Skip to content

അവൾ അവനുള്ളതാണ്…🔥

മാന്ത്രിക പ്രണയം🔥 *വൈശാലി ദുർഗ്ഗ* മലയാളം നോവൽ

മാന്ത്രിക പ്രണയം🔥 *വൈശാലി ദുർഗ്ഗ* – Nasila Favas💘

Horror, Love, GOLDEN PEN 26 · 34 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – മാന്ത്രിക പ്രണയം🔥 *വൈശാലി ദുർഗ്ഗ*

നിഗൂഢ ശക്തികൾ ഒരു പെൺകുട്ടിയെ ലക്ഷ്യമിടുമ്പോൾ, അവളെ രക്ഷിക്കാൻ അവൻ വരുമോ?


കത്തിച്ചു വെച്ച നിലവിളക്കിനും പുരാതന ഗ്രന്ധങ്ങൾക്കും, നിരത്തി വെച്ച കവടി പലകകൾക്കും,ഒരുപാട് ദൈവങ്ങളുടെ രൂപത്തിനും മുന്നിൽ ഇരിക്കുന്ന മേൽപ്പാടൻ തിരുമേനിയുടെ മുന്നിൽ കണ്ണുനീരോടെ ആ മാതാപിതാക്കൾ ചെന്നിരുന്നു………

സ്വാമി……അങ്ങേയ്ക്ക് മാത്രമേ ഇനി ഞങ്ങളുടെ മകളുടെ രക്ഷയ്ക്കായ് വല്ലതും ചെയ്തു തരാൻ കഴിയുകയുള്ളു…..

  എന്ത് ചെയ്തിട്ടണേലും വേണ്ടില്ല, ഞങ്ങൾക്ക് ഞങ്ങളുടെ മകളെ ഒരു പോറൽ പോലും ഏൽക്കാതെ എന്നും കണ്ടു കൊണ്ടിരിക്കണം…..അതിന് വേണ്ടി എന്തും ത്യജിക്കാനും സഹിക്കാനും ഞങ്ങൾ ഒരുക്കമാണ്, പക്ഷേ അവൾക്ക് ഒന്നും സംഭവിക്കരുത്…..

  -ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ചു മാറ്റുക പോലും ചെയ്യാതെ ആ അമ്മ തന്റെ മകളുടെ രക്ഷയ്ക്കായി സ്വാമി മേൽപ്പാടന്റെ മുന്നിൽ കൈ കൂപ്പി.

അതേ സ്വാമി….

ഞങ്ങൾക്ക് സ്വന്തം എന്ന് പറയാൻ അവൾ മാത്രമേ ഉള്ളൂ… ഞങ്ങൾക്ക് എന്ത് വേണേലും സംഭവിച്ചു കൊള്ളട്ടെ…. പക്ഷേ എന്റെ മോൾക്ക് ഒന്നും വരരുത്… അത് മാത്രം ഞങ്ങൾക്ക് സഹിക്കില്ല…..

  -ഉള്ളിലെ വേദന കടിച്ചമർത്തി കൊണ്ട് ആ പിതാവും പറഞ്ഞപ്പോൾ മേൽപ്പാടൻ ഒരു നിമിഷം അവരെ രണ്ട് പേരെയും നോക്കി.

 ശേഷം വലം കൈ നെഞ്ചിലേക്ക് ചേർത്ത് ചുരുട്ടി പിടിച്ചു കണ്ണുകൾ അടച്ചു കൊണ്ട് അദ്ദേഹം ഒരു നിമിഷം പ്രാർത്ഥിച്ചു………

  ശേഷം എന്തൊക്കെയോ മനസ്സിലായ പോലെ കണ്ണുകൾ വലിച്ചു തുറന്നു………..

•🔥വൈശാലി ദുർഗ്ഗ 🔥•മഹാദേവ പത്നിയായ പാർവതി ദേവിയുടെ അംശമായാണ് അവളുടെ ജനനം……

പക്ഷേ അതി കഠിനമായ പരീക്ഷണങ്ങൾ അവൾക്ക് നേരിടേണ്ടി വരും…..കാലങ്ങളായി ഒരു ദുഷ്ട ശക്തി അവളെ ലക്ഷ്യം വെച്ച് അവൾക്കായ് ,അവളിലൂടെ ശക്തിയാർജിച് പുറത്ത് വരാൻ കാത്തിരിക്കുകയാണ്…..

ആ ദുഷ്ട ശക്തി അവളെ നിരന്തരം അതിന്റെ വരുതിയിൽ വരുത്താൻ ശ്രമിച്ചു കൊണ്ടിരിക്കും……..

  പക്ഷേ അപ്പോഴൊക്കെ അവൻ അവൾക്കൊപ്പം ഉണ്ടാകും…. ആപത്തിൽ കൈ താങ്ങായി, അവളുടെ ജീവിതത്തിന് പൂർണ്ണത കൊണ്ട് വരാൻ…….

   പക്ഷേ ഒരിക്കൽ എങ്കിലും അവനേ അവൾ തിരിച്ചു സ്നേഹിച്ചാൽ അല്ലാതെ, അവൾക്ക് ആ ദുഷ്ട ശക്തിയിൽ നിന്നുമൊരു മോചനം ലഭിക്കുകയില്ല……

  -തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ അവർ ഇരുവരും പേടിയോടെ മുഖാമുഖം നോക്കി നിന്നു.

തിരുമേനി തുടർന്നു…….

ഇതിൽ പേടിക്കാൻ ഉള്ളത് പുനർജ്ജന്മ ഹിതം പോലെ അവളുടെ ഉള്ളിലും രണ്ട് തരത്തിൽ ഉള്ള മനസ്സ് ഉണ്ട് എന്നാണ്…… നന്മയും തിന്മയും… അതിൽ അവളിപ്പോൾ ഉള്ളത് നന്മ യുടെ പാതയിൽ ആണെങ്കിൽ കൂടിയും ആ ദുഷ്ട ശക്തി അവളിൽ ആധിപത്യം സ്ഥാപിച്ചാൽ പിന്നെ നമുക്ക് ഒരിക്കലും അവളെ വീണ്ടു കിട്ടില്ല……

തിരുമേനി….. എന്റെ മോള്…..

എല്ലാം കേട്ട ഭാമയുടെ നെഞ്ചോന്ന് ആളി പോയി…..

നിങ്ങൾ അറിഞ്ഞിരിക്കാൻ ഞാൻ പറഞ്ഞു എന്നെ ഉള്ളൂ…. ഇതിൽ ഭയപ്പെടാൻ ഒന്നും ഇല്ല…..എവിടെ ദുഷ്ട ശക്തി ഉണ്ടോ, അവിടെ നല്ല ശക്തികളും ഉണ്ടെന്ന് കേട്ടിട്ടില്ലേ…..

അവളിലെ ദുഷ്ട ശക്തിയേ ഉന്മൂലനം ചെയ്യാൻ അവനെ കൊണ്ട് മാത്രമേ സാധിക്കൂ……

  🔥വജ്രം പോലെ തിളങ്ങുന്ന കണ്ണുകൾ ഉള്ളവൻ🔥പക്ഷേ അവനും അവളും കണ്ടു മുട്ടണം….ഒന്നാവണം….

പക്ഷേ തിരുമേനി എങ്ങനെ അവരെ രണ്ട് പേരെയും ഒന്നിപ്പിക്കും…. മാത്രമല്ല,മോൾ ഇപ്പോൾ അവളുടെ വാശി പ്രകാരം *മേലേടത്ത്*തറവാടിലേക്ക് പോകാൻ ഒരുങ്ങുകയാണ്

  -വിഷമത്തോടെ ഉള്ള അവരുടെ വാക്കുകൾ കേട്ടപ്പോൾ അദ്ദേഹം അർത്ഥഗർഭമായി ഒന്ന് പുഞ്ചിരി തൂകി.

ശേഷം മുന്നിൽ ഉള്ള പലകയിൽ ഒന്ന് നോക്കി നെഞ്ചിൽ കൈ വെച്ച് കണ്ണുകൾ അടച്ചു കൊണ്ട് എന്തൊക്കെയോ മന്ത്രം ചൊല്ലിയ ശേഷം അയാൾ കണ്ണ് തുറന്നു അവരെ നോക്കി….

വിധിയേ തടുക്കാനോ തിരുത്തി എഴുതാനോ നമുക്കാർക്കും സാധിക്കില്ല…..

  പക്ഷേ ഒരു കാര്യം ഉറപ്പാണ് അവർ തമ്മിൽ കണ്ടു മുട്ടേണ്ട ദിനം അടുത്തിരിക്കുന്നു……..🔥ഒരുപക്ഷെ അവളുടെ യാത്ര പോലും അതിന് വേണ്ടിയാവാം… ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും നിയോഗം കണക്കെ അവർ കണ്ടു മുട്ടും ഒന്നാവും…..നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കേണ്ട….അവൾ പോയി വരട്ടെ….. എന്റെ പ്രാർത്ഥനയും ഞാൻ ആരാധിക്കുന്ന മൂർത്തിയും അവളുടെ കൂടെ ഉണ്ട്…..

  -തിരുമേനിയുടെ വാക്കുകൾ അവരുടെ മനസ്സിൽ ആശ്വാസമേകി.

  അങ്ങനെ അദ്ദേഹത്തോട് യാത്ര പറഞ്ഞു പോകാൻ നേരം അവരുടെ കയ്യിൽ ഒരു മന്ത്രിച്ച ഏലസ്സ് അദ്ദേഹം കൊടുത്തു…….

അവൾക്ക് ഈശ്വര വിശ്വാസം കുറവാണെന്ന് നന്നായി അറിയാം…. എങ്കിലും ഇത് എങ്ങനെ എങ്കിലും അവളുടെ ദേഹത്ത് കെട്ടി കൊടുത്താൽ അവന്റെ അരികിൽ എത്തും വരേയ്ക്കും ആ നീച ശക്തിയിൽ നിന്നുമവൾക്ക് രക്ഷ നേടാൻ ആവും

  -അദ്ദേഹം അത് പറഞ്ഞപ്പോൾ തന്നെ ഇരു കയ്യും നീട്ടി കൊണ്ട് ആ മാതാവ് നിറഞ്ഞ പ്രാർത്ഥനയോടെ അത് കയ്യിലേക്ക് ഏറ്റ് വാങ്ങിയിരുന്നു.

വരട്ടെ തിരുമേനി……

ഹ്മ്മ്മ് എല്ലാം നന്നായി വരട്ടെ………

   -അവർ ആ ഇല്ലത്തു നിന്നു ഇറങ്ങിയ അപ്പോൾ തന്നെ ഏതോ മന്ത്രം ഉരുവിട്ട് കൊണ്ടിരിക്കുന്ന മേൽപ്പാടൻ തിരുമേനിയുടെ മുന്നിലേക്ക് വലിയൊരു അട്ടഹാസത്തോടെ ഒരു പുകച്ചുരുൾ പ്രത്യക്ഷപ്പെട്ടു…….

  അത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ അധരങ്ങളിൽ ഒരു വിജയ ചിരി വിടർന്നിരുന്നു…….തികച്ചും പരിഹാസം നിറഞ്ഞ ചിരി.

ആ ഭാവം ആ രൂപത്തെ കൂടുതൽ ദേഷ്യത്തിൽ കൊണ്ടെത്തിക്കുകയായിരുന്നു ചെയ്തത്………

((( മേൽപ്പാടാ…….

താൻ ജയിച്ചു എന്ന് കരുതണ്ട… എത്ര കാലം നിനക്ക് അവളെ എന്നിൽ നിന്നു രക്ഷപ്പെടുത്താൻ കഴിയും എന്നെനിക്ക് ഒന്ന് കാണണം…..

  വൈശാലി…. അവൾ എനിക്കുള്ളതാണ്…. അവളുടെ മനസ്സും ശരീരവും എനിക്ക് മാത്രം സ്വന്തമാണ്…….. ആരെ കൊണ്ടും അവളെ എന്നിൽ നിന്നു രക്ഷപ്പെടുത്താൻ സാധിക്കില്ല……

  പിന്നെ എല്ലാം കഴിഞ്ഞു ഞാൻ ഒരു വരവ് കൂടെ ഇവിടേക്ക് വരും…. അന്ന് തന്റെ അന്ത്യം ആയിരിക്കും……))))

  -അത്യധികം കോപത്തോടെ ആ രൂപം മുരണ്ട് കൊണ്ട് പറഞ്ഞപ്പോൾ അത്രയും നേരം സൗമ്യ ഭാവത്തിൽ ആയിരുന്നു തിരുമേനി പെടുന്നനെ ദേശിച്ചു കൊണ്ട് അവിടെ ദേവിയുടെ മുന്നിൽ ഇരിക്കുന്ന കുങ്കുമപ്പൊടി കയ്യിൽ എടുത്തു എന്തോ മന്ത്രം ചൊല്ലി ആ രൂപത്തിന് മേലെ എറിഞ്ഞു……..

ആാാാാ……. ആാാാാ……. ആാാാാ……ആാാാഹ്……….

  -ആ പൊടി തട്ടിയതും ഒരലർച്ചയോടെ ആ രൂപം അവിടെ നിന്നും മൈലുകൾക്കപ്പുറത്തേക്ക് തെറിച്ചു വീണത് കണ്ട അദ്ദേഹം പുഞ്ചിരി തൂകി കൊണ്ട് ദേവിക്ക് നേരെ തിരിഞ്ഞു വണങ്ങി……..

  അതേ സമയം അങ്ങ് ദൂരേ ഉള്ള വീട്ടിൽ തന്റെ മുറിയിൽ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്യുകയായിരുന്നു അവൾ………..

 കുളി കഴിഞ്ഞിറങ്ങിയത് കൊണ്ട് തന്നെ ഒരു സ്ലീവ്ലെസ് ടോപ്പും പലാസ പാന്റും ആണ് വേഷം…. നിതംബം മറയ്ക്കുന്ന മുടികൾ ടവ്വൽ കൊണ്ട് മുകളിലേക്ക് ചുറ്റി കെട്ടിയിട്ടുണ്ട്……….

  എല്ലാം എടുത്തു വെച്ച ശേഷം അവൾ മിറാറിന് മുന്നിൽ പോയി മുടി അഴിച്ചു തന്റെ പ്രതിബിംബത്തിലേക്ക് ഒന്ന് നോക്കി.

{{{ കത്തി ജ്വലിക്കുന്ന സൗന്ദര്യം ആയിരുന്നു അവളുടെത്…. അതിന് മാറ്റ് കൂട്ടാൻ എന്ന പോലെ സുമുദ്രം തോൽക്കും വിധത്തിൽ ഉള്ള നീല മിഴികളും, വെളുത്തു തുടുത്ത കവിളുകളും , റോസാപ്പൂ നിറത്തിൽ ഉള്ള അദരങ്ങളും ഉണ്ട്…..

   എന്നാൽ എല്ലാത്തിനേക്കാളും അവളെ അതി സുന്ദരി ആക്കുന്നത് താടി തുമ്പിലെ 🔥തേൻ മറുക്🔥ആയിരുന്നു…….. അത് അവളുടെ സൗന്ദര്യം ഇരട്ടിച്ചു……..}}}

  -മിററിന് മുന്നിൽ നിന്ന് തല തുവർത്തുന്നുണ്ടെങ്കിലും അവളുടെ ശ്രദ്ധ മറ്റെങ്ങോ ആയിരുന്നു……..ഇന്ന് പോവേണ്ടതും അവിടെ എത്തി കഴിഞ്ഞാൽ ചെയ്യേണ്ട അന്വേഷിക്കേണ്ട കാര്യങ്ങൾ ഒക്കെ ആയിരുന്നു അവളുടെ ഉള്ളിൽ….

  അത് കൊണ്ട് തന്നെ അവളുടെ റൂമിലെ ചില്ല്‌ ജനാലക്ക് അപ്പുറം നിന്ന് ആ രൂപം അവളെ ആർത്തിയോടെ നോക്കി നിൽക്കുന്നത് അവൾ കാണുന്നുണ്ടായിരുന്നില്ല………അല്ലെങ്കിൽ അവൾക്കത് കണാനാവില്ലായിരുന്നു.

  അതിന്റെ ചോര ചുവപ്പാർന്ന മിഴികൾ അവളെ ആകമാനം ഉഴിഞ്ഞു നോക്കുന്നുണ്ടായിരുന്നു……..

അവളുടെ താടി തുമ്പിലെ തേൻ മറുകിലേക്ക് കൊതിയോടെ നോക്കി നിന്ന ആ രൂപത്തിന് എങ്ങനെ എങ്കിലും അവളെ കയ്യിൽ കിട്ടണം എന്ന ചിന്തയാൽ ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു…….

  എന്നാൽ ഒരിക്കലും അവളെ ഒന്ന് തൊടാൻ പോലും സാധിക്കാത്ത വിധം അവൾക്ക് എന്നും മറയായി ഒരു സംരക്ഷണ വലയമായി ഒരുത്തൻ അവളിലേക്ക് എത്താൻ പോകുന്നു എന്ന് ആ നിമിഷം ആ രൂപം അറിഞ്ഞില്ല…….

  അവൻ തന്നെ മുചൂടും നശിപ്പിക്കും എന്നും അറിഞ്ഞില്ല……….

മോളെ വൈശു…….

  -അത്യാവശ്യം വേണ്ടുന്നതൊക്കെ പാക്ക് ചെയ്തു റെഡി ആയി പുറത്ത് നിൽക്കുമ്പോൾ ആയിരുന്നു ഒരു വിളി അവൾ കേട്ടത്.

ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, കാറിൽ നിന്നും ഇറങ്ങി ആധിയോടെയും വിഷമത്തോടെ തനിക്കരുകിലേക്ക് വരുന്ന അച്ഛനെയും അമ്മയെയും……..

എന്നാൽ ^ഭാമ^ യുടെ കയ്യിലെ ഏലസ്സ് കണ്ടപ്പോൾ അവളുടെ ചിരിച്ചു കൊണ്ടിരുന്ന മുഖം പതിയെ മാറി. ദേഷ്യത്തോടെ അവരെ രണ്ട് പേരെയും നോക്കി.

എന്നോട് ഒരിടം വരേ പോയി വരാനുണ്ട് എന്ന് പറഞ്ഞു പോയത് ആ തിരുമേനിയേ കാണാൻ ആയിരുന്നോ 😏ഇതിലൊന്നും വിശ്വസിക്കരുത് എന്ന് നിങ്ങളോട് എത്ര പ്രാവശ്യം പറയണം ഞാൻ 😠

 -പുച്ഛത്തോടെയും കോപത്തോടെയും ഉള്ള അവളുടെ വാക്കുകൾ കേട്ടപ്പോൾ ആ മാതാപിതാക്കൾ വിഷമിച്ചു എങ്കിൽ,ഗേറ്റ് ന് പുറത്ത് അവളെ ഭ്രാന്തമായി നോക്കി നിൽക്കുന്ന ആ പുകച്ചുരുൾ ആർത്തട്ടഹസിക്കുകയാണ് ചെയ്തത്……..

💢 _[ഈ *വീര ഭദ്രൻ* ന്റെ സഖിയാവേണ്ടവൾ ആണ് അവൾ,വൈശാലി ദുർഗ്ഗ 🔥അപ്പോൾ അവൾ എങ്ങനെ നിങ്ങളുടെ വിശ്വാസത്തിൽ പെടും… ഹ ഹ ഹാ….. ഇല്ല മേൽപ്പാടാ….. അവളെ പൂർണ്ണമായും ഈശ്വര ഭക്തിയാക്കാൻ അവൾക്ക് ജന്മം കൊടുത്തവർക്കോ തനിക്കോ ആർക്കും സാധിക്കില്ല… അത് പോലെ നിനക്ക് അവളെ എന്നിൽ നിന്നും രക്ഷിക്കാൻ ആവില്ല…..കൊണ്ട് പോയിരിക്കും ഞാനവളെ…..]_

  -ആ രൂപത്തിന്റെ അട്ടഹാസം മൈലുകൾക്കപ്പുറം നിന്ന് കേട്ട മേൽപ്പാടൻ തിരുമേനി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റെ പൂജ തുടങ്ങി………💢

ഇതേ സമയം കണ്ണുകൾ കൊണ്ട് പരസ്പരം നിർദ്ദേശങ്ങൾ കൈ മാറുകയായിരുന്നു ഭാമയും ഭർത്താവ് ^വിനയനും^.

മോളെ വൈശു, മോൾക്ക് അച്ഛന്റെ തറവാട്ടിൽ പോണം എന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും സമ്മതിച്ചില്ലേ അത് പോലെ അമ്മ ഒരു കാര്യം പറഞ്ഞാൽ എന്റെ മോൾ അനുസരിക്കുമോ

  -വിറയ്ക്കുന്ന കൈകളാൽ അവളുടെ തലയിൽ തലോടി കൊണ്ട് അവർ ചോദിച്ചു.

അവരുടെ ചോദ്യം കേട്ടപ്പോൾ ഒരു നിമിഷം മിണ്ടാതെ നിന്ന അവൾ പറഞ്ഞു…..

അമ്മ പറയുന്നത് എന്ത് തന്നെ ആയാലും ഞാൻ അനുസരിക്കാം ഈ ഏലസ്സ് എന്റെ ശരീരത്തിൽ കെട്ടുന്നത് ഒഴിച്ച്

  -വെറുപ്പോടെ ഭാമയുടെ കയ്യിലെ ഏലസ്സ്ൽ ചൂണ്ടി കൊണ്ട് അവൾ പറഞ്ഞപ്പോൾ അവർ ഞെട്ടി തരിച്ചു നിന്ന് പോയി…….

(തുടരും)


📖 കഥ തുടരാം

“മാന്ത്രിക പ്രണയം🔥 *വൈശാലി ദുർഗ്ഗ*”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ Nasila Favas💘-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!