Skip to content

ഒരാളെ കൊന്നിട്ടും അവൾക്ക് കൂസലില്ല…

*IPS കാരന്റെ കുറുമ്പി...😘* മലയാളം നോവൽ

*IPS കാരന്റെ കുറുമ്പി…😘* – ✍🏻🥀Achoos🥀★Aiza Adam🦋❤‍🔥

Love, Suspense, Thriller · 9 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – *IPS കാരന്റെ കുറുമ്പി…😘* – 1

സെൻട്രൽ ജയിലിൽ ഒരു കൊലക്കേസ് പ്രതിക്ക് പുതിയ ACPയോട് തോന്നിയ പ്രണയം!?


         *IPS കാരന്റെ കുറുമ്പി…😘*

Part 1

© Copyright protected

✍🏻💕Achoos💕

© Copyright work – This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 ) and should not be used in full or part without the creator’s with out premiere permission…
[ഈ സൃഷ്ടി കോപ്പി റൈറ്റ് ആക്ട് 1957 (14 of 1957) സെക്ഷൻ 45 പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു….. എഴുത്തുകാരിയുടെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്…..]
🦋

Disclaimer :-
All characters appearing in this work are fictitious….. Any resemblance to real persons, living or dead is purely coincidental…..
Interested readers only read on….. Disinterested readers please step back…..
I don’t know if everything in this story will be acceptable to everyone…..
Like every story says….
It is your choice to continue or not…..
So, Interested readers can start reading….
🦋

അതേ മോളെ നീ ഇവിടുത്തെ പുതിയ ഏസിപിയെ ഒന്ന് കാണണം… എന്റെ സാറേ ഏതൊരു പെണ്കുട്ടിയും നോക്കി നിന്ന് പോവും… എന്നാ മൊഞ്ചാടി…

അഞ്ജുവിന്റെ സംസാരം കേട്ടതും ഞാൻ വായും തുറന്നോണ്ട് അവളെ ഒന്ന് നോക്കി.

എന്റെ അഞ്ചൂസെ നിന്റെ ലെവൽ എന്താ…

എന്തുവാടി…

എന്റെ ചോദ്യത്തിന് അവളുടെ തിരിച്ചുള്ള മറുപടി കേട്ടതും എനിക്ക് അവളുടെ മണ്ടക്കിട്ട് ഒന്ന് കൊടുക്കാനാ തോന്നിയത്.

ഒന്നുമില്ലെങ്കി ഒരുത്തനെ കൊന്നിട്ട് അല്ലെടി നീ ഇവിടെ വന്നത്… എന്നിട്ട് അവൾ ഏസിപിയെ തന്നെ വായി നോക്കുന്നു… നാണം ഉണ്ടോടി…

എന്റെ ചോദ്യം കേട്ടതും പെണ്ണ് എന്നെ ഉണ്ടക്കണ്ണും വെച്ച് നോക്കി പേടിപ്പിച്ചു.

നീ ഒന്ന് പോടി… ഞാൻ എന്തിനാ അവനെ കൊന്നത്… വെറുതെ ആണോ…

ആ ഉണ്ടക്കണ്ണും വെച്ചുള്ള നോട്ടം മാത്രേ ഉണ്ടാകൂ. ഇപ്പൊ കേട്ടില്ലേ ഈ ചോദ്യം. അത് ചോദിക്കുമ്പോ ഇവളെ അത്ര നിഷ്‌കു വേറെ ഈ ലോകത്ത് ഇല്ലെന്ന് പോലും നമ്മക്ക് തോന്നും.

അത് അല്ല ഞാൻ സമ്മതിച്ചു… എന്നാലും…

ഒരു എന്നാലും ഇല്ല… രണ്ടു വർഷം ഇതിനുള്ളിൽ കഴിയണ്ടേ… അപ്പൊ ജസ്റ്റ് ഒരു നേരം പോക്ക്…

അവളുടെ പറച്ചിൽ കേട്ടതും എനിക്കൊന്ന് മൂളാൻ മാത്രേ സാധിച്ചുള്ളൂ.

മ്മ്മ്…

ആ പിന്നെ ആ എസ്‌ഐ വിളിക്കുന്നു…

അവൾ അങ്ങനെ പറഞ്ഞതും ഞാൻ അറിയാതെ തലയിൽ കൈ വെച്ചു പോയി.

