ബന്ധനം – Jaseela Jaleel
Suspense, Children, Others · 81 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – ബന്ധനം
വിവാഹാലോചനകൾ ഓരോന്നായി മുടങ്ങുമ്പോൾ, ആരതിയുടെ ജീവിതം ആരുടെ കൈകളിലാകും?
Part: 1
മുറിയിലേ ഇരുട്ട് മാറാൻ ആരതി ജനാലയുടെ ഒരു പാളി തുറന്നു .
വെളിച്ചം അകത്തേയ്ക്ക് ഇരച്ച് കയറുന്നത് കണ്ട് അഞ്ജലി മോൾ ഉച്ചത്തിൽ കരയാൻ തുടങ്ങി.
എന്തെക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ചു .ജനൽ അടയ്ക്കാൻ അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടിരുന്നു.
കുറച്ച് വെട്ടം മുറിയിലേയ്ക്ക് വരട്ടെ മോളെ ‘എന്നും മുറിയിൽ കതക് അടച്ച് ഇരുന്നാൽ എങ്ങനെയാ..
അഞ്ജലി ഉച്ചയിൽ ശബ്ദം ഉണ്ടാക്കാൻ തുടങ്ങി. കട്ടലിൽ കിടന്ന തലയിണയും ബെഡ് ഷീറ്റുമെല്ലാം വലിച്ചെറിഞ്ഞു..
ദേഷ്യം കൊണ്ട് അഞ്ജലി ഞരബ് വലിച്ച് പിടിച്ചു , ചുണ്ട് കടിച്ച് പിടിച്ച് ,തല്ലാൻ വരുന്ന ദേഷ്യം മൊത്തമുണ്ടായിരുന്നു അഞ്ജലിക്ക്.
ആരതി വേഗം പോയി ജനലടച്ചു.
അമ്മ കഞ്ഞി കൊണ്ട് വന്നതല്ലേ ഈ ഇരുട്ടത്തിരുന്ന് എങ്ങനെ കഴിക്കാനാണ് മോളേ.
അവൾ ദേഷ്യം കൊണ്ട് മോശപ്പുറത്ത് വെച്ചിരുന്ന കഞ്ഞി കൈ കൊണ്ട് ഒറ്റതട്ട് വെച്ച് കൊടുത്തു.
മോളേ….. എന്താ ഈ കാണിച്ചത്.
അപ്പോഴേക്കും പുറത്ത് ആരോ വിളിക്കുന്ന ശബ്ദം കേട്ടു .
‘
ആരതി പതിയെ വാതിൽ ചാരി കണ്ണിൽ നിന്ന് ഇറ്റ് വീണ കണ്ണുനീർ തുടച്ച് പുറത്തേയ്ക്കിറങ്ങി.’.
വീടിനോട് ചേർന്നുള്ള തൻ്റെ ചെറിയ പലചരക്ക് കടയുടെ അകത്തേക്ക് കയറി.
കടയുടെ ഫ്രെണ്ടിൽ തൻ്റെ കൂട്ടുകാരിയും അയൽപക്കക്കാരിയുമായ മീന വന്ന് നിൽപ്പുണ്ടായിരുന്നു.
നാരങ്ങ ഉണ്ടോടീ … മീന ചോദിച്ചു.
ആരാ ടീ ഇപ്പോ വിരുന്ന് കാര്’.
പതിവ് പോലെ പെണ്ണ് കാണാൻ വന്ന വര് തന്നെ ,ഇത്തവണ എന്നെ കെട്ടി കൊണ്ടേ പോകുളളു എന്നാ തോന്നുന്നേ..
എന്തിനാ മോള് ദേഷ്യപ്പെട്ടത്.
അത് ആദ്യമായിട്ടല്ലല്ലോ മീനേ ‘
പതിവ് പോലെ തന്നെ ജനൽ തുറന്നു’ അതാണ് പ്രശ്നം. അവൾക്ക് ഒട്ടും വെട്ടം അകത്തേയ്ക്ക് അടിക്കുന്നത് ഇഷ്ടമല്ല.
നിനക്കറിയാലോ.
എന്നാ നീ രണ്ട് നാരങ്ങ താ പോട്ടേ.
പെണ്ണ് കാണാൻ വരുന്നവർക്ക് നാരങ്ങയാണോ കൊടുക്കുന്നത് വെല്ല ചായയും തിളപ്പിച്ച് കൊടിക്ക് .
ഈ ചൂടത്ത് അവർക്ക് ചായ കൊടുക്കണ്ട എന്ന് അമ്മ പറഞ്ഞിട്ടാ..
ഇത് ആദ്യത്തെ ഒന്നുമല്ലല്ലോ പെണ്ണ് കാണലും കല്ല്യാണവും’ .
എനിക്കൊരു വിവാഹം വേണ്ട എന്ന് പറഞ്ഞാൽ അമ്മ കേൾക്കില്ല അമ്മയുടെ കാലം കഴിഞ്ഞാൽ എനിക്ക് ഒരു തുണ വേണ്ടേ എന്നാണ് അമ്മ പറയുന്നത്.
ശരിയല്ലേ അമ്മ പറയുന്നത് എത്ര നാൾ എന്ന് വെച്ചാ ഒറ്റയ്ക്ക് ജീവിക്കുന്നത്.
അപ്പോ ആരതി നീയോ…
ആരതി ഒന്നും മിണ്ടാതെ നാരങ്ങ എടുത്ത് കൊടുത്തു.
ഇന്നാ കാശ് എന്നും പറഞ്ഞ് അവൾ കാശ് മേശപ്പുറത്ത് വെച്ചു.ഞാൻ അവർ പോയി കഴിഞ്ഞ് വരാട്ടോ എന്നും പറഞ്ഞ് മീന വേഗം പോയി.
ആരതി കാശ് പെട്ടിയിലിട്ടു കൊണ്ട് ചിന്തിച്ചു.
പാവം ആദ്യം അവരുടെ വാടക വീട്ടിൽ താമസിക്കാൻ വന്ന ചെക്കനേ കൊണ്ട് അവൻ്റെ സ്വഭാവവും നല്ലൊരു ജോലിയും കണ്ട് ഇഷ്ടപ്പെട്ട് ,അവൻ്റെ അമ്മയും അച്ഛനും എന്നും പറഞ്ഞ് രണ്ട് പേർ വന്ന് മീനയെ കണ്ട് ഇഷ്ടപ്പെട്ട് കല്യാണം കഴിപ്പിച്ച് കൊടുത്തതാ” ”..
അവൾക്കും എന്നെ പോലെ അമ്മ മാത്രമേ ഉള്ളു , രണ്ട് മാസം കഴിഞ്ഞ് മറ്റൊരു സ്ഥലത്ത് ജോലി കിട്ടി അവിടെ വീടൊക്കെ ശരിയാക്കിയിട്ട് വരാം എന്ന് പറഞ്ഞ് പോയതാ ആ ചെക്കൻ പത്ത് വർഷമായി ഒരു വിവരവുമില്ല.
ആരതി അവിടെ നിന്ന് എഴുന്നേറ്റ് അഞ്ജലിയുടെ മുറിയിലേയ്ക്ക് ചെന്നു. ജനാല ചില്ലിൻ്റെ ഇടയിലൂടെ വരുന്ന ചെറുവെട്ടത്തിൽ തട്ടി തെറിപ്പിച്ചിട്ട പാത്രം അവൾ എടുത്ത് അതിലേയ്ക്ക് തുണികഷണം കൊണ്ട് ചിതറി കിടക്കുന്ന കഞ്ഞിയിലെ ചോറും പറ്റ് തൂത്ത് വാരി പാത്രത്തിലേയ്ക്ക് ഇട്ടു.
വെള്ളം തുണികൊണ്ട് തുടച്ച് പാത്രത്തിലേയ്ക്ക് പിഴിഞ്ഞ് ഒഴിച്ച് ആ തുണി അടുക്കളയിൽ പോയി പൈപ്പിൽ കഴുകിയിട്ട് നിലം നല്ലത് പോലെ തുടച്ചു.
എന്നിട്ട് ദേഷ്യം അടങ്ങി കട്ടലിൻ്റെ മൂലയിലേയ്ക്ക് ചേർന്നിരിക്കുന്ന മോളുടെ അടുത്ത് ചെന്നിരുന്നു. എന്തിനാ മോളെ ഈ വാശി ആരോടാ അമ്മയോടാണോ മോൾക്ക് വാശി.
അവൾ അമ്മയുടെ മുഖത്ത് നോക്കാതെ താഴേയ്ക്ക് തന്നെ നോക്കിയിരുന്നു.
അമ്മ കുറച്ച് കഞ്ഞി കൂടി കൊണ്ട് വരട്ടെ മോൾക്ക്.
അവൾ തലയാട്ടി.
ആരതി അടുക്കളയിൽ ചെന്ന് പാത്രത്തിലേയ്ക്ക് കഞ്ഞി കോരിയിട്ട് ചെറിയ പാത്രത്തിൽ അച്ചിങ്ങതോരനും അച്ചാറും വെച്ച് അതുമായി അവൾ മകളുടെ മുറിയിലേയ്ക്ക് ചെന്നു.
പാത്രം കയ്യിൽ പിടിച്ച് അവൾക്ക് കോരി കൊടുത്തു.
കൈ അടക്കി വെക്കാതെ ഇരിക്കുന്ന കസേരയിലിട്ട് മാന്തി പറിക്കുന്നത് കണ്ട് ആരതി പറഞ്ഞു.
ഇന്നാ ഈ പാത്രം പിടിച്ചേ ,എന്നിട്ട് തന്നെ കോരി കുടിക്ക് അമ്മ അടുത്തിരിക്കാം.
എപ്പോഴും അമ്മയ്ക്ക് ഇത് പോലെ വാരി തരാൻ പറ്റുമോ മോള് വലുതായില്ലേ.
മോള് പിടിച്ചേ എന്നും പറഞ്ഞ് അവൾ പാത്രം അഞ്ജുവിൻ്റെ കയ്യിൽ കൊടുത്തു.
അവൾ പതിയെ കോരി കുടിച്ച് കൊണ്ടിരുന്നു ,അപ്പോഴും അഞ്ജുവിൻ്റെ ദൃഷ്ടി താഴേക്ക് തന്നെ നോക്കിയിരുന്നു.
കുറച്ച് കുടിച്ച് അഞ്ജു പാത്രം റ്റേബിളിൻ്റെ പുറത്ത് വെച്ചു.
ഇത് തീർത്ത് കുടിക്ക് മോളെ.
അവൾ ഒന്നും മിണ്ടിയില്ല.
വാ പുറത്തേയ്ക്ക് വാ അമ്മ മുഖം കഴുകിച്ച് തരാം.
വേണ്ട എന്നർത്ഥത്തിൽ അവൾ തല കൊണ്ടും കൈ കൊണ്ടും ആംഗ്യം കാണിച്ചു കൊണ്ടിരുന്നു.
അവൾ എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി കൈകഴുകി വന്നു.
പാത്രവുമായി ആതിര അടുക്കളയിലേയ്ക്ക് പോയി പാത്രം കഴുകി വെച്ച് കടയിലേയ്ക്ക് ചെന്ന് ആ കസേരയിൽ ഇരുന്ന് നെടുവീർപ്പോടെ അവൾ പഴയ കാലത്തിൻ്റെ ഓർമ്മയിലേയ്ക്ക് പോയി.
—- ———- ———————————————
ആരതിയുടെ അമ്മ ഓമനഅമ്മ ഒരു നായർ തറവാട്ടിലാണ് ജനിച്ച് വളർന്നത് ‘.
കുഞ്ഞുനാളിൽ പനി വന്ന് മരിച്ച് പോയതാണ് നാണു വിൻ്റെ അച്ഛനും അമ്മയും ഓമനയുടെ കുട്ടിക്കാലത്ത് വന്നതാണ് നാണു ഓമനയുടെ വീട്ടിൽ.
വലുതായപ്പോ ഓമനയ്ക്ക് വീട്ടിലെ വേലക്കാരൻ ചെക്ക നോട് പ്രണയം തോന്നി ,ആ പ്രണയം മൂത്ത്, രണ്ട് പേരും ഒളിച്ചോടി ചെറുപ്പം മുതല് ജോലി ചെയ്ത സമ്പാദ്യം കൊണ്ട് കുറച്ച് അകലെ സ്ഥലം വാങ്ങി ചെറിയ ഒരു വീട് പണിത് ,വീടിൻ്റെ ഫ്രെണ്ടിൽ പലക വെച്ചടിച്ച് ചെറിയ ഒരു കടമുറി പണിത് ചെറിയ കച്ചവടമായി കൂടി.
കുറച്ച് നാൾ കഴിഞ്ഞപ്പോ ഓമന ആരതിക്ക് ജന്മം നൽകി.
ആരതി ജനിച്ച് അതികം നാൾ ആവുന്നതിന് മുമ്പ് പെട്ടെന്ന് തല ചുറ്റി വീണ്നാണു മരണപ്പെട്ടു.
ആ കടകൊണ്ട് ഓമന ജീവിച്ചു ,ആതിരയെ പഠിപ്പിക്കാൻ ഓമന ഒത്തിരി കഷ്ടപ്പെട്ടു. ആതിര ഡിഗ്രി കഴിഞ്ഞു.
പല കല്യാണ ആലോചനകൾ വന്നെങ്കിലും സ്ത്രീധനമായി കൊടുക്കാൻ ഒന്നുമില്ല എന്ന ഒറ്റക്കാരണത്താൽ എല്ലാ കല്യാണ ആലോചനകളും ഒഴിഞ്ഞ് പോയി’ കൊണ്ടിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം കടയുടെ ഫ്രെണ്ടിൽ ഒരു വാഗണർ കാറ് വന്ന് നിന്നു. ഒരു ചെറുപ്പക്കാരൻ ചെറുക്കൻ പുറത്തേയ്ക്ക് ഇറങ്ങി ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്.
ഉടനെ തന്നെ ഫ്രെണ്ട് സീറ്റിൽ നിന്നും മറ്റൊരാൾ പുറത്തേയ്ക്ക് വന്നു കണ്ടാൽ ആ ചെറുപ്പക്കാരൻ ചെക്കൻ്റെ ചേട്ടനാണെന്ന് തോന്നും.
രണ്ട് പേരും കാറിൻ്റെ ഫ്രെണ്ട് തുറന്ന് എന്തെക്കെയോ നോക്കുന്നുണ്ട് ചെറുപ്പക്കാരൻ കാറ് സ്റ്റാർട്ടാക്കി നോക്കുന്നുമുണ്ട്.
കുറച്ച് കഴിഞ്ഞ് ചെറുപ്പക്കാരൻ ചെറുക്കൻ കടയെ ലക്ഷ്യമാക്കി വന്നു.
എന്നിട്ട് ഓമനയോട് പറഞ്ഞു .
അഞ്ച് ഗ്ലാസ്സ് ലൈൻ ജൂസ്. എന്നും പറഞ്ഞ് കാറിലേയ്ക്ക് നോക്കി ചെറുപ്പക്കാരൻ നിന്നു.
അകത്തേയ്ക്ക് നോക്കി ഓമന മകളെ വിളിച്ചു. ആരതി …..
ആരതി വിളി കേട്ട് കടയിലേയ്ക്ക് വന്നു .
നീ ഈ നാരങ്ങ പിഴിഞ്ഞേ എന്നും പറഞ്ഞ് അമ്മ അവളുടെ കയ്യിൽ നാരങ്ങ എടുത്ത് കൊടുത്തു.
ഓമന ചെറുപ്പക്കാരനോട് ചോദിച്ചു സോഡഒഴിക്കട്ടെ ,.
ഒഴിച്ചോളൂ ..എന്നും പറഞ്ഞ് ആ ചെറുപ്പക്കാരൻ ഓമനയുടെ മുഖത്തേയ്ക്ക് നോക്കി, പെട്ടെന്ന്ആരതിയെ കണ്ട അയാൾ
അവളുടെ ആ വിടർന്ന കണ്ണുകളിലേയ്ക്ക് തന്നെ നോക്കി നിന്നു.
എത്ര സുന്ദരിയാണ് അയാൾ സ്വയം ചിന്തിച്ചു .
അവൾ നാരങ്ങ പിഴിഞ്ഞ് സോഡ ഒഴിച്ച് പഞ്ചസാരയിട്ട് ഇളക്കി ചെറുപ്പക്കാരന് നീട്ടി.
ഇന്നാ മോനെ വെള്ളം’ അയാൾ പെട്ടെന്ന് അവളിൽ നിന്ന് കണ്ണെടുത്ത് വെള്ളം രണ്ട് ഗ്ലാസ്സ് വാങ്ങി കാറിൻ്റെ അടുത്തേയ്ക്ക് പോയി ,അവിടെ കാറിൻ്റെ ചില്ല് താത്തി ആരോ വെള്ളം വാങ്ങി കുടിച്ച് ഗ്ലാസ്സ് കൊടുത്തു. ചെറുപ്പക്കാരൻ ഗ്ലാസ്സുമായി വന്നു .
വീണ്ടും വെള്ളം വാങ്ങി കൂടെ ഉള്ള ആളുടെ കയ്യിൽ രണ്ട് ഗ്ലാസ്സ് വെള്ളം കൊടുത്ത് ,ഒരു ഗ്ലാസ്സ് ചെറുപ്പക്കാരൻ വാങ്ങി കുടിച്ച് ഗ്ലാസ്സ് ഓമനയുടെ കയ്യിൽ കൊടുത്തു.
എന്ത് പറ്റി കാറിന് ഓമന ചോദിച്ചു.
എന്താന്നറിയില്ല പെട്ടെന്ന് നിന്നു. വർഷാപ്പിലേയ്ക്ക് വിളിച്ച് പറഞ്ഞിട്ടുണ്ട് ഇപ്പോ തന്നെ ആള് വരും.
