ചതിയുടെ പല്ലവി – Sajna Kaja
Love, Suspense, Thriller · 50 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – ചതിയുടെ പല്ലവി
അമ്മയുടെ ശരീരം തേടി വന്നവന്റെ കൈകൾ തനിക്ക് നേരെ നീണ്ടപ്പോൾ അവളറിഞ്ഞില്ല, ഇത് ചതിയുടെ തുടക്കമാണെന്ന്!
ഓട് കൊണ്ട് മേഞ്ഞ ഇരു മുറികളുള്ള ആ ചെറിയ വീട്ടിൽ തലയിണയിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്നുറങ്ങുകയാണ് പല്ലവി..
നേരം പരാ പരാന്ന് വെളുത്തു വരുന്നേയുള്ളൂ..
ആഹ് ആഹ്… “”
അപ്പുറത്തെ മുറിയിൽ നിന്നും വരുന്ന ശീൽക്കാരം ശബ്ദവും മൂളലും ഞരുക്കങ്ങളും ഏതോ പുരുഷന്റെ അണപ്പും കേട്ട് അസ്വസ്ഥതയോടെ പല്ലവി കണ്ണുകൾ തുറന്നു..
ഉറക്കം മുറിക്കാൻ കഴിയാതെ അവൾ തലയിണയുടെ ഒരു വശം പൊക്കി ചെവിയോട് ചേർത്തു പിടിച്ചു കിടന്നു..
എന്നിട്ടും കേൾക്കുന്ന ശബ്ദത്തെ പ്രതിരോധിക്കാൻ ആകാതെ അതീവ അമർഷത്തോടെ അവൾ എഴുന്നേറ്റു ഇരുന്നു..
തൊട്ടരികിൽ ഇരിക്കുന്ന ചെമ്പ് പാത്രം വലിച്ചെറിയാൻ വേണ്ടി അവളുടെ കൈ നീണ്ടെങ്കിലും അവൾ അതിൽ തൊടാൻ തുനിയാതെ കൈ പിൻ വലിച്ചു എഴുന്നേറ്റു..
തന്റെ അമ്മ ആർക്കൊപ്പമാണ് ഇപ്പൊ കിടന്നു കൊടുക്കുന്നതെന്ന് അറിയാൻ അവൾക്ക് താല്പര്യമില്ലായിരുന്നു..
അഴിഞ്ഞു കിടന്ന മുടി വട്ടത്തിൽ ചുറ്റി കെട്ടി പിന്നാമ്പുറ വാതിൽ തുറന്നു തലയൊന്ന് കുനിച്ചുകൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി…
ചെറുപ്പം തൊട്ടേ കാണുന്നതും കേൾക്കുന്നതുമാണ് ഇത്തരം സംഭവങ്ങൾ..
അവളുടെ അച്ഛൻ കരിങ്കല്ല് ക്വറിയിലെ ജോലിക്കാരനായിരുന്നു..
ആ ക്വറിയിൽ കല്ല് വെട്ടുന്നതിനിടെയാണ് അയാൾ പാർവതിയെ കാണുന്നത്..
ദിവസവുമുള്ള കാഴ്ച്ച പ്രണയത്തിലേക്ക് വഴി വിടാൻ അധിക നാൾ വേണ്ടി വന്നില്ല..
ആ ദാമ്പത്യത്തിൽ വിരിഞ്ഞ പൂവാണ് പല്ലവി എന്ന കൊച്ചു സുന്ദരി..
പല്ലവി എട്ടിൽ പഠിക്കുമ്പോഴാണ് അവളുടെ അച്ഛൻ ക്വറിയിലെ ജോലിക്കിടെ കരിങ്കല്ല് വീണ് മരിക്കുന്നത്..
അതിന് ശേഷം അന്നന്നുള്ള ജീവിതം കഴിഞ്ഞ് കൂടാൻ പാർവതി ഒരുപാട് കഷ്ട്ടപ്പെട്ടു..
പുറത്ത് എവിടേലും ജോലിക്ക് പോയാൽ പല്ലവി തനിച്ചാക്കി പോകേണ്ടി വരുമെന്ന ഭീതിയിൽ അവർ അതിനൊന്നും ശ്രമിച്ചില്ല..
ഒരിക്കൽ പല്ലവിയുടെ അച്ഛന്റെ ബന്ധത്തിലുള്ള ഒരാൾ വൈകുന്നേരം അവരുടെ ആ ചെറു വീട്ടിലേക്ക് കയറി വന്നു പാർവതിയുടെ കയ്യിൽ കുറേ പണം കൊടുത്തു..
അതിന് പകരം അയാൾക്ക് വേണ്ടത് പാർവതിയോട് തോന്നിയ ഏറെ നാളത്തെ കൊതി തീർക്കൽ ആയിരുന്നു..
സ്വന്തം കുഞ്ഞിന്റെ വിശന്ന മുഖം ഓർത്തു പാർവതി സ്വയം നശിപ്പിച്ചു..
സ്കൂൾ വിട്ട് വരുമ്പോൾ പല്ലവി കാണുന്നത് അവളുടെ അമ്മയുടെ കവിളിലൊന്ന് നുള്ളി അവരുടെ മുറിയിൽ നിന്ന് ഇറങ്ങി പോകുന്ന അയാളെ ആയിരുന്നു..
അയാൾക്ക് തിരികെ നൽകിയ പുഞ്ചിരിയോടെ നോക്കി തിരിഞ്ഞത് കുഞ്ഞി കണ്ണുകൾ മിഴിച്ചു നോക്കുന്നവളിലേക്ക് ആയിരുന്നു.
ആ ചെറു മനസ്സ് അന്നേ മനസ്സിലാക്കി അമ്മ ചീത്തയാണ്..
പിന്നീട് അയാൾ പാർവതിയുടെ പതിവ് വരവ്കാരനായി.
ദിവസവും അയാൾ വന്നു അന്തി സേവ കൂടി പുലർച്ചെ പോകുമ്പോൾ പോക്കറ്റിൽ നിന്നെടുത്തു തരുന്ന നോട്ടുകൾ പാർവതി തന്റെ ബ്രേഷ്യർ തുറന്നകത്തേക്ക് വെക്കുമ്പോഴും അവൾക്ക് അവളോട് വെറുപ്പ് തോന്നിയില്ല..
ജീവിച്ചു പോകാൻ അയാൾ തരുന്ന പണം തന്നെ ആവിശ്യമായി വന്നു..
പല്ലവി ഒന്നിനും പ്രതികരിച്ചില്ല.. അമ്മയെ ചോദ്യം ചെയ്തില്ല..
അമ്മയുടെ ശരീരം തേടി വന്നവവന്റെ കൈകൾ അവൾക്ക് നേരെ നീളുന്നത് വരെ..
അന്നവൾ അമ്മയെ തല്ലാൻ വരെ നിന്നു..
കാനിൽ ഇരിക്കുന്ന മണ്ണെണ്ണ എടുത്തു അമ്മയുടെ തലയിലൂടെ അവൾ ഒഴിച്ചു..
ഒരു എതിർപ്പും കാണിക്കാതെ പ്രതിമയെ പോലെ പാർവതി നിന്നു.
മോള് അമ്മയെ കത്തിച്ചോ ജീവിച്ചു ഇരുന്നാൽ എനിക്ക് ജീവിക്കാൻ എന്റെ മോളെ വളർത്താൻ അമ്മക്ക് ചീത്തയാകേണ്ടി വരും.. “
ഇരുട്ടിൽ അമ്മയെ തേടി വരുന്നവർക്ക് മടി കുത്ത് അഴിക്കേണ്ടി വരും.. “”
തല താഴ്ത്തി തോൽവി സമ്മതിച്ചവളെ പോലെ അവർ വിതുമ്പി പറഞ്ഞു..
അരിശത്തോടെ അവളാ മണ്ണെണ്ണ കാൻ പുറത്തേക്കെറിഞ്ഞു..
അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നീട് അയാൾ അങ്ങോട്ട് വന്നിട്ടേയില്ല..
പക്ഷേ ജീവിതം വീണ്ടും വഴി മുട്ടി നിന്നു..
പാർവതിയുടെ വീട്ടിലേക്ക് ഇരുട്ടിന്റെ മറ നീക്കി പുതിയ ആളുകൾ വന്നു തുടങ്ങി…
പ്ലസ് ടു പഠനം കഴിഞ്ഞു പല്ലവി ബി എ ക്ക് ചേർന്നതോടെ ഫീസായി നല്ലൊരു തുക വേണ്ടി വന്നു..
അതിനിടയിൽ പാർവതി തോട്ടത്തിലെ പണിക്കും പോയി തുടങ്ങി..
ദിവസം മുന്നൂറ്റിയമ്പത് വെച്ചു കിട്ടും..
പണവും സാധനങ്ങളും കൊണ്ട് കൊടുത്തു അച്ഛന്റെ ബന്ധത്തിലുള്ള ആള് വീണ്ടും സേവ പറ്റാൻ വന്നു കൂടി..
അതോടെ ഇടയ്ക്കും തലക്കും പഴേ പാർട്ടിക്കാരും തല പൊക്കി തുടങ്ങി..
എത്ര പൈസ കിട്ടിയാലും തികയാത്ത സാഹചര്യമായത്കൊണ്ട് തന്നെ പാർവതി വീണ്ടും ആ തൊഴിൽ കൂട്ട് പിടിച്ചു..
എല്ലാം മനസ്സിലാകുന്ന തന്നോളം പോന്ന മോളെ അറിയാതെയും അറിഞ്ഞും..
പല്ലവിയുടെ ആവിശ്യങ്ങൾക്കും മറ്റുമായി അവളുടെ കയ്യിൽ അമ്മ പണമേൽപ്പിക്കുമ്പോൾ ഈ ലോകത്ത് ഇത്രയും അഴുകിയ ജന്മം വേറെയില്ലെന്ന് പല്ലവി വെറുപ്പോടെ ഓർത്തു..
തൊഴുത്തിൽ നിന്ന് പശുവിന്റെ കരച്ചിൽ കേട്ടു അടുക്കളയുടെ പിന്നമ്പുറത്തൂടെ പല്ലവി കിണറ്റിന് കരയിലേക്ക് നടന്നു..
കോടമഞ്ഞിറങ്ങി തണുപ്പാകെ പടർന്നു പിടിച്ചിരിക്കുന്നു..
ദേഹം കോരിത്തരിക്കും തണുപ്പ് ഉണ്ടെങ്കിലും മനസ്സിലെ കനൽ അതിനെ ഒന്നിനും ഏഷിയില്ല..
ഓടിന്റെ കവുക്കോലിൽ കെട്ടി തൂക്കിയ പാളയിൽ കൈ ഇട്ടു ചെരിച്ചു പിടിച്ചു അല്പം ഉമിക്കരി എടുത്തു കൈ വെള്ളയിലേക്ക് ഇട്ടു..
പല്ലിൽ ഉമിക്കരി വെച്ചുരച്ചു അവൾ നീട്ടി തുപ്പി..
സ്വന്തം അമ്മയോടുള്ള അടങ്ങാത്ത അമർഷം ഉള്ളിൽ കെട്ടടങ്ങാതെ ആളി കത്തി.
കിണറ്റിൽ നിന്നും കോരിയെടുത്ത നല്ല തണുപ്പുള്ള വെള്ളത്തിൽ മുഖം കഴുകി അവൾ അയയിൽ കിടക്കുന്ന തോർത്തിൽ മുഖം തുടച്ചു..
പിന്നെ നേരെ പോയത് തൊഴുത്തിലേക്കായിരുന്നു..
അവളെ കണ്ടതും പശു കയർ വലിക്കാനും മുന്നോട്ട് ആയാനും തുടങ്ങി.