ആ തള്ളക്ക് ഞമ്മള് വെറുതെ ഇരിക്കുന്നത് പറ്റില്ല… കഷ്ട്ടം ഉണ്ട്…

നീ വാ… അത് അങ്ങനെ തന്നെ ആണ്… ചത്താലും നന്നാവൂല്ലാ… ആ തള്ള…

മ്മ്മ്…

ഞാൻ ഒന്ന് മൂളി കൊണ്ട് അവളുടെ പിറകെ ചെല്ലാൻ നിന്നപ്പോഴേക്കും തള്ള ഞങ്ങളെ അന്വേഷിച്ചു അങ്ങോട്ട് വന്നിരുന്നു.

ഇനി നിങ്ങളെ ആനയിച്ചു കൊണ്ട് പോകണോടി…

മേഡം ഇതാ വരുന്നു…

എസ്‌ഐ യുടെ ചോദ്യം കേട്ടതും അഞ്ചു നല്ല ഭവ്യതയോടെ മറുപടി കൊടുത്തു. സത്യത്തിൽ മനസ്സിൽ തള്ളയുടെ തന്തക്ക് വരെ വിളിച്ചോണ്ടാണ് ഈ ഭവ്യത എന്നോർക്കുമ്പോഴാണ് എനിക്ക് ചിരി വരുന്നത്.

ഹോഹ് ഈ തള്ളയെ കൊണ്ട് തോറ്റു. ഞങ്ങളെ ഒന്ന് വെറുതെ ഇരിക്കാൻ പോലും സമ്മതിക്കില്ല.

അതേ മേഡം…

എന്താ അഞ്ചു… ഒരു കോൻസ്റ്റബിൾ

മേഡം ഇവിടെ ന്യൂ ആയി ഏസിപി ചാർജ് എടുത്തിട്ടുണ്ട് പറഞ്ഞു… ആൾ എങ്ങനെ യാ…

എന്റെ പൊന്ന് മോളെ… ഞങ്ങക്ക് ആർക്കും വലിയ പിടുത്തം ഇല്ല… ആൾ പുതുതായി വന്നതാ… ജോയിൻ ചെയ്തത് ഇന്നലെയാ…

കോൻസ്റ്റബിൾ അങ്ങനെ പറഞ്ഞതും അഞ്ചു ഒന്ന് അമർത്തി മൂളി.

മ്മ്മ്…

ഇവളുടെ ഈ ചോദ്യം. ഇവളല്ലേ നേരത്തെ എന്നോട് പറഞ്ഞത് ന്യൂ എസിപി നല്ല മൊഞ്ചൻ ആണെന്ന്.

ഞാൻ എനിക്ക് തോന്നിയ ഡൗട്ട് ചോദിച്ചതും.

അല്ല അഞ്ചു ഒരു ഡൗട്ട്…

എന്താ…

നീ അല്ലെ പറഞ്ഞത് അങ്ങേര് മൊഞ്ചൻ ആണെന്ന്…

മ്മ്മ്…

അതിന് നീ കണ്ടോ…

ഇല്ല…

ഇതിന്റെ മണ്ടക്കിട്ട് ഒന്നൊന്നും കൊടുത്ത പോര. ഒരു അഞ്ചേട്ടണം കൊടുക്കേണ്ടി വരും.

പിന്നെ എങ്ങനെ…

ആ ബ്ലോക്കിൽ ഉള്ള സരയൂ പറയുന്ന കേട്ടു…

കഷ്ട്ടം…

പോടി…

നീ വന്ന…

അങ്ങനെ ഞങ്ങൾ രണ്ടു പേരും ജയിലിന്റെ പിറകിൽ എത്തിയതും എല്ലാ തടവുകാരും ഓരോ പണികളിൽ ആണ്. ഇനിയിപ്പോ ഞങ്ങളും കൂടണം.

അല്ല ചേച്ചിയമ്മേ… ഞാൻ ഇപ്പൊ ഇവിടെ എന്ത് ചെയ്യും… മ്മൾ

എന്റെ കുഞ്ഞു ആ പുല്ല് പറിച്ചോ… നിനക്കതല്ലേടാ കഴിയൂ… കോൻസ്റ്റബിൾ

ഓക്കേ ചേച്ചിയമ്മേ…

മ്മ്മ്… ആ എസ്‌ഐ മേഡം വരുമ്പോ പണി നന്നായി എടുത്തോണം… ആ ന്യൂ ഏസിപി ഇന്ന് തൊട്ട് ഇവിടെ കാണും… അയാളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കണ്ട… അഞ്ചു നിന്നോട് ആണ്… കോൻസ്റ്റബിൾ

മ്മ്മ്… അഞ്ചു

ആ ഈ ഞാൻ ആരാന്ന് പറഞ്ഞു തന്നീല അല്ലോ. ഞാൻ ഇപ്പൊ എവിടെയാ എന്ന് മനസ്സിലായില്ലേ.

ഞാനാണ് *ഐഷാ മെഹഖ്* എന്ന എന്റെ അഞ്ചൂന്റെ മാത്രം മേഹു. ഇപ്പൊ ഡിഗ്രി കഴിഞ്ഞിട്ടേ ഒള്ളൂ.

എന്നിട്ടും ഞാൻ ഇപ്പൊ സെൻട്രൽ ജയിലിൽ ഒരു തടവുകാരി ആണ്. അതിന് കാരണം. ഞാൻ ഒരുത്തനെ കൊന്നു.

കൊല്ലാനുള്ള കാരണം ഒക്കെ ഞാൻ പിന്നെ പറഞ്ഞു തരാട്ടോ. ഇപ്പൊ ഞമ്മള് പുല്ല് പറിക്കാൻ പോവട്ടെ. അല്ലെങ്കി എസ്‌ഐ മേഡം എന്നെ പുല്ലുപോലെ എടുത്തിട്ടലക്കും.

പിന്നെ എന്റെ *അഞ്ചു* അവൾ ആരാന്ന് അറിയോ. എനിക്കിവിടെ വന്നപ്പോ കിട്ടിയ കൂട്ട. എന്നെപ്പോലെ തന്നെ വേറെ വഴി ഇല്ലാഞ്ഞിട്ട് ഒരുത്തനെ കൊന്നതാ അവളും.

അതിന് എനിക്കും അവക്കും മൂന്ന് വർഷത്തെ കഠിന തടവ് ആണ് കോടതിയുടെ ശിക്ഷ.

ഞങ്ങൾ അങ്ങനെ ചെയ്യാൻ കാരണം ഉള്ളത് കൊണ്ട് ആണ് ട്ടൊ അത് മൂന്ന് വർഷം ആയത്. ഇപ്പൊ ഇവിടെ വന്നിട്ട് ഒരു വർഷം കഴിഞ്ഞു.

പിന്നെ ചേച്ചിയമ്മ ഇവിടെ ഒരു കോൻസ്റ്റബിൾ ആണ്. ആൾ ഒരു പാവം ആണ് *സുധ* അതാണ് പേര്. ഞാൻ ചേച്ചിയമ്മ എന്ന് വിളിക്കും. എന്റേത് കേട്ടിട്ട് അഞ്ചുവും അങ്ങനെ തന്നെയാണ് വിളിക്കാർ.

പിന്നെ ഇവിടെ ഒരു എസ്‌ഐ ഉണ്ട്. *എസ്‌ഐ വനജ മേഡം*. എന്റമ്മോ അതിനെ കൊണ്ട് ഞാൻ തോറ്റിട്ടുണ്ട്. എന്നെ കണ്ണെടുത്ത കണ്ടൂടാ. എന്താ അറീല.

അതുകൊണ്ട് തന്നെ ആണ് അവർ എന്നെ ഇങ്ങനെ ജോലി എടുപ്പിക്കുന്നത്. എന്നാ അവര് ഇല്ലാത്തപ്പോ ഇവിടെ എല്ലാരും ഞങ്ങളെ അവിടെ വെറുതെ ഇരുത്തും.

അല്ലെങ്കി എന്തെങ്കിലും ചെറിയ പണികൾ തരും. കാരണം ഞങ്ങൾ ഇവിടെ എല്ലാർക്കും കുഞ്ഞു മക്കൾ ആണ് ട്ടൊ.

