*കാക്കിക്കുള്ളിലെ പ്രണയം…💛* – ✍🏻🥀Achoos🥀★Aiza Adam🦋❤🔥
Love, Suspense, Thriller · 11 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – *കാക്കിക്കുള്ളിലെ പ്രണയം…💛* – 1
DGP യുടെ മകൾ ഒരു രഹസ്യമായിരുന്നോ? ACP നകുൽ വർമ്മയുടെ വരവ് ആമിയുടെ ജീവിതം മാറ്റുമോ?
*കാക്കിക്കുള്ളിലെ പ്രണയം…💛*
Part 1
©:Copy Protected
✍🏻💕Achoos💕
© Copyright work – This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 ) and should not be used in full or part without the creator’s with out premiere permission…
[ഈ സൃഷ്ടി കോപ്പി റൈറ്റ് ആക്ട് 1957 (14 of 1957) സെക്ഷൻ 45 പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു….. എഴുത്തുകാരിയുടെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്…..]
🦋
Disclaimer :-
All characters appearing in this work are fictitious….. Any resemblance to real persons, living or dead is purely coincidental…..
Interested readers only read on….. Disinterested readers please step back…..
I don’t know if everything in this story will be acceptable to everyone…..
Like every story says….
It is your choice to continue or not…..
So, Interested readers can start reading….
🦋
Hot New Releases in Books
“മെ ഐ കമിങ് …”
“യെസ്…”
“ആമി… ACP മാറിയിട്ടുണ്ട്…”
“മ്മ്മ്… എന്നിട്ട് എന്തെങ്കിലും പ്രോബ്ലം സ്…”
“അതല്ല ആമി…”
“പിന്നെ എന്താ അജു… കാര്യം പറ…”
“ആമിയോട് ഒന്ന് DGP ഓഫീസ് വരെ ചെല്ലാൻ പറഞ്ഞു…”
“ആരാ പറഞ്ഞത്…”
“ആമി നിന്റെ പപ്പ…”
“ഓക്കേ… എന്നാ ഞാൻ പോയിട്ട് വരാ… അതുവരെ ഒക്കെ ഒന്ന് ഹാന്റിൽ ചെയ്യണേ അജു…”
“ഓക്കേ ആമി…”
ഇതാണ് ഞമ്മുടെ നായിക അഭിരാമി എന്ന ആമി. DCP അഭിരാമി വിശ്വനാഥ്IPS. DGP വിശ്വനാഥിന്റെയും Dr. അരുന്ധതി വിശ്വനാഥിന്റെയും മൂത്ത മകൾ. താഴെ ഒരു അനിയൻ കൂടെ ഉണ്ട്. അഭിജിത്ത് വിശ്വനാഥ്.ആൾ ഇപ്പൊ പ്ലസ് ടൂ സ്റ്റുഡന്റ് ആണ്. അഭിക്ക് ആമി ചേച്ചി എന്നു വെച്ചാൽ ജീവൻ ആണ്. തിരിച്ചു ആമിക്കും അങ്ങനെ തന്നെ.
DCP അഭിരാമി വിശ്വനാഥ് IPS എന്ന പേര് കേട്ടാൽ തന്നെ താഴെ ഉള്ള ഉദ്യോഗസ്ഥർ എന്നോ മുകളിൽ ഉള്ള ഉദ്യോഗസ്ഥർ എന്നോ വ്യത്യാസം ഇല്ലാതെ ആ പേര് കേട്ടാൽ തന്നെ വിയർക്കും. ഒന്നു കൊണ്ടും അല്ല. ആൾ ആമിയുടെ അച്ഛനും DGP യുമായ വിശ്വനാഥ് നു മുമ്പിൽ അല്ലാതെ തല കുനിച്ചു നിൽക്കില്ല. തെറ്റു കണ്ടാൽ ആരെന്നു നോക്കാതെ പ്രതികരിക്കും. അതാണ് DCP അഭിരാമി വിശ്വനാഥ്.
ഇത്ര ഒക്കെ പറഞ്ഞെന്ന് കരുതി ആമി സിംഹത്തെ പോലെ കടിച്ചു കാറും എന്നൊന്നും കരുതണ്ട ട്ടോ😂😂. ആൾ പാവം ആണ് എങ്കിലും ഡ്യൂട്ടി യുടെ കാര്യത്തിൽ വിട്ടു വീഴ്ച തരില്ല. പിന്നെ നേരത്തെ ഞമ്മള് കണ്ട അജു അതായത് CI അർജുൻ. ആമിയുടെ ക്ലാസ് മേറ്റ്. ആ ബന്ധം ഒന്നും ഡ്യൂട്ടിയിൽ ഇല്ലാ ട്ടോ. എന്നാലും താഴെ ഉദ്യോഗസ്ഥരോട് ആവശ്യമില്ലാതെ ഒരിക്കലും ദേഷ്യപ്പെടില്ല. എല്ലാരോടും ഫ്രണ്ട്ലീ അയെ അടുത്തിടെ പഴകു ഒള്ളൂ.
CI അർജുനും SI അശ്വിനും ആണ് ആമിയുടെ കൂടെ എന്തിനും ഏതിനും ഉണ്ടാകാർ. മൂന്നു പേരും എട്ടാം ക്ലാസ് തൊട്ട് ഡിഗ്രി വരെ ഒരുമിച്ചു പഠിച്ച കൂട്ടുകാർ. 💜DeViL’ s💜 അജുവിന്റെയും അച്ചുവിന്റെയും ധൈര്യം തന്നെ ആമി ആണ്.
ആമി The Black Devil Queen എന്ന പേരിൽ ആണ് കൂടുതൽ അറിയപ്പെടുന്നത്. DGP വിശ്വനാഥിന്റെ മക്കൾ ആണ് അഭിരാമി എന്ന് ആർക്കും തന്നെ അറിയില്ല. ആൾ ഒരു പെണ്പുലി ആണ്. ഒരുപാട് തെളിയിക്കപ്പെടാതെ കിടന്ന കേസുകൾ തെളിയിച്ചും ആരും ഭയപ്പെടുന്ന ഗുണ്ടാ ടീമുകളുമായി പോരിനിറങ്ങിയും എല്ലാം ആൾ പ്രശസ്ത ആണ്. അതുകൊണ്ട് തന്റെ ഫാമിലിക്ക് ഒന്നും സംഭവിക്കാരുത് എന്ന നിർബന്ധം കൊണ്ട് ആണ് ആ കാര്യങ്ങൾ ഒന്നും വെളിപ്പെടുത്താത്തത്.
അപ്പൊ ഇനി നമുക്ക് കഥയിലോട്ട തിരിച്ചു വരാം.
ആമി നേരെ DGP ഓഫീസിലോട്ട് ചെന്നു. അവൾ അങ്ങോട്ട് കയറിയതും അവിടെ അവിടെ ഉണ്ടായിരുന്ന മുഴുവൻ പോലീസുകാരും അവക്ക് മുമ്പിൽ നിന്ന് സല്യൂട്ട് അടിച്ചു. ആമി നേരെ DGP യുടെ റൂമിനു മുന്നിൽ ചെന്ന് ഡോറിൽ ഒന്ന് നോക്ക് ചെയ്തു.
“മെ ഐ കമിങ് സാർ…”
“യെസ് കമിങ്…”
ആമി അങ്ങോട്ട് കടന്നതും വേറെ എട്ടു പത്തു പേര് കൂടി ആ റൂമിൽ ഉണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോ ആണ് ആമിക്ക് ആളുകളെ മനസ്സിലായത്.
MP. സുധാകരൻ ഉം മകൻ അജിത്തും MLA രവീന്ദ്രൻ ഉം മകൻ റാമും CM ദേവ പ്രതാപും മകൻ രുദ്രനും അദ്ദേഹത്തിന്റെ അനിയത്തി ജയയും മകൻ ശരത്തും കൂടെ തന്നെ IG ജോർജ് കുരിശങ്കലും വേറെ ഒരു പുതു മുഖവും ആ ൾ കാക്കി ആണ് വേഷം അതുകൊണ്ട് പോലീസ് ഓഫീസർ ആണ് എന്ന് തിരിച്ചറിയാം. അവൾ അവരെ ഒന്നും മൈന്റ് ചെയ്യാതെ DGP യുടെ മുന്നിൽ ചെന്നു നീട്ടി സല്യൂട്ട് അടിച്ചു.
“സാർ എന്തിനാ എന്നെ വിളിപ്പിച്ചത്…”
“ആ ആമി. {ആമിയെ ആരും പേര് വിളിക്കുന്നതും മേഡം എന്നു വിളിക്കുന്നതും ആമിക്ക് ഇഷ്ടമല്ല. പ്രായം ഉള്ള വർ മോളെ എന്നോ മറ്റുള്ളവർ ആമി എന്നോ വിളിക്കാം} ഇവർക്ക് മൂന്നു പേർക്കും പ്രൊട്ടക്ഷൻ കൊടുക്കാൻ മൂന്ന് പൊലീസുകാർ വേണം… നീ തന്നെ തിരഞ്ഞെടുക്കണം എന്ന് CM ന് ഒറ്റ നിർബന്ധം…”
അവളുടെ പപ്പ റാമിനെയും അജിത്തിനെയും രുദ്രനെയും നോക്കി കൊണ്ട് പറഞ്ഞു.
“സാർ എനിക്ക് CM ഇനോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്…”
“ആ ആമി ചോദിച്ചോ…”
“അതേ ഇത് ഞാൻ തന്നെ തിരഞ്ഞെടുക്കണം എന്ന് CM ദേവ പ്രതാപിൻ എന്താ ഇത്ര നിർബന്ധം…”
“അഭിരാമി സൂക്ഷിച്ചു സംസാരിക്ക…” രുദ്രൻ
“രുദ്രാ… നീ നിന്റെ പണി എടുക്ക്… ഇതിൽ നീ ഇടപെടേണ്ട…” ആമി
“അഭിരാമി സൂക്ഷിച്ചു സംസാരിക്ക… ഒന്നുമില്ലെങ്കി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അല്ലെ നിന്റെ മുന്നിൽ നിൽക്കുന്നത്…” DGP °ആമിയുടെ പപ്പ°
“സാർ… DCP അഭിരാമി വിശ്വനാഥ് IPS ബഹുമാനം അര്ഹിക്കുന്നവരെ മാത്രമേ ബഹുമാനിക്കാർ ഒള്ളൂ…” ആമി
“അഭിരാമി ഷട്ടപ്പ്…” DGP
“സോറി സാർ… ഈ ഒരു ചെറിയ കാര്യത്തിന് എന്നെ ഇവിടെ വിളിപ്പിച്ച പിന്നെ എനിക്ക് ദേഷ്യം വരാത്ത ഇരിക്കുമോ… എന്റെ തിരക്ക് ഒക്കെ മാറ്റി വെച്ച് കഷ്ടപ്പെട്ട് ഒരു കേസ് അന്വേഷണത്തിൽ രാവില്ലാ പക്കലില്ല നടക്കുമ്പോ ആണോ മനുഷ്യന്റെ ടൈം വെസ്റ്റ് ചെയ്യാൻ ഇങ്ങനെ ഒക്കെ വിളിക്കുന്നത്…” ആമി
“സോറി ആമി… നിന്നെ ശെരിക്ക ഞാൻ ഇതിന് അല്ല വിളിപ്പിച്ചത്…” അത് കേട്ടതും ആമി DGP യെ ഒന്ന് കണ്ണുരുട്ടി നോക്കി.
“നീ എന്നെ നോക്കണ്ട…” DGP
“നീ ഇപ്പൊ അന്വേഷിക്കുന്ന ആ കേസിൽ നിനക്ക് എന്തെങ്കിൽ ഉം തുമ്പ് കിട്ടിയോ…” IG
അതായത് CM ദേവ പ്രതാപിന്റെ അനിയത്തി ജയയുടെ മകൾ ദേവികയുടെ മർഡർ നടത്തിയത് ആരാണ് എന്നാണ് ഞമ്മുടെ ആമി അന്വേഷിക്കുന്നത്. ദേവിക ഒരു ഡിഗ്രി വിദ്യാർത്ഥി ആണ്. മൂന്നു ദിവസം മുമ്പ് ആണ് ആൾ കൊല്ലപ്പെട്ട നിലയിൽ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയത്. ദേവിക റേപ്പിങിനും ഇര ആയിട്ടുണ്ട്.
“ഇല്ല മിനിയാന്ന് സ്റ്റാർട്ട് ചെയ്തോള്ളൂ… ശ്രമിച്ചു കൊണ്ട് ഇരിക്കുവാ…” ആമി
“ഇനി എന്ന്…” IG
“Mr. ജോർജ് കുരിശങ്കൽ… ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യൻ ആണ്… അല്ലാതെ റോബോട്ട് ഒന്നും അല്ല… എന്നെ കൊണ്ട് ആകും വിധം ശ്രമിക്കുന്നുണ്ട്…” ആമി
“അഭിരാമി… ഞാൻ ഒന്ന് ചോദിച്ചോട്ടെ…” IG
“എന്താണ്…”
“നിന്നെ നിന്റെ വീട്ടുകാർ മൂത്തവരെ ബഹുമാനിക്കാൻ പഠിപ്പിച്ചിട്ടില്ലേ…” IG
IG ജോർജ് കുരിശങ്കൽ അത് ചോദിച്ചത് മാത്രമേ അവിടെ നിന്ന എല്ലാർക്കും ഓർമ ഒള്ളൂ. DGP യുടെ ടേബിളിൽ ഉള്ള പേപ്പേഴ്സ് മുഴുവൻ ആയും ആ റൂമിൽ പാറി പറന്നു. ആമിയുടെ പെട്ടെന്നുള്ള ആ മാറ്റം എല്ലാരേയും ഞെട്ടിച്ചിട്ടുണ്ട്.
“മോളെ ആമി…” ആമിയുടെ പപ്പ
“സ്റ്റോപ്പ് ഞാൻ ഇറങ്ങാ…” ആമി
“അഭിരാമി ഈ കേസ് എന്നാ ഞങ്ങൾ ഇവനെ എൽപ്പിച്ചോട്ടെ…” IG
“Mr. ജോർജ് കുരിശങ്കൽ നേരത്തെ ഒരു കാര്യം ചോദിച്ചലോ… എന്നെ നിങ്ങൾ എന്ത് വേണേലും പറഞ്ഞോ… എന്റെ പപ്പയെയോ മമ്മയെയോ ആരെങ്കിലും പറഞ്ഞാൽ നോക്കി നിൽക്കില്ല… ചിലപ്പോ അത് കയ്യാങ്കളി ആകും… പിന്നെ ഞാൻ ഒരു തവണ കൂടെ പറയാ… ഞാൻ മനുഷ്യൻ ആണ്… റോബോട്ട് അല്ല… അതും ഈ കേസ് ഞാൻ അന്വേഷിക്കാൻ തുടങ്ങിയത് മിനിയാന്ന് ആണ് അല്ലാതെ ഒരു മാസം മുമ്പ് ഒന്നു അല്ല… ഇനി നിങ്ങക്ക് മാറ്റണം എങ്കിൽ മാറ്റ്…” ആമി
“ഓക്കേ അഭിരാമി… ഞങ്ങക്ക് ഇത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥയെ മാറ്റണം…” CM
“മ്മ്മ്…” ആമി
“എന്താ അഭിരാമി ഒന്നും പറയാത്തത്…” MP
“മോളെ എനിക്ക് അതൊന്നും വേണ്ട… എന്റെ കുഞ്ഞിനോട് അങ്ങനെ പെരുമാറിയ ചെന്നായ്ക്കളെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നാ മതി…” ജയ
“അമ്മേ… ഞാൻ അന്വേഷിക്കുന്നുണ്ട്… മാറ്റണം എങ്കി നിങ്ങക്ക് മാറ്റാം… എനിക്ക് തടയാൻ കഴിയില്ല…” ആമി
“എന്റെ അഭിപ്രായം മാറ്റണം എന്നാണ്…” MLA
“അഭിരാമി ഒരു ദിവസം കൊണ്ട് നിനക്ക് ഒന്നും തന്നെ അതിൽ നിന്ന് മനസ്സിലായില്ലേ…” IG
“വിശ്വനാഥ്സാറിന്റെ മകളല്ലേ ഇവൾ…” രുദ്രൻ
അത് കേട്ടതും ആമിയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി.
“രുദ്രൻ എന്താ പറഞ്ഞത്…” CM
“അതേ പപ്പ… സാറിന്റെ മകൾ ആണ് അഭിരാമി…” രുദ്രൻ
“വാട്ട്…” IG
“അതേ ആണ് അഭിരാമി വിശ്വനാഥ് IPS. ഡോട്ടർ ഓഫ് DGP വിശ്വനാഥ് IPS ആന്റ് Dr. അരുന്ധതി വിശ്വനാഥ്…” ആമി
“ഇത് സത്യം ആണോ…” MLA
“അതേ ആമി എന്റെ മോൾ തന്നെ ആണ്…” DGP
“പിന്നെ എന്തിനാ ഇത് എല്ലാവരിൽ നിന്നും മറച്ചു വെക്കുന്നത്…” MP
“എനിക്ക് പറയാൻ അന്തസ് ഇല്ലാഞ്ഞിട്ടല്ല… ഞാൻ കാരണം എന്റെ ഫാമിലിക്ക് ഒന്നും വരരുത അത് ഒന്നു കൊണ്ട് മാത്ര ആണ്…” ആമി
“ആമി തന്നോട് എനിക്കൊന്നു സംസാരിക്കണം…” ഒന്ന് പുരത്തോട്ട് വരാവോ… IG യുടെ കൂടെ ഉള്ള പോലീസുകാരൻ
“നോക്കണ്ട ആമി… അവൻ ADGP സത്യൻ സാറിന്റെ മകൻ ACP നകുൽ വർമ…” DGP
“താൻ…” ആമി
“ഞാൻ ന്യൂ ആണ് ആമി…” നകുൽ
“ഓഹ്… എന്നാ താൻ പുരത്തോട്ട് വാ…” ആമി
ആമി ഡോർ തുറന്ന് പുരത്തോട്ട് ഇറങ്ങിയതും പിറകെ തന്നെ നകുലും ചെന്നു. ആദ്യം രണ്ടു പേരും ഒന്നും മിണ്ടിയില്ല പിന്നെ നകുൽ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.
“ആമി…”
“മ്മ്മ്…”
“തന്നോട് ഒരു കാര്യം ചോദിച്ചാ സത്യം പറയുമോ…”
“മ്മ്മ്… അപ്പുവേട്ടൻ ചോദിക്ക്…”
“അല്ല ആമിക്ക് എങ്ങനെ എന്റെ നിക് നെയിം അറിയാ…”
“അപ്പുവേട്ടാ… നീ ഒന്ന് ഓർത്തു നോക്ക്… ചെറുപ്പത്തിൽ കൂടെ കളിച്ചു നടന്ന ഞാൻ എങ്ങനെ ആ അപ്പുവേട്ടനെ മറക്കുന്നത്… ഇന്ന് കണ്ടപ്പോ എവിടെ യോ കണ്ട പോലെ… അപ്പുവേട്ടൻ ആൾ ആകെ മാറി… പപ്പ പറഞ്ഞപ്പോ ആണ് എനിക്ക് മനസ്സിലായത്… ഏട്ടൻ അവിടുന്ന് ലണ്ടനിൽ പോയ ശേഷം ഞാൻ ഏട്ടനെ കണ്ടിട്ടേ ഇല്ല… ഇടക്കിടെ വീട്ടിൽ വരും… ചോദിക്കുമ്പോ ഒന്നും നാട്ടിൽ ഇല്ല എന്ന ലെച്ചു അമ്മ പറയാർ… പിന്നെ ഏട്ടന് ഡിഗ്രി കഴിഞ്ഞപ്പോ ബിസിനസിലോട്ട തിരിച്ചില്ലേ… പിന്നെ എന്താ ഈ വഴി…”
“അപ്പൊ നീ എന്നെ മറന്നില്ല അല്ലെ…”
“അപ്പുവേട്ടനെ ഞാൻ മറക്കെ… നോ വേ…”
“അമ്മു…”
“മ്മ്മ്…”
“നിനക്ക് ആ കേസിനെ കുറിച്ച് എന്തൊക്കെയോ മനസ്സിലായിട്ടുണ്ട്… പക്ഷെ നീ പറയുന്നില്ല… സത്യമല്ലേ…”
“അപ്പുവേട്ടാ…”
“അമ്മു… നീ പറഞ്ഞോ… ഈ അപ്പു ഏട്ടൻ നിന്റെ കൂടെ തന്നെ ഉണ്ടാകും…”
“ഏട്ടാ അത്…”
എന്ന് തുടങ്ങി എല്ലാ കാര്യങ്ങളും ആമി അവളെ അപ്പുവേട്ടനോട് പറഞ്ഞു കൊടുത്തു.
ഇനി നമുക്ക് നായകനെ ഒന്ന് പരിചയപ്പെടാം. നകുൽ വർമ. ആമിയുടെ അച്ഛന്റെ കളി കൂട്ടുകാരനും അച്ചച്ഛൻ പെങ്ങളുടെ മകനും ആയ ADGP സത്യൻ വർമയുടെ യും ആമിയുടെ അമ്മയുടെ കളികൂട്ടുകാരി Dr. ലക്ഷ്മി സത്യന്റെയും ഒരേ ഒരു മകൻ ACP നകുൽ വർമ IPS. എല്ലാരുടെയും അക്കു.
എല്ലാർക്കും അഭിരാമി ആമി ആയപ്പോ അവൾ അക്കുവിനു മാത്രം അമ്മു ആയിരുന്നു. അമ്മുവിന് അക്കു അപ്പുവും. അക്കുവിന് ചെറുപ്പത്തിലേ അഭിയെന്ന് വെച്ചാ ജീവൻ ആയിരുന്നു. ഇന്നും അതിന് കുറവൊന്നും ഇല്ല.
അവരുടെ സംസാരം കഴിഞ്ഞു രണ്ടുപേരും അങ്ങോട്ട് തന്നെ പോയി. അവിടെ എത്തിയതും ആമിയുടെ ഫോണിലേക്ക് ഒരു കാൾ വന്നതും അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.
★തുടരും★
2020-ൽ എഴുതിയ കഥയാണ്… അതിന്റേതായ പ്രശ്നങ്ങളുണ്ട്…
📖 കഥ തുടരാം
“*കാക്കിക്കുള്ളിലെ പ്രണയം…💛*”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
CONTINUE READING
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
OPEN ANDROID APP
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
ഇപ്പോൾ എഴുതിത്തുടങ്ങൂ →
✍️ ✍🏻🥀Achoos🥀★Aiza Adam🦋❤🔥-ന്റെ കൂടുതൽ കഥകൾ →