഞാൻ..   പെണ്ണു കവിൾ വീർപ്പിച്ചു വിരൽ ഒടിച്ചും നിവർത്തിയും അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു..   അവളുടെ ക്യൂട്ട്നെസ്സ് കണ്ണ് പറിക്കാതെ അവൻ ആസ്വദിച്ചു…

മുഖത്തു നോക്കി സംസാരിക്കെടീ കഴുവേറീ….  അവന്റെ മുഖത്തു ചിരി വിരിഞ്ഞു…

പെണ്ണിന്റെ കണ്ണുകൾ മിഴിഞ്ഞു കഴുവേറീ എന്ന വിളിയിൽ….

അവളുടെ നേരെ മുഖം താണതും അമ്മയുടെ വിളി വന്നു…  

മോനേ…. ഇതാ ആരൊക്കെയാ വന്നിരിക്കുന്നത് എന്നു നോക്കിയേ…

നശിപ്പിച്ചു..  അവൻ പൊറുപ്പൊറുത്തു…

അവനെ തള്ളിമാറ്റി ചാടി എഴുനേറ്റു കോക്രി കുത്തി കാണിച്ചിട്ട് അവൾ ഓടി…

ഉഫ്….  ഈ പെണ്ണു മനുഷ്യന്റെ മനസമാധാനം കളയും…  അവൻ സ്വയം നിയന്ത്രിച്ചു…
രക്ഷപ്പെട്ടെന്ന് കരുതേണ്ട…  എന്റെ കയ്യിൽ കിട്ടും കോപ്പേ…..  അവൻ ഉറക്കെ വിളിച്ചു പറഞ്ഞു…
പക്ഷേ തിരികെ മറുപടി കിട്ടിയില്ല…

ബാങ്ക് മാനേജർ ആയ തനിയ്ക്ക് മറ്റൊരു എംപ്ലോയി ആയ ഡയാനയും ആയി ഒരു ഡീപ് റിലേഷൻ തന്നേ ഉണ്ടായിരുന്നു.  ക്രിസ്ത്യൻ ആയ കാരണം വീട്ടിൽ എല്ലാവരും ആ ബന്ധത്തെ എതിർത്തു… 
അമ്മയുടെ സൂയിസൈഡ് ഭീഷണിയിൽ നന്ദുവിനെ കല്യാണം കഴിക്കേണ്ടി വന്നു…  ഡയാന ട്രാൻസ്ഫർ ആകുകയും ചെയ്തു… 

ആറുമാസം ആയിട്ടും ഇതുവരെ നന്ദുവിനോട് ഒപ്പം ഒത്തു പോകാൻ കഴിഞ്ഞിട്ടില്ല…   അമ്മയുടെ നിർബന്ധത്തിൽ പെണ്ണുകാണാൻ ചെല്ലുമ്പോൾ അവളോട്‌ തുറന്നു പറഞ്ഞിരുന്നു തന്റെ ബന്ധം…  ആലോചന മുറുകുമ്പോഴും എല്ലാം അവളെ താക്കീത് ചെയ്തിരുന്നു പിന്മാറാൻ…  എല്ലാം അറിഞ്ഞിട്ടും അവൾ എതിർക്കാഞ്ഞത് തങ്ങളുടെ പണത്തെ മോഹിച്ചും, വീട്ടുകാർക്ക് കൂട്ട് നിന്നതും ആണെന്ന ധാരണയുടെ ചൊരുക്ക് അവന്റെ ഉള്ളിൽ വെറുപ്പായി നിലനിന്നിരുന്നു…  എന്നാൽ അവൾക്കോ താലി വീണത് മുതൽ അവൻ സ്വന്തം ആണ്..

അവന്റെ മനസ്സിൽ ചില ചിത്രങ്ങൾ മിന്നി മാഞ്ഞു…
വിവാഹത്തിന്റെ തലേന്ന് രാത്രിയും അമ്മയും അച്ഛനും ആയി വഴക്കുണ്ടായി ഡയാന അല്ലാതെ ആരെയും സ്വീകരിക്കില്ല എന്ന പേരിൽ…  മദ്യപിച്ചു നാലാം കാലിൽ വന്നു കയറിയത് ഓർമ്മ ഉണ്ട്…
കാലത്ത് തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോൾ ചാടി എഴുനേറ്റു…  കനലും കണ്ണിൽ എരിച്ചു മുടി അഴിച്ചിട്ടു നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ ഭദ്രകാളിയെപ്പോലെ തോന്നി…

പോയി കുളിച്ചു തയ്യാറായി വാ…  മണ്ഡപത്തിലേയ്ക്ക് ഇറങ്ങാൻ ഇനി അധിക നേരം ഇല്ല.  എല്ലാവരും തയ്യാറായി കാത്തു നിൽക്കുന്നു…  അമ്മയുടെ ആജ്ഞ വന്നു…

ഞാൻ വരില്ല….  എനിക്കു സമ്മതം അല്ല… 

ഒരു അന്യജാതിക്കാരിയെ എന്റെ വീട്ടിൽ ഞാൻ കയറ്റില്ല, ഞാൻ ജീവിച്ചിരിക്കെ… 

സാരമില്ല ഞാൻ കാത്തോളാം നിങ്ങളുടെ കാലം കഴിയാൻ…  ഒട്ടും കൂസൽ ഇല്ലാതെ അവൻ ഉറച്ചു നിന്നു…

എങ്കിൽ പിന്നേ ഇന്ന് തന്നേ ആയിക്കോട്ടെ… എന്റെ അടക്കും നിന്റെ ആഗ്രഹവും ഒരുമിച്ചു തന്നെ നടക്കട്ടെ…  ഒരുപിടി ഗുളിക കയ്യിൽ കരുതിയത് വായിലേക്ക് ഇടുന്ന അമ്മയെ കണ്ടു ഞെട്ടി….

അമ്മെ..  അയ്യോ വേണ്ട കരച്ചിലോടെ അമ്മയുടെ കഴുത്തിൽ ഞെക്കി പിടിച്ചു ഗുളിക താഴേയ്ക്ക് ഇറങ്ങാതെ…  അത് കണ്ടുവന്ന പെങ്ങൾ ധന്യ കരുതിയത് താൻ അമ്മയെ കൊല്ലാൻ ശ്രമിക്കുക ആണെന്ന്… 

അയ്യോ അച്ഛാ ഓടിവായോ..  അവൾ വിളിച്ചു കൂവിയതും അളിയൻ സൂരജു൦ അച്ഛൻ വിക്രമനും ഓടി എത്തി…  എന്റെ തങ്കമിനെ നീ കൊല്ലുക ആണോടാ ദുഷ്ടാ?  
അച്ഛൻ വിക്രം അവന്റെ കൈ പിടിച്ചു മാറ്റാൻ നോക്കി…

അച്ഛാ അമ്മ ഗുളിക വിഴുങ്ങി…  ധീരജ് കരയും പോലെ പറഞ്ഞു…

ത്പൂ..  രണ്ടിനെയും തള്ളി മാറ്റി തങ്കമണി നീട്ടി തുപ്പി… 

നിങ്ങളോടു ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ തങ്കമേ എന്ന് വിളിക്കരുത് എന്ന്…  അമ്മ നാണക്കേടോടെ അച്ഛന്റെ നേരെ ചാടി..

അച്ഛൻ ചമ്മി നാറി…  ധന്യയും സൂരജും അതുകേട്ടു ചിരി തുടങ്ങി…  ഒപ്പം താനും…

സോറി മണീ…  അച്ഛൻ ചമ്മലോടെ പറഞ്ഞു…

എന്താ നിന്റെ തീരുമാനം?  അമ്മ ധീരജിന് നേരെ തിരിഞ്ഞു… 

ഞാൻ വരാം..  അവൻ കൈകൾ കൂപ്പി സമ്മതം നൽകി….

മദ്യത്തിന്റെ ചൊരുക്ക് മാറിയില്ല എന്നറിഞ്ഞു അമ്മ ചായയ്ക്ക് പകരം പച്ചമോരാണ് തന്നത്…  അത് ചെന്നപ്പോൾ വയറ്റിൽ എരിച്ചിൽ അടങ്ങി അൽപ്പം സുഖം തോന്നി…  ക്യാമറക്കാർ വീഡിയോ എടുക്കാൻ തയ്യാറായി വന്നു.  അളിയന്റെയും പെങ്ങളുടെയും കസിൻസിന്റെയും തയ്യാറാക്കിക്കൽ അവർ വിഡിയോയിൽ പകർത്തി…  സമയക്കുറവു കാരണം ഫോൺ എടുക്കാൻ കൂടി മറന്നു….  മണ്ഡപത്തിലേക്ക് യാത്ര ആയി…

തീരെ താത്പര്യം ഇല്ലാതെ എല്ലാം പാവയെപ്പോലെ നിന്ന് ചെയ്തു കൊടുക്കുമ്പോൾ പണി അവൾക്കു കൊടുക്കാം, പൊറുതി മുട്ടി ഓടിക്കോളും എന്ന തീരുമാനത്തിൽ ആയിരുന്നു…  ദാരിദ്ര്യക്കൂട്ടങ്ങൾ കണ്ടപ്പോഴേ അവനു വെറുപ്പ് തോന്നി… 

എന്തായാലും നന്ദു സുന്ദരി ആയിരുന്നു…  ശാലീനതയുടെ ഉദാഹരണം…  തന്റെ വീട്ടിൽ നിന്നു ഏൽപ്പിച്ചതായ ധാരാളം സ്വർണ്ണം അണിഞ്ഞായിരുന്നു പെണ്ണ് പന്തലിലേക്ക് വന്നത്..  ചെറിയ കുട്ടി ആണ്..  മുഖത്തെ കുട്ടിത്തം പോലും വിട്ടു മാറിയിട്ടില്ല…  ഇതിനെ എങ്ങനെ പീഢിപ്പിക്കും എന്ന് ആദ്യം സംശയം തോന്നി എങ്കിലും തന്റെ മനസ്സിനെ മാറ്റരുത് എന്ന് അവൻ പറഞ്ഞു പഠിപ്പിച്ചു…

പെണ്ണ് വന്നു അടുത്ത് ഇരുന്നപ്പോൾ തന്നെ നോക്കി നന്നായി പുഞ്ചിരിച്ചു…  താൻ അവളെ അവഗണിക്കും പോലെ മുഖം തിരിച്ചു.. 

തന്റെ മുഖത്തിന്റെ പ്രസാദം കണ്ടിട്ടാവാം പെണ്ണ് ഓരോ തവണ തന്നെ നോക്കുമ്പോൾ കുസൃതി ചിരി ചിരിക്കും…

ഫോട്ടോ ആയപ്പോൾ കാമറാമാന്മാർ പറയുന്നതിന് എതിരെ ആയിരുന്നു താൻ..  ക്യാമറാമാനും അവളും ചിരിച്ചു…  തന്റെ നെഞ്ചോടു ചേർത്ത് നിർത്തി ക്യാമറാമാൻ പോസ് ചെയ്യിക്കുമ്പോൾ അമ്മ അതാ തൊട്ടുമുൻപിൽ, നിവൃത്തി ഇല്ലാതെ നിന്നുകൊടുക്കുമ്പോൾ അവൾ തന്റെ നെഞ്ചിൽ വിരൽ ഇട്ടു കോറി കുറുമ്പ് കാണിച്ചു..  എന്നിട്ടു ഒന്നും അറിയാത്ത പോലെ ഒരു നിൽപ്പും…  ആ ദേഷ്യത്തിൽ താൻ അവളുടെ ഇടുപ്പിൽ നുള്ളിയതും അവൾ ഒന്ന് ഇളകി…  അത് മനോഹരം ആയ ഷോട്ട് ആയി മാറി… 

സദ്യാലയത്തിൽ എത്തി ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാഞ്ഞ തന്നേ നോക്കി അമ്മ കണ്ണുരുട്ടിയപ്പോൾ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി…  കല്യാണം കഴിഞ്ഞു ഇറങ്ങുമ്പോൾ അവളുടെ മോങ്ങൽ കണ്ടു നല്ല ചവിട്ടു കൊടുക്കാൻ തോന്നി…  മൈൻഡ് ചെയ്യാതെ താൻ വണ്ടിയിൽ കയറി ഇരുന്നു..  ധന്യ ഉന്തിത്തള്ളി വണ്ടിയിൽ കയറ്റി… 

വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞതും താൻ രക്ഷപ്പെട്ടോടി…   എവിടെ?  പിന്നാലെ നാത്തൂൻ ആണെന്ന് പറയുന്ന ആ സാധനം അവളെയും കൊണ്ട് എഴുന്നള്ളി…  വിടർന്ന കണ്ണുകളോടെ മുറി മുഴുവൻ നോക്കി കാണുന്ന പെണ്ണിനെ താൻ ഒന്ന് പാളി നോക്കി…   ഒന്നും മിണ്ടാതെ താൻ ഇറങ്ങിപ്പോയി…

പിന്നെ കാണുന്നത് രാത്രി നടു നിവർക്കാം എന്നു കരുതി കിടന്നപ്പോൾ ആണ്… 

 :

ആദ്യരാത്രി ആഘോഷിക്കാൻ സെറ്റുമുണ്ടിൽ സുന്ദരി ആയി ഒരുങ്ങി മുല്ലപ്പൂ ചൂടി വരുന്ന പെണ്ണിനെ കണ്ടു പുച്ഛമോ അവഞ്ജയോ ഒക്കെ തോന്നി…

നാശം..  അവൾക്കു കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ പറഞ്ഞു എഴുന്നേറ്റപ്പോൾ അവൾ കാര്യമാക്കാതെ പാല് നീട്ടി നന്നായി ചിരിച്ചു….