മോളെ ഇനി മതി… ത്രേസ്യാമ്മച്ചി

മൂപ്പത്തി ഇവിടുത്തെ ഒരു തടവു കാരി തന്നെ ആണെങ്കിലും ത്രേസ്യാമ്മച്ചിക്ക് ഞാനും അഞ്ചുവും സ്വന്തം മക്കളെ പോലെ ആണ്.

ഞാൻ പൊക്കോള ത്രേസ്യാമ്മച്ചി… ഇതുകൂടി…

അമ്മേടെ മോള് ചെല്ല അതു ഞങ്ങൾ ചെയ്തോളാ…

ഇത് എന്റേം അഞ്ചൂന്റേം ലക്ഷ്മി എന്ന ഞങ്ങടെ സ്വന്തം ലെച്ചു അമ്മ. അപ്പോ ഞാൻ പോയി കൈ കഴുകട്ടെ.

അഞ്ചൂ വാ…

ഇതാ വരുന്നു…

പെട്ടെന്ന്…

മ്മ്മ്…

ഞമ്മള് അവിടെ നിന്നും നേരെ കയ്യും മുഖവും കഴുകാൻ പോയി. അങ്ങനെ കൈ കഴുകുമ്പോ ആണ് സരയൂ അങ്ങോട്ട് വന്നത്. ഞങ്ങളെ പോലെ ഒരു തടവുകാരി ആണ്.

ഹലോ… മേഡം… സരയൂ

എന്തിനാ സരയു നീ വെറുതെ വയക്കിന് വരുന്നെ… അഞ്ജു

നീ ഒന്ന് പോടി…

അവൾ എന്നെ കണ്ട എന്തെങ്കിലും പറയും. അത് വേണ്ടാത്തത് ആകുമ്പോ എനിക്ക് ദേഷ്യം വരും. ഞാൻ എന്തേലും പറയും.

അവക്കും എന്നോട് ഭയങ്കര ദേഷ്യം ആണ്.

ഡീ… ഇവിടെ പുതിയ ഏസിപി വന്നിട്ടുണ്ട്… നിന്നെ എങ്ങാനും അങ്ങേരുടെ മുന്നിൽ കണ്ടാൽ ബാക്കി അപ്പൊ… സരയു

ഇതെന്താ സംഭവം എന്ന് സംശയം ഇല്ലേ. കാരണം എനിക്ക് ഇത്തിരി ഗ്ലാമർ ഉണ്ട്. അതു തന്നെ ആണ് കുഴപ്പവും. അത് എന്റെ കുറ്റം ആണോ.

അത് ഇങ്ങനെ പറയാൻ കാരണം. ഇവിടെ ആദ്യ ഉണ്ടായിരുന്ന സിഐ എന്നോട് ഭയങ്കര കമ്പനി ആയിരുന്നു.

അത് സരയുവിന് പറ്റിയില്ല. പിന്നെ എന്തോ പ്രോബ്ലം കാരണം സാർ ഇവിടെ നിന്ന് ട്രാൻസ്ഫർ വാങ്ങിപ്പോയിട്ട് ഇപ്പൊ ഒന്നര മാസമായി.

സരയു എനിക്ക് അതല്ല പണി…

ഓഹോ…

പെട്ടെന്ന് ആയിരുന്നു പിറകിൽ നിന്ന് ത്രേസ്യാമ്മച്ചി *മോളെ* ന്ന് വിളിച്ചു അലറിയത്.

പിറകോട്ട് തിരിഞ്ഞതും എന്ത് ചെയ്യണം എന്ന് എനിക്ക് മനസിലായില്ല. സരയുവിന്റെ കൂടെ ഉള്ള ഒരുത്തി ഒരു തടിക്കഷ്ണം കൊണ്ട് എന്റെ നേരേ വരുവായിരുന്നു.

അവൾ അതുകൊണ്ട് എന്റെ നെറ്റിയിൽ ആഞ്ഞടിച്ചു.

★തുടരും★

5 വർഷം മുന്നേ എഴുതിയ കഥയാണ്…❤️


📖 കഥ തുടരാം

“*IPS കാരന്റെ കുറുമ്പി…😘*”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ✍🏻🥀Achoos🥀★Aiza Adam🦋❤‍🔥-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!