വേണി ❤ – 🌼നിശാഗന്ധി 🌼
Love, Suspense · 53 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – വേണി – 1
അമ്പലത്തിലെ ദീപാരാധനയിലും മനസ്സ് കലുഷിതം. അഭിയേട്ടന്റെ കലിപ്പ്, മാധവമേനോന്റെ ചോദ്യം… കൃഷ്ണവേണി എന്തുത്തരം നൽകും?
ശംഖൊലിയും മണിനാദങ്ങളും കൊണ്ട് ദീപാരാധന സമയം ആകെ ശബ്ദ മുഖരിതമായിരുന്നു. ശിവനടയിൽ തൊഴുതു നിൽക്കുമ്പോൾ മനസാകെ കലുഷിതം ആയിരുന്നു. എന്ത് പറയണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥ. തൊഴുതു കഴിഞ്ഞ് വടക്കുവശത്തൂടെ മുറ്റത്തിറങ്ങി ഞാൻ ആൽത്തറയിലേയ്ക്ക് നടന്നു. അഭിയേട്ടൻ കാത്തു നിൽക്കുകയാണവിടെ, അവിടെ ചെന്ന് പ്രസാദം നീട്ടി കുറച്ചെടുത്തു നെറ്റിയിൽ വച്ചു. എന്നിട്ട് കാറിൽ കയറി. പുറകെ ഞാനും. സ്റ്റീരിയോയിൽ നിന്നും വരുന്ന പാട്ട് ഒഴികെ മറ്റുസംസാരങ്ങളൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടായില്ല. അച്ഛന്റെ ആത്മാർത്ഥ സുഹൃത്തായ മാധവമേനോന്റെ മകനാണ് അഭിയേട്ടൻ. അമ്മ ലതിക, അനിയൻ അമൽ. അഭിയേട്ടന്റെ കഷ്ടപ്പാട് കൊണ്ടാണ് ഈ നിലയിൽ ആ കുടുംബം ഇപ്പൊ ആയത്.സ്വന്തമായി പല ബസ്സിനസ്സും അവർ ചെയ്യുന്നുണ്ട്. അതിന്റെയെല്ലാം ഹെഡ് ആണ് അഭിയേട്ടൻ. അപ്പുവുമായിട് ഞാൻ നല്ല കൂട്ട് ആണ്. എല്ലാ തല്ലുകൊള്ളിത്തരത്തിനും എന്റെയും കാത്തൂന്റെയും കൂടെ അവൻ കാണും. പക്ഷെ അഭിയേട്ടൻ ഭയങ്കര കലിപ്പാണ്. വീട്ടിലേയ്ക്കുള്ള ഗ്രാവൽ റോഡിൽ എത്തിയപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും പുറത്തുവന്നത്.
എന്റെ പേര് കൃഷ്ണവേണി, അച്ഛൻ ശേഖരൻ, അമ്മ വസുദ്ധര, അനിയത്തി കാർത്തിക. അച്ഛനും വല്യച്ചനും (അഭിയുടെ അച്ഛൻ )തമ്മിൽ കുഞ്ഞുന്നാളുമുതലുള്ള കൂട്ടാണ്. അത് ഇപ്പോഴും അതേപടി നിലനിർത്തുന്നുണ്ട് രണ്ടാളും. പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് വല്യച്ചനും ലതഅമ്മയ്ക്കും ഞങ്ങളെ രണ്ടാളേം വല്യ കാര്യമാ…
വീടെത്തിയപ്പോൾ ഞാൻ കാറിൽ നിന്നുമിറങ്ങി അകത്തേയ്ക്ക് നടന്നു പുറകെ അഭിയേട്ടനും.
ഹാളിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു.
“അപ്പൊ ഞങ്ങൾ ഇറങ്ങുവാ ശേഖരാ…
വല്യച്ഛൻ പോകാനായി ഇറങ്ങി.
ലതാമ്മയും അപ്പുവും അഭിയേട്ടനും കാറിൽ കയറി പോയി.
രാത്രി അത്താഴം കഴിച്ചുകൊണ്ടരിയ്ക്കുന്ന സമയത്ത് അമ്മയും അച്ഛനും കൂടി കണ്ണും കലാശവും കാണിയ്ക്കുന്നു.
“രണ്ടാൾക്കും എന്നോട് എന്തെങ്കിലും പറയാനുണ്ടോ?….
“മോളൊന്നും പറഞ്ഞില്ലല്ലോ മേനോൻ ചോദിച്ച കാര്യത്തിന്…
തുടരും
📖 കഥ തുടരാം
“വേണി ❤”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
Hot New Releases in Books
CONTINUE READING
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
OPEN ANDROID APP
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
ഇപ്പോൾ എഴുതിത്തുടങ്ങൂ →
✍️ 🌼നിശാഗന്ധി 🌼-ന്റെ കൂടുതൽ കഥകൾ →
പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്സ്ക്രൈബ് ചെയ്യാം
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission