പ്രണയ ദൂരം….. 🤍 – Anju krishna
Love, Drama, Classics · 19 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – പ്രണയ ദൂരം….. 🤍
ഹൃദയം തകർക്കുന്ന ആ സത്യം അവൾ എങ്ങനെ സഹിക്കും? പ്രണയ ദൂരം അവരെ അകറ്റുമോ?
“….. പ്രിയപ്പെട്ട രോഹന്….”
നീ സുഖമായിരിക്കുന്നോയെന്നെനിക്കറിയില്ല.
ഞാൻ ജീവിച്ചിരിക്കുന്നു അത്ര മാത്രം.
ഒരുപാട് ആലോചിച്ചു, ഇങ്ങനെ ഒരു കത്ത് അയക്കണമായിരുന്നോ യെന്ന്. പക്ഷെ, എനിക്ക് ഇത് മാത്രമായിരുന്നു മുന്നിലുള്ള വഴി. അടുത്ത മാസം എന്റെ കല്യാണമാണ്. നീ ഉറപ്പായും വരണം. കല്യാണത്തിനല്ല, അതിന് മുൻപ് എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കാനുണ്ട്. നിനക്ക് ഒന്നും കേൾക്കാനില്ലെങ്കിൽ പോലും… നീ വരും എന്ന ഒരേയൊരു പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കും.
നിന്റെ സ്വന്തം ആതിര……
ആ കത്ത് വായിച്ചതും രോഹന്റെ മുഖം കനത്തു, ചുളിവുകൾ വീണ ആ കടലാസ് അവൻ ശക്തിയായി ചുരുട്ടി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു. ശേഷം, മുറിയുടെ വാതിൽ ശബ്ദമുണ്ടാക്കി അടച്ചു, കിടക്കയിലേക്ക് ദേഷ്യത്തോടെ മലർന്നു വീണു. എത്ര തന്നെ ശ്രമിച്ചിട്ടും ആ മുഖം അവന് മനസ്സിൽ നിന്നും മായ്ക്കാൻ കഴിഞ്ഞില്ല. അവന്റെ ഓർമ്മകളിൽ അവൾ ഒരു വിങ്ങലായി, ഒരു തീരാനോവായി നിലകൊണ്ടു.
മുറിയുടെ ഭിത്തിയിലെ ക്ലോക്കിൽ നിന്നും വന്ന നേർത്ത ‘ടിക് ടിക്’ ശബ്ദം അവന്റെ തലച്ചോറിൽ ആരോ ചുറ്റിക കൊണ്ട് അടിക്കുന്ന പോലെ തോന്നി. രോഹൻ കണ്ണുകൾ മുറുക്കെ അടച്ചു, തണുത്ത തലയിണയിലേക്ക് മുഖം പൂഴ്ത്തി. എങ്കിലും, നാല് വർഷം മുൻപുള്ള ഒരു വൈകുന്നേരം അവന്റെ മനസ്സിൽ വീണ്ടും തെളിഞ്ഞു വന്നു.
അന്ന് ആതിരയുടെ കണ്ണുകളിൽ ഭയമായിരുന്നു.
… രോഹൻ ഈ ബന്ധം മുൻപോട്ട് പോകും എന്ന് എനിക്ക് തോന്നുന്നില്ല. നീ എന്നെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്ക്. സ്വന്തമായി നല്ലൊരു ജോലി ഇല്ലാതെ ഞാൻ എന്ത് ഉറപ്പിൽ നിന്നൊട് ഒപ്പം വരും. മാത്രമല്ല അച്ഛൻ ഒരു ഹാർട്ട് രോഗിയാണ്. എനിക്ക് അദ്ദേഹത്തെ വേദനിപ്പിക്കാൻ പറ്റില്ല.
ആതി… നമുക്ക് എല്ലാം ശരിയാക്കാം. നീ എനിക്ക് കുറച്ചു സമയം താ… ജോലി ക്ക് ഞാൻ ശ്രമിക്കുന്നുണ്ട്.
വേണ്ട… രോഹൻ… ജസ്റ്റ് ബ്രേക്ക് അപ്പ്.
അന്ന് അവന്റെ കണ്ണുകൾ നിറഞ്ഞു. അത്രമേൽ സ്നേഹിച്ച ഒരുവൾ പെട്ടന്ന് ഒരുനാൾ തള്ളി പറഞ്ഞത് അവനു സഹിക്കാൻ കഴിഞ്ഞില്ല.
അന്ന് അവൾ ഒരുവാക്ക് പോലും മിണ്ടാതെ തിരിഞ്ഞു നടന്നു. പിന്നീട് അവൾ ഒരു തവണ പോലും വിളിച്ചില്ല, ഒരു സന്ദേശം അയച്ചില്ല. എന്നിട്ടും അവൻ കാത്തിരുന്നു
ഇപ്പൊ മനസ്സിലെ മുറിവുകൾ കരിഞ്ഞു തുടങ്ങിയപ്പോയെക്കും അവൾ പിന്നെയും വാക്കുകൾ കൊണ്ട് കുത്തി നോവിക്കുന്നു.
നിനക്ക് എന്താണ് സംസാരിക്കാനുള്ളത്, ആതിരാ?” അവൻ സ്വയം ചോദിച്ചു. “നഷ്ടപ്പെട്ട സ്വപ്നങ്ങളെക്കുറിച്ചാണോ? അതോ, നിന്റെ പുതിയ ജീവിതത്തിലേക്ക് എന്നെ സാക്ഷിയായി ക്ഷണിക്കാനാണോ?”
തുടരും…..
📖 കഥ തുടരാം
“പ്രണയ ദൂരം….. 🤍”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission









