Skip to content

ഒപ്പിടാൻ പേനയെടുത്തപ്പോൾ അവളുടെ കൈ വിയർത്തു…

നൂപുരധ്വനി ⚜️ മലയാളം നോവൽ

നൂപുരധ്വനി ⚜️ – ലക്ഷ്മി ഗായത്രി

Love, Drama, Classics · 34 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – നൂപുരധ്വനി ⚜️

പിരിയാൻ മാത്രം മാത്രം മാത്രം ആഗ്രഹിക്കുമ്പോൾ തനിക്കെങ്ങനെ മറിച്ചൊരു തീരുമാനമെടുക്കാൻ കഴിയും?


🌹 🌹 🌹🌹

“” അപ്പോൾ പിരിയാൻ തന്നെ തീരുമാനിച്ചു അല്ലേ…..””

അഡ്വക്കേറ്റ് ഹേമയുടെ ചോദ്യത്തിന് മനസ്സ് ആയിരം വട്ടം ഇല്ല ഇല്ല എന്ന് അലമുറയിട്ടു വിളിച്ചു കൊണ്ടിരുന്നു.. എന്നാൽ ശാന്തമായി ഒന്ന് തലകുലുക്കാൻ മാത്രമാണ് സാധിച്ചത്…. അല്ലെങ്കിലും പിരിയണമെന്ന് അദ്ദേഹം ഇത്രത്തോളം ആഗ്രഹിക്കുമ്പോൾ തനിക്കു മാത്രമായി എങ്ങനെ മറിച്ചൊരു തീരുമാനമെടുക്കാൻ കഴിയും…

“” നോക്ക്…  നിങ്ങൾ രണ്ടുപേരും ചെറിയ പ്രായമാണ്.. ഇത്രത്തോളം സ്നേഹിച്ച് വിവാഹം കഴിച്ച രണ്ടുപേർക്ക് ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ പറഞ്ഞു കോംപ്രമൈസ് ചെയ്തുകൂടെ…. “”

ഹേമക്ക് ഇരുവരും പിരിയുന്നതിനോട് അല്പം പോലും യോജിപ്പുണ്ടായിരുന്നില്ല..  പിരിയുന്നതിന് വ്യക്തമായ ഒരു കാരണം അവർ പറഞ്ഞിട്ടില്ല എന്നത് തന്നെയാണ് അതിന്റെ റീസൺ..

“” എനിക്ക് ഒന്നും അറിയില്ല… ആദി ഏട്ടന് പിരിയണം എന്നു പറഞ്ഞു……. അതിൽ കൂടുതൽ ഞാനെന്തു പറയാൻ….. “”

അത് പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു….

“” ഡിവോഴ്സ്  വേണമെന്ന് അവൻ ഉറപ്പിച്ച് പറയുകയാണ്… കാരണമെന്താണ് എന്ന് ചോദിച്ചിട്ട് ഒന്നും പറയുന്നതുമില്ല…… നിന്നോട് ചോദിക്കുമ്പോൾ നീയാണെങ്കിൽ മുങ്ങയെ പോലെ ഇരിക്കുന്നു…. ഫ്രണ്ട്സ് ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം…..””

അത്രയും സമയത്തെ ഗൗരവത്തിന്റെ ആവരണത്തിൽ നിന്നും വിട്ടു മാറി   ഹേമ അവളുടെ കൂട്ടുകാരി മാത്രമായി…

“” ദാ… ഇതിലൊന്നു ഒപ്പിട്.. എന്തായാലും പിരിയാൻ തീരുമാനിച്ച സ്ഥിതിക്ക് മ്യൂച്ചൽ ആയിട്ട് പോകുന്നതല്ലേ നല്ലത്… അവൻ സൈൻ ചെയ്തിട്ടുണ്ട്…… “”

സൈൻ ചെയ്യാൻ വേണ്ടി കയ്യിലെടുത്ത പേന അവളുടെ കയ്യിലെ വിയർപ്പിൽ കുതിർന്നു…. കഴിയുന്നില്ല.. പിന്നാലെ നടന്നു സ്വന്തം ആക്കിയത് ഇങ്ങനെ വഴിയിൽ ഉപേക്ഷിക്കാൻ വേണ്ടിയായിരുന്നോ..

അവന്റെ വെറുപ്പോടെയുള്ള നോട്ടം മനസ്സിലേക്ക് കടന്നു വന്നതും അറിയാതെ സൈൻ ചെയ്തു പോയി…….

ആ നോട്ടത്തിന്റെ കാഠിന്യം അത് കണ്ട നിമിഷത്തിൽ എന്നപോലെ  അവളെ ഉലച്ചു……..

ഒരു വാലന്റൈൻസ് ഡേയ്ക്ക് ഒരു കൊച്ചു റോസാപ്പൂവും പിടിച്ചുകൊണ്ട് തന്റെ മുന്നിൽ നിന്നവനെ അവൾ ഓർത്തു……. എല്ലാവരുടെയും മുന്നിൽ വച്ചായിരുന്നു അവന്റെ പ്രൊപ്പോസൽ……. അത് സ്വീകരിക്കണമെന്ന് കരുതിയതല്ല….. പക്ഷേ ആ കണ്ണുകളിലെ യാചന കണ്ടപ്പോൾ വാങ്ങാതിരിക്കാൻ തോന്നിയില്ല….

വസ്ത്രധാരണത്തിലും സംസാരത്തിലും മിതത്വം പാലിച്ചിരുന്ന അവൻ ഒരു സാധാരണക്കാരനാണ് എന്നാണ് കരുതിയത്… എന്നാൽ അവൻ തന്നെക്കാൾ ഒത്തിരി ഉയരത്തിലുള്ളവനാണെന്ന് അറിയാൻ വൈകിപ്പോയി…..

അപ്പോഴേക്കും തുടച്ചു മാറ്റാൻ ആകാത്ത വിധം ഹൃദയത്തിൽ അവൻ കുടിയേറിയിരുന്നു…അവളുടെ ഓർമ്മകൾ ആ പഴയ കാലത്തിലേക്ക് പോയി…

💞 💞 💞 💞

വെളുപ്പിന് നാലുമണിയുടെ അലാറം അടിച്ചപ്പോൾ  അവൾ കണ്ണു തുറന്നു…. ഇന്ന് പതിവിലും നേരത്തെ പോകണം…… ആ ഓർമ്മയിൽ അവൾ വേഗം തന്നെ എഴുന്നേറ്റു  ഫ്രഷാവാൻ കയറി……

അരിക്കുള്ള വെള്ളം അടുപ്പിലിട്ടതിനുശേഷം  അമ്മയുടെ മുറിയിലേക്ക് നടന്നു….. അമ്മ നല്ല ഉറക്കമാണ് എന്ന് കണ്ടതും തിരികെ ചെന്ന്  മുറത്തിൽ എടുത്തു വച്ചിരിക്കുന്ന പച്ചക്കറികൾ എടുത്തു നുറുക്കിയെടുക്കാൻ തുടങ്ങി…

ഉറക്കം ശരിയാവാത്തതുകൊണ്ട് തന്നെ കണ്ണുകൾ ഇടയ്ക്ക് അടഞ്ഞു പോകുന്നുണ്ട്…  അതു വകവയ്ക്കാതെ  അവൾ ജോലികൾ ഓരോന്നായി തീർക്കാൻ തുടങ്ങി…

ആറു മണിയായപ്പോഴേക്കും  ജോലികളെല്ലാം തീർത്തു കുളി കഴിഞ്ഞ് ഇറങ്ങി… അപ്പോഴേക്കും  അപ്പു  എഴുന്നേറ്റ് വന്നിരുന്നു…. അവളുടെ കുഞ്ഞനുജനാണ് അപ്പു…. ഒമ്പതാം ക്ലാസിൽ പഠിക്കുന്നു……

അവന് കൊണ്ടുപോകാനുള്ള ചോറ് പൊതിഞ്ഞു മാറ്റിവെച്ചു… കുടിക്കാനുള്ള വെള്ളവും എടുത്ത് കുപ്പിയിലാക്കി  അതിനു അരികിലേക്ക് മാറ്റിവെച്ചു….. 

അപ്പോഴേക്കും അമ്മ ഉണർന്നിരുന്നു…. അമ്മയേ ചേർത്ത് പിടിച്ചുകൊണ്ട് ബാത്റൂമിലേക്ക് ആക്കി കൊടുത്തു….. അമ്മ തിരികെ ഇറങ്ങുമ്പോഴേക്കും   യൂണിഫോം സാരി ഭംഗിയായി ഉടുത്തു കഴിഞ്ഞു……

ബാക്കി കാര്യങ്ങളെല്ലാം അമ്മ തനിച്ചുതന്നെ ഒരുവിധം ചെയ്യും.. ആഹാരം കഴിക്കുന്നതും ബാത്റൂമിൽ പോകുന്നതും എല്ലാം….

ഇനി നിന്നാൽ താമസിക്കും…. ചോറ് പാത്രവും വെള്ളവും എടുത്ത് ബാഗിലേക്ക് വച്ച്  വേഗത്തിൽ മുറ്റത്തേക്ക് ഇറങ്ങി……

ടൗണിലെ വലിയ ഒരു ടെക്സ്റ്റൈൽ ഷോപ്പിലാണ് ജോലി ചെയ്യുന്നത്….അവിടെ ഭംഗിയിൽ ഒരുങ്ങി നിൽക്കണം എന്നാണ്…. തനിക്ക് അതിനൊന്നും സമയം കിട്ടാറില്ല… അതിനാൽ 10 രൂപയുടെ ഒരു പൗഡറും ഒരു ചീപ്പും രണ്ടു സ്ലൈഡും എല്ലാം ബാഗിൽ എടുത്തിട്ടിരിക്കും…..

അവിടെ ചെന്നതിനുശേഷം ആണ് ഒരുക്കമൊക്കെ…. സ്റ്റോപ്പിലേക്ക് നടക്കുന്ന വഴി തന്നെ മുടി ചെറുതായി പിന്നിൽ കെട്ടി…..

“”ഇന്ന് നേരത്തെയാണോ മോളെ….””

പാൽക്കാരൻ ശങ്കരൻ ചേട്ടൻ   ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു….

“”അതെ….. ഇന്ന് നേരത്തെ ചെല്ലണമെന്ന് പറഞ്ഞിരുന്നു….. നിൽക്കാൻ സമയമില്ല ചേട്ടാ… “”

മുന്നോട്ട് നടക്കുന്നതിനിടയിൽ തന്നെ അവൾ വിളിച്ചുപറഞ്ഞു.. അവൾ ബസ്റ്റോപ്പിൽ എത്തിയതും ബസ് വന്നതും ഒരുമിച്ചായിരുന്നു……

അടുത്ത സ്റ്റോപ്പിൽ നിന്നും അവളുടെ സുഹൃത്ത് ആര്യ ബസ്സിൽ കയറി..
ഇരുവരും ഒരേ ഇടത്തു തന്നെയാണ് ജോലി ചെയ്യുന്നത്….. ഒരേ ഫ്ലോറിൽ തന്നെ…. അതുകൊണ്ട് പോക്കും വരവും ഒരുമിച്ചാണ്….

“” നിനക്ക് ബസ്സ് കിട്ടും എന്ന് ഞാൻ കരുതിയില്ല……. “”

അവളെ നോക്കിക്കൊണ്ട് ആര്യ പറഞ്ഞു….
മറുപടിയായി അവൾ പുഞ്ചിരിച്ചതേയുള്ളൂ…. 

സ്റ്റോപ്പിൽ ഇറങ്ങിയതിനു ശേഷം അൽപദൂരം നടക്കണം കടയിലേക്ക്… ഇരുവരും വിശേഷങ്ങളൊക്കെ പറഞ്ഞാണ് നടക്കുന്നതെങ്കിലും നടത്തം വേഗത്തിലാണ്.. ഇപ്പോൾ രണ്ടുമാസമായി ഷോപ്പിൽ പഞ്ചിങ് ആണ്… അതിനാൽ തന്നെ താമസിക്കാൻ പറ്റില്ല….

മുൻപൊക്കെ അല്പം താമസിച്ചാൽ എന്തെങ്കിലും എസ്ക്യുസ് പറഞ്ഞു കയറുമായിരുന്നു… അത് മനസ്സിലാക്കിയിട്ട് ആകണം ഇപ്പോൾ പഞ്ചിങ് സിസ്റ്റം ആക്കിയത്…

ഇരുവരും ഷോപ്പിലേക്ക് കയറി….  ചെല്ലുമ്പോഴത്തെ ക്ലീനിങ് എല്ലാം സ്റ്റാഫുകൾ എല്ലാവരും കൂടി ചെയ്യണം എന്നാണ്… അതിനാൽ തന്നെ റാക്കിൽ ഇരിക്കുന്ന ഡ്രസ്സുകൾ എല്ലാം എടുത്ത് പൊടിതട്ടി വയ്ക്കുകയും ഫ്ലോർ  ക്ലീൻ ചെയ്യുകയും എല്ലാം വേണം…. അത്രത്തോളം ഒന്നും ക്ലീൻ ചെയ്യാൻ ഉണ്ടാകില്ല…. അതെല്ലാം ക്ലീനിങ് സ്റ്റാഫ് നല്ല രീതിയിൽ തലേദിവസം ക്ലീൻ ചെയ്തിട്ടുണ്ടാകും…..

ക്ലീനിങ് എല്ലാം കഴിഞ്ഞ് അവൾ ലിഫ്റ്റിന്റെ സൈഡിലേക്ക്  നിന്നു.. ലിഫ്റ്റ് വഴിയും സ്റ്റെയർ വഴിയും വരുന്ന കസ്റ്റമേഴ്സിനെ സ്വീകരിച്ച് സെയിൽ സ്റ്റാഫിനെ ഏൽപ്പിക്കലാണ് അവളുടെ ജോലി….

പുഞ്ചിരിയോടെ അവരോട് സംസാരിക്കുക സ്റ്റാഫുകൾ നല്ല രീതിയിൽ അവരോട് പെരുമാറുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക അതൊക്കെ അവളുടെ ജോലിയിൽ പെടും…. 

അതിനാൽ തന്നെ അവൾക്ക് വലിയ ശാരീരിക അധ്വാനമില്ല…. നല്ല വൃത്തിയിൽ സാരിയുടുക്കുകയും ഭംഗിയിൽ ഒരുങ്ങുകയും വേണം എന്ന നിർബന്ധം മാത്രമേ ഉള്ളൂ…..

ആദ്യമായി കയറിവന്നത് ഒരു വെഡിങ് കസ്റ്റമർ ആയിരുന്നു… വിവാഹ സാരി എടുക്കാൻ ആയി  അവരെ അവൾ ആ സെക്ഷനിലേക്ക് ഇരുത്തി.,…

നല്ല കാശുള്ള വീട്ടിലെ ആൾക്കാരാണ് എന്ന് അവരുടെ വസ്ത്രധാരണങ്ങളിൽ നിന്ന് തന്നെ അവൾക്ക് വ്യക്തമായി… അതിനാൽ തന്നെ ഏറ്റവും കൂടിയ സാരികൾ ഇരിക്കുന്ന സ്ഥലത്തേക്കാണ്  അവരെ ഇരുത്തിയത്…..

50000ത്തിനു മുകളിൽ വരുന്ന സാരികളാണ് അവർ നോക്കിയത്… ഇത്തരം കസ്റ്റമേഴ്സിനെ നല്ല രീതിയിൽ തൃപ്തിപ്പെടുത്തിയില്ല എങ്കിൽ  മാനേജറിൽ നിന്ന് വഴക്ക് കേൾക്കേണ്ടിവരും….

അതിനാൽ തന്നെ അവൾ അവരുടെ ഒപ്പം നിന്ന് അവരെ സഹായിക്കാൻ തുടങ്ങി…. 
ആ കസ്റ്റമേഴ്സിനെ ഒപ്പം നിൽക്കുന്നതിനിടയിലാണ് ആ മുഖം താനാദ്യം കാണുന്നത്…. 

സാധാരണ ഷർട്ടും പാന്റും ധരിച്ച ഒരു ചെറുപ്പക്കാരൻ…. ടെക്സ്റ്റൈൽ ഷോപ്പിൽ ജോലിക്ക് നിൽക്കുമ്പോൾ ഇതെല്ലാം സാധാരണയായതിനാൽ അവൾ പെട്ടെന്ന് തന്നെ അവന്റെ മുഖത്ത് നിന്നും മുഖം മാറ്റി….

എന്നാൽ പിന്നീട് പലയിടത്തും അവനെ കാണുന്നത് പതിവായി… പിന്തുടരുന്നുണ്ട് എങ്കിലും അവനെ കൊണ്ട് യാതൊരു ശല്യവും ഇല്ല…  

പക്ഷേ മെല്ലെ മെല്ലെ ആ മുഖം പരിചിതമായി മാറി…. അല്പം വൈകി പോകുന്ന ദിവസങ്ങളിൽ ആ സാമീപ്യം തനിക്ക് സുരക്ഷയാകുന്നത് അവൾ ഓർത്തു…. ഒരു ദിവസം കാണാതെ ആയാൽ അറിയാതെ കണ്ണുകൾ അവനെ തിരയാൻ തുടങ്ങി….

ബസ്സിൽ ഇരുന്നുകൊണ്ട് അവനെക്കുറിച്ച് തന്നെ ഓർക്കുകയായിരുന്നു അവൾ…. അപ്പോഴാണ് മുന്നിലിരിക്കുന്ന  ഒരാളുടെ നോട്ടം തന്നിലാണ് എന്ന് അവൾ അറിഞ്ഞത്…. 

ആ നോട്ടം അവളെ പഴയ ഒരു ദിവസത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടെത്തിച്ചു…ഇല്ല….
അവനിലേക്ക് ചാഞ്ഞു പോകുന്ന മനസ്സിനെ അവൾ അപ്പോൾ തന്നെ നിയന്ത്രിച്ചു…..

ഈ ജന്മം തനിക്ക് ഒരു പ്രണയമില്ല… അവളുടെ മനസ്സ് ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞിരുന്നു…….

……………………………………………. തുടരും ♥️


📖 കഥ തുടരാം

“നൂപുരധ്വനി ⚜️”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ലക്ഷ്മി ഗായത്രി-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!