Skip to content

ഒറ്റ ശ്വാസത്തിൽ പറഞ്ഞ പ്രണയം!

🔱അനഘശിവം🔅 മലയാളം നോവൽ

🔱അനഘശിവം🔅 – ആമി_കൃപ_

Drama, Love, Suspense · 6 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – 🔱അനഘശിവം🔅 1

ഓർമ്മയില്ലെന്ന് പറഞ്ഞ് അവൻ അകന്നു, പക്ഷേ ആ വിളിയിൽ എല്ലാം മാറിമറിയുമോ? തുടരും 💎


പാർട്ട്‌ – 1

“നിന്റെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ എനിക്കാവില്ല അനഘ… പക്ഷേ,”

” എന്താ സാർ പറയൂ.”

” അനു എഴുന്നേൽക്കൂ… അലറാം അടിക്കുന്നു എഴുന്നേൽക്കൂ….”

പ്രിയ ടെ ശബ്‌ദം കേട്ടാണ് ഉണർന്നത്. സമയം രാവിലെ 4 മണി.

“നിനക്ക് അസൈൻമെന്റ്റ് കംപ്ലീറ്റ് ചെയ്യേണ്ടേ എഴുന്നേൽക്കു…. ഇല്ലെങ്കിൽ നിന്നെ വീണ്ടും ക്ലാസ്സിൽ നിന്നു പുറത്താക്കും.”

അതു കേട്ടപ്പോഴാണ്  അരുൺ സർ രണ്ടുതവണ പുറത്താക്കിയത് ഓർമ്മ വന്നത്. വേഗം ചാടി എഴുന്നേറ്റു. അരുൺ സർ ഞങ്ങളുടെ ഫിസിക്‌സ് അധ്യാപകൻ ആണ്.

പറയുമ്പോൾ എല്ലാം പറയണമല്ലോ ഞാൻ ഒരു ഭൂലോക മടിച്ചിയാണ്. ഒരു വർക്കും സമയത്തിനു തീർക്കില്ല.എല്ലാത്തിനും മടിയാണ്, 😜അതാണ് ശെരിക്കുമുള്ള പ്രശ്നം🥲

കഴിഞ്ഞ രണ്ടുതവണ ക്ലാസ്സിൽ നിന്നു പുറത്താക്കിയപ്പോഴും വീട്ടിൽ അറിയാതെ കാര്യം നൈസായി കൈകാര്യം ചെയ്ത‌ത് പ്രിയ ആണ്.

പ്രിയ ആണ് എനിക്ക് എല്ലാം. ഞാൻ പഠിക്കുന്ന അതേ കോളേജിൽ പി ജി സ്റ്റുഡൻ്റ് പ്രിയേച്ചി…എല്ലാ അധ്യാപകരുടേയും പ്രിയപ്പെട്ടവൾ ഞാൻ നേരെ മറിച്ചും.😂

അസൈൻമെന്റ്റ് എഴുതാൻ തുടങ്ങിയപ്പോൾ ആണ് മൊബൈലിൽ വന്നു കിടക്കുന്ന മെസ്സേജ് ശ്രദ്ധിച്ചത്

” നാളെ മുതൽ അരുൺ സർ മൂന്നു മാസം ലീവ് ആണ്” എന്റെ കൂട്ടുകാരി അമ്മുവിന്റെ മെസ്സേജ് ആയിരുന്നു. പിന്നെ ഒന്നു ആലോചിച്ചില്ല. പ്രിയേച്ചിനെയും പൊതിഞ്ഞുപ്പിടിച്ചു പുതപ്പിനടിയിലേക്ക് ചുരുണ്ടു.

രാവിലെ കോളേജിൽ എത്തിയപ്പോൾ ആണ് അറിഞ്ഞത് അരുൺ സർന് പകരം വേറെ സ്റ്റാഫ് നാളെ ജോയ്ൻ ചെയ്യുമെന്ന്.

എന്തായാലും അരുൺ സർ അല്ലല്ലോന്നു ആശ്വാസിച്ചിരിക്കുമ്പോൾ ആണ് വരാന്തയിൽ കൂടി പോകുന്ന ആളെ കണ്ടു ഞെട്ടിയത്.

“ശിവൻ സാർ” ഞാൻ അറിയാതെ മന്ത്രിച്ചു.

പെട്ടെന്ന് എന്റെ ചിന്തകൾ കുറച്ചു പുറകോട്ടു പോയി

ഞാൻ പ്ലസ് ടു പഠിക്കുന്ന കാലം.
പഠിക്കാൻ എനിക്ക് മടിക്കൂടുതൽ ആയതുകൊണ്ട് തന്നേ ന്റെ അച്ഛൻ എന്നെ അടുത്തുള്ള ട്യൂഷൻ സെൻ്ററിൽ കൊണ്ടാക്കി…

അവിടെ വച്ചാണ് ഞാൻ ശിവൻ  സാറിനെ ആദ്യമായി കാണുന്നത്.
സാറിന്റെ ക്ലാസ്സ് എല്ലാവർക്കും വലിയ ഇഷ്‌ടമായിരുന്നു.എനിക്കും ഇഷ്ടമായിരുന്നു സാറിന്റെ ക്ലാസ്സ്‌… കൂടാതെ സാറിനെയും 😌🙈
എനിക്ക് സാറിനോട് വല്ലാത്തൊരു ആകർഷണം തോന്നി.
പിന്നീട് എപ്പോഴോ അത് ഞാൻ പോലും അറിയാതെ പ്രണയമായി മായി മാറിയോ എന്നൊരു സംശയം ഒക്കെ ഉണ്ട് 🙈❤️

ആ ഒരു വർഷം കടന്ന് പോയത് ഞാൻ അറിഞ്ഞില്ല…
ഇപ്പോൾ ക്ലാസ്സിലെ നല്ല കുട്ടികളിൽ ഒരാൾ ആണു ഞാൻ പ്രതേകിച്ച് ശിവൻ സാറിൻ്റെ ക്ലാസ്സിൽ.

പരിക്ഷകളിൽ എല്ലാം നല്ല മാർക്ക് കിട്ടി തുടങ്ങിയപ്പോൾ അച്ഛനും അമ്മയും ശിവൻ സാറിനെ പുകഴ്‌ത്തുന്നതു കേട്ടു ഞാൻ സന്തോഷിച്ചു.
അങ്ങനെ പ്ലസ് ടു പരീക്ഷയിൽ ഞാൻ നല്ല മാർക്കോടെ പാസ്സായി.

സന്തോഷം പങ്കിടാനായി ഞാൻ മധുരവുമായി സാറിന്റെ അടുത്തെത്തി ഒപ്പം  മനസ്സിൽ സൂക്ഷിച്ച പ്രണയവും…

ഒറ്റ ശ്വാസത്തിൽ ഞാൻ എൻ്റെ ഇഷ്ട്ടം സാറിനോട് പറഞ്ഞു.
ഒരു അമ്പരപ്പോടെ എന്നെ നോക്കി നിൽക്കുകയായിരുന്നു സാർ. ഒന്നും പറയാതെ സാർ അവിടെ നിന്നും പോയി.
പിന്നെ രണ്ടു ദിവസം സാറിനെ കണ്ടില്ല. ഡിഗ്രി അഡ്‌മിഷൻ കിട്ടിയത് കുറച്ച് അകലെ ഉള്ള സ്‌കൂളിൽ ആണ്.

പോയി വരാനുള്ള സൗകര്യത്തിന് അച്ഛൻ എന്നെ അടുത്ത ഒരു ബന്ധുവിന്റെ വീട്ടിലാക്കി…

പക്ഷേ സാറിനോടുള്ള പ്രണയത്തിൽ ഒരുമാറ്റവും ഉണ്ടായിരുന്നില്ല.

ഒഴിവു ദിവസങ്ങളിൽ വീട്ടിൽ വരുമ്പൊഴെല്ലാം ഞാൻ സാറിനെ തിരക്കി പോയിരുന്നു.

അറിയാൻ കഴിഞ്ഞത് സാറ് ഇപ്പോൾ ട്യൂഷൻ സെൻ്ററിൽ വരുന്നില്ല. ഉപരിപഠനത്തിനായി പോയി എന്നാണ്.

ആദ്യമാദ്യം വലിയ സങ്കടവും വിഷമവും ആയിരുന്നു….

” അനു നീ ഏതു ലോകത്താണ് “

അമ്മു വിളിച്ചപ്പോഴാണ് ഞാൻ ഓർമ്മകളിൽ നിന്നും ഉണർന്നത്.

“ഫിസിക്സ‌് പുതിയ ലെക്‌ചർ ഇന്നു ചാർജ് എടുത്തു “

പെട്ടെന്നാണ് ഓർമ്മ വന്നത് ശിവൻ സാറിൻ്റെ പ്രിയപ്പെട്ട വിഷയം എന്നും ഫിസിക്‌സ്‌ ആയിരുന്നു.

ഞാൻ ഒന്നും നോക്കാതെ സ്റ്റാഫ് റൂമിലേക്ക് ഓടി. പക്ഷേ അവിടെ എങ്ങും സാറിനെ കണ്ടില്ല.

“നീ ആരെയാ നോക്കുന്നത് അനു ” ഒന്നും ഇല്ല അമ്മു ഞാൻ വെറുതെ ഇങ്ങനെ….🙂

മനസ്സിൽ എവിടെയോ ഒരു പുതിയ പ്രതീക്ഷയോടൊപ്പം സാറിനോടുള്ള പ്രണയം ഇന്നും മനസ്സിൽ ഉണ്ടെന്ന തിരിച്ചറിവായിരുന്നു അത്.

രാത്രി ഉറങ്ങാനേ പറ്റിയില്ല. പഴയ ഓർമ്മകളായിരുന്നു മനസ്സുനിറയെ…..

ഞാൻ എങ്ങനെ ഒക്കെയോ തിരിഞ്ഞും മറിഞ്ഞും കെടന്ന് നേരം വെളുപ്പിച്ചു…

” നീ പതിവില്ലാതെ നേരത്തേ എഴുന്നേറ്റോ അനു,എന്നും വിളിക്കാതെ എഴുന്നേൽക്കാറില്ലല്ലോ.”

” മ് എഴുന്നേറ്റു പ്രിയേച്ചി”

ഇന്ന് പഴയപ്പോലെ കോളേജിൽ പോകാൻ മടിയില്ലായിരുന്നു. മനസ്സിൽ ശിവൻ സാർ മാത്രമായിരുന്നു.

കോളേജ് സ്റ്റോപ്പിൽ ബസ് ഇറങ്ങി നടക്കുമ്പോഴും പുതിയ ഫിസിക്സ് അധ്യാപകൻ ശിവൻ സാർ അവണേ എന്ന ഒരു ഒറ്റ പ്രാർത്ഥന ആയിരുന്നു മനസ്സിൽ….

“എന്താണ് പതിവില്ലാതെ ഒരു നിശബ്‌ദത. ഇന്ന് ടീച്ചേഴ്‌സിനെ കുറ്റം പറയാനില്ലേ?”

പ്രിയേച്ചിടെ ചോദ്യത്തിനു ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി കൊടുത്തത്.

അങ്ങനെ ഞാൻ കാത്തിരുന്ന സമയമായി. സാർ ക്ലാസ്സിലേക്ക് കടന്നു വന്നു. അതെ ഇത് ശിവൻ സാർ തന്നെ…മനസ്സൊന്നു കോരിതരിച്ചു….

സാർ എല്ലാവരേയും പരിചയപ്പെട്ടു കൂട്ടത്തിൽ എന്നേയും. ഒരു പരിചയഭാവവും ആ മുഖത്തു കണ്ടില്ല.

അത് എനിക്ക് താങ്ങാവുന്നതിലും അപുറമായിരുന്നു. എന്തായാലും സാറിനെ കണ്ടു സംസാരിക്കാൻ ഞാൻ തീരുമാനിച്ചു.

സ്റ്റാഫ് റൂമിന്റെ മുൻപിൽ എത്തിയപ്പോൾ എൻ്റെ ധൈര്യം ചോർന്നു പോയി. ഞാൻ തിരിച്ചു നടന്നു, പറ്റില്ല, പറയാതെ പറ്റില്ല.

ഇത്രയും കാലം മനസ്സിൽ കൊണ്ടു നടന്നിട്ടു ഞാൻ വീണ്ടും സ്റ്റാഫ് റൂമ് ലക്ഷ്യമാക്കി നടന്നു, പക്ഷേ അവിടെ എങ്ങും സാറിനെ കണ്ടില്ല…

തിരിച്ചു വീട്ടിലേക്കു പോരുമ്പോൾ പ്രിയേച്ചി സംസാരിച്ചതൊന്നും ഞാൻ കേട്ടില്ല. മനസ്സുനിറയെ ചോദ്യങ്ങളായിരുന്നു.

“സാറിനു എന്നെ മനസ്സിലായില്ലേ? അതോ അങ്ങനെ നടിക്കുന്നതോ?”

1 വർഷം മനസ്സിൽ കൊണ്ടു നടന്ന പ്രണയമാണ് അന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തതെന്നു സാറിനറിയില്ലല്ലോ…

ഇനി ചിലപ്പോൾ സാർ അത് തമാശ ആയി മാത്രം എടുത്തുളുവോ?…

സാറിന്റെ കല്യാണമെക്കാനും കഴിഞ്ഞോ? അയ്യോ ആലോചിക്കാനേ വയ്യ..
ഒരുപാട് ചോദ്യങ്ങൾ കൊണ്ടു തന്നെ എന്റെ മനസ്സ് അസ്വസ്ഥമായി.

“എന്താ എൻ്റെ അനുനു പറ്റിയത് പ്രിയേച്ചിനോട് പറയൂ….”

ഒന്നൂല്ലന്റെ പ്രിയേച്ചി എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു ഞാൻ.