അടങ്ങടി പെണ്ണേ എടുത്ത് തരാം.. “
കാലിയായി കിടക്കുന്ന പുൽ കൂട്ടിലേക്ക് ഇന്നലെ വൈകീട്ട് അവൾ അരിഞ്ഞു കൊണ്ട് വന്ന കറുകപുൽ കെട്ടിൽ നിന്ന് അല്പം വലിച്ചെടുത്തു ഇട്ടു കൊടുത്തു..
പുല്ല് കിട്ടിയതും പശുകുട്ടി നാക്ക് നീട്ടി പുല്ലിൽ നക്കി അകത്തേക്കിട്ടു..
കൂട്ടുകാരി നീലിമയുടെ വീട്ടിൽ ഉണ്ടായിരുന്ന പശു കിടാവായിരുന്നു.
അവരതിനെ വിൽക്കാണെന്ന് കേട്ടപ്പോൾ പല്ലവിക്ക് ആ പശുകുട്ടിയെ വാങ്ങാനൊരു മോഹം..
അതിനും അമ്മയെ തന്നെ ആശ്രയിക്കേണ്ടി വന്നു..
കടമായിട്ട് കൂട്ടിയാൽ മതി പാൽ കറന്നു വിൽക്കാനാവുമ്പോൾ തന്ന പണം തിരികെ തന്നോളാം എന്നൊരു വീമ്പൊക്കെ അന്ന് പറഞ്ഞിട്ടുണ്ട്..
ഇന്ന് അവൾ വളർന്നു നല്ലൊരു സുന്ദരി പശുവായിട്ടുണ്ട്..
പൂർണ്ണ ഗർഭിണിയുമാണ്..
ഇന്നോ നാളെയോ വരുമെന്ന പ്രതീക്ഷയിൽ പല്ലവിയാ പശുക്കുട്ടിക്ക് വേണ്ടി കാത്തിരിപ്പാണ്..
പാർവതിയുടെ മുറിയിൽ ഉണ്ടായിരുന്ന ആൾ പടർന്നു പന്തലിച്ചു നിൽക്കുന്ന ബോഗൻ വില്ല ചെടിയുടെ കൊമ്പിനെ വകഞ്ഞ് മാറ്റി കൽ പടവുകൾ ഇറങ്ങി പോകുന്നത് അവൾ കണ്ടു..
പടവുകൾ ഇറങ്ങി നേരെ ടാറിട്ട ചെറു റോഡിലൂടെ പോകുമ്പോൾ അവൾ കണ്ടു ആ പോകുന്നയാളുടെ മുഖം.
നാട്ടിലെ പ്രമാണിയായ ലോറൻസ് ഫിലിപ്പ് എന്ന് പേരുള്ള പണചാക്കായിരുന്നു ആ നടന്നു പോകുന്നത്..
തൊഴുത്തിന്റെ പടി കെട്ടിൽ നിന്ന് പല്ലവിയുടെ രൂക്ഷമായ നോട്ടത്തെ അവഗണിച്ചു കൊണ്ട് അയാൾ ആ ചെറു വഴിയിലൂടെ റാഗ്ളർ ഒടിച്ചു പോയി..
ആ നാട്ടിൽ കുറെയേറെ റബ്ബർ തോട്ടങ്ങളും തേയില തോട്ടങ്ങളും കാപ്പി കൃഷിയുമൊക്കെയുള്ളയാളാണ് ലോറൻസ്..
അന്ന് ആദ്യമായാണ് അവൾ ലോറൻസിനെ അവിടെ കാണുന്നത്..
പല്ലവി ഇല്ലാത്ത സമയത്ത് ലോറൻസ് വീട്ടിൽ വന്നിട്ടുണ്ടോയെന്നെന്നും അവൾക്ക് അറിവുമില്ല..
അവൾക്ക് അറിയില്ലെങ്കിലും ആ ഗ്രാമത്തിലെ നാട്ടുകാർക്ക് അറിവ് ഉണ്ടാകും..
ഇനിയിപ്പോ ലോറൻസ് ആ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടാൽ പോലും ഒരാളും അയാളോട് അതേ കുറിച്ച് തിരക്കാൻ തുനിയില്ല..
കാര്യം ആ ഗ്രാമത്തിലെ മിക്ക ആളുകളുടെയും ഉപ ജീവനം മാർഗം ലോറൻസിന്റെ തോട്ടത്തിലെ തൊഴിലാണ്..
പാർവതിക്കും അയാളുടെ തേയില തോട്ടത്തിലാണ് ജോലി..
പല്ലവി കുളിയൊക്കെ കഴിഞ്ഞു തോർത്തിൽ മുടി ചുറ്റി വെച്ചു അടുക്കള വഴി കയറി വന്നപ്പഴേ കണ്ടു പുട്ടിനുള്ള പൊടിയിലേക്ക് വെള്ളം നനച്ചു കൊടുക്കുന്ന പാർവതിയെ..
മുഖം പോലും നോക്കാതെ അവൾ ചുണ്ട് കടിച്ചു പിടിച്ചു ആ ചെറു ഇട വഴിയിലുള്ള അവളുടെ മുറിയിലേക്ക് കടന്നു..
മകളുടെ മുഖത്തെ നീരസത്തിന് ഹേതു അറിയാമെങ്കിലും പാർവതി മൗനമായി തന്നെ അവളുടെ ജോലി തുടർന്നു..
കണ്ണാടിയിൽ നോക്കി മുടി രണ്ട് ഭാഗത്ത് വലിച്ചു വെച്ച് നടുവിൽ പിന്നിയിട്ടിട്ടു മുടിയുടെ ബാക്കിയുള്ള താഴെ ഭാഗം ചുവന്ന റിബ്ബൺ കൊണ്ട് കെട്ടുമ്പോൾ അവൾ അമ്മയുടെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി..
താഴെ വിരിച്ച ചുളിഞ്ഞ ബെഡ് ഷീറ്റ് കണ്ടു അവളുടെ മുഖവും ചുളിഞ്ഞു..
അമ്മയുടെ ഈ പ്രവർത്തി കാണെ പല്ലവിക്ക് അവരോട് അരിശം തോന്നും..
അതിന്റെ പേരിൽ അവൾ രണ്ട് മൂന്ന് ദിവസം മിണ്ടാതെ നടക്കും.. ഇടക്ക് വഴക്കാകും.
ഒടുക്കം അവളത് മറക്കും പഴേത് പോലെയാകും..
വീണ്ടും ഏതെങ്കിലും ഒരു പതിവുക്കാരൻ വന്നാൽ പല്ലവി അതേ പടി ദേഷ്യം തുടരും..
ഓർമ വെച്ച നാള് തൊട്ടേ അവൾ അനുഭവിക്കുന്ന കൊടീയ മാനസിക പീഡനം..
എല്ലാം എന്റെ മോളെ നന്മക്കാണെന്ന് വലിയ വായയിൽ പറയുന്ന പാർവതി അറിയുന്നില്ല അവളുടെ നോവുന്ന മനസ്സ്..
അമ്മ പോവാണ് മോളെ.. “
പുട്ടും കടല കറിയും അടുക്കള തിണ്ണയിലുണ്ട്..””
വാതിലടച്ചിട്ടേ പോകാവൂ.. “
വല്ല കള്ളന്മാരും വന്നു കേറും.. “
ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പാർവതി ഒരു തുണി സഞ്ചിയിൽ തോട്ടത്തിൽ ധരിക്കേണ്ട വസ്ത്രങ്ങൾ കുത്തി നിറച്ചു പോകുന്നത് പല്ലവി ഈർഷയോടെ നോക്കി..