അത് കണ്ടു ദേഷ്യം അങ്ങേയറ്റം ഇരച്ചു കയറി..  പാൽ ഗ്ലാസ് വാങ്ങി ശബ്ദത്തോടെ ടേബിളിൽ വച്ച് അവളുടെ കഴുത്തിന് പിടിച്ചു ഭിത്തിയോടു ചേർത്തു…  ആദ്യം പകച്ച പെണ്ണ് തന്നെ നോക്കി നിന്നു അനങ്ങാതെ…

നീ എന്റെ റാണി ആയി വാഴാം എന്ന് കരുതേണ്ട…  പുകച്ചു പുറത്തു ചാടിയ്ക്കും ഞാൻ നാശമേ…  തന്റെ മുഖം കോപം കൊണ്ട് ചുവന്നു…  ദേഹം ആകെ വിറച്ചു… 

തന്റെ കണ്ണുകളിൽ നോക്കി പെണ്ണ് വശ്യമായി ചിരിച്ചു കൊണ്ട് സൈറ്റ് അടിച്ചതും താൻ പ്ലിങ് ആയി… അവളെ ഭിത്തിയിലേക്കു അമർത്തിയ തന്റെ കൈ തെന്നി ബലം ഇല്ലാതെ.  വീഴാൻ പോയ തന്നെ അവൾ പെട്ടെന്ന് പിടിച്ചു…

ശ്രദ്ധിയ്ക്കണ്ടേ ധീരജേട്ടാ…  ഏട്ടന് വേണ്ടെങ്കിൽ വേണ്ട..  ആദ്യരാത്രി പാൽ കുടിക്കണം എന്നാണ്..  പെണ്ണ് പാൽ മോന്തി ബെഡിന്റെ ഓരത്തു ചെന്ന് കിടന്നു…  പുതപ്പും വലിച്ചു ദേഹത്തേയ്ക്കിട്ടു…

ഇതെന്തു സാധനം?  താൻ അത്ഭുതത്തോടെ നോക്കി… 

ഇവൾ ഒരു നടയ്ക്കു പോകില്ല, താൻ മനസ്സിൽ പറഞ്ഞു…

പിന്നെ കൂടുതൽ പരീക്ഷണത്തിന് കാക്കാതെ താനും കയറി കിടന്നു…

കാലത്തു എഴുനേൽക്കാൻ താമസിച്ച താൻ ആരോ വാതിലിൽ മുട്ടുന്നത് കേട്ട് കണ്ണ് തുറന്നു…

നേര്യതു അലസം ആക്കി  മുല്ലപ്പൂ വലിച്ചു നീട്ടി, സിന്ദൂരം പടർത്തി എഴുന്നേൽക്കുന്ന സാധനത്തിനെ കണ്ടപ്പോൾ ഇവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നോർത്തു…

നാണത്തോടെ തന്നെ നോക്കി അവൾ വാതിലിനു നേരെ നടന്നു…

കാര്യം മനസ്സിലായ താൻ ഞെട്ടി..  പുതപ്പു വലിച്ചു ദേഹത്തേയ്ക്കിട്ടു…  ഇത്തിരി ഉള്ളു എങ്കിലും ഇതെല്ലം ഇവൾക്ക് നന്നായി അറിയാം..  മനസ്സിൽ വെറുപ്പ് കൂടുക ആയിരുന്നു…

നന്ദൂ വീട്ടിൽ നിന്നും അവർ വന്നു…  ധന്യ ആയിരുന്നു..