“രണ്ടാളും കൂടി ഇങ്ങനെ കെട്ടിപ്പിടിച്ചിരുന്നോ, ഇപ്പോഴും ചെറിയകുട്ടികൾ ആണെന്ന വിചാരം”

“അതെ ചെറിയ കുട്ടികൾ ആണ്”

അമ്മയുടെ ചോദത്തിന് പ്രിയേച്ചിയാണ് മറുപടി പറഞ്ഞത്.

“പ്രിയക്ക് ഒന്ന് രണ്ട് കല്യാണ ആലോചന വന്നിട്ടുണ്ട്. നാളെ കെട്ടിച്ചു വിടേണ്ടതാണ്. ഇപ്പോഴും കുട്ടികൾ ആണെന്നാ വിചാരം.”

അതും പറഞ്ഞു അമ്മ പുറത്തേക്കു പോയി.

“പ്രിയേച്ചി കല്യാണം കഴിക്കാൻ പോവാണോ?”

” ആ എന്തായാലും ഒരുത്തൻ്റെ കൂടെ പോണം.”

“പ്രിയേച്ചി പോയാൽ ഞാൻ തനിച്ചാവും”

” ഞാൻ പോകുമ്പോൾ നിന്നേയും കൂടെ കൊണ്ടുപോവാട്ടോ.”

അതും പറഞ്ഞു പ്രിയേച്ചി എനിക്കൊരുമ്മ തന്നു.

പിറ്റേന്ന് രാവിലെ കോളേജിൽ എത്തിയപ്പോൾ സാർ സ്റ്റാഫ് റൂമിന്റെ മുമ്പിൽ നിൽക്കുന്നു.

ഞാൻ നേരെ സാറിൻ്റെ അടുത്ത് ചെന്ന് “എന്നെ ഓർമ്മ ഇല്ലേ ” എന്നു ചോദിച്ചു.

” ഇല്ല” സാറിന്റെ പെട്ടെന്നുള്ള മറുപടി എന്നെ തളർത്തി കളഞ്ഞു. ഇത്രയും നാൾ മനസ്സിൽ കൊണ്ടു നടന്നിട്ട് എല്ലാം കൈയിൽ നിന്നു പോയി. കണ്ണു നിറയുന്നത് ആരും കാണാതിരിക്കാൻ ഞാൻ പെട്ടെന്ന് ക്ലാസ്സിലേക്ക് നടന്നു.

സാർ ക്ലാസ്സിൽ വന്നതും ക്ലാസ്സ് കഴിഞ്ഞതും ഞാൻ അറിഞ്ഞില്ല. മനസ്സ് വല്ലാതൊരു മരവിപ്പായിരുന്നു.

ഏതാനും ദിവസങ്ങൾ കടന്നു പോയി, സാറിന് ഞാൻ ഒരു അപരിചിതയായി തന്നെ തുടർന്നു.

പലപ്പോഴായി പ്രിയേച്ചിക്കു ഒന്ന് രണ്ട് പ്രൊപ്പോസൽ വന്നു. അതിൽ ഒരെണ്ണം വീട്ടുകാർക്കെല്ലാം ഇഷ്ടമായി.

പ്രിയേച്ചിടെ കോഴ്സ്‌സ് കഴിഞ്ഞിട്ട് ആവാം എന്ന അച്ഛന്റെ അഭിപ്രായത്തോട് അവരും യോജിച്ചു.

ഒരു മാസം കടന്നു പോയത് അറിഞ്ഞില്ല. സാറിനെ കാണുമ്പോഴെല്ലാം വളരെ പ്രതീക്ഷയോടെ ഞാൻ നോക്കും. പക്ഷേ എന്നും നിരാശയായിരുന്നു ഫലം.

പലപ്പോഴും തോന്നി സാർ ഒരു അപരിചിതന്റെ മുഖം മൂടി മനപൂർവ്വം അണിഞ്ഞതാണോ എന്ന്.

ഒരു ദിവസം ലച്ച് ബ്രേക്ക് സമയത്ത് പൂൺ വന്നു വിളിച്ചു. “അനഘ ശിവൻ സാർ വിളിക്കുന്നു സ്റ്റാഫ് റൂമിലേക്ക് ചെല്ലൂ.”

ഞാൻ ചാടി എഴുന്നേറ്റു..

      തുടരും 💎….

എല്ലാവരുടെയും സപ്പോർട്ട് ഈ സ്റ്റോറിക്ക് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ ഒരു കുഞ്ഞ് കഥ ആരംഭിക്കുന്നു.. 💓വരും ദിനങ്ങളിൽ തുടർന്നുള്ള ഭാഗങ്ങൾ പോസ്റ്റ്‌ ചെയ്യുന്നതാണ്… 💞🤌🏼

                                        


📖 കഥ തുടരാം

“🔱അനഘശിവം🔅”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ആമി_കൃപ_-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!