കള്ളന്മാർ വന്നാ നിങ്ങൾക്ക് എന്താ.. “
കള്ളന്മാരെങ്കിൽ കള്ളന്മാര്.. “
കൂടെ കിടത്താനും പോക്കറ്റ് പിടിച്ചു വലിച്ചു കാശ് എണ്ണി പറിക്കാൻ നിങ്ങൾക്ക് ആളെ കിട്ടുമല്ലോ..
അടങ്ങാത്ത ക്ഷോഭം അവൾ വാതിലിൽ ചവിട്ടി തീർത്തു..
…….. …….. ……… …….. …..
പൊളിഞ്ഞു വീഴാറായ ആ ബസ് സ്റ്റോപ്പിന് മുൻപിൽ ബസ് നിർത്തി..
അധികവും ദൂരേ യാത്രക്ക് വേണ്ടി തയ്യാറെടുത്തവർ ആയത് കൊണ്ട് എല്ലാവരുടെയും രണ്ട് കയ്യിൽ ചാക്ക് കെട്ടുകളും രണ്ട് തോളത്ത് ബാഗുകളുമുണ്ട്..
വാതിലിൽ ഇറങ്ങാതെ തള്ളി നിൽക്കുന്നവരെ വകഞ്ഞ് മാറ്റി സാജൻ ബസിൽ നിന്നിറങ്ങി..
അവന്റെ കൂടെ ഇറങ്ങിയ ഒരു മധ്യ വയസ്ക്കന്റെ തൊക്കിൽ ഇരിക്കുന്ന കൂട്ടിൽ അടച്ച കോഴികൾ കൂട്ടത്തോടെ കരയുന്നുണ്ടായിരുന്നു
ഒന്നങ്ങോട്ട് മാറ് കൊച്ചനെ.. “
പുറം ബാക്കിലോട്ട് പിടിച്ചു മൂരി നിവർന്നു ആ നാട് ഒന്നാകെ വീക്ഷിച്ചു അന്തം വിട്ട് നിൽക്കുന്ന സാജനെ അയാൾ തള്ളി..
അവനും അവന്റെ ഇരു തോളിലും കിടക്കുന്ന ബാഗ് അടക്കം ഒന്ന് വേച്ചു പോയി..
ദേഷ്യപ്പെടാൻ വേണ്ടി അയാളെ തിരിഞ്ഞു നോക്കുമ്പോഴേക്കും കോഴിക്കൂടും തൂക്കി അയാൾ നടന്നകന്നിരുന്നു..
അയ്യോ ഞങ്ങളെ കൊല്ലല്ലേ.. “
അയാൾ അകലുന്നതിനനുസരിച്ചു ദൂരേ നിന്ന് കേൾക്കുന്ന കോഴികളുടെ കരച്ചിലിന് ധ്വനി കണ്ടെത്തിയവൻ..
യാത്രയിൽ എവിടെയോ എത്തിയ നേരം ദേഹം കിടുകിടാ വിറപ്പിക്കുന്ന ശൈത്യം വന്നു പുൽകിയപ്പോൾ തലയിൽ മുഖമൊഴിച്ചു എല്ലാ ഭാഗവും ചേർത്തു വരിച്ചു കെട്ടിയ നീല ടവൽ അവൻ ശ്രമപ്പെട്ടു അഴിച്ചെടുത്തു..
ചുറ്റും ഭൂരിഭാഗം ഭാഗങ്ങളും ഉയരം കൂടിയ പ്രദേശമായതിനാൽ തണുപ്പ് കൂടുതൽ ആയിരിക്കും.
എന്നാലും ഉയരത്തിന്റെ വ്യത്യാസമനുസരിച്ചു താപനിലയിലും ആ മാറ്റം കാണാം..
തണുപ്പും സുഖകരമായ കാലാവസ്ഥയും, മനോഹരമായ പ്രകൃതിയും നിറഞ്ഞ പ്രദേശത്തെ നോക്കിക്കണ്ട് അവൻ മുന്നോട്ട് നടന്നു..
തുടരും
സജ്ന കാജ
📖 കഥ തുടരാം
“ചതിയുടെ പല്ലവി”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