ഇത്ര നേരത്തെയോ?  ഉറങ്ങിപ്പോയി ചേച്ചി..  സോറി…  പത്തു മിനിറ്റ്, ഇതാ എത്തി…  

തന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു അവൾ ബാത്റൂമിലേക്കു കയറി…

താൻ മനസമാധാനം നഷ്ടപ്പെട്ട പോലെ എഴുനേറ്റു…  നന്നായി ഉറങ്ങിയിരുന്നു എന്ന് അപ്പോഴാണ് ഓർത്തത്…  ഓരോന്നും കണക്കു കൂട്ടിയും കുറച്ചും ഇരിക്കുമ്പോൾ ഡോർ തുറക്കപ്പെട്ടു…   വേഗം ബെഡിലേക്കു ചാഞ്ഞു… വെള്ളത്തുള്ളികൾ മുഖത്തു പതിഞ്ഞപ്പോൾ കണ്ണുകൾ തുറന്നു…  ഒന്നും അറിയാതെ നിന്ന് മുടി കോതുന്നവളെ കണ്ടപ്പോൾ ചൊറിഞ്ഞു വന്നു…  ചവിട്ടിത്തുള്ളി എഴുനേറ്റു ബാത്‌റൂമിൽ കയറി വാതിൽ അടച്ചു…

:

നന്ദൂട്ടീ…  ധീരജ് എവിടെ?  അമ്മയുടെ ശബ്ദം അൽപ്പം ഉച്ചത്തിൽ കേട്ടതും ഓർമ്മകൾ മുറിഞ്ഞു…  അവൻ ബെഡിൽ നിന്നും എഴുനേറ്റു…  അപ്പോഴും അവന്റെ മുഖത്തു നിറഞ്ഞ പുഞ്ചിരി ആയിരുന്നു നന്ദുവിന്റെ കുസൃതിയിൽ……

:

ഇതാര് ഭാനു അപ്പച്ചിയോ? എപ്പോൾ വന്നു? മാമൻ വന്നില്ലേ?  ധീരജ് അവർക്കു അടുത്തായി കസേര വലിച്ചിട്ടു ഇരുന്നു..

വന്നതേ ഉള്ളു… മാമൻ ഏട്ടന്റെ അടുത്ത് ഉണ്ട്… മോൻ ഇന്ന് ജോലിയ്ക്കു പോയില്ലേ?

ഇല്ല… സെക്കൻഡ് സാറ്റർഡേ അല്ലേ, ബാങ്ക് അവധിയല്ലേ…

ശരിയാണല്ലോ ഞാൻ മറന്നു…

എന്താ അപ്പച്ചീ വിശേഷിച്ചു?

നമ്മുടെ ദിവ്യമോളെ ഒരു കൂട്ടർ ആലോചിച്ചു വന്നു… താത്പര്യം തോന്നിയതുകൊണ്ട് ഒന്ന് ആലോചിക്കാം എന്ന് കരുതി… ഏട്ടനോട് അതേക്കുറിച്ചു സംസാരിക്കുന്നു മാമൻ…

ആഹാ… നന്നായി… അവർ തുടർന്ന് ചോദ്യവും പറച്ചിലും നടന്നു…

ആ സമയത്തു ഡൈനിങ് ടേബിളിൽ ഉച്ചയ്‌ക്കെക്കുള്ള ഭക്ഷണം എടുത്തു വയ്ക്കുന്ന നന്ദുവിനെ അവൻ പാളി നോക്കി… പെണ്ണ് വലിയ മല മറിക്കുന്ന ഭാവത്തിൽ ആണ്… അവന്റെ കണ്ണുകൾ അവളുടെ താലിയിലും സിന്ദൂരത്തിലും പതിഞ്ഞു… അത് മാത്രം ആകെ അലങ്കാരം ഉള്ളു എന്നിട്ടും കണ്ണെടുക്കാൻ തോന്നില്ല അവളെ നോക്കി ഇരുന്നാൽ എന്ന് അവനു തോന്നി… 

മാമനും അച്ഛനും വന്നു ഇരുന്നപ്പോൾ അവൻ മാമനോടും സംസാരിച്ചു… വിശേഷങ്ങൾ പറഞ്ഞു…

മോളും ഇരിക്ക്… ഭാനു നന്ദുവിനെ നിർബന്ധിച്ചു ധീരജിനു അടുത്തായി ഇരുത്തി…. 

