Skip to content

ഒരു സ്നേഹക്കുടക്കീഴിൽ

(2 customer reviews)
Novel details

4.2/5 - (111 votes)

✍️ Rincy Prince

“അവൾ ഇത് വരെ റെഡി ആയില്ലേ,

പലഹാരങ്ങൾ എല്ലാം ട്രേയിൽ എടുത്തു വെക്കുന്നതിനു ഇടയിൽ ആനി മകൾ സേറയോട് ചോദിച്ചു.

“മ്മ് ചേച്ചി കുളിക്കുവാ

അത്‌ പറഞ്ഞു സേറ  മുറിയിലേക്ക് പോയി,

ആനി  വീണ്ടും ജോലികളിൽ മുഴുകി,

ആനി  റവന്യു ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥ ആണ്, ഭർത്താവ് സാമൂവൽ   സർവീസിൽ ഇരുന്ന് മരിച്ചപ്പോൾ ആ ജോലി ആണ് അവർക്ക് ലഭിച്ചത്, സാമൂവേലിനും  ആനിക്കും  3 പെണ്മക്കൾ ആണ്,സോഫി , സോന , സേറ…

  ”  അയ്യോ മൂന്നു പെൺകുട്ടികൾ ആണല്ലോ “എന്ന് എല്ലാരും സഹതപിച്ചപ്പോൾ, എനിക്ക് മൂന്നു നിധികളെ ആണ് കിട്ടിയത് എന്ന് സാമൂവൽ  പറഞ്ഞത് , പെണ്ണ് പൊന്നാണ് എന്നാണ് അയാൾ പറയാറ്, മൂന്നുപെൺമക്കളെയും നല്ല വിദ്യഭാസം നൽകണം എന്ന് അയാൾ ആഗ്രഹിച്ചു, പക്ഷെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒക്കെ പാതി വഴിയിൽ ആക്കി അയാൾ മൂത്തമകൾ പ്ലസ് ടു വിനു പഠിക്കുമ്പോൾ ഒരു ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ അയാളുടെ സ്വപ്‌നങ്ങൾ തകർത്തു, സാമൂവലും  ഭാര്യ ആനിയും  വീട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ സ്നേഹിച്ചു വിവാഹം കഴിച്ചവർ ആണ്, അതുകൊണ്ട് തന്നെ വല്ല്യബന്ധുബലം ഒന്നും ഇല്ലാത്ത അവർ സാമൂവേലിന്റെ  മരണം കൊണ്ട് ഒരുപാട് ബുദ്ധിമുട്ട്, ആകെ ഉണ്ടായിരുന്ന സമ്പാദ്യം ആനിയുടെ  10 പവൻ സ്വർണ്ണവും സ്വപ്‌നങ്ങൾ കൂട്ടി വച്ചു 15 സെന്റ് പുരയിടത്തിൽ അയാൾ പണിത വീടും മാത്രം ആയിരുന്നു.

    പിന്നീട് സാമൂവേലിന്റെ  ജോലി കൊണ്ടാണ് ആനിയും  കുട്ടികളും ജീവിച്ചത്,ആനി  കർക്കശകാരി ആയ അമ്മ ആയി മാറി പോയി, കിട്ടുന്ന ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ചു അവർ തന്റെ മക്കൾക്ക് ആയി സമ്പാദിച്ചു, മക്കൾക്ക് എല്ലാം നല്ല വിദ്യാഭ്യാസ നൽകി. മൂത്തവൾ M.A കഴിഞ്ഞു ബി എഡ് എടുത്ത് ഹൈസ്കൂൾ ടീച്ചർ ആയി ജോലി വാങ്ങി, മുംബൈയിൽ ഒരു കമ്പനിയിലെ സിഓ ആയ ക്രിസ്റ്റി  എന്ന പയ്യനുമായി മാന്യമായി വിവാഹവും നടത്തി ആനി , ഇളയവൾ സോന  എം കോം കഴിഞ്ഞു ബാങ്ക് കോച്ചിങ്ങിന് പോയി ഇരിക്കുന്നു, ഇളയവൾ സേറ  ബിഎസി കെമിസ്ട്രി രണ്ടാം വർഷം ആണ്.

ആനി  ജോലി തീർത്തു വേഗം മുറിയിൽ ചെന്നു നല്ല ഒരു സാരി എടുത്തു ഉടുത്തു, ശേഷം ഫോണിൽ മകളെ വിളിച്ചു,

              

   സാരി ശരിക്ക് ഞുറിഞ്ഞു ഉടുത്തു കൊണ്ട് ഇരിക്കുമ്പോൾ ആണ് സോഫിയുടെ  മൊബൈൽ അടിച്ചത്,

അമ്മ ആയിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു….

താൻ റെഡി ആയോന്ന് അറിയാൻ ആണ്..

ഇത് മൂനാം തവണ ആണ്… ഇച്ചായൻ  മോളെ ഒരുക്കുന്ന തിരക്കിൽ ആണ്.

അല്ലേലും ക്രിസ്റ്റി  മുംബൈയിൽ നിന്ന് വന്നാൽ പിന്നെ മോൾ ഇച്ചായന്  ഒപ്പം ആണ്, പിന്നെ എല്ലാത്തിനും അവൾക്ക് പപ്പാ  മതി, 

ഒരിക്കലും തനിക്ക് സ്വപ്‌നങ്ങൾ പോലും കാണാത്ത ബന്ധം ആയിരുന്നു ക്രിസ്റ്റിയുടെ , സ്വന്തം എന്ന് പറയാൻ തളർന്നു കിടക്കുന്ന അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു, അച്ഛൻ പണ്ടേ മരിച്ചു.

തന്നെ പെണ്ണുകാണാൻ വന്നപ്പോൾ തന്നോട് പറഞ്ഞിരുന്നു സ്വന്തം ആയി അമ്മയും അനിയത്തിമാരെയും കിട്ടുന്നത് സന്തോഷം ആണ് എന്ന്, അന്ന് മുതൽ ഇന്ന് വരെ തന്നെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടില്ല, തന്റെ അമ്മയ്ക്ക് ബഹുമാനം നൽകി തന്റെ അനുജത്തിമാരെ സ്വന്തം ആയി കണ്ട് ആണ് പോകുന്നത്, എല്ലാം കൊണ്ടും താൻ ഭാഗ്യവതി ആണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ,

  അവൾ ഓർത്തു.

“എടി നീ എന്ത് സ്വപനം കാണുവാ, അമ്മ വിളിച്ചു കൊണ്ട് ഇരിക്കുവാ, നിന്റെ ഒരുക്കങ്ങൾ കണ്ടാൽ തോന്നും നിന്നെ പെണ്ണ്കാണാൻ ആണ് അവർ വരുന്നത് എന്ന്.

“ഒന്ന് പോ ഇച്ചായ ,

 അവൾ പരിഭവിച്ചു.

“ഒന്ന് വേഗം ഇറങ്ങു എന്റെ ഭാര്യേ.

അവൻ അത്‌ പറഞ്ഞു അവളുടെ കവിളിൽ ഒന്ന് നുള്ളികുഞ്ഞിനെ എടുത്ത് പുറത്തേക്ക് പോയി….

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4.2/5 - (111 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 reviews for ഒരു സ്നേഹക്കുടക്കീഴിൽ

  1. Surya John

    Superb 👌👌👌 Good Story with a perfect theme which says about how parents and children relationship need to be…. Good Character selection of Geevan.More over a husband how he stands as a good friend.a perfect story from Rincy Prince. Keep Writing!!!

  2. Ani

    വളരെ നല്ല story ആണ്. ബന്ധങ്ങൾ എങ്ങിനെ ആവണം എന്ന് കാണിച്ചു തന്നു കൊണ്ടുള്ള beautiful presentation. ഇടയ്ക്കു ഒന്നു-രണ്ടു ഇടങ്ങളിൽ,വരികൾ repeated ആയി എന്നതും, dialogue പറയുന്ന ആളുടെ പേര് ഇട്ടതു മാറി പോയി എന്നത് ഒഴിച്ച് ഒരു തെറ്റും ചൂണ്ടി കാണിക്കാൻ ഇല്ലാത്ത മനോഹരമായ കഥ. തുടർന്നും എഴുതുക… All the best Rincy.

Add a review

Your email address will not be published.

Don`t copy text!