ആരാ വണ്ടിയിൽ എവിടെ പോയതാ എല്ലാം ഒറ്റ ശ്യാസത്തിൽ ഓമന ചോദിച്ചു.
കാറിൽ അമ്മയും ഏട്ടത്തിയും കുഞ്ഞുമാണ് ,ഇത് എൻ്റെ ഏട്ടനാണ് മറ്റേ ആളെ ചൂണ്ടി കാണിച്ച് ചെറുപ്പക്കാരൻ പറഞ്ഞു.
ഞങ്ങൾ പെണ്ണ് കാണാൻ പോയി വരുന്ന വഴിയാണ്.
ആർക്കാണ് ,മോനാണോ ഓമന ചെറുപ്പക്കാരനോട് ചോദിച്ചു.
അതെ ,അയാൾ പറഞ്ഞു.
എന്നിട്ട് ഇഷ്ടപ്പെട്ടോ.,,ഓമന ചോദിച്ചു.
അത് പറ്റില്ല ചേച്ചി.
എന്ത് പറ്റി പെണ്ണിനെ കാണാൻ കൊള്ളില്ലേ ഓമന ചോദിച്ചു.
ചിലർക്ക് ചില ഇഷ്ടങ്ങളില്ലേ ചേച്ചി. എനിക്ക് പറ്റിയ പെണ്ണായി തോന്നിയില്ല.
അപ്പോഴും ചെറുപ്പക്കാരൻ ഇട കണ്ണുകളിട്ട് അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.
അവളെ ശ്രദ്ധിക്കുന്നത് കണ്ട് അവൾ അകത്തേയ്ക്ക് പോയി.
അപ്പോഴേക്കും കാറ് നന്നാക്കാൻ ആള് വന്നു.
കാറിൻ്റെ അടുത്ത് നിന്ന്ചെറുപ്പക്കാരൻ അവളെ നോക്കുന്നുണ്ടായിരുന്നു.
മുറിയിൽ ചെന്ന് ആരതിചെറുപ്പക്കാരൻ തന്നെ നോക്കുന്നുണ്ടോ എന്നറിയാൻ ജനാലയിലൂടെ കാറ് കിടക്കുന്ന വശത്തേയ്ക്ക് നോക്കി ,അവളെ തിരയുന്ന കണ്ണുകൾ അവളുടെ നോട്ടത്തിൽ കുടുങ്ങി. വേഗം അവൾ അവിടെ നിന്ന് മാറി.
കാറ് നന്നാക്കി പോകുന്നതിന് മുമ്പ് ലൈൻ ജൂസിൻ്റെ കാശ് മായി അയാൾ കടയിലെക്ക് വന്നു.
എത്രയായി അയാൾ ചോദിച്ചു.
നാല്പത് ഓമന പറഞ്ഞു.
കാശ് കൊടുത്ത് പോകാൻ നേരം ഓമന ചോദിച്ചു എന്താ മകൻ്റെ പേര്.
സതീഷ് .. എന്ന് പേര് പറഞ്ഞ് ആ ചെറുപ്പക്കാരൻ കാറിൻ്റെ അടുത്തേയ്ക്ക് നടന്നു .ചെറുപ്പക്കാരൻ കാറിൽ കയറി കാറ് സ്റ്റാർട്ടാക്കി പോയി.
അപ്പോഴേക്കും കൂട്ടുകാരി മീന അവിടേയ്ക്ക് വന്നു.
ആരാ അമ്മേ വന്നത് ,അവൾ ഓമനയോട് ചോദിച്ചു.
അത് ഇവിടേയ്ക്ക് വന്നതല്ല മോളെ ,ഇവിടെ വന്നപ്പോ കാറ് കേടായി, ഇവിടെന്ന് നാരങ്ങ വെള്ളം വാങ്ങി കുടിച്ചതാ.
അതാണോ ഞാൻ കരുതി ആരതിയെ പെണ്ണ് കാണാൻ വന്നതാകും എന്ന്.
‘ എന്നും പറഞ്ഞ് അവൾ ആരതി എന്ന് വിളിച്ച് അകത്തേയ്ക്ക് കയറി.
എന്താടി എന്ന് ചോദിച്ച് അവൾ മുറിയിൽ നിന്ന് പുറത്തേയ്ക്ക് വന്നു.
തുടരും’
📖 കഥ തുടരാം
“ബന്ധനം”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
Hot New Releases in Books
CONTINUE READING
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
OPEN ANDROID APP
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
ഇപ്പോൾ എഴുതിത്തുടങ്ങൂ →
✍️ Jaseela Jaleel-ന്റെ കൂടുതൽ കഥകൾ →