അവൾ ചമ്മലോടെ അവനെ നോക്കി… ധീരജ് കണ്ണടച്ച് ചിരിച്ചു കാണിച്ചതും അവൾ നാണത്തോടെ ഇരുന്നു…

:

കല്യാണം കഴിഞ്ഞു ഇത്ര ആയിട്ടും വിശേഷം ഒന്നും ആയില്ലേ?   ഭാനു ചോദിച്ചു…

അതിനൊക്കെ ഒരു ഭാഗ്യം വേണം…  അവൾ ഒന്നും അറിയാത്തതുപോലെ പൊറുപോറുക്കുന്നത് അവൻ മാത്രം കേട്ടു…

അവളുടെ ചുണ്ടനങ്ങാതെ ഉള്ള സംസാരം അവനിൽ ചിരി പടർത്തി…

അവര് ജീവിച്ചു തുടങ്ങിയതേ ഉള്ളൂ…  രണ്ടുപേരും ചെറുപ്പം ആണ്, ധൃതി ഒന്നും ഇല്ല അമ്മ അവരോടു പറയുന്നത് കേട്ടു…

അതൊന്നും അല്ല…  പിള്ളേര് വേണം എങ്കിൽ കാമുകി വേണം…  താലി കെട്ടിയ നന്ദു ഒഴിഞ്ഞു പോകണം…  പാത്രത്തിൽ വിരൽ ഓടിച്ചു വീണ്ടും പെണ്ണു പൊറുപൊറുക്കുമ്പോൾ അവളുടെ കണ്ഠം തടയുന്നത് അവൻ അറിഞ്ഞു…

അവന്റെ ചൂണ്ടുവിരലും തള്ളവിരലും കൂട്ടി അവളുടെ തുടയിൽ ഞുള്ളുമ്പോൾ ഉറുമ്പ് കടിച്ച പോലെ പെണ്ണു ചാടി എഴുനേറ്റു…

എന്താ നന്ദൂട്ടീ… ?

ഒന്നുമില്ല അമ്മാ…  ഉറുമ്പ് ആണെന്ന് തോന്നുന്നു…  

അവൻ ചിരി അടക്കി..

അവൾ വിശ്വാസം വരാത്തപോലെ അവനെ നോക്കി…

ഒരു തരം തല വലിയ ഉറുമ്പ് അവിടവിടെ ഉണ്ട്…  അമ്മയും കണ്ടു…  മരുന്നു വാങ്ങണം എന്നു അച്ഛനോട് പറഞ്ഞിട്ടുണ്ട്… 

ധീരജിനു പെട്ടെന്ന് ചുമ വന്നു…  ഭക്ഷണം തലയിൽ കയറി…

എന്താ മോനേ…?  പതുക്കേ.. 

നന്ദു ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിൽ ആണ്…  അവൾ ചിരി എങ്ങനെ ഒക്കെയോ അടക്കി… ഗ്ലാസ്‌ അവനു നേരെ നീട്ടി…

അവൻ രൂക്ഷമായി അവളെ നോക്കി…  ഗ്ലാസ്‌ വാങ്ങി വെള്ളം കുടിക്കുമ്പോൾ അവൾ ശിരസ്സിൽ തട്ടി കൊടുത്തു..

ധീരജ് കഴിച്ചു എഴുനേറ്റു മുറിയിലേക്ക് നടന്നു….

നന്ദൂ…  അകത്തു നിന്നും ധീരജിന്റെ വിളി വന്നപ്പോൾ നന്ദു പെട്ട അവസ്ഥയിൽ ആയി..

ചെല്ല് ചെല്ല്…  അച്ഛൻ കളിയാക്കി…

നന്ദു അച്ഛനെ കണ്ണുരുട്ടി കാട്ടി…  കൈ കഴുകി മനസ്സില്ല മനസ്സോടെ മുറിയിലേക്ക് നടന്നു….

മുറിയിൽ കയറിയതും പിന്നിൽ വാതിൽ അടഞ്ഞു..  പെണ്ണു ഞെട്ടി…

നീ എന്താ പറഞ്ഞത്?  അവൻ അവളെ വാതിലിനോട് ചേർത്തു അമർത്തി…

തുടരും…

പുതിയ കഥ ആണ്…  അധികം ആഡംബരം ഒന്നും ഇല്ലാത്ത സാധാ ലവ് സ്റ്റോറി…  അധികം ഒന്നും പ്രതീക്ഷിക്കേണ്ട…  ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണം…  നിങ്ങളുടെ വാക്കുകൾ നല്ലതായാലും ചീത്ത ആയാലും വളരെ പ്രധാനം ആണ്…  റിവ്യൂ, റേറ്റിങ്, സ്റ്റിക്കർ ഒക്കെ തന്നു സപ്പോർട്ട് ചെയ്യണം…  ഒരുപാട് സ്നേഹം ❤️

അർദ്ധനാരി✍️


📖 കഥ തുടരാം

“നന്ദു ❤️”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ അർദ്ധനാരി🦋